1 usd = 70.30 inr 1 gbp = 88.85 inr 1 eur = 79.87 inr 1 aed = 19.14 inr 1 sar = 18.74 inr 1 kwd = 231.13 inr

Dec / 2018
19
Wednesday

വാക്കിലെ ജീവിതം

September 29, 2018 | 05:46 PM IST | Permalinkവാക്കിലെ ജീവിതം

ഷാജി ജേക്കബ്‌

ലയാളത്തിന്റെ ലാവണ്യം ബാധപോലെ ആവേശിച്ച ഇംഗ്ലീഷധ്യാപകനാണ് ഇ.പി. രാജഗോപാലൻ. ഇംഗ്ലീഷിൽ അദ്ധ്യാപനം നടത്തുന്നുവെങ്കിലും അദ്ദേഹത്തിന്റെ എഴുത്തും വായനയും മുഖ്യമായും മലയാളത്തിലാണ്. മലയാളസാഹിത്യത്തിൽ സർഗാത്മകവും വിമർശനാത്മകവുമായി ഇടപെട്ട ഇംഗ്ലീഷധ്യാപകരുടെ ചരിത്രം നോക്കിയാൽ മലയാളഭാഷയുടെ സൗന്ദര്യഭംഗികളെ നർമബോധത്തോടെ നോക്കിക്കണ്ടവരും ആവിഷ്‌ക്കരിച്ചവരും നന്നേ കുറവാണെന്നു കാണാം. അയ്യപ്പപ്പണിക്കരായിരുന്നു ഇക്കാര്യത്തിൽ വലിയൊരപവാദം. ഭാഷണവൈചിത്ര്യം കൊണ്ട് ഭാഷയിൽ സൃഷ്ടിക്കാവുന്ന നർമങ്ങളുടെ വലിയൊരു ശേഖരമുണ്ട് അയ്യപ്പപ്പണിക്കരുടേതായി. ചിന്തയുടെ മൂർച്ചയും ചിരിയുടെ കലയും കലർന്ന ഉളിപ്പേച്ചുകൾ. ഒരുദാഹരണം മാത്രം പറയാം. കേരളത്തിലെ ഒരു സർവകലാശാലയിൽ എത്തിയ അദ്ദേഹം 'വേദാന്തവിഭാഗ'ത്തിന്റെ ബോർഡ് ഇംഗ്ലീഷിലെഴുതി വച്ചിരുന്നത് വായിച്ചതിങ്ങനെയായിരുന്നു: 'വേണ്ടാത്ത ഡിപ്പാർട്ട്‌മെന്റ്'.

അക്ഷരങ്ങൾ മാറ്റിമറിക്കുമ്പോഴും സന്ദർഭാനുസൃതം കൂട്ടിക്കുറയ്ക്കുമ്പോഴും ഇംഗ്ലീഷ് വാക്കുകൾക്ക് മലയാളത്തിലുണ്ടാകാവുന്ന അപാരമായ അർഥോല്പാദന സാധ്യതകൾ ഭാവനാത്മകമായി വ്യാഖ്യാനിച്ചും നിഘണ്ടുവിനു പുറത്ത് (മലയാള) സമൂഹത്തിൽ (ഇംഗ്ലീഷ്) വാക്കുകൾ ജീവിക്കുന്നതിന്റെ കലാത്മകരീതികൾ വിശദീകരിച്ചും അവിടെ വാക്കുകൾക്കുള്ള അധികാർഥമാനങ്ങൾ ചൂണ്ടിക്കാണിച്ചും സന്നിഹിതവും അസന്നിഹിതവുമായ സന്ദർഭങ്ങളിലേക്ക് വാക്കുകൾക്കുണ്ടാകുന്ന പരകായപ്രവേശങ്ങൾ വിശകലനം ചെയ്തും കൗതുകകരങ്ങളായ വികല്പങ്ങൾ വാക്കുകൾക്കു നിർമ്മിച്ചുനൽകിയും അക്കാദമിക ബോധത്തിൽനിന്നു പുറത്തുകടന്ന് മലയാളിയുടെ സാമാന്യബോധത്തിലേക്ക് ഇംഗ്ലീഷ് വാക്കുകൾ സാകൂതം പരാവർത്തനം ചെയ്തും രണ്ടു ഭാഷകളിലൂടെ രാജഗോപാലൻ നടത്തുന്ന ഒരു 'ഭാഷണയാത്ര'യാണ് 'കുഞ്ഞമ്പുമാഷും ഇംഗ്ലീഷ് വാക്കും' എന്ന ഈ പുസ്തകം.

ഒട്ടൊക്കെ ആത്മകഥാപരമായ അധ്യയനാനുഭവങ്ങളുടെയും ഇംഗ്ലീഷ് വാക്കുകൾക്ക് വിദ്യാർത്ഥികൾക്കിടയിൽ സൃഷ്ടിക്കാൻ കഴിയുന്ന സൗന്ദര്യാത്മകമാനങ്ങളുടെയും കൂടിച്ചേരലാണ് ഇതിലുള്ളത്. കൂടന്വേഷിക്കുന്ന വാക്കുകളുടെ റാകിപ്പറക്കലുകൾ. വാക്കുകൾ ജീവിക്കുന്നത് നിഘണ്ടുവിലോ ഗ്രന്ഥങ്ങളിലോ അല്ല എന്ന തിരിച്ചറിവിന്റെ വെളിപാടുകൾ. വാക്കുകൾ അവയുടെ സാംസ്‌കാരിക ജീവിതം കൊണ്ടു നിർമ്മിക്കുന്ന അർഥത്തിന്റെ പാഠമാതൃകകൾ.

സിനിമാറ്റിക്, ടെലി-വിഷ്വൽ ഇമേജറികളുടെയും നവ-സാമൂഹ്യ മാധ്യമങ്ങളിലെ ട്രോളുകളുടെയും കാലത്ത് ആധുനിക കടലാസ് കാലത്തിന്റെ നർമഭാവനകളിലേക്കും ഭാഷായുക്തികളിലേക്കും ഭാഷണലീലകളിലേക്കുമുള്ള പിന്മടക്കമായി കാണാം കുഞ്ഞമ്പുമാഷിന്റെ ഇംഗ്ലീഷ് വാക്കുകളുടെ ഈ രീതിഭേദങ്ങളെയും പദവിന്യാസങ്ങളെയും ചടുലനടനങ്ങളെയും ലാസ്യതാളങ്ങളെയുമൊക്കെ.

അതേസമയം, നർമമല്ല, അഥവാ നർമം മാത്രമല്ല അവയുടെ പ്രാഥമിക താൽപര്യമായി രൂപപ്പെട്ടുവരുന്നത്. അടിസ്ഥാനപരമായി വാക്കുകളുടെ ജീവിതം സമൂഹത്തിലാണെന്നും അവ ജീവിതത്തിൽനിന്നു രൂപം കൊളേളണ്ടവയാണെന്നും ജീവിതത്തോടു ചേർന്നുനിൽക്കുമ്പോഴല്ലാതെ വാക്കുകൾക്കും ഭാഷയ്ക്കും സ്വജീവിതം കൈവരികയില്ലെന്നും വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ഒരു അനൗപചാരികവിദ്യാഭ്യാസപദ്ധതിയുടെ ഉൾക്കാഴ്ചകളാണ് എന്നുമാണ് ഈ പുസ്തകം വെളിപ്പെടുത്തുന്നത്. അറിവിന്റെ ഹൈക്കുകൾ. ഓരോ വാക്കിനും കൈവരുന്ന അധികാർഥം അധികജീവിതംപോലെയവതരിപ്പിക്കുന്നു രാജഗോപാലൻ. ഒരു വാക്ക്. രണ്ടോ മൂന്നോ കഥാപാത്രങ്ങൾ. ഒരു ഭാഷണസന്ദർഭം. അത്രയേയുള്ളു ഓരോ രചനയും. ഫലിതബിന്ദുക്കൾ പോലെ. ഫലിതമുള്ളവയും ഇല്ലാത്തവയും. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ലോകം. സ്ഥലം ക്ലാസ്മുറിയാകാം, സ്‌കൂളാകാം, സ്റ്റാഫ്‌റൂമാകാം, അദ്ധ്യാപനപരിശീലനക്കളരിയാകാം, പുറംലോകമാകാം, യാത്രയാകാം, ദൂരദേശമാകാം, പൊതുസ്ഥലമാകാം. അജ്ഞത, അറിവില്ലായ്മ, തെറ്റ്, വിവരക്കേട്, മണ്ടത്തരം എന്നിങ്ങനെ ഒരവസ്ഥയിലും എത്തിപ്പെടാത്ത കുട്ടികൾ. അത്തരം പാതകങ്ങൾക്കു പഴുതില്ലാത്ത അറിവിടങ്ങൾ.

ടോട്ടോചാൻ മുതൽ ഹാരിപോർട്ടർ വരെയും ബർട്രൻഡ് റസ്സൽ മുതൽ പൗലോഫ്രെയർ വരെയും എവിടെയൊക്കെയോ ഓർമയിലെത്തുന്ന അനൗപചാരിക വിദ്യാഭ്യാസത്തിന്റെയും പ്രായോഗിക ജീവിതത്തിന്റെയും പരീക്ഷണാത്മകതയുടെയും സർഗാത്മകതയുടെയും 'വെള്ളിമീൻചാട്ട'ങ്ങൾ. വഴക്കുപറയാത്ത വാധ്യാന്മാരുള്ള പ്രാഥമിക വിദ്യാലയങ്ങൾ നമുക്കിന്നും ഒരു സ്വപ്നം മാത്രമാണ്. കുഞ്ഞമ്പുമാഷ് കുട്ടികളെ വഴക്കുപറയുന്നില്ലെന്നു മാത്രമല്ല, വഴക്കുപറയുന്ന വാധ്യാന്മാരുടെ കാലം കഴിഞ്ഞുവെന്നു തെളിയിക്കുകയും ചെയ്യുന്നു. 'ഖസാക്കിലെ രവി'യും കുട്ടികളും എവിടെയൊക്കെയോ ഈ പുസ്തകത്തിന്റെ അബോധമായി നിലനിൽക്കുന്നുണ്ട്; ഒന്നും ഒന്നും കൂട്ടിയിൽ ഉമ്മിണി ബല്യ ഒന്നാകുമെന്നു കണ്ടെത്തിയ 'ബാല്യകാലസഖി'യിലെ മജീദിനെപ്പോലുള്ളവരും. പ്രായോഗികജീവിതത്തിന്റെ ആയോധനകലയായി മാറുന്ന ഭാഷയുടെ സൗന്ദര്യാർഥങ്ങളാണ് കുഞ്ഞമ്പുമാഷ് ഇംഗ്ലീഷ് വാക്കുകളിൽനിന്ന് തന്റെ മലയാളി വിദ്യാർത്ഥികൾക്കു നിർമ്മിച്ചുകൊടുക്കുന്നത്. അത് വെറുമൊരു വിദ്യാഭ്യാസപ്രവർത്തനമല്ല, വിജ്ഞാനോല്പാദനത്തിന്റെ നരവംശശാസ്ത്രപരമായ ബാലപാഠങ്ങളാണ്. കേരളീയവിദ്യാഭ്യാസപദ്ധതി രാജഗോപാലന്റെ ഈ 'കുട്ടി'പ്പുസ്തകം പാഠപുസ്തകമാക്കേണ്ടതാണ്. രണ്ടാണ് കാരണം. ഒന്ന്, പള്ളിക്കൂടങ്ങൾ ഭയത്തിന്റെയും ശിക്ഷയുടെയും ആലയങ്ങളാകരുത്, ഭാവനയുടെയും സ്വാതന്ത്ര്യത്തിന്റെയും കളിയിടങ്ങളാകണം എന്ന ഈ പുസ്തകത്തിന്റെ നിലപാട്. രണ്ട്, പലരും പ്രചരിപ്പിക്കുന്നതുപോലെ ഇംഗ്ലീഷ് ഒരു അധിനിവേശയന്ത്രവും തന്ത്രവും മന്ത്രവും മാത്രമല്ല അറിവിന്റെയും സൗന്ദര്യത്തിന്റെയും ലോകാവബോധത്തിന്റെയും വാങ്മയം കൂടിയാണെന്ന തിരിച്ചറിവ്.

ഇംഗ്ലീഷ്പഠനം മലയാളത്തെ ഒഴിവാക്കി നടത്തിക്കൂടാ എന്നതുപോലെതന്നെ പ്രധാനമാണ് മലയാളപഠനം ഇംഗ്ലീഷിനെ ഒഴിവാക്കിയും നടത്തിക്കൂടാ എന്നുള്ള കാഴ്ചപ്പാട്. കാരണം അത്രമേൽ ആ ഭാഷയും അതിന്റെ ഭാവലോകങ്ങളും മലയാളിയുടെ കാലത്തെ ആവേശിച്ചുകഴിഞ്ഞിരിക്കുന്നു. ഇംഗ്ലീഷ് പഠിച്ചതുകൊണ്ട് മലയാളിയുടെ ലോകം ഇടിഞ്ഞുവീഴുകയില്ലെന്നു മാത്രമല്ല, പടർന്നുപന്തലിക്കുകയും ചെയ്യും. കുഞ്ഞമ്പുവെന്ന ഇംഗ്ലീഷധ്യാപകൻ സൂക്ഷിക്കുന്ന മലയാളത്തിന്റെ സൗന്ദര്യശീലങ്ങളും ചിന്താരീതികളും ജീവിതമൂല്യങ്ങളും തന്നെയാണ് ഇതിനുള്ള തെളിവ്. അഥവാ മലയാളി ഇംഗ്ലീഷ് പഠിക്കേണ്ടതെന്തുകൊണ്ട്, എങ്ങനെ, എന്തിന് എന്നതിനുള്ള ഒരു സുന്ദരാഖ്യാനമാകുന്നു ഈ പുസ്തകം. ആഗോളമലയാളിയുടെ ജീവിതം പൂവിട്ടുനിൽക്കുന്ന നമ്മുടെ കാലത്തുനിന്നു ചീന്തിയെടുത്ത ഒരേടാണ് 'കുഞ്ഞമ്പുമാഷും ഇംഗ്ലീഷ് വാക്കും'. ഓരോ താളിലും വെളിപ്പെടുന്ന ഭാഷണജീവിതത്തിന്റെ വക്കിൽ വാക്കുകൾ ചിറകടിച്ചുനിൽക്കുന്നു. മലയാളഭാഷാ മൗലികവാദികൾ സൂക്ഷിച്ചുവേണം ഈ പുസ്തകം വായിക്കാൻ. കാരണം അവർ മനസ്സിലാക്കി (അതോ മനസ്സിലാക്കാതെയോ?) വച്ചിരിക്കുന്നതിനെക്കാൾ എത്രയോ വലുതും വിശാലവും ജനായത്തപരവും ലാവണ്യാത്മകവുമായ അറിവനഭൂതികളുടെ ഒരു ആർഥികലോകമാണ് ഇംഗ്ലീഷ് അതിന്റെ അക്ഷരകലയിലും വാങ്മയത്തിലും ചരിത്രജീവിതത്തിലും ഒളിപ്പിച്ചുവച്ചിരിക്കുന്നത്!

മലയാളിക്ക് മലയാളമെന്നപോലെതന്നെ ജീവിതത്തിലേക്കുൾച്ചേർക്കാൻ കഴിയുന്ന ഭാഷയാണ് ഇംഗ്ലീഷെന്നും ജീവിതത്തിന്റെ ഭാഗമാകാതെ ഒരു ഭാഷയും നിലനിൽക്കുകയില്ലെന്നും ഭാഷയിലൂടെത്തന്നെയാണ് ജീവിതവും രൂപപ്പെടുന്നതെന്നും ജീവിതത്തോട് ചേർന്നുനിൽക്കാൻ കഴിയുന്ന ഒരു ഭാഷയും നമുക്കന്യമാകേണ്ടതില്ല എന്നും ഭാഷ മനുഷ്യനുവേണ്ടിയാണ്, മറിച്ചല്ല എന്നും അടിവരയിട്ടു തെളിയിക്കുന്നുണ്ട് ഈ പുസ്തകം.

ചുരുക്കിപ്പറഞ്ഞാൽ വാക്കുകൾക്ക് ജീവിതത്തോടും ജീവിതത്തിന് വാക്കുകളോടുമുള്ള ബന്ധത്തിന്റെ അസാധാരണമായ ഉൾക്കാഴ്ചകളാണ് ഈ പുസ്തകത്തിന്റെ കേന്ദ്രവും തത്വവും വിശ്വാസപ്രമാണവും. തന്റെതന്നെ ജീവിതത്തിൽ ഒരു വാക്ക് സൃഷ്ടിച്ച അങ്കലാപ്പും അത്ഭുതവും സമീകരിച്ചുകൊണ്ട് രാജഗോപാലൻ എഴുതുന്ന അനുഭവക്കുറിപ്പ് ഈ പുസ്തകത്തിലുണ്ട്. വായിക്കുക: 'കണ്ണൂരിലായിരുന്നു പരീക്ഷ. അവസാനത്തെ ചോദ്യം Write a short note on Relief in Kerala എന്നതായിരുന്നു. 7 മാർക്ക്. Relief in Kerala ഒരു എത്തുംപിടിയും കിട്ടുന്നില്ല. തൊട്ടപ്പുറത്തെയാളിന്റെ കടലാസിലേക്ക് എത്തിനോക്കി. ഫലമില്ല. ചെറുതായി വിയർക്കാൻ തുടങ്ങി. ഒരു അവ്യാഖ്യേയനിമിഷത്തിൽ ഓർമ്മയുടെ ഏതോ തള്ളൽ കൊണ്ട് Relief വേറൊരു അർത്ഥമായി തെളിഞ്ഞു. ആർട്ടിസ്റ്റ് നമ്പൂതിരി കൊല്ലത്തോ മറ്റോ ഒരു ഹോട്ടലിൽ ചെമ്പുതകിടിൽ റിലീഫ് ശില്പം ഉണ്ടാക്കിയതിനെപ്പറ്റി (ഭാഷാപോഷിണിയിലാവണം) ഒരു ലേഖനം വന്നിരുന്നു. പ്രതലത്തിൽ ഉയർച്ചയുണ്ടാക്കുന്ന കലാരീതിയാണത്. ഓർമ്മവന്നു. കേരളഭൂമിയിലെ ഉയർച്ചതാഴ്ചയായിരിക്കണം Relief in Kerala. ചിത്രം തെളിയുന്നു. 44 നദികൾ. 41 എണ്ണം സഹ്യപർവ്വതത്തിൽ നിന്ന് താഴോട്ട്. മഴവെള്ളം പെട്ടെന്ന് വാർന്നുപോകുന്നു. മണ്ണൊലിപ്പ്. കോൺടൂർ കൃഷിരീതി. കയ്യാലകൾ. കുളങ്ങൾ. ചെറുകുറിപ്പായി എഴുതിവെച്ചു. പരീക്ഷ കഴിഞ്ഞു.

എഴുതിയത് ശരിയാണോ? കണ്ണൂർ കടപ്പുറത്തെ ഗേൾസ് സ്‌കൂളിലായിരുന്നു പരീക്ഷ. അതിനടുത്താണ് ദിനേശ് ബീഡി സഹകരണസംഘത്തിന്റെ പ്രധാന കാര്യാലയം. കരിവെള്ളൂരിൽ ഭൂമിശാസ്ത്രം പഠിപ്പിച്ചിരുന്ന പ്രേമേട്ടൻ (എ. പ്രേമചന്ദ്രൻ) അവിടെ ഉദ്യോഗസ്ഥനാണ്. പ്രേമേട്ടൻ ഉത്തരം ശരി എന്നു പറയുന്നതോടെ ഒരു നാടകം തീർന്നു. (ചിത്രകലയിലെ) റിലീഫ് എന്ന വാക്ക് എനിക്കൊരു തൊഴിൽ തന്നു. അതുകൊണ്ട് ഇത്രയും കാലം ജീവിച്ചുപോന്നു'.

2018-ലെ പ്രകൃതിദുരന്തത്തിനുശേഷം ഈ പുസ്തകവും കുറിപ്പും വായിക്കുമ്പോൾ ഒരു നടുക്കത്തോടെ ഈ വാക്ക് നിങ്ങളെ പിടികൂടാതിരിക്കില്ല. 'ഞലഹശലള'. അതുകൊണ്ടുതന്നെ നമ്മുടെ പള്ളിക്കൂടങ്ങളെപ്പറ്റിയും പഠിക്കൽ-പഠിപ്പിക്കൽ സംസ്‌കാരങ്ങളെപ്പറ്റിയുമുള്ള രാജഗോപാലന്മാഷിന്റെ കനത്ത ഉൽക്കണ്ഠകളിൽ നിന്നൊരു ഭാഗം കൂടി ഈ പുസ്തകത്തിന്റെ ആമുഖമായി വായിക്കാതെ വയ്യ. അദ്ദേഹമെഴുതുന്നു: 'ശ്രദ്ധ, ജിജ്ഞാസ: ഇവയില്ലാത്ത സ്‌കൂൾ സ്‌കൂളല്ല. ഇവ കുറയുന്നയളവിൽ സ്‌കൂളിന്റെ വെളിച്ചം കുറയുന്നുണ്ട്. കെട്ടിടങ്ങൾ ഒന്നും പണിയുകയില്ല. വാസ്തവത്തിൽ ഇന്ന് ഒന്നാമത്തെ സ്‌കൂൾ ടെലിമീഡിയയാണ് - മൾട്ടി - മീഡിയാ ഫോണുകളാണ്. ഇവ വഴിയുണ്ടായ മനോഭാവമാറ്റം, ശരീരബോധം, വ്യക്തിത്വസങ്കല്പമാറ്റം എന്നിവ ശരിയായി പഠിക്കപ്പെട്ടിട്ടില്ല. അറിവിന്റെ അധികാരം അദ്ധ്യാപകരിൽനിന്ന് നീക്കം ചെയ്യപ്പെട്ടതിന്റെ അങ്കലാപ്പ് വേറെ. ശരീരസുഖം പ്രത്യയശാസ്ത്രമായി മാറിയതിന്റെ വേവലാതികൾ കടുത്തതാണ്. സ്‌കൂളിലെ പരിഷ്‌ക്കാരങ്ങൾ പ്രയോഗതലത്തിൽ പിഴയ്ക്കുന്നു. അറിവിനെ ഇൻഫൊമേഷനാക്കി മാറ്റുമ്പോൾ മൂല്യബോധത്തിന് പരിക്കേൽക്കുന്നു. ശാസ്ത്രജ്ഞാനം ശാസ്ത്രബോധമാവുന്നില്ല. ചരിത്ര-ഭാഷാപഠനങ്ങൾ സാമൂഹ്യബോധമായി ജീവൻവെക്കുന്നില്ല. അദ്ധ്യാപകർ തന്നെയും വലിയൊരളവിൽ ഇൻഫൊമേഷന്റെ പ്രചാരകരായി സ്വയമറിയാതെ മാറുന്നതായി തോന്നുന്നു. രക്ഷിതാക്കൾ തങ്ങൾക്ക് കുട്ടികളെ സന്തോഷിപ്പിക്കുന്ന ചുമതലയാണ് ഉള്ളത് എന്ന് തീരുമാനിച്ചതായി വിചാരിക്കേണ്ടിവരുന്നു. ആളുകളെ ചേർത്തുനിർത്തുന്നത് വിപണിയുടെ വിദ്യാഭ്യാസമാണ്. സംവാദശീലത്തിന് പകരം അസഹിഷ്ണുതയാണ് പടരുന്നത്. ഇത് സ്‌കൂളിനെ വേറെയെന്തോ ആക്കുന്നുണ്ട്. തിട്ടമായി പറയാനാവുന്നില്ല. ആ സങ്കടം കൂടിക്കൂടി വരുന്നു.

1990ൽ 'സ്ഥിരനിയമനം' (എന്തൊരു വാക്ക്) കിട്ടിയ കാലത്ത് ഞങ്ങളെ ചെറിയ ക്ലാസിൽ പഠിപ്പിച്ച ഒരു മാഷെ വഴിക്കുവെച്ച് കണ്ടപ്പോൾ കനിവോടെ അദ്ദേഹം പറഞ്ഞു: 'നിങ്ങള് പഠിപ്പിക്കുമ്പോ ക്ലാസിലെ കുട്ടികള്‌ടെ കണ്ണില് ഒരു തിളക്കം വരണം. അതാണ് നിങ്ങൾടെ ശരിയായ ശമ്പളം. മറ്റേ ശമ്പളം അരീം മീനും പച്ചക്കറീം മരുന്നും വാങ്ങാനുള്ള പൈസ. അതിനെ ശമ്പളംന്ന് വിളിക്കാന്ന് മാത്രം'. മാഷ് പറഞ്ഞത് സ്വന്തം ആശയമാവണമെന്നില്ല. എങ്കിലും അതൊരു വിശ്വാസമാണ് - ദർശനമാണ്. എനിക്കെപ്പോഴെങ്കിലും വേണ്ടത്ര ശമ്പളം കിട്ടിയിരുന്നോ? അറിയില്ല'.

ഇംഗ്ലീഷ് ഭാഷയിലെ വാക്കുകൾക്ക്, ആ ഭാഷ കോളനിയാക്കിയ ഒരു ജനതയുടെ ചിന്താമണ്ഡലത്തിലും ഭാഷണശീലത്തിലും ലാവണ്യബോധത്തിലും ചരിത്രാനുഭവങ്ങളിലും കൈവരുന്ന തുടർജീവിതത്തിന്റെ കൗതുകകരങ്ങളായ ചില വഴി(മാറി)നടപ്പുകളെന്ന നിലയിൽ കാണാം കുഞ്ഞമ്പുമാഷിന്റെ ഇംഗ്ലീഷ് വാക്കുകളെ. ഒരുതരത്തിൽ പറഞ്ഞാൽ സാംസ്‌കാരികമായ ഒരു അപകോളനീകരണപ്രക്രിയ കൂടിയാണിത്. അയുക്തികവും ചരിത്രവിരുദ്ധവുമായ നിരാകരണമല്ല, സയുക്തികവും വിമർശനാത്മകവുമായ അഭിമുഖീകരണമാണിത്.

ഈ പുസ്തകത്തിനെഴുതിയ അവതാരികയിൽ പ്രവാസിമലയാളിയായ മുരളി വെട്ടത്ത് പറയുന്നതു നോക്കുക: 'എല്ലാ വാക്കുകൾക്കും ഒരേ ശബ്ദവും അർത്ഥവുമാണെന്നും ധ്രുവീകരണങ്ങളുടെ സമയങ്ങളിൽ അവ മറഞ്ഞുകുത്തി തിരിഞ്ഞ് വായനക്കാരന്റെ മനസ്സിൽ പലതായും ചിലപ്പോൾ ഒന്നായും ഭവിക്കുമെന്നും ഒരു വായനയുണ്ട്. നേരത്തെ പറഞ്ഞ, പദധ്യാനതല്പരനായ സുഹൃത്തിന്റെ കയ്യിൽ അതേക്കുറിച്ച് വിശദീകരിക്കുന്ന ഫ്രോയ്ഡിന്റെ ഒരു പുസ്തകവും ഉണ്ടായിരുന്നു. ഞാൻ അത് വായിച്ചിട്ടില്ല. പക്ഷെ കുഞ്ഞമ്പുമാഷു ചെയ്യുന്നത് അതല്ല. ഒരു ഇംഗ്ലീഷ് വാക്കിൽ നിന്നും ഒരക്ഷരം വെട്ടിക്കളയുന്നു. അല്ലെങ്കിൽ ഒരക്ഷരം കൂട്ടുന്നു. അതുകൊണ്ട് വാക്ക് അവിടെ മരിക്കുന്നില്ല. പകരം ഒരക്ഷരത്തിന്റെ കുറവിലൂടെ അല്ലെങ്കിൽ കൂട്ടലിലൂടെ ആ വാക്കിനു വേറെ നിരവധി അർത്ഥങ്ങൾ കൊടുക്കുകയാണ് ചെയ്യുന്നത്. ഒരുതരം ചൈനീസ് വെടിക്കെട്ട് പോലെ ഒന്ന് കത്തി മുകളിൽ പോകുന്നു. ആകാശത്ത് വെച്ച് അത് നൂറായിരം വർണ്ണങ്ങളായി പൊട്ടിവിരിയുന്നു. 

 

രാജഗോപാലന്മാഷിന്റെ ആൾട്ടർ ഈഗോ ആയ കുഞ്ഞമ്പുമാഷ് ചെയ്യുന്നതും അതുതന്നെ. മാഷ് ഓരോ വാക്കിലും കരുതിവെക്കുന്നത് അത്തരത്തിലുള്ള ചൈനീസ് അമിട്ടുകളാണ്. ഓരോ വായനക്കാരന്റെയും ചിന്തയുടെ ആകാശത്തിൽ ബഹുവർണ്ണത്തിൽ വിരിയാൻ പോന്നവ. ഓരോ അമിട്ടും ചിന്തയുടെ ഒരു പുതിയ ദിശാവെളിച്ചം നമ്മിൽ കൊളുത്തുന്നു. അറിവും ചിന്തയും ഹാസ്യത്തിലൂടെ നമ്മിൽ നിറക്കുന്നു. ചിന്തയിൽ ഉറഞ്ഞുകൂടിയ ദുർമ്മേദസുകളെ നീക്കിക്കളയുന്നു. നമ്മെ കൂടുതൽ സ്വതന്ത്രരും നല്ലവരുമാക്കുന്നു. വാക്കുകളുടെ രസതന്ത്രമാണത്. എഴുതുന്ന ആൾക്ക് മാത്രമല്ല വായിക്കുന്ന നമ്മളെയും നമ്മൾ അറിയാതെ അത് മുന്നോട്ടു പായിപ്പിക്കുന്നു, പ്രബുദ്ധരാക്കുന്നു'.

കുഞ്ഞമ്പുമാഷിന്റെ ഇംഗ്ലീഷ് വാക്കുകളെക്കുറിച്ചുള്ള ഈ കുറിപ്പുകൾ വായിക്കൂ. അനന്തവൈവിധ്യമുള്ള വിഷയപശ്ചാത്തലങ്ങൾ. ശാസ്ത്രം. കവിത. നാടകം. കളി. മാധ്യമം. പ്രകൃതി. പക്ഷികൾ. മൃഗങ്ങൾ. യാത്രകൾ. സ്ഥലങ്ങൾ. ഭക്ഷണം. വാഹനങ്ങൾ. വ്യാകരണം. ഉച്ചാരണം. അക്ഷരം. ശൈലികൾ. വസ്തുക്കൾ. മനുഷ്യർ........ ചിലതിൽ അദ്ധ്യാപകർ മാത്രം. മിക്കതിലും വിദ്യാർത്ഥികളും. പാഠ്യപദ്ധതിയുടെ അർഥാന്തരന്യാസങ്ങൾ. ജീവിതാവേഗങ്ങൾ. പരമ്പരാഗതമായ ശുദ്ധിവാദങ്ങളും ഉച്ചാരണകല്പനകളും വ്യാകരണവ്യവസ്ഥകളും അക്ഷരക്രമങ്ങളും വാക്യഘടനയും പദവിന്യാസവും മറ്റും മറ്റും മറികടക്കുന്ന ഭാഷണകലയുടെ ജീവിതരാഷ്ട്രീയമാണ് ഈ പുസ്തകത്തിന്റെ മാർഗവും ലക്ഷ്യവും.

ചില വാക്കുകൾ തമാശപറയും, നിങ്ങളെ ചിരിപ്പിക്കും. ചിലതു സ്വയം ചിന്തിക്കും, നിങ്ങളെ ചിന്തിപ്പിക്കുകയും ചെയ്യും. ചിലതുനിങ്ങളെ കരയിക്കും. ചിലതു വിസ്മയിപ്പിക്കും. ചിലതു ജീവിതത്തെക്കുറിച്ചുള്ള ഒരു പാഠം പഠിപ്പിക്കും. ഒരു വാക്കും നിങ്ങളെ വെറുതെവിടുകയില്ല. അടിമുടി പിടികൂടാതെയുമിരിക്കുകയില്ല. സുബദ്ധധാരണകളെ തലകീഴ്മറിക്കും അവയിൽ പലതും. നിരവധി ചിത്രങ്ങളുമുണ്ട് ഈ പുസ്തകത്തിൽ. ബാരഭാസ്‌കരൻ മുതൽ കവിതാബാലകൃഷ്ണൻ വരെ ഒരു ഡസനോളം പേർ വരച്ചത്. വരയിട്ട നോട്ട് ബുക്ക് പോലെയാണ് പുസ്തകത്തിന്റെ ലേ-ഔട്ട്. മൊത്തത്തിൽ ഒരു ചിത്ര-കഥ-പ്പാഠപുസ്തകം. ചിരിയുടെയും ചിന്തയുടെയും സമ്മിശ്രപാഠാവലി. വാക്കുകളുടെ നരവംശഗാഥ.

ഈ പുസ്തകത്തിനെഴുതിയ പഠനത്തിൽ കവി കുഞ്ഞുണ്ണിയുടെ കാവ്യഭാഷണങ്ങളെ കുഞ്ഞമ്പുമാഷിന്റെ ഭാഷാഭാഷണങ്ങളുമായി താരതമ്യം ചെയ്ത് കെ.സി. മുരളീധരൻ നടത്തുന്ന നിരീക്ഷണം ശ്രദ്ധേയമാണ്.

'രീതിശാസ്ത്രത്തിന്റെ പദഭാരമില്ലാതെ വികസിക്കുന്ന, ജനകീയവും വിദ്യാർത്ഥി സൗഹൃദവുമായ ഭാഷാപഠനമാണ് കുഞ്ഞമ്പുമാഷിന്റെ ക്ലാസുകളുടെ പ്രത്യേകത. ഇതുപോലെ ശ്രദ്ധേയരായ പലരിൽ ഏറ്റവും ശ്രദ്ധേയനായ മറ്റൊരാൾ, കുഞ്ഞുണ്ണിമാഷ്, ഹ്രസ്വമായ, വാക്കുകൾ കൊണ്ടും അക്ഷരം കൊണ്ടും വാചകങ്ങൾ കൊണ്ടുമുള്ള കളികളിലൂടെ മലയാളികൾക്ക് ഗഹനമായ ഭാഷാ ഉൾക്കാഴ്ച നല്കി കടന്നുപോയ ഒരു ഭാഷാസഞ്ചാരിയാണ്. രണ്ടോ അതിലധികമോ ഭാഷാലോകങ്ങളിൽ ജീവിക്കുകയെന്നത് കൗതുകകരവും വേദനാജനകവും അതേസമയം സാഹസികവുമായ ഒരതിജീവനവുമാണെന്ന് തന്റെ ഭാഷാവ്യാപാരത്തിന്റെ നർമ്മബോധവും സാരള്യവും സൈദ്ധാന്തികമാനങ്ങളും കൊണ്ട് വെളിപ്പെടുത്തിയ കവി കൂടിയായിരുന്നു കുഞ്ഞുണ്ണി മാഷ്. പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്നെഴുതി ശരീരത്തിന്റെയും മനസ്സിന്റെയും ആകാരസംഘട്ടനങ്ങളെയും അതിനെക്കുറിച്ചുള്ള പൊതുബോധത്തെയും കാഴ്ചയിൽ ലളിതവും ചിന്തയിൽ ദാർശനികമാനങ്ങളുമുള്ള ഒരു വിരുദ്ധാർത്ഥ നാടൻ മലയാളപ്രയോഗത്തിലൊതുക്കി അട്ടിമറിച്ച കവി കുഞ്ഞുണ്ണി മാഷിനെ ഓർമ്മിപ്പിക്കുന്ന ഭാഷാവ്യവഹാരങ്ങളാണ് ഇ.പി.യുടെ കുഞ്ഞമ്പുമാഷും നടത്തുന്നത്. കുഞ്ഞുണ്ണി എന്ന ഓമനപ്പേരിന്റെ വടക്കൻ ഭാഷ്യമെന്ന് കരുതാവുന്ന പേരാണ് കുഞ്ഞമ്പു. കുഞ്ഞമ്പു മാഷിനെ ഭാഷകളുടെ അബോധങ്ങളിലൂടെ ഒരായുസ്സ് മുഴുവൻ യാത്ര നടത്തിയ കുഞ്ഞുണ്ണിമാഷിന്റെ തുടർച്ചയായി വായിക്കാവുന്നതാണ്. കുഞ്ഞിക്കവിതകളിലൂടെയും കൊച്ചു നിരീക്ഷണങ്ങളിലൂടെയും മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രത്യേകതകളും അസ്‌ക്യതകളും കൗതുകങ്ങളും നർമ്മത്തിന്റെ വിവിധ രൂപങ്ങളായി കുഞ്ഞുണ്ണിമാഷ് ആവിഷ്‌ക്കരിച്ചു. ഭാഷകൊണ്ടുള്ള കാര്യമായൊരു കളി ഭാഷയുടെ ശക്തിയും ദൗർബ്ബല്യവും അസംബന്ധ സ്വഭാവവും അസാധാരണ അർത്ഥോൽപാദന ശേഷിയും അവയുപയോഗിച്ചുള്ള സാമൂഹ്യവിമർശനവും ചില പദവിഭജനങ്ങളിലൂടെയും സംയോജനങ്ങളിലൂടെയും സൃഷ്ടിക്കുന്ന ഭാഷയെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും കുഞ്ഞുണ്ണിക്കവിതകളുടെ ജീവാംശമാണെന്ന് പറയാം'.

പുസ്തകത്തിൽ നിന്ന്:-

കുഞ്ഞമ്പുമാഷിന്റെ, ഇംഗ്ലീഷ് വാക്കുകളിൽ ചിലത്.

'ദാസൻ കാക്കകൾ വൈദ്യുതികമ്പിയിൽ നിരയായി ഇരിക്കുന്ന ചിത്രം വരക്കുന്നത് കണ്ടുകൊണ്ടാണ് കുഞ്ഞമ്പുമാഷ് ക്ലാസ്സിലേക്കു കയറിയത്. ചിത്രത്തിന് താഴെ മാഷ് എഴുതി: C'ROW'

 • അഴീക്കോട്മാഷ് മരിച്ച ദിവസം കുഞ്ഞമ്പുമാഷ് സ്‌കൂൾ വായനശാലയിലെ യോഗത്തിൽ: 'സുകുമാർ അഴീക്കോട് എന്ന പേരിന്റെ അർഥം തന്നെ നല്ല നിരൂപകൻ എന്നാവാം. രീറല അഴിക്കുന്നയാൾ അഴീക്കോട്. കൃതി code നിരൂപണം decoding അത് സൗകുമാര്യത്തോടെ ചെയ്യുന്നയാൾ സുകുമാർ അഴീക്കോട്'. '
 • 'കുഞ്ഞമ്പുമാഷ്: 'Nation ഇതിന്റെ അർത്ഥം നിനക്ക് അറീലന്നോ? ദാസാ, അത് അറിയാനൊന്നൂല്ല മോനേ'. അവസാനത്തെ മൂന്നക്ഷരം കയ്യോണ്ട് പൊത്ത്. എന്നിട്ട് ആദ്യത്തെ മൂന്നക്ഷരം വായിക്ക്. ആ, അതന്നെ അതിന്റെ അർത്ഥം. നാട്'.
 • ആയിടയ്ക്ക് കുഞ്ഞമ്പുമാഷ് പൊന്നാനിയിൽ സ്‌നേഹിതൻ അലവിമാഷിന്റെ മകന്റെ കല്യാണത്തിന് പോയിരുന്നു. അടുത്ത ദിവസം മാഷ് ക്ലാസ്സിൽ: 'പൂതപ്പാട്ടിൽ നത്തുകൾ എന്ത്, എന്ത് എന്ന് അന്വേഷിച്ചു എന്നവരി ഇല്ലെ ദാസാ. നീ ഒന്നത് വായിക്ക്'.
  ദാസൻ വായിച്ചുതീർന്നപ്പോൾ മാഷ് ഒരു പുസ്തകം എടുത്തുകാണിച്ചു. 'വായിക്ക്, ഈ പേജ് വായിക്ക്. നത്തിന്റെ ഒച്ച എന്തെന്ന്ന്നാന്നു ഇതില് കാണുന്നത്?'
  ദാസൻ: 'വാട്ട്, വാട്ട്'
  'പൊന്നാനിയിലെ നത്ത് ഇംഗ്ലീഷ് മീഡിയം പക്ഷിയാണ് ദാസാ'.
 • മാഷ് കാണിച്ചുകൊടുത്ത പുസ്തകം ഇന്ദുചൂഡന്റെ 'കേരളത്തിലെ പക്ഷികൾ'
 • കുഞ്ഞമ്പുമാഷും ദിനോസർ എന്ന പാഠവും: മനുഷ്യനാണ് ഭൂമിയിൽ ഏറ്റവും അവസാനമായി ഉണ്ടായ ജന്തു എന്ന് മാഷ് പറഞ്ഞത് കുറേ കുട്ടികൾക്ക് ബോധിച്ചില്ല. മാഷ് അതറിഞ്ഞു. ഉടൻ ചോദ്യമായി:

  'ഒരു മീനിന്റെ പേര് പറ'.
  ആമിന പി.പി.: 'മത്തി'.
  ആമിന മാളികയിൽ: 'ഐല'.
  ഉണ്ണി: 'മുശു'.
  ദാസൻ: 'പുതിയാപ്ല'.
  പപ്പൻ: 'കറ്റ്‌ല'.
  പവി: 'ഏട്ട'.
  മാഷ്: 'എന്തേ നമ്മൾ മനുഷ്യമ്മാർ മീനിനെ ഏട്ടാന്ന് വിളിക്ക്ന്ന്ത്?'.

  കുഞ്ഞമ്പുമാഷ്‌ക്ക് കുട്ടികൾ മാഷേ എന്ന് വിളിക്കുന്നത് ഇഷ്ടമല്ല. സാറെ പോലും സഹിക്കില്ല. സേർ..... പഥ്യം. ഇതറിയാത്ത ദാസൻ 'മാഷേ' എന്ന് വിളിക്കുന്നത് പലനാൾ കേട്ടശേഷം ഒരുനാൾ മാഷ് ഒരു ചണച്ചാക്കുമായി ക്ലാസ്സിൽ വന്നു. വൈക്കത്ത് നാണു ഏട്ടന്റെ പീടികയിൽ നിന്നെടുത്ത കാലിത്തീറ്റച്ചാക്കായിരുന്നു അത്. ചാക്ക് നിവർത്തി.
  'MASH' എന്നെഴുതിയത് കാണിച്ചുകൊടുത്തു: 'ദാസാ, ഇത് ഏതിന്റെ ചാക്ക്?'

 • 'ദിനേശ് വീണ്ടും ബിരിയാണി ആവശ്യപ്പെട്ടപ്പോൾ അവന്റെ ഒരു മാഷ് മറ്റൊരു മാഷോട്: ഇവൻ 'ഉശില'വെ.
 • Imperativ--e Sentence നെപ്പറ്റി സംശയം ചോദിക്കാൻ വീട്ടിലേക്ക് വന്ന ദാസൻ, മനു എന്നിവർക്ക് ഈത്തപ്പഴം നീട്ടിക്കൊണ്ട് കുഞ്ഞമ്പുമാഷ്: 'ഈറ്റ് എ പഴം'.
 • കഴിഞ്ഞ കൊല്ലം മണ്ണെണ്ണയ്ക്ക് osil എന്ന് എഴുതിയപ്പോൾ 'സാരമില്ല ദാസാ, ഓയിൽ ഉണ്ടല്ലോ' എന്ന് പറഞ്ഞ കുഞ്ഞമ്പുമാഷ് മീൻപിടുത്തക്കാരനെ seaosn എന്നു വിളിച്ച ഫ്രാങ്ക്‌ളിനെ അഭിനന്ദിക്കുകപോലും ചെയ്തു.
 • ഒരു ദിവസം വാൻഗോഗിന്റെ ജീവിതം കുഞ്ഞമ്പുമാഷ് പരിചയപ്പെടുത്തി. ആമിന പി.പി. പതുക്കെ എഴുന്നേറ്റ് ബോഡിനടുത്തേക്ക് നടന്നു. ആമിനയെഴുതി: 'painter'.
 • 'നവമാധ്യമങ്ങൾ ജനമനസ്സിനെ സ്വാധീനിക്കുന്നത് എങ്ങനെ? അദ്ധ്യാപകവേദി ചർച്ചചെയ്തു. ഒരു ഇംഗ്ലീഷ് വാക്ക് മാത്രമേ കുഞ്ഞമ്പുമാഷ് പറഞ്ഞുള്ളൂ: 'microosft...ly'. പിന്നെ അതിന്റെ മലയാളവും: 'സൂക്ഷ്മമൃദുലമായി'
 • 'തിരുവനന്തപുരം നഗരത്തിൽ അങ്ങാടിക്കുരുവികൾ കുറയുന്നത് പത്രത്തിൽ കണ്ടോ' എന്ന് സുരേന്ദ്രബാബു മാഷിന്റെ ചോദ്യം.
  'consumer' എന്നതിന്റെ മലയാളമല്ലേ അങ്ങാടിക്കുരുവി? കൂടുകയല്ലേ എണ്ണം? എന്ന് കുഞ്ഞമ്പുമാഷിന്റെ മറുപടി.
 • ദാസൻ പ്ലേ എന്നത് paly എന്നെഴുതിപ്പോയി. കുഞ്ഞമ്പുമാഷ്: 'അതേ ദാസാ, പാളി'.
 • എം.എൻ. വിജയന്റെ 'ഇന്ത്യൻ മനസ്സ്' എന്ന (പ്രഭാഷണ)ലേഖനം ഇംഗ്ലീഷിലാക്കിയപ്പോൾ കുഞ്ഞമ്പുമാഷ് കൊടുത്ത തലക്കെട്ട് : mind' ',
 • 'അദ്ധ്യാപകരുടെ അവധിക്കാല പരിശീലനക്ലാസ്സിൽ കുഞ്ഞമ്പുമാഷ് വിശപ്പിനെപ്പറ്റിയുള്ള ഒരു ലഘുകഥ പറഞ്ഞുതീർത്തപ്പോൾ സിദ്ധാർത്ഥൻ മാഷ് താടിതടവിക്കൊണ്ട് പ്രതികരിച്ചു: 'കഥ നന്നായി. ഇത് ഒരു zen കഥയല്ലേ മാഷേ?'
  കുഞ്ഞമ്പുമാഷ്: 'അല്ല. രശശ്വേലി കഥയാണ്.
 • ഒരിക്കൽ കുഞ്ഞമ്പുമാഷ് തന്റെ ഒരു പഴയ പരിചയക്കാരന്റെ കാര്യം ക്ലാസ്സിൽ ഓർത്തു. 'പൊതുവഴി' എന്നതിന് മുഴുവനായും ഇംഗ്ലീഷ് കിട്ടാതെ അയാൾ ഇങ്ങനെ പറഞ്ഞുവത്രേ: 'പൊതുംമ്യ' ഇതേത്തുടർന്ന് അദ്ദേഹം 'പൊതുവെ ചാത്ത്വേട്ടൻ' ആവുകയും ചെയ്തു.
  ഒരിക്കൽക്കൂടി കുഞ്ഞമ്പുമാഷ് 'പൊതുവേ ചാത്ത്വേട്ട'നെ, ഓർത്തുപോയി.....
 • മേരി ക്യൂറിയെപ്പറ്റിയുള്ള ക്ലാസ്സിൽ.
  1970-85 കാലത്ത് കോഴിക്കോട് ആകാശവാണിയിൽനിന്നുള്ള നാടകങ്ങളിൽ ശബ്ദം കൊടുക്കുമായിരുന്ന ടി.കെ. ചന്തേരയെപ്പറ്റി ചാത്ത്വേട്ടൻ പറഞ്ഞത് ഇപ്രകാരം: 'മുൻപൊക്കെ ടി.കെ. നല്ലോണം റേഡിയോ ആക്ടീവ് ആയിരുന്നു....'.
 • 'അധികാരശക്തികൾ സാഹിത്യരചനയുടെ പേരിൽ പീഡനത്തിനു വിധേയരാക്കിയ എഴുത്തുകാരെക്കുറിച്ചു പറയുമ്പോൾ കുഞ്ഞമ്പുമാഷ് ഉപയോഗിച്ച ഒരു വാക്ക് : 'pen'atly.
 • അറേബ്യൻ ഗൾഫ്‌നാടുകളിൽ നിന്നെടുത്ത ഭാഗങ്ങളുള്ള ഒരു ചലച്ചിത്രം.
  കുടുസ്സുമുറിയിൽ തട്ടുകളിൽ ഉറങ്ങേണ്ടിവരുന്ന ചെറിയ വരുമാനക്കാർ. അതിന്റെ സ്വാസ്ഥ്യമില്ലായ്മ. കാണികളിൽ ഒരാളായ കുഞ്ഞമ്പുമാഷ്: ഈ പ്രവാസിക്കെവിടെ ജൃശ്മര്യ?
 • കുറച്ചുകാലം മുൻപാണ്. ടിക്കറ്റ് ബുക്കുചെയ്യാൻ തീവണ്ടിയാപ്പീസിലേക്ക് പോകുന്ന ഹിന്ദി മാഷായ മേരിസുതൻ സാറിനോട് കുഞ്ഞമ്പുമാഷ്: 'മാഷെ 28ന് മാവേലിക്ക് ഒരു ടിക്കറ്റ് എനിക്കും എടുക്കുമോ? കൊല്ലത്തിന്. ഊപ്പർ ബർത്ത് കിട്ടിയാൽ നല്ലത്'.
  മേരിസുതൻ മാഷ്: 'ഊപ്പർ ബർത്തോ?'
  കുഞ്ഞമ്പുമാഷ്: എഴുതിക്കാണിക്കുന്നു. Upper berth
 • കുറച്ചുകൊല്ലം മുൻപ്.
  Nokia കമ്പനി കേമറയുള്ള ഫോൺ പുറത്തിറക്കിയ വാർത്തയറിഞ്ഞ കുഞ്ഞമ്പുമാഷിന്റെ മൊഴി: ഇപ്പൊ കമ്പനിപ്പേര് ശരിയായി'.
 • 'ഗാന്ധി എന്ന് ഇടയ്ക്കിടെ പറയുകയും കൈക്കൂലിജീവിതം ജീവിക്കുകയും ചെയ്യുന്ന ഒരു നേതാവിനെക്കുറിച്ച്.
  കുഞ്ഞമ്പുമാഷ് അലവി മാഷിനോട് : GAINdhi.
 • ക-മാന്നൊരക്ഷരം മിണ്ടീലാന്നു പറയാറില്ലേ.
  ക-മാന്നൊക്കെ പറയുന്നത് തന്നെ. Iant. comment.എതിരുണ്ടോ?
 • (അലവിമാഷ് ഓർമിക്കുന്ന കുഞ്ഞമ്പുമാഷിന്റെ ഒരു പഴയ 'വാക്കേറ്റം'.)
 • പേൾ എസ് ബക്കിന്റെ കഥ. കഥാസംഗ്രഹത്തിൽ ബാലു farmilyഎന്നെഴുതിപ്പോയി.
  കുഞ്ഞമ്പുമാഷ്: FARMily ജോർ. കർഷകകുടുംബം എന്നതിന് ഒറ്റവാക്കായി ഇത് നിഘണ്ടുവിൽ വന്നാൽ നമ്മള് കേമന്മാരായി.
 • ഉമേശൻ, ശിവൻ, ബാലു, ഗൗരി, കൃഷ്ണൻകുട്ടൻ. ആമിനമാർ, അലവിമാഷ്... ചിന്താമണി ടീച്ചർ, സെലിൻ, യൂസഫ്..... മാടത്തുംമലകേറ്റം.
  അട്ട ആദ്യം കടിച്ചത് ആരെയാണ്? ഓർക്കുന്നില്ല. അന്നേരം കുഞ്ഞമ്പുമാഷ് പറഞ്ഞ വാക്ക് ഓർക്കുന്നു: 'ATTA'ck
  'bi എന്നാൽ രണ്ട്. ഇത് പറഞ്ഞശേഷം. കുഞ്ഞമ്പുമാഷ് സ്വാതന്ത്ര്യത്തോടെ പറഞ്ഞു - പഴയനിയമം, പുതിയനിയമം എന്നീ രണ്ടു പുസ്തകങ്ങൾ ഉള്ളതുകൊണ്ടുകൂടിയാണ് ബൈബിളിന് ബൈബിൾ എന്ന പേര് അസ്സലായി ചേരുന്നത്.
 • ഒരു പഴയ കാര്യം.
  പിശാച്. demon എന്നതിന്റെ അർത്ഥം പഠിപ്പിച്ച ദിവസം ഉച്ച കഴിഞ്ഞപ്പോൾ ഡി.ഇ.ഓ. വന്നു. എന്തോ കാരണത്താൽ ദേഷ്യം വന്ന് കടുത്ത ഭാഷയിൽ ഡി.ഇ.ഓ. സംസാരിക്കുന്നത് കേട്ട് കുഞ്ഞമ്പുമാഷ് ഒരു പഴയ നോട്ടീസിന്റെ പിറകിൽ ഇങ്ങനെ എഴുതി അലവിമാഷ്‌ക്ക് കൈമാറി:demonts'ration.
 • സഫ്ദർ യൂസഫ് : മാഷേ, മനോരാജ്യം - ഇംഗ്ലീഷിൽ പറയാൻ പറ്റുമോ?
  കുഞ്ഞമ്പുമാഷ് : imagiNATION പറ്റുമോ?

കുഞ്ഞമ്പുമാഷും ഇംഗ്ലീഷ് വാക്കും
ഇ പി രാജഗോപാലൻ
കൈരളി ബുക്‌സ്, കണ്ണൂർ
വില: 130

ഷാജി ജേക്കബ്‌    
കേരള സര്‍വകലാശാലയില്‍ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില്‍ തുടര്‍ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്‌കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്‍ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില്‍ ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള്‍ പുറത്തുവന്നിട്ടുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
എപ്പോഴെങ്കിലും തിരിച്ചുവരണമെന്ന് തോന്നിയാൽ വരാം..അത്രയ്ക്ക് ഇഷ്ടായതുകൊണ്ടാ ഞാൻ പറയുന്നെ..എനിക്ക് വേണ്ടിയല്ല..നമ്മുടെ മോന് വേണ്ടി വരണം..വന്നേക്കണെ ഏട്ടാ...ആരുമില്ലാത്തോണ്ടാ: ഭർത്താവ് ഉപേക്ഷിച്ചുപോയെന്ന് കുഞ്ഞിനെ ഒക്കത്തെടുത്ത് കണ്ണീർ പൊഴിച്ച യുവതിയുടെ വിരഹ വീഡിയോ ലൈക്ക് ചെയ്തവർ എത്ര! ചേട്ടൻ തിരികെ വരുമെന്ന് ആശ്വസിപ്പിച്ചവരോട് യുവതി സത്യം തുറന്നുപറഞ്ഞപ്പോൾ മൂക്കത്ത് വിരൽ വച്ച് സോഷ്യൽ മീഡിയ
ന്യൂസ് നൈറ്റിൽ നികേഷ് കുമാറിനെ വലിച്ചൊട്ടിച്ച് മോഹൻലാൽ; ഒടിയന്റെ പേരിൽ ലാലേട്ടനെ ചൊറിയാൻ ചെന്ന നികേഷ് കുമാറിന് മറുപടി ഉരുളയ്ക്കുപ്പേരിയായി നൽകി മലയാളത്തിന്റെ സൂപ്പർ സ്റ്റാർ: ലാലേട്ടന്റെ മുന്നിൽ ഒടിയനെ കൊച്ചാക്കാൻ നോക്കിയ നികേഷ് കുമാറിനെ ഉത്തരം മുട്ടിച്ച് മാണിക്യന്റെ ഒടിവിദ്യ; ചോദ്യങ്ങൾകൊണ്ട് ആരെയും ഉത്തരം മുട്ടിക്കുന്ന വാർത്താ അവതാരകൻ മോഹൻലാലിന് മുന്നിൽ ചൂളിപോയത് ഇങ്ങനെ
കാന്തപുരത്തിന് മുടികൾ ലഭിച്ച അതേ വ്യക്തിയിൽ നിന്ന് തന്നെ 18 മുടികൾ സ്വന്തമാക്കാൻ എനിക്കും കഴിഞ്ഞു; അഹമ്മദ് ഖസ്റജിയുടെ വീട്ടിൽ കെട്ടു കണക്കിന് മുടികൾ കണ്ണാടി കൂട്ടിൽ തൂക്കിയിട്ടിരിക്കുന്നത് കണ്ട് മലയാളികൾ ഞെട്ടിയിട്ടുണ്ട്; തട്ടിപ്പ് കേശത്തിന്റെ അണിയറകളിലൂടെ നടത്തിയ യാത്ര കാന്തപുരത്തിന്റെ മുൻ അനുയായി 'മറുനാടനോട്' വെളിപ്പെടുത്തുന്നു; 'കാന്തപുരവും തിരുകേശ തട്ടിപ്പുകളും' ജിഷാൻ മാഹി എഴുതുന്ന പരമ്പര ഇന്നു മുതൽ
കോതമംഗലം ചെറിയ പള്ളിയിൽ വ്യാഴാഴ്ച പ്രാർത്ഥന നടത്തുമെന്ന് ഓർത്തഡോക്‌സ് പക്ഷം; പള്ളിപ്രവേശനത്തിന് സംരക്ഷണം തേടി തോമസ് പോൾ റമ്പാന്റെ കത്ത് മൂവാറ്റുപുഴ ഡിവൈഎസ്‌പിക്ക്; വ്യാഴാഴ്ച രാവിലെ പത്തിന് പള്ളിയിൽ കയറുമെന്ന് പ്രഖ്യാപനം; ശക്തമായി ചെറുക്കാൻ യാക്കോബായ പക്ഷത്തിന്റെ ഉറച്ച തീരുമാനം; ഓർത്തഡോക്‌സ് പക്ഷത്തിന്റെ നീക്കം പൊലീസിന് നേരേയുള്ള ഹൈക്കോടതി വിമർശനത്തിന് പിന്നാലെ; സഭാ തർക്കത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കിയേ മതിയാകൂവെന്ന് കോടതി; വ്യാഴാഴ്ച പള്ളിഅങ്കണം സംഘർഷഭരിതമാകുമെന്ന് ആശങ്ക
സർക്കാർ ഇന്നേ വരെ യുവതികൾ പോയില്ലെന്നും ആരാധന നടത്തിയില്ലെന്നും പറഞ്ഞിട്ടുണ്ടോ? അവിടെ എല്ലാം നടന്നിട്ടുണ്ട്; രജനികാന്ത് പറയുമ്പോലെ നാൻ നിനച്ചാൽ നിനച്ചത് മുടിപ്പവേൻ....; ഞങ്ങൾക്ക് വേണമെങ്കിൽ ഒരു ലക്ഷം യുവതികളുമായി അങ്ങ് പൊയ്ക്കൂടെ....; അതൊന്നും ഞങ്ങളുടെ പരിപാടിയല്ല; പോകുന്ന സ്ത്രീകൾക്ക് സംരക്ഷണവും നൽകും; ശബരിമലയിൽ യുവതി പ്രവേശനം ഇടത് സർക്കാർ സാധ്യമാക്കിയെന്ന് അവകാശപ്പെട്ട് മന്ത്രി എംഎം മണി; കോതമംഗലത്തെ മണിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ
ഇതിലും വലിയ കോമ്പോ തട്ടിപ്പ് സ്വപ്നങ്ങളിൽ മാത്രം! തമിഴ്‌നാട്ടിലെ പാവങ്ങൾക്ക് സർക്കാർ കൊടുക്കുന്ന വസ്ത്രങ്ങൾ എങ്ങനെ കല്യാൺ സിൽക്സിൽ എത്തുന്നു? കോമ്പോ ഓഫറിലൂടെ പാലക്കാട്ടെ ഷോറൂമിൽ വിറ്റഴിച്ചത് 'സൗജന്യ മുണ്ട്-സാരി വിതരണ പദ്ധതി' പ്രകാരം സാധാരണക്കാർക്ക് നൽകുന്ന സൗജന്യ വസ്ത്രങ്ങൾ; തമിഴ്‌നാട് സർക്കാറിന്റെ മുദ്രയോട് കൂടിയ സാരികൾ എങ്ങനെ കല്യാണിന് കോമ്പോ ഓഫർ ഉത്സവമായി? കള്ളക്കളിയുടെ തെളിവുകൾ പുറത്തുവിട്ട് മറുനാടൻ
ഇന്ത്യൻ ക്രിക്കറ്റിന്റെ പൊന്നോമന! ദ പ്രിൻസ് ഈസ് ബാക്ക്; ക്യാൻസറിനെപ്പോലും മറച്ച് വെച്ച് ലോകകപ്പ് വരൾച്ച അവസാനിപ്പിച്ച പോരാളി; ഒരു കാലത്ത് ഐപിഎൽ ലേല കമ്പോളത്തിലെ പൊന്നുംവിലയുള്ള താരം; ഇത്തവണത്തെ ലേലത്തിൽ ആർക്കും വേണ്ടാതെപോയപ്പോൾ പിടഞ്ഞത് കോടിക്കണക്കിന് ആരാധകരുടെ ഇടനെഞ്ച്; രണ്ടാമൂഴത്തിൽ പഴയ പടക്കുതിരയെ കളത്തിലെത്തിച്ചത് സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുടെ മുംബൈ ഇന്ത്യൻസ്
ആദ്യ ഭർത്താവിലുണ്ടായ കുട്ടിയെ ഉത്തര ഇഞ്ചിഞ്ചായി കൊന്നത് കൂട്ടുകാരിയുടെ ഭർത്താവുമായുള്ള ജീവിതത്തിന് തടസ്സമാകുമെന്ന് കണ്ടപ്പോൾ; കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത് മക്കളില്ലാത്തതിന്റെ ദുഃഖം മറക്കാൻ വർക്കല സ്വദേശികൾ ദത്തെടുത്ത പെൺകുട്ടി; നൊന്തുപെറ്റ കുഞ്ഞിനെ കൊലപ്പെടുത്തിയ ഉത്തര വഴക്കിനിടെ അമ്മായിഅമ്മയെ വരെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വിരുത
നടി മഞ്ജു വാര്യർക്കെതിരെ ആഞ്ഞടിച്ച് ശ്രീകുമാർ മേനോൻ; പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച പലരെയും മഞ്ജു കൈവിട്ടു; ഒടിയനെതിരേ ഇത്രമാത്രം വിമർശനങ്ങൾ ഉണ്ടായിട്ടും മഞ്ജു പ്രതികരിക്കാൻ തയാറായില്ല; മഞ്ജുവിന്റെ മൗനം തന്നെ അദ്ഭുതപ്പെടുത്തി; ഡബ്ല്യൂസിസിയെ മഞ്ജു കൈവിട്ടത് ശരിയായില്ല, ഇത്തരം നിലപാടുകൾ നടിയുടെ വിലകളയും; വനിത മതിലിന്റെ രാഷ്ട്രീയത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നൊക്കെ പറഞ്ഞാൽ ജനം ചിരിക്കില്ലേയെന്നും ശ്രീകുമാർ മേനോൻ
ശ്രീധരൻ പിള്ളയും ക്രിസ്ത്യാനിയായ ഭാര്യയും കൂടി ഹിന്ദു ആരാധനാലയങ്ങൾ തകർക്കാൻ വേണ്ടി ശബരിമലയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു; സോഷ്യൽ മീഡിയയിലെ ആരാധകരെ കണ്ട് മതിമറന്ന സിപിഎം സൈബർ പോരാളി സുനിതാ ദേവദാസിന്റെ വ്യാജ പ്രചരണത്തിനെതിരെ കേസ് കൊടുത്ത് ശ്രീധരൻ പിള്ളയുടെ ഭാര്യ; കാനഡയിൽ താമസിച്ച് സിപിഎമ്മിന് വേണ്ടി സൈബർ പ്രചരണം ഏറ്റെടുത്ത മുൻ മാധ്യമ പ്രവർത്തകയോട് റീത്ത ശ്രീധരൻപിള്ള നഷ്ടപരിഹാരം ചോദിച്ചിരിക്കുന്നത് 25 ലക്ഷം രൂപ; ക്രിമിനൽ നടപടിയും എടുക്കും
ന്യൂസ് നൈറ്റിൽ നികേഷ് കുമാറിനെ വലിച്ചൊട്ടിച്ച് മോഹൻലാൽ; ഒടിയന്റെ പേരിൽ ലാലേട്ടനെ ചൊറിയാൻ ചെന്ന നികേഷ് കുമാറിന് മറുപടി ഉരുളയ്ക്കുപ്പേരിയായി നൽകി മലയാളത്തിന്റെ സൂപ്പർ സ്റ്റാർ: ലാലേട്ടന്റെ മുന്നിൽ ഒടിയനെ കൊച്ചാക്കാൻ നോക്കിയ നികേഷ് കുമാറിനെ ഉത്തരം മുട്ടിച്ച് മാണിക്യന്റെ ഒടിവിദ്യ; ചോദ്യങ്ങൾകൊണ്ട് ആരെയും ഉത്തരം മുട്ടിക്കുന്ന വാർത്താ അവതാരകൻ മോഹൻലാലിന് മുന്നിൽ ചൂളിപോയത് ഇങ്ങനെ
എല്ലാ ഇക്കാ ഫാൻസും ഇവിടം വിട്ടു പോകണം; ഏട്ടൻ ഫാൻസിനു മാത്രം തെറിവിളിക്കാനുള്ള അവസരം കൊടുക്കണം; ഇക്കായേം കൂടി ഈ പടത്തിൽ വലിച്ചിഴച്ചതിനുള്ള വടേം ചായേം ഉച്ചക്ക് ശേഷം കൊടുക്കും; മേനോൻ ചേട്ടൻ തള്ളിയ ഒരു കാര്യം സത്യമാണ് ലാലേട്ടന്റെ സിനിമജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒന്നാകും ഇത്; നിങ്ങൾ ചെയ്ത ഏറ്റവും വലിയ ചതി.... ലാലേട്ടൻ പാടിയ പാട്ട് ഉൾപ്പെടുത്താതിരുന്നത്; 'ഒടിയനിൽ' ശ്രികുമാർ മേനോന്റെ തള്ളിൽ പൊങ്കാല; 'പുഷിൽ' ഒടി വിദ്യ പൊളിച്ചെടുക്കുമ്പോൾ
മഴവിൽ മനോരമയിലെ 'ഭാഗ്യദേവത' കൊച്ചിയിൽ ബന്ധങ്ങളൊരുക്കി; ദിവസവും മയക്ക് മരുന്ന് കൂടിയേ തീരൂവെന്ന് വന്നപ്പോൾ പണമുണ്ടാക്കാൻ പെൺവാണിഭം തൊഴിലാക്കി; എന്നും ബംഗളൂരുവിൽ പോയി മാഡത്തിന് ലഹരി എത്തിച്ച് നൽകുന്നത് ഡ്രൈവറും; ഫ്ളാറ്റിലെ വിക്രിയകൾ പൊലീസിനെ അറിയിച്ചതും സീരിയലിലെ അഭിനേതാക്കൾ; ലഹരിമരുന്നുമായി പിടിയിലായ അശ്വതി ബാബു സെക്സ് റാക്കറ്റിലെ മഹാറാണി
ഒടിയനല്ല ചതിയൻ; ശ്രീകുമാരമേനോൻ ഒടിവെച്ചത് പാവം പ്രേക്ഷകരുടെ നെഞ്ചത്ത്; ഇത് ഹർത്താലിനെ അവഗണിച്ച് പുലർച്ചെ നാലുമണിക്ക് പടം കാണാനെത്തിയ ആരാധകരെ പോക്കറ്റടിക്കുന്ന സിനിമ; പടത്തിന്റെ നിലവാരത്തകർച്ചയിൽ നെഞ്ചുതകർന്ന് ഫാൻസുകാർ; ലാഗിങ്ങും ചത്ത സംഭാഷണങ്ങളും ക്ലീഷെ രംഗങ്ങളും രസംകൊല്ലിയാകുന്നു; ആകെയുള്ള ആശ്വാസം രണ്ടുഗെറ്റപ്പുകളിലെത്തുന്ന മോഹൻലാലിന്റെ കരിസ്മ
ഫാറൂഖ് അബ്ദുള്ളയുടെ മകളെ പ്രണയിച്ചത് ലണ്ടനിലെ പഠനകാലത്ത്; കശ്മീരിൽ കോളിളക്കം സൃഷ്ടിച്ച പ്രേമം വിവാഹത്തിൽ കലാശിച്ചത് കശ്മീർ മുഖ്യമന്ത്രിയായിരുന്ന സാറയുടെ പിതാവിന്റെ കട്ട എതിർപ്പുകൾക്ക് നടുവിൽ; മന്മോഹൻ മന്ത്രിസഭയിൽ ഇടംനേടിയതോടെ മരുമകൻ ആള് ചില്ലറക്കാരനല്ലെന്ന തിരിച്ചറിഞ്ഞ് ചേർത്ത് നിർത്തി കശ്മീരിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ: ഭാര്യ വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് സാറയെ ജീവിതസഖിയാക്കിയ സച്ചിന്റെ പ്രണയം തെരഞ്ഞെടുപ്പിന് ശേഷം ചർച്ചയാകുമ്പോൾ
മൂന്നരക്കോടിക്ക് വിറ്റ അന്യഭാഷാ റൈറ്റിന് അവകാശപ്പെടുന്നത് 24 കോടി; ഒരേ സമയം ഡബ്ബിങും റീമേക്കിനും കാശ് കിട്ടിയെന്നും വാദം; ഏഷ്യാനെറ്റിന് സാറ്റ്ലൈറ്റ് റൈറ്റ് കൊടുത്ത ശേഷം അമൃതയുടെ പേരിലും കണക്കെഴുത്ത്; ഓവർസീസ് റൈറ്റിന് കിട്ടിയ കാശും അഡ്വാൻസ് ബുക്കിങും രണ്ടായി ചേർത്ത് തട്ടിപ്പ്; റിലീസിന് മുൻപ് 100 കോടി നേടിയ ആദ്യ സിനിമയെന്ന ഒടിയനെക്കുറിച്ചുള്ള സംവിധായകന്റെ അവകാശ വാദം പച്ചക്കള്ളമോ? ശ്രീകുമാർ മേനോന്റെ തള്ളൽ വെട്ടിലാക്കുന്നത് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെ
പഞ്ചനക്ഷത്ര ഹോട്ടലിൽ സ്ത്രീകൾ ഒത്തുകൂടി റേവ് പാർട്ടികൾ; നടിയുടെ മയക്ക് മരുന്ന് കച്ചവടം ഉറപ്പിച്ചത് രഹസ്യ റെയ്ഡിലൂടെ; കാരിയറായ ഡ്രൈവറെ കുടുക്കാൻ ബസ് യാത്രക്കാരനായി; കുശലാന്വേഷണത്തിൽ 'സാധനം' കൈയിലുണ്ടെന്ന് ഉറപ്പിച്ച ഇടപെടലുകൾ; അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത് ഫ്‌ളാറ്റിലെ വാണിഭത്തെ കുറിച്ച് അറിഞ്ഞതു മുതൽ കാട്ടിയ ജാഗ്രത; ഡ്രഗും സെക്‌സുമായി കൊച്ചിയിലെ താരമായ അശ്വതി ബാബുവിനെ കുടുക്കിയത് ഷാഡോ പൊലീസിന്റെ കൂർമ്മ ബുദ്ധി; മഴവിൽ മനോരമയിലെ 'ഭാഗ്യ ദേവത' കുടുങ്ങിയത് ഇങ്ങനെ
അശ്വതിയുടെ വെളിപ്പെടുത്തലിൽ ഉറക്കം പോയി സിനിമാ രംഗത്തെ ഉന്നതർ; സീരിയൽ നടിയുടെ മയക്കുമരുന്ന് - സെക്സ് റാക്കറ്റുമായി ബന്ധമുള്ളവരുടെ വിശദ വിവരങ്ങൾ പൊലീസ് ശേഖരിച്ച് തുടങ്ങിയതോടെ വെപ്രാളപ്പെട്ട് വമ്പന്മാർ; അശ്വതി ലഹരിമരുന്നുകൾ എത്തിച്ചിരുന്നത് ആഡംബര വാഹനങ്ങളിൽ; മയക്കുമരുന്നിന് അടിമയെന്നും ജയിലിൽ നിന്നും പുറത്തിറങ്ങിയാലും മരുന്നില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്നും നടി; 2016ൽ ദുബൈയിൽ വെച്ച് ഇവർ മയക്കുമരുന്ന് ഉപയോഗത്തിന് പിടിയിലായി
മോദിയുടെ റിപ്പബ്ലിക് ടിവിക്ക് ബദലായി രാഹുലിന്റെ ഹാർവെസ്റ്റ് ടി വി വരുന്നു; കപിൽ സിബലും പി ചിദംബരവും പ്രധാന നിക്ഷേപകർ; ഡി കെ ശിവകുമാറും നവീൻ ജിൻഡാലും ഒപ്പം നിൽക്കും; ബർക്ക ദത്തിനെയും രാജ് ദീപ് സർദേശായിയെയും മുഖമാക്കി മാറ്റാൻ തിരക്കിട്ട നീക്കം; ഇംഗ്ലീഷിൽ തുടങ്ങന്ന എച്ച്ടിവി തെരഞ്ഞെടുപ്പിന് മുമ്പേ ഹിന്ദിയിലും പിന്നാലെ മറ്റു ഭാഷകളിലും ചാനലുകൾ തുടങ്ങും: പരാജയപ്പെട്ടു പോയ തെഹൽക്ക പരീക്ഷണത്തിന് ശേഷം കോൺഗ്രസ് വീണ്ടും പരീക്ഷണത്തിന്
ശ്രീധരൻ പിള്ളയും ക്രിസ്ത്യാനിയായ ഭാര്യയും കൂടി ഹിന്ദു ആരാധനാലയങ്ങൾ തകർക്കാൻ വേണ്ടി ശബരിമലയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു; സോഷ്യൽ മീഡിയയിലെ ആരാധകരെ കണ്ട് മതിമറന്ന സിപിഎം സൈബർ പോരാളി സുനിതാ ദേവദാസിന്റെ വ്യാജ പ്രചരണത്തിനെതിരെ കേസ് കൊടുത്ത് ശ്രീധരൻ പിള്ളയുടെ ഭാര്യ; കാനഡയിൽ താമസിച്ച് സിപിഎമ്മിന് വേണ്ടി സൈബർ പ്രചരണം ഏറ്റെടുത്ത മുൻ മാധ്യമ പ്രവർത്തകയോട് റീത്ത ശ്രീധരൻപിള്ള നഷ്ടപരിഹാരം ചോദിച്ചിരിക്കുന്നത് 25 ലക്ഷം രൂപ; ക്രിമിനൽ നടപടിയും എടുക്കും
നീലച്ചിത്രവുമായി കാബിനിൽ ഇരുന്ന ദിലീപ് സിബ് തുറന്നു പ്രദർശിപ്പിച്ചത് സ്വകാര്യഭാഗം; എം ആർ രാജന് എന്നെ ദുപ്പട്ടയില്ലാതെ കാണണം; എങ്ങിനെയെങ്കിലും ശരീരം സ്പർശിക്കണം എന്ന വൈരാഗ്യ ബുദ്ധിയുമായി പത്മകുമാർ; ഏഷ്യാനെറ്റ് വിനോദ ചാനലിൽ എന്നെ കുരുക്കാനായി ഒരുക്കിയത് ട്രയാംഗുലർ ട്രാപ്പ്; ഈ മൂവർ സംഘത്തിന്റെ കൈയിൽനിന്ന് ആർക്കും രക്ഷയില്ല; ഏഷ്യാനെറ്റിലെ ഉന്നതർ ലൈംഗിക മനോരോഗികൾ; മറുനാടനോട് നിറകണ്ണുകളോടെ തുറന്നുപറഞ്ഞ് നിഷാ ബാബു
സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി എത്തിയ നൃത്താധ്യാപികയെ വീട്ടിൽ താമസിപ്പിച്ചു; നേഴ്‌സായ ഭാര്യ പിണങ്ങിയതോടെ പേയിങ് ഗസ്റ്റിനെ വധുവായി സ്വീകരിച്ച് വിവാഹം കഴിച്ചു; സാമ്പത്തിക തർക്കം മൂർച്ഛിക്കവേ രണ്ടാം ഭാര്യ വിവാഹ മോചനം നടത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞു; അമേരിക്കയിലെ ഹൂസ്റ്റണിൽ താമസിക്കുന്ന സ്‌റ്റേജ് ഷോ സംഘാടകനായ അങ്കമാലിക്കാരൻ സാജു മാളിയേക്കൽ തനിക്ക് നഷ്ടമായ കോടികൾക്ക് വേണ്ടി കോടതിയിൽ നൽകിയ കേസിന്റെ വിവരങ്ങൾ പുറത്തു വിട്ട് മറുനാടൻ
ലൈംഗിക പൂർവ്വ കേളികൾ ഉൾപ്പെടുന്ന ബോഡി ടു ബോഡി മസാജിന് 2500 രൂപ; ഫുൾ സർവ്വീസ് ബോഡി മസാജ് വിത്ത് സെക്‌സിന് വെറും 3000 റേറ്റ്; യോഗയും ആയുർവേദവും മറയാക്കിയുള്ള സെക്സ് തെറാപ്പിയിൽ നടക്കുന്നത് മലയാളി പെൺകുട്ടികളെ കരുവാക്കിയുള്ള വാണിഭം; കേരളത്തിലെ മദ്യവ്യവസായിയും ജൂവലറി ഗ്രൂപ്പ് ഉടമയും പിന്നെ കോൺഗ്രസ് നേതാവിന്റെ ബിനാമിയും; ഇടപാടുകാരെ കണ്ടെത്തുന്നത് നവമാധ്യമ പരസ്യത്തിലൂടെ; ബംഗലുരുവിൽ തഴച്ചു വളരുന്ന സെക്‌സ് റാക്കറ്റിന്റെ കഥ ഇങ്ങനെ
ന്യൂസ് നൈറ്റിൽ നികേഷ് കുമാറിനെ വലിച്ചൊട്ടിച്ച് മോഹൻലാൽ; ഒടിയന്റെ പേരിൽ ലാലേട്ടനെ ചൊറിയാൻ ചെന്ന നികേഷ് കുമാറിന് മറുപടി ഉരുളയ്ക്കുപ്പേരിയായി നൽകി മലയാളത്തിന്റെ സൂപ്പർ സ്റ്റാർ: ലാലേട്ടന്റെ മുന്നിൽ ഒടിയനെ കൊച്ചാക്കാൻ നോക്കിയ നികേഷ് കുമാറിനെ ഉത്തരം മുട്ടിച്ച് മാണിക്യന്റെ ഒടിവിദ്യ; ചോദ്യങ്ങൾകൊണ്ട് ആരെയും ഉത്തരം മുട്ടിക്കുന്ന വാർത്താ അവതാരകൻ മോഹൻലാലിന് മുന്നിൽ ചൂളിപോയത് ഇങ്ങനെ
കട്ടിലിൽ കെട്ടിയുള്ള പീഡനം കണ്ടപ്പോൾ കൗൺസിലർ ഒരു പകലിന് ഓഫർ ചെയ്തത് 25,000രൂപ; പെൺകുട്ടിക്ക് നഗരസഭാ അംഗം സമ്മാനമായി വാഗ്ദാനം ചെയ്തത് ആഡംബര മൊബൈലും; വീഡിയോ ചാറ്റിങ് പൊലീസ് അറിഞ്ഞതോടെ രക്ഷപ്പെടാൻ പഴുതുകൾ തേടി ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറും; പത്താംക്ലാസുകാരിയുടെ മൊബൈൽ ഫോൺ പരിശോധന നിർണ്ണായകമാകും; പറശിനിക്കടവിലെ ട്രാപ്പിൽ സന്ദീപ് സ്വപ്‌നം കണ്ടത് മറ്റൊരു സൂര്യനെല്ലി
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് എന്തെന്ന് കേന്ദ്രമന്ത്രി; ഉത്തരവാദിത്തം ഏറ്റെടുക്കുമോ? താങ്കൾ ഉത്തരവിട്ടാൽ താൻ വാഹനങ്ങൾ കടത്തിവിടാമെന്ന് മറുപടി നൽകി എസ്‌പി; വിറപ്പിക്കാൻ ശ്രമിച്ച പൊൻ രാധാകൃഷ്ണന്റെ ഉത്തരംമുട്ടിച്ച് യതീഷ് ചന്ദ്രയുടെ മറുപടി; നിങ്ങൾ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്നു ചോദിച്ച് ശബ്ദമുയർത്തിയ എ എൻ രാധാകൃഷ്ണന്റെ മുമ്പിലേക്ക് കയറി നിന്ന് ദഹിപ്പിക്കുന്ന നോട്ടവും: നിലയ്ക്കലിൽ ഇന്നു കണ്ട 'സുരേഷ് ഗോപി മൊമന്റ്'
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞിട്ടും പാഠം പഠിക്കാത്ത യതീഷ് ചന്ദ്ര ഒടുവിൽ കൈവച്ചത് ഹൈക്കോടതി ജഡ്ജിയുടെ മേൽ; ജഡ്ജിയെ നിലയ്ക്കലിൽ തടയുകയും പുറത്തിറക്കി പരിശോധിക്കുകയും തർക്കിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു; ജഡ്ജിയെ സന്നിധാനത്ത് പോയി കണ്ട് മാപ്പ് പറഞ്ഞ് മടങ്ങാൻ നേരം ഹരിവരാസനം കേൾക്കാൻ എത്തിയതെന്ന് വിശദീകരിച്ചത് വീണ്ടും വിവാദമായി; യതീഷ് ചന്ദ്രയെ സർക്കാർ കൈവിട്ടത് ജഡ്ജിയുടെ പരാതി കൂടി എത്തിയതോടെ
ശരണം വിളിക്കുന്നവരെ അറസ്റ്റ് ചെയ്യിക്കുന്ന ഉദ്ഘാടകനെ ഞങ്ങൾക്ക് വേണ്ടെന്ന് ഭക്തർ; പരസ്യ പ്രതിഷേധവുമായി ശബരിമല കർമ സമിതിയും സംഘപരിവാറും; ചക്കുളത്ത് കാവ് പൊങ്കാലയുടെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടക സ്ഥാനത്ത് നിന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റി; ഉദ്ഘാടനമില്ലാതെ ചടങ്ങ് നടത്താൻ ക്ഷേത്രം അധികാരികൾ
എല്ലാ ഇക്കാ ഫാൻസും ഇവിടം വിട്ടു പോകണം; ഏട്ടൻ ഫാൻസിനു മാത്രം തെറിവിളിക്കാനുള്ള അവസരം കൊടുക്കണം; ഇക്കായേം കൂടി ഈ പടത്തിൽ വലിച്ചിഴച്ചതിനുള്ള വടേം ചായേം ഉച്ചക്ക് ശേഷം കൊടുക്കും; മേനോൻ ചേട്ടൻ തള്ളിയ ഒരു കാര്യം സത്യമാണ് ലാലേട്ടന്റെ സിനിമജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒന്നാകും ഇത്; നിങ്ങൾ ചെയ്ത ഏറ്റവും വലിയ ചതി.... ലാലേട്ടൻ പാടിയ പാട്ട് ഉൾപ്പെടുത്താതിരുന്നത്; 'ഒടിയനിൽ' ശ്രികുമാർ മേനോന്റെ തള്ളിൽ പൊങ്കാല; 'പുഷിൽ' ഒടി വിദ്യ പൊളിച്ചെടുക്കുമ്പോൾ