Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മീൻ മുരിങ്ങക്കാ കറി

മീൻ മുരിങ്ങക്കാ കറി

സപ്‌ന അനു ബി ജോർജ്‌

1. മത്തി/അയല/മോത/കിളിമീൻ- 10 കഷണം

അരക്കാൻ
2.    തേങ്ങ  1/2 മുറി
3.    മല്ലിപ്പൊടി 1 ടീ.സ്പൂൺ
4.    മുളകുപൊടി 1 1/2 ടീ.സ്പൂൺ
5.    മഞ്ഞൾപ്പൊടി 1/2 ടീ.സ്പൂൺ
6.    കൊച്ചുള്ളി 4 എണ്ണം
വഴറ്റാൻ
7.    ഇഞ്ചി   1 ഇഞ്ച് നീളത്തിൽ അരിഞ്ഞത്  
8.    പച്ചമുളക്    4 എണ്ണം /നടുവെ കീറിയത്
9.    കൊച്ചുള്ളി 10 കീറിയത്
10.    കറിവേപ്പില 3 തണ്ട്
ബാക്കി
11.    മുരിങ്ങക്ക 5 ഏണ്ണം, (നീളം കുറച്ച്, മുറിച്ചത്)
12.    പുളി 2 ചുള( കീറി വെള്ളത്തിൽ കുതിർത്തുവെക്കുക)
13.    വെളിച്ചെണ്ണ  1/4 കപ്പ്
14.    ഉലുവപ്പൊടി 1/2 ടീ.സ്പൂൺ
15.    ഉപ്പ് പാകത്തിന്


പാകം ചെയ്യുന്ന വിധം
ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി, ഇതിലേക്ക് അരിഞ്ഞ ഉള്ളി, ഇഞ്ചി, കറിവേപ്പില, പച്ചമുളക് എന്നിവ  നിറം മാറുന്നതുവരെ വഴറ്റുക. അതിലേക്ക് തേങ്ങാകൂട്ട് അരച്ചു ചേർക്കുക, കൂടെ മീനും ചേർത്തി അടുപ്പിൽ വെക്കുക, പുളിയും, ഉപ്പും  പാകത്തിനു ചേർക്കുക. മീൻ മുഴുവനായി അരപ്പിൽ മുങ്ങിക്കിടക്കണം. തീ കൂട്ടി വച്ച് ഒരു തിളവന്നു കഴിഞ്ഞ് പാത്രം  മൂടി വേവിക്കുക. 15 മിനിട്ടിനു ശേഷം, മൂടിമാറ്റി വറ്റിത്തുടങ്ങിയ ചാറിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന മുരിങ്ങക്ക ചേത്തു മൂടിവച്ച്,  ചെറുതീയിൽ ഒരു 10 മിനിട്ടുകൂടി വേവിക്കുക. തീ കെടുത്തിക്കഴിഞ്ഞ് കറിയുടെ ചൂട് പോകുന്നതുവരെ പാത്രം മൂടി വെക്കരുത്.
അടിക്കുറിപ്പ്
വാങ്ങി വച്ചതിനുശേഷം, 2 കൊച്ചുള്ളിയും കടുകും, കറിവേപ്പിലയും കൂടി  വെളിച്ചെണ്ണയിൽ കടുകുവറുത്തു  ഇടുന്നത്, കറിക്കു മണവും, ഗുണവും നൽകുന്നു. ഒരു നുള്ള് വറുത്തുപൊടിച്ച ഉലുവാപ്പൊടി കൂടി തൂവുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP