നിങ്ങളുടെ ടൂത്ത് പേസ്റ്റിൽ ഉപ്പുണ്ടോ? നിങ്ങളുടെ ഫ്രിഡ്ജിനു പഫ് ഉണ്ടോ? ഉത്പന്ന വിപണിയിൽ "യുഎസ്പി"യുടെ കളി!
സംരംഭകന് തൻകുഞ്ഞ് പൊൻകുഞ്ഞാണ് തന്റെ ബിസിനസിനോടും അതിന്റെ ഉൽപ്പന്നത്തോടും സംരംഭകൻ അത്രമാത്രം വൈകാരികമായ അടുപ്പം സ്ഥാപിച്ചിരിക്കും.
വൈകാരികമായി സംരംഭത്തെ സമീപിക്കുന്നതിൽ തെറ്റൊന്നുമില്ല, പക്ഷെ, വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് തന്റെ ഉൽപ്പന്നത്തെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നതിൽ നിന്ന് വൈകാരികത സംരംഭകനെ തടയുന്നില്ല എന്നുറപ്പുവരുത്തണം.
സംരംഭത്തോടും ഉൽപ്പന്നത്തോടുമുള്ള നിങ്ങളുടെ വൈകാരിക അഭിനിവേശം (Passion) അടുപ്പം സംരംഭത്തെ ആന്തരികമായി എത്ര ശക്തമാക്കുമോ അതേ അഭിനിവേശം ഉപഭോക്താക്കളിലുണ്ടാക്കാൻ നിങ്ങൾക്ക് സാധിച്ചാൽ സംരംഭം വിപണിയിലും വിജയിക്കും.
വിപണിയിലെ വൈവിധ്യമാർന്ന അനേകം ചോയ്സുകളിൽ നിന്ന് നിങ്ങളുടെ ഉൽപ്പന്നത്തെ വ്യതിരിക്തമാക്കുന്നതെന്താണെന്ന് കണ്ടെത്തുകയും അത് ഉപഭോക്താക്കളുമായി പങ്കുവെയ്ക്കുകയും ചെയ്യുന്നതിലൂടെ ഈ അഭിനിവേശം രൂപപ്പെടുത്താനാവും. മാർക്കറ്റിംഗിൽ 'യുണീക് സെല്ലിങ് പ്രൊപ്പൊസിഷൻ' (USP) എന്ന് വിവക്ഷിക്കപ്പെടുന്ന അനന്യഘടകം കണ്ടെത്തേണ്ടത് ബിസിനസ് വിജയത്തിന് അനിവാര്യമാണ്
എന്താണ് യു.എസ്പി ?
'ബിസിനസ്സിനേയും ഉപഭോക്താക്കളേയും വിപണിയേയും എത്ര നന്നായി മനസിലാക്കുന്നു എന്നറിയാനുള്ള ഒരു ആന്തരികപരിശോധന' എന്ന് യു.എസ്പിയെ മാർകറ്റിങ് ഗുരു ആൽ റോബിൻസൺ നിർവചിക്കുന്നു.
യുണീക്
വിപണിയിൽ നിങ്ങളോട് മൽസരിക്കുന്ന ഉൽപ്പന്നങ്ങൾ/ സേവനങ്ങളേക്കാൾ എന്ത് മേന്മയാണ് നിങ്ങളുടെ സംരംഭം വാഗ്ദാനംചെയ്യുന്നത് എന്ന ചോദ്യത്തിനുത്തരമാണിത്. എന്തുകൊണ്ട് നിങ്ങളുടെ ഉൽപ്പന്നം ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം യുക്തിഭദ്രമായ ചോയ്സ് ആകുന്നു എന്ന് വിശദീകരിക്കുന്നു. ഹൈജംപ് മൽസരത്തിൽ എല്ലാവരും ചാടുന്ന ഉയരത്തോളം ചാടാൻ ശ്രമിക്കുന്നതിനു പകരം നിങ്ങളുടെ പ്രത്യേകതകൾക്കനുസരിച്ചുള്ള ഒരു ബാർ സ്ഥാപിക്കുന്നതിനു തുല്യമാണിത്.
സെല്ലിങ്
പണം തന്ന് നിങ്ങളുടെ ഉൽപ്പന്നം സ്വന്തമാക്കാൻ ഇത് ഉപഭോക്താവിനെ പ്രേരിപ്പിക്കുന്നു. മുടക്കുന്ന പണത്തിനേക്കാൾ മികച്ച മൂല്യം നിങ്ങളുടെ ഉൽപ്പന്നത്തിന്/സേവനത്തിന് ഉണ്ടെന്ന് ഇത് ഉറപ്പുവരുത്തുന്നു.
പ്രൊപ്പൊസിഷൻ
മേൽപ്പറഞ്ഞ രണ്ട് ഘടകങ്ങളേയും അടിസ്ഥാനപ്പെടുത്തി സംരംഭകൻ ഉപഭോക്താവിന് മുന്നിൽവെക്കുന്ന വാഗ്ദാനമാണിത്. തന്റെ ഉൽപ്പന്നത്തിനുമാത്രം നൽകാനാവുന്ന മെച്ചങ്ങൾ അതിനായി ചെലവഴിക്കേണ്ടുന്ന പണത്തേക്കാൾ മികച്ച മൂല്യം ഉപഭോക്താവിനു നൽകുന്നു എന്ന വാഗ്ദാനമാണിത്. യു.എസ്പി വ്യക്തമായി നിർവചിക്കുന്നതിലൂടെ സംരഭം ആന്തരികമായും ബാഹ്യമായും ശക്തമാകുന്നു. ഉൽപ്പന്നത്തിന്റെ ഏത് പ്രത്യേകതയിലാണ് ശ്രദ്ധയൂന്നേണ്ടതെന്ന് അത് സംരംഭവുമായി ബന്ധപ്പെട്ട എല്ലാവരേയും നിരന്തരം ഓർമിപ്പിക്കുന്നു. ഒപ്പം വിപണിയിൽ ഉൽപ്പന്നത്തെ എങ്ങനെ പൊസിഷൻ ചെയ്യണമെന്ന് സംരംഭകനു നിശ്ചയിക്കാനാകുന്നു.
നിങ്ങളുടെ ഉൽപ്പന്നത്തിന്റെ സേവനത്തിന്റെ യു.എസ്പി എങ്ങനെ കണ്ടെത്താം?
ഉപഭോക്താവിന്റെ കണ്ണിലൂടെ നോക്കുക
സംരംഭം നിങ്ങളുടേതാണെങ്കിലും സംരംഭം മുന്നോട്ടുവെയ്ക്കുന്ന ഉൽപ്പന്നം/സേവനം ഉപഭോക്താവിന്റേതാണ്. അതുകൊണ്ട് ഉൽപ്പന്നത്തിന്റെ യു.എസ്പി കണ്ടെത്താനുള്ള ഉദ്യമത്തിന്റെ ആദ്യപടി ഉപഭോക്താവിന്റെ മാനസികനിലയിൽ നിന്ന് കാര്യങ്ങളെ നോക്കിക്കാണുക എന്നതാണ്. ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ പ്രത്യേകതകൾ (features) എന്നതിനേക്കാളേറെ അവ തനിക്ക് നൽകുന്ന മെച്ചങ്ങളിൽ(benefits) ആയിരിക്കും ഉപഭോക്താവിന്റെ കണ്ണ്.
നിങ്ങളുടെ ഉൽപ്പന്നത്തെ അനന്യമാക്കുന്ന ഘടകം കണ്ടെത്തുക
ഉൽപ്പന്നത്തിന്റെ നാനാമുഖമായ പ്രത്യേകതകൾ മുൻഗണനാക്രമത്തിൽ എഴുതുകയാണ് ആദ്യപടി. ഇവയിൽ നിന്ന് വിപണിയിലെ മറ്റുൽപ്പന്നങ്ങളിൽ നിന്ന് തങ്ങളെ വ്യത്യസ്തരാക്കുന്ന ഏറ്റവും പ്രധാനഘടകവും അവയുടെ മെച്ചങ്ങളും കണ്ടെത്തണം
ഉൽപ്പന്നം പരിഹരിക്കുന്ന പ്രശ്നമേതാണെന്ന് നിർവചിക്കുക
ഏതൊരുൽപ്പന്നവും സേവനവും അടിസ്ഥാനപരമായി ഒരു സൊല്യൂഷനാണെന്ന് മുൻപേ പറഞ്ഞിരുന്നല്ലോ. നിങ്ങളുടെ ഉൽപ്പന്നം ഉപഭോക്താവിന്റെ ഏത് പ്രശ്നമാണ് പരിഹരിക്കുന്നതെന്ന് വ്യക്തമായി നിർവചിക്കുക.
പ്രശ്നപരിഹാരം എങ്ങനെയെന്ന് ബോധ്യപ്പെടുത്തുക
മേൽപ്പറഞ്ഞ പ്രശ്നം പരിഹരിക്കാൻ നിങ്ങളുടെ ഉൽപ്പന്നം പ്രാപ്തമാണെന്ന് ഉപഭോക്താവിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഉപഭോക്താവിന്റെ പ്രശ്നം നിങ്ങൾ എങ്ങനെ പരിഹരിക്കുന്നു എന്ന് തെളിവുസഹിതം വിശദീകരിക്കുക.
യു.എസ്പി സുശക്തമായ പ്രസ്താവനയാക്കി മാറ്റുക
യു.എസ്പി നിർണയിക്കാനാവശ്യമായ ഘട്ടങ്ങളെല്ലാം കഴിഞ്ഞാൽ ഇവയെ വാചകരൂപത്തിലാക്കുക. സംരംഭം ഉന്നംവെയ്ക്കുന്ന ഉപഭോക്താക്കളിലേക്ക് എളുപ്പം വിനിമയം ചെയ്യുന്നത്ര ലളിതവും ശക്തവുമയിരിക്കണം യു.എസ്പി പ്രസ്താവന.
എല്ലാ മാർക്കറ്റിങ് രൂപങ്ങളിലും യു.എസ്പി ഉപയോഗിക്കുക
സംരംഭത്തേയും ഉൽപ്പന്നത്തേയും ഉപഭോക്താക്കളിലെത്തിക്കാൻ അവലംബിക്കുന്ന എല്ലാ മാർക്കറ്റിങ് രൂപങ്ങളിലും യു.എസ്പി ഉപയോഗിക്കുക. നിങ്ങളുടെ ഉൽപ്പന്നത്തെ വ്യതിരിക്തമാക്കുന്ന ഘടകം ഉപഭോക്താക്കൾക്കിടയിൽ ആവർത്തിച്ചുറപ്പിക്കേണ്ടതുണ്ട്.
യു.എസ്പി വാഗ്ദാനം പാലിക്കുന്നുണ്ടെന്ന് നിരന്തരം ഉറപ്പുവരുത്തുക
ഏറ്റവും പ്രധാനമായത് ഇതാണ്, യു.എസ്പി വാഗ്ദാനങ്ങളിലൊതുങ്ങരുത്. സംരംഭവിജയത്തിന്റെ സുസ്ഥിരത ഉപഭോക്താക്കൾക്കുനൽകുന്ന വാഗ്ദാനം പാലിക്കപ്പെടുന്നു എന്ന് നിരന്തരം ഉറപ്പുവരുത്തുന്നതിലാണ്.
ശക്തമായ മൽസരം നടക്കുന്ന വിപണിയിൽ സ്ഥാനം കണ്ടെത്തുക എന്നത് സംരംഭകൻ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. ഉപഭോക്താവിനു മുന്നിലെ ധാരാളം ചോയ്സുകളിൽ ഒന്നായിത്തീരുക എന്നത് ഒരു നവസംരംഭകനെ സംബന്ധിച്ച് ആത്മഹത്യാപരമാണ്, കാരണം സമാന ഉൽപ്പന്നങ്ങളുടെ/സേവനങ്ങളുടെ പ്രളയത്തിനിടയിൽ ഇടം കണ്ടെത്താൻ പുതിയൊരു സംരംഭത്തിന് ഏറെ ക്ലേശിക്കേണ്ടിവരും. വിപണിയിൽ സ്വന്തമായ ഇടം കണ്ടെത്തുകയാണ് സംരംഭകന്റെ മുന്നിലുള്ള വഴി. അതിനായി തന്റെ ഉൽപ്പന്നം / സേവനം അനന്യമായ ഒരു മൂല്യം ഉപഭോക്താവിനു നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം, ഒപ്പം ശക്തമായ ഒരു യു.എസ്പി പ്രസ്താവനയിലൂടെ ആ ആശയം ഉപഭോക്താക്കളിലെത്തിക്കുകയും വേണം.
(കോർപ്പറേറ്റ് ട്രെയ്നറും കൺസൾട്ടന്റുമായ അജാസ് ടി എ വിവിധ ബിസിനസ് സ്ഥാപനങ്ങൾക്ക് പരിശീലനവും നേതൃതലത്തിലുള്ളവർക്ക് കോച്ചിംഗും നൽകിവരുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ജൈവികമായ വളർച്ച കണ്ടെത്താനുള്ള 'ഓർഗാനിക് ഗ്രോത്ത്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവുകൂടിയാണ് ഇദ്ദേഹം.)
+91-9400155565
[email protected]
www.ajas.in
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍