Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐറിഷ് സ്റ്റ്യൂ ഒരു ഇന്ത്യൻ രീതി

ഐറിഷ് സ്റ്റ്യൂ ഒരു ഇന്ത്യൻ രീതി

വശ്യമുള്ള സാധനങ്ങൾ

  • ബീഫ് - 1 കിലോ
  • കുരുമുളക് - 1 ടേ.സ്പൂൺ(തരുതരുപ്പായി പൊടിച്ചത്)
  • കോൺ ഫ്‌ലവർ   - 1 ടേ.സ്പൂൺ
  • വെളുത്തുള്ളി - 4
  • സവാള - 4 എണ്ണം (ചെറുത് മുറിക്കരുത്)
  • ഉരുളക്കിഴങ്ങ് - 5 എണ്ണം (ചെറുത് മുറിക്കരുത്)
  • എണ്ണ/ബട്ടർ/നെയ്യ് - 1 ടേ.സ്പൂൺ(ഓരൊന്നും)
  • ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ദ്യപടി ഓരോ സ്പൂൺ ബട്ടറും എണ്ണയും ഒരു ഫ്രയിങ് പാനിൽ ഒഴിക്കുക. ഇതിലേക്ക് ഇറച്ചിയും കുരുമുളകും ഇട്ട് ഇളക്കുക. കൂടെ കോൺഫഌവറും ചേർത്തിളക്കണം. ബ്രൗൺ നിറം ആകുന്നതുവരെ ഇളക്കുക. കൂടെ വെളുത്തുള്ളി അല്ലികളും ചേർക്കുക. ശേഷം ഉപ്പും ചേർത്ത് ഒരു പ്രഷകുക്കറിലേക്ക് മാറ്റി നല്ലപോലെ വേവിച്ചെടുക്കുക.

പൊട്ടറ്റൊയും ഉള്ളിയും എണ്ണയും ബട്ടറും ഒരേ അളവിൽ ചേർത്ത് വഴറ്റുക. വേവിച്ച ബീഫ് പൊട്ടറ്റോ, ഉള്ളി എന്നിവ വഴറ്റിയതിലേക്കു ചേർക്കുക. പൊട്ടറ്റൊ വേവുന്നതുവരെ തിളപ്പിച്ച്, ചാറോടുകൂടിത്തന്നെ, ഒരു പാത്രത്തിലേക്ക് മാറ്റുക. ഗാർളിക് ബ്രഡിന്റെയോ അപ്പത്തിന്റെയോ കൂടെ കഴിക്കാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP