Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വാദിഷ്ടമായ സ്‌പെഷ്യൽ ചിക്കൻ ബിരിയാണി

സ്വാദിഷ്ടമായ സ്‌പെഷ്യൽ ചിക്കൻ ബിരിയാണി

സ്വാദിഷ്ടമായ സ്‌പെഷ്യൽ ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ

  • ബസുമതി അരി രണ്ട് കപ്പ്
  • ഗ്രാബു 4 (ചതച്ചത്)
  • നെയ്യ് 2 വലിയ സ്പൂൺ
  • നാരങ്ങ 1
  • ഉപ്പ്
  • ചിക്കൻ 1 1/2 കിലോ
  • ഏലക്ക 4 (ചതച്ചത്)
  • കറുവാപട്ട 1 കഷണം
  • വഴണയില 1
  • ജാതിപത്രി 2
  • പ്രൂൺസ് കറുത്തത് 10 എണ്ണം
  • ക്യാരവെ ജീരകം(കറുത്ത ജീരകം) 1 ടീ.സ്പൂൺ
  • സവാള 2
  • ഇഞ്ചി 1 ടേ.സ്പൂൺ (അരച്ചത്)
  • വെളുത്തുള്ളി 1 ടേ. സ്പൂൺ (അരച്ചത്)
  • മുളകുപൊടി 1 ടേ .സ്പൂൺ
  • മല്ലിപ്പൊടി 1 1/2 ടേ. സ്പൂൺ
  • ഉണക്കമുളക് പൊടി 1 ടേ .സ്പൂൺ
  • ഗരം മസാല 1 ടീ.സ്പൂൺ
  • കുരുമുളക് പൊടി 1 ടീ.സ്പൂൺ
  • ജീരകം ടീ. സ്പൂൺ
  • തൈര് 1/2 കപ്പ്

നിറങ്ങൾ
1. കേവട / റോസ് വാട്ടർ 2 ടേ. സ്പൂൺ
2. മഞ്ഞ, ചുവപ്പ്, ഓറഞ്ച് എല്ലാം കുറച്ച് വീതം

ഉണ്ടാക്കുന്ന വിധം

തിളക്കുന്ന വെള്ളത്തിലേക്ക് ഉപ്പും ഗ്രാമ്പുവും ചേർക്കുക, ശേഷം അരി കഴുകി ഇടുക. ഇതിലേക്ക് നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക, കൂടെ നെയ്യും ചേർക്കുക. മുക്കാൽ വേവാകുംബോൾ ഊറ്റി ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക.

ഇഞ്ചി വെളുത്തുള്ളി എന്നിവ കാൽക്കപ്പ് വെള്ളംചേർത്ത് അരച്ച വെക്കുക. സവാള നീളത്തിൽ നേർമ്മയായി അരിഞ്ഞ് ഇളം ബ്രൌൺ നിറത്തിൽ വറുത്തു കോരുക. മുഴുവനും കോരിമാറ്റാതെ 1 വലിയ സ്പൂൺ അളവ് കോരാതെ വിടുക. അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ഇട്ട്, ഒരു മീഡിയം ചൂടിൽ ഇളക്കിച്ചേർക്കുക. ചിക്കന്റെ നിറം ഒന്നു മാറിത്തുടങ്ങുബോൾ ഇഞ്ചി വെളുത്തുള്ളി എന്നിവ അരച്ചുവച്ചതും ചേർത്ത് വീണ്ടും ഇളക്കുക. ഒരു 5 മിനിട്ടുകൾക്കു ശേഷം എടുത്തുവച്ചിരിക്കുന്ന ചിക്കന്റെ മസാലയിലേക്ക്, ഏലക്ക, കറുവാപട്ട, വഴണയില, ജാതിപത്രി, പ്രൂൺസ് കറുത്തത്, ക്യാരവെ ജീരകം(കറുത്ത ജീരകം) എന്നിവ ചേർത്തിളക്കുക. അടുത്തതായി ചിക്കൻ മസാലയിലെ 11 മുതൽ 15 വരെയുള്ള പൊടികളെല്ലാം ചേർത്തിളക്കുക. ഈ മസാലകളും കൂടെ ചേർത്തിളക്കി വഴറ്റിക്കൊണ്ടിരിക്കുമ്പോൾ ചിക്കന് ഒരു ഇളം ബ്രൌൺ നിറം ആയിത്തുടങ്ങും. എടുത്തുവച്ചിരിക്കുന്ന തൈരും, ബാക്കി വറുത്ത് മാറ്റിവച്ചിരിക്കുന്ന സവാളയും ഒരുമിച്ചരച്ച്, ചിക്കനിലേക്ക് ചേർത്തിളക്കുക. ഏറ്റവും ചെറുതീയിൽ വെള്ളം തീരെയില്ലാതെയാകുന്നതുവരെ വഴറ്റുക.

അടികട്ടിയുള്ള വലിയ തുറന്ന ഒരു പാത്രത്തിലേക്ക് അര സ്പൂൺ ജീരകം നിരത്തുക. അതിനുമുകളിലായി ബസുമതി ചോറിന്റെ പകുതി നിരത്തുക. ഇതിനു മുകളിലായി ഒന്നു രണ്ടു സ്പൂൺ നെയ്യൊഴിക്കുക അതിനു മുകളിലേക്ക് തയ്യാറക്കി വച്ചിരിക്കുന്ന ചിക്കൻ നിരത്തിയിടുക. ഇതിനു മുകളിൽ ബാക്കിയുള്ള ചോറും നിരത്തുക. അതിനുമുകളിലേക്ക് കേവട വാട്ടർ തളിക്കുക, അല്ലെങ്കിൽ റോസ് വാട്ടർ ആയാലും മതി. കൂടെ മൂന്ന് നിറങ്ങളുടെ തുള്ളികൾ തളിച്ച് പാത്രം ഇറുക്കിഅടച്ച് ഒന്നുകൂടി ചെറുതീയിൽ വേവിക്കുക. അടിക്കു പിടിക്കാതിരിക്കാനായി ഒരു എളുപ്പവഴി, ചപ്പാത്തിക്കല്ലിൽ ഈ പാത്രം എടുത്തുവച്ച് 15 മിനിറ്റ് വേവിക്കുക. അല്ലെങ്കിൽ ഒരു ഓവനിലും 15 മിനിട്ട് കുറഞ്ഞതീയിൽ ബെയ്ക്ക് ചെയ്യാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP