Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമ്മർ ഇൻ ന്യൂയോർക്ക് ക്രിസ്തുമസ്

സമ്മർ ഇൻ ന്യൂയോർക്ക് ക്രിസ്തുമസ്

കോരസൺ വർഗീസ്

മേരിക്കയിലെ നാഷണൽ വെതർ ഫോർക്കാസ്റ്റിംഗിന്റെ റിക്കാർഡുകൾ തിരുത്തി, ന്യൂയോർക്കിലെ കാലാവസ്ഥ ചൂടായി തന്നെ നിൽക്കുന്നു. ഡിസംബറിലെ അതി ശൈത്യവും, മഞ്ഞും മാറിനിന്ന അസാധാരണമായ ദിവസങ്ങൾ ജനങ്ങളെ ബീച്ചിലേയ്ക്കും പാർക്കുകളിലേയ്ക്കും കൊണ്ടെത്തിച്ചു. ആഗോള താപനിലയെപ്പറ്റി ആശങ്കാകരമായി നടന്ന പാരീസ് ഉച്ചകോടിയിൽ എന്തു തീരുമാനം എടുത്താലും, വിട്ടുപോകാൻ മടിച്ചു നിൽക്കുന്ന ചൂട് ന്യൂയോർക്കിലെ കാലാവസ്ഥയിൽ മാത്രമല്ല, രാഷ്ട്രീയത്തിലും നിറഞ്ഞുനിൽക്കുകയാണ്.

പാരീസിൽ നടന്ന ഉച്ചകോടിയിൽ ഇന്ത്യ ഉയർത്തിയ 'കാർബൺ സ്‌പേസ്' എന്ന പുതുവാക്യം, അതായത് അവികസിത രാജ്യങ്ങൾ കുറച്ചുകാലം കൂടി അന്തരീക്ഷം മലിനീകരിക്കാനുള്ള അവകാശം ചർച്ചകളെ പിടിച്ചു നിർത്തിയെങ്കിൽ, ന്യൂയോർക്ക് രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖരായ 3 പേരിൽ രണ്ടു പേരെയും ജയിലടച്ച്, അഴിമതികുട്ടികത്തിനു മുകളിൽ കയറി ഇരിക്കുന്നതും, ഇന്ത്യൻ വംശജനായ, യു.എസ് അറ്റോർണി പ്രീത് ബറാറയാണ്.

പതിറ്റാണ്ടുകളായി ന്യൂയോർക്ക് രാഷ്ട്രീയത്തിലെ മുടിചൂടാമന്നരായി നിറഞ്ഞുനിന്ന സ്‌റ്റേറ്റ് അസംബ്ലി (നിയമസഭ) സ്പീക്കർ ഷെൽഡൺസിൽ സെക്‌ലോസ് എന്നിവരെയാണ് അഴിമതിക്കുറ്റത്തിനു പ്രീത് ബറാറ അകത്താക്കിയത്.

നിയമങ്ങൾ അനുകൂലമായി വളച്ചൊടിച്ച് സംസ്ഥാനത്തിന്റെ സഹായ ധനവിതരണവും സ്വകാര്യ കമ്പനികളിലേക്ക് എത്തിക്കയും, നിയമോപദേശം എന്ന പേരിൽ ധനമാർജ്ജിക്കയും ചെയ്തു എന്നതാണ്, നവംബർ 30-ാം തീയതി, അസംബ്ലി സ്പീക്കറായിരുന്ന ഷെൽഡൻ സിൽവറെ ശിഷിക്കാനായ് 11 ദിവസങ്ങൾക്കുശേഷം, കൈക്കൂലി, ഗൂഢാലോചന, പണാപഹരണം, സ്വജന പക്ഷപാതം എന്നീ തെളിവുകളുടെ പേരിൽ സെനറ്റ് ഭരണകക്ഷി നേതാവായിരുന്ന ഡീൽ സെക്ലോസിനെയും ശിക്ഷിച്ചു. അഴിമതി ആരോപണങ്ങൾ ഇവിടെ മീഡിയ ശ്രദ്ധിക്കുന്നത് അന്വേഷണത്തിന്റെ അവസാനഘട്ടങ്ങളിൽ മാത്രമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിൽ നമ്മുടെ അഴിമതി ആരോപണങ്ങൾ ചാനലുകൾ ചർച്ച ചെയ്തു, അന്വേഷിച്ചു കണ്ടു പിടിക്കാനുള്ള എല്ലാ പഴുതുകളും അടയ്ക്കുന്നു എന്നു മനസ്സിലാക്കണം. അതു കൊണ്ടുതന്നെ അഴിമതി എന്നത് ദിവസവും കേട്ടു മടുത്ത ജനം അതിനെ വാർത്തയായി ശ്രദ്ധിക്കാറുമില്ല ഒന്നും തെളിയിക്കപെടാറുമില്ല - അഥവാ തെളിഞ്ഞാലും വീണ്ടും പുതിയതുമായി പഴയ ആളുകൾ പണി തുടങ്ങിയിരിക്കും.

1986-ൽ പഞ്ചാബിലെ ഫിറോസ് -- സിക്ക്- ഹിന്ദു ദമ്പതികൾക്കു പിറന്ന പ്രീത് ബറാറ, അമേരിക്കയിൽ ന്യൂജേർസിയിലാണ് വളർന്നത്. ഹാർ വാർഡ് യൂണിവേർസിറ്റിയിൽ നിന്നും 1990-ൽ അഭിഭാഷകനായി. ന്യൂയോർക്കിനെ വിറപ്പിച്ച, ഗാംബീനോ കൊളമ്പിയ, ഏഷ്യൻ തുടങ്ങി വിവിധ മാഫിയ പ്രസ്ഥാനങ്ങളെ അടിമുടി ഇല്ലാതാക്കി പ്രീത് ബറാറ. ഫെഡറൽ സംവിധാനത്തിൽ യു. എസ് അറ്റോർണി എന്നത് മഹത്തായ ദൗത്യമാണെന്ന് ഇപ്പോൾ അമേരിക്കക്കാർക്ക് മനസ്സിലായിത്തുടങ്ങി. വാൾസ്ട്രീറ്റിലെ വമ്പൻ സ്രാവുകളായിരുന്ന രാജ് രത്‌നാഗരൺ, ഗാൾഡൻ സാക്‌സ് ഡയറക്ടർ രാജാത് ഗുപ്ത, ഇന്ത്യൻ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രാഗേഡ് തുടങ്ങി പലരേയും നൂറുശതമാനം ഉറപ്പോടെ, വ്യക്തതയോടെ അഴിയെണ്ണിച്ചപ്പോൾ പ്രീതിക്ക് ഇന്ത്യൻ വംശജരോട് യാതൊരു സഹതാപവുമില്ല എന്നും മീഡിയ ആഘോഷിച്ചിരുന്നു.

സിറ്റിബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, ടൊയോട്ടകമ്പനി തുടങ്ങി വമ്പൻ കോർപ്പറേറ്റുകളെയും നിയമത്തിന്റെ മുമ്പിൽ മുട്ടുകുത്തിക്കാൻ പ്രീത് ബറാറക്ക് സാധ്യമായി. യാതൊരു പഴുതുകളും അവശേഷിപ്പിക്കാതെയാണ് കേസുകൾ കോടതിയിൽ അവതരിപ്പിക്കുന്നതും, അതും ഇത്രയും വിശാലമായ വിഷയങ്ങൾ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ എന്നതും രാജ്യം മുഴുവൻ ശ്രദ്ധിക്കുന്നുണ്ട്.

ഈ വർഷം തന്നെ 'The Pride Of America' എന്ന ബഹുമതി അദ്ദേഹത്തിനു രാജ്യം സമ്മാനിച്ചു. ബർഗൾ കഴിയുന്നതിനു മുമ്പേ ബിരിയാണി കഴിക്കയും, ബേസ് ബോളിനു മുമ്പേ ക്രിക്കറ്റും മറ്റും കളിച്ചു വളർന്ന, ഇന്ത്യൻ പാരമ്പര്യത്തിൽ അഭിമാനിക്കുന്ന പ്രീത് ബറാറ അമേരിക്കയും സ്വാതന്ത്യത്തിലും, അമേരിക്കൻ സ്വപ്‌നത്തിലും വിശ്വസിക്കുന്നു. അമേരിക്കൻ സ്വപനം ഞാൻ കണ്ടു, അതിൽ ജീവിച്ചു, അതിൽ നിന്നും ഒരിക്കലും ഉണരരുതേ എന്നു ആഗ്രഹിക്കുന്നു മഹാനായ ഒരു കുടിയേറ്റക്കാരനായി അറിയപ്പെടാൻ ആഗ്രഹിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP