Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ ബിരിയാണി

കണ്ണൂർ ബിരിയാണി

സപ്‌ന അനു ബി ജോർജ്‌

ഷെഹനാസ് അലിയുടെ അമ്മ ഉണ്ടാക്കുന്ന കണ്ണൂരിൽ നിന്നൂള്ള ബിരിയാണി

അരി വെക്കാൻ

അരി (വയനാടൻ കൈമ) - 2 കപ്പ്
വെള്ളം - 3 കപ്പ്
നെയ്യ് - 3 ടേ.സ്പൂൺ
ഉപ്പ് - പാകത്തീന്
സവാള - 2 എണ്ണം
ഗരം മസാല -1 ടീ.സ്പൂൺ (പൊടിക്കാതെ)

ചിക്കൻ മസാല

ചിക്കൻ - 1 കിലോ
സവാള - 6
റ്റുമാറ്റൊ - 3
ഇഞ്ചിവെളുത്തുള്ളി - 2 ടേ.സ്പൂൺ (അരച്ചത്)
പച്ചമുളക് - 10
മല്ലിയില/പുതിന ഇല ആവശ്യത്തിന്
നാരങ്ങ - 1
ഗരംമസാല - 2 ടേ.സ്പൂൺ
ഉപ്പ് പാകത്തിന്
റോസ് വാട്ടർ/കുങ്കുമപ്പൂവ് - 2 ടേ.സ്പൂൺ (റോസ് വാട്ടറിൽ1 ടീ.സ്പൂൺ കുങ്കുമപ്പൂവ് കലക്കിവെക്കുക. സവാള അരിഞ്ഞതിൽ നിന്ന് ഒരു പിടി എടുത്ത്, വറുത്ത് മാറ്റിവെക്കുക. ബിരിയാണിക്കുമുകളിൽ വിതറാനായി.)

ഒരു കടായിയിൽ നെയ്യ് ചൂടാക്കി, ആദ്യം മുഴുവനെയുള്ള ഗരം മസാലകൾ വഴറ്റി അതിലേക്ക് സവാളയും ഇട്ട് വഴറ്റുക. 5 മിനിട്ടുകഴിഞ്ഞ് കഴുകിവച്ചിരിക്കുന്ന അരിയും ചേർത്ത്, ചെറിയതീയിൽ വഴറ്റുക. അതേസമയം, തിളക്കുന്ന 3 കപ്പ് വെള്ളവും ഉപ്പും ചേർത്ത് ഏറ്റവും ചെറിയ തീയിൽ വേകാൻ വെക്കുക. വെന്തു പാകമായൽ ഇറക്കി അടച്ചുവെക്കുക.

ചിക്കൻ മസാല

രു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച്, സവാള കനംകുറച്ചരിഞ്ഞത് ബ്രൗൺ നിറം ആകുന്നിടം വരെ വഴറ്റുക. അതിലേക്ക് പച്ചമുളക് ചതച്ചതും ചേർത്ത് വഴറ്റുക. അതിലേക്ക് എണ്ണതെളിഞ്ഞു കഴിഞ്ഞാൽ റ്റുമറ്റൊയും ചേർത്ത് വീണ്ടും വഴറ്റുക. ഈ സമയത്ത് ചിക്കൻ കഷണങ്ങളും, കൂടെ പുതിനയും മല്ലിയിലയും ചേർത്ത് വഴറ്റുക. ചിക്കൻ മൂടിവച്ച് പകുതിവേവാകുമ്പോൾ അതിലേക്ക് നാരങ്ങനീരും, ഗരം മസാലയും ചേർത്തു വീണ്ടും അടച്ചുവച്ച് വേവിക്കുക. ഒരു സ്‌പെഷ്യൽ രുചിക്കായി ഒരു സ്പൂൺ തേങ്ങയും,1 സ്പൂൺ തൈരും അരച്ചു ചേക്കാറുണ്ട്, ചിക്കൻ വെന്തുകഴിഞ്ഞിട്ട്. ഇതിൽ വേവിക്കാനായി വെള്ളം ചേർക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

ദം

ടിവശം കട്ടിയുള്ള ഒരു പാത്രത്തിൽ ആദ്യം അല്പം നെയ് തൂകിയതിനുശേഷം മസാല നിരത്തുക, പിന്നീട് വേവിച്ച ചേറ് അതിനുമുകളിൽ അല്പം നാരങ്ങാനീരും, ഗരം മസാലപൊടിയും തൂകുകയും, മല്ലിയിലയും ഇടക്ക് ഇട്ടുകൊടുക്കുകയും വേണം. ചോറും മസാലയും തീരുന്നതുവരെ ലെയർ ചെയ്യുക. റോസ് വാട്ടറും കുങ്കുമപ്പൂവും എറ്റവും മുകളിൽ തൂവുക. ശേഷം വറുത്തുവച്ചിരിക്കുന്ന അല്പം സവാളയും തൂകി. പാത്രം അടച്ച്, ഒരു ചപ്പാത്തി തവക്കുമുളിൽ വച്ച് ദം ഇടുക. ഒരു പതിനഞ്ചു മിനിട്ട് വച്ചതിശേഷം, പപ്പടവും സാലഡും ചേർത്തു കഴിക്കാം.

കുറിപ്പ്: ദം ബിരിരിയാണി എന്നാൽ, ബേയ്ക്ക് ചെയ്യപ്പെടുന്ന ബിരിയാണി, അതായത്, പാത്രത്തിന്റെ രണ്ടു വശത്തും ചൂടെത്തിക്കുക. ഓവൻ ഇല്ലാത്ത കാലത്ത്, പാത്രം മൂടിക്കെട്ടി അതിനു മുകളിൽ കനൽ നിരത്തുന്നു. മസാലയിൽ ഒരുസ്പൂൺ തേങ്ങയും തൈരും അരച്ചു ചേർക്കുന്നത് രുചികൂട്ടുന്നു. പിന്നെ കുങ്കുമപ്പൂവിനു പകരം മഞ്ഞ ഫുഡ് നിറം ആയാലും മതി. ഇവിടുത്തെ ഏറ്റവും പ്രത്യേകത, ഒരു അമ്മ മകൾക്കുവേണ്ടി, കുടുംബത്തിനുവേണ്ടി തയ്യാറാക്കുന്ന ഒരു ബിരിയാണി. അതിന്റെ രുചി ഒന്നു വേറേതന്നെയാണ്. തലമുറകളായി കൈമാറിവരുന്ന ഒരു പാചകക്കുറിപ്പ്.




Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP