Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓറഞ്ച് മാർമലെയ്ഡ് കേക്ക്

ഓറഞ്ച് മാർമലെയ്ഡ് കേക്ക്

സ്വാദിഷ്ടമായ മാർമലെയ്ഡ് കേക്ക് ഉണ്ടാക്കുന്നതിന് ആവശ്യമുള്ള സാധനങ്ങൾ

  • മൈദ -1 1/2 കപ്പ്
  • ബെയ്ക്കിംങ് പൗഡർ - 1 ടീ.സ്പൂൺ
  • ഉപ്പ് -1/4 ടീ.സ്പൂൺ
  • കറുവാപ്പട്ട - 1 ടീ.സ്പൂൺ(പൊടി)
  • ഗ്രാംബു - 1/4 ടീ.സ്പൂൺ (പൊടി)
  • ജാതിക്ക - 1/4 ടീ.സ്പൂൺ (പൊടി)
  • ബട്ടർ - 2/3 കപ്പ് (ഉരുക്കിയത്)
  • പഞ്ചസാര - 2/3 കപ്പ്
  • മുട്ട -3 എണ്ണം
  • പാൽ - 1/3 കപ്പ്
  • നാരങ്ങാനീര് -1 ടീ.സ്പൂൺ
  • വാൽനട്ട്‌സ് - 1/2 കപ്പ് ( നുറുക്കിയത്)
  • ഓറഞ്ച് മാർമലെയ്ഡ് - 1/2 കപ്പ്

ഉണ്ടാക്കുന്ന വിധം

1. ഓവൻ 350 ഫാരൻഫീറ്റ് ചൂടിൽ, 175 ഡിഗ്രി സെന്റിഗ്രേഡിൽ തയ്യാറക്കിവെക്കുക. ഒരു 9 ഇഞ്ച് വിസ്താരമുള്ള പാനിൽ ബട്ടർ തേച്ച്, മൈദ തൂകി റെഡിയാക്കി വെയ്ക്കുക.

2. മൈദ, ബേക്കിംങ് പൗഡർ, ഉപ്പ്, കറുവാപ്പട്ട, ഗ്രാംബു, ജാതിക്കാ, ഇവ കൂട്ടിയോജിപ്പിച്ച് വെക്കുക.മറ്റൊരു പാത്രത്തിൽ പഞ്ചസാരയും,ബട്ടറും,മുട്ടയും,പാലും, നാരങ്ങാനീരും, കൂട്ടിയോജിപ്പിച്ച്, കട്ടകളില്ലാതെ കലക്കുക.പൊടികൾ എല്ലാം ഇതിലേക്ക് യോജിപ്പിക്കുക. അവസാനം വാൽനട്ട്‌സും, മാർമലെയ്ഡും ചേർത്തിളക്കി തയ്യാറാക്കി വച്ചിരിക്കുന്ന പാത്രത്തിലേക്കൊഴിച്ച് ബേയ്ക്ക് ചെയ്യുക.

3. ഏതാണ്ട് 40 മിനുറ്റുകൊണ്ട് കേക്ക് തയ്യാറാകും. ഒരു കത്തിയോ ഫോർക്കോ കൊണ്ട് ഇടക്കൊന്നു കുത്തിനോക്കുക, തയ്യാറായെങ്കിൽ. പുറത്തെടുത്ത്ചൂടാറാൻ വെക്കുക.

വാനില ഐസ്‌ക്രീമിന്റെ കൂടെ വിളമ്പാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP