Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വാദിഷ്ടമായ മത്തി മുളകിട്ടത്

സ്വാദിഷ്ടമായ മത്തി മുളകിട്ടത്

ലോകത്തിൽ ഏറ്റവുമധികം പിടിക്കപ്പെടുന്ന ഭക്ഷ്യയോഗ്യമായ ഒരു കടൽ മത്സ്യമാണ് മത്തി. ചാള എന്ന പേരിലും അറിയപ്പെടുന്നു. ലോകത്ത് മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന മത്സ്യയിനങ്ങളിൽ മൂന്നിലൊന്നുഭാഗവും മത്തിയാണ്. ഈ മത്സ്യം 'പാവപ്പെട്ടവന്റെ മത്സ്യം' എന്നറിയപ്പെടുന്നു. ഇംഗ്ലീഷിൽ സാർഡൈൻ (Sardine), പ്ലിച്ചാർഡ് (pilchard) എന്നറിയപ്പെടുന്ന ഈ മത്സ്യം, ലോകത്ത് ഏറ്റവുമധികം മത്തി ലഭിക്കുന്നത് ആഫ്രിക്കൻ രാജ്യമായ മൊറോക്കോ തീരത്താണ്. മെച്ചപ്പെട്ട ഹൃദയാരോഗ്യം നിലനിർത്തുന്ന ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമാണ് മത്തി. പതിവായി ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അൽഷൈമേഴ്‌സ് രോഗം വരാതിരിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഒമേഗ-3 കൂടാതെ ജീവകം ഡി, കാത്സ്യം, ബി 12, മാംസ്യം എന്നിവയും മത്തിയിൽ അടങ്ങിയിട്ടുണ്ട്. പ്രതിദിനം സാധാരണ കഴിക്കുന്ന മത്തിയിൽ നിന്ന് 13 ശതമാനം ജീവകം ബി 12 ലഭിക്കുന്നു.

മത്തി (ചാള) മുളകിട്ടത് ഉണ്ടാക്കുന്ന വിധം:-

ചേരുവകൾ:-

  • കഴുകി നീളത്തിൽ വരഞ്ഞുവച്ച മത്തി 10 എണ്ണം
  • വെളിച്ചെണ്ണ 20 മി.ലി
  • വറ്റൽ മുളക് 8 എണ്ണം
  • കൊച്ചുള്ളി 10 എണ്ണം
  • ഇഞ്ചി 2 കഷണം
  • നാരങ്ങ 1/2 മുറി
  • ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്നവിധം:-

ഴുകിയ വൃത്തിയാക്കിയ മത്തി ഒരു പാത്രത്തിൽ 1/2 മുറി നാരങ്ങനീരു പുരട്ടി മാറ്റിവെക്കുക. ശേഷം വറ്റൽമുളകും, ഇഞ്ചിയും, കൊച്ചുള്ളിയും ചതച്ച്, കറിവേപ്പിലയും, ആവശ്യത്തിനു ഉപ്പു ചേർത്തു നന്നായി കൈകൊണ്ടു ഇളക്കുക. മൺചട്ടിയിൽ ഒരു കതിർപ്പ് കരിവേപ്പില വച്ച ശേഷം മത്തി 5 എണ്ണം അടുക്കുക, ഇതിനു മുകളിൽ ചതച്ചു വച്ച്, ഇഞ്ചി മുളക്, ഉള്ളി കൂട്ട് നിരത്തുക, മുളിൽ അടുത്ത 5 മത്തി നിരത്തി വീണ്ടും ചതച്ചു വച്ച ചേരുവനിരത്തുക. കൂടെ കുടമ്പുളി കീറിയിട്ട്, അല്പം പുളിവെള്ളവും തളിച്ച്, എടുത്തുവച്ചിരിക്കുന്ന വെളിച്ചെണ്ണയും ചുറ്റും ഒഴിച്ച്, ആവശ്യമെങ്കിൽ മാത്രം അല്പം കൂടി വെള്ളം തളിച്ച് ചട്ടി അടച്ച് വേകാൻ വെക്കുക. ചെറുതീയുടെ ആവശ്യം മാത്രം. ഇടക്ക് വെന്തോ എന്നു നോക്കി, തീകെടുത്തി, ആവശ്യമെങ്കിൽ അല്പം കൂടി പച്ചവെളിച്ചെണ്ണ ചുറ്റും ഒഴിക്കുക. സ്വാദിഷ്ടമായ മത്തി മുളകിട്ടത് തയ്യാറായി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP