1 usd = 71.80 inr 1 gbp = 89.18 inr 1 eur = 79.07 inr 1 aed = 19.55 inr 1 sar = 19.14 inr 1 kwd = 236.10 inr

Sep / 2019
17
Tuesday

മതേതര സംവാദങ്ങൾ

June 19, 2016 | 08:13 AM IST | Permalinkമതേതര സംവാദങ്ങൾ

ഷാജി ജേക്കബ്

The premise of all criticism is the criticism of religion- Karl Marx

'എല്ലാ വിമർശനങ്ങളുമാരംഭിക്കുന്നത് മത വിമർശനത്തിൽ നിന്നാ'-ണെന്ന കാൾമാർക്‌സിന്റെ വാക്കുകൾ പോലെ കൊളോണിയൽ- നവോത്ഥാനാധുനികതയിലും പിന്നീടും ഇന്ത്യൻ, കേരളീയ സമൂഹത്തിൽ പ്രസക്തമായ മറ്റൊരു നിരീക്ഷണമില്ല. വർഗസമരസിദ്ധാന്തം പോലും ഇതിനുമുന്നിൽ ഒന്നുമല്ല എന്നതാണു വാസ്തവം. യൂറോപ്യൻ സാഹചര്യത്തിൽ നിന്ന് അത്രമേൽ ഭിന്നമാണ് ഇന്ത്യൻ, കേരളീയ ചരിത്ര-സമൂഹ സാഹചര്യങ്ങൾ. പക്ഷെ നമ്മുടെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇക്കാലമത്രയും ഈ തത്വം തിരിച്ചറിയാതെയാണ് തങ്ങളുടെ നയങ്ങളും പരിപാടികളും ആസൂത്രണം ചെയ്തത്. സ്വഭാവികമായും ഇന്ത്യൻ നവോത്ഥാനത്തിന്റെയെന്ന പോലെ ഇന്ത്യൻ ഇടതുപക്ഷത്തിന്റെയും പരാജയകാരണങ്ങളിൽ ഏറ്റവും പ്രധാനം മറ്റൊന്നല്ല.

മതേതരമായി രൂപം കൊള്ളേണ്ട സമൂഹത്തിന്റെയും മനുഷ്യജീവിതത്തിന്റെയും രാഷ്ട്രീയപ്രാധാന്യങ്ങൾ മുഖ്യ ഊന്നലാക്കി റോൺ ബാസ്റ്റ്യൻ എട്ടുപ്രമുഖരുമായി നടത്തുന്ന അഭിമുഖങ്ങളുടെ സമാഹാരമാണ് 'വർത്തമാനം'.

സംവാദാത്മകമായി രൂപം കൊള്ളുന്ന വർത്തമാനത്തിൽ ഇരുവർക്കും രാഷ്ട്രീയ നിലപാടുകളുണ്ടാകുമ്പോഴേ ഏതൊരഭിമുഖവും രാഷ്ട്രീയമാകൂ. പ്രിയ എ.എസ്, ഫഹദ് ഫാസിൽ എന്നിവരുമായുള്ള സംഭാഷണങ്ങളൊഴികെ ഈ ഗ്രന്ഥത്തിലെ മുഴുവൻ അഭിമുഖങ്ങളും ശ്രദ്ധേയമായ മതേതര രാഷ്ട്രീയ സംവാദങ്ങളാണ്.

ചരിത്രം, മതം, ജാതി, മാദ്ധ്യമം, നാടകം, സിനിമ, സാഹിത്യം, സ്ത്രീ- ലിംഗ പദവി എന്നിങ്ങനെ സമകാല ഇന്ത്യൻ, കേരളീയ സമൂഹങ്ങളിൽ അടിസ്ഥാനപരമായ രാഷ്ട്രീയ ഇടപെടൽ നടക്കുന്ന വ്യവഹാരങ്ങളെ മുൻനിർത്തിയുള്ളവയാണ് ഈ സംഭാഷണങ്ങൾ. മതേതരവും ലിംഗവാദപരവും വർഗാധിഷ്ഠിതവുമായ നീതിബോധങ്ങളിലടിയുറച്ചു നിന്ന് തന്റെയും പൊതു സമൂഹത്തിന്റെയും വർത്തമാനകാലത്തെ നിശിതവും സൂക്ഷ്മവുമായി വിശകലനം ചെയ്യുന്ന ലോക ജീവിത വിചാരങ്ങളാണ് മിക്കവരും മുന്നോട്ടു വയ്ക്കുന്നത്. അരുന്ധതിറോയ്, ഐജാസ് അഹമ്മദ് എന്നിവരുടെ കാഴ്ചപ്പാടുകൾക്കുള്ളത് പ്രാഥമികമായും ഒരു പാൻ-ഇന്ത്യൻ പരിപ്രേക്ഷ്യമാണെങ്കിൽ രാജീവ് രവിയും മുകേഷും ഫഹദ് ഫാസിലും ഊന്നുന്നത് നാടകവും സിനിമയുമുൾപ്പെടെയുള്ള കേരളീയ കലാമണ്ഡലങ്ങളുടെ സാംസ്‌കാരിക രാഷ്ട്രീയത്തിലാണ്. ദീദി ദാമോദരന്റെ നിലപാടുകളും നിരീക്ഷണങ്ങളും സിനിമയുൾപ്പെടെയുള്ളവയെ അഭിസംബോധന ചെയ്യുമ്പോഴും സ്ത്രീ-ലിംഗ നീതിയുടെ സാമൂഹ്യ രാഷ്ട്രീയത്തെയാണ് അടിത്തറയാക്കുന്നത്. മതേതരകേരളത്തിന്റെ മനഃസാക്ഷികളിലൊരാളായ എം.എൻ കാരശ്ശേരിയുമായുള്ളതാണ് ഇനിയും ഒരഭിമുഖം. മതവും രാഷ്ട്രീയവും മലയാളിയുടെ ജീവിതവും തമ്മിലുള്ള ബന്ധം ഇഴകീറി പരിശോധിക്കുന്നതിൽ കാരശ്ശേരിക്കുള്ള രാഷ്ട്രീയ ജാഗ്രത മറ്റധികം പേർക്കില്ല എന്നു തെളിയിക്കുന്നു, റോൺ.

മതവർഗീയതയും കുത്തകമുതലാളിത്തവും കൈകോർത്തു മുന്നേറുന്ന 'വരേണ്യ ഇന്ത്യ' യുടെ ഏറ്റവും വലിയ വിമർശകരിലൊരാളാണല്ലോ അരുന്ധതി. ദലിതരും ആദിവാസികളും കുടിയിറക്കപ്പെട്ടവരുമൊക്കെയായ തിരസ്‌കൃത മനുഷ്യർക്കു വേണ്ടി നിരന്തരം മുഴങ്ങുന്ന താരസ്വരം. അഴിമതി, വർഗീയത, കമ്പോളാധിനിവേശം എന്നിവയുടെ വിചാരണയിലൂടെ ഭരണകൂടം, അധികാരം, രാഷ്ട്രീയം എന്നിവയ്‌ക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങളാണ് അവരുടെ വിഖ്യാതമായ ലേഖനങ്ങൾ പലതും. അതിജീവനത്തിനായുള്ള സമരമാണ് ജീവിതംതന്നെയും എന്ന സമവാക്യത്തിലേക്ക് കോടിക്കണക്കിനു മനുഷ്യരെ എത്തിച്ച ദേശീയ-ഭരണകൂട യുക്തികൾക്കെതിരെ അരുന്ധതി സംസാരിക്കുന്നു. നിശ്ശബ്ദരായിരിക്കാൻ നമുക്കവകാശമില്ല എന്നാണ് അവർ ആവർത്തിച്ചു പറയുന്നത്.

ചരിത്രപണ്ഡിതനും സാംസ്‌കാരിക ചിന്തകനും ആധുനികതാ വിമർശകനുമായ ഐജാസ് അഹമ്മദ് ഹിന്ദുത്വ ദേശീയതയുടെ ഏറ്റവും കടുത്ത വിമർശകരിലൊരാളാണ്. ഫലസ്തീൻ മുതൽ ഗുജറാത്ത് വരെയും ബരാക് ഒബാമ മുതൽ നരേന്ദ്ര മോദി വരെയും - കഴിഞ്ഞ ഒന്നര പതിറ്റാണ്ടിന്റെ ലോക രാഷ്ട്രീയ ചരിത്രം ഐജാസ് സൂക്ഷ്മമായപഗ്രഥിക്കുന്നു. നിയോലിബറൽ ലോകക്രമത്തിലും ഇന്ത്യയുടെ ഹിന്ദുത്വവൽക്കരണത്തിലും ഇടതു പക്ഷത്തിന്റെ പ്രസക്തി എന്താണെന്നതിനെക്കുറിച്ച് ആദർശാത്മകമായ നിരീക്ഷണങ്ങളുണ്ട് ഐജാസിന്. പൊതുവെ മതേതര ലോകക്രമത്തിന്റെയും വിശേഷിച്ച് മതേതര ഇന്ത്യയുടെയും രാഷ്ട്രീയഭാഗധേയം വിശദീകരിക്കുകയാണ് അദ്ദേഹം.

നാടകവേദിയിൽ നിന്ന് സിനിമയിലേക്കും പിന്നീട് സിനിമയിൽ നിന്ന് നാടകവേദിയിലേക്കും ചുവടുമാറിയ തന്റെ അരങ്ങനുഭവങ്ങളുടെ തുറന്നുപറച്ചിലുകളാണ് മുകേഷ് നടത്തുന്നത്. ഒപ്പം, ഒ.മാധവന്റെയും എസ്. എൽ പുരത്തിന്റെയും തോപ്പിൽ ഭാസിയുടെയും ചാച്ചപ്പന്റെയും എൻ.എൻ പിള്ളയുടെയുമൊക്കെ നാടകജീവിതം തന്നിൽ സൃഷ്ടിച്ച കലയുടെയും രാഷ്ട്രീയത്തിന്റെയും ഇരട്ടസ്വാധീനത്തിന്റെ ഓർമകളും പ്രൊഫഷണൽ, അമച്വർ നാടകവേദികളുടെ രംഗാവതരണ ശൈലികൾ മുതൽ പ്രമേയരീതികളും അഭിനയശൈലികളും വരെയുള്ളവ മുകേഷ് വിമർശന വിധേയമാകുന്നു.


ഫഹദ് ഫാസിലിന്റേത് അത്ര ഉൾക്കാഴ്ചയുള്ള നിരീക്ഷണങ്ങളൊന്നുമല്ല. പ്രിയ എ എസിന്റെ സാഹിത്യധാരണകളെക്കാൾ ഭേദമാണ് എന്നു മാത്രം. പൊതുവെ ഈ ഗ്രന്ഥം കൈക്കൊള്ളുന്ന രാഷ്ട്രീയ- സാംസ്‌കാരിക നിലപാടുകളുടെ പൊതുധാരയ്ക്കു പുറത്താണ് ഈ അഭിമുഖങ്ങൾ രണ്ടിന്റെയും സ്വഭാവം.

അതേസമയം, ഇനിയുള്ള മൂന്നു സംഭാഷണങ്ങൾ ഈ പുസ്‌കതത്തിലെ ഏറ്റവും മികച്ച അഭിമുഖങ്ങളാണ്. രാജീവ് രവി, ദീദി ദാമോദരൻ, എം.എൻ കാരശ്ശേരി എന്നിവരുമായുള്ളവ. തങ്ങളുടെ പ്രവർത്തനപഥങ്ങളുമായി ഇവർ പുലർത്തുന്ന ബന്ധത്തിന്റെ ആർജ്ജവം, പൊതു സമൂഹമണ്ഡലത്തിൽ ഇവരുടെ ഇടപെടലുകളും നിലപാടുകളും സൃഷ്ടിക്കുന്ന ചലനം, വർത്തമാനകാല മലയാളിയുടെ വിചാരലോകങ്ങളിൽ ഇവർക്കു ചെലുത്താൻ കഴിഞ്ഞ സ്വാധീനം എന്നിവയൊക്കെ എത്രമേൽ പ്രസക്തമാണെന്നു തെളിയിക്കുന്ന അഭിമുഖങ്ങൾ കലയും രാഷ്ട്രീയ വിചാരവും അക്കാദമിക ചിന്തയും പരസ്പരം വേറിട്ടു നിൽക്കുന്ന ജീവിതമണ്ഡലങ്ങളല്ല എന്നുറപ്പിച്ചുപറയുന്ന സംവാദങ്ങൾ. മതേതര-ലിംഗവാദ രാഷ്ട്രീയങ്ങളുടെ ഏറ്റവും ഊർജ്ജസ്വലമായ മലയാള മാതൃകകൾ.

രാജീവ് രവി, അസാധാരണമാം വിധം രാഷ്ട്രീയ പ്രതിബദ്ധതയുള്ള ചലച്ചിത്രകാരനാണ്. കാമറമാൻ, സംവിധായകൻ എന്നീ നിലകളിൽ സിനിമ തനിക്കു രാഷ്ട്രീയം പറയാനുള്ള മാദ്ധ്യമമാക്കി മാറ്റിയ കലാകാരൻ. ലയേഴ്‌സ് ഡൈസ്, അന്നയും റസ്സൂലും, ഞാൻ സ്റ്റീവ് ലോപ്പസ്(ഇപ്പോൾ 'കമ്മട്ടിപ്പാട'വും )തുടങ്ങിയ സിനിമകളിലൂടെ രാജീവ് രവി പറയാൻ ശ്രമിച്ച രാഷ്ട്രീയത്തെക്കുറിച്ചും അതിനപ്പുറമുള്ള ചലച്ചിത്ര മോഹങ്ങളെക്കുറിച്ചുമാണ് ഈ അഭിമുഖം. നിലനിൽക്കുന്ന ബോളിവുഡ്, മലയാള ചലച്ചിത്ര വിപണിയുടെ സാംസ്‌കാരിക സമവാക്യങ്ങളോടുള്ള നിശിതമായവിമർശനം, പുതിയ ഒരു ചലച്ചിത്ര ഭാഷയവതരിപ്പിക്കാനുള്ള ശ്രമം എന്നിവ കൂട്ടിയിണക്കുകയാണ് രാജീവ്.

അന്നയും റസൂലും വിജയിച്ചു. പക്ഷേ കാശുണ്ടാക്കിയത് വേറെ ആൾക്കാരാണ്. സ്റ്റീവ് വിജയിച്ചില്ല. എന്നാലും ഇനിയും സിനിമ ചെയ്യാനുള്ള ഒരു ഫുട്‌ഹോൾഡ് എനിക്ക് കിട്ടി. ചിലപ്പോ ഞാൻ ഇൻഡസ്ട്രിക്കാരൻ ആയതുകൊണ്ടായിരിക്കും എനിക്കതു സാധിച്ചത്. മറ്റു പലർക്കും പറ്റിയെന്ന് വരില്ല അത്. പക്ഷേ, ആദ്യമായിട്ട് ഒരു ഫോർമുല ചിത്രം ചെയ്താൽ പിന്നെതിൽ നിന്ന് പുറത്തുവരാൻ പറ്റില്ല. അങ്ങനെ ചെയ്ത ആരെങ്കിലുമുണ്ടോ? ആരുമില്ല. പിന്നെയും പിന്നെയും ആ ഫോർമുല തന്നെ ചെയ്തുകൊണ്ടിരിക്കണം. എനിക്കതിൽ ഇൻസ്പയറിങ് ആയി തോന്നിയിട്ടുള്ളത് ജോൺ എബ്രഹാം മാത്രമാണ്. നമുക്ക് ഇന്ത്യയിൽ ആകെയുള്ള ഒരു ഇൻഡിപെൻഡന്റ് ഫിലിം മേക്കറാണദ്ദേഹം. വിക്കിപീഡിയയും അതുതന്നെയാണ് പറയുന്നത്. അയാളുടെ സിനിമയും അതുണ്ടായ രീതിയും അങ്ങനെയായിരുന്നു. സിനിമ കാണിച്ചതും അങ്ങനെ തന്നെയായിരുന്നു. ഹോളിവുഡ് തൊട്ട് എക്‌സിബിറ്റേഴ്‌സ് ആണ് പവർ പോയിന്റ്. അവരാണ് നിയന്ത്രിക്കുന്നത്. ആ തിയേറ്ററുകളിലേക്ക് നമ്മൾ സിനിമ കൊടുക്കാൻ പോയാൽ തീർന്നു. നമ്മൾ ബദലുകൾ കണ്ടുപിടിക്കണം. ബദലായിട്ട് നമുക്ക് മുന്നിലുള്ളത് ഡിജിറ്റലാണ്. ഡിജിറ്റലും പക്ഷേ, അവർ അവിടെ ഇവിടെയൊക്കെ ബ്ലോക്ക് ചെയ്തുവച്ചിരിക്കുകയാണ്. മൊത്തം എനിക്ക് പിടി കിട്ടുന്നില്ല. പക്ഷേ, എന്തൊക്കെയോ കുനിഷ്ഠ് ഉണ്ട് അതിനകത്ത്. ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ബദൽ വിതരണശൃംഖല ഉണ്ടാക്കാനാണ്. അതായത് ആൾക്കാരിലേക്ക് നേരിട്ട് സിനിമ എത്തിക്കുക. തീയേറ്ററിലേക്ക് പോയിട്ട് ഒരു കാര്യവുമില്ല. അങ്ങോട്ട് വിളിക്കുന്ന അതേ സ്‌നേഹത്തോടെ മൂന്നാമത്തെ ദിവസം അവന്മാരത് എടുത്ത് മാറ്റുകയും ചെയ്യും. പിന്നെ സിനിമ ഇൻഡസ്ട്രിയൽ റെവല്യൂഷൻ ഉണ്ടാക്കിയ സാധനമാണ്. എന്തൊക്കെ പറഞ്ഞാലും ഇൻഡസ്ട്രിയുടെ ഒരു ഉല്പന്നമാണ്. അതിനെ ഒരു ആയുധമാക്കി മാറ്റുക, അവിടെ നിന്ന് അതിനെ സോഷ്യൽ ക്രിട്ടിക് ആയി ഉപയോഗിക്കുക എന്നൊക്കെ പറയുന്നത്..... വളരെ സങ്കീർണ്ണമായ ഒരു ഇടമാണത്. ശ്രീനിവാസന്റെ സിനിമകൾ എനിക്ക് ഭയങ്കര വെറുപ്പാണ്. അന്നും, ഇന്നും. മിഡിൽക്ലാസിന്റെ ചില സംഗതികൾ എടുത്തിട്ട് അതിനെ ചൂഷണം ചെയ്യുകയാണ്. വല്ലാത്തൊരു ഡെക്കഡെന്റ് സംഭവമല്ലേ അയാൾ പറയുന്നത്? അതുകൊണ്ടെന്തെങ്കിലും ഗുണമുണ്ടായോ സമൂഹത്തിന്? ഇല്ലല്ലോ? വെറുതെ പാർട്ടിക്കാരെ കുറേ ചീത്ത പറഞ്ഞു, മറ്റു ചിലരെ കുറേ ചീത്ത പറഞ്ഞു. എന്നിട്ടയാൾ പൈസയുണ്ടാക്കി വീട്ടിൽ പോയിരുന്നു. അതുകൊണ്ടെന്ത്? 

മുഖമടച്ചു നൽകുന്ന അടിപോലെ തീക്ഷ്ണമാണ് രാജീവിന്റെ പല നിരീക്ഷണങ്ങളും ഒരെണ്ണം നോക്കുക:

മലയാള സിനിമ വർഷങ്ങളായിട്ട് എങ്ങനെയാണ് നടന്നുവരുന്നത്? തിരുവനന്തപുരത്ത് ഒരു നായർ സംഘമുണ്ട്. പിന്നെ ഒരു മുസ്ലിം സംഘം. പിന്നെ ഈഴവ, ക്രിസ്ത്യൻ എന്നൊക്കെ പറഞ്ഞ് വേറൊരു ലോബി. നമ്മൾ ഇലക്ഷനിലൊക്കെ കാണുന്ന ഏർപ്പാട് തന്നെ. പക്ഷേ, സിനിമയിൽ അത് വളരെ ശക്തമായിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നുള്ള ഒരു ക്രിസ്ത്യൻ അല്ലെങ്കിൽ മുസ്ലിം ഫിലിം മേക്കറുടെ പേര് നിങ്ങൾക്ക് പറയാമോ? ഉണ്ടാവില്ല. നായന്മാരായിരിക്കും മിക്കവാറും. തിരുവനന്തപുരം ഭയങ്കര രാജഭക്തിയുടെ ഒരു സ്ഥലമാണ്. ഇന്ത്യയിലെ ഏറ്റവും സുന്ദരവും കോംപാക്റ്റും ആയിട്ടുള്ള നഗരമാണ്. പക്ഷേ, ഹിന്ദു സിറ്റിയാണ്.

ദീദി ദാമോദരന്റേത് തികച്ചും വ്യത്യസ്തമായ വിഷയമേഖലകളും സമീപനങ്ങളുമാണ്. ചുംബനസമരം, മൂന്നാംലിംഗം, സ്ത്രീവാദം, തീവ്രഇടതുരാഷ്ട്രീയം, ഹിന്ദുത്വവാദം, ആഗോളവൽക്കരണം, ലൈംഗിക സ്വാതന്ത്ര്യം, കുടുംബ-പുരുഷ ആധിപത്യങ്ങൾ, സിനിമയും സ്ത്രീയും എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളിൽ ധീരവും സ്വതന്ത്രവും നീതിബദ്ധവുമായ നിലപാടുകൾ തുറന്നു പറയുന്നു, ദീദി. ചുംബന സമരത്തെ എതിർത്ത യാഥാസ്ഥിതികരെയും വിപ്ലവകാരികളെയും ഒരേനിലയിൽ വിമർശിക്കുന്നു,  ദീദി.

ഇവരീ ചുംബനങ്ങൾക്കൊന്നുമെതിരല്ല. അത് ഇരുട്ടത്ത് ചെയ്താൽ അവർക്ക് കുഴപ്പവുമില്ല. വെളിച്ചത് ചെയ്താലുള്ള ഒറ്റ പ്രശ്‌നം, അതിൽ തുല്യപങ്കാളിത്തത്തോടെ ഒരു സ്ത്രീ വരുന്നുണ്ട് എന്നതാണ്. അത് മാത്രമേ ഇവിടെ അങ്കലാപ്പുണ്ടാക്കിയിട്ടുള്ളു. അല്ലാതെ മറ്റു പ്രശ്‌നങ്ങളൊന്നുമില്ല. ഒരു തുല്യ പങ്കാളിത്തമാണ് പ്രണയത്തിൽ ഉണ്ടാകുന്നത്. വിധേയത്വം ഇല്ലാതെയാകുന്ന ഒരു സമയമാണത്. അവളുടെ വീട്ടിലെ അച്ഛനേയും ആങ്ങളമാരേയും ഒഴിവാക്കിയിട്ട് അവൾ ഒരു സ്ഥലത്ത് വരുകയും പൊതുസ്ഥലത്ത് വച്ചിട്ട് ഒരു കാര്യം ചെയ്യുകയുമാണ്. ഇതിനെ എതിർക്കുന്ന അച്ഛന്മാരുടേയും ആങ്ങളമാരുടേയും ഭർത്താക്കന്മാരുടേയും ഉള്ളിലുള്ളത് ഇതാണ്. ഉള്ളവനും ഇല്ലാത്തവനും എന്ന വിഭജനം മാത്രമേയുള്ളുവെന്നാണ് മാർക്‌സ് പറഞ്ഞതെങ്കിൽ അതിന്റെ എക്സ്റ്റന്റഡ് വേർഷനാണ് ഉള്ളവൻ പുരുഷനാണ്, ഇല്ലാത്തവർ സ്ത്രീകളും. വർഗസമരം തന്നെയാണ് പ്രശ്‌നം. രണ്ട് വർഗങ്ങളേയുള്ളൂ. സ്ത്രീകളും പുരുഷന്മാരും.

പുരുഷൻ നിശ്ചയിക്കുന്ന സിനിമയിലെ സ്ത്രീകാഴ്ചകളെ കൃത്യമായ സൈദ്ധാന്തിക നിലപാടോടെ വിശദീകരിക്കുന്ന ഒരു ഭാഗം നോക്കുക.

എന്നെപ്പോലുള്ള ഹെട്രോസെക്ഷ്വൽ ആയിട്ടുള്ള സ്ത്രീകൾ പോലും നനഞ്ഞ് കയറി വരുന്ന ഒരു പെണ്ണിനെ സ്‌ക്രീനിൽ കണ്ടാൽ, പിന്നെയവൾ റേപ്പ് ചെയ്യപ്പെടാൻ വേണ്ടി കാത്തിരിക്കുകയാണ്. ആ സീനിലുള്ള ആണിനെ നോക്കി 'എന്താ ഇയാൾ ഒന്നും ചെയ്യാത്തത്, 'എന്ന് നാം ആലോചിക്കുകയാണ്. തികച്ചും സ്ത്രീ വിരുദ്ധമായ ഒരു മെഷിനറിയാണ് സിനിമയിൽ പ്രവർത്തിക്കുന്നത്. പ്രേക്ഷകരിലെ ഹെട്രോസെക്ഷ്വൽ ആയ ഒരു സ്ത്രീയെക്കൊണ്ട് ഒരു ലെസ്‌ബിയനെപ്പോലെ സിനിമയിലെ സ്ത്രീയെ നോക്കിപ്പിക്കുകയാണ് ഈ മെഷിനറി ചെയ്യുന്നത്. ഇവിടെ നിന്നിട്ടാണ് നാം ഫീമെയിൽ ഓഡിയൻസിനെക്കുറിച്ച് സംസാരിക്കുന്നത്. നമ്മളെന്തുകൊണ്ടാണ് ഒരു പ്രത്യേക വാഷിങ് മെഷീൻ വാങ്ങിക്കുന്നത്? ആരും പരിശോധിച്ചിട്ട് വാങ്ങുന്നതല്ല. ആ തീരുമാനം അവർ ട്യൂൺ ചെയ്‌തെടുക്കുകയാണ്. അത്രയുമുള്ളൂ നമ്മുടെ അഭിരുചിയുടെ കാര്യവും. ഷാരൂഖ് ഖാന്റെ ശരീരം കാണേണ്ടതുണ്ട് എന്ന് ഒരു സ്ത്രീ വിചാരിക്കുന്നു പോലുമില്ല. ഹെട്രോസെക്ഷ്വൽ ആയ ഒരു സ്ത്രീക്ക് യഥാർത്ഥത്തിൽ കരീന കപൂറിന്റെ ശരീരവും കാണേണ്ടതില്ല. അവൾക്കതിൽ താത്പര്യമില്ല. അവൾക്ക് ആണിനെയാണ് കാണാൻ താത്പര്യം. എങ്കിലും മമ്മൂട്ടിയെ ന്യൂഡ് ആയി കാണണമെന്ന് ഒരു സ്ത്രീ ആലോചിക്കുന്നുപോലുമുണ്ടാവില്ല. ഇനി അങ്ങനെ കാണേണ്ടിവന്നാൽ കണ്ണ് താഴ്‌ത്തണമെന്ന് അവളോട് പറഞ്ഞിട്ടുമുണ്ട്. ലൈംഗികതയുടെ കാര്യത്തിൽ പ്രത്യേകിച്ചും. അങ്ങനെയുള്ള ഒരു സ്ത്രീ ഇഷ്ടപ്പെടേണ്ടതെന്താണെന്ന് അവളോട് പറഞ്ഞതനുസരിച്ചാണ് അവൾ ഇഷ്ടപ്പെടുന്നത്. അല്ലാതെ സ്ത്രീവിരുദ്ധമായ സിനിമയെ സ്ത്രീ തള്ളിക്കളയില്ല. അത് സ്ത്രീ വിരുദ്ധമാണെന്നവൾ തിരിച്ചറിയുന്നുപോലുമില്ല. അവളെ രസിപ്പിക്കാൻ, അവൾക്കുവേണ്ടിയെടുത്ത സിനിമ എന്നാവും വിചാരിക്കുക. ഇന്ദ്രൻസിന്റെ മുഖത്തടിക്കുന്ന മുതലാളിമാരെ പല സിനിമകളിലും നാം കണ്ടിട്ടുണ്ട്. പക്ഷേ, ജനാർദ്ദനൻ മുതലാളി ഇന്ദ്രൻസിനെപ്പോലെയൊരാളെത്തല്ലുന്നുവെന്നതുകൊണ്ട് ഞങ്ങളീ സിനിമ കാണില്ലെന്ന് ഒരു തൊഴിലാളിയും പറഞ്ഞിട്ടില്ല. നേരെമറിച്ച് അവർ ചിരിക്കും ഇതാണ് ഓപ്പറേഷന്റെ രീതി. 

ഈ വിധം, വിശകലന ഭദ്രവും രാഷ്ട്രീയ സൂക്ഷ്മവുമാണ് ഓരോ വിഷയത്തിലുമുള്ള ദീദിയുടെ സമീപനം.

കാരശ്ശേരിയുമായുള്ള അഭിമുഖമാണ് ഈ പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ രചന. മതേതരത്വത്തെ രാഷ്ട്രീയ സൂക്ഷ്മവും ചരിത്രനിഷ്ഠവുമായി നിർവചിച്ചുകൊണ്ടാണ് തുടക്കം. മാർക്‌സിസമുൾപ്പെടെയുള്ള സമീപന പദ്ധതികൾ മതേതരത്വത്തെ വ്യാഖ്യാനിച്ചതിന്റെ പരിമിതികൾ ചൂണ്ടിക്കാണിച്ചു കൊണ്ട് അതു മുന്നേറുന്നു. ജനാധിപത്യം, സ്ത്രീസമത്വം, മതേതരത്വം എന്നീ മൂന്നു നിലപാടുകളിൽ കടുകിടവിട്ടുവീഴ്ച ചെയ്യാതെയുള്ള സാമൂഹ്യ വിചിന്തനങ്ങളാണ് കാരശ്ശേരിയുടേത്. പുരോഹിത മതങ്ങളും ജനകീയ ഭരണകൂടങ്ങളും തമ്മിൽ നടക്കുന്ന സംഘർഷങ്ങളിൽ കാരശ്ശേരി ജനകീയ ഭരണകൂടങ്ങൾക്കൊപ്പമാണ്. ശിക്ഷാ നിയമങ്ങൾ മുതൽ ശരിയത്ത് നിയമങ്ങൾ വരെ; ഭരണഘടനാതത്വങ്ങൾ മുതൽ മതമൂല്യവിചാരങ്ങൾ വരെ എന്തും ഏതും കാരശ്ശേരി വിശദീകരിക്കുന്നത് ഈ കാഴ്ചപ്പാടു മുൻനിർത്തിയാണ്.

ഇസ്ലാമിക ഭീകരവാദം മുതൽ പർദ്ദ ധാരണം വരെയും ഷാബാനു കേസ് മുതൽ മലാല വരെയും, ബഹുഭാര്യത്വം മുതൽ അഞ്ചാംമന്ത്രിവരെയും ലവ്ജിഹാദ് മുതൽ ഫാഷിസം വരെയും ഇന്ത്യൻ-കേരളീയ പൊതു സമൂഹത്തിൽ ഇക്കഴിഞ്ഞ ദശകങ്ങളിൽ കരുത്താർജ്ജിച്ചുവന്ന സംവാദ മണ്ഡലങ്ങളെ കാരശ്ശേരി നിശിതമായി പൊളിച്ചെഴുതുന്നു. എന്താണ് മതേതരത്വം? അദ്ദേഹം എഴുതുന്നു: മതവാദം എന്നു പറയുന്നത് മുസ്ലിംങ്ങളെ സംബന്ധിച്ച് 7 -ാം നൂറ്റാണ്ടിൽ ശരിയും തെറ്റുമായിരുന്നത് ഇപ്പോഴും ശരിയും തെറ്റുമാണ് എന്ന ചിന്താഗതിയാണ്. കല്യാണം കഴിച്ചു. പിന്നെ എന്തു കാരണമുണ്ടെങ്കിലും വിവാഹമോചനം പാടില്ല. കാരണം, ദൈവം കൂട്ടിച്ചേർത്തതിനെ മനുഷ്യർ വേർപിരിക്കാതിരിക്കട്ടെ എന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. അത് മതമാണ്. അത് ചരിത്രമാണ്. മതനിയമമാണ്. പക്ഷേ അങ്ങനെയല്ല. സാഹചര്യം മാറുമ്പോൾ, കാലം മാറുമ്പോൾ, നമുക്ക് ഏതെങ്കിലും ഒരു കോടതിയെ കാര്യകാരണസഹിതം ബോധ്യപ്പെടുത്തിയിട്ട് വഴി പിരിയണം എന്നുണ്ടെങ്കിൽ വഴി പിരിയാനവകാശമുണ്ട് എന്ന് പറയുന്നതാണ് മതേതരത്വം. ക്രിസ്തു ദൈവമാണെന്നും, ത്രിത്വത്തിന്റെ ഭാഗമാണെന്നും, ദൈവത്തിന്റെ പുത്രനാണെന്നുമൊക്കെ നിങ്ങൾക്ക് വിശ്വസിക്കാം. അനുഷ്ഠിക്കാം. അത് ഒന്നും നിങ്ങൾ ഇന്ത്യയിലെ പൗരനാണെന്നുള്ളതിന് ഒരു വ്യത്യാസവുമുണ്ടാകില്ല.

ഈ തരത്തിൽ വിജ്ഞാനവും സ്വാതന്ത്ര്യവും മുന്നോട്ട് പോകുന്നതാണ്; സ്ത്രീ-പുരുഷ സമത്വം എന്നുള്ളത് മുന്നോട്ടു പോകുന്നതാണ്. വിശ്വാസം എന്നുള്ളത് അവിടെ നിൽക്കുന്നതാണ്. വിജ്ഞാനവും വിശ്വാസവും തമ്മിലുള്ള പ്രശ്‌നങ്ങളാണിതെല്ലാം. വിജ്ഞാനം മുന്നോട്ട് പോകുമ്പോൾ നമുക്ക് പലതും മനസ്സിലാകും. സ്ത്രീ പുരുഷന്റെ അടിമയാണെന്നുള്ള ഒരു അടിസ്ഥാന സങ്കല്പമുണ്ടായിരുന്നു ഏതാണ്ടെല്ലാ മതങ്ങളിലും. നമ്മളതിനെ എതിർക്കുന്നു. എന്തുകൊണ്ടാണ്? പൗരാവകാശം കൊണ്ട്, സ്വാതന്ത്ര്യബോധം കൊണ്ട്, ജനാധിപത്യ ബോധം കൊണ്ട് നാമതിനെ എതിർക്കുന്നു. പുരുഷന്റെ അടിമയാണ് സ്ത്രീയെന്ന് ഏതു മതത്തിന്റെ പേരിൽ, ദൈവത്തിന്റെ പേരിൽ, ഗീതയുടെ പേരിൽ, ഖുറാന്റെ പേരിൽ നിങ്ങൾ പറയുന്നുണ്ടെങ്കിലും അത് പറയുക. നമ്മളതിനെ അംഗീകരിക്കുന്നില്ല. കാലം കൊണ്ടും ദേശം കൊണ്ടും നമ്മൾ മതനിയമങ്ങളേയും ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും പരിഷ്‌കരിച്ച് മുന്നോട്ട് പോകുന്നതിനെയാണ് മതനിരപേക്ഷത അല്ലെങ്കിൽ സെക്കുലറിസം എന്ന് പറയുന്നത്. സമീപകാലത്ത് ഏറെകോളിക്കമുണ്ടാക്കിയ ലവ്ജിഹാദോ? ഫാസിസം വളരെ മിടുക്കുള്ള, പ്രാപ്തിയുള്ള ഒരു സാധനമാണ്. ലവ്ജിഹാദ് എന്ന ആശയം ആദ്യം പ്രത്യക്ഷപ്പെടുന്നത് ഹിറ്റ്‌ലറിന്റെ ആത്മകഥയിലാണ്. മെയിൻ കാംഫ്. എന്റെ പോരാട്ടം എന്ന പേരിൽ ഹിറ്റ്‌ലർ എഴുതിയ ആത്മകഥയാണ്. അതിൽ പറയുന്നുണ്ട്, 'യഹൂദ ചെറുപ്പക്കാരെ വളരെ ശ്രദ്ധിക്കണം. അവരുടെ സൗന്ദര്യം കൊണ്ടും, പുന്നാരംപറച്ചിൽ കൊണ്ടും, അവരുടെ വേഷം കൊണ്ടുമൊക്കെ നമ്മുടെ പെൺകുട്ടികളെ അവർ ആകർഷിക്കും. എന്നിട്ടവർ വശീകരിച്ച് കയ്യിലാക്കും. അതുകൊണ്ട് നമ്മുടെ ആര്യവംശത്തിന്റെ രക്തശുദ്ധിയെ മലിനീകരിക്കാനാണ് അവർ നടക്കുന്നത്. അത് നമ്മൾ കരുതിയിരിക്കണം. ഹിറ്റ്‌ലറുടെ ഒരു പ്രധാനപ്പെട്ട സങ്കല്പം എന്നു പറയുന്നത് ശുദ്ധരക്തം എന്നുള്ളതാണ്. വളരെ വിചിത്രമായ സങ്കല്പങ്ങളാണ്. ഒരു വംശത്തിന്റെ ശുദ്ധിയെ മലിനീകരിക്കുന്നത് വലിയ പാപമാണെന്നാണ് പ്രചരിപ്പിക്കുന്നത്. ഹിറ്റ്‌ലർ യഹൂദരുടെ മേൽ കണ്ട പാപം, അവർ ഇവിടൊക്കെ നടന്നിട്ട് ഇവിടുത്തെ ആണുങ്ങളോടും പെണ്ണുങ്ങളോടും ഇണചേരുന്നു. അങ്ങനെ വിശുദ്ധമായ ആര്യവംശത്തെ മലിനീകരിക്കുന്നു. ഇതിന്റെ വളരെ മിടുക്കുള്ള ഹിന്ദുത്വ അജണ്ട/ ഇന്ത്യൻ വകഭേദമാണ് ലൗ ജിഹാദെന്ന് പറയുന്നത്. 

മുസ്ലിം സ്ത്രീജീവിതം കാരശ്ശേരിക്ക് എന്നും പ്രിയപ്പെട്ട ചിന്താവിഷയമാണ്. ശൈശവ വിവാഹം, ബഹുഭാര്യാത്വം, വിവാഹമോചനം, സ്വത്തവകാശം, വസ്ത്രധാരണം എന്നിങ്ങനെ ഓരോതലത്തിലും മുസ്ലിം സ്ത്രീ അനുഭവിക്കുന്ന കടുത്ത വിവേചനങ്ങളുടെയും ചൂഷണങ്ങളുടെയും മറനീക്കുകയാണ് കാരശ്ശേരി: സ്ത്രീകൾക്കാദ്യം വേണ്ടത് വിദ്യയിലും അധികാരത്തിലുമുള്ള പങ്കാളിത്തമാണ്. ഈ മുഖം മൂടുന്ന പർദ്ദയാണ് മുസ്ലിം സ്ത്രീയെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നം. അവരുടെ വ്യക്തിത്വം എന്നു പറയുന്നത് അവരുടെ ഈ കറുപ്പ് വസ്ത്രത്തിൽ കുഴിച്ചുമൂടുന്ന സാധനമാണ്. സ്ത്രീ പുറത്തിറങ്ങേണ്ട എന്നാണതിനർത്ഥം. പുറത്തിറങ്ങിയാലും അവളകത്താണ്. അത് ഒരു പുതിയ സാധനമാണ്. 20 കൊല്ലം മുൻപ് കേരളത്തിൽ മുഖം മൂടുന്ന പർദ്ദ എന്ന ഒരു സാധനമില്ല. മുസ്ലീങ്ങളുടെ വിശ്വാസമനുസരിച്ച് മുഹമ്മദ് നബിയുടെ കാലത്ത് തന്നെ കേരളത്തിൽ ഇസ്ലാം മതം വന്നിട്ടുണ്ട്. 9-ാം നൂറ്റാണ്ട് മുതൽ ഉണ്ടെന്ന് ചരിത്രപരമായ തെളിവുണ്ട്. എന്നിട്ട് 21-ാം നൂറ്റാണ്ടിലാണ് മുഖംമൂടുന്ന പർദ്ദ വന്നത്. അതിന് മുൻപില്ല.

മതേതര ഇന്ത്യയ്ക്കു വേണ്ടി നിലപാടെടുക്കാൻ മടിക്കുന്ന ഇടതുപക്ഷത്തിന്റെ ജീർണതകൾക്കും ഒത്തുതീർപ്പുകൾക്കും അവസരവാദങ്ങൾക്കുമെതിരെ കാരശ്ശേരിക്കുള്ളതും മൂർച്ചയേറിയ വിമർശനങ്ങളാണ് (താഴെ വായിക്കുക). മതേതരകേരളത്തിന്റെ ബൗദ്ധിക രേഖകളിലൊന്നായി ഈ പുസ്തകം നേടുന്ന വിജയവും പ്രസക്തിയും ചരിത്രപരം തന്നെയായി മാറുന്ന പശ്ചാത്തലമിതാണ്.

പുസ്തകത്തിൽ നിന്ന്

കാരശ്ശേരിയുമായുള്ള അഭിമുഖത്തിൽ നിന്ന്

ഇടതുപക്ഷത്തിന്റെ ഒരു തട്ടിപ്പുണ്ട്. നല്ല ഉദാഹരണം സദ്ദാം ഹുസൈൻ. സദ്ദാം ഹുസൈൻ അമേരിക്കയ്ക്ക് എതിരാകുന്ന സമയം വരെ ഒരു ഭാഗത്ത് കമ്മ്യൂണിസ്റ്റുകാരെയും വേറൊരു ഭാഗത്ത് ഇസ്ലാമിസ്റ്റുകളെയും കൊന്ന് തീർത്തുകൊണ്ടിരുന്ന ഒരുത്തനാണ്. അദ്ദേഹം കുവൈറ്റ് അധിനിവേശത്തോടെ അമേരിക്കയുടെ കണ്ണിലെ കരടായി. പിന്നെ അവരുമായി പിണങ്ങി. ഇയാൾ അമേരിക്കൻ വിരുദ്ധനാണെന്ന ഘട്ടം ഉപയോഗിച്ചിട്ട് ഇടതു പക്ഷം ഉടനെ സദ്ദാം അനുകൂലികളായി മാറുകയാണ്. ഈ ഘട്ടം ഉപയോഗിച്ചിട്ടാണ് ജമാ- അത്തേ ഇസ്ലാമിയും സദ്ദാം അനുകൂലികളാകുന്നത്. ഇവിടുത്തെ സിപിഎമ്മിനേയും ജമാ-അത്തേ ഇസ്ലാമിയേയും പരസ്പരം ബന്ധിപ്പിക്കുന്ന പാലമായി തീർന്നു സദ്ദാം ഹുസൈൻ. അദ്ദേഹം അറിയാതെ. എന്നിട്ടെന്താ ഉണ്ടായത്? മുസ്ലിംലീഗിൽ നിന്ന് കുറേ അധികം വോട്ടർമാരെ അടർത്തി മാറ്റാനുള്ള കൗശലം എന്ന നിലക്കാണ് സിപിഐ(എം). അത് ചെയ്തത്. ഇവിടുത്തെ ജമാ-അത്തേ ഇസ്ലാമി, പി.ഡി.പി. തുടങ്ങിയവർക്കെല്ലാം പിന്തുണ കൊടുക്കുന്ന ഒരു തെറ്റ് സിപിഐ(എം). ചെയ്തിട്ടുണ്ട്. അവർക്ക് മുഖ്യധാരയിലേക്ക് വരാനുള്ള വഴിയൊരുങ്ങിയത് സിപിഎമ്മുമായുള്ള സൗഹാർദ്ദവും സഹവർത്തിത്വവും അവരുടെ ഭാഷയുടെ ഉപയോഗവും കൊണ്ടാണ്. നേരത്തെ പറഞ്ഞതുപോലെ ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൂട്ടമാണിത്. കാരണം, അവർക്ക് പൗരാവകാശങ്ങളിൽ ഒരു താത്പര്യവുമില്ല എന്നതിന്റെ ഉദാഹരണമാണ്, അവരുടെ കൂടെയുള്ള സ്ത്രീകൾക്ക് അവർ ഇതേ അവകാശങ്ങൾ അനുവദിക്കുന്നില്ല എന്നത്. അതു മാത്രം നോക്കിയാൽ മതി. കൊച്ചിയിലെ മറൈൻഡ്രൈവിൽ ചുംബനസമരം വന്നപ്പോൾ മനസ്സിലായി ആർ.എസ്.എസും എൻ.ഡി.എഫും പറയുന്നത് ഒന്നാണെന്ന്. അവർക്ക് അടിസ്ഥാനം അവരുടെ മതമൗലികവാദമാണ്. അവരുടെ പാരമ്പര്യനിയമങ്ങളാണ്. അല്ലാതെ മനുഷ്യന്റെ സ്വാതന്ത്ര്യമോ പൗരാവകാശമോ അല്ലെന്ന് വ്യക്തമായില്ലേ? ഇത് തിരിയാത്ത കൂട്ടരൊന്നുമല്ല സിപിഎമ്മുകാർ. അല്ലെങ്കിൽ ഇടതുപക്ഷക്കാർ. തട്ടിപ്പ് കാണിച്ചതാണ്. അവരിതൊക്കെ സാമ്രാജ്യത്വവിരുദ്ധമാണെന്നാണ് പറഞ്ഞത്. ഞാൻ ചോദിക്കട്ടെ, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കൈയും കാലുമല്ലേ സൗദി അറേബ്യ? ഖത്തർ? ഈ സദ്ദാം ഹുസൈനെ ആക്രമിക്കാൻ അമേരിക്കയ്ക്ക് എല്ലാവിധ ഒത്താശയും ചെയ്തുകൊടുത്തത് ഖത്തറല്ലേ? ഇവർ ഖത്തറിനെ എതിർക്കട്ടെ. ജമാ- അത്തേ ഇസ്ലാമി എതിർക്കട്ടെ ഖത്തറിനെ. അല്ലെങ്കിൽ സോളിഡാരിറ്റി. കള്ളകളി കളിക്കുകയാണ്. സൗദി അറേബ്യയേയും ഖത്തറിനേയും താങ്ങിനിർത്തുന്നത് അമേരിക്കയാണ്. സൗദി അറേബ്യയേയും ഖത്തറിനേയും താങ്ങിനിർത്തുന്നത് അമേരിക്കയാണ്. ഇറാഖിൽ അധിനിവേശം നടത്താനും സദ്ദാം ഹുസൈനെ പിടിച്ച് കൊലപ്പെടുത്താനുമുള്ള എല്ലാ പണിയുമെടുത്തത് സൗദിയും ഖത്തറുമല്ലേ? ജമാ അത്തേയ്ക്ക് സൗദിയോടെതിരില്ല. ഖത്തറിനോടൊട്ടുമില്ല. അത് സിപിഎമ്മിന് തിരിയുന്നില്ലേ? തിരിയുന്നുണ്ട്. നമ്മൾ വിഡ്ഢികളാണെന്ന് വിചാരിച്ചിട്ടാണ്.

സിപിഎമ്മിന്റെ വലതുപക്ഷവൽക്കരണത്തിന്റെ പ്രധാന ഒരു മേഖല മുസ്ലിം മതമൗലികവാദികളുമായി അവരുണ്ടാക്കിയ കള്ളക്കരാറാണ്. അത് രണ്ട് അപകടം വരുത്തിയിട്ടുണ്ട്. ഒന്ന് ആർ.എസ്. എസുമായി അടിപിടിയും കൊലപാതകവും ഉണ്ടാക്കുന്നത്? എന്തിനുവേണ്ടിയാണത്? ആശയപരമായി ജമാ-അത്തേ ഇസ്ലാമിയെ പിന്തുണയ്ക്കുന്ന കൂട്ടർക്ക് ആശയപരമായി ആർ.എസ്.എസിനെ എതിർക്കാനുള്ള വല്ല അവകാശവും ഉണ്ടോ? നിങ്ങൾ ആർ.എസ്.എസിനെ ആയുധം കൊണ്ട് നേരിട്ടു, ജമാ-അത്തെ ഇസ്ലാമിയെ ആശയം കൊണ്ടനുകൂലിച്ചു. നിങ്ങളിവിടുത്തെ മതമൗലികവാദത്തേയും മത വർഗീയതയേയും രണ്ട് വഴിക്ക് വളർത്തി. തത്കാലം അഞ്ച് കൊല്ലം ഭരിച്ചാൽ മതി. അത് കിട്ടി. ഇപ്പോ നിലവിളിക്കുകയാണ്. ഇവരുടെ കൂട്ടത്തിൽ നിന്നാണ് ആളുകൾ ബിജെപി.യിലേക്കും ആർ.എസ്.എസിലേക്കും പോകുന്നത്. പശ്ചിമബംഗാളിൽ ആയിരക്കണക്കിനാളുകളല്ലേ ബിജെപി.യിലേക്ക് പോകുന്നത്? 33 കൊല്ലം നിങ്ങളവിടെ ഭരിച്ചു. എന്നിട്ട് മൂന്ന് ദിവസം കൊണ്ട് എല്ലാവരും ബിജെപിയിലേക്ക് പോവുകയാണ്. പിന്നെ എന്താണ് ഇവരെ പഠിപ്പിച്ചിരുന്നത്? എന്ത് പരിശീലമാണ് കൊടുത്തത്? എന്ത് വികാരമാണവർ ഇത്രയും നാളും കൊണ്ടു നടന്നത്? ഇത്ര അപകടം പിടിച്ച ഒരു സാധനത്തെ കൈകൊണ്ട് തൊടരുതെന്ന രാഷ്ട്രീയമാന്യത സിപിഐ(എം). കാണിച്ചിട്ടില്ല. അറിയാഞ്ഞിട്ടല്ല. എത്രയോ ആളുകൾ ഇത് പറയുന്നു, പ്രസംഗിക്കുന്നു, എഴുതുന്നു. അത് കണ്ടില്ലായെന്ന് നടിക്കുകയാണ് സിപിഐ(എം). ചെയ്തത്. അബ്ദുന്നാസർ മഅദനിയെക്കൂട്ടി 2009-ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കണമെങ്കിൽ എത്രയധികം കാപട്യവും കൊള്ളരുതായ്മയും വേണം സിപിഎമ്മിന്റെ കയ്യിൽ. ജനങ്ങൾക്കിതു മനസ്സിലായിട്ടല്ലേ അവർ ഒതുങ്ങിപ്പോയത്. എന്നിട്ട് ബാക്കിയുള്ളവരൊക്കെ വിഡ്ഢികളാണെന്ന രീതിയിൽ വലിയ മതേതരത്വം പറയുകയും ചെയ്യും. കേരളത്തിൽ മതമൗലികവാദവും മതവർഗീയതയും മതഭീകരതയും വളർത്തിയതിൽ സിപിഎമ്മിന് ചെറുതല്ലാത്ത പങ്കുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വളർന്നതിന് വലിയ പങ്ക് വഹിച്ചത് കോൺഗ്രസല്ലേയെന്നാണ് ഞാൻ ചോദിക്കുന്നത്. സ്വാതന്ത്ര്യം കിട്ടിയ ഉടനേ പൊലീസുകാരുടെ കൂടെക്കൂടീട്ടല്ലേ കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റുകാരെ ദ്രോഹിച്ചത്? ആ ദ്രോഹം കൊണ്ടല്ലേ കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്നത്. ആ പാഠമറിഞ്ഞ കമ്മ്യൂണിസ്റ്റ് പാർട്ടിയെങ്ങനെയാ മറ്റുള്ളവരെ ദ്രോഹിക്കാൻ പോവുക? ദ്രോഹിച്ചാൽ ആ പാർട്ടി വളരുകയാണ് ചെയ്യുക എന്നവർക്കറിയില്ലേ? ഇവരുടെ അനുഭവമതല്ലേ? നിങ്ങൾ തലശ്ശേരിയിലും കണ്ണൂരും കാസർഗോഡും ഈ ആർ.എസ്.എസുകാരെ കൊല്ലാൻ പോയാൽ ബിജെപി യും ആർ.എസ്.എസും വളരുകയാണ് ചെയ്യുക എന്ന് കമ്യൂണിസ്റ്റ് പാർട്ടിക്ക് സ്വന്തം അനുഭവം കൊണ്ട് മനസ്സിലാകും. ഇതെല്ലാം കഴിഞ്ഞിട്ട് ഇപ്പ ദാ മനോജിനെ കൊന്നു. എന്നിട്ട് ഞങ്ങളല്ലാന്ന്. എന്നാ കൊന്നാ കൊന്നിടത്ത് നിൽക്കുക. എന്തൊരു കള്ളത്തരമാണ് കാണിക്കുന്നത്? മാഷാ അള്ളാന്ന് സ്റ്റിക്കറൊട്ടിച്ച് ടി.പി.യെ കൊന്നിട്ട് അത് എൻ.ഡി.എഫാണെന്ന് വരുത്തുക. എന്തൊരു വൃത്തികേടാണെന്ന് ആലോചിച്ചു നോക്കൂ. കൊല്ലുക, എന്നിട്ടത് വേറെയാളാണെന്ന് നടിക്കുക. ആർക്കാ മനസ്സിലാവാത്തത് ചന്ദ്രശേഖരനെ കൊന്നത് സിപിഎമ്മാണെന്ന്? അന്ന് അരിയാഹാരം കഴിക്കുന്നവർക്കൊക്കെ ഇതു മനസ്സിലാകുമെന്നാണ് വി എസ്. പറഞ്ഞത്. ഇവിടുത്തെ മതമൗലികതയും മതഭീകരതയും വളർത്തിയതിൽ ഒന്നാം പ്രതി സിപിഎമ്മാണ്.അവരുടെ രാഷ്ട്രീയമോഹവും നിലപാടില്ലായ്മയും അരാഷ്ട്രീയതയും ; നേരും നെറിയുമില്ലാതെ പെരുമാറി കള്ളത്തരം പറയുക. ജനങ്ങളുടെ ഒരു പ്രസ്ഥാനം കള്ളം പറയാൻ പാടുണ്ടോ? ജനങ്ങളെ പറ്റിക്കാൻ പാടുണ്ടോ?

വർത്തമാനം
റോൺ ബാസ്റ്റ്യൻ
സൈകതം ബുക്‌സ്
2016
വില- 110 രൂപ

ഷാജി ജേക്കബ്‌    
കേരള സര്‍വകലാശാലയില്‍ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില്‍ തുടര്‍ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്‌കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്‍ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില്‍ ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള്‍ പുറത്തുവന്നിട്ടുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
എണ്ണപ്പാടത്തിന് ബോംബിട്ടത് ഇറാൻ തന്നെയെന്ന് സ്ഥിരീകരിച്ച് സൗദി അറേബ്യ; ഇറാന്റെ പങ്ക് സ്ഥിരീകരിച്ച് സാറ്റലൈറ്റ് ദൃശ്യങ്ങൾ; അമേരിക്കൻ ഭീകരതയെന്ന് പ്രഖ്യാപിച്ച് ഇറാൻ; യുദ്ധഭീഷണി ഉയർത്തി ട്രംപും ഖൊമയ്നിയും; ഇറാഖ് യുദ്ധകാലത്തെ മറികടന്ന എണ്ണവില വർധന; എങ്ങും തയ്യാറെടുപ്പുകളും സൈനിക നീക്കവും; ലോകം നീങ്ങുന്നത് കനത്ത വില നൽകേണ്ടി വരുന്ന യുദ്ധ ഭൂമിയിലേക്ക് തന്നെ
കുട്ടികളെ സ്‌കൂളിൽ പഠിപ്പിക്കുന്നത് മോറൽ സയൻസ്; എന്നിട്ടും പയസ് ടെൻത് കോൺവെന്റിലെ പെരുമാറ്റച്ചട്ടം വായിച്ചത് കേട്ടപ്പോൾ ഇംഗ്ലീഷ് അറിയില്ലെന്ന അദ്ധ്യാപികയുടെ മൊഴി കേട്ട് ഞെട്ടിയത് കോടതിയും; അഭയ പൂരിപ്പിച്ച് നൽകിയ അപേക്ഷയോടൊപ്പം ഇംഗ്ലീഷിലെ പെരുമാറ്റചട്ടവും തന്ത്രപരമായി നൽകിയപ്പോൾ സിസ്റ്റർ സുദീപ വായിച്ചത് കള്ളക്കളിക്ക് തെളിവായി; സിസ്റ്റർമാരുടെ ഒളിച്ചോട്ടം സ്ഥിരമെന്ന് പറഞ്ഞ ആനി ജോണിനും കിട്ടി താക്കീത്; അഭയക്കേസിൽ പ്രതീക്ഷ കന്യാസ്ത്രീകളുടെ കള്ളത്തരം പൊളിച്ച സിബിഐ കോടതിയിൽ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
ഇതിന് ഞാൻ മറുപടി പറയില്ല എന്ന് കോടതിയിൽ ധിക്കാരത്തോടെ പെരുമാറ്റം; സിസ്റ്റർ ആനിയെ ആരാണ് ഇങ്ങനെ പറയാൻ പഠിപ്പിച്ചത്? ഇത്രയും ധൈര്യം കിട്ടിയത് എങ്ങനെ? നിങ്ങൾ നിയമത്തിന് അതീതയാണോ? പ്രതിഭാഗം അഭിഭാഷകനായ അഡ്വ.രാമൻ പിള്ളയെ നോക്കി സിബിഐ കോടതി; ശകാരത്തെ തുടർന്ന് മാപ്പിരന്ന് സിസ്റ്റർ ആനി; അഭയക്കേസിൽ കേസിൽ ആനിയടക്കം രണ്ട് സിസ്റ്റർമാർ കൂറുമാറി
പട്ടിണി മാറ്റാൻ തൊട്ടത്തിൽ കൂലിപ്പണിയെടുത്ത് ജീവിക്കുന്ന മന്ത്രി; തനി ഗ്രാമീണ ഭാഷയിൽ സംസാരിക്കുന്ന ശുദ്ധ ഹൃദയൻ; എന്നിട്ടും ഇതേ പട്ടിണിക്കാരന്റെ സഹോദരൻ പാർട്ടിയുടെ തണലിൽ കെട്ടി പൊക്കിയത് മണിമാളികയും വാങ്ങിയത് അത്യാഡംബര കാറുകളും; ഇടുക്കിയിലെ ഭൂ മാഫിയയുടെ തലതൊട്ടപ്പനായി സിപിഎം നേതാവ് കൂടിയായ സഹോദരൻ മാറിയത് മന്ത്രി എംഎം മണി അറിയാതെയോ? നാലേക്കർ സർക്കാർ ഭൂമി വ്യാജ രേഖകൾ ഉണ്ടാക്കി കൈവശപ്പെടുത്തിയ ലംബോദരന്റെ കഥ
ഭർത്താവ് ഗൾഫിൽ നിന്ന് പലപ്പോഴായി അയച്ച് കൊടുത്ത പണം ഭാര്യ നൽകിയത് ആൺസുഹൃത്തിന്; സ്വർണം ബാങ്കിൽ പണയം വെച്ച് പണം എടുത്തതും സ്വന്തം ആവശ്യത്തിന്; പൊലീസിൽ പരാതി നൽകിയപ്പോൾ ഭർത്താവ് തന്നെ പീഡിപ്പിക്കുകയും സ്വർണം മുക്കിയ ആളായും മാറി; ഏഴ് വർഷത്തിന് ശേഷം എല്ലാ പണിയും ഒപ്പിച്ചത് ഭാര്യയാണെന്ന് കണ്ടെത്തിയത് കോടതി; കോഴിക്കോട് സ്വദേശിക്ക് കേസ് കാരണം നഷ്ടമായത് ഗൾഫിലെ ജോലിയും ഏഴ് വർഷവും
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
ആദ്യ പ്രണയമെത്തിച്ചത് വിവാഹത്തിൽ; നടുവണ്ണൂരുകാരിയുടെ രണ്ടാം പ്രണയം കൊണ്ടെത്തിച്ചത് ജയിലിലും! നീണ്ട അവധിയായതിനാൽ ബാലുശ്ശേരിക്കാരുടെ അടിപൊളി പാട്ടുകാരനും കാമുകിക്കും അഴിക്കുള്ളിൽ കഴിയേണ്ടി വരും; വിവാഹ വീട്ടിൽ പാട്ടുകാരനോട് തോന്നിയ പ്രണയം പടർന്ന് പന്തലിച്ചപ്പോൾ ഇതര മതസ്ഥരായ കമിതാക്കൾ ചെന്നു പെട്ടത് ഊരാക്കുടുക്കിൽ; നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹേയും പാടി ആരാധകരെ സൃഷ്ടിച്ച ഷമ്മാസ് കിനാലൂരും പ്രണയിനി ഷിബിനയും കഴിയുന്നത് രണ്ട് ജയിലുകളിൽ
വിദ്യയും യുകേഷും തമ്മിലുണ്ടായിരുന്നത് എത്ര ശ്രമിച്ചിട്ടും പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ; ദാമ്പത്യ പ്രശ്‌നങ്ങളിൽ ആകെ തളർന്ന വിദ്യക്ക് തുണയായത് ബന്ധുക്കൾ നൽകിയ സ്‌നേഹം മാത്രം; രണ്ട് വർഷങ്ങൾക്ക് ശേഷം അടുത്തപ്പോൾ വീണ്ടും പ്രതീക്ഷകൾ; എല്ലാം പരിഹരിക്കാൻ ദുബായിലെത്തിയ യുകേഷ് ഭാര്യയെ അരുംകൊല ചെയ്ത വാർത്തയിൽ നടുങ്ങി ബന്ധുക്കൾ; ഉത്രാട ദിനത്തിൽ നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ ഞെട്ടി കൊല്ലം തിരുമുല്ലാവാരം നിവാസികൾ
ഉത്രാടനാളിലെ കരുനാഗപ്പള്ളിയിലെ അരുംകൊലയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ കുടിപ്പകയോ? അയൽവാസിയുമായുള്ള തർക്കത്തിനിടെ ആസൂത്രിത കൊലപാതകത്തിലേക്ക് വഴിയൊരുക്കിയെന്ന് ആരോപണം; പടക്കം പൊട്ടിച്ചുണ്ടാക്കിയ പ്രകോപനവും കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയുള്ള സംഘർഷ നാടകവും; പിടിച്ചുമാറ്റാനെത്തിയ സുജിത്തിനെ കൊന്നത് അഭിമന്യു മോഡലിൽ ചങ്കിൽ കത്തി കുത്തിയിറക്കി; ഒളിവിൽ പോയവർ എസ്.ഡി.പി.ഐയുടെ സജീവപ്രവർത്തകർ; സംഘർഷ സാധ്യതയിൽ കരുനാഗപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം
എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായത്? മനസ്സ് വേദനിക്കുകയാണ്.. എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിൻ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതിൽ.. ഓടിക്കളിച്ചു വളർന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആർ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതിൽ.. സ്വന്തം നാട്ടിലും അന്യതാബോധം; ഓണ ദിവസം ഉണ്ടായ ദുരനുഭവത്തെ കുറിച്ച് ജ്യോതി വിജയകുമാർ
ഇടത് ഭാഗത്ത് ചേർന്ന് പോയ സ്‌കൂട്ടി ഇടിച്ചത് ഇടത് ഭാഗത്തെ പോസ്റ്റിൽ; പരുക്കുകൾ മുഴുവൻ വലത് ഭാഗത്തും; വാഹനം ഓടിച്ച അബ്ദുൽ വാഹിദിന്റെ നാവ് പുറത്തു വന്ന നിലയിൽ,ഫോട്ടോയിൽ തെളിഞ്ഞത് രണ്ടു കൈകളിലും കഴുത്തിൽ കുടുക്കിട്ട പാടുകൾ; പ്ലസ് ടു വിദ്യാർത്ഥികളായ നജീബുദ്ധീന്റെയും അബ്ദുൽ വാഹിദിന്റെയും അപകടമരണം അവയവ മാഫിയ 'ജോസഫ്' സ്‌റ്റൈലിൽ നടത്തിയ കൊലപാതകമോ? തൃശൂർ അമല ആശുപത്രിയ്‌ക്കെതിരെ പരാതി; പൂവിനെപോലും നുള്ളി നോവിക്കാത്ത ആശുപത്രിയെന്ന് ആക്ഷേപത്തിന് അമലയുടെ മറുപടിയും
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര