Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രുചികരമായ പാൽപ്പായസം

രുചികരമായ പാൽപ്പായസം

രുചികരമായ പാൽപായസം ഉണ്ടാക്കുന്നതിനാവശ്യമായ ചേരുവകൾ:- 

  • ഉണക്കലരി – അരക്കിലോ
  • പാൽ 2 ലിറ്റർ
  • പഞ്ചസാര 1 കിലോ
  • നെയ്യ് ½ കപ്പ്
  • ഏലയ്ക്കാ പൊടിച്ചത് 1 ടീ.സ്പൂണ്
  • അണ്ടിപ്പരിപ്പ് 50 ഗ്രാം
  • കിസ്സ്മിസ് 50 ഗ്രാം

തയ്യാറാക്കുന്ന വിധം:- ഉണക്കലരി കഴുകി വയ്ക്കുക. പാൽ അത്രയും അളവ് വെള്ളം ചേർത്ത് തിളപ്പിച്ച് വറ്റിക്കുക. ഇടയ്ക്കിടയ്ക്ക് അൽപ്പാൽപ്പം നെയ്യും ചേർത്ത് ഇളക്കുക. പാൽ വറ്റി അഞ്ചു ലിറ്റർ ആകുമ്പോൾ
കുറച്ചു പഞ്ചസാര ചേർക്കുക. ഉണക്കലരി രണ്ടു ലിറ്റർ വെള്ളത്തോടൊപ്പം പാലിൽ ചേർക്കുക.
അരി മുക്കാൽ വേവാകുമ്പോൾ ബാക്കിയുള്ള പഞ്ചസാരയിട്ട് ഇളക്കുക. പായസം തിളച്ചു കുറുകുമ്പോൾ വാങ്ങുക. പാകം വന്നശേഷം പകർന്ന് വെയ്ക്കാം. ഏലയ്ക്കാപ്പൊടിയും നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും കിസ്സ്മിസ്സും പാൽപ്പായസത്തിൽ ചേർത്ത് ഉപയോഗിക്കാം.

കുറിപ്പ്:- ഇതേ ചേരുവകൾ എല്ലാം തന്നെ ഒരുമിച്ച് പ്രഷർകുക്കറിലും പാകം ചെയ്യാം. പകുതി വേവിച്ച അരിയും ബാക്കി ചേരുവകകളും ചേർത്ത്, തിളവന്നു കഴിഞ്ഞാൽ തീതാത്തുവച്ച്, പ്രഷകുക്കർ അടച്ച് വേവിക്കുക. അര മണിക്കൂറിൽ കൂടുതൽ സമയം കഴിഞ്ഞ് പ്രഷക്കുക്കൾ തീ കെടുത്തി വെറുതെ വെക്കുക. തുറക്കാൻ പാടില്ല. നല്ല പോലെ തണുത്തതിനു ശേഷം തുറന്നാൽ ഒരു ചെറിയ പിങ്ക് കളറിൽ പാൽപ്പായസം റെഡിയായിരിക്കും. ആവശ്യമെങ്കിൽ ഇത്തിരി നെയ്യിൽ അണ്ടിപ്പരിപ്പ് വേറേ വറുത്തു ചേർക്കാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP