1 usd = 71.03 inr 1 gbp = 88.83 inr 1 eur = 79.25 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 233.73 inr

Sep / 2019
16
Monday

വി എസ്: ഈ വയോധികനെകൊണ്ട് എന്തുകാര്യം? സി പി എമ്മിലേത് ഭ്രാന്തൻ ചർച്ചകൾ

February 22, 2015 | 08:10 AM IST | Permalink



വി എസ്: ഈ വയോധികനെകൊണ്ട് എന്തുകാര്യം? സി പി എമ്മിലേത് ഭ്രാന്തൻ ചർച്ചകൾ

വി എസ് ഉയർത്തുന്ന ആശയങ്ങൾക്ക് സമകാലിക കേരള സമൂഹത്തിൽ ഒരു സ്ഥാനവുമില്ല. കേരളത്തിലേ ജനങ്ങൾക്കോ ഇവിടുത്തേ ജീവൽപ്രശങ്ങളോ അദ്ദേഹത്തിന്റെ വിഷയമല്ല. വാർദ്ധക്യത്തിന്റെ കുനിഷ്ടും, തന്റെ കാലം കഴിയുകയാണെന്ന നിരാശയിൽനിന്നും ഉയരുന്ന ശാഠ്യങ്ങളുമാണദ്ദേഹത്തിന്. തന്നെ മറ്റുള്ളവർ അവഗണിക്കുകയാണ് എന്ന മാനസികാവസ്ഥ അദ്ദേഹത്തെ പലപ്പോഴും വേട്ടയാടുകയാണ്.

91 വയസിലും തനിക്ക് പാർട്ടിയുടെ കൊമ്പത്തിരിക്കണമെന്നും മറ്റെല്ലാവരെയും കാൽച്ചുവട്ടിൽ നിർത്തണമെന്നും അദ്ദേഹം എല്ലാ രാത്രിയിലും സ്വപ്നം കാണുകയും അതിന്റെ ഹരത്തിൽ പകൽ ജീവിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ ആനുകാലിക രാഷ്ട്രീയത്തിൽ ഒരു പ്രസക്തിയും സ്വാധീനവും ഇല്ലാത്ത മനുഷ്യനാണ് വി എസ്. ഇന്നു കേരളം നേരിടുന്ന വിഷയങ്ങളും അതിന്റെ പരിഹാരവും അദ്ദേഹത്തിനു ഒരു ചുക്കും അറിയില്ല. കേരളത്തിലെ ജനങ്ങളുടെയും കുറെ കമ്യൂണിസ്റ്റുകാരുടേയും കണ്ണിൽ പൊടിയിടാൻ അദ്ദേഹം നടത്തുന്ന വേലത്തരങ്ങൾ മാത്രമാണ് പാർട്ടിയിലെ വിവാദങ്ങൾ. വയോധികനായ അദ്ദേഹത്തേ മാദ്ധ്യമങ്ങളും, ജനങ്ങളും തിരസ്‌കരിക്കാതിരിക്കാൻ ഉണ്ടാക്കുന്ന വിവാദങ്ങളാണിതൊക്കെ.

ഇത്തരമൊരു പ്രായാധിക്യമുള്ള ഒരു നേതാവിൽ ചുറ്റിപ്പറ്റി കേരളത്തിലെ ജനങ്ങളുടെയും, മാദ്ധ്യമങ്ങളുടെയും എത്ര വർഷങ്ങളാണ് പാഴായത്. വി.എസിനെക്കൊണ്ട് കേരളത്തിലെ ജനത്തിനു ഒരാവശ്യവുമില്ല. അദ്ദേഹത്തിനു വേണമെന്നുള്ളവർക്ക് ബഹുമാന്യമായ ഒരു സ്ഥാനം നല്കാം. അതിനപ്പുറത്ത് കേരളത്തിനായും ഇവിടുത്തെ ജനത്തിനായും, ഒരു ചുക്കും ചെയ്യാൻ ഈ വയോധികന് പറ്റില്ല. അതി കഠിനമായ കേരളത്തിന്റെ വിഷയങ്ങൾ ആഴത്തിൽ പഠിക്കാനും ജനങ്ങളിലേക്ക് ഇറങ്ങാനും അദ്ദേഹത്തിനു ആരോഗ്യമില്ല. പ്രകൃതിയിലെ നിയമങ്ങൾ പ്രകാരം അദ്ദേഹത്തിന്റെ വാർദ്ധക്യം പലവിധത്തിലും അദ്ദേഹത്തെ അവശനാക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ അണികളും, അദ്ദേഹവും മനസിലാക്കണം. ചെറുപ്പാകാരുടെ നവ ലോകക്രമത്തെയ്ക്കും, നവീന ഭരണ ചിന്താഗതികളിലേയ്ക്കും, കോടിക്കണക്കിനു ആളുകളുടെ പക്കലേക്കും ഓടിയെത്താനാകാതെ സഹായിയെകൂട്ടി കഷ്ടിച്ചു നടക്കുന്ന ഒരു മനുഷ്യനേ ഭരണാധികാരിയെന്ന രീതിയിൽ സഹിക്കേണ്ട അതി ദയനീയത കേരളത്തിനു ഇനിയുണ്ടാകില്ല. നവകേരളമെന്തെന്നോ നവ രാഷ്ട്രീയമന്തെന്നോ ഇദ്ദേഹത്തിനറിയാമോ?

പ്രകൃതി നല്കുന്ന വിശ്രമത്തിന്റെ കാലാവധിയേപോലും തള്ളി വയ്യാത്ത അവശതയിലും ആർക്കുവേണ്ടിയാണ് അദ്ദേഹം കേരളത്തിലേ ജനങ്ങളുടേയും, മാദ്ധ്യമങ്ങളുടേയും സമയം നശിപ്പിക്കുന്നത്. ആർക്കാണ് ഇനി ഈ വയോധികമനസിന്റെ ഭരണവും, നേതൃത്വം വേണ്ടത്? ഏതേലും കേരളീയനു അതിനുള്ള ദുർഗതി വരാതിരിക്കട്ടെ. കേരള സമൂഹവും ജനങ്ങളും നല്കുന്ന ബഹുമാനം ഏതെല്ലാം വിധത്തിൽ ചൂഷണം ചെയ്യാം എന്ന് ആലോചിക്കുന്ന കാപട്യകാരനാകരുത് വി എസ്. രാഷ്ട്രീയവും പൊതുസേവനവും, കസേരയും എല്ലാകാലവും ആഗ്രഹിക്കരുത്. ജനങ്ങൾ ദൈവങ്ങളെപോലെ ഒരു നേതാവിനേ കൊണ്ടുനടക്കരുത്. ഒരു ഭരണാധികാരിയുടെ സേവനങ്ങൾ നിലനില്ക്കും, എന്നാൽ കാലാവധികഴഞ്ഞാൽ അദ്ദേഹത്തെ നിലനില്ക്കാൻ അനുവദിക്കരുത്. പുതിയതിനും, നല്ലതിനും, ചുറുചുക്കിനും വേണ്ടി അത്തരക്കാരെ നമ്മൾ മാറ്റിനിർത്തണം.വി എസ് ഏതു വിഷയത്തിലാണ് ഉറച്ചുനിന്നിട്ടുള്ളത്?. മൂന്നാർ വിഷയത്തിലും, ലാവലിൽ കേസിലും അദ്ദേഹത്തിന്റെ പത്തി പാർട്ടി അടിച്ചുമടക്കിയപ്പോൾ നിലനില്പിനായി കൂടെനിന്നവരെപോലും ചതിച്ച് സ്വന്തം കാര്യം നോക്കിപോവുകയായിരുന്നു അദ്ദേഹം. ടി.പി ചന്ദ്രശേഖരൻ വധത്തിൽ രമയോടൊപ്പം നിന്ന വി എസ് ഇക്കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ഒരു ഉളുപ്പുമില്ലാതെ അവരെ തള്ളിപ്പറഞ്ഞു. അഴിമതിക്കെതിരായി നിലകൊണ്ട അദ്ദേഹം തന്റെ കുടുംബത്തിന്റെ അകത്തുവരെ കയറിയ അഴിമതിയുടെ വേരുകളിൽ എന്തുകൊണ്ട് ശക്തമായ നിലപാട് എടുത്തില്ല?വി എസ് ഏതു വിഷയത്തിലാണ് ഉറച്ചുനിന്നിട്ടുള്ളത്?. മൂന്നാർ വിഷയത്തിലും, ലാവലിൽ കേസിലും അദ്ദേഹത്തിന്റെ പത്തി പാർട്ടി അടിച്ചുമടക്കിയപ്പോൾ നിലനില്പിനായി കൂടെനിന്നവരെപോലും ചതിച്ച് സ്വന്തം കാര്യം നോക്കിപോവുകയായിരുന്നു അദ്ദേഹം. ടി.പി ചന്ദ്രശേഖരൻ വധത്തിൽ രമയോടൊപ്പം നിന്ന വി എസ് ഇക്കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ഒരു ഉളുപ്പുമില്ലാതെ അവരെ തള്ളിപ്പറഞ്ഞു. അഴിമതിക്കെതിരായി നിലകൊണ്ട അദ്ദേഹം തന്റെ കുടുംബത്തിന്റെ അകത്തുവരെ കയറിയ അഴിമതിയുടെ വേരുകളിൽ എന്തുകൊണ്ട് ശക്തമായ നിലപാട് എടുത്തില്ല? കൂടംകുളത്തേ സമരത്തിനു പിന്തുണയുമായി ഇറങ്ങി അവരെയും പെരുവഴിയിലാക്കി സ്ഥലം വിട്ടു. പാർട്ടിക്കെതിരായി നിലകൊള്ളാൻ എന്നും ആഗ്രഹിക്കുന്ന ഇദ്ദേഹം എന്തുകൊണ്ട് സരിതയുടെ കേസിലും, കെ.എം മാണിയുടെ കേസിലും പാർട്ടി നടത്തിയ സമര ഒത്തുതീർപ്പുകൾക്ക് സാക്ഷിയായി. ഒരക്ഷരം പാർട്ടിയുടെ ഈ കള്ളക്കളിക്കെതിരെ ഉരിയാടിയോ? 

ഇപ്പോൾ അദ്ദേഹം ഉന്നയിക്കുന്ന മുഖ്യ ആവശ്യം ടി.പി വധക്കേസിൽ ശിക്ഷിച്ച് എല്ലാ പ്രതികളേയും പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നാണ്. പാർട്ടിയേ ഇതും പറഞ്ഞ് പ്രതിരോധത്തിലാക്കാൻ വി.എസിനു എന്തു ധാർമ്മിക അർഹതയുണ്ട്?. ഒരു കാലത്ത് കണ്ണൂരിൽ സിപിഎമ്മും ബി.ജെപിയുമായും, സിപിഎമ്മും കോൺഗ്രസുമായും ഭീകരന്മാരെപോലെ അരും കൊലകൾ നടത്തിയപ്പോൾ ഇദ്ദേഹത്തിന്റെ നീതിയും ധർമ്മവും ഉറങ്ങുകയായിരുന്നോ?. ഇടുക്കിയിൽ മണി പറഞ്ഞ വൺ, ടു, ത്രി കൊലകൾ നടന്നപ്പോൾ പാർട്ടി സെക്രട്ടറി സ്ഥാനത്തിനുന്ന് ഇദ്ദേഹം മനുഷ്യരക്തത്തിന്റെ മണം ആസ്വദിക്കുകയായിരുന്നു. കണ്ണൂരിൽ ഭീകര കൊലപാതകങ്ങളിൽ എത്രയോ പാർട്ടി നേതാക്കളെ ശിക്ഷിച്ചിരിക്കുന്നു. അവരിൽ ആരെയെങ്കിലും പാർട്ടിയിൽ നിന്നും പുറത്താക്കാൻ വി എസ് പറഞ്ഞിട്ടുണ്ടോ? ഓരോ കൊലകൾ കണ്ണൂരിൽ നടക്കുമ്പോഴും വീണ്ടും കബന്ധങ്ങൾ രക്തത്തിലൊഴുക്കാൻ സഖാക്കളിൽ അവേശപ്രസംഗം നടത്തിയ വി.എസിനെ തലശേരിയും, കൂത്തുപറമ്പും, പാനൂരും ഉള്ളവർക്കൊന്നും മറക്കാനാകില്ല. ഇതെല്ലാം നായനാരുടേയും, ഇ.എം എസിന്റേയും ഒക്കെ കാലം മുതൽ അദ്ദേഹം തുടർന്ന നയങ്ങളായിരുന്നു. രക്തം ഒഴുക്കിയും, രക്തസാക്ഷികളെ ഉണ്ടാക്കിയും തന്നെയാണ് ഇന്നത്തേ സിപിഎമ്മിന്റെ മുൻ നിര നേതാക്കളേ പോലെ വി എസ് അച്യുതാനന്ദനും കേരളത്തിൽ വളർന്നത്. പാർട്ടിഗ്രാമങ്ങൾ കണ്ണൂരിൽ ഉണ്ടാക്കാനും, ബോബ് രാഷ്ട്രീയത്തിനും, സഖാക്കളുടെ കരങ്ങളിൽ പ്രതിയോഗിയേ കൊല്ലാൻ കൊലവാൾ കൊടുക്കാനും ഇന്നത്തേ സിപിഎമ്മിന്റെ മുൻ നിര നേതാക്കളുടെ കൂട്ടത്തിൽ വി.എസും ഉണ്ടായിരുന്നു. വി എസ്‌കൂടി പാലൂട്ടി വളർത്തിയ കരങ്ങളാണ് ടി.പിയുടെ ശരീരം പിളർന്നത്. വി എസ് എന്തിനു ഒരു ടി.പിയേക്കുറിച്ചു മാത്രം കരയുന്നു? എത്രയോ അരും പാതകങ്ങളിൽ സിപിഎമ്മിന്റെ പങ്ക് ഈ നാട്ടിലെ കോടതികൾ ശരിവെയ്ക്കുകയും, നൂറുകണക്കിനു പ്രവർത്തകരേയും നേതാക്കളേയും ജയിലിൽ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. അവരെയെല്ലാം പാർട്ടിയിൽ നിന്നും പുറത്താക്കാൻ പറയാതെ ഇദ്ദേഹം എന്തുകമ്മ്യുണിസമാണ് ഇപ്പോൾ പ്രസംഗിക്കുന്നതും കൊണ്ടാടുന്നതും.

സിപിഐ(എം) ഇന്ത്യയിൽ തകർന്നുകഴിഞ്ഞു, അതും ഒരു തിരിച്ചുവരവിനു സാദ്ധ്യതകൾ ഇല്ലാതെ. കോൺഗ്രസിനെതിരെ പതിറ്റാണ്ടുകൾ പടനയിച്ച് ആ പ്രസ്ഥാനം തറപറ്റിയപ്പോൾ ഇന്ത്യയിൽ ഇടതുപക്ഷത്തിനും പ്രസക്തിയില്ലാതെ വന്നു. കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിൽ വളർന്ന സിപിഎമ്മിനെ പുതുനിര ആശയങ്ങളും പ്രസ്ഥാനങ്ങളും വന്നതോടെ ഈ നവയുഗത്തിൽ ജനം കൈവിട്ടു. ഇന്ത്യയിലെ ജനങ്ങൾ അരനൂറ്റാണ്ടുമുമ്പ് വലിച്ചെറിഞ്ഞിട്ടും മൂന്ന് സംസ്ഥാനത്ത് മാത്രമാണ് സിപിഎമ്മിനു പിടിച്ചുനില്ക്കാനായത്. ഇപ്പോൾ കേരളം മാത്രമാണ് പാർട്ടിക്ക് മുങ്ങാതെ പിടിച്ചുനില്ക്കാൻ ഒരു കരഭാഗം ഉള്ളത്. 91 വയസ്സുകഴിഞ്ഞ ഒരു വയോധികനെ ചുറ്റിപ്പറ്റി സിപിഐ(എം) ഉറക്കൊമൊഴിഞ്ഞു ചർച്ചചെയ്യണമെങ്കിൽ ഈ പാർട്ടി അത്രമാത്രം അധപതിച്ചു. കേരളമൊന്നാകെ ഒരു യാത്രപോലും നടത്തി ജനങ്ങളെ സന്ദർശിക്കാൻ ആരോഗ്യമില്ലാത്ത ഈ വയോധികൻ കണ്ണുരുട്ടിയും, കാൽ നിലത്ത് ആഞ്ഞ് ചവിട്ടുമ്പോഴും, നെറ്റി ചുളിക്കുമോഴും സിപിഐ(എം) ഭയക്കുകയും, വിറയ്ക്കുകയുമാണ്.91 വയസ്സുകഴിഞ്ഞ ഒരു വയോധികനെ ചുറ്റിപ്പറ്റി സിപിഐ(എം) ഉറക്കൊമൊഴിഞ്ഞു ചർച്ചചെയ്യണമെങ്കിൽ ഈ പാർട്ടി അത്രമാത്രം അധപതിച്ചു. കേരളമൊന്നാകെ ഒരു യാത്രപോലും നടത്തി ജനങ്ങളെ സന്ദർശിക്കാൻ ആരോഗ്യമില്ലാത്ത ഈ വയോധികൻ കണ്ണുരുട്ടിയും, കാൽ നിലത്ത് ആഞ്ഞ് ചവിട്ടുമ്പോഴും, നെറ്റി ചുളിക്കുമോഴും സിപിഐ(എം) ഭയക്കുകയും, വിറയ്ക്കുകയുമാണ്. പാർട്ടിയുടെ മുഖ്യമന്ത്രി പദം വരെ വളർപ്പോൾ ഗൗരിയമ്മയേയും, അതികായകനായിനിന്ന എം വിരാഘവനേയും നിഷ്‌കരുണം വെട്ടിനീക്കിയ സിപിഎമ്മിന്റെ ചങ്കൂറ്റം ഇന്നെവിടെപോയി?. ഈ വയോവയോധികനെ ചുറ്റിപ്പറ്റി സിപിഐ(എം) രാഷ്ട്രീയ ഒരു പതിറ്റാണ്ടായി നീങ്ങുന്നു. സിപിഎമ്മിന്റെ കേഡർ സ്വഭാവം ചിതയിൽ ചാരമായിട്ട് എത്രയോ കാലമായി. ഒരുപാട് മനുഷ്യരെ കൊല്ലാൻ വിട്ടുനല്കിയും, കൊന്നും നാടുവിറപ്പിച്ച പാർട്ടി ഇന്ന് ഭയപ്പാടിലാണ്. ശരിക്കും ജനത്തേ ഭയക്കുന്നു. തകർച്ചയെ ഭയക്കുന്നു. ചില നിഴൽ കാണുമ്പോൾ പോലും ഭയന്ന് ഭ്രാന്ത് പിടിച്ചപോലെയാകുന്നു വി.എസിനെ മാത്രമല്ല, ഷോർണ്ണൂരിലും, വടകരയിലും, മുണ്ടൂരും ഒക്കെയുള്ള സാദാസഖാക്കൾ പോലും കണ്ണുരുട്ടിയാൽ മൂത്രമൊഴിക്കുന്ന പാർട്ടിയാണിപ്പോൾ സിപിഐ(എം). എന്തിനേറെ, കേരളത്തിലെ മുഖ്യമന്ത്രി, ആഭ്യന്തിര മന്ത്രി, ബിജെപി നേതാക്കൾ തുടങ്ങി എല്ലാവരെയും സിപിഎമ്മിനു ഭയമാണ്. ആകെ ഭയമില്ലാതെ നിവർന്നി നില്ക്കുന്നത് സിപിഐ കാരുടെയടുത്ത് മാത്രം. ഞാഞ്ഞൂലിനേ കണ്ടാൽ പോലും ഭയന്ന് വാവിട്ട് കരയുന്ന സിപിഐ(എം) അച്യുതാനന്ദന്റെ ഓലപാമ്പിന്റെ വിഷം കണ്ടും ഭയന്നുവിറയ്ക്കുകയാണ്. ഇങ്ങിനെയുള്ള അച്യുതാനന്ദനെ കമ്യൂണിസ്റ്റുകാരുടെ മിശിഹാ ആയും, ഉത്തമ കമ്യൂണിസ്റ്റുകാരനായും ചിത്രീകരിക്കുന്ന ചാനലിലേ വാടക ചർച്ചക്കാരും ജനങ്ങളെ കോരിതരിപ്പിക്കുന്നു.സിപിഎമ്മിനു എന്തുകൊണ്ടാണ് ഇത്രമാത്രം പാർട്ടിവുരുദ്ധനായിട്ടും പാർട്ടിക്ക് വഴങ്ങാതിരുന്നിട്ടും അച്യുതാനന്ദനെ തൊടാനാകാത്തത്? എല്ലാ ശക്തിയും ചോർന്നിട്ടും, പാർട്ടി ഘടകങ്ങൾ കൂടെയില്ലാതിരുന്നിട്ടും വി.എസിനെ ഭയക്കുന്നത് എന്തിനാണ്. കേരളത്തിലേ സിപിഐ(എം) അത്രമാത്രം ദുർബലമാണ്. വാടിതളർന്നുനില്ക്കുന്നു. പാർട്ടിക്കുള്ളിൽ ഉണ്ടാകുന്ന ഒരിളം കാറ്റുപോലും സിപിഎമ്മിന്റെ അവസാനത്തിലേക്ക് എത്തിക്കുമെന്ന വലിയ സത്യം നേതാക്കൾ തിരിച്ചറുകയാണ്സിപിഎമ്മിനു എന്തുകൊണ്ടാണ് ഇത്രമാത്രം പാർട്ടിവുരുദ്ധനായിട്ടും പാർട്ടിക്ക് വഴങ്ങാതിരുന്നിട്ടും അച്യുതാനന്ദനെ തൊടാനാകാത്തത്? എല്ലാ ശക്തിയും ചോർന്നിട്ടും, പാർട്ടി ഘടകങ്ങൾ കൂടെയില്ലാതിരുന്നിട്ടും വി.എസിനെ ഭയക്കുന്നത് എന്തിനാണ്. കേരളത്തിലേ സിപിഐ(എം) അത്രമാത്രം ദുർബലമാണ്. വാടിതളർന്നുനില്ക്കുന്നു. പാർട്ടിക്കുള്ളിൽ ഉണ്ടാകുന്ന ഒരിളം കാറ്റുപോലും സിപിഎമ്മിന്റെ അവസാനത്തിലേക്ക് എത്തിക്കുമെന്ന വലിയ സത്യം നേതാക്കൾ തിരിച്ചറുകയാണ്. പണ്ട് പാർട്ടിവിടുന്നവരെ വെട്ടിയും കുത്തിയും കൊല്ലുകയും, കയ്യും കാലും വെട്ടിയും തല്ലിയും ഒടിക്കുകയും ചെയ്യുന്ന സമാനതകളില്ലാതെ ജനങ്ങളുടെ ജനാധിപത്യ അവകാശം കൈയിലെടുത്ത സിപിഎമ്മിനു ഇന്ന് പാർട്ടിയേ പരസ്യമായി തള്ളിപ്പറയുന്നവരുടെ രോമത്തിൽ പോലും തൊടാനാകുന്നില്ല. കേരളം ഒരുപാട് ഭരിച്ച പാർട്ടിയുടെ ചരിത്രപരമായി അന്യവാര്യമായ ദുരന്തം ആണിത്.


വിസ്.അച്യുതാനന്ദൻ ഉയർത്തുന്ന ഏതെങ്കിലും ആവശ്യം കഴിഞ്ഞ കുറെകാലമായി പാർട്ടി അനുസരിച്ചിട്ടുണ്ടോ? സമ്മേളനത്തിൽനിന്നും പിണങ്ങിപോയ അദ്ദേഹത്തേ അനുനയിപ്പിക്കാൻ പാർട്ടി പോളിറ്റ്ബ്യൂറോ അംഗങ്ങൾ വീട്ടിലെത്തിയെന്നും അത് വി.എസിന്റെ ഒരു വിജയമാണെന്നും ചാനലുകാർ പറയുന്നു. പാർട്ടിയുടെ തറയിൽ വീണുകിടക്കുന്ന തകർച്ചയാണിത്. അല്ലാതെ വി.എസിന്റെ വിജയമല്ല.

എന്തിനാണു വി എസ് ഈ പാർട്ടിയിൽ തുടരുന്നത്? അദ്ദേഹത്തെ നിരന്തരം തരം താഴ്‌ത്തുന്നു, ഭീഷണിപ്പെടുത്തുന്നു, അപമാനിക്കുന്നു, നേതാക്കൾ കൊഞ്ഞനം കുത്തുന്നു, പരിഹസിക്കുന്നു. അരനൂറ്റാണ്ടായി സമ്മേളനപതാക ഉയർത്തിയ ശേഷം പ്രസംഗിക്കുന്ന പതിവും അദ്ദേഹത്തിനു നിഷേധിച്ചു. ഒരാളെ സസാരിക്കാൻ അനുവദിക്കാതിരിക്കുക എന്നുപറഞ്ഞാൽ അയാളുടെ അവകാശങ്ങൾ നിഷേധിക്കലും, കീഴടക്കലുമാണ്. എന്നിട്ടും എന്തിനു അദ്ദേഹം ഈ പാർട്ടിയിൽ തുടരുന്നു? അദ്ദേഹം ഉയർത്തുന്ന ആശയങ്ങളിൽ ഒരു തരി ആത്മാർഥതയുണ്ടെങ്കിൽ അതെല്ലാം നടപ്പാക്കാൻ പാർട്ടിവിട്ട് ശേഷ ജീവിതം മാറ്റിവയ്ക്കാത്തത് എന്തുകൊണ്ട്? പാർട്ടി സഖാക്കളും, കേരളത്തിൽ വി സിനെ സ്വീകരിക്കാൻ രണ്ടുകൈയും നീട്ടി ജനവുമുണ്ടെന്ന് ചാനലുകൾ പറയുന്നത് ശരിയെങ്കിൽ എന്തുകുണ്ട് അദ്ദേഹം പാർട്ടിയിൽ നിന്നും ചാടുന്നില്ല. ചാടിയാൽ അപ്പോഴറിയാം താങ്ങാൽ നില്ക്കുന്ന കൈകളും കാലുകളും വെറും കപടമായിരുന്നുവെന്ന്. കേരളം ഇതുപോലെ എത്രപേരേ ആവേശം നല്കിയും പറഞ്ഞു പറ്റിച്ചും ചാടിച്ച് പെരുവഴിയിലാക്കിയെന്ന് ഏറ്റവും നന്നായി അറിയാവുന്നതും വി.എസിനായിരിക്കും. ഇന്ത്യയിൽ തകർന്ന് തരിപ്പണമായി മുക്കാൽ നൂറ്റാണ്ടായിട്ടും ഒരു ഗതിയും കിട്ടാത്ത കമ്യൂണിസ്റ്റ് പ്രസ്ഥാത്തെ ഈ വയോധികൻ നന്നായി വട്ടം കറക്കുകയാണ്. തകർച്ച പൂർണ്ണമായ കൊലയാളികൾക്കാശ്രയമായ ഈ പാർട്ടിയുടെ തകർച്ച ഒരു ഭാഗ്യമായി വി എസ് കാണുന്നു. വാർദ്ധക്യത്തിൽ സിപിഎമ്മിന്റെ തകർച്ച മുതലാക്കി ചൂതാട്ടം നടത്തുകയാണ് ഈ വയോധികൻ.

ഇമെയിൽ nmvins@gmail.com.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കോടീശ്വരന്മാരുടെ സമരം കണ്ട് മുട്ടുവിറച്ച് പിണറായി സർക്കാർ; ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ബാധ്യത ഉയർത്തിക്കാട്ടിയ മുഖ്യമന്ത്രി ഫ്‌ളാറ്റുകാരുടെ പ്രശ്‌നത്തിൽ ജസ്റ്റീസ് അരുൺ മിശ്രയുടെ ഉത്തരവിന് നൽകുന്നത് പുല്ലുവില; എല്ലാം ഉടമകളുടെ തലയിൽ കെട്ടിവച്ച് നിർമ്മാതാക്കൾ കൈകഴുകുന്നതും തിരക്കഥയുടെ ഭാഗം; ശ്രമിക്കുന്നത് കോടതി നിലപാട് കടുപ്പിച്ചാൽ ഖജനാവിൽ നിന്ന് 350 കോടി അടിച്ചെടുക്കാനുള്ള നീക്കം; സർവ്വകക്ഷിയോഗത്തിൽ എല്ലാവരും മരടിൽ ഒരുമിക്കും
കശ്മീരിനുള്ള പ്രത്യേക പദവി മോദി സർക്കാർ എടുത്തു കളഞ്ഞതിനെ അംഗീകരിക്കുന്നു; കശ്മീരിനു വേണ്ടി ഹൃദയംനൊന്ത് മുദ്രാവാക്യം വിളിക്കുന്ന ഡിവൈഎഫ്ഐക്കാരും പുരോഗമന കലാസാഹിത്യകാരന്മാരും ലക്ഷക്കണക്കിന് പണ്ഡിറ്റുകൾക്ക് മനുഷ്യാവകാശമുണ്ടെന്ന കാര്യം ഓർക്കണം; ആമസോൺ കാടുകൾ കത്തുമ്പോൾ ഡിവൈഎഫ്ഐ ഇവിടെ പ്രകടനവുമായെത്തും; പശ്ചിമഘട്ടം നശിപ്പിക്കുമ്പോൾ അവർക്ക് യാതൊരു പ്രശ്നവുമില്ല; കേന്ദ്രത്തെ പുകഴ്‌ത്തി ഇടതുപക്ഷത്തെ വിമർശിച്ച് ടി പത്മനാഭൻ
ഞങ്ങൾ ബുദ്ധിയുള്ളവരാണ് മന്ത്രീജി.. ഉത്തരേന്ത്യക്കാരെ അപമാനിക്കരുത്; അഞ്ച് വർഷം ഭരിച്ചിട്ടും നിങ്ങൾ ഇവിടെ ഒരു തൊഴിൽ സൃഷ്ടിച്ചിട്ടില്ല; കേന്ദ്രമന്ത്രി സന്തോഷ് ഗംഗ്‌വറിനെ പ്രസ്താവനക്കെതിരെ പ്രിയങ്ക ഗാന്ധി; മന്ത്രി മാപ്പു പറയണമെന്ന് മായാവതിയും; അമിത്ഷാ കൊളുത്തിവിട്ട ഹിന്ദി ഭാഷാ വിവാദം കൊഴുക്കുന്നതിനിടെ ഉത്തരേന്ത്യക്കാർക്ക് ക്വാളിറ്റിയില്ലെന്ന ബിജെപി മന്ത്രിയുടെ പ്രസ്താവനയും വിവാദത്തിൽ; തൊഴിലില്ലായ്മയ്ക്കു കാരണം സാങ്കേതികവിദ്യയുടെ വളർച്ചയെന്ന കണ്ടുപിടുത്തവുമായി മറ്റൊരു കേന്ദ്രമന്ത്രിയും
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
ടൈമിങ് തെറ്റി രണ്ട് കാമുകന്മാർ ഒരേ സമയം എത്തിയപ്പോൾ കാമുകി പോയത് പൊലീസുകാരനൊപ്പം; രണ്ടാമനെ പിണക്കാതിരിക്കാൻ പൊലീസുകാരൻ തട്ടിക്കൊണ്ട് പോയെന്നും കാറിൽ പീഡനത്തിന് ഇരയാക്കിയെന്നും പരാതി നൽകി വീട്ടമ്മയുടെ മലക്കം മറിച്ചിൽ; എല്ലാം ശുദ്ധ ഉഡായിപ്പെന്ന് തിരിച്ചറിഞ്ഞ് പൊലീസും; പത്തനംതിട്ടയിലെ ട്രയാങ്കിൾ ലൗ സ്റ്റോറിയിൽ ട്വിസ്‌റ്റോട് ട്വിസ്റ്റ്
അടിച്ചു കണ്ണ് പൊട്ടിക്കും! താൻ സഞ്ചരിച്ച കാറിനെ മറികടന്ന ടിപ്പർ ലോറി ഡ്രൈവറോടു ക്ഷോഭിച്ച് പി കെ ശശി എംഎൽഎ; ബാലേട്ടന്റെ ഗുഡ് സർട്ടിഫിക്കറ്റു വാങ്ങി പാർട്ടിയിലേക്ക് തിരികെ എത്തിയതോടെ പി കെ ശശിയിലെ ആ പഴയ ഷോമാൻ ഉണർന്നു; ജനപ്രതിനിധിയുടെ ധിക്കാരം നിറഞ്ഞ ഭീഷണി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; പീഡന ആരോപണത്തിൽ നിന്നും തടിയൂരിയ ഷൊർണൂർ എംഎൽഎയുടെ വിരട്ടലിൽ താനാണ് തെറ്റുകാരനെന്ന് പറഞ്ഞ് ടിപ്പർ ഡ്രൈവറും
'കുടുക്കു പൊട്ടിയ കുപ്പായം' ഗാനം കോപ്പിയടിച്ചതെന്ന ആരോപണം തള്ളി ഷാൻ റഹ്മാൻ; 'എല്ലാവർക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഡിത്തരം ഞങ്ങൾക്കില്ല'; ആദ്യം തീരുമാനിച്ചത് ചുക്കാനിലെ സുരേഷ് ഗോപിയുടെ ഡാൻസടങ്ങിയ ഗാനം എടുക്കാൻ; റൈറ്റ്സ് എടുത്തില്ലെന്ന കാരണത്താൽ ഒടുവിൽ ഒഴിവാക്കി; ഈ ഓണക്കാലത്ത് വൈറലായ ലവ് ആക്ഷൻ ഡ്രാമയിലെ ഗാനത്തെ ചൊല്ലിയുണ്ടായ ആക്ഷേപങ്ങൾ തള്ളി സംഗീത സംവിധായകൻ
സുഡാനി ഫ്രം നൈജീരിയയുടെ നേട്ടം നിക്ഷേപിച്ചത് ഫ്‌ളാറ്റിൽ; നിയമ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് കരുതി ഒരു വർഷം മുമ്പ് മാത്രം വാങ്ങിയ ഫ്‌ളാറ്റിൽ നടൻ പിടിച്ചത് പുലിവാല്; ചീഫ് സെക്രട്ടറിക്ക് ഗോബാക്ക് വിളിക്കാനെത്തിയ സൗബിൻ സാഹിറിന്റെ മുഖത്തുള്ളത് നിരാശ മാത്രം; കുടുങ്ങിയവരിൽ ആൻ ആഗസ്റ്റിനും മേജർ രവിയും അടക്കമുള്ള സിനിമാക്കാരും; 3200 സ്‌ക്വയർ ഫീറ്റിലെ ആൽഫാ സമുച്ചയത്തിൽ താമസിക്കുന്നവരെല്ലാം കോടീശ്വരന്മാർ: സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധിക്കാൻ വെള്ളിത്തിരയിലെ നക്ഷത്രങ്ങളും
കമ്പിളിക്കണ്ടം സതീശും കുടുംബവും പഴനിയിൽ പോയത് പത്ത് മാസമുള്ള കുട്ടിയുടെ മുടി എടുക്കാൻ; നേർച്ച കഴിഞ്ഞ് വരുമ്പോൾ വളവ് തിരിഞ്ഞപ്പോൾ അമ്മയുടെ കൈയിലിരുന്ന കുട്ടി റോഡിൽ വീണു; മയക്കത്തിൽ ഇരുന്ന അമ്മ കുട്ടിയെ നഷ്ടപ്പെട്ടത് അറിഞ്ഞത് വെള്ളത്തൂവലിൽ എത്തിയപ്പോൾ; വന്യമൃഗങ്ങളുള്ള കാടിനു നടുവിലെ റോഡിൽ നിന്ന് കുട്ടി ഇഴഞ്ഞെത്തിയത് വനപാലകരുടെ അടുത്ത്; ഇത് ഹോളിവുഡ് സിനിമ 'ബേബീസ് ഡേ ഔട്ടിനെ' ഓർമ്മിപ്പിക്കും രക്ഷപ്പെടൽ; രാജമലയിലെ അത്ഭുത കുട്ടിയുടെ കഥ
ആദ്യ പ്രണയമെത്തിച്ചത് വിവാഹത്തിൽ; നടുവണ്ണൂരുകാരിയുടെ രണ്ടാം പ്രണയം കൊണ്ടെത്തിച്ചത് ജയിലിലും! നീണ്ട അവധിയായതിനാൽ ബാലുശ്ശേരിക്കാരുടെ അടിപൊളി പാട്ടുകാരനും കാമുകിക്കും അഴിക്കുള്ളിൽ കഴിയേണ്ടി വരും; വിവാഹ വീട്ടിൽ പാട്ടുകാരനോട് തോന്നിയ പ്രണയം പടർന്ന് പന്തലിച്ചപ്പോൾ ഇതര മതസ്ഥരായ കമിതാക്കൾ ചെന്നു പെട്ടത് ഊരാക്കുടുക്കിൽ; നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹേയും പാടി ആരാധകരെ സൃഷ്ടിച്ച ഷമ്മാസ് കിനാലൂരും പ്രണയിനി ഷിബിനയും കഴിയുന്നത് രണ്ട് ജയിലുകളിൽ
വിദ്യയും യുകേഷും തമ്മിലുണ്ടായിരുന്നത് എത്ര ശ്രമിച്ചിട്ടും പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ; ദാമ്പത്യ പ്രശ്‌നങ്ങളിൽ ആകെ തളർന്ന വിദ്യക്ക് തുണയായത് ബന്ധുക്കൾ നൽകിയ സ്‌നേഹം മാത്രം; രണ്ട് വർഷങ്ങൾക്ക് ശേഷം അടുത്തപ്പോൾ വീണ്ടും പ്രതീക്ഷകൾ; എല്ലാം പരിഹരിക്കാൻ ദുബായിലെത്തിയ യുകേഷ് ഭാര്യയെ അരുംകൊല ചെയ്ത വാർത്തയിൽ നടുങ്ങി ബന്ധുക്കൾ; ഉത്രാട ദിനത്തിൽ നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ ഞെട്ടി കൊല്ലം തിരുമുല്ലാവാരം നിവാസികൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
ഉത്രാടനാളിലെ കരുനാഗപ്പള്ളിയിലെ അരുംകൊലയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ കുടിപ്പകയോ? അയൽവാസിയുമായുള്ള തർക്കത്തിനിടെ ആസൂത്രിത കൊലപാതകത്തിലേക്ക് വഴിയൊരുക്കിയെന്ന് ആരോപണം; പടക്കം പൊട്ടിച്ചുണ്ടാക്കിയ പ്രകോപനവും കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയുള്ള സംഘർഷ നാടകവും; പിടിച്ചുമാറ്റാനെത്തിയ സുജിത്തിനെ കൊന്നത് അഭിമന്യു മോഡലിൽ ചങ്കിൽ കത്തി കുത്തിയിറക്കി; ഒളിവിൽ പോയവർ എസ്.ഡി.പി.ഐയുടെ സജീവപ്രവർത്തകർ; സംഘർഷ സാധ്യതയിൽ കരുനാഗപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം
നമ്മൾ പരിഹസിക്കുന്ന മോദി ആരും പ്രതീക്ഷിക്കാത്ത ജനവിജയം നേടിയത് വോട്ടെണ്ണൽ യന്ത്രം പിളർത്തിയും വർഗീയത മാത്രം പറഞ്ഞാണെന്നും വിശ്വസിക്കാൻ ആർക്കും അവകാശമുണ്ട്; തൂറാൻ ദേശീയപാതയുടെ വെളിമ്പുറം തേടിയ ദശലക്ഷം പേരുടെ ജാതകം മാറ്റിയ കഥ അവിടെപ്പോയാൽ അവർ പറയും; യുദ്ധത്തിൽ മുക്കാൽ ഭാഗവും വിജയിച്ച ഒരാളെ നേരിടേണ്ടത് മിമിക്സ് പരേഡ് നടത്തിയല്ല: കാക്ക തൂറിയ പോലുള്ള കേരളത്തിൽ നിന്ന് കാണുന്ന ദേശീയ രാഷ്ട്രീയ ദൃശ്യത്തെ പരിഹസിച്ച് ജാവേദ് പർവേശ്
എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായത്? മനസ്സ് വേദനിക്കുകയാണ്.. എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിൻ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതിൽ.. ഓടിക്കളിച്ചു വളർന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആർ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതിൽ.. സ്വന്തം നാട്ടിലും അന്യതാബോധം; ഓണ ദിവസം ഉണ്ടായ ദുരനുഭവത്തെ കുറിച്ച് ജ്യോതി വിജയകുമാർ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
ശതകോടീശ്വരൻ പോൾ മുത്തൂറ്റിനെ മതിലിൽ ചാരി നിർത്തി ആവർത്തിച്ച് കുത്തിയത് കാരി സതീഷ്; കാറിനുള്ളിൽ എല്ലാത്തിനും സാക്ഷിയായി തെന്നിന്ത്യൻ താര സുന്ദരിയും; ഒന്നും കണ്ടില്ലെന്ന് പറഞ്ഞ് മാപ്പ് സാക്ഷിയായി ഓംപ്രകാശും പുത്തൻപാലം രാജേഷും; വിവാദത്തിന് മേമ്പൊടിയായി എസ് മോഡൽ കത്തിയും പിണറായിയുടെ പ്രസ്താവനയും; കത്തി നിർബന്ധിച്ച് പണിയിച്ചതെന്ന മൊഴിക്ക് പിന്നാലെ വിൻസന്റ് എം പോളിന് കോടതി ശകാരവും കേസ് സിബിഐക്ക് കൈമാറലും; ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങളുടെ കലവറയായി പാതിരാകൊലപാതകം