1 usd = 71.08 inr 1 gbp = 92.07 inr 1 eur = 79.33 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.32 inr

Oct / 2019
19
Saturday

മരിച്ചവർക്കുവേണ്ടിയുള്ള ഒപ്പീസ്

July 13, 2019 | 03:29 PM IST | Permalinkമരിച്ചവർക്കുവേണ്ടിയുള്ള ഒപ്പീസ്

ഷാജി ജേക്കബ്‌

റഞ്ഞ കഥകളെക്കാൾ വിചിത്രവും വിസ്മയകരവുമാണല്ലോ പറയാത്ത കഥകൾ. പറഞ്ഞ കഥകളെക്കുറിച്ചുള്ള കഥകളും അങ്ങനെതന്നെ. പറയാൻ കാത്തുവച്ചവ. പറഞ്ഞുതുടങ്ങുമ്പോൾതന്നെ ഇഴമുറിഞ്ഞുപോകുന്നവ. പറയുമെന്നു കരുതി കാതുകൂർപ്പിച്ചപ്പോഴൊക്കെ പറയാതെ പോയവ. പറഞ്ഞുമുഴുമിപ്പിക്കാൻ കഴിയാതെ പറച്ചിലുകാരോ കേൾവിക്കാരോ പട്ടുപോയവ. പറയാനുള്ള കഥകൾ പറയാതെ ജീവിക്കുന്ന ജീവിതവും അതിന്റെ സങ്കടങ്ങളുമാണ് ഓരോ മനുഷ്യജീവിയുടെയും പരമവിധി എന്നുപോലും തോന്നിപ്പോകും ചില നോവലുകൾ വായിക്കുമ്പോൾ. ഡോൺ ക്വിക്‌സോട്ട് മുതൽ വ്യാസനും വിഘ്‌നേശ്വരനും വരെ, ലോക നോവലിൽ ആദിമധ്യാന്തം ഉദാഹരണങ്ങൾ നിരവധിയാണ്.

യൂറോ-അമേരിക്കൻ മോഡേണിസ്റ്റ് എപ്പിക്കുകളായാലും ആഫ്രോ-(ലാറ്റിൻ) അമേരിക്കൻ പോസ്റ്റ് മോഡേൺ ക്ലാസിക്കുകളായാലും നോവലിന്റെ ആഖ്യാനകലയിൽ പറയാതെ പോകുന്ന കഥകളെക്കുറിച്ചുള്ള പറച്ചിലുകൾക്ക് ഏറിയും കുറഞ്ഞും എക്കാലത്തും പ്രസക്തിയുണ്ട്. സ്ഥലകാലങ്ങളിൽ നടത്തുന്ന മർത്യജീവിതത്തിന്റെ ഉൽഖനനങ്ങൾ എന്ന നിലയിൽ എഴുതപ്പെടുന്ന ഏതു നോവലും കഥകളുടെ അസ്ഥികൂടങ്ങളും അവശിഷ്ടങ്ങളും കൊണ്ടാണ് വായനക്കാരെ സങ്കടപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതും. കഥപറച്ചിലിന്റെ കലയെ കഥയെഴുത്തിന്റെ കലയാക്കി മാറ്റിയതാണ് നോവലിനു കൈവന്ന ചരിത്രപരമായ ഭാവുകത്വനിയോഗം എന്നുകൂടി മനസ്സിലാക്കിയാൽ ഈ ലാവണ്യാനുഭൂതിയുടെ സാധ്യതകൾ കൂടുതൽ വ്യക്തമാകും.

അതുകൊണ്ട്, കഥപറഞ്ഞും കേട്ടും എഴുതിയും വായിച്ചും കണ്ടും മനുഷ്യർ ജീവിക്കുന്നതിന്റെ നമ്മുടെ കാലത്തെ ഏറ്റവും മികച്ച രണ്ടാമത്തെ രൂപവും രൂപകമെന്ന നിലയിൽ നോവൽ കൈവരിക്കുന്ന സർഗസാധ്യതകളുടെ താവഴിയിൽ രൂപംകൊണ്ട മികച്ചൊരു രചനയാണ് ജോണി മിറാൻഡയുടെ ‘നനഞ്ഞ മണ്ണടരുകൾ’. ഒരു ദേശത്തിന്റെ മണ്ണിലും കുടുംബത്തിന്റെ മനസ്സിലും അടരടരായി പട്ടുകിടക്കുന്ന കഥകളുടെ കുഴിമാടങ്ങൾ എലികളെപ്പോലെ തുരന്നുചെല്ലുന്ന രണ്ടു പെണ്ണുങ്ങളുടെ ആത്മബന്ധത്തിന്റെ കഥയാണിത്. അഥവാ അതിലൊരു പെണ്ണിന്റെ വീർപ്പുമുട്ടലുകളുടെ ആത്മകഥനം.

ജീവിച്ചിരിക്കുന്നവർക്കുവേണ്ടിയുള്ള ഒപ്പീസ്, പുഴയുടെ പര്യായം എന്നീ മുൻനോവലുകളിലും ചെറുകഥകളിലും ജോണി കുഴിച്ചെടുത്ത പോഞ്ഞിക്കരയുടെ തന്നെ മണ്ണടരുകളാണ് ഈ രചനയുടെയും സാംസ്‌കാരിക ഭൂഗർഭം. പപ്പയെയും മമ്മയെയും ഉടപ്പിറന്നവരായ നാലു സഹോദരന്മാരെയും അവരിൽ മൂത്തയാളായ ലോറൻസച്ചയെയും മറ്റു മൂന്നാങ്ങളമാരുടെ ഭാര്യമാരെയും അവരുടെ മക്കളെയും സ്വന്തം ഭർത്താവ് ലൂയിസിനെയും മക്കളെയും കുറിച്ചുള്ള ഓർമകളാണ് മേബിളിന്റെ ഭൂതം. അയൽക്കാരിയും, തന്നോടുള്ള നിശ്ശബ്ദകാമം വർഷങ്ങളോളം കൊണ്ടാടിയ പെദിരോച്ചയുടെ ഭാര്യയുമായ റോസിയോടുള്ള ആത്മബന്ധമാണ് മേബിളിന്റെ ജീവിതാഖ്യാനത്തെയും നോവലിന്റെ കഥാഖ്യാനത്തെയും മുന്നോട്ടു കൊണ്ടുപോകുന്നത്. മൂന്നു കഥാഭൂമികകളാണ് ഈ ചെറുനോവലിനുള്ളത്. ലോറൻസിന്റെ ഒളിച്ചോട്ടത്തിന്റെയും തിരിച്ചുവരവിന്റെയും പിതാവിനെയും സഹോദരങ്ങളെയും വിരൽത്തുമ്പിൽ നിർത്തി അയാൾ മൂന്നുപതിറ്റാണ്ടുകാലം നടത്തിയ കച്ചവടജീവിതത്തിന്റെയും കഥയാണ് ഒന്ന്. തിന്മയുടെ തണലിൽ വളർന്ന്, പാപങ്ങളും സങ്കടങ്ങളും കൊണ്ടു പൂതലിച്ച് അകം പട്ടുപോയ ഒരു പെരുമരമായി മാറി, ആ കുടുംബവും ലോറൻസും. അയാളായിരുന്നു അതിന്റെ തായ്ത്തടി. മറ്റൊന്ന് പെദിരോച്ചയുടെ നിശ്ശബ്ദപ്രണയത്തിന്റെ കഥയാണ്. ലൂയിസ് മേബിളിനെ കല്യാണം കഴിക്കുന്നതിനു മുൻപും പിൻപും പെദിരോച്ചക്ക് അവളോടുണ്ടായിരുന്ന ആസക്തി തുറന്നുപറയാനും പ്രകടിപ്പിക്കാനുമാകാതെ മരണം വരെ അയാൾക്കു ശ്വാസം മുട്ടി. റോസിയോടയാൾ പക്ഷെ തന്റെ മനസ്സുതുറന്നു. അവളാകട്ടെ, സാധാരണ പെണ്ണുങ്ങളെപ്പോലെ അതുകേട്ടു കലിതുള്ളുകയോ ഭള്ളുപറയുകയോ അല്ല ചെയ്തത്, കിടപ്പറയിൽപോലും മേബിളിന്റെ ഉടലും നഗ്നതയും വർണിച്ച് അയാളെ ഉണർത്തിനിർത്തി. ഒടുവിൽ പെദിരോച്ച മരണാസന്നനായി കിടക്കുമ്പോഴാണ് റോസി മേബിളിനോട് ആ കഥ പറയുന്നത്. പക്ഷെ ഒരു കഥമാത്രം അവൾ പറയാതെവിട്ടു. അതാണ് മൂന്നാമത്തെ കഥയും നോവലിന്റെ താക്കോൽ സന്ദർഭവും. ലോറൻസച്ചയെക്കുറിച്ചുള്ളതായിരുന്നു ആ കഥ. റോസിക്കും ലോറൻസച്ചക്കും മാത്രമറിയാമായിരുന്ന ഒന്ന്. കഥകളുടെ ആത്മാവ്‌സൂക്ഷിപ്പുകാരി റോസി പക്ഷെ ലോറൻസച്ച മരിച്ച് മുപ്പതാണ്ടുകഴിഞ്ഞപ്പോൾപോലും ആ കഥ മേബിളിനോടു പറഞ്ഞില്ല. എന്നുമാത്രവുമല്ല, ആ കഥ പറയാൻ ഒരുങ്ങിയിരുന്ന ദിവസം തന്നെ റോസി ‘വരാന്തയിൽ പശപ്പച്ചരികൊണ്ടുണ്ടാക്കിയ പുട്ടുകുത്തിയിട്ടതുപോലെ കുഴഞ്ഞുമറിഞ്ഞുപൊടിഞ്ഞുവീണു’ മരിക്കുകയും ചെയ്തു. മുൻപ്, പെദിരോച്ചയ്ക്കു മേബിളിനോടുണ്ടായിരുന്ന ഗൂഢപ്രേമത്തിന്റെ കഥ അവളോടു റോസി പറഞ്ഞ ദിവസമായിരുന്നു, അയാളുടെ മരണം. ഒരു കഥ പറഞ്ഞുകഴിയുമ്പോൾ അതിലെ കഥാപാത്രം മരിക്കുന്നതുപോലെതന്നെ, പറയാൻ കാത്തുവച്ച കഥ പറഞ്ഞോ പറയാതെയോ കഥാകൃത്തും മരിക്കുന്നു. ജീവിക്കുന്നതു കഥകൾ മാത്രമാണ്.

ഒരു ദിവസം മേബിളേ നീ മുറ്റത്ത് മുട്ടിനുമീതെ പൊക്കിക്കുത്തി നീളമില്ലാത്തതെങ്കിലും ചുരുണ്ട മുടി അഴിച്ചിട്ട് കുമ്പിട്ടുനിന്നുകൊണ്ട് അലസമായി പറമ്പിലെന്തോ പണിചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അത് പെദിരോച്ച ജനാലക്കലിരുന്നു കണ്ടു. നീ നല്ലതുപോലെ വിയർത്തു കുളിച്ചിരുന്നു. കുമ്പിട്ട് നീ മൺവെട്ടികൊണ്ടു കിളയ്ക്കുമ്പോൾ നിന്റെ വലിയ വെളുത്ത മുലകൾ ഉടുപ്പിനിടയിലൂടെ ജീവനുള്ള രണ്ടു മുയൽ കുഞ്ഞുങ്ങളെപ്പോലെ തിക്കി തിരക്കി പുറത്തേക്കു കുതിക്കാൻ നോക്കുന്നുണ്ടായിരുന്നു. ഞാനാണ് ആ കാഴ്ച ആദ്യം കണ്ടത്. പെദിരോച്ചയുടെ കണ്ണിൽ ആ കാഴ്ച പെട്ടിട്ടില്ലെന്ന് എനിക്കു മനസ്സിലായി. ആ കാഴ്ച പെദിരോച്ചയെയും കാട്ടിക്കൊടുക്കണമെന്ന് അപ്പോളെനിക്കുതോന്നി. ഞാൻ വിളിച്ചുപറഞ്ഞു അങ്ങേരോട് ദേ... വേണേൽ വന്നുനോക്കിക്കോ.... ഇനി കണ്ടില്ലെന്ന് പറയരുത്. അങ്ങേര് ഓടിവന്നു നോക്കി ഉന്മാദാവസ്ഥയിലെന്നമട്ട് പറയുകയാണ്; ദൈവമേ.... ഒരു പ്രാവശ്യമെങ്കിലും മേബിളിനെയൊന്ന്...

അതുകേട്ടപ്പോൾ ഞാൻ പെദിരോച്ചയെ അരിശത്തോടെ കനപ്പിച്ചൊന്നു നോക്കി. അപ്പോൾ താൻ പറഞ്ഞതിനെ ന്യായീകരിക്കാനെന്നതുപോലെ എന്നോട് പറയുകയാണ്; വേറൊന്നിനും വേണ്ടിയല്ലെടീ റോസീ... നിങ്ങൾ രണ്ടുപേരും തമ്മിലുള്ള വ്യത്യാസം എന്താണെന്നറിയാൻ വേണ്ടി മാത്രമാണെന്ന്....

അപ്പോൾ ഞാൻ പറഞ്ഞു, വിളിച്ചുകാണിച്ചുതരാൻ പോയത് അബദ്ധമായോ എന്ന്. എന്നാൽ നിങ്ങൾ അറിയാൻ വേണ്ടി പറയുകയാണ് എല്ലാ പെണ്ണുങ്ങളഉം ഒരേ പോലെയാണ്. ഒരു വ്യത്യാസവുമില്ല.

അതല്ലടീ റോസീ ഞാനുദ്ദേശിച്ചത് നിന്റെ അവിടെം ഇവിടേം ഒക്കെയുള്ള ഭ്രാന്തെടുപ്പിക്കുന്ന ചില മണങ്ങളുണ്ടല്ലോ. പിന്നെ ആത്മാവുപൊള്ളിക്കുന്ന ആ ഇളം ചൂട്, മുറുക്കി അണച്ചു പിടിക്കുമ്പോളുള്ള കൊതിപ്പിക്കുന്ന പഞ്ഞിപ്പ്... ആ സമയങ്ങളിൽ നീ ഉണ്ടാക്കുന്ന ചില ശബ്ദങ്ങൾ... ഇങ്ങിനെ എന്തെങ്കിലും പ്രത്യേകതകൾ....

മതി മതി... നിർത്തിക്കോ എന്നു പറഞ്ഞ ഞാൻ അതവസാനിപ്പിക്കുകയായിരുന്നു മേബിളേ.... അന്നു രാത്രി പെദിരോച്ച അടുത്തുവന്നപ്പോൾ ഞാൻ പെദിരോച്ചയോട് ഒരടുപ്പവും കാണിച്ചില്ല. നീരസം മാത്രം കാണിച്ചു. പല ഒഴിവുകളും പറഞ്ഞ് കുറെ നാൾ അകറ്റിനിർത്തുകയും ചെയ്തു.

ഇത്രയുംകാലം ഒരുമിച്ചു ജീവിച്ചതിന്റെ അറിവുവെച്ച് ഞാൻ നിന്നോടു പറയട്ടേ മേബിളേ. പെദിരോച്ച എന്റെയടുത്തല്ലാതെ വേറൊരുത്തിടെ അടുത്തും പോയിട്ടില്ലെന്നെനിക്കുറപ്പാണ്.

ഒന്നുരണ്ടു തവണ എറണാകുളത്തുവച്ച് ഞങ്ങൾ നിന്നെ കണ്ടുമുട്ടി അപ്പോൾ ഹോട്ടലിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനും സിനിമകാണാനുമൊക്കെ നിന്നെ ക്ഷണിച്ചത് ഓർക്കുന്നുണ്ടോ? അത് എന്റെ കൂടെ അനുവാദത്തോടുകൂടിയാണെടീ... ഇടയ്ക്ക് ഭയങ്കരകൊതിയോടെ എന്റെയടുത്തുവരുമ്പോൾ ഞാൻ സമ്മതിക്കാതെ പട്ടിയെപ്പോലെ അങ്ങോരെ ആട്ടും. അപ്പോൾ എന്നെ കുരുപൊട്ടിക്കാനായി ഉറക്കെ നിലവിളിക്കും പോലെ നിന്റെ വീടിനുനേർക്കു നോക്കിക്കൊണ്ട് ആർക്കും മനസിലാകാത്തവിധം, എനിക്കുമാത്രം മനസിലാകുംവിധം അങ്ങേരുടെ മേബിളേ, മേബിളേ എന്നൊരു വിളിയുണ്ട്.... അതു കേൾക്കുമ്പോൾ ഞാൻ പറയും ഉവ്വാ...ഉവ്വാ.... അങ്ങോട്ടുചെന്നാൽ മതി. ഇപ്പോൾ വരും... എടോ പൊട്ടൻ കണാപ്പാ. ഇനിയിപ്പോ കെട്ടിയാനില്ലാത്ത മേബിളിന് വലിയ മക്കളായ ഈ പ്രായത്തിൽ ഒരാണിനെ വേണ്ടിവന്നാൽത്തന്നെ നിങ്ങളേക്കാൾ കേമനായ ഒരുത്തനേയേ അവളുനോക്കൂ.... നിങ്ങളെ വിളിക്കില്ല...

ഞാനതങ്ങേരെ വിളറിപിടിപ്പിക്കാൻ വേണ്ടി പറഞ്ഞതാടീ... എനിക്കുറപ്പായിരുന്നു മേബിളേ. നിനക്ക് ഒരാണിന്റെ ആവശ്യമുണ്ടായിരുന്നെങ്കിൽ അതുനിറവേറ്റിത്തരാൻ പെദിരോച്ചയെപ്പോലെ യോഗ്യനായ ഒരുവൻ വേറെയില്ലെന്ന്. അങ്ങേര് നിന്നെ എത്രവേണമെങ്കിലും സന്തോഷിപ്പിച്ചേനേ....

ഇടയ്ക്ക് നല്ല ഉറക്കത്തിൽ കിടന്ന് പെദിരോച്ച സ്വപ്നത്തിലാണെന്നു തോന്നുന്നു, മേബിളേ, മേബിളേ എന്നു പിറുപിറുക്കുന്നതു പോലെ തോന്നുമെനിക്ക്. ഉണരുമ്പോൾ ഇക്കാര്യം ഞാനങ്ങേരോട് ചോദിക്കും. അപ്പോൾ അങ്ങേര് തന്ന മറുപടി എന്താണെന്നോ.... എന്നെ ശുണ്ട്ഠിപിടിപ്പിക്കാൻ വേണ്ടി അങ്ങേര് അറിഞ്ഞുകൊണ്ട് പറയുന്നതാണെന്ന്. സത്യമാണോ ആവോ?

ഇടയ്ക്കു ഞാൻ നിന്നെപ്പറ്റി ഭയങ്കരസങ്കടത്തോടെ ഓർക്കും മേബിളേ. എങ്ങനെയാണ് ഇത്രയും കാലം നിന്നെപ്പോലെ സുന്ദരിയും ആരോഗ്യവതിയുമായ ഒരു പെണ്ണ്, അതും കുറേനാൾ ഒരാണിന്റെ ചൂടും ചൂരും അറിഞ്ഞ് ജീവിച്ചവൾ, ഇതൊന്നുമില്ലാതെ പിടിച്ചുനില്ക്കുന്നത്.

അത്രയും നേരം മറുപടിയൊന്നും പറയാതെ അന്തംവിട്ട് എല്ലാം മൗനമായി കേട്ടുനിന്ന തനിക്ക് മറുപടി പറയാതിരിക്കാനായില്ല.

ഓ... അതിനൊന്നും വലിയ പ്രയാസമില്ല റോസീ... കെട്ടിയവൻ എന്നും പറഞ്ഞ് ഒരാൾ ആ സ്ഥാനത്തുണ്ടെങ്കിലേ നമുക്കങ്ങിനെയൊരു ചിന്തയുള്ളൂ. ലൂയീസ് മരിച്ചതിൽപ്പിന്നെ ഇത്തരം കാര്യങ്ങളിലൊക്കെ ഒരു മരവിപ്പാണ്. വായിക്കാൻ ഒരു സംഗീതജ്ഞനുണ്ടെങ്കിലേ ഹാർമോണിയത്തിൽ സംഗീതമുള്ളൂ. അല്ലെങ്കിൽ അത് പള്ളി പാട്ടുകാരിരിക്കുന്നിടത്തെ വെറുമൊരു മരപ്പെട്ടിമാത്രം. പിന്നെ കടയിലെ തിരക്കും ബഹളവും, ലോറൻസച്ചയുടെ സ്‌നേഹവും സംരക്ഷണവും, മക്കളെ വളർത്തിവലുതാക്കുന്നതിന്റെ ഉത്തരവാദിത്തം.... എല്ലാം കൂടിയായപ്പോൾ അതൊരു പ്രാധാന്യമില്ലാത്ത കാര്യമായി...

എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ, കിടക്കപ്പായയിൽ ഉറക്കം വരാതെ കിടക്കേണ്ടിവരുന്ന ചില തണുപ്പുള്ള രാത്രികളിൽ ലൂയീസിന്റെ ഒപ്പം ജീവിച്ചതിന്റെ ചില ഓർമ്മകൾ വീട്ടുമുറ്റത്തേക്ക് അനുവാദമില്ലാതെ വരുന്ന ഭിക്ഷക്കാരനെപ്പോലെ കയറിവരും. അപ്പോൾ മനസ്സിനെ നിയന്ത്രിച്ച്, അവയെ ആട്ടിയോടിച്ച് ഒരു കൊന്ത ചൊല്ലിക്കൊണ്ട് ഉറങ്ങാൻ നോക്കും.

പെദിരോച്ചയ്ക്ക് തന്നോടിങ്ങിനെയൊരിഷ്ടമുണ്ടായിരുന്നെന്ന് റോസി പറയുന്ന ഈ നിമിഷം വരെ അറിയില്ലായിരുന്നു. പക്ഷേ തന്റെ കല്യാണത്തിനു മുന്നേ അച്ചയ്ക്കത് തുറന്നു പറയാമായിരുന്നു. ചിലപ്പോൾ തനിക്ക് സമ്മതവുമായിരുന്നേനേ...

ഏതായാലും ഇപ്പോളെങ്കിലും നിന്റെ നാവിൽനിന്ന് ഈ വിശേഷങ്ങളൊക്കെ കേൾക്കാൻ പറ്റിയത് സന്തോഷമുള്ള കാര്യം തന്നെ റോസീ. എന്നോടിതുപറയാൻ കാണിച്ച നിന്റെ മനസിന്റെ വലുപ്പം ഈ ആകാശത്തോളം വിശാലമുള്ളതുതന്നെ.

അപ്പോളാണ് അകത്തുനിന്ന് പെദിരോച്ചയുടെ ആരെയോ വിളിക്കുന്നതുപോലെയുള്ള ഒച്ച കോലായിലിരുന്നു ഞങ്ങൾ കേട്ടത്. റോസി തന്റെ മുഖത്തേക്കു തുറിച്ചു നോക്കി. താൻ അവളോട് ഒരു വാക്കും പറയാതെ എഴുന്നേറ്റ് പെദിരോച്ച കിടക്കുന്ന മുറിയിലേക്കു ചെന്നു. മരുമകൾ ലൈസ അപ്പോൾ അടുക്കളയിലായിരുന്നു. ബെഡിനരുകിൽ ഇട്ടിരുന്ന സ്റ്റൂളിലിരുന്നു ഞാൻ.

ഇത്രകാലവും താൻ കണ്ട പെദിരോച്ചയല്ല അതെന്നു തനിക്കു തോന്നി. ഇടംവലം നോക്കിയിട്ട് അച്ചയുടെ വലതുകൈ എടുത്ത് തന്റെ ഇടതുകയ്യിൽ ചേർത്തുവെച്ചിട്ട് തന്റെ വലതുകൈകൊണ്ട് പെദിരോച്ചയുടെ ചുക്കിചുളുങ്ങിയ തണുത്ത കയ്യുടെ പുറത്ത് പതിയെ തലോടി. ആ കൈകൾ മരണക്കിടക്കയിൽ കിടക്കുന്ന ഒരു വൃദ്ധന്റെ കൈകളല്ലാതാവുകയും ഊർജ്ജസ്വലനായ യുവാവിന്റെ കൈകൾ പോലെ ചൂടു പ്രസരിപ്പിക്കുകയും ചെയ്തു.

അച്ചേ... റോസി എന്നോട് എല്ലാം പറഞ്ഞു. പെദിരോച്ച കേൾക്കുന്നുണ്ടോ എന്ന് തനിക്ക് യാതൊരു ഉറപ്പും ഇല്ലാതിരുന്നിട്ടും താൻ പറഞ്ഞു. ഇത്രയ്ക്ക് ഇഷ്ടം എന്നോടുണ്ടായിരുന്നെന്ന് ഞാനറിഞ്ഞില്ലല്ലോ ഇതുവരെ.

ഏതായാലും ഒറ്റയ്ക്കായിരുന്ന നല്ല കാലത്ത് ഞാനിതൊക്കെ അറിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ എന്റെ മനസ്സ് പതറിപ്പോയേനേ... പാവം റോസി. അവൾക്ക് അതു വലിയ സങ്കടമായിതീർന്നേനേ... റോസി എന്തുകൊണ്ടും അച്ചയ്ക്ക് യോജിച്ചവൾ തന്നെയാണ്, നല്ലവളും.

ഒരു പ്രാർത്ഥന ചൊല്ലുന്നതുപോലെ താനതു പറഞ്ഞുകഴിഞ്ഞപ്പോളേക്കും അതുവരെ ഉറക്കത്തിലെന്നതുപോലെ അടഞ്ഞിരുന്ന പെദിരോച്ചയുടെ കണ്ണുകൾ അല്പം തുറന്ന് തന്നെ നോക്കി. ആ കണ്ണുകളിൽ ഒരു കുസൃതി ചിരി ഇപ്പോളും മായാതെ നില്ക്കുന്നുണ്ടോ എന്ന തോന്നി. അല്പനേരം കൂടി പെദിരോച്ചയുടെ അടുക്കലങ്ങിനെയിരുന്നു. മുറിയിലേക്ക് ലൈസ കയറിവരുന്നതുകണ്ടപ്പോൾ പെദിരോച്ചയുടെ കൈ കിടക്കയിലേക്ക് വെച്ച് മുറിക്കു പുറത്തിറങ്ങി. റോസി ദൂരേക്കു കണ്ണുകൾ നട്ട് ഇപ്പോളും വരാന്തയിലിരിപ്പുണ്ട്. ഞാനിറങ്ങുകയാണ് റോസീ എന്നു പറഞ്ഞ് വരാന്തയിറങ്ങി മുറ്റം കടന്ന് റോഡിലേക്കിറങ്ങുന്ന ഗേറ്റിലെത്തിയപ്പോളാണ് ലൈസയുടെ അലർച്ചപോലെയുള്ള കരച്ചിൽ വീടിനകത്തുനിന്നു കേട്ടത്. അകത്തേക്ക് ഞങ്ങളാൽ കഴിയും വിധം വേഗം ചെന്ന താനും റോസിയും അറിഞ്ഞു; പെദിരോച്ച ഞങ്ങളെ വിട്ടുപോയെന്ന്. റോസിയും താനും ഒരു നിമിഷം കണ്ണിൽ കണ്ണിൽ നോക്കി. പിന്നെ പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു.

റോസി തന്നോട് പെദിരോച്ചയെക്കുറിച്ച് അത്രയും പറയുകയും താൻ പെദിരോച്ചയുടെ അടുക്കൽ ആ പ്രത്യേക മാനസികാവസ്ഥയിൽ പോയിരിക്കുകയും ചെയ്ത ഉടനേ അച്ച മരിച്ചത് തന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഒരു ദിവസം മുൻപോ പിൻപോ പെദിരോച്ച മരിച്ചിരുന്നെങ്കിൽ അത്രയും ഞെട്ടലുണ്ടാകുമായിരുന്നില്ല. ക്രമേണ ആ ഉലച്ചിലിൽ നിന്നും മോചനം നേടി വരുമ്പോളേയ്ക്കുമാണ് റോസിക്ക് ലോറൻസച്ചയെക്കുറിച്ച് എന്തോ രഹസ്യം പറയാനുണ്ടെന്നു പറയുന്നതും അവൾ വീണ് ആശുപത്രിയിലാകുന്നതും. രാത്രിമുഴുവൻ അവളെക്കുറിച്ചോർത്ത് ഉറക്കം വരുന്നുണ്ടായില്ല. കഞ്ഞിപോലും കുടിക്കാതെയാണ് കിടന്നത്. ഫ്രിഡ്ജിൽ നിന്ന് കുറെ തണുത്ത വെള്ളം എടുത്തു കുടിച്ചു. തണുത്തവെള്ളം കുടിക്കാൻ പാടില്ലാത്തതാണ്. ഇതുപോലെ ഉഷ്ണവും പരവേശവും തോന്നിയ മറ്റൊരു അവസരം ലോറൻസച്ച മരിച്ച ദിവസമായിരുന്നു.

ജീവിച്ചിരിക്കുന്നവരെക്കാൾ മരിച്ചവരുടെ കഥകളും കാലവുമാണ് ഈ നോവൽ പറഞ്ഞുവയ്ക്കുന്നത്. ഒരർഥത്തിൽ മരിച്ചവർക്കുവേണ്ടിയുള്ള ഒപ്പീസാണ് നനഞ്ഞ മണ്ണടരുകൾ. ജീവിതത്തിന്റെ ചോദ്യോത്തരങ്ങളെന്നതിനെക്കാൾ മരണത്തിന്റെ കടങ്കഥകൾ.

മേബിളിന്റെ പപ്പ, മമ്മ, ഭർത്താവ്, ലൂയിസ്, പെദിരോച്ച, റോസി, ലോറൻസ്, റോബർട്ട്, അന്തോണിമാപ്ല..... നോവലിൽ മരിച്ചുപോകുന്നവരുടെ എണ്ണപ്പട്ടിക പെരുകുകയാണ്. താൻ കേൾക്കുകയോ പറയുകയോ ചെയ്യാത്ത ലോറൻസച്ചയുടെ കഥയെക്കുറിച്ചുള്ള ആധിയുമായി മേബിൾ മരണം കാത്തുകിടക്കുന്നിടത്താണ് നോവൽ അവസാനിക്കുന്നത്. ഓരോ മനുഷ്യരോടുമൊപ്പം മണ്ണിലേക്കും തീയിലേക്കും ജലത്തിലേക്കും ആണ്ടും എരിഞ്ഞും മുങ്ങിയും പോകുന്നത് ഒരുപിടി കഥകളുമാണ്. ഭൂമിയുടെ മണ്ണടരുകൾപോലെയാണ് ആഖ്യാനത്തിന്റെ കഥയടരുകളും. ജോണി മിറാൻഡ പറയുന്ന കഥകളും ഭിന്നമല്ല. മൂന്നു തലമുറകൾ. മുക്കാൽ നൂറ്റാണ്ട്.

കഴിഞ്ഞ ശതകത്തിന്റെ പശ്ചാത്തലത്തിൽ, കൊച്ചിയുടെയും പ്രാന്തദ്വീപുകളുടെയും നഗരത്തിന്റെയും ഗ്രാമത്തിന്റെയും ചരിത്രഭൂമികയിൽ കാലുറപ്പിച്ചും കാലിടറിയും നീങ്ങുന്ന ഒരുപറ്റം മനുഷ്യരുടെ കഥകളാണ് നനഞ്ഞ മണ്ണടരുകൾ. മാന്ത്രികപ്പരവതാനിപോലെ പടർന്നുവിടരുന്ന കഥകളുടെ കായൽപ്പരപ്പുകളല്ല ജോണി മിറാൻഡയുടെ നോവലുകൾ. രൂപപരമായി അവ ഒന്നിനൊന്നു ചെറുതായിവരുന്നുവെന്നും ഭാവപരമായി അവ മൃതിയുടെ കടലുപ്പു മണക്കുന്ന കാറ്റുകൾപോലെ വരണ്ടുതിരളുന്നുവെന്നും വേണമെങ്കിൽ പറയാം. പക്ഷെ ജീവിതത്തെ കലകൊണ്ടു പൂരിപ്പിക്കുന്ന കത്തിയേറുപോലുള്ള കൊടും പരീക്ഷയിൽ പാട്ടുംപാടി ജയിക്കുന്നു, ജോണി.

ഓർമകളും വിഭ്രമങ്ങളും തെറിയും പ്രാക്കും കൊണ്ട് ശവക്കുഴിയിൽ കിടക്കുന്ന പിതാക്കളെപ്പോലും ഉണർത്തിവിടുന്ന ഭാവന. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ഒരേ മൂല്യവും പ്രാതിനിധ്യവും കിട്ടുന്ന ആഖ്യാനം. ചരിത്രം, മൂടൽമഞ്ഞുപോലെ പൊതിഞ്ഞുനിൽക്കുന്ന കാലത്തിന്റെ ഭൂ-ഖണ്ഡങ്ങൾ. എത്ര കണ്ടാലും കേട്ടാലും പറഞ്ഞാലും എഴുതിയാലും മടുക്കാത്ത, മതിവരാത്ത, അനുഭവിക്കാതെ ആരും തൃപ്തരാകാത്ത, ഒറ്റ വിഷയമേ ഈ ഭൂമിയിലുള്ളു-മരണം. നനഞ്ഞ മണ്ണടരുകൾ മരണത്തിന്റെ ഖണ്ഡകാവ്യമാണ്. ജീവിതത്തെക്കുറിച്ചുള്ള ഓർമ്മപ്പുസ്തകവും.

റിയലിസത്തിന്റെ പാരമ്യത്തിൽ പ്രത്യക്ഷമാകുന്ന മാജിക്കൽ റിയലിസത്തിന്റെ ദൈനംദിനത്വം ഈ നോവലിന്റെ ഭാവസ്പന്ദമായി നിലനിൽക്കുന്നു. മൃതഭീതിയുടെ അമ്ലം നിറഞ്ഞ കഥനകലകൊണ്ട് നനഞ്ഞ മണ്ണടരുകൾ മലയാളഭാവനയിൽ സൃഷ്ടിക്കുന്നത് ഇക്കിളിയല്ല, ഉൾക്കിടിലമാണ്. ശവശൈത്യം പോലെ എല്ലുതുളച്ച് ഉള്ളിലേക്കു കുത്തിക്കയറുന്ന മാന്ത്രിക യാഥാർഥ്യത്തിന്റെ സാത്താൻകൊമ്പുകളാണ് കഥയായി വേഷം മാറി ഈ കൃതിയിൽ മുളച്ചുപൊന്തുന്നത്. ഈ നോവലിന് ബോണിതോമസ് വരച്ചുചേർത്ത ചിത്രങ്ങൾ അതിഗംഭീരമാണ്.

നോവലിൽനിന്ന്:-

താൻ മരിച്ചാൽ തന്നെ കുടുംബകല്ലറയിൽ അടക്കില്ലെന്നുറപ്പാണ്. മാറ്റാൻതറവാട്ടിൽ കെട്ടിച്ചയച്ചതുകൊണ്ടാണത്. ലൂയീസ് മരിച്ചിട്ട് കൊല്ലം പത്തുമുപ്പതുകഴിഞ്ഞിരിക്കുന്നു. ആ ഇടവകയിലേക്കു കൊണ്ടുപോകില്ലെന്നുറപ്പ്. ആദ്യമൊക്കെ കൊല്ലംതോറും ആണ്ടുകുർബ്ബാനയ്ക്ക് വല്ലാർപാടം പള്ളിയിലും ലൂയീസിന്റെ കുഴിമാടത്തിലും പോയി പ്രാർത്ഥിക്കുമായിരുന്നു. പിന്നെപ്പോളോ ആ കുഴിമാടം മറ്റാരേയോ അടക്കി ലൂയീസിന്റേതല്ലാതായി. വല്ലാർപാടത്തമ്മയുടെ പെരുന്നാളുകൂടാൻ കൊല്ലംതോറും പോകുന്നതല്ലാതെ ആ വീട്ടുകാരുമായിക്കൂടി വലിയ അടുപ്പമില്ലാതായി പ്രത്യേകിച്ച് ലൂയീസിന്റെ പപ്പയും മമ്മയും മരിച്ചതിനുശേഷം.

താനും മക്കളും പൂർണ്ണമായും ഈ ഇടവകക്കാരായി.

സാമ്പത്തികമായി തകർന്നുപോയതിന്റെ ഒരേയൊരു ഗുണമായി ലോറൻസച്ചയിൽ എല്ലാവരും കണ്ടിരുന്നത് അച്ചയുടെ ധൂർത്തും കള്ളുകുടിയും തീരെ കുറഞ്ഞുപോയതുമാത്രമായിരുന്നു. അതുകൊണ്ടുതന്നെ ലോറൻസച്ചയുടെ ആരോഗ്യം തീരെ മോശവുമായില്ല. അപകടം പറ്റിയില്ലെങ്കിൽ ലോറൻസച്ച ഇനിയും ഏറെക്കാലം ജീവിച്ചിരുന്നേനേ. അമ്പത്തൊന്നു വയസ്സ് മരിക്കാനുള്ള ഒരു പ്രായമല്ലായിരുന്നല്ലോ അക്കാലത്ത്. നിന്നനിൽപ്പിൽ പെട്ടെന്നങ്ങു മാഞ്ഞുപോകുന്നതുപോലെയല്ലേ അച്ച മരിച്ചത്. മരണവാർത്ത പത്രങ്ങളിലെ ചരമക്കോളത്തിൽ കൊടുക്കാനായി ഒരു ഫോട്ടോ അന്വേഷിച്ചപ്പോളാണ് എല്ലാവർക്കും ബോധ്യമായത്, ലോറൻസച്ചയുടെ ഒരു ഫോട്ടോ പോലും ആരുടേയും പക്കലില്ലെന്ന്. അറിഞ്ഞുകൊണ്ട് ഒരു ക്യാമറയ്ക്കുമുന്നിൽ നിന്നുകൊടുക്കുന്നത് അച്ചയ്ക്ക് ഇഷ്ടമായിരുന്നില്ല. ഏതോ തെറ്റായ വിശ്വാസമായിരിക്കാം അതിനു കാരണമായത്. ഫോട്ടോ എടുക്കേണ്ടിവന്നപ്പോളൊക്കെ മനഃപൂർവ്വം ലോറൻസച്ച ഒഴിഞ്ഞുമാറിയിരുന്നത് ഓർമ്മവന്നു അന്ന്. ഏഴടിയന്തിരത്തിനു വിതരണം ചെയ്യാൻ ലോറൻസച്ചയുടെ തെളിച്ചമില്ലാത്തതോ തീരെ ചെറുതോ ആയതാണെങ്കിൽപ്പോലും ഒരു ഫോട്ടോ കിട്ടുന്നതിനുവേണ്ടി എല്ലാവരും വലിയ അന്വേഷണം തന്നെ നടത്തി. എല്ലാവരുടേയും വീടുകളിലുള്ള എല്ലാ ഗ്രൂപ്പ് ഫോട്ടോകളിലും അരിച്ചുപെറുക്കി. ഒടുവിൽ മമ്മാഞ്ഞി മരിച്ചപ്പോൾ എടുത്ത ഒരു ഫോട്ടോയിൽ ആൾക്കൂട്ടത്തിൽ നില്ക്കുന്നതായുള്ള ഒരു ചെറിയ ഫോട്ടോ കണ്ടുകിട്ടി. അച്ച അറിയാതെ ക്യാമറയിൽ എങ്ങിനെയോ പതിഞ്ഞതായിരുന്നത്. എറണാകുളത്തെ ഒരു സ്റ്റുഡിയോയിൽ കൊണ്ടുപോയി ജോസിയാണ് ആ ഫോട്ടോ എൻലാർജുചെയ്തും തെളിയിച്ചും എടുത്തത്. ലോറൻസച്ചയുടെ അവ്യക്തമായ ഒരു നിഴൽരൂപം മാത്രമായിരുന്നു ആ ഫോട്ടോയെങ്കിലും കിട്ടിയതായി എന്ന് എല്ലാവരും ആശ്വസിച്ചു.

ലോറൻസച്ച കച്ചവടത്തിലും മറ്റെല്ലാക്കാര്യങ്ങളിലും താത്പര്യം നഷ്ടപ്പെട്ട് പള്ളിയിലും പള്ളിമുറ്റത്തും പോയിരുന്നു സമയം കളഞ്ഞിരുന്ന നാളുകളിൽ ഈ കാഴ്ച കണ്ടു വന്ന് റോസി തന്നോട് അതേക്കുറിച്ചു സങ്കടത്തോടെ പറയുന്നത് ഓർമ്മവരുന്നു. ലോറൻസച്ച മരിച്ചപ്പോളും അതിനുശേഷമുള്ള ചടങ്ങുകളിലും റോസി ആദ്യാവസാനം ഒരു കുടുംബാംഗത്തെപ്പോലെ സങ്കടത്തോടെ ഉണ്ടായിരുന്നു. നല്ലൊരയൽക്കാരിയായ സ്‌നേഹിതയുടെ സാധാരണമായ പ്രവർത്തിയായേ അന്നും ഇന്നും അതേക്കുറിച്ച തനിക്ക് തോന്നുള്ളൂ. ഏതായാലും റോസി ലോറൻസച്ചയെക്കുറിച്ചു പറയാനാഗ്രഹിച്ചതെന്താണെന്നോർത്തിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ. അക്കാര്യമോർത്തുകിടന്നാൽ മരിക്കാൻ കിടക്കുന്ന തന്റെ ആത്മാവ് അശാന്തിയോടെ നരകത്തീയിലെന്നമട്ട് വേവുകയേ ഉള്ളൂ എന്ന് തോന്നുന്നു.

ഓർമ്മകളിൽ ലോറൻസച്ചയ്‌ക്കൊപ്പം തിക്കിതിരക്കി വരുന്നവരുടെ കൂട്ടത്തിൽ റോബട്ടച്ചയുടെ മുഖവും തെളിഞ്ഞുവരുന്നുണ്ട്. പാവം റോബട്ടച്ച, കുടുംബക്കല്ലറയിൽ അടക്കപ്പെടാൻ അവകാശമുണ്ടായിട്ടും റോബട്ടച്ചയ്ക്കും അതിനു യോഗമുണ്ടായില്ല.

ലോറൻസച്ച മരിച്ചതിന്റെ ഞെട്ടലും വിഷമവും എല്ലാവരേയും വളരെ ആഴത്തിൽ ബാധിച്ചു. നെയ്ചാള വെട്ടിയവരുടെ കയ്യിലെ മണംപോലെ എല്ലാവരിലും ആ സങ്കടം ഒരു ബാധപോലെ ആവേശിച്ചു. റോബട്ടച്ചയ്ക്കായിരുന്നു ഏറ്റവും വലിയ വിഷമം. ലോറൻസച്ചയുടെ മരണവിവരമറിഞ്ഞതു മുതൽ റോബട്ടച്ച സമനില തെറ്റിയ ഒരാളെപ്പോലെയാണ് പെരുമാറിക്കൊണ്ടിരുന്നത്. തീറ്റയും കുടിയും കുളിയും ഉറക്കവുമൊക്കെ ക്രമം തെറ്റിയും തോന്നുംപടിയുമായി. എപ്പോളും ചാരായഷാപ്പിൽപ്പോയി കുപ്പി വാങ്ങിക്കൊണ്ടുവന്ന് വീട്ടിലിരുന്നു കുടിച്ചുകൊണ്ടിരിക്കും. ജോസിയാകട്ടെ ഒരു തവണപോലും റോബട്ടച്ചയെ പിണങ്ങാനോ ഉപദേശിക്കാനോ നിന്നില്ല. കാരണം റോബർട്ടച്ചയുടെ അത്രതന്നെ വിഷമത്തിലായിരുന്നല്ലോ ജോസിയും നടന്നിരുന്നത്. അതുകൊണ്ടുതന്നെ തീരുന്നമുറയ്ക്ക് പപ്പയ്ക്ക് ചിലപ്പോളെല്ലാം ജോസിതന്നെ ആവശ്യത്തിനു ചാരായം വാങ്ങിക്കൊണ്ടുവന്നു കൊടുക്കുകപോലും ചെയ്തു. വിഷമം മാറുന്നതുവരെ പപ്പ കുടിക്കട്ടെയെന്നവൻ വിചാരിച്ചിട്ടുണ്ടാകും. എത്ര വലുതായിട്ടും, ജോസിക്ക് അന്ന് എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലാണെങ്കിലും ലോറൻസച്ചയെ അബദ്ധത്തിൽ ചിരവത്തടികൊണ്ടടിച്ചതിന്റെ സങ്കടം ഇല്ലാതായില്ല. മറിച്ച് അതുകൂടിക്കൂടിയേ വന്നുള്ളൂ. ഇരുപത്തിരണ്ടു വയസ്സായിട്ടും വീട്ടിൽ നാലാളുകൂടുന്ന അവസരങ്ങളിലൊക്കെ മൂക്കറ്റം ചാരായം കുടിച്ചുകൊണ്ടുവന്ന് ജോസി കുട്ടികളെപ്പോലെ, ലോറൻസച്ചയുടെ അളവറ്റ വാത്സല്യമനുഭവിച്ചതിനെക്കുറിച്ച് പറഞ്ഞു കരഞ്ഞുകൊണ്ടിരിക്കും. ലോറൻസച്ചയെപ്പോലെ ഒരാളെ ചിരവതടികൊണ്ടടിച്ച താനൊരു മഹാപാപിയാണ്, ദുഷ്ടനാണ് എന്നൊക്കെ പിച്ചും പേയും പോലെ പറഞ്ഞുകൊണ്ട് നെറ്റിക്കും നെഞ്ചത്തും വലത്തേ ഉള്ളംകൈകൊണ്ടടിച്ച് പശ്ചാത്തപിക്കും. ജോസിയുടെ കണ്ണും മൂക്കും അപ്പോളെല്ലാം നിറഞ്ഞൊഴുകും. മൂക്കു ചീറ്റി തെറിപ്പിച്ച് ജോസി താനിരിക്കുന്ന പരിസരവും കസേരയും വൃത്തികേടാക്കും. ഉടുമുണ്ട് കണ്ണും മൂക്കും തുടച്ച് നനഞ്ഞുകുതിരും. റോബട്ടച്ചയും പലപ്പോഴും ജോസിയെപ്പോലെ താനാണ് ലോറൻസച്ചയുടേയും തറവാടിന്റേയും നാശത്തിനു തുടക്കമിട്ടതെന്ന് എല്ലാവരോടും പറഞ്ഞു കരയും. മിക്കപ്പോഴും ലോറൻസച്ചയുടെ മൊസൈക്കിട്ട കല്ലറയ്ക്കരുകിൽപോയി മെഴുകുതിരികൾ കത്തിച്ചു മാപ്പു ചോദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യും. മരിച്ചു കഴിഞ്ഞാൽ കുടുംബക്കല്ലറയിൽ ലോറൻസച്ചയോടൊപ്പം ഒരുമിച്ച് കിടക്കാനുള്ള യോഗ്യത തനിക്കില്ലെന്ന് ഉറക്കെ വിളിച്ചുപറയും. എനിക്ക് അർഹതയുള്ളത് പുഴയോടുചേർന്ന് ഉപയോഗിക്കാതെ കിടക്കുന്ന തെമ്മാടികുഴികളുടെ സ്ഥലമാണെന്ന് സ്വയം വിധിക്കും.

ലോറൻസച്ചയുടെ ഏഴടിയന്തിരം കഴിഞ്ഞതിന്റെ പിറ്റേന്നു മുതൽക്ക് റോബട്ടച്ചയെ കാണാനില്ലെന്ന് ജെയ്‌സൻ തന്നോടുവന്നു പറഞ്ഞപ്പോൾ ചങ്കിൽ കൂരിമുള്ളുകൊണ്ടതുപോലെ കട്ട്കഴപ്പ് തുടങ്ങി. എന്തോ വലുത് സംഭവിക്കാൻ പോകുന്നതുപോലെ, എല്ലാവരും ഓരോയിടത്തേക്ക് അന്വേഷിച്ചുപോയി. പൊലീസിൽ പരാതികൊടുത്തു. പിറ്റേന്നും റോബട്ടച്ചയെ കാണാഞ്ഞപ്പോൾ എല്ലാവരും ഉറപ്പിച്ചു, ലോറൻസച്ച മരിച്ച സങ്കടത്തിൽ ഏതോ കണ്ണെത്താമൂലയ്ക്കു പോയി വല്ല കടുംകയ്യും ചെയ്തുകാണുമെന്ന്. ജോസിയും കൂട്ടുകാരും ചേർന്ന് മീൻ പിടുത്തക്കാരുടെ വഞ്ചി കടം മേടിച്ച് കിഴക്കേ പുഴയിലും പടിഞ്ഞാറേപ്പുഴയിലും കുറേ തപ്പി.

ലോറൻസച്ചയുടെ മരണമേൽപ്പിച്ച ഞെട്ടലിൽ നിന്നും പുറത്തുവരുന്നതിനുമുമ്പേ ഇങ്ങിനെയൊന്നു സംഭവിച്ചത് എല്ലാവരേയും വല്ലാതെ തളർത്തി. മൂന്നാം ദിവസമാണതു സംഭവിച്ചത്. തറവാട്ടിൽ നിന്ന് വല്ലാതെ രൂക്ഷമായ ഒരു മണം വരുന്നെന്ന് അയൽപ്പക്കത്തുകാരനായ അച്ചക്കോ ജെയ്‌സനെ വിളിച്ചു പറഞ്ഞു. ആ പരിസരത്ത് പതിവില്ലാതെ മണിയനീച്ചയുടെ ശല്യവുമുണ്ടത്രേ. അപ്പോൾ മാത്രമാണ് ട്യൂബ്‌ലൈറ്റ് കത്തിയതുപോലെ എല്ലാവരുടേയും ഉള്ളിൽ ആന്തിക്കൊണ്ട് ആ ചിന്ത പോയത്. റോബട്ടച്ചയെ ആരും തറവാട്ടിൽ അന്വേഷിച്ചില്ലല്ലോ?

ഏഴടിയന്തിരം കഴിഞ്ഞതിനുശേഷം ഓരോരുത്തരായി തറവാട്ടിൽ നിന്നും അവരവരുടെ വീട്ടിലേക്കു പോയി. ആരും താമസമില്ലാതെ ആ വീട് അടച്ചുപൂട്ടിയിരിക്കുകയാണ്. വിവരമറിഞ്ഞയുടനേ ജെയ്‌സൻ ഒരു കൂട്ടുകാരനേയും കൂട്ടി തറവാട്ടിലേക്കു ചെന്നു. മറ്റാരേയും ആദ്യം വിവരമറിയിച്ചില്ല. ഗേറ്റും തറവാടിന്റെ മുൻവാതിലും താഴിട്ടുപൂട്ടിയിരുന്നു.

ഗേറ്റു തുറന്നപ്പോൾ തന്നെ അവർക്ക് രൂക്ഷമായ ചീഞ്ഞമണം അനുഭവപ്പെട്ടുതുടങ്ങി. വാതിൽ തുറന്ന് അകത്തു കയറിയതും മണം സഹിക്കാവുന്നതിലുമപ്പുറമായി. ജെയ്‌സനും കൂട്ടുകാരനും വലിയ ശബ്ദത്തോടെ ഓക്കാനിച്ചുകൊണ്ട് മൂക്കും പൊത്തി പുറത്തേക്കോടി. പിന്നെ ടവ്വൽ മൂക്കിൽ കെട്ടി ഒരുവിധം പ്രയാസപ്പെട്ട് മുറിക്കകത്തു കയറി നോക്കിയപ്പോൾ അവർ കണ്ടു റോബട്ടച്ച മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി നില്ക്കുന്നു. ദേഹം അഴുകി തുടങ്ങി. മേലാസകലം വെളുത്ത പുഴുക്കൾ അരിച്ചുനടക്കുന്നു. പൊലീസിൽ വിവരമറിയിച്ചു. പട്ടാളം പോലെ തറവാട്ടിൽ ആളുകൂടി. കുഴിവെട്ടി ദെവരേവാണ് പൊലീസുകാരുടെ നിർദ്ദേശപ്രകാരം ശവം താഴെയിറക്കാൻ മുന്നിൽ നിന്നത്. മൂക്കറ്റം ചാരായം കുടിച്ച് ലക്കുകെട്ട ദെവരേവ് ഒരു വലിയ ചാക്കെടുത്ത് റോബട്ടച്ചയെ പുതപ്പിച്ചശേഷം രണ്ടുകൈകളുംകൊണ്ട് കെട്ടിയെന്നമട്ട് പിടിച്ചു. ദെവരേവിന്റെ ഒരു കള്ളുകൂട്ടുകാരൻ ലോനൻ അടുത്തിട്ട സ്റ്റൂളിൽ കയറിനിന്നു കയർ അറുത്തു. അളിഞ്ഞ് അടർന്നുവീഴാൻ പാകമായ റോബട്ടച്ചയെ തൂത്തുവാരിയെന്നമട്ടാണ് പായയിൽ പൊതിഞ്ഞു പോസ്റ്റ്‌മോർട്ടത്തിനു കൊണ്ടുപോയത്. ദെവരേവിന്റെയും ലോനന്റെയും മേത്തു മുഴുവൻ പുളഞ്ഞുനടക്കുന്ന പുഴുക്കളായിരുന്നു. എല്ലാം കഴിഞ്ഞ് അവർ പിന്നെയും കുറേ ചാരായം കുടിച്ചു.

തറവാടിന്റെ അടുക്കള വാതിൽ അകത്തുനിന്നടച്ചിട്ടുണ്ടായിരുന്നില്ല. വെറുതെ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഏഴിന്റെ പിറ്റേന്ന് തറവാടുപൂട്ടിയത് റോബട്ടച്ചയായിരുന്നെന്ന് എല്ലാവരും ഓർത്തു. ഒരു പക്ഷേ റോബട്ടച്ച മനഃപൂർവ്വം അടുക്കളവാതിൽ പൂട്ടാതെയിട്ടതാകാം. ലോറൻസച്ച മരിച്ച് വെറും പത്തുദിവസം മാത്രം കഴിഞ്ഞതുകൊണ്ട് കുടുംബക്കല്ലറയിൽ റോബട്ടച്ചയെ അടക്കാനായില്ല. കുറഞ്ഞത് ഒരു കൊല്ലമെങ്കിലും പഴക്കമാകാത്ത കല്ലറകൾ മറ്റൊരാൾക്കായി എങ്ങിനെയാണ് തുറക്കുക?

നനഞ്ഞ മണ്ണടരുകൾ
ജോണി മിറാൻഡ
വെസ്റ്റ്‌ലാൻഡ് ഏക
2019, വില: 175

ഷാജി ജേക്കബ്‌    
കേരള സര്‍വകലാശാലയില്‍ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില്‍ തുടര്‍ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്‌കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്‍ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില്‍ ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള്‍ പുറത്തുവന്നിട്ടുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
ജോളിയുടെ മക്കൾ ഞങ്ങളുടെ സഹോദരൻ റോയിയുടെ രക്തം; തങ്ങൾ എവിടെയുണ്ടോ അവിടെ അവരുമുണ്ടാകുമെന്ന് റോജോയും സഹോദരിയും; പൊന്നാമറ്റത്തെ മരണങ്ങളിൽ സംശയമുണ്ടാക്കിയത് പിണറായിയിലെ കൂട്ടക്കൊല; ജോളിയുടേത് എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെരുമാറ്റം; ഷാജുവുമായുള്ള രണ്ടാം വിവാഹം സംശയം ഉണ്ടാക്കി; പരാതി പിൻവലിക്കാനുള്ള സമ്മർദ്ദവും കല്ലറ തുറക്കുന്നതിനെ എതിർത്തതും നിർണ്ണായകമായി; വ്യാജ ഒസ്യത്ത് കള്ളം പൊളിച്ചു; കൂടത്തായിയിൽ സഹോദരങ്ങൾ മനസ്സ് തുറക്കുമ്പോൾ
ഭർത്താവ് വിദേശത്തായ നാല് മക്കളുള്ള യുവതി ഒന്നിലേറെ അക്കൗണ്ടുകൾ വഴി ചാറ്റിങ്; ബാങ്ക് അക്കൗണ്ടിലെ പണം കൈമാറിയത് പലർക്കും; യുവതി ലഹരിയെന്ന പോലെ മൊബൈലിന് അടിമ; സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകളുള്ള യുവതിയുടെ മനോനില വീണ്ടെടുക്കാൻ കൗൺസലിങ് നൽകാൻ വനിതാ കമ്മീഷൻ; തലസ്ഥാനത്ത് നടന്ന അദാലത്തിൽ തീർപ്പായത് 79 കേസുകൾ
ഭാര്യയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിനെ കാമുകൻ വിളിച്ചത് 25ലധികം തവണ; ഗതികെട്ട് ഭർത്താവ് കാമുകനെ വെട്ടിക്കൊന്നു; കാമുകൻ മദ്യപിച്ചെത്തിയത് തനിക്കൊപ്പം ജീവിച്ചിരുന്ന യുവതിയെ കാണാതായതോടെ; ആദ്യ ഭർത്താവിനെയും കാമുകനെയും തേച്ച് യുവതി ഒളിച്ചോടിയത് മറ്റൊരു യുവാവിനൊപ്പം; ആദ്യ ഭർത്താവിന്റെ ബന്ധുക്കളുടെ പരാതിയിൽ രമ്യയെ പിടികൂടിയത് ബൈദരഹള്ളി പൊലീസ്
അപ്പവും കടലക്കറിയും കഴിച്ചപ്പോൾ കിട്ടിയത് ഒച്ചിനെ; വിവരം പറഞ്ഞപ്പോൾ അത് കക്കയായിരിക്കും മാഡം എന്ന്; വെജ് ഹോട്ടലിൽ എങ്ങനെയാണ് കക്ക എന്ന് ചോദിച്ചപ്പോൾ പ്രശ്‌നമുണ്ടാക്കരുതെന്നും നഷ്ടപരിഹാരം തരാമെന്നുമായി; പരിശോധനയിൽ കണ്ടെത്തിയത് പഴകിയ പാൽ, തൈര്, ഭക്ഷണം, വെളിച്ചെണ്ണ; ദോശമാവ് സൂക്ഷിച്ചിരിക്കുന്നത് പാത്രം കഴുകുന്ന സ്ഥലത്ത്; വഴുതക്കാട് ശ്രീ ഐശ്വര്യ ഹോട്ടലിന് താഴിട്ട് അധികൃതർ; കോട്ടയത്ത് വിൻസർ കാസിലിലും വേമ്പനാട് റിസോർട്ടിലും പഴകിയ ഭക്ഷണം; കൊള്ളക്കാർക്ക് പിഴയിട്ട് ഉദ്യോഗസ്ഥരും
ചെന്നിത്തലയ്‌ക്കെതിരെ വ്യക്തമായ തെളിവുകൾ; 608 ാം റാങ്കുകാരനായ അദ്ദേഹത്തിന്റെ മകനാണ് യുപിഎസ്‌സി അഭിമുഖത്തിൽ ഏറ്റവും കൂടുതൽ മാർക്ക്; മറികടന്നത് അദ്ദേഹത്തേക്കാൾ കൂടുതൽ മാർക്ക് കിട്ടിയ 299 ആളുകളെ; പ്രതിപക്ഷ നേതാവ് ഇതിനായി ഇടപെട്ടു എന്നൊന്നും താൻ പറയുന്നില്ല; ആരിടപെട്ടാലും അസ്വാഭാവികതയുണ്ട്; ചെന്നിത്തലയുടെ ഫോൺ കോളുകൾ പരിശോധിക്കണമെന്ന് മന്ത്രി കെ.ടി.ജലീൽ; മാർക്ക് ദാന വിവാദത്തിൽ മറുപടി അവ്യക്തമെങ്കിലും ആരോപണങ്ങൾ വിടാതെ ജലീൽ
കോന്നിയിൽ എൽഡിഎഫിന് അപ്രതീക്ഷിത നേട്ടം; അരൂരിൽ ഫോട്ടോഫിനീഷ്; കോന്നിയിലെ യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റിൽ 5 ശതമാനം വോട്ടിന് എൽഡിഎഫ് മുന്നിൽ; അരൂരിൽ സിറ്റിങ്ങ് സീറ്റിൽ ഇടതിന് വെറും ഒരു ശതമാനത്തിന്റെ ലീഡ് മാത്രം; ശക്തമായ പ്രചാരണം നടത്തിയിട്ടും കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാമത്; ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടുന്നത് 28 ശതമാനം വോട്ടുകൾ മാത്രം; അഞ്ചുസീറ്റുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ മറുനാടൻ സർവേയിലെ അവസാനഭാഗം പുറത്തുവിടുമ്പോൾ യുഡിഎഫ്-2, എൽഡിഎഫ്-3
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
ജോൺസണുമായുണ്ടായിരുന്നത് ഹൃദയ ബന്ധം; 2015ൽ മക്കളെ നീന്തൽ പഠിപ്പിക്കാൻ പോയി ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യയെ ആത്മമിത്രമാക്കാൻ ശ്രമം; യാത്രകളും ഷോപ്പിങും സിനിമ കാണലും കുടുംബ സമേതമായപ്പോൾ ജോൺസണിന്റെ കള്ളക്കളികൾ ഭാര്യ തിരിച്ചറിഞ്ഞു; പൊലീസിലും പള്ളിയിലും പരാതി എത്തിയപ്പോൾ ജോളിക്ക് ചർച്ചകൾക്ക് കൂട്ടുവന്നത് തഹസിൽദാർ ജയശ്രീയും; താക്കീത് ചെയ്ത് വിട്ടിട്ടും കോയമ്പത്തൂരിൽ ബന്ധം തുടർന്ന് ജോളിയും ജോൺസണും; കൂടത്തായിയിൽ അവിഹിതങ്ങളുടെ ചുരുൾ അഴിയുമ്പോൾ
രണ്ടാം ഭർത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാൻ പദ്ധതി; ആഗ്രഹിച്ചത് ഉറ്റ സുഹൃത്ത് ജോൺസണെ ജീവിത പങ്കാളിയാക്കാൻ അയാളുടെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചത് വിനോദയാത്രയ്ക്കിടെ; വിഷം കലർന്ന ഭക്ഷണം നൽകിയെങ്കിലും ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യ കഴിക്കാത്തതു കൊണ്ട് മാത്രം രക്ഷപ്പെട്ടു; റോയിയെ കൊന്ന് രണ്ടാം ദിവസം കോയമ്പത്തൂരിൽ പോയതും ജോൺസണുമായി അടിച്ചു പൊളിക്കാൻ; കൂടത്തായിയിൽ തെളിയുന്നത് ജോളിയുടെ വഴിവിട്ട ബന്ധങ്ങൾ തന്നെ
ജോളിയും ജോൺസണും തമ്മിൽ ഉണ്ടായിരുന്നത് വർഷങ്ങൾ നീണ്ട അടുപ്പം; ആദ്യ ഭർത്താവിനെ കൊന്ന് ഷാജുവിനെ കല്യാണം കഴിച്ചത് സർക്കാർ ജോലിയിൽ കണ്ണും നട്ട്; രണ്ടാം ഭർത്താവിനെ വകവരുത്താൻ ശ്രമിച്ചത് ആശ്രിത നിയമനത്തിലൂടെ സർക്കാർ ജീവനക്കാരിയാകാനുള്ള തന്ത്രം; ജോളിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി സൗഹൃദം ഉപേക്ഷിച്ചത് ജോൺസണിന്റെ ഭാര്യയെ തുണച്ചു; ഭാര്യ താക്കീത് ചെയ്തിട്ടും രഹസ്യ ബന്ധം ബി എസ് എൻ എൽ ജീവനക്കാരൻ തുടർന്നു; കൂടത്തായിയിലെ യഥാർത്ഥ വില്ലൻ ആര്?
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
2002ൽ ആട്ടിൻസൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് അന്നമ്മ മരിച്ചു; ഒരു വർഷത്തിനുശേഷം ഛർദ്ദിച്ച് ഭർത്താവ് ടോം തോമസും മരിച്ചു; മകൻ റോയിയും സഹോദരൻ മാത്യുവും അടുത്ത വർഷം മരിച്ചതിന് പിന്നാലെ പത്ത് മാസം പ്രായമായ കുഞ്ഞ് അടക്കം രണ്ടു മരണങ്ങൾകൂടി; കോടികളുടെ സ്വത്തുക്കളെല്ലാം റോയിയുടെ ഭാര്യ ജോളിയുടെ പേരിൽ; ജോളി പുനർ വിവാഹം ചെയ്തതോടെ സംശയം ബലപ്പെട്ടു; കൂടത്തായി മരണ പരമ്പര സൗമ്യമോഡൽ സയനൈഡ് കൊലപാതകമോ?
സയനേഡ് കൊടുത്ത് മടിയിൽ കിടത്തി അവസാന ശ്വാസം വലിപ്പിച്ചു; സിലിയെ കൊന്നു തള്ളിയതിന്റെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പ്രണയജീവിതം മാത്രം ചിന്തിച്ച് മരണവീട്ടിലും ഷാജുവും ജോളിയും; സിലിയെ ഇല്ലാതാക്കിയവർ അന്ത്യ ചുംബനം നൽകിയത് പരസ്പരം മുഖമുരുമിക്കൊണ്ടും; ജോളിയുടെ പ്രവർത്തിയിൽ ഞെട്ടിയെന്ന ഷാജുവിന്റെ വാദവും കള്ളം; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ അന്ത്യ ചുംബനത്തിന്റെ ചിത്രം പുറത്ത്