Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബീഫ് സ്റ്റൂ

ബീഫ് സ്റ്റൂ

സപ്‌ന അനു ബി ജോർജ്‌

ആവശ്യമായ സാധനങ്ങൾ

ബീഫ് – ½ കിലോ
കുരുമുളക് - 1 ടേ.സ്പൂൺ
വെളുത്തുള്ളി - 6 എണ്ണം
ഉപ്പ് പാകത്തിന്
സവാള - 4 ചെറുത്
ഉരുളക്കിഴങ്ങ് - 3 ചെറുത്

പാകം ചെയ്യുന്ന വിധം

ബീഫ് നന്നായി വൃത്തിയാക്കി ഇത്തിരി വലിയ കഷണങ്ങളാക്കി മുറിച്ച് വെക്കുക. സവാളയും ഉരുളക്കിഴങ്ങും തൊലികളഞ്ഞ് മുഴുവനെ വെക്കുക. കുരുമുളക് തരുതരുപ്പായി പൊടിച്ച് വെക്കുക, പൊടിയാകാൻ പാടില്ല. ബീഫ് 1 സൂൺ എണ്ണ ഒഴിച്ച്, നോൺസ്റ്റിക് പാത്രത്തിൽ ബ്രൗൺ നിറത്തിൽ മൂപ്പിച്ച് എടുക്കുക. അതിനു ശേഷം തൊലികളഞ്ഞ കഴുകി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് സവാള, കുരുമുളക്, വെളുത്തുള്ളി, ഉപ്പ് എന്നിവയും ചേർത്ത്, ആവശ്യത്തിന് 1 ½ കപ്പ് ചൂടുവെള്ളവും ചേർത്ത് പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക. ബ്രഡിന്റെ കൂടെയാണ് ഏറ്റവും നല്ലത്.

കുറിപ്പ്: ബീഫിന്റെ കൂടെ കുരുമുളകും ഉപ്പും, കുരുമുളകും, സവാളയും മാത്രം ഇട്ട് വേവിച്ചെടുക്കുന്നതാണ് ബീഫ് സ്റ്റൂ. ഒരു മലയാളീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉരുളക്കിഴങ്ങ് കൂടെ ഇടുന്നത്. കുരുമുളക് തരുതരുപ്പായി, അന്നേരം പൊടിച്ചു ചേർക്കുന്നതിന്റെ രുചി പ്രത്യേകം തന്നെയാണ്. ബേബി പൊട്ടട്ടോ എന്നു പറഞ്ഞ് കിട്ടും, എന്നാലും വലിയ ഉരുളക്കിഴങ്ങാണെങ്കിൽ വട്ടത്തിലോ ചതുരത്തിലോ മുറിച്ചാലും മതിയാകും.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP