1 usd = 75.62 inr 1 gbp = 93.36 inr 1 eur = 83.95 inr 1 aed = 20.59 inr 1 sar = 20.13 inr 1 kwd = 245.27 inr

May / 2020
29
Friday

കൊറോണയും ബ്രൗൺബാഗും...

March 31, 2020 | 11:11 AM IST | Permalinkകൊറോണയും ബ്രൗൺബാഗും...

കോരസൺ വർഗീസ്

വൾ തനിച്ചേ ഉണ്ടാവൂ എന്നാണ് എനിക്ക് പേടി, അവൾ ജോലിയും ചെയ്യുന്നില്ല. അതുകൊണ്ടു എനിക്ക് ഉള്ളതും കിട്ടാവുന്നതതും അവളുടെ പേരിൽ എഴുതി ഇന്ന് തന്നെ എഴുതി വെയ്ക്കും. കൊറോണക്കാലത്തെ ആശങ്കൾ പങ്കുവെച്ചു ഒരു സുഹൃത്ത് പറഞ്ഞതാണ്. അൾത്താരയിലെ പ്രധാന സേവകൻ, സൺഡേസ്‌കൂൾ, കമ്മ്യൂണിറ്റി ക്ലബ്ബ് തുടങ്ങി തന്റെ സമൂഹത്തിനുവേണ്ടി ഏറ്റവും കൂടുതൽ സമയം പങ്കുവച്ചആൾ എന്ന നിലയിൽ ആരെങ്കിലുംഒക്കെ തന്റെ സംസ്‌കാരത്തിൽ സംസാരിക്കാൻ ഉണ്ടാവും എന്ന പ്രതീക്ഷയും ഇല്ല. എവിടെയാണ് അടക്കുന്നതെന്നോ എന്ത് കർമ്മമാണ് നടത്തുന്നതെന്നോ പറയാൻഒക്കില്ല. ശ്വാസക്കുഴലും ഘടിപ്പിച്ചു കിടക്കുന്നിടത്തു ആരെക്കിലും പ്രീയപ്പെട്ടവർ കടന്നു വരികയുമില്ല എന്നുമറിയാം.

സംഹാരരുദ്രനായ കൊറോണ ഏതു നിമിഷവും കടന്നുവരാവുന്ന ചിന്തയിൽ കുറ്റിയും കൊളുത്തും വരെ അൽകോഹോൾ സ്ട്രിപ്പ് ഇട്ടു തിരുമി, ലൈസോൾ സ്‌പ്രൈ കൊണ്ട് വീടിന്റെ വാതിൽപ്പടിയിൽ അടിച്ചു, കഴിവതും കൈയിൽ ഗ്ലവ്‌സ് ഇട്ടു , മുഖത്തു ചൊറിയാതെ, വാമൂടി ഇനി എത്രനാൾ? അറിയില്ല, കേൾക്കുന്നത്ഒന്നും നല്ല വാർത്തകൾ അല്ല. ആദ്യം തമാശ ഷെയർ ചെയ്തു തുടങ്ങിയെങ്കിലും ഇപ്പൊ അതൊന്നും തമാശ അല്ല എന്ന തിരിച്ചറിവ് വല്ലാതെ നടുക്കുന്നു.

സുഹൃത്ത് ജോൺ, കൊറോണയെപ്രതോരോധത്തിലാക്കാൻ ഒരു ഒറ്റമൂലി പറഞ്ഞു. വേപ്പിൻപൊടി, പച്ചമഞ്ഞൾ അരച്ചു തേനിൽ ചാലിച്ചു ഒരു കഷായം പോലെ ദിവസവും സേവിക്കുക. നീം പൗഡർ കിട്ടുന്ന കടയും പറഞ്ഞു തന്നു. അൽപ്പം ദൂരെയാണെങ്കിലും കടതുറന്നിരുന്നു എന്ന് മനസിലാക്കി അങ്ങോട്ട് തന്നെ വിട്ടു. കടയിൽ ചെന്നപ്പോൾ ഒരാൾ വാതിൽ തുറക്കാൻ കൂട്ടാക്കാതെ മുറുക്കിപ്പിടിച്ചുകൊണ്ട് ഒരുവളിച്ച ചിരിയോടെ നിൽക്കുന്നു. അൽപ്പം ബലം പിടിച്ചാണെകിലും വാതിൽ വലിച്ചു തുറന്നു. വാതിലിൽ തൊടാതിരിക്കാനായി ടിഷ്യൂപേപ്പർ കൊണ്ടാണ് പിടിച്ചത്. വാതിൽ തുറക്കുകയും അയാൾ ഓടി അപ്രത്യക്ഷ നായി. കടയിൽ നിറയെ പുക, ഒന്നും കാണാൻ സാധിക്കുന്നില്ല. വടക്കേ ഇന്ത്യക്കാരന്റെ കട ആയതിനാൽ അയാൾ എന്തോ പൂജയോ മറ്റോ ചെയ്യുകയാണ് . ഓടി നടന്നു അയാൾ എന്തൊക്കയോ ചെയ്യുന്നു. കുറേ നേരമായിട്ടും അയാൾ അടുത്തുവരുന്നില്ല , ഒന്നും ചോദിക്കാനും സാധിക്കുന്നില്ല. അയാൾ കൂടുതൽ സമയവും അകത്തെ ഓഫീസിൽ മുറിയിൽ തങ്ങി നിൽക്കയാണ്. എന്തോ ഒരു പ്രേതത്തെ കണ്ടമട്ടിലാണ് അയാൾ എന്നെ ഒളിഞ്ഞു നോക്കിയിട്ടു പോകുന്നത് കാണുപോൾ തോന്നിയത്. നീം പൗഡർ ഉണ്ടോ എന്ന് അലറി ചോദിച്ചു. അവിടെ ഉണ്ടോ എന്ന് നോക്കൂ ഉണ്ടെങ്കിൽ അതിന്റെ പണം അവിടെ വെച്ചേക്കൂ എന്ന് പറഞ്ഞു അയാൾ വീണ്ടും മുങ്ങി. ഒരു വിധം പുകനിറഞ്ഞ കടയിൽ നിന്നും വേപ്പിൻപൊടി സംഘടിപ്പിച്ചു പണവും അയാളുടെ മേശപ്പുറത്തുവച്ചു തിരിച്ചിറങ്ങി. കോട്ടിന്റെ കീശയിൽ ഉണ്ടായിരുന്ന ചില്ലറ നാണയങ്ങൾ വാതിൽക്കൽ വച്ചിരുന്ന ഏതോ ദേവ വിഗ്രഹത്തിന്റെ നീട്ടിയിരുന്നകൈയിൽ നിക്ഷേപിച്ചു പോരുന്നു.

രാവിലെ എഴുന്നേറ്റു വീട്ടിലെ എല്ലാവർക്കുമായി വേപ്പില കഷായം കൂട്ടുകയാണ് സ്ഥിരം പണി. കൊറോണക്ക് എതിരെ കടുത്ത പ്രതിരോധം തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗം. ഡാഡി, എന്തിനാ ഇത്രപരിഭ്രാന്തി, എന്തിനാ ഇടയ്ക്കിടെ കൈ സോപ്പിട്ടു കഴുകാൻ പറയുന്നത്, എന്തിനാ ഇവെടെല്ലാം ലൈസോൾ സ്‌പ്രൈ ചെയ്യുന്നത്, ഇത് അൽപ്പം കടുത്ത കൈ തന്നെയാണ് . ഞങ്ങൾ വെളിയിൽ പോകുന്നില്ലല്ലോ പിന്നെന്തിനാ ഇത്രയൂം കാര്യങ്ങൾ. ഡോക്ടറേറ്റ് ഉള്ള പുത്രന്റെ മുഖത്തു ഒരു പുശ്ച്ചഭാവം. ഭാര്യയും ഏതാണ്ട് അടുത്ത ഭാവത്തിൽ തന്നെ. ഇതങ്ങോട്ടു ചെയ്യുക, എല്ലാവരുടെയും സുരക്ഷക്കായിട്ടാണ്. നിന്റെയൊക്കെ പിള്ളേരെ കണ്ടിട്ടു ഒന്ന് മരിച്ചാൽ കൊള്ളാമെന്നുണ്ട്. നടക്കുമോ എന്നറിയില്ല എന്നാലും ഒന്ന് ശ്രമിക്കുകയാണ്.

കൊറോണയുടെ പ്രതിരോധത്തിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകയായ ഭാര്യ ജോലി കഴിഞ്ഞു വരുമ്പോൾ സ്വീകരിക്കാൻ ഞാനും മക്കളും തയ്യാറായി നിൽക്കെയാണ്. ഒരാളുടെ കൈയിൽ തോർത്ത് മറ്റൊരാളുടെ കൈയിൽ സോപ്പ്, നൈറ്റ് ഗൗൺ , തുടങ്ങി ആൾ പടിയിൽ എത്തുമ്പോഴേക്കും എല്ലാം കൈയിലേക്ക് കൊടുത്തു ഓടി അപ്രത്യക്ഷമാകുകയാണ്. ബാത്ത്‌റൂമിൽ കയറി എന്ന് സ്ഥിതീകരിച്ചാൽ ഉടൻ ഞങ്ങൾ അവിടമെല്ലാം തുടച്ചും സ്‌പ്രൈ ചെയ്തും ഒരുവമ്പൻ പരിപാടി നടത്തും. ഏതോ അന്യഗ്രഹത്തിൽ നിന്നും വന്നജീവിയെപ്പോലെ യാതൊരു അണുബാധയും കടക്കാതെ സുരക്ഷിതമായ പ്രതിരോധം. കക്ഷി ബാത്ത് റൂമിൽനിന്നും പുറത്തിറങ്ങുമ്പോൾ എല്ലാവരും ഒന്നും അറിയാത്തപോലെ, അലസമായി ടീവി കണ്ടു കൊണ്ടുകൊണ്ടു ചുമ്മാ ഒരു കിടപ്പ്.

നെറ്റിയിൽ വിരലുകൾ പായിച്ചു കൊറോണ പ്രതിരോധ കഥകൾ വിവരിക്കുമ്പോൾ ഭാര്യയുടെ മുഖത്തു ചൈനീസ് വന്മതിൽ പണിത ക്വിൻ ഡിനാസ്റ്റിയുടെ ഒരു ഭാവം. രാവിലെ ജോലിക്കു കൊണ്ട് വിടാമെന്ന് ഏറ്റു. ഇത്രയും വലിയ കർമ്മത്തിൽ, അണ്ണാൻ കുഞ്ഞിനും തന്നാൽ ആയതു. സർവ്വ സജ്ജീകരങ്ങളുമായി ഒരു പടക്കളത്തിൽ ഇറങ്ങുന്നപോലെ കാറിൽ നിന്നും ഇറങ്ങുമ്പോൾ ഭാര്യ ലഞ്ച് ബാഗിനൊപ്പം പതിവില്ലാത്തപോലെ ഒരു ബ്രൗൺ പേപ്പർ ബാഗും ചേർത്തുപിടിച്ചിരുന്നു. ഇതെന്താ സാധനം? ഒരു നിഷ്‌കളങ്കമായ ചോദ്യം. ഓ ഇതോ ഇതാണ് 'ച 95 മാസ്‌ക്' ഇത് ധരിച്ചാൽ ഒക്കെ ശുഭം, ഒന്നും പേടിക്കേണ്ട. നന്നായി. ഇതെന്തിനാ ഈ ബ്രൗൺ ബാഗിൽ കൊണ്ടുവരുന്നത്? ഇതോ ഇതൊരെണ്ണം മാത്രമെയുള്ളു എനിക്ക് , രണ്ടാഴ്ചയായി , ഇതുതന്നെ ഉപയോഗിക്കുന്നു. വേറെ സ്റ്റോക്ക് ഇല്ല എന്നാണ് പറയുന്നത്. അതും എടുത്തുകൊണ്ടു ഓടി.

1010 ന്യൂസ് കൊറോണ വാർത്തകൾ കൊണ്ട് നിറഞ്ഞിരുന്നു. പെട്ടന്ന് അവതാരകൻ ച 95 മാസ്‌കിനെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും പറയുന്നത് ശ്രദ്ധിച്ചു. ചില ആശുപത്രികളിൽ ഒരാഴ്ചവരെ ഒരേ മാസ്‌ക് ഉപയോഗിക്കാൻ ജോലിക്കാരെ നിർബന്ധിക്കുന്നു എന്നാണ് വാർത്ത. അത് ആരോഗ്യ പ്രവർത്തകരിൽ അസുഖം ബാധിക്കാൻ കാരണമാക്കും അവ എങ്ങനെ സൂക്ഷിച്ചു ചെയ്യണം എന്നുമായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. അപ്പോഴാണ് ആ ബ്രൗൺ പേപ്പർ ബാഗ് അടുക്കളയിലെ മേശപ്പുറത്തു ലഞ്ച്ബോക്‌സിനൊപ്പം അവൾ വച്ചിരുന്നത് ഓർമ്മയിൽ പെട്ടത്. ലഞ്ച് ബോക്‌സിനൊപ്പം ആയിരുന്നതിനാൽ അതുമാത്രം സ്പ്രെയ് ചെയ്യാൻ വിട്ടുപോയി.

ഭാര്യയുടെ കോളാണ്, ഇപ്പൊ ജോലിക്കു കൊണ്ട് വിട്ടിട്ടു വന്നതേയുള്ളൂ. സംസാരത്തിൽ ആകെ ഒരു പന്തികേട്. കൂടെ ജോലി ചെയ്യുന്ന ജെയിനെ ഓർക്കുന്നില്ലേ എപ്പോഴും ചിരിച്ചുകൊണ്ട് വർത്തമാനം പറയുന്ന, അവൾക്കു ഇപ്പോഴും നല്ലപ്രസരിപ്പ് എന്ന് നിങ്ങൾ പറയാറില്ലേ, ആളുടെ ഭർത്താവു ഇന്നലെ രാത്രി മരിച്ചു. ഇന്നെലെ അവധിയായിരുന്നു, അവർ ഒരുമിച്ചു വെയിലുകൊള്ളാൻ വെളിയിൽ പോയിരുന്നു. രാതി ഒന്നിച്ചു ഡിന്നർ കഴിച്ചു ക്ഷീണം തോന്നുന്നു എന്നുപറഞ്ഞു നേരത്തെ ഉറങ്ങാൻ കിടന്നതാണ്. എന്തൊരു കഷ്ടമാണ് അവരുടെ കാര്യങ്ങൾ, അവൾ അത് പറയുമ്പോൾ ഭയവും വിറയലും തുടുത്തുനിന്നു.

ഞാൻ ബ്രൗൺ പേപ്പർബാഗിനെക്കുറിച്ചു ഓർത്തു, രണ്ടു ആഴ്ചയായി വർക്ക് അറ്റ് ഹോം പദ്ധതിയിൽ പെട്ടു ഷേവ് ചെയ്യാതിരുന്ന നരച്ച താടിയെ തടവി, കൈകൾ കഴുത്തിലൂടെ നെഞ്ചിലേക്ക് തടവി തടവി..കണ്ണുകൾ നേരെ മുകളിലേക്ക് നോക്കി. അപ്പോഴും സൂര്യൻ വെളിപ്പെടാതെ മേഘക്കൂറിൽ ഒളിച്ചുനിന്നു.
കോരസൺ വർഗീസ്    
അമേരിക്കൻ പ്രവാസി. 25 വർഷമായി ന്യൂയോർക്കിൽ താമസം. ന്യൂയോർക്ക് സിറ്റിയിലെ സാമ്പത്തിക വിഭാഗം ജീവനക്കാരനാണ്. അമേരിക്കൻ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.


 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഉത്രയുടെ മൃതദേഹത്തിനു മുന്നിൽ അലറിക്കരഞ്ഞ സൂരജും നാട്ടുകാരെ പറ്റിച്ച അമ്മയും പെങ്ങളും മോഹിച്ചതൊന്നും നടക്കില്ല; സഹോദരിക്ക് സ്‌കൂട്ടർ വാങ്ങാൻ പണം ചോദിച്ചപ്പോൾ നൽകാതിരുന്നതിന് ഭർതൃ വീട്ടിൽ ഉത്രയ്ക്ക് നേരിടേണ്ടി വന്ന മാനസിക പീഡനം വനിതാ കമ്മീഷനും ബോധ്യപ്പെട്ടു; ഷാഹിദാ കമാലിന്റെ നിർദ്ദേശ പ്രകാരം ഇനി രേണുകയ്ക്കും മകൾക്കും എതിരെ കേസെടുക്കാൻ പൊലീസും നിർബന്ധിതർ; ഉത്രാ കൊലക്കേസിനൊപ്പം ഗാർഹിക പീഡനക്കേസും; അഞ്ചലിലെ ക്രൂരതയിൽ ഇനി പുതിയ കേസും
ഭർതൃ വീട്ടുകാരുടെ പീഡനം സഹിക്കാതെ ജനുവരിയിൽ കുഞ്ഞുമായി വീട്ടിലേക്ക് വരാൻ ഉത്ര തുനിഞ്ഞിരുന്നു; കൊണ്ടു പോകരുതെന്നും ഇനി ഒരു വിഷമവും ഉണ്ടാക്കില്ലെന്നും സൂരജ് പറഞ്ഞതു കൊണ്ടാണ് അന്ന് അവിടെ നിർത്തി പോന്നത്; സാമ്പത്തിക ആവശ്യങ്ങൾ നേടുന്നതിനുള്ള കുറുക്കുവഴിയായി മാത്രമാണ് അവർ ഉത്രയെ കണ്ടത്; അവർ കൊന്ന ശേഷം തനിക്കെതിരെ പരാതി കൊടുത്തതും സ്വത്ത് തട്ടാൻ മാത്രം; അഞ്ചലിലെ ചതിയുടെ വഴി ഉത്രയുടെ സഹോദരൻ വിഷു വിശദീകരിക്കുമ്പോൾ
കടിയേറ്റ ആളിന്റെ മാംസം പോയിട്ട് രക്തം പോലും പാമ്പിന്റെ പല്ലിൽ നിന്ന് കിട്ടില്ല - അതും ഇത്രയും ദിവസങ്ങൾക്ക് ശേഷം... ഞാൻ പാമ്പിനെ ഭാര്യയുടെ ദേഹത്തേക്ക് എറിഞ്ഞില്ല എന്ന് പ്രതി പറഞ്ഞാൽ പ്രൊസിക്യൂഷന് മറിച്ചു തെളിയിക്കാൻ കയ്യിലൊന്നുമില്ല! ഉത്ര കൊലക്കേസിൽ പ്രതി സൂരജിന് ശിക്ഷ കിട്ടാൻ സാദ്ധ്യത വളരെ കുറവാണെന്ന് ടി.ജി.മോഹൻദാസ്
ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തലേ ദിവസം മകളെ കാണാൻ ഷാർജയിൽ പോയി; വിമാന യാത്ര തുടങ്ങുന്നത് അറിഞ്ഞ് എംബസിയിൽ പേര് രജിസ്റ്റർ ചെയ്തപ്പോൾ മടങ്ങാൻ അനുമതി കിട്ടിയത് ഭർത്താവിന് മാത്രം; കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പ്രമേഹ രോഗിയെ പിടികൂടി കോവിഡ് വൈറസ്; നിരീക്ഷണത്തിനിടെ രോഗ സ്ഥിരീകരണം; കോട്ടയം മെഡിക്കൽ കോളേജിൽ ഇന്ന് മരിച്ചത് തിരവല്ലയിലേയും ചങ്ങനാശ്ശേരിയിലേയും പച്ചക്കറി ഹോൾസെയിൽ വ്യാപാരി; പ്രക്കാട്ടെ ജോഷിക്ക് അന്ത്യയാത്ര നൽകാൻ ഭാര്യയും മക്കളുമെത്തില്ല
നല്ല ഭക്ഷണവും കിടക്കാൻ സൗകര്യവും കൃത്യമായ ആരോ​ഗ്യ പരിശോധനയും ലഭിച്ചപ്പോൾ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ സമരം നടത്തിയത് ലോക് ഡൗൺ ലംഘിച്ച്; സ്വന്തം ​ഗ്രാമങ്ങളിലെത്തിയപ്പോൾ നിത്യവൃത്തിക്ക് പോലും വകയില്ല; സമരം ചെയ്ത് കേരളം വിട്ടോടിയവർക്ക് കിട്ടിയത് എട്ടിന്റെ പണി; എങ്ങനെയും മടങ്ങി വരണമെന്ന ചിന്തയിൽ വീടുകളിലേക്ക് പോയ കുടിയേറ്റ തൊഴിലാളികൾ
ആദ്യ പരീക്ഷണത്തിൽ പായസത്തിൽ അമിത അളവിൽ കലക്കി കൊടുത്തത് ഡോളോ മാത്രം; രണ്ടാം തവണ പനിക്കുള്ള ഗുളികയ്‌ക്കൊപ്പം ഉറക്ക ഗുളികയും ജ്യൂസിൽ കലക്കി; മകൾക്ക് ജ്യൂസ് ഉണ്ടാക്കി കൊടുത്ത അമ്മ മരുമകന്റെ പങ്ക് കൊണ്ടു വച്ചത് മുറിക്കുള്ളിൽ; കറുത്ത ബാഗിൽ കരിമുർഖനുമായെത്തിയ ഭർത്താവിന്റെ ജ്യൂസ് കുടിക്കാനുള്ള സ്‌നേഹ ലാളന കേട്ട് അമ്മയും സഹോദരനും സന്തോഷിച്ചത് വെറുതെയായി; രാസപരിശോധനാ റിപ്പോർട്ട് ഗൂഢാലോചന തെളിയിക്കും; സൂരജിന് ശിക്ഷ ഉറപ്പെന്ന് പൊലീസ്
ഒരു വീട്ടിൽ തന്നെയുള്ള വിവിധ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരേ ഫോണിൽ പലവട്ടം മദ്യം ബുക്ക് ചെയ്യാം; ദിവസം 15 ലിറ്റർ വരെ വാങ്ങിയവരും കേരളത്തിൽ; വ്യത്യസ്ത പിൻകോഡുകൾ നൽകി ആപ്പിനെ പറ്റിക്കാം; ആധാർ കാർഡോ ഇലക്ഷൻ ഐഡിയോ ആയി ബന്ധിപ്പിക്കാത്തതും വിനയായി; ആവശ്യക്കാർക്ക് ഒടിപിയും ഇല്ല; ലോക്ഡൗൺ കാലത്ത് പലരും ടോക്കണുമായി പോകുന്നത് 50 കിലോമീറ്റർ വരെ ദൂരത്തുള്ള ബാറുകളിൽ; ബെവ് ക്യൂ ആപ്പിന്റെ റേറ്റിങ് കുത്തനെ ഇടിച്ചു താഴ്‌ത്തി മലയാളികൾ
കുട്ടിസഖാക്കളെ പൊലീസ് പൊക്കിയത് ബൈക്കിൽ ട്രിപ്പിളടിച്ചു മാസ്‌ക്ക് ധരിക്കാതെ ചുറ്റിക്കറങ്ങിയപ്പോൾ; കേസ് ഒതുക്കാൻ ചെന്ന സിപിഎം നേതാക്കളെ ചൊടിപ്പിച്ചത് ആയിരം രൂപ ഫൈനടിച്ചു പൊയ്‌ക്കോളാൻ പൊലീസ് പറഞ്ഞത്; കലി കയറി വീട്ടിൽ കയറി വെട്ടുമെന്ന് പറഞ്ഞ സഖാക്കളും വെട്ടിലായി; പൊലീസിന്റെ കൃത്യ നിർവ്വഹണം തടസപ്പെടുത്തിയത് കേസെടുത്തതോടെ തലയൂരാനാകാതെ പാർട്ടിയും; സോഷ്യൽ മീഡിയാ പൊങ്കാലയും പ്രതിരോധിക്കാതെ സിപിഎമ്മുകാർ; മുഷ്‌ക്ക് കാണിക്കാൻ ഇറങ്ങിയ നേതാക്കൾ കാറ്റുപോയ അവസ്ഥയിൽ
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
പതിനായിരം രൂപയ്ക്ക് പാമ്പിനെ വാങ്ങി; ബാഗിൽ ഒളിപ്പിച്ച 'ആയുധവുമായി' ഭാര്യവീട്ടിൽ എത്തിയത് നിറ പുഞ്ചിരിയോടെ; എല്ലാവരും ഉറങ്ങിയപ്പോൾ മൂർഖനെ കൈയിലെടുത്ത് കിടന്ന കട്ടിലിൽ ഇരുന്ന് തൊട്ടടുത്ത കട്ടിലിൽ കിടന്ന ഉത്രയുടെ ഇടതു കൈയിൽ കടിപ്പിച്ചു; അലമാരയ്ക്ക് അടിയിൽ വിഷജന്തുവിനെ ഒളിപ്പിച്ച ശേഷം നേരം വെളുപ്പിച്ചത് ഭാര്യ വേദന കൊണ്ട് പിടഞ്ഞ് മരിക്കുന്നത് തൽസമയം കണ്ട്; ഒടുവിൽ മറുനാടന്റെ ഇടപെടൽ ഫലം കണ്ടു; ഉത്രയെ വകവരുത്തിയത് സ്വത്ത് സ്വന്തമാക്കാൻ; അഞ്ചലിലെ വില്ലൻ സൂരജ് തന്നെ
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
ബസും പശു-ആട് ഫാമും ഉള്ള മുതലാളി; പാമ്പു പിടിത്തവും പ്രശസ്തിയും പണവും മോഹിച്ച്; പാമ്പിനെ കിട്ടിയാൽ ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്ന് കാണികളോട് തട്ടിവിടുന്ന ഷോ മാൻ; രാജവെമ്പാലയെ പിടിക്കാൻ വെമ്പിയ യൂട്യൂബ് മനസ്സും; വീട്ടിലെ പരിശോധനയിൽ വനംവകുപ്പിന് കിട്ടിയത് ജീവനുള്ള മുർഖനേയും; അഞ്ചലിൽ ഉത്രയെ കൊല്ലാൻ സൂരജിന് താങ്ങും തണലുമായ ചാവറുകാവ് സുരേഷിന് എല്ലാം ഒരു തമാശ
'ബാഗിലാക്കി നീ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ എവിടെ ഒളിപ്പിച്ചു'; ഒരൊറ്റ ചോദ്യത്തിൽ സൂരജിന്റെ ചങ്കിടിപ്പ് കൂടി..കണ്ണുകളിൽ വിറയലും; രഹസ്യമായി സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ അന്നേ ഉറപ്പിച്ചു: ഈ മരണം കൊലപാതകം തന്നെ; കൊവിഡ് കാലത്തെ തിരക്കേറിയ ജോലിക്കിടയിലും ഇരട്ട പാമ്പുകടിയിലെ ദുരൂഹത തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചത് അഞ്ചൽ എസ്ഐ പുഷ്പകുമാർ; 'മറുനാടനിൽ' വന്ന വാർത്തയും സംശയങ്ങൾ വർധിപ്പിച്ചു; ഉത്ര കൊലക്കേസിലെ യഥാർത്ഥ സൂപ്പർ ഹീറോ ഇവിടെയുണ്ട്
എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ
എയർഹോളുകൾ അടച്ച മുറി; ബാത്ത് റൂമിന്റെ എയർഹോളും തെർമോക്കോൾ ഉപയോഗിച്ച് അടച്ചിരിക്കുന്നു; ജനാല വഴി എത്തിയ പാമ്പ് സൂരജ് കിടന്ന കട്ടിലും കടന്ന് മാർബിൾ പാകിയ പ്രതലത്തിലൂടെ ഇഴഞ്ഞ് ഉത്രയെ ലക്ഷ്യമാക്കിയെത്തി എന്നത് അവിശ്വസനീയം; സാധാരണ എട്ടു മണിക്ക് പോലും ഉറക്കമെഴുന്നേൽക്കാത്ത സൂരജ് അന്ന് പുലർച്ചെ അഞ്ചരയോടെ എഴുന്നേറ്റ് വീട്ടിന് പിന്നിൽ പോയി നിന്ന് പല്ലുതേച്ചതിലും അച്ഛനും അമ്മയ്ക്കും സംശയം; ഉത്രയുടെ പാമ്പുകടി മരണത്തിൽ ദുരൂഹത; അഞ്ചലിൽ മറുനാടൻ കണ്ടതും അസ്വാഭവികത മാത്രം
ആദ്യം പാമ്പ് കടിയേൽക്കുന്നതിന് രണ്ടു ദിവസം മുൻപ് ഭർതൃവീട്ടിലെ കിടപ്പുമുറിക്ക് സമീപം ഉത്ര പാമ്പിനെ കണ്ടു; മൊബൈൽ ഫോൺ എടുക്കാൻ ഭർത്താവ് നിർദേശിച്ചപ്പോൾ സ്റ്റെപ്പ് കയറി മുകളിലെ മുറിയിലെത്തിയപ്പോൾ പാമ്പിനെ കണ്ട് ഉത്ര ഉറക്കെ നിലവിളിച്ചു; നിലവിളി കേട്ടെത്തിയ സൂരജ് പാമ്പിനെ നിഷ്പ്രയാസം കൈയിലെടുത്ത് ചാക്കിലാക്കി; രണ്ടാം തവണ പാമ്പ് കടിയേൽക്കുന്ന ദിവസം സൂരജ് വീട്ടിലേക്ക് ഒരു ബാഗ് കൊണ്ടുവന്നു; ഇതിൽ എന്തായിരുന്നു എന്നറിയില്ല; ഉത്രയുടെ മരണത്തിൽ അസ്വഭാവികത ആവർത്തിച്ചു മാതാപിതാക്കൾ
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
അച്ഛനേയും അമ്മയേയും നാട്ടിലേക്ക് വിട്ടതും ഭാര്യയെ കൊല്ലത്താക്കിയതും കാമുകിയുടെ ബുദ്ധി; രണ്ട് ദിവസം ഇരുവരും അടിച്ചു പൊളിച്ചു; കാമുകന്റെ കുട്ടിയുടെ അമ്മയാകണമെന്ന യുവതിയുടെ നിർബന്ധ ബുദ്ധി കലഹമായി; നിരസിച്ചപ്പോൾ ബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിയും; ഫോൺ കേബിൾ കഴുത്തി കുരുക്കി കൊല; കൈയും കാലും വെട്ടി നുറുക്കി കത്തിക്കാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ കുഴിച്ചു മൂടി; സുചിത്രാ പിള്ളയെ കൊന്നത് അകന്ന ബന്ധുവിന്റെ ഭർത്താവ്; കൊല്ലത്തെ ബ്യൂട്ടിഷ്യന്റെ കൊലയിലും അവിഹിതം
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
സന്ധ്യ മയങ്ങിയപ്പോൾ കേബിൾ കഴുത്തിൽ മുറുക്കി കൊല; അത്താഴം കഴിച്ച് പുതപ്പിനടിയിൽ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഉറക്കം; രാവിലെ എണീറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്ത ശേഷം പോയത് പെട്രോൾ വാങ്ങാൻ; മുട്ടിന് മുകളിൽ വച്ച് കാലിനെ മുറിച്ചത് മൃതദേഹം ഒറ്റയ്ക്ക് എടുക്കാനാകില്ലെന്ന തിരിച്ചറിവിൽ; രക്തം ഒഴുകുന്ന ശവശരീരത്തിന് അടുത്ത് ഒരു പകൽ സംഗീതാധ്യാപകൻ കഴിഞ്ഞതും നിർവ്വികാരനായി; പ്രശാന്തിനെ കുടുക്കിയത് മണലിയിൽ നിന്നുള്ള ആ ഫോൺ കോൾ; സുചിത്രാ പിള്ളയുടെ കൊലയിലെ സത്യം പുറത്തായത് ഇങ്ങനെ
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഹൈന്ദവ-ക്രൈസ്തവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നു; ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രചരണം നടത്തുന്നു; പിണറായിയെ പുകഴ്‌ത്തി കൈയടി നേടുമ്പോഴും മോദിക്കെതിരെ നിർത്താതെ തെറിവിളി; സ്ത്രീകളേയും കുട്ടികളേയും കുറിച്ച് അശ്ലീല പരമാർശങ്ങൾ നടത്തും; വിമർശിക്കുന്നവരുടെ വീട്ടിൽ ഇരിക്കുന്നവരെ പച്ചക്ക് തെറിവിളിക്കും; ചെകുത്താൻ എന്ന അപരനാമത്തിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്ന തിരുവല്ലക്കാരനായ അജു അലക്‌സിനെതിരെ പരാതി പ്രവാഹം; പരാതി ഗൗരവമായെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
കുടുംബസുഹൃത്തിന്റെ വിവാഹത്തിന് വന്ന സുന്ദരനിൽ ആദ്യമേ കണ്ണുടക്കി; നാളുകൾക്ക് ശേഷം വീണ്ടും കാണുന്നത് പ്രശാന്തിന്റെ ഭാര്യയുടെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങിനിടെ; ഫോൺ നമ്പർ കൈമാറിയതോടെ ഗായകനും സംഗീതാദ്ധ്യാപകനുമായ കാമുകനുമായി നിരന്തരം ചാറ്റും വീഡിയോ കോളും; പ്രണയം വളർന്നതോടെ വിവാഹത്തിന് നിർബന്ധിച്ചെങ്കിലും പ്രശാന്തിന് ലക്ഷ്യം വേറെ; കൊല്ലത്തെ ബ്യൂട്ടീഷൻ സുചിത്ര പിള്ളയുടെ കൊലയ്ക്ക് പിന്നിലെ സംഭവങ്ങൾ