Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാവിക്കുവേണ്ടി ഒരു പുസ്തകം

ഭാവിക്കുവേണ്ടി ഒരു പുസ്തകം

ഷാജി ജേക്കബ്

സൈലന്റ്‌വാലിക്കുശേഷം കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക പ്രതിസന്ധിയെന്നതിനപ്പുറം മലയാളിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും നികൃഷ്ടമായ മനുഷ്യാവകാശ ധ്വംസനത്തിന്റെയും ഭരണകൂട ഭീകരതയുടെയും കഥകൂടി പറയാനുണ്ട് കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തത്തിന്. ഈ ദുരന്തത്തെക്കുറിച്ചുണ്ടായ ഏറ്റവും മികച്ച ഡോക്യുമെന്റേഷനുകളിലൊന്നാണ് അംബികാസുതൻ മാങ്ങാടിന്റെ 'എന്മകജെ' എന്ന നോവൽ. അതിൽ ശ്രീരാമയെന്ന കഥാപാത്രത്തിന്റെ ദീർഘമായ ഒരു സംഭാഷണമുണ്ട്. അതിങ്ങനെയാണ്: 'മറ്റ് രാജ്യങ്ങളിൽ എൻഡോസൾഫാൻ ഒന്നോ രണ്ടോ പേരുകളിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ പക്ഷേ, നാല്പത്തെട്ട് പേരുകളിലാണ് അത് മാർക്കറ്റിൽ വരുന്നത്. ബിസിനസ്സ് തന്നെ. ലക്ഷക്കണക്കിന് ലിറ്ററാണ് കേരളത്തിൽ വർഷത്തിൽ സ്‌പ്രേ ചെയ്യുന്നത്. തേയിലത്തോട്ടത്തിലൊക്കെ ബേറെ... ഇത് നിരോധിച്ചാല് എൻഡോസൾഫാൻ പുതിയ പേരില് വരും... റൗണ്ടപ്പ് എന്നൊക്കെ പറഞ്ഞ് ചിലപ്പോ കൂടിയ വെഷം ബെരും....'.

'നമ്മുടെ സമരം എല്ലാ കീടനാശിനികൾക്കും എതിരെയുള്ളതായിരിക്കണം'.

'ഇന്ററസ്റ്റിങ്ങായിട്ട് ഒര് കാര്യംകൂടി ഞാന് പറയാം. കോർപ്പറേറ്റ് ഭീമന്മാര് മാർക്കറ്റിലിറക്ക്ന്ന പുതിയ രാസകീടനാശിനികള്‌ടെ പേരുകൾ നീലകണ്ഠൻ ശ്രദ്ധിച്ചിട്ട്‌ണ്ടോ? എല്ലാ പേര്കൾക്കും യുദ്ധത്തിന്റേം അക്രമത്തിന്റേം ക്രൂരതയുടേം ലാംഗ്വേജാന്ന്. അമേരിക്കയിലെ മോൺസാന്റോ ആണ് 'റൗണ്ടപ്പ്' ഉണ്ടാകുന്നത്. റൗണ്ടപ്പ് എന്ന് പറഞ്ഞാ എന്താ മീനിങ്? 'വളഞ്ഞ് പിടിക്കുക' എന്ന്! മൊൺസാന്റോ ഇറക്കുന്ന മറ്റൊന്നാണ് 'മക്കീറ്റ്' അറിയാമല്ലോ. 'വെട്ട്കത്തീ'ന്ന് അർത്ഥം. വേറൊന്ന് 'ലാസ്സോ'. അർത്ഥം 'ഊരാക്കുടുക്ക്'. മറ്റൊരു കുത്തകയായ അമേരിക്കൻ ഹോം പ്രൊഡക്റ്റിസിന്റെ ചെല പ്രൊഡക്റ്റിസിന്റെ പേര് ഞാന് പറയാം. Pentagon, Prowl, Lightning, Asert, Average ഇങ്ങനെയാണ്. ഏത് പേരിലും ഒരു ക്രൂരതയിണ്ട്. വാസ്തവത്തില് ഹിരോഷിമകളും നാഗസാക്കികളും ഇപ്പൊ ഇന്ത്യയിലാണ് നടക്ക്ന്നത്... വളരെ സൈലന്റായിട്ടാണെന്നെയ്‌ള്ളൂ'.

ഈ 'നിശ്ശബ്ദദുരന്ത'ത്തിന്റെ ചരിത്രപാഠമാണ് 'ഒപ്പുമരം'. പ്രവാസിമലയാളികൾ മുൻകയ്യെടുത്തു രൂപംകൊടുത്ത, എൻഡോസൾഫാൻ ഇരകളെ സഹായിക്കാനുള്ള ഒരു സംഘം (Endosulfan Victims Support Aid Group-Envisag) പ്രസിദ്ധീകരിച്ച ഈ പുസ്തകം ഫലത്തിൽ എൻഡോസൾഫാൻ ദുരന്തത്തിന്റെ നാലു പതിറ്റാണ്ടിന്റെ നാൾവഴിചരിത്രമായിത്തീരുന്നു. ഒപ്പം എൻവിസാജിന്റെ ജീവകാരുണ്യപ്രവർത്തനത്തിൽ ഭാഗഭാക്കാകുവാൻ താൽപര്യമുള്ളവർക്കുള്ള ക്ഷണപത്രവും. ആയിരം രൂപ നൽകി ഈ പുസ്തകം വാങ്ങി എൻവിസാജ് തുടക്കം കുറിച്ചിരിക്കുന്ന എന്മകജെയിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാം, ആർക്കും.

ഒരുപാട് പറയപ്പെട്ടതും എഴുതപ്പെട്ടതുമാണ് എൻഡോസൾഫാന്റെ ദുരന്തകഥകൾ. മധുരാജിന്റെ ചിത്രങ്ങളും എം.എ, റഹ്മാന്റെ ലേഖനങ്ങളും പ്രസംഗങ്ങളും അംബികാസുതന്റെ നോവലും മാദ്ധ്യമങ്ങളുടെ മുഖപ്രസംഗങ്ങളും എത്രയെങ്കിലും പഠനറിപ്പോർട്ടുകളും വി എസ്. അച്യുതാനന്ദന്റെ ഇടപെടലുകളും എസ്പാക് മുതൽ തണൽ വരെയുള്ള സന്നദ്ധസംഘടനകളുടെ പലതലങ്ങളിലുള്ള പ്രചാരണങ്ങളും പ്രവർത്തനങ്ങളുമൊക്കെയായി മലയാളിയുടെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിന്റെ സ്വസ്ഥജീവിതത്തെ ഉലച്ചുകൊണ്ടേയിരിക്കുന്നു, എൻഡോസൾഫാൻ ദുരന്തവും അതിന്റെ ഇരകളും.ഇന്ത്യയിൽ 1960 -ലാരംഭിക്കുന്ന ഹരിതവിപ്ലവം, പാശ്ചാത്യ രാസവള-കീടനാശിനി ഉൽപാദകർക്കും വിത്തുപരീക്ഷണശാലകൾക്കും വേണ്ടി ഭരണകൂടവും ബ്യൂറോക്രസിയും ചേർന്ന് ഇന്ത്യൻ കർഷകരെയും കൃഷിഭൂമിയെയും ഒറ്റുകൊടുത്ത കിരാതനീക്കമായിരുന്നുവെന്ന് തിരിച്ചറിയപ്പെട്ടത് ഏറെ വൈകിമാത്രമാണ്. ഹരിതവിപ്ലവത്തിന്റെയും അതേത്തുടർന്നുണ്ടായ ജനാധിപത്യ ഭരണകൂടത്തിന്റെതന്നെ ജനഹത്യയുടെയും ചിത്രമാണ് എൻഡോസൾഫാൻ ദുരന്തം ചരിത്രത്തിൽ പകർത്തിവയ്ക്കുന്നത്.ഇന്ത്യയിൽ 1960 -ലാരംഭിക്കുന്ന ഹരിതവിപ്ലവം, പാശ്ചാത്യ രാസവള-കീടനാശിനി ഉൽപാദകർക്കും വിത്തുപരീക്ഷണശാലകൾക്കും വേണ്ടി ഭരണകൂടവും ബ്യൂറോക്രസിയും ചേർന്ന് ഇന്ത്യൻ കർഷകരെയും കൃഷിഭൂമിയെയും ഒറ്റുകൊടുത്ത കിരാതനീക്കമായിരുന്നുവെന്ന് തിരിച്ചറിയപ്പെട്ടത് ഏറെ വൈകിമാത്രമാണ്. ഹരിതവിപ്ലവത്തിന്റെയും അതേത്തുടർന്നുണ്ടായ ജനാധിപത്യ ഭരണകൂടത്തിന്റെതന്നെ ജനഹത്യയുടെയും ചിത്രമാണ് എൻഡോസൾഫാൻ ദുരന്തം ചരിത്രത്തിൽ പകർത്തിവയ്ക്കുന്നത്. ആദ്യം മുതലാളിത്തത്തെയും സാമ്രാജ്യത്തത്തെയും പിന്നെ ആഗോളവൽക്കരണത്തെയും പഴിചാരി സ്വന്തം കയ്യിലെ ചോര മറച്ചുവയ്ക്കുകയാണ് 1976 മുതൽ 2001 വരെ കാസർകോട്ട് ഈ വിഷമഴ പെയ്യിച്ച ഇടതു, വലതു സർക്കാരുകൾ ചെയ്തത്. ഇന്ത്യയിൽ എൻഡോസൾഫാൻ പ്രയോഗത്തിന് അരനൂറ്റാണ്ടു തികയുന്നു, 2015-ൽ. കാൽനൂറ്റാണ്ടുകാലമാണ് കാസർകോട്ടെ പതിനൊന്നു പഞ്ചായത്തുകളിലെ പന്ത്രണ്ടായിരത്തി അഞ്ഞൂറ് ഏക്കർ കശുമാവിൻതോട്ടങ്ങളിൽ വർഷം മൂന്നുതവണ എന്ന നിരക്കിൽ ഹെലികോപ്ടർ ഉപയോഗിച്ച് എൻഡോസൾഫാൻ തളിച്ചുകൊണ്ടിരുന്നത്. മുഴുവൻ ജലസ്രോതസ്സുകളും വിഷമയമായി. ചെറുജീവജാലങ്ങൾ (ഈച്ചയും പുഴുവും പറവയും കിളികളും...) ഒന്നോടെ ചത്തൊടുങ്ങി. മനുഷ്യർക്ക് വിചിത്രവും മാരകവുമായ രോഗങ്ങൾ പിടിപെട്ടു. അവിശ്വസനീയമായ അംഗവൈകല്യങ്ങളോടെ കുഞ്ഞുങ്ങൾ പിറന്നുവീണു.

1979-ൽ തന്നെ കന്നടപത്രപ്രവർത്തകനായ ശ്രീ പെദ്രെ, എൻഡോസൾഫാൻ സൃഷ്ടിക്കുന്ന രോഗങ്ങളെയും ജനിതക-ജീവിതമാറ്റങ്ങളെയും പ്രകൃതിവ്യതിയാനങ്ങളെയും കുറിച്ച് ലേഖനങ്ങളെഴുതിത്ത്ത്ത്തുടങ്ങി. പക്ഷെ ആരും അതു ചെവിക്കൊണ്ടില്ല. ഡോക്ടർമാരായ മോഹൻകുമാറും ശ്രീപതിയും തങ്ങളുടെ നാടിന്റെ ദുരവസ്ഥക്കു കാരണം എൻഡോസൾഫാനാണെന്നു സ്ഥിരീകരിച്ചു. ലീലാകുമാരിയമ്മ എന്ന കൃഷിവകുപ്പുദ്യോഗസ്ഥ അസാധാരണമായ സ്ഥൈര്യത്തോടെ തന്റെ വകുപ്പും സർക്കാരും ചെയ്യുന്ന നരഹത്യക്കെതിരെ രംഗത്തുവന്നു; നിയമപ്പോരാട്ടം തന്നെ തുടങ്ങി. അങ്ങനെയാണ് 2001-ൽ ഹെലികോപ്ട്ർ ഉപയോഗിച്ചും അല്ലാതെയുമുള്ള എൻഡോസൾഫാൻ തളിക്കൽ കോടതി നിരോധിക്കുന്നത്. പക്ഷെ അപ്പോഴേക്കും എല്ലാം സംഭവിച്ചുകഴിഞ്ഞിരുന്നു.അരഡസൻ പഠനറിപ്പോർട്ടുകൾക്കുശേഷം 2001-ൽ പുറത്തുവന്ന ഐ.സി.എം.ആർ. റിപ്പോർട്ട് ഈ കീടനാശിനി സൃഷ്ടിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് ആധികാരികമായ വസ്തുതകൾ നിരത്തി. പക്ഷെ 2006-ൽ, വി എസ്. സർക്കാരിന്റെ കൃഷിമന്ത്രി നിയമസഭയിൽ പറഞ്ഞത് എൻഡോസൾഫാൻപ്രയോഗം മൂലം കാസർകോട്ട് ആരും മരിച്ചിട്ടില്ല എന്നായിരുന്നു. ഒരു ജനകീയ ഭരണകൂടത്തിന്റെ നൃശംസതയും ഒരു കമ്യൂണിസ്റ്റിന്റെ മനുഷ്യവിരുദ്ധതയും ഒന്നിച്ചുചേർന്ന വാക്കുകൾ. ശരത്പവാറും കെ.വി. തോമസുമൊക്കെ പിന്നീടേ ഇങ്ങനെ പറഞ്ഞുള്ളു!അരഡസൻ പഠനറിപ്പോർട്ടുകൾക്കുശേഷം 2001-ൽ പുറത്തുവന്ന ഐ.സി.എം.ആർ. റിപ്പോർട്ട് ഈ കീടനാശിനി സൃഷ്ടിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് ആധികാരികമായ വസ്തുതകൾ നിരത്തി. പക്ഷെ 2006-ൽ, വി എസ്. സർക്കാരിന്റെ കൃഷിമന്ത്രി നിയമസഭയിൽ പറഞ്ഞത് എൻഡോസൾഫാൻപ്രയോഗം മൂലം കാസർകോട്ട് ആരും മരിച്ചിട്ടില്ല എന്നായിരുന്നു. ഒരു ജനകീയ ഭരണകൂടത്തിന്റെ നൃശംസതയും ഒരു കമ്യൂണിസ്റ്റിന്റെ മനുഷ്യവിരുദ്ധതയും ഒന്നിച്ചുചേർന്ന വാക്കുകൾ. ശരത്പവാറും കെ.വി. തോമസുമൊക്കെ പിന്നീടേ ഇങ്ങനെ പറഞ്ഞുള്ളു!. യഥാർഥത്തിൽ നൂറുകണക്കിനുപേരുടെ മരണവും തീരാരോഗങ്ങളും സാമ്പത്തികത്തകർച്ചയും മാനസികാഘാതവും പല തലമുറകളുടെ ജനിതകവൈകല്യങ്ങളും നൂറുകണക്കിനു പ്രകൃതിജീവികളുടെ സമ്പൂർണ്ണനാശവും ജലസ്രോതസുകളുടെ വിഷവൽക്കരണവും വഴി എൻഡോസൾഫാൻ സൃഷ്ടിച്ച മഹാദുരന്തത്തെയാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലവും നമ്മുടെ നേതാക്കൾ (വി എസ്. ഒഴികെ) നിരാകരിച്ചുകൊണ്ടിരുന്നത്. വി.വി. രാഘവൻ മുതൽ മുല്ലക്കര രത്‌നാകരൻ വരെയുള്ള കൃഷിമന്ത്രിമാരായിരുന്നു അതിൽ ഒന്നാം പ്രതികൾ. മുഴുവൻ രാഷ്ട്രീയപാർട്ടികളും കൈവിട്ടിട്ടും നാട്ടിലും വിദേശത്തുമുള്ള സാധാരണ മനുഷ്യർ പക്ഷെ കാസർകോട്ടെ ദുരിതബാധിതരെ കൈവിട്ടില്ല. അവർ എത്രയെങ്കിലും സംഘടനകളിലും സമിതികളിലും കൂട്ടായ്മകളിലും വേദികളിലും കൂടി ധനസഹായവും പുനരധിവാസവും ചികിത്സാച്ചെലവും മറ്റും നൽകി തങ്ങളുടെ സഹോദരങ്ങളുടെ ചോരയ്ക്കു കാവൽനിന്നു. അതിന്റെ ഡോക്യുമെന്റേഷനാണ് 'ഒപ്പുമരം'. ഈ ഗ്രാമങ്ങളിലെ നൂറുകണക്കിനു സാധാരണ മനുഷ്യർ നരകതുല്യമായ യാതനയനുഭവിക്കുമ്പോഴും മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഉദ്യോഗസ്ഥ-രാഷ്ട്രീയനേതൃത്വം പ്ലാന്റേഷൻ കോർപ്പറേഷനെയും രാസവള-കീടനാശിനി ലോബിയെയും വെള്ളപൂശാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. മുഴുവൻ രാഷ്ട്രീയപാർട്ടികളും കൈവിട്ടിട്ടും നാട്ടിലും വിദേശത്തുമുള്ള സാധാരണ മനുഷ്യർ പക്ഷെ കാസർകോട്ടെ ദുരിതബാധിതരെ കൈവിട്ടില്ല. അവർ എത്രയെങ്കിലും സംഘടനകളിലും സമിതികളിലും കൂട്ടായ്മകളിലും വേദികളിലും കൂടി ധനസഹായവും പുനരധിവാസവും ചികിത്സാച്ചെലവും മറ്റും നൽകി തങ്ങളുടെ സഹോദരങ്ങളുടെ ചോരയ്ക്കു കാവൽനിന്നു. അതിന്റെ ഡോക്യുമെന്റേഷനാണ് 'ഒപ്പുമരം'.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുഖംതിരിച്ചിട്ടും, ഇന്ത്യൻ പ്രതിനിധികൾ നേരിട്ടെതിർത്തിട്ടും 2011 ഏപ്രിൽ 15 മുതൽ ജനീവയിൽ നടന്ന കൺവൻഷനിൽ എൻഡോസൾഫാൻ നിരോധിക്കപ്പെടുകതന്നെ ചെയ്തു. ഈ കൺവൻഷന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നടന്ന ബൃഹത്തായ പ്രചാരണപരിപാടികളിലൊന്നായിരുന്നു, കാസർകോട്ടെ ഒപ്പുമരം. പ്രമേയം ചർച്ചക്കെടുക്കുന്ന ദിവസം മുഖ്യമന്ത്രി വി എസ്. തിരുവനന്തപുരത്ത് നടത്തിയ സത്യഗ്രഹസമരംപോലെതന്നെ ഒപ്പുമരവും കൺവൻഷനിൽ ശ്രദ്ധപിടിച്ചുപറ്റി.ഒരു 'സിഗ്നേച്ചർ ട്രീ' മാത്രമായിരുന്നില്ല ഒപ്പുമരം. ഒരു ജനതയുടെയും ദേശത്തിന്റെയും ജീവജാലങ്ങളുടെയും ദുരന്തത്തോട് കേരളീയസമൂഹം പ്രകടിപ്പിച്ച ഐക്യദാർഢ്യമായിരുന്നു. ഭരണകൂടവും രാഷ്ട്രീയനേതൃത്വങ്ങളും പ്രസ്ഥാനങ്ങളും കൈവിട്ട മനുഷ്യരെയും പ്രകൃതിയെയും ഒപ്പംനിന്നു തുണച്ച സാധാരണ മനുഷ്യരുടെ പ്രവാഹം ഒപ്പുമരച്ചുവട്ടിലേക്കുണ്ടായി. എൻവിസാജ്, അതിന്റെ പ്രവർത്തനപരിപാടിക്കായി സൃഷ്ടിച്ച രൂപരേഖ കൂടിച്ചേർത്ത് 'ഒപ്പുമരം' എന്ന പുസ്തം പുറത്തിറക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.ഒരു 'സിഗ്നേച്ചർ ട്രീ' മാത്രമായിരുന്നില്ല ഒപ്പുമരം. ഒരു ജനതയുടെയും ദേശത്തിന്റെയും ജീവജാലങ്ങളുടെയും ദുരന്തത്തോട് കേരളീയസമൂഹം പ്രകടിപ്പിച്ച ഐക്യദാർഢ്യമായിരുന്നു. ഭരണകൂടവും രാഷ്ട്രീയനേതൃത്വങ്ങളും പ്രസ്ഥാനങ്ങളും കൈവിട്ട മനുഷ്യരെയും പ്രകൃതിയെയും ഒപ്പംനിന്നു തുണച്ച സാധാരണ മനുഷ്യരുടെ പ്രവാഹം ഒപ്പുമരച്ചുവട്ടിലേക്കുണ്ടായി. എൻവിസാജ്, അതിന്റെ പ്രവർത്തനപരിപാടിക്കായി സൃഷ്ടിച്ച രൂപരേഖ കൂടിച്ചേർത്ത് 'ഒപ്പുമരം' എന്ന പുസ്തം പുറത്തിറക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

എം ടി, ആനന്ദ്, വി എസ്, എം.എൻ. വിജയൻ, സുഗതകുമാരി, ടി.ജെ.എസ്, സുധീരൻ, ബിനോയ് വിശ്വം, സിവിക് ചന്ദ്രൻ, കെ.ആർ. മീര, വിജയരാഘവൻ ചേലിയ, കേരളീയം റോബിൻ, സൈമൺ കുര്യൻ, ഖദീജമുംതാസ്, മുഹമ്മദ് അഷീൽ, ഇ. കുഞ്ഞികൃഷ്ണൻ, എസ്. ഉഷ തുടങ്ങിയവരുടെ ഹൃദയസ്പർശിയായ ലേഖനങ്ങൾ, കാസർകോട്ടെ ചിത്രകാര•ാരുടെ രചനകൾ, എൻഡോസൾഫാൻ ദുരന്തത്തിന്റെ ഭീകരത മലയാളിയുടെ ഉറക്കം കെടുത്തിയ ദിനരാത്രങ്ങൾക്കു രൂപംകൊടുത്ത മധുരാജ് ഉൾപ്പെടെയുള്ള ഫോട്ടോഗ്രാഫർമാരുടെ സൃഷ്ടികൾ, നിരവധിയായ സാമൂഹ്യ, മാദ്ധ്യമ പ്രവർത്തകരുടെ ഇടപെടലുകൾ, രചനകൾ, എൻഡോസൾഫാൻ പ്രശ്‌നത്തിൽ സമർപ്പിക്കപ്പെട്ട നിവേദനങ്ങൾ, എൻഡോസൾഫാൻ പഠനറിപ്പോർട്ടുകൾ, ഹരിതവിപ്ലവത്തിന്റെ നാൾവഴികൾ, എൻവിസാജിന്റെ രേഖകൾ, ജനറൽ എഡിറ്റർ എം.എ. റഹ്മാന്റെ അതുല്യമായ ഹ്യൂമൻ ഡോക്യുമെന്റുകൾ... മൂന്നൂറിലധികം പുറങ്ങളുള്ള ഈ ബൃഹത്ഗ്രന്ഥത്തിന്റെ ഉള്ളടക്കം അതിവിപുലമാണ്. ഇതോടൊപ്പം ശ്രദ്ധേയമാണ്, ദുരിതബാധിതരെ പുനരധിവസിപ്പിക്കാനും സംരക്ഷിക്കാനും ജീവിതത്തിലേക്കു കൊണ്ടുവരാനും ജന്തു, സസ്യജാലങ്ങൾക്കും ജലസ്രോതസുകൾക്കും സ്വാഭാവികത വീണ്ടെടുക്കാനും നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ. ആനന്ദ് തന്റെ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നതുപോലെ, മനുഷ്യനെ മാത്രം കേന്ദ്രീകരിച്ച് നാഗരികത വളരാൻ തുടങ്ങിയതിന്റെ ഈ ദുരന്തഗാഥ ഭാവിയെക്കുറിച്ചുള്ള ഒരു ഓർമ്മപ്പുസ്തകമായി മാറുകതന്നെ ചെയ്യുന്നു. വിശേഷിച്ചും, കാസർകോട്ട് എൻഡോസൾഫാൻ പ്രയോഗം നിലച്ചുകഴിഞ്ഞിട്ടും അത് യഥേഷ്ടം തുടരുന്ന മുതലമടയിലെ മാന്തോപ്പുകളും ഇടുക്കിയിലെ ഏലത്തോട്ടങ്ങളും സൃഷ്ടിക്കാവുന്ന ഭാവിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ.

പുസ്തകത്തിൽ നിന്ന്

ഒപ്പുമരത്തിന്റെ കയ്യൊപ്പ്
സി. ജയകുമാർ, തണൽ, തിരുവനന്തപുരം

ഗോളതലത്തിൽ എൻഡോസൾഫാൻ നിരോധിക്കാൻ തീരുമാനിച്ചശേഷം സ്റ്റോക്ക് ഹോം കൺവൻഷൻ അഞ്ചാം ഉച്ചകോടിയുടെ അവസാനമണിക്കൂറുകളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുമ്പോൾ കേരളത്തിലെ ടെലിവിഷനിലൂടെ സന്തോഷദൃശ്യങ്ങൾ നോക്കിയിരിക്കെ ഡോ. കുരിയൽ വാട്‌സ് കൗതുകത്തോടെ ചോദിച്ചത് കേരളത്തിൽ മാത്രമുള്ള മരമാണോ ഒപ്പുമരം എന്നാണ്?

എന്തുകൊണ്ടാണ് എൻഡോസൾഫാൻ നിരോധനത്തിനുവേണ്ടിയുള്ള സമരത്തിന് ഒപ്പുമരം എന്ന ആശയം കാസർകോട്ടുകാർ തിരഞ്ഞെടുത്തത്?

എൻഡോസൾഫാൻ വിരുദ്ധസമരം മൂർദ്ധന്യത്തിലെത്തിയ ഏപ്രിൽമാസത്തിൽ ആഗോളനിരോധനതീരുമാനം എടുക്കാൻ ചേരുന്ന സ്റ്റോക്ക് ഹോം കൺവൻഷന്റെ അഞ്ചാം ഉച്ചകോടിയിലേക്ക് ഒരു പ്രതീകാത്മകരൂപമായാണ് കാസർകോടിന്റെ നിലവിളി ഒപ്പുമരത്തിന്റെ രൂപത്തിലേക്ക് റഹ്മാൻ മാഷും എൻവിസാജ് പ്രവർത്തകരും രൂപംകൊടുത്തതായി മനസ്സിലായത്. സ്റ്റോക്ക് ഹോം കൺവൻഷനിലേക്കുള്ള സന്ദേശം, കേന്ദ്രസർക്കാറിനുള്ള നിവേദനം ഈ കാര്യങ്ങൾ ഒരുമിച്ച് സമന്വയിപ്പിക്കാവുന്ന ഒരു സമരമുറ എന്തായിരിക്കണമെന്നതിന്റെ ഉത്തരമാണ് ഒപ്പുമരം.

സ്റ്റോക്ക് ഹോം കൺവൻഷനിൽ പങ്കെടുത്ത പരിസ്ഥിതിപ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥർക്കും ഒപ്പുമരം ഏറ്റവും കൗതുകമുണർത്തിയ വാർത്തയായിരുന്നു. ഇംഗ്ലീഷ്മാദ്ധ്യമങ്ങളിൽ കേരള മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദന്റെ നിരാഹാരസമരവും കാസർകോട്ടെ ഒപ്പുമരവും ജനീവയിൽ കൺവൻഷന്റെ ഇടനാഴികളിൽ ഏറ്റവും അധികം ചർച്ചചെയ്യപ്പെട്ട രണ്ട് സംഭവങ്ങളായിരുന്നു.

2002 ജൂണിൽ ജനീവയിലെ അന്താരാഷ്ട്ര കൺവൻഷൻ സെന്ററിൽ സ്റ്റോക്ക് ഹോം കൺവൻഷൻ ഓൺ പോപ്‌സിന്റെ 6-ാം ഇന്റർ ഗവൺമെന്റിൽ നെഗോഷ്യേറ്റിങ് കമ്മിറ്റി സമ്മേളനത്തിൽ ശ്രീ. പെഡ്രെയും ഡോ. മോഹൻകുമാറും ഡോ. കജംപടിയും നയിക്കുന്ന പെർളയിലെ എസ്പാക്കും തണലും ചേർന്ന് തയ്യാറാക്കിയ ബാൻ എൻഡോസൾഫാൻ പോസ്റ്ററാണ് കാസർകോട്ടെ ജനങ്ങളുടെ ആവശ്യം ഈ അന്താരാഷ്ട്ര വേദിയിൽ ആദ്യം എത്തിച്ചത്.

റേച്ചൽ കാഴ്‌സൺ എഴുതിയ നിശ്ശബ്ദവസന്തമെന്ന, കീടനാശിനി ഉണ്ടാക്കാവുന്ന ദുരന്തസാദ്ധ്യതകൾ വിവരിക്കുന്ന പുസ്തകം, ഒരു യാഥാർത്ഥ്യമായത് കാസർകോട്ടാണ്. ഇവിടുത്തെ ജനങ്ങളുടെ സമരം, പ്രാദേശിക പ്രവർത്തനങ്ങൾ ആഗോള നയരൂപീകരണത്തിന് ചാലകശക്തിയായി (Local Action, Global Thinking). 1998-ൽ മുൻസിഫ് കോടതിയിലേക്ക് നീതി തേടിപോയ ലീലാകുമാരിഅമ്മയും, തങ്ങൾക്കുണ്ടായ ദുരനുഭവം ലോകത്ത് മറ്റൊരമ്മക്കും ഉണ്ടാകരുതെന്ന് ഉറച്ച ശബ്ദത്തിൽ ഒപ്പുമരത്തിന് ചുവട്ടിൽ 2011 ഏപ്രിലിൽ വിളിച്ചുപറഞ്ഞ് ഒത്തുകൂടിയ കാസർകോട്ടെ അമ്മമാരും പരിസ്ഥിതി പ്രവർത്തനത്തിന് പുതിയ രീതികളാണ് ഉണ്ടാക്കിയത്.

എൻഡോസൾഫാൻ നിരോധനം സമ്മേളന പ്രതിനിധികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനായി സ്റ്റോക്ക് ഹോം കൺവൻഷൻ ഹാളിനകത്ത് ലോകത്തിന്റെ എല്ലാ വൻകരകളിൽ നിന്നുമായി എൻഡോസൾഫാനും മറ്റു കീടനാശിനികളുമില്ലാത്ത കാപ്പിയും ചായയും തയ്യാറാക്കിയ അനക്ഷർ എ കഫെ സന്ദർശിക്കാനെത്തിയ പ്രതിനിധികളെല്ലാംതന്നെ എൻഡോസൾഫാനെതിരായുള്ള നിരവധി പ്രബന്ധങ്ങളും ശാസ്ത്രവിശകലന റിപ്പോർട്ടുകളും നിരോധിച്ചുകൊണ്ടുള്ള ഗവൺമെന്റ് ഉത്തരവുകൾക്കും ഒപ്പം ആഗോളനിരോധനം ആവശ്യമാണെന്ന് പ്രതിനിധികളെ ബോദ്ധ്യപ്പെടുത്തിയത് ഇന്ത്യൻ മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്ന മലയാളികളുടെ നിലവിളിയാണ്.

2011 ഏപ്രിൽ 29 ന് എൻഡോസൾഫാൻ ആഗോളതലത്തിൽ നിരോധിക്കാൻ തീരുമാനിച്ചപ്പോൾ, ഐക്യരാഷ്ട്ര പരിസ്ഥിതിപരിപാടി 2017 ൽ എൻഡോസൾഫാനില്ലാത്ത ഒരു ലോകം സാധ്യമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഒറ്റസ്വരത്തിൽ ഒരു സമരം നെഞ്ചിലേറ്റി മലയാളിദേശീയത ലോകപരിസ്ഥിതി ചരിത്രത്തിലേക്ക് നടന്നുകയറിയത് ഈ സമരത്തിലൂടെയാണ്, ഒപ്പുമരത്തിലൂടെയാണ്...

ഒപ്പുമരം : എൻ.വി. സാജ് രേഖകൾ
ജനറൽ എഡിറ്റർ എം.എ. റഹ്മാൻ/എൻവിസാജ് പ്രസിദ്ധീകരണം
2013, വില : 1000 രൂപ
കോപ്പികൾക്ക് : [email protected]
ഫോൺ : 9447323555, 9744005588

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP