Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെഴുക്കുപിരട്ടി

മെഴുക്കുപിരട്ടി

ആവശ്യമുള്ള സാധനങ്ങൾ

1, നിത്യവഴുതന 1 കപ്പ്, അരിഞത്
2.പച്ചമുളക് 4, കീറിയത്
3. കൊച്ചുള്ളി 1/2 കപ്പ്, അരിഞ്ഞത്
4, കരിവേപ്പില 2 കതിർപ്പ്
5. ഉപ്പ് ആവശ്യത്തിന്

നിത്യവഴുതന അരിഞ്ഞ് പച്ചമുളക്കീറിയതും, ഉള്ളി അരിഞ്ഞതും, കരിവേപ്പിലയും,ഉപ്പും അല്പം വെള്ളം തളിച്ചു ഒരു നോൺസ്റ്റിക് പാനിൽ , മുടാതെ വേവിക്കുക. 10 മിനിട്ടിനുള്ളിൽ വെന്തുകഴിഞ്ഞാൽ, അതുപോലെ തിന്നാം, ആവശ്യമെങ്കിൽ അൽപം എണ്ണയിൽ വഴറ്റിയും കഴിക്കാം. ചപ്പാത്തിയുടെ, ചോറിന്റെ കുടെയോ കഴിക്കാം.

കുറിപ്പ്
ഏതൊരു ഇലയും ഇതുപോലെ മെഴുക്കുപുരട്ടിയായി പാകം ചെയ്യാം.ഇലകൾ പാകം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക, കഴുകിയ ഇലകൾ തുടച്ച് വെള്ളം കളഞ്ഞതിന് ശേഷം മാത്രമേ അരിയാൻ പാടുള്ളൂ. പാകം ചെയ്യാൻ വെള്ളം തളിക്കേണ്ട ആവശ്യം ഇല്ല.ചീര,ചേമ്പില, മുരിങ്ങയില, കാബേജ്, മൂലിഇല, അങ്ങനെ ഏതിലയും മെഴുക്കുപെരട്ടി ഉണ്ടാക്കാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP