നക്ഷത്ര രഹസ്യങ്ങൾ: പൂരം/പൂർവ ഫാൽഗുനി
ജയശ്രീ
ചിങ്ങം രാശിയുടെ 13°20' ഡിഗ്രി മുതൽ 26°40 ഡിഗ്രി വരെയാണ് ഈ നക്ഷത്രത്തിന്റെ സ്ഥാനം. ഒരു നക്ഷത്രത്തെ കൂടുതൽ അറിയുന്നത് ആ നക്ഷത്രത്തെ ഭരിക്കുന്ന ഗ്രഹം, എ നക്ഷത്രം സ്ഥിതി ചെയ്യുന്ന രാശിയുടെ അധിപൻ ആയ ഗ്രഹം, ചിഹ്നം, ദേവത എന്നിവയെ മൊത്തം നോക്കിയാണ്.
പൂരം നക്ഷത്രം ചിങ്ങം രാശിയിൽ സ്ഥിതി ചെയ്യുന്നു. ഈ രാശിയുടെ അധിപൻ സൂര്യനാണ്. ഈ നക്ഷത്രത്തിന്റെ അധിപൻ ആയ ഗ്രഹം ശുക്രനും. രാശിയുടെ അധിപനും, നക്ഷത്രത്തിന്റെ അധിപനും വേറെ വേറെയാണ്. അങ്ങനെ direct/indirect രീതിയിൽ സൂര്യനും ശുക്രനും ഈ നക്ഷത്രത്തിൽ സ്വാധീനം ചെലുത്തുന്നു. ചിഹ്നം കട്ടിൽ കാലുകളും, ദേവത ഋഗ്വേദത്തിൽ ആകമാനം കാണപ്പെടുന്ന ഒരു ദേവൻ ആണ്. അദ്ദേഹത്തിന്റെ പേര് ഭഗ എന്നാണു. ഭഗൻ എന്ന് വേണമെങ്കിൽ മലയാളീകരിച്ചു പറയാമെന്നു തോന്നുന്നു. ഭഗ എന്നാൽ സംസ്കൃതത്തിൽ കരുണാമയൻ ആയ അധികാരി എന്നാണു. ഈ ദേവതയെ കുറിച്ച് കൂടുതൽ അറിയുന്നത് ഈ നക്ഷത്രത്തെ മനസിലാക്കുവാൻ സഹായിക്കും.
ഏതു മഹാന്റെ വിജയത്തിന്റെ പിന്നിലും ഒരു സ്ത്രീ ഉണ്ട് എന്ന് പറയുന്നത് പോലെ ഇദ്ദേഹത്തിനും ഒരു സ്ത്രീയുടെ പിന്തുണ ഉണ്ട്. അദിതി, ഈ സ്ത്രീയാണ് ഹിന്ദു തിയോളജിയിൽ സകല ദൈവങ്ങളുടെയും മാതാവായി അറിയപ്പെടുന്നത് ഈ സ്ത്രീയുടെ പല പുത്രന്മാരിൽ ഒരു പുത്രൻ ആണ് ഈ ദേവത. ഋഗ് വേദത്തിൽ പലയിടത്തും, ' ഞങ്ങളുടെ ലാഭങ്ങൾ, സന്തോഷം, കുതിരകൾ എന്നിവയ്ക്ക് കൂട്ടയിരിക്കണമേ ' എന്ന് ഋഷിമാർ പറയുന്നത് കാണാൻ കഴിയും. ഇടക്കിടക്ക് ഞങ്ങളുടെ ശത്രുക്കളെ മുച്ചൂടും നശിപ്പിക്കണമേ എന്നും ആവശ്യപ്പെടും. ഇദ്ധെഹതോടുള്ള ആവശ്യങ്ങൾ അടങ്ങിയ ഒരു ഭാഗത്തെ ഭാഗ്യ സൂക്തം എന്ന് തന്നെ പറയുന്നു. ഇദ്ദേഹം ഭാഗ്യം, ധനം എന്നിവയെ സ്വാധീനിക്കുന്നു എന്നാണു സൂചന. വിവാഹം, തൽഫലമായി ലഭിക്കുന്ന സന്തോഷം ഭാഗ്യം, പുരോഗതി എന്നിവയാണ് ഇദ്ദേഹത്തിന്റെ മേഖല.
ചിങ്ങം രാശി പല തരം ക്രിയേറ്റീവ് കഴിവുകളുടെ രാശിയാണ്. സൂര്യൻ പുരാതന കലകളെ സൂചിപ്പിക്കുന്നു. സംഗീതം, ഗാനം എന്നിവ സൂര്യനെ നോക്കിയാണ് പ്രധാനമായും കണക്ക് കൂട്ടുക. വിവാഹം, കുട്ടികൾ എന്നിവയും ഒരു തരം ക്രിയേറ്റീവ് മേഖലയാണല്ലോ. നമ്മുടെ കഴിവുകൾ പല രീതിയിൽ അവിടെ ടെസ്റ്റ് ചെയ്യപ്പെടും. ഈ നക്ഷത്രത്തിനെ ഭരിക്കുന്നതും സെക്സ്, ക്രിയേറ്റിവിറ്റി, സന്തോഷം, സൗന്ദര്യം എന്നിവയെ സൂചിപ്പിക്കുന്ന ഒരു ഗ്രഹമാണല്ലോ. സൂര്യനും, ശുക്രനും നല്ല രീതിയിൽ ആണെങ്കിൽ ഒരു ക്രിയേറ്റീവ് ഫ്രീക്ക് എന്നീ നിലയിൽ ജീവിക്കുന്ന വ്യക്തിയെ നമുക്ക് കാണാൻ കഴിയും. ഇവ രണ്ടും പരുങ്ങലിൽ ആണെങ്കിൽ ക്രിയേറ്റീവ് കഴിവുകളിൽ നിന്ന് പല രീതിയിൽ ഉള്ള ഉപദ്രവം നേരിടുന്ന വ്യക്തിയും കാണാൻ കഴിയും. നിങ്ങളുടെ ചാർട്ടിൽ ഈ നക്ഷത്രം പത്തു, അഞ്ചു, ആറു , പതിനൊന്നു, ഒന്ന്, മൂന്നു എന്നീ ഭാവങ്ങളിൽ ഉണ്ട് എങ്കിൽ ആദ്യം ഒരു പാർട്ട് ടൈം രീതിയിൽ ക്രിയേറ്റീവ് രംഗത്ത് കാൽ വെച്ച് നോക്കുക. അതിനു വേണ്ടി ആദ്യം ചെലവ് എത്റെടുക്കുകയെ അരുത്. ചെലവ്, പാർട്ണർ ഷിപ്പുകൾ എന്നിവ മാറ്റി നിർത്തി വെറുതെ ഒരു ട്രൈ. മറ്റു പല parameter നോക്കിയാണ് വിജയ സാധ്യത പറയാൻ കഴിയുക. ഞാൻ ജ്യോത്സ്യം ചെറുപ്പം മുതലേ മനസിലിട്ട് നടന്നു. ബന്ധുക്കൾ, സുഹൃത്തുക്കൾ ശത്രുക്കൾ എന്നിവരെ എല്ലാം അവർ അറിയാതെ പരിശോധിച്ച് നോക്കി. പക്ഷെ അന്നൊന്നും അത് ഒരു പ്രൊഫഷൻ ആയി എടുക്കാനുള്ള ധൈര്യം വന്നില്ല. പക്ഷെ മൂന്നാം ഭാവം, അതായത് ഹോബികളുടെ ഭാവം മഹാ ദശ വഴി ആക്റ്റീവ് അയ സമയത്ത് ആണ് ഒരു റിസ്ക് ഏറ്റെടുക്കാൻ എന്ന് കരുതിയത്. ഈ ഭാവം സ്വന്തം സംരംഭങ്ങളുടെ ഭാവവും ആണ്. പിന്നെ രണ്ടാമത് ആലോചിച്ചില്ല.
പത്തു, അഞ്ചു, ആറു , പതിനൊന്നു, ഒന്ന്, മൂന്നു എന്നെ ഭാവങ്ങൾക്ക് direct/indirect ആയി ധനസമ്പാദനവുമായി വളരെ അടുത്ത ബന്ധം ആണുള്ളത്. അതിനാൽ ഈ ഭാവത്തിൽ ഏതെങ്കിലും ഗ്രഹം ചിങ്ങം രാശിയിൽ, ഈ നക്ഷത്രത്തിൽ നിൽക്കുന്നു എങ്കിൽ റിസ്കുകൾ ഒഴിവാക്കി നിങ്ങളുടെ ക്രിയേറ്റിവിറ്റിയെ എടുത്തു പയറ്റുക . ക്രിയേറ്റീവ് കഴിവുകൾ ഉള്ളവർ മറ്റുള്ളവരുടെ ശ്രദ്ധ പെട്ടന്ന് നേടിയെടുക്കും അതിനാൽ ഈ നക്ഷത്രത്തിൽ ചന്ദ്രൻ അല്ലെങ്കിൽ സൂര്യൻ നിൽക്കുന്നവർക്ക് മറ്റുള്ളവരെ ആകർഷിക്കാൻ പെട്ടന് സാധിക്കും എന്നാണു. ചിങ്ങം അഗ്നി രാശിയാണ്. ചന്ദ്രൻ അഗ്നി രാശിയിൽ നിൽക്കുന്നു. അതിനാൽ തന്നെ സ്വാതന്ത്ര്യം ആഗ്രഹിക്കും . ഇവ എല്ലാം ഈ നക്ഷത്രത്തിന്റെ ചില വശങ്ങൾ മാത്രമാണ്.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
മോഹങ്ങൾ, പ്രതീക്ഷകൾ, ലോങ്ങ്ടേം പ്രൊജക്ടുകൾ, സുഹൃത്തുക്കള്‍, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീംജോലികള്, ഗ്രൂപ്പുകള്‍ എന്നി മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു, ലോങ്ങ് ടേം ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. നിലവിൽ ഉള്ള കൂട്ടായ്മകളിൽ നിന്നുള്ള പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക. ചില കൂട്ടുകെട്ടുകളെ കുറിച്ചുള്ള സംശയ നിവാരണം, മുതിർന്ന സഹോദരങ്ങളെ കുറിച്ചുള്ള ആകാംഷ , പുതിയ ലോങ്ങ് ടേം ജോലികൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ടീം ചർച്ചകൾ, മീഡിയയിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, ടെക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ചർച്ചകൾ, പുതിയ സുഹൃത്തുക്കൾ, അല്ലെങ്കിൽ ടീം അംഗങ്ങൾ എന്നിവരുടെ ആഗമനം, ക്രിയേറ്റീവ് ജോലികൾ, കൂട്ട്കെട്ടുകളിൽ ഉണ്ടാകാവുന്ന തിരുത്തലുകൾ, പൊതു പരിപാടികൾ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതമാര്‍ഗം, എംപ്ലോയർ, സമൂഹത്തിലെവില, ഉല്ക്കര്ഷേച്ഛ എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ജോലി, സഹപ്രവർത്തകർ എന്നിവയിൽ നിന്നുള്ള സങ്കീർണ അവസ്ഥകൾ പ്രതീക്ഷിക്കുക. പൂർണ ചന്ദ്രൻ പൂർത്തീകരണത്തെ സൂചിപ്പിക്കുന്നു. ജോലിയെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. ചന്ദ്രൻ വൈകാരികതയെ സൂചിപ്പിക്കുന്നു. ജോലി, സഹപ്രവർത്തകർ എന്നിവയെ സംബന്ധിച്ചുള്ള വൈകാരികമായ നിമിഷങ്ങളും ജീവിതത്തിൽ പ്രതീക്ഷിക്കുക. ചില ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ ഉണ്ടാകും, ലഭിക്കുന്ന അവസരങ്ങൾ യഥാർത്ഥമാണോ എന്ന് ഒന്ന് കൂടി പരിശോധിക്കേണ്ടാതാണ്. അധികാരികളുമായുള്ള ചർച്ചകൾ, വാഗ്വാദങ്ങൾ, പഴയ പ്രോജക്ടുകളിൽ വരാവുന്ന തിരുത്തലുകൾ, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാൻ, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, പഴയ സഹപ്രവർത്തകരെ കണ്ടു മുട്ടാനുള്ള അവസരം എന്നിവയും ഉണ്ടാകാം. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം, ജീവിതത്തിലെ പലവിധ ബാധ്യതകളെ കുറിച്ചുള്ള ആലോചന എന്നിവയുമായി നാം ഈ ആഴ്ച മുന്നോട്ടു പോകും.
ജമിനി (മെയ് 21 - ജൂൺ 20)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്‍ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂര്‍ത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ പൂർത്തീകരണം ഉണ്ടാകും. ചില പ്രോജക്ടുകൾ ചെയ്തു തീർക്കാനുള്ള നിരവധി അവസരങ്ങൾ, ആത്മീയ വിഷയങ്ങളിൽ ഇടപെടാനുള്ള അവസരം എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. വിദേശ ബന്ധങ്ങൾ, വിദേശത്ത നിന്നുള്ള പ്രോജക്ടുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയും പ്രതീക്ഷിക്കുക. പൂർണ ചന്ദ്രൻ ആശയ വിനിമയങ്ങൾ, മീഡിയ, സഹോദരങ്ങൾ, സഹോദര തുല്യർ എന്നീ വിഷയങ്ങളെയും സ്വാധീനിക്കും. വളരെ അധികം ആശയ വിനിമയങ്ങൾ ഈ അവസരം ഉണ്ടാകാം. സഹോദരങ്ങൾ സഹോദര തുല്യർ ആയവരോടുള്ള ആശയ വിനിമയം, എഴുത്ത്, എഡിറ്റിങ്, ഇലക്ട്രോണിക്സ് എന്നീ മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.. ഈ അവസരം ശാരീരിരിക അസ്വസ്ഥകളും ഉണ്ടാകാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം, നിഗൂഡ വിഷയങ്ങള്‍, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ് സ്വത്തുക്കള്‍, ടാക്സ്, ഇന്‍ഷുറന്‍സ്, ലോണുകള്‍ എന്നീ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂര്‍ത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. വ്യക്തി ജീവിതത്തിൽ നിന്നും, സാമൂഹിക ജീവിതത്തിൽ നിന്നും പങ്കാളിത്ത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ചില ബന്ധങ്ങളിൽ അവസാന തീരുമാനം കൈക്കൊള്ളേണ്ട അവസ്ഥ ഉണ്ടാകും. അല്പം സങ്കീർണമായ അവസ്ഥകളിലൂടെ നാം കടന്നു പോകുന്നു. പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ സാവധാനമാക്കുന്നതയിരിക്കും നല്ലത്. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കങ്ങൾ, പങ്കാളിയോടുള്ള ചർച്ചകൾ, ഭൂത കാലത്തെ കുറിച്ചുള്ള ഓർമ്മകൾ, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്സ്, ഇൻഷുറൻസ് എന്നാ മേഖലയിൽ നിന്നുള്ള തിരുത്തലുകൾ, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ കോൺട്രാക്ടുകൾ എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. സജീവമായിരിക്കും. വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും ഉള്ള ബന്ധങ്ങളിൽ പൂർത്തീകാരണം സംഭവിക്കാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ ഈ പൂർത്തീകരണം പല രീതിയിൽ പ്രതിഫലിക്കും. ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് ത്യാഗപൂർണമായ നിലപാടുകൾ സ്വീകരിക്കേണ്ടി വരും. നിയമ പരമായ ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ ശ്രദ്ധേയമാകും. പുതിയ ബന്ധങ്ങൾ, എഗ്രീമെന്റുകൾ എന്നിവയിലും ഈ മാറ്റങ്ങൾ പ്രതീക്ഷിക്കുക. നിങ്ങളുടെ വ്യക്തി ജീവിത്തിന്മേലും ഈ അവസ്ഥയിൽ പൂർണ ചന്ദ്രൻ പ്രതിഫലിക്കും. പൂർണ ചന്ദ്രൻ വൈകാരികതയെ സൂചിപ്പിക്കുന്നു. നിങ്ങളുടെ വ്യക്തി ജീവിതം, ഭൂത കാലം എന്നിവയെ കുറിച്ചുള്ള തിരിഞ്ഞു നോട്ടം ഈ അവസ്ഥയിൽ ഉണ്ടാകും. പല വിഷയങ്ങളിലും വൈകാരികമായ രീതിയിൽ ഉള്ള പ്രതികരണങ്ങളും പ്രതീക്ഷിക്കുക. ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം സാധാരണ ആകാം.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലിസ്ഥലം, സഹപ്രവര്‍ത്തകര്‍, ദിവസേന ഉള്ള ജീവിതം, വളര്‍ത്തു മൃഗങ്ങൾ, ബാധ്യതകള്‍, ആരോഗ്യം എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ജോലി സ്ഥലം, സഹപ്രവർത്തകർ എന്നീ വിഷയങ്ങളിൽ പ്രധാന നീക്കങ്ങൾ ഉണ്ടാകും ചില ജോലികൾ നാം ചെയ്തു തീർക്കും. സഹ പ്രവര്‍ത്തകരോടുള്ള തർക്കങ്ങൾ ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താൻ വേണ്ട നിരവധി സാഹ ചര്യങ്ങൾ ആണ്. സഹപ്രവർത്തകർക്ക് നിരവധി ആവശ്യങ്ങൾ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും, പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവയും ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ആലോചന, ആത്മീയ വിഷയങ്ങോലോടുള്ള താല്പര്യം, ചാരിറ്റി പ്രവർത്തനങ്ങൾ, രഹസ്യമായ നീക്കങ്ങൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ് കഴിവുകള്‍, ഊഹക്കച്ചവടം, സെല്‍ഫ് പ്രൊമോഷന്, നെറ്റുവര്ക്കിങ് എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ടീം ജോലികൾ ക്രിയേട്ടീവ് ജോലികൾ എന്നിവയില്‍ പൂർത്തീകരണം സംഭവിക്കാം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള അവസരം. വിനോദ പരിപാടികൾ, നെറ്റ് വർക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. ഗ്രൂപ്പ് ബന്ധങ്ങളിൽ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളിൽ അധിക ശ്രദ്ധ വേണ്ടി വരും. പൂർണ ചന്ദ്രൻ ലോങ്ങ് ടേം പ്രോജക്ടുകൾ, കൂട്ടായ്മകൾ എന്നിവയിലും പ്രതിഫലിക്കും. നിലവിൽ ഉള്ള ടീം ജോലികളെ കുറിച്ചുള്ള പ്ലാനുകൾ തയ്യാറാക്കും. ലോങ്ങ് ടേം ജോലികൾ, ബന്ധങ്ങൾ എന്നിവയിലും പൂർത്തീകരണം സംഭാവികാം.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ ഈ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. കുടുംബം, വ്യക്തി ജീവിതം എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോട് സീരിയസ് ചർച്ചകൾ ഉണ്ടാകും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ, വീട് മാറ്റം, വില്പന എന്നിവയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകും. പൂർണ ചന്ദ്രന്റെ സ്വാധീനം ജോലി, അധികാരികൾ, സമൂഹത്തിലെ വില എന്നീ മേഖലകളിലും സ്വാധീനം ചെലുത്തും. ജോലി, ജോലി സ്ഥലം എന്നിവ ഈ അവസരം വളരെ സെൻസിറ്റീവ് ആയ അവസ്ഥയിലാണ്. അതിനാൽ ഈ മേഖലയിൽ നടത്തുന്ന നീക്കങ്ങൾ വളരെ ശ്രദ്ധയോടെ ആവണം. ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം നിങ്ങൾ എന്താണോ പ്രവർത്തിച്ചത് അതെ രീതിയിൽ തന്നെ ലഭിക്കുന്ന സാഹചര്യമാണ്. പൂർണ ചന്ദ്രൻ വൈകാരികതയെ സൂചിപ്പിക്കുന്നു. ജോലി, ജോലി സ്ഥലം, അധികാരികൾ, സമൂഹത്തിലെ വില എന്നിവയെക്കുറിച്ച് വൈകാരികമായ അവസ്ഥകളിലൂടെ നാം കടന്നു പോകാം. അധികാരികളുടെ വക ഉപദേശം ഈ അവസ്ഥയിൽ ലഭിക്കാം. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പൂർത്തീകരണം എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധൈര്യം, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, ഇലക്ട്രോണിക്സ്, ടെക്നോളജി, ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്‍ക്കാര്‍ എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി ഉള്ള കൂടുതൽ സംസാരവും ഉണ്ടാകാം. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം ഉണ്ടാകും, പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും. ആശയ വിനിമയം, ഇലെക്ട്രോണിക്സ്, ടെക്നോളജി മീഡിയ എന്നീ മേഖലകളിൽ ജോലികളിൽ പൂർത്തീകരണം, ശാരീരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധനം, വസ്തുവകകൾ, സംസാരം, നിങ്ങളുടെ മൂല്യം എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആശങ്കയാണ് ഈ നീക്കം കൊണ്ട് മനസിലാക്കാൻ കഴിയുക. പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ജോലിയിൽ ഇപ്പോൾ ഉള്ള പ്രോജക്ടുകളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. അല്പ നാളുകൾ കൂടി ഈ അവസ്ഥയിൽ നാം സഞ്ചരിക്കും. പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, കുടുംബവുമായി ബന്ധപ്പെട്ടുള്ള സീരിയസ് ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ സാമ്പത്തിക പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ വ്യക്തിത്വം, ലുക്സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്‍ജസ്വലത എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ പൂർത്തീകരണം സംഭവിക്കും. പൂർണ ചന്ദ്രൻ വൈകാരികതയെ സൂചിപ്പിക്കുന്നു. നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവയെ കുറിച്ച് വികാരപരമായ നിലപാടുകൾ സ്വീകരിക്കും. വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ബന്ധങ്ങളിൽ നിന്നും പൂർത്തീകരണം പ്രതീക്ഷിക്കാവുന്നതാണ്. ആരോഗ്യ, സൗന്ദര്യം എന്നിവ സംരക്ഷിക്കാനുള്ള ശ്രമവും ഉണ്ടാകും.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ്, ഒറ്റപ്പെടല്‍, ദൂരദേശസം, നഷ്ടങ്ങള്‍, പ്രാര്‍ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ശാരീരിരിക അസ്വസ്ഥതകൾ, മാനസികമായ വെല്ലുവിളികൾ എന്നിവ അവസരം ഉണ്ടാകാം. ദൂരയാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവയും ഉണ്ടാകും. ജോലി, സഹപ്രവർത്തകർ എന്നീ വിഷയങ്ങളും ഈ അവസരം സജീവമാകും. സഹപ്രവർത്തർ, അവരുടെ പെരുമാറ്റം എന്നിവയെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള പ്രോജക്ടുകളിൽ പൂർത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പലവിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍