1 usd = 71.65 inr 1 gbp = 92.48 inr 1 eur = 79.18 inr 1 aed = 19.51 inr 1 sar = 19.11 inr 1 kwd = 235.88 inr

Nov / 2019
18
Monday

സായിപ്പും കവാത്തും; സ്റ്റീവ് ജോബ്‌സിൽ നിന്ന് മലയാളി സംരംഭകന് പഠിക്കാനുള്ളത്

December 02, 2014 | 04:28 PM IST | Permalinkസായിപ്പും കവാത്തും; സ്റ്റീവ് ജോബ്‌സിൽ നിന്ന് മലയാളി സംരംഭകന് പഠിക്കാനുള്ളത്

'സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നവർ' എന്ന് മലയാളിയെപ്പറ്റി പണ്ടേയുള്ള ആക്ഷേപമാണ്. മറവിയിൽ നിന്ന് നമ്മളുണരുന്നത് സായിപ്പ് കവാത്തു നടത്തിപോയി നട്ടുച്ചയാവുമ്പോഴായിരിക്കും. സായിപ്പ് നടത്തിയ കവാത്തിൽ നിന്ന് വ്യായാമവും ആരോഗ്യസംരക്ഷണവും ഒഴിവാക്കി നമ്മൾ അനുകരിക്കുന്നത് ഗോഷ്ഠികൾ മാത്രമായിരിക്കും.

പറഞ്ഞുവന്നത് സംരംഭകരെക്കുറിച്ചുകൂടിയാണ് സുരക്ഷിതമായ സാമൂഹ്യസാമ്പത്തികതൊഴിൽ പശ്ചാത്തലമുള്ള പുതുതലമുറയിലെ അഭ്യസ്ഥവിദ്യരിൽ പലരും സ്വന്തം സംരംഭം എന്ന ഉദ്യമത്തിലേക്ക് കാൽ വെയ്ക്കുന്നത് അന്താരാഷ്ട്രതലത്തിലെ പ്രഥമഗണരീയരായ സംരംഭക ഐക്കണുകളെ മാതൃകയാക്കിയാണ്. ഈ തലമുറയിലെ സംരംഭകരെ ഏറ്റവുമധികം പ്രചോദിപ്പിച്ച ബിംബം ഒരുപക്ഷേ സ്റ്റീവ് ജോബ്‌സായിരിക്കും. റ്റീഷർട്ടിനും വട്ടക്കണ്ണടയ്ക്കുമപ്പുറം മലയാളിസംരംഭകന് ജോബ്‌സിൽ നിന്ന് എന്തൊക്കെ പഠിക്കാനുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്.

തീരുമാനങ്ങൾ ഉറച്ചതായിരിക്കുക

അണുകുടുംബങ്ങളിൽ നിന്നുള്ള സംരംഭകന്റെ ഒന്നാമത്തെ കടമ്പ ഇതാണ് ജീവിതത്തിലെ സുപ്രധാനതീരുമാനങ്ങൾ കോഴ്‌സും കോളേജും തൊട്ട് ജോലിയും കരിയറും വരെ കുടുംബവും സമൂഹവും തീരുമാനിക്കുന്ന പരിതസ്ഥിതിയിൽ നിന്ന് തന്റെ പാഷനുപിന്നാലെ പോകാൻ അസാമാന്യമായ ഇച്ഛാശക്തി വേണം. ജോബ്‌സിന്റെ തന്നെ വാക്കുകളിൽ : 'നിങ്ങൾക്കുള്ള സമയം പരിമിതമാണ്, അതുകൊണ്ട് മറ്റുള്ളവരുടെ ജീവിതം ജീവിച്ച് സ്വന്തം ജീവിതം പാഴാക്കാതിരിക്കുക. ചുറ്റുമുള്ളവരുടെ ശബ്ദകോലാഹലങ്ങളിൽ നിങ്ങളുടെ ആത്മാവിന്റെ സ്വരം മുങ്ങിപ്പോകാൻ അനുവദിക്കാതിരിക്കുക'. സംരംഭകനാകാൻ ആദ്യം വേണ്ടത് ഒരു ഉറച്ചതീരുമാനമാണ്.

എന്ത് നൽകാനാവുമെന്ന് കണ്ടെത്തുക; എന്ത് വേണമെന്ന് നിശ്ചയിക്കുക

ആവശ്യങ്ങൾ നിവർത്തിക്കാനോ നേട്ടങ്ങൾ കയ്യെത്തിപ്പിടിക്കാനോ സംരംഭം തുടങ്ങുന്നവരാണ് പലരും. സംരംഭകന്റെ വ്യക്തിഗതമായ നേട്ടങ്ങൾ ദ്വിതീയമാണെന്നും പ്രാഥമികഘടകം സംരംഭകന് സമൂഹത്തിന് നൽകാനാവുന്ന മൂല്യമാണെന്നും മനസിലാക്കേണ്ടതുണ്ട്.
നിങ്ങളാഗ്രഹിക്കുന്ന നേട്ടങ്ങൾക്ക് നിങ്ങളെ അർഹനാക്കുന്ന എന്ത് മൂല്യമാണ് സംരംഭത്തിലൂടെ ഉപഭോക്താവിന് നൽകുന്നതെന്ന് കണ്ടെത്തുക. സംരംഭത്തിന്റെ ഓരോ ഘട്ടത്തിലും ഉപഭോക്താവിനുനൽകുന്ന വാഗ്ദാനം പാലിക്കാൻ പ്രതിജ്ഞാബദ്ധമായിരിക്കുക. സങ്കുചിതമായ ആവശ്യങ്ങൾക്ക് വിശാലമായ സംരംഭകലക്ഷ്യങ്ങൾ പകരം വെക്കുക. സ്റ്റീവ് ജോബ്‌സ് ഓർമിപ്പിച്ചതുപോലെ ശവപ്പെട്ടിയിൽ സമ്പന്നനായിക്കിടക്കുക എന്നതാവരുത് സംരംഭകന്റെ ലക്ഷ്യം.

പിന്നിലെ പാലങ്ങൾ ആശ്രയിക്കാതിരിക്കുക.

സുരക്ഷിതമായ കുടുംബസാമ്പത്തികകരിയർ സാഹചര്യങ്ങളിൽ നിന്ന് സംരംഭകനാകാൻ ഇറങ്ങിത്തിരിക്കുന്നവരുടെ ആത്മവിശ്വാസം സംരംഭം പരാജയപ്പെട്ടാലും തനിക്ക് താങ്ങായിത്തീരുന്ന ഉപാധികളായിരിക്കും. സംരംഭകവഴിയിലെ അപ്രതീക്ഷിത വീഴ്ചകളിൽ ചില അത്താണികൾ സഹായകരമാണ്, പക്ഷെ പലപ്പോഴും പ്രതിസന്ധികളിൽ പൊരുതാനുള്ള സന്നദ്ധത അതില്ലാതാക്കും. വീഴ്ചകളെയും പ്രതിസന്ധികളെയും ഉയർന്ന ശിരസോടെ നേരിടാനാവുന്ന മാനസികാവസ്ഥ കൈവരിക്കേണ്ടതുണ്ട് ജോബ്‌സിന്റെ ആപ്പിളിലെ ഒന്നാം ഘട്ടവും, ശേഷം നെക്സ്റ്റും പിക്‌സറുമടങ്ങുന്ന ഘട്ടവും ആപ്പിളിലേക്കുള്ള തിരിച്ചുവരവും - ജോബ്‌സിന്റെ കരിയർഗ്രാഫ് സ്ഥൈര്യമാർന്ന ഒരു പോരാളിയുടേതാണ്.

സ്വയം അച്ചടക്കം പാലിക്കുക

ബഹുമുഖമായ ഉത്തരവാദിത്തങ്ങൾ സമയബന്ധിതമായി നിർവഹിക്കേണ്ട ചുമതല സംരംഭകനുണ്ട്, അതുകൊണ്ട് ജീവിതത്തിന്റെ സമസ്തമേഖലകളിലും അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണ്. പരക്കേ കരുതപ്പെടുന്നതുപോലെ അച്ചടക്കമെന്നാൽ ജീവിതത്തിന്റെ സർഗാത്മകതയെ നശിപ്പിക്കുന്ന യാന്ത്രികതയല്ല, മറിച്ച് ചില അടിസ്ഥാന പ്രമാണങ്ങളും മൂല്യങ്ങളും എല്ലാ പ്രവർത്തനങ്ങളിലും അനുവർത്തിക്കുക എന്നതാണ്. ഉത്തരവാദിത്തങ്ങളിൽ നിന്ന് വ്യതിചലിക്കാതിരിക്കുകയും പ്രവൃത്തികളിൽ സ്ഥിരത പുലർത്തുകയും വേണം. കരിയറിന്റെ ഓരോ ഘട്ടത്തിലും ജോബ്‌സിനെ പിടിച്ചുനിർത്തിയത് അച്ചടക്കവും പ്രതിബദ്ധതയുമായിരുന്നു.

ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കുക

ഒരു സംരംഭവും വ്യക്തിനിഷ്ഠമല്ല, എന്നാൽ സംരംഭം പുലർത്തുന്ന സംസ്‌കാരം നിർണയിക്കപ്പെടുന്നത് സംരംഭകന്റെ വ്യക്തിത്വത്തെക്കൂടി ആശ്രയിച്ചാണ്. സംരംഭത്തിന്റെ ഓരോ തലത്തിലും 'സിനർജി' സാധ്യമാക്കാൻ സംരംഭകനുകഴിയേണ്ടതുണ്ട്, സംരംഭകന്റെ സ്വപ്നത്തോട് സ്വയം താദാത്മ്യം പ്രാപിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന ഒരുകൂട്ടായ്മ രൂപീകരിക്കാൻ സാധിക്കേണ്ടതുണ്ട്. സ്വയം പ്രചോദിതനാവുകയും ചുറ്റുമുള്ളവരെ നിരന്തരം പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് മാർഗം. സ്റ്റീവ് ജോബ്‌സിന്റെ ഡിസൈൻ സങ്കല്പങ്ങളും ഗുണമേന്മാ നിബന്ധനകളും ആപ്പിളിലെ ഓരോരുത്തരുടേതുമായിരുന്നു.

അഥവാ ബിരിയാണി കിട്ടില്ല

സംരംഭം ഒരു ഭാഗ്യപരീക്ഷണമല്ല. വ്യക്തമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലുള്ള ഉദ്യമമാവണം ഓരോ സംരംഭവും. തീർച്ചയായും വിപണിയുടെ പല ഘടകങ്ങളും സംരംഭകന്റെ നിയന്ത്രണപരിധിക്ക് അതീതമാണ്, എന്നാൽ സംരംഭത്തിന്റെ ഉൽപ്പന്നമോ സേവനമോ ഉപഭോക്താവിനു നൽകുന്ന മൂല്യത്തിന്റെ വ്യാപ്തി സംരംഭകന്റെ നിയന്ത്രണത്തിലാണ്. വിപണിയുടെ അനിശ്ചിതങ്ങളേക്കാളേറെ ഉൽപ്പന്നത്തിന്റെ മേന്മയാണ് സംരംഭത്തിന്റെ വിജയം നിർണയിക്കുന്നത്.

സംരംഭത്തിലൂടെ താൻ മുന്നോട്ടുവെയ്ക്കുന്ന മൂല്യത്തെക്കുറിച്ച് പൂർണബോധ്യം കൈവരിക്കുകയും അത് യാഥാർത്ഥ്യമാക്കാനുള്ള ഇച്ഛാശക്തി സമാഹരിക്കുകയും ചെയ്തതിനു ശേഷം സംരംരംഭകത്വത്തിലേക്കിറങ്ങുക സ്റ്റീവ് ജോബ്‌സ് ഒരു പാഠപുസ്തകമായി മുന്നിലുണ്ട്.

(കോർപ്പറേറ്റ് ട്രെയ്‌നറും കൺസൾട്ടന്റുമായ അജാസ് ടി എ വിവിധ ബിസിനസ് സ്ഥാപനങ്ങൾക്ക് പരിശീലനവും നേതൃതലത്തിലുള്ളവർക്ക് കോച്ചിംഗും നൽകിവരുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ജൈവികമായ വളർച്ച കണ്ടെത്താനുള്ള 'ഓർഗാനിക് ഗ്രോത്ത്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവുകൂടിയാണ് ഇദ്ദേഹം.)

+91-9400155565
ajas@outlook.com
www.ajas.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

Loading...
TODAYLAST WEEKLAST MONTH
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
രാത്രിയിലെ കിടപ്പറ പങ്കാളിയായി മാത്രമാണ് തന്നെ കാണുന്നതെന്ന തിരിച്ചറിവ് ഹൃദയം തകർത്തു; കൂറും വിശ്വാസവും പുലർത്തിയിട്ടും ബ്രിട്ടീഷ് പ്രധാനമന്ത്രി നാല് വർഷത്തെ ബന്ധത്തിനൊടുവിൽ തന്നെ അവഗണിക്കുകയാണെന്ന് ജെന്നിഫർ; ബോറിസ് ജോൺസണെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അമേരിക്കൻ വ്യവസായി യുവതി
രാജ്യത്തെ ആദ്യ പള്ളിയുടെ കട്ടിളയും കല്ലുമെല്ലാം അമ്പലത്തിന്റേതാണ്; ഇന്ത്യയിൽ ആദ്യമായി മുസ്ലിംങ്ങൾക്ക് പള്ളിയുണ്ടാക്കാൻ ആറ് ഏക്കർ 56 സെന്റ് സ്ഥലം നൽകിയത് ഹൈന്ദവ രാജാവാണ്; ബാബരി മസ്ജിദ് വിഷയത്തിൽ കോടതി പറഞ്ഞത് കേട്ട് മുസ്ലിംങ്ങൾ വെപ്രാളപ്പെടേണ്ടതില്ല; നെഞ്ചത്തടിച്ച് വിധി പുനഃപരിശാധിക്കാൻ റിട്ട് സമർപ്പിക്കേണ്ട ആവശ്യവുമില്ല, അതങ്ങ് വിട്ടുകൊടുത്താൽ മതി; സോഷ്യൽ മീഡിയയിൽ വൈറലായി മുള്ളൂർക്കര മുഹമ്മദ് അലി സഖാഫിയുടെ നബിദിന സന്ദേശ പ്രസംഗം
'മാരുതി സെൻ' കാർ മോഷണം പോയപ്പോൾ 'പാർക്കിങ് അറ്റ് ഓണേഴ്‌സ് റിസ്‌ക് 'എന്ന ഉഡായിപ്പ് ന്യായവുമായി ഡൽഹിയിലെ താജ് ഹോട്ടൽ; ആ പരിപാടി ഇനി മുതൽ നടപ്പില്ലെന്ന് സുപ്രീംകോടതി; 21 വർഷം മുമ്പത്തെ മോഷണക്കേസിൽ കാർ ഉടമയ്ക്ക് 2.8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്; വാലറ്റ് പാർക്കിങ്ങിൽ താക്കോൽ കൈമാറിയാൽ വാഹനം പൊന്നുപോലെ നോക്കണം; ഉടമസ്ഥന്റെ തലയിൽ ഉത്തരവാദിത്തം കെട്ടിവച്ചൊഴിയാൻ നോക്കേണ്ടെന്നും മുന്നറിയിപ്പ്
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ