Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കത്തിരിക്ക  മസാല

കത്തിരിക്ക  മസാല

ആവശ്യമുള്ള സാധനങ്ങൾ

  • കത്തിരിക്ക  - 4 , ഇടത്തരം
  • സവാള- 1
  • പച്ചമുളക്- 2
  • വെളുത്തുള്ളി – 2
  • മല്ലിയില-  2 ടേ.സ്പൂൺ
  • തക്കാളി- 1
  • മുളകുപൊടി- 1 ടീസ്പൂൺ
  • മല്ലിപ്പൊടി- ½ ടീ.സ്പൂൺ
  • മഞ്ഞൾപ്പൊടി-   ¼ ടീ.സ്പൂൺ
  • ഉലുവപ്പൊടി- ¼ ടീ.സ്പൂൺ
  • ജീരകം- ¼ ടീ.സ്പൂൺ
  • ഉപ്പ്- പാകത്തിന്
  •  വെളിച്ചെണ്ണ- 3 ടേ.സ്പൂൺ
  • ഏണ്ണ- 4 ടേ.സ്പൂൺ

തയ്യാറാക്കുന്ന വിധം

 വെളിച്ചെണ്ണ തേച്ച്, കത്തിരിക്ക, മുഴുവനോടെ തീയിൽ  പൊള്ളിച്ച്  മാറ്റിവെക്കുക.   കുഴിഞ്ഞ ചീനച്ചട്ടിയിൽ  എണ്ണ ഒചിച്ച്, അതിൽ  ജീരകം പൊട്ടിച്ച്, പൊടിയായി അരിഞ്ഞ സവാള , ഉപ്പും ചേർത്ത് വഴറ്റുക.  അതിലേക്ക്, മുളക് പൊടി മല്ലിപ്പൊടി, മഞ്ഞപ്പൊടി ഉലുവപ്പൊടി  എന്നിവ ചേർത്ത് തീകുറച്ച് വഴറ്റുക. ഏണ്ണ തെളിഞ്ഞു കഴിഞ്ഞാൽ അതിലേക്ക് പൊടിയായി അരിഞ്ഞ തക്കാളിയും ചേർത്ത്  വഴറ്റുക. ഇതിലേക്ക്  നടുവെ ഒന്നു കീറിയ കത്തിരിക്കയിലേക്ക് ഈ മസാലക്കൂട്ട്  പുരട്ടി തിരികെ ചീനച്ചട്ടിയിലേക്ക് തന്നെ തിരിച്ചു വെക്കുക. അല്പം  ചൂടുവെള്ളവും ചേർത്ത് മൂടിവെച്ച് വേവിക്കുക.  ചാറ് ആവശ്യമെങ്കിൽ , അല്പം ചാറോടെ വാങ്ങി  വിളംബാനുള്ള പാത്രത്തിലേക്ക് മാറ്റിയതിനുശേഷം, മുകളിൽ   കൊത്തിയരിഞ്ഞ മല്ലിയിലയും  തൂകുക.

കുറിപ്പ് :- കത്തിരിക്ക മുഴുവനായി പാകം ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.  മുളക്പൊടിയുടെ കാരം കുറവാണ് ഈ കറിയിൽ!  പിന്നെ ചപ്പാത്തിക്ക് പറ്റിയ നല്ലൊരു കറിയാണ്. ജീരകവും മല്ലിയിലയും  ചേർന്നുള്ള ഒരു രുചി ഈ കറിയെ  വ്യത്യസ്ഥമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP