Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണവ പറ്റിച്ചത്

കണവ പറ്റിച്ചത്

ചേരുവകൾ

കണവ 1/2 കിലോ

കൊച്ചുള്ളി - 8

ഇഞ്ചി - 1 ടേ.സ്പൂൺ

പച്ചമുളക് -5

കറിവേപ്പില 1 തണ്ട്

കുരുമുളക് - 1 ടീ.സ്പൂൺ

മഞ്ഞൾപ്പൊടി പാകത്തീന്

എണ്ണ പാകത്തിന്

ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

കണവ വൃത്തിയാക്കി വളയങ്ങളായി മുറിക്കുക.ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് അരിഞ്ഞ കൊച്ചുള്ളി, ഇഞ്ചി,പച്ചമുളക്, കറിവേപ്പില എന്നിവ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.അതിൽ മഞ്ഞൾപ്പൊടിയും കണവയും ഇട്ട് പാകമാകുന്നതു വരെ നന്നായി ഇളക്കുക. പൊടിച്ച കുരുമുളകും ഉപ്പും ചേർത്ത് ചൂടോടെ വിളമ്പുക.

കുറിപ്പ്:- ഭക്ഷണയോഗ്യമായ ഒരു കടൽ ജീവിയാണ് കണവ.ശത്രുക്കൾ അടുത്തെത്തുമ്പോൾ വെള്ളത്തിൽ ശരീരത്തിൽ നിന്നും ഉൽപ്പാദിക്കുന്ന കറുത്തമഷി കലക്കി ശത്രുവിനെ ആശയക്കുഴപ്പത്തിലാക്കാനുള്ള കഴിവുണ്ട്. വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട് കണവ. പലരുടെയും ഇഷ്ടപ്പെട്ട കടൽ വിഭവമായ, കണവ ചിലസ്ഥലങ്ങളിൽ കൂന്തൾ എന്നും പറയാറുണ്ട്. കഴുകാനും വൃത്തിയാക്കിയെടുക്കാനും അൽപം പ്രയാസമാണെങ്കിലും വേവിച്ചെടുത്താൽ ഏറെ സ്വാദുള്ള ഒന്നാണിത്. കറിവെയ്ക്കുന്നതിനേക്കാളേറെ സ്വാദ് കണവ ഫ്രൈ ചെയ്യുമ്പോഴാണ്. വെറും ഉപ്പും മുളകുമിട്ട് വേവിച്ച് വെളിച്ചെണ്ണയൊഴിച്ചുള്ള ഈ ഫ്രൈ കള്ളു ഷാപ്പുവിഭവങ്ങളിലെ പ്രധാനിയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP