1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

വ്യാഴത്തിന്റെ  രാശി മാറ്റം എന്തൊക്കെ അവസരങ്ങൾ കൊണ്ട് വരാം

October 08, 2018 | 08:53 AM IST | Permalinkവ്യാഴത്തിന്റെ  രാശി മാറ്റം എന്തൊക്കെ അവസരങ്ങൾ കൊണ്ട് വരാം

ജയശ്രീ

വ്യാഴം എല്ലാ വർഷങ്ങളിൽ എന്നാ പോലെ ഈ വർഷവും രാശി മാറും. ഒക്റ്റോബർ പതിനൊന്നിനു ആണ് ഈ വര്ഷം  ഈ നീക്കം നടക്കുക. ഇത് വരെ തുലാം /ലിബ്ര രാശിയിൽ നിന്ന വ്യാഴം പതിനൊന്നാം തീയതി വൃശ്ചിക/സ്കോർപ്പിയോ  രാശിയിലേക്ക് നീങ്ങുന്നതാണ്. ഇത് വേദിക് ജ്യോത്സ്യം അനുസരിച്ചാണ്. വെസ്റ്റെൻ രീതി അനുസരിച്ചാണെങ്കിൽ നവംബറിൽ ആണ് ഈ നീക്കം ഉണ്ടാകുക. അതും ധനു രാശിയിലേക്ക് .

മറ്റു ഗ്രഹങ്ങൾ രാശി മാറുന്നതിനെക്കാൾ പ്രാധാന്യം ആണ് വ്യാഴം , ശനി, രാഹു , കേതു എന്നീ ഗ്രഹങ്ങൾ മാറുന്നതിനു ജ്യോത്സ്യം നൽകുന്നത്. ഇവ നാലും ഒരു വർഷവും ചില ഗ്രഹങ്ങൾ ഒരു വർഷത്തിലേറെയും ഒരു ഭാവം/മേഖലയിൽ നിൽക്കും. ആ മേഖല സൂചിപ്പിക്കുന്ന വിഷയങ്ങളിൽ ആയിരിക്കും ആ വര്ഷം കൂടുതൽ ശ്രദ്ധിക്കുക എന്നതാണ് ഇതിനർത്ഥം. ഒരു പക്ഷെ പുരാതന കാലത്തെ വ്യക്തികൾ ഇങ്ങനെ ആയിരിക്കണം സമയം കണക്ക് കൂട്ടിയിരുന്നതും. 

വൃശ്ചിക രാശി വളരെ ഏറെ ദുരൂഹമായ രാശി ആയി കണക്കാക്കപ്പെടുന്നു. ഓരോ രാശിയും വിവിധ വിഷയങ്ങളെ ആണ് സൂചിപ്പിക്കുക. വൃശ്ചിക രാശി സൂചിപ്പിക്കുന്ന കാര്യങ്ങൾ ഇവയെല്ലാം.

ധന കാര്യം., രൂപാന്തരം, ( ആത്മീയവും, ഭൗതീകവും, മാനസികവും  ) , വൈകാരിക ബന്ധങ്ങൾ, സെക്ഷ്വൽ ബന്ധങ്ങൾ, മറഞ്ഞു കിടക്കുന്ന വസ്തുക്കൾ വസ്തുതകൾ, എണ്ണ , ഡിവോഴ്സ് , ആരോഗ്യം, ഷെയർ ട്രേഡിങ്, ധാതുക്കൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, അസ്ട്രോലാജി, ടാരോ, ധ്യാനം, inlaws, പൂർവിക സ്വത്തുക്കൾ , വിവാഹേതര ബന്ധങ്ങൾ, ടാക്സ്, ഇന്ഷുറന്സ് , ലോണുകൾ, തകർച്ചകൾ, മറീൻ എന്ജിനീയറിങ്, പങ്കാളിത്തം, സെക്ഷ്വൽ അവയവങ്ങൾ, രക്സ്തം. ഇവ മാത്രമല്ല ഇവയോട് ബന്ധപ്പെട്ട പല കാര്യങ്ങളും വൃശ്ചിക രാശിയിൽ നിന്നും കണ്ടെത്താവുന്നതാണ്. ഈ രാശിയെ ഒരു സങ്കീർണമായ രാശി ആയിട്ടാണ് കാണുക. ഈ രാശിക്ക് ഒരു നെഗറ്റീവ് ഇമേജ് ആണുള്ളത്. പ്രധാനം കാര്യം ചന്ദ്രൻ ഈ രാശിയിൽ എത്തുമ്പോൾ നെഗറ്റീവ് അവസ്ഥയിൽ ആയിരിക്കും എന്നതാണ്.

അടുത്ത ഒരു വര്ഷം സാമ്പത്തിക വിഷയങ്ങൾ നാ൦ ഏവർക്കും ഒരു അത്ഭുതമായി മാറാം. പെട്രോളിയം, ഷെയർ മാർക്കെറ്റ് എന്നിവ ഇപ്പോഴേ കലുഷിതമായഅവസ്ഥയിലൂടെ മുന്നോട്ട് പോകുകയും ചെയ്യുന്നു.ഈ അവസ്ഥ അടുത്ത നാളുകളിലും തുടരും എന്നാണു. 

നാം ആരാണ്, ഏതു  രാശിയിൽ പെട്ട വ്യക്തി ആണെങ്കിലും, അടുത്ത ഒരു വര്ഷം ഈ വിഷയങ്ങളിൽ ആയിരിക്കും നമ്മുടെ ശ്രദ്ധ കൂടുതൽ ഉണ്ടാകുക. നമ്മുടെ ഏതു തീരുമാനത്തിലും  അടുത്ത ഒരു വര്ഷം മേൽപ്പറഞ്ഞ വിഷയങ്ങളുടെ കൂടുതൽ സ്വാധീനം ഉണ്ടാകുന്നതാണ്. ഭൂമിയിലെ സകല പ്രതിഭാസത്തിനും ( സൃഷ്ടി മുതൽ സംഹാരം  വരെ ) ശാസ്ത്രീയമായ തെളിവുകൾ കൈവശം ഉള്ള യുക്തി വാദികൾ ഈ കാര്യം  പ്രത്യേകം പഠന വിധേയമാക്കേണ്ടതാണ്. അവർ ഇതെല്ലാം തെറ്റാണെന്ന് തെളിയിച്ചാൽ നമുക്ക് തിരുത്തുകയും ചെയ്യാമല്ലോ.

ജ്യോത്സ്യം ഒരു symbolic representation ആണ്. “ഗ്രഹ” എന്നാൽ നമ്മെ ഗ്രസിക്കുന്ന എന്തോ ഒന്ന് എന്നാണു അർഥം.  ഈ ഗ്രഹങ്ങൾ പല വസ്തുതകളുടെയും കോഡുകൾ ആണ്. വ്യാഴം , വിപുലീകരണ൦ , ഭാഗ്യം ആത്മീയത, ദൂര യാത്രകൾ, ഉപരിപഠനം,  വിദേശസംസ്കാരം, ധനം. മന്ത്രി,  നല്ല പെരുമാറ്റം, കുട്ടികൾ, പുത്രൻ, സന്തോഷം, ഭർത്താവ്, ശാസ്ത്രങ്ങളിൽ ഉള്ള അറിവ് എന്നിവയെ സൂചിപ്പിക്കുന്നു. നമ്മുടെ ബെർത്ത്‌ ചാർട്ടിൽ വ്യാഴത്തിന്റെ അവസ്ഥ നോക്കിയാൽ, വിപുലീകരണ൦, ഭാഗ്യം ആത്മീയത, ദൂര യാത്രകൾ, ഉപരിപഠനം,  വിദേശസംസ്കാരം, ധനം. മന്ത്രി,  നല്ല പെരുമാറ്റം, കുട്ടികൾ, പുത്രൻ, സന്തോഷം, ഭർത്താവ്, ശാസ്ത്രങ്ങളിൽ ഉള്ള അറിവ് എന്നിവയുടെ അവസ്ഥ ഏകദേശം അറിയാൻ കഴിയുന്നതാണ്. പക്ഷെ ഒരിക്കലും ഒരാൾക്കും, നൂറു ശതമാനം കൃത്യമായി ഒരു ചാർട്ട് വിശകലനം ചെയ്യാൻ സാധ്യമല്ല. എവിടെ എങ്കിലും ഒക്കെ നമ്മുടെ കണക്ക് കൂട്ടലുകൾ തെറ്റിയിരിക്കും. അത് പ്രപഞ്ചത്തിൽ നിന്നുള്ള ഒരു ഫയർ വാൾ പോലെയാണ്.

അടുത്ത ഒരു വര്ഷം ഓരോ രാശിയിലും ഉള്ളവർക്ക് വേണ്ടി ഉള്ള ഏകദേശ വിശദീകരണമാണ് നൽകുക. സൺ സൈൻ നോക്കുന്നവർക്കും, ലഗ്നം നോക്കുന്നവർക്കും അവർക്ക് സൗകര്യ പ്രദമായ രീതിയിൽ നോക്കാവുന്നതാണ്. പക്ഷെ ട്രാന്സിടറ്റുകൾ പ്രധാനമായും രാശി കൊണ്ട് നോക്കണം എന്നാണു. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധന കാര്യം, രൂപാന്തരം, ( ആത്മീയവും, ഭൗതീകവും, മാനസികവും  ) , വൈകാരിക ബന്ധങ്ങൾ, സെക്ഷ്വൽ ബന്ധങ്ങൾ, മറഞ്ഞു കിടക്കുന്ന വസ്തുക്കൾ വസ്തുതകൾ, എണ്ണ , ഡിവോഴ്സ് , ആരോഗ്യം, ഷെയർ ട്രേഡിങ്, ധാതുക്കൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, അസ്ട്രോലാജി, ടാരോ, ധ്യാനം, inlaws, പൂർവിക സ്വത്തുക്കൾ , വിവാഹേതര ബന്ധങ്ങൾ, ടാക്സ്, ഇന്ഷുറന്സ് , ലോണുകൾ, തകർച്ചകൾ, മറീൻ എന്ജിനീയറിങ്, പങ്കാളിത്തം, സെക്ഷ്വൽ അവയവങ്ങൾ, രക്സ്തം. എന്നാ മേഖലയിലേക്ക് തന്നെയാണ് വ്യാഴം നീങ്ങുക.  ഈ വിഷയങ്ങളിൽ ആയിരിക്കും അടുത്ത ഒരു വര്ഷം കൂടുതൽ വിപുലീകരണം ഉണ്ടാകുക. സാമ്പത്തിക വിഷയങ്ങളിൽ അല്പം ശ്രദ്ധ ഉണ്ടാകേണ്ടതാണ്. നാം വിചാരിക്കുന്ന രീതിയിൽ കാര്യങ്ങൾ  നീങ്ങണം എന്ന് ഒരു നിർബന്ധവുമില്ല.  ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള നിരവധി അവസരങ്ങൾ, പല വിധ സാമ്പത്തിക ഒത്തു തീർപ്പുകൾ, നിങ്ങൾ ഇന്ന് വരെ കാത്തു സൂക്ഷിച്ച രഹസ്യങ്ങളിലേക്ക് ഒരു എത്തിനോട്ടം, വിവാഹ ബന്ധം ശക്തിപ്പെടുതെണ്ടാതിന്റെ ആവശ്യകത, നിഗൂഡ ശാസ്ത്രങ്ങൾ പഠിക്കാനുള്ള താല്പര്യം, ഷെയർ ട്രേഡിങ് ചെയ്യാനുള്ള അവസരം, ഇവയിൽ ശ്രദ്ധിച്ചു നീങ്ങേണ്ട സാഹചര്യം, എന്നിവ ഉണ്ടാകാം. വൈകാരിക ബന്ധങ്ങളിൽ ഉയർച്ച താഴ്‌ച്ചകൾക്കും അടുത്ത ഒരു വര്ഷം നിങ്ങൾ സാക്ഷിയാകാം. ഈ വിഷയങ്ങളാൽ നാം രൂപാന്തരം പ്രാപിക്കും.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

വിവാഹം, പങ്കാളി, ഷെയർ മാർക്കെറ്റ് , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന മേഖല ആയിരിക്കും അടുത്ത ഒരു വര്ഷം വിപുലീകരണം നേരിടുക. ഈ മേഖല ജോലിയുടെതും കൂടിയാണ്. പ്രധാനമായും, വിവാഹ ബന്ധം,  പ്രേമ ബന്ധം എന്നിവയിൽ ഉള്ള നീക്കങ്ങൾ പ്രതീക്ഷിക്കാവുന്നതാണ. വിവാഹിതരായവർക്ക് അവരുടെ ബന്ധം കൂടുതൽ ശക്തമാക്കാനുള്ള അവസരങ്ങളും ലഭിക്കാം. നിയമ വിധേയമായ ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഉണ്ടാകാം. പുതിയ ബന്ധങ്ങളിൽ ഏർപ്പെടും മുന്പ് നിബന്ധനകൾ പ്രത്യേകം വായിക്കേണ്ടതും , ഉറപ്പ് വരുത്തേണ്ടതും ആണ്. പുതിയ ജോലി , നിലവിൽ ഉള്ള ജോലി എന്നിവയിലും ഇതേ ശ്രദ്ധ ആവശ്യമാകും.  പുതിയ എഗ്രീമേന്ടുകളിൽ ചേരാനുള്ള അവസരങ്ങൾ ഉണ്ടാകാം, പക്ഷെ ഇവയിൽ നിന്നെല്ലാം നിരവധി വെല്ലുവിളികളും പ്രതീക്ഷിക്കുക.ഈ വിഷയങ്ങളാൽ നാം രൂപാന്തരം പ്രാപിക്കും. 

ജമിനി (മെയ് 21 - ജൂൺ 20)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തുമൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങൾ ആണ് വിപുലീകരണത്തിന് വിധേയമാകുക.  സഹ പ്രവർത്തകരുമായുള്ള ബന്ധം കർശനമായി പരിശോധിക്കണം. വിവിധ അവരുടെ താല്പര്യങ്ങളുമായി നാം ഒന്നിച്ചു പോകാനുള്ള അവസരങ്ങൾ കുറവാകാം.  നിരവധി ചെറു ജോലികളിൽ ഈ അടുത്ത ഒരു വര്ഷം  തിരക്കേറുന്ന സാഹചര്യമാണ്.  ജോലി, ജോലി സ്ഥലം എന്നിവയിൽ വിപുലീകരണം ആണ് ഉണ്ടാകുക. നിലവിൽ നിങ്ങളുടെ ജോലിയിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവയെ കൂടുതൽ സങ്കീർണമാക്കാതെ നോക്കുക. ഇപ്പോൾ എന്തു അവസ്ഥയിൽ ആണോ, ആ ദിശയിൽ തന്നെ കാര്യങ്ങൾ നീങ്ങണം എന്നാണു. അതിനാൽ നാം നമ്മുടെ പ്രവൃത്തികൾ നേരെയാക്കെണ്ടാതാണ്. വ്യാഴം ധാർമ്മികതയുടെ ഗ്രഹമാണ്. അതിനാൽ ധാർമികമായ രീതിയിലായിരിക്കണം ഈ പ്രശനം ഒത്തു തീർപ്പക്കെണ്ടത്. ഓഫീസ് പൊളിറ്റിക്സിൽ നിന്ന് മാറി നിൽക്കുക. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ നിന്നുള്ള മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം, പല വിധത്തിൽ ഉള്ള ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വളർത്തു മൃഗങ്ങൾ, അവരോടുള്ള താല്പര്യം എന്നിവയും ഉണ്ടാകും. ഈ വിഷയങ്ങളാൽ നാം രൂപാന്തരം പ്രാപിക്കും.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖല ആയിരിക്കും അടുത്ത ഒരു വര്ഷം നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ വിപുലീകരണം നേടിടുക.  പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള പ്രേമ ബന്ധത്തിൽ മാറ്റങ്ങൾ വരാനുള്ള അവസരങ്ങൾ എന്നിവ ഉണ്ടാകാം. കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചെലവാക്കാനുള്ള അവസരങ്ങൾ ഉണ്ടാകാം. കുട്ടികളുടെ മേൽ കൂടുതൽ ശ്രദ്ധ, അവരുടെ പരിപോഷണം, എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകാം. ക്രിയേറ്റീവ് ജോലികൾ, സ്വന്തം സംരംഭങ്ങളുടെ മേൽ ഉള്ള ശ്രദ്ധ, ഈ സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമാം. സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കാനുള്ള കൂടുതൽ അവസരങ്ങൾ, നെറ്റ് വർക്കിങ് അവസരങ്ങൾ, പുതിയ ഹോബികൾ, അവയിൽ നിന്നുള്ള വരുമാനം ലഭിക്കാനുള്ള അവസരം എന്നിവ ഉണ്ടാകാം. ഈ വിഷയങ്ങളാൽ നാം രൂപാന്തരം പ്രാപിക്കും. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ,   എന്നാ വിഷയങ്ങൾ ആയിരിക്കും. അടുത്ത ഒരു വര്ഷം നാം കൂടുതൽ ശ്രദ്ധിക്കുക . പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ ഈ അവസരം നമ്മെ തേടി എത്തുന്നതാണ്.  ഈ ഡീലുകളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. മാതാ പിതാക്കലുമായി കൂടുതൽ സമയം ചെലവാക്കാനുള്ള അവസര൦,  കുടുംബ യോഗങ്ങൾ പല വിധ കാരണങ്ങളാൽ കൂടുതലാകാനുള്ള അവസരം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള സാഹചര്യങ്ങൾ, പുതിയ ഉപജീവന മാർഗങ്ങൾ, വീട് മോടി പിടിപ്പിക്കാനുള്ള അവസ്ഥ, അംഗങ്ങളുടെ എന്നതിൽ വർധന, എന്നിവയും ഉണ്ടാകാം .ഈ വിഷയങ്ങളാൽ നാം രൂപാന്തരം പ്രാപിക്കും. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാവിഷയങ്ങൾ ആയിരിക്കും അടുത്ത ഒരു വര്ഷം കൂടുതൽ വിപുലീകരണം നേരിടുക., യാത്ര ഉപകരണങ്ങൾ, മറ്റു ഇലെക്ട്രോനിക് ഉപകരണങ്ങൾ എന്നിവ ലഭിക്കാനുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. പഠനം, പരീക്ഷകൾ എന്നിവയും ഉണ്ടാകാം. ഈ മേഖല മൾട്ടി ടാസ്ക്കിങ് ചെയ്യേണ്ട വിഷയങ്ങളുടെതാണ്. അതിനാൽ പല വിധ വിഷയങ്ങളിൽ അടുത്ത ഒരു വര്ഷം നാം സമയം ചെലവാക്കും. സഹോദരങ്ങൾ, സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരുടെ ജീവിതത്തിൽ കൂടുതൽ ഇടപെടാനുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക.  ചെറു യാത്രകൾ, ആശയ വിനിമയ രംഗത്ത് നിന്നും നിരവധി ജോലികൾ ലഭിക്കാവുന്ന അവസ്ഥകൾ , ആരോഗ്യം മെച്ചപ്പെടുത്തേണ്ട അവസ്ഥ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധനം, വസ്തുവകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയിലേക്ക്ഈ ആഴ്ച ബുധൻ എത്തും., ശുക്രൻ ഇതേ മേഖലയിൽ തന്നെ തന്റെ സ്ലോ ഡൗൺനീക്കം തുടങ്ങുകയും സാമ്പത്തിക വിഷയങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടി വരും. ചെലവ് വിചാരിക്കാത്ത മേഖലയിൽ നിന്ന് ഉയർന്നു വരാം. .  അതിനാൽ അതീവ ശ്രദ്ധ  നിങ്ങളുടെ വരവ് ചിലവുകളിന്മേൽ ഉണ്ടാകണം. പുതിയ വസ്തുക്കൾ വാങ്ങാനുള്ള അവസരം ഉണ്ടാകാം. ധന സഹായം നൽകേണ്ട സാഹചര്യങ്ങളും പ്രതീക്ഷിക്കുക . പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും., നിങ്ങളുടെ മൂല്യ വര്ധനയക്കായി ശ്രമിക്കേണ്ട അവസരമാണ്.   ജോലിയിൽ ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ ഉണ്ടാകുകയും  കുടുംബാംഗങ്ങൾ, മറ്റു അധികാരികൾ എന്നിവരോടുള്ള വാഗ്വാദവും ഉണ്ടാകാം. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ വ്യക്തിത്വം ലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന മേഖലയിലേക്ക്ഈആഴ്ചബുധൻഎത്തും., ശുക്രൻഇതേമേഖലയിൽതന്നെതന്റെസ്ലോഡൗൺനീക്കംതുടങ്ങുകയും. വ്യക്തി ജീവിതം, നിങ്ങളുടെ സ്വകാര്യ ജീവിതത്തിന്റെ ഭാഗമായ വ്യക്തികൾ എന്നിവരോടുള്ള ബന്ധം വളരെ തെളിഞ്ഞു നിൽക്കും. പുതിയ ഒരു വ്യക്തിയായി മാറുന്ന അവസരങ്ങളാണ് ഇനി വരുന്ന ദിവസങ്ങൾ, ജീവിതത്തിൽ പുതിയ തുടക്കങ്ങളിലേക്ക് പോകാൻ നാം ആഗ്രഹിക്കുന്നു. ഇത് വരെ കഴിഞ്ഞു പോയ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള വിശകലനം നടത്തു0.   പുതിയ ഡീലുകൾ, നിലവിൽ ഉള്ള ഡീലുകളിൽ മാറ്റങ്ങൾ എന്നിവയും വരാവുന്ന സാഹചര്യമാണ്.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചുവെച്ച കഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം, നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിലേക്ക്ഈ ആഴ്ച ബുധൻ എത്തും. ശുക്രൻ ഇതേ മേഖലയിൽ തന്നെ തന്റെ സ്ലോഡൗൺ നീക്കം തുടങ്ങുകയും ചെയ്തിരിക്കുന്നു . ഈ മേഖല വൈകാരിക സ്മ്മ്ർദ്ട്ങ്ങളുടെത് കൂടിയാണ്. ശാശാരീരിരിക അസ്വസ്ഥതകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം  ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ,  കൂടുതൽ ഭാരങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കാതിരിക്കുക. വിവാദ വിഷയങ്ങളിൽ നിന്ന് അകന്നു നിൽക്കേണ്ട സാഹചര്യമാണ്. പുതിയ  ജോലികൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. ബന്ധങ്ങളിലും ഇതേ നിലപാടാണ് ഉത്തമം. ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവാ ഈ  ഉണ്ടാകാം. സഹ പ്രവർത്തകരിൽ, നിന്നുള്ള വെല്ലുവിളികൾ, ജോലി സ്ഥലത്ത് നിന്നുള്ള സമ്മർദ്ദം എന്നിവയും അൽപ നാളേക്ക് ഉണ്ടാകാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മോഹങ്ങള്,  പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾ സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്,  കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള്എന്നാ മേഖലയെ എന്നാ മേഖലയിലേക്ക്ഈ ആഴ്ച ബുധൻ എത്തും., ശുക്രൻ ഇതേ മേഖലയിൽ തന്നെ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങുകയും ചെയ്തിരിക്കുന്നു.  പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള അവസരങ്ങൾ ആണ് ഈ സമയം പ്രധാനം .ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള നിരവധി സാധ്യതകൾ, തിരുത്തലുകൾകൂട്ടിചേർക്കലുകൾ എന്നിവ , പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള ഗ്രൂപ്പ് ബന്ധങ്ങളിലെ ചർച്ചകൾ,   ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ,  ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും.  ചാരിറ്റി പ്രവർത്തനങ്ങളും ഈ മാസം ഉണ്ടാകാം. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ, സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ എന്ന മേഖലയിലേക്ക്ഈ ആഴ്ച ബുധൻ എത്തും. ശുക്രൻ ഇതേ മേഖലയിൽ തന്നെ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങുകയും ചെയ്തിരിക്കുന്നു. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികളിൽ തിരുത്തലുകൾ വേണ്ടി വന്നേക്കാം, കല ആസ്വാദനം എന്ന രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള പുതിയ അവസരങ്ങൾ,  സമൂഹത്തിലെ വില, അധികാരികൾ എന്നിവയിൽ നിന്നുള വെല്ലുവിളികളും ഉണ്ടാകാം വീട്, മാതാപിതാക്കൾ, കുടുംബ സ്വത്തു എന്ന മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും.  വീടും  ജോലിയും ആയി ബാലൻസിങ് ആവശ്യമായി വരും,   ജോലിയിൽ പുതിയ കൂട്ടിചേർക്കലുകൾ, പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീടിനുള്ളിൽ പ്രശ്ന പരിഹാരം നടത്തേണ്ട അവസ്ഥകൾ, വീടും ജോലിയുമായി ബാലൻസിങ് വേണ്ട സാഹചര്യം എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം,  ഭാഗ്യം,  നിയമം,  തീര്ത്ഥാടനം  എന്ന  മേഖലയിലേക്ക്ഈ ആഴ്ച ബുധൻ എത്തും. ശുക്രൻ ഇതേ മേഖലയിൽ തന്നെ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങുകയും ചെയ്തിരിക്കുന്നു ദൂര യാത്രകളിൽ കൂടുതൽ കൃത്യത വേണ്ടി വരും. തീർത്ഥ യാത്രകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകൾ,  എഴുത്ത് പ്രസിദ്ധീകരണം എന്ന മേഖലയിൽ നിന്നും ഉള്ള ജോലികളിൽ കൂടുതൽ സമയം ചെലവാക്കേണ്ടി വരും... ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, നെറ്വ്ർക്കിങ് അവസരങ്ങൾ,  വിദേശത് നിന്നുള്ള ജോലികൾ,  നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, മൾട്ടി ടാസ്കിങ്, അത് പോലെ സാമ്പത്തിക ചെലവ് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
വിമാനത്താവളത്തോട് ചേര്‍ന്ന ട്രാവന്‍കൂര്‍ മാളിന്‌ മുമ്പില്‍ നിന്ന് ഓട്ടം പിടിച്ചത് അര്‍ദ്ധരാത്രിയില്‍; ലോര്‍ഡ് ഹോസ്പിറ്റലിന് മുമ്പിലെ ആളൊഴിഞ്ഞ റോഡിലെത്തിയപ്പോള്‍ യാത്രക്കാര്‍ ഓട്ടോ ഡ്രൈവറെ വളഞ്ഞിട്ടു വെട്ടി; മരണം ഉറപ്പിച്ച ശേഷം പ്രതികളുടെ രക്ഷപ്പെടല്‍; രക്തത്തില്‍ കുളിച്ച് വിപിന്‍ കിടക്കുന്നത് ആദ്യം കണ്ടത് ബൈക്ക് യാത്രികരും; കൊല്ലപ്പെട്ടത് കാരാളി അനൂപിനെ കരിങ്കല്ലു കൊണ്ട് തലയ്ക്ക് ഇടിച്ചു കൊന്ന തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടാ തലവന്‍; തലസ്ഥാനത്ത് ഗുണ്ടാ പകയില്‍ വീണ്ടും കൊലപാതകം
കുളങ്ങരത്തൊട്ടിയിലെ കോടീശ്വരൻ ജോൺ വിത്സണെ സ്ലോ പോയിസൺ വഴി വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ടോ? രണ്ടുകോടിയോളം രൂപയും സ്വത്തുരേഖകളും കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ബന്ധുക്കൾ കേസ് കൊടുത്തതോടെ കാര്യങ്ങൾ കൈവിട്ടോ? ജോൺ വിത്സന്റെ രണ്ടാം ഭാര്യയും മകനും ഡൽഹിയിൽ മരിച്ച നിലയിൽ; ലിസിയെ മരിച്ച നിലയിൽ കണ്ടത് ഫ്‌ളാറ്റിലും മകനെ റെയിൽവെ ട്രാക്കിലും; ആത്മഹത്യയെന്ന് പൊലീസ്; കൂടത്തായി മോഡൽ സംശയിച്ച ജോൺ വിത്സന്റെ മരണത്തിന് പിന്നാലെ വീണ്ടും ദുരന്തം
''നമ്മുടെ മോള് പോയി, ജയശ്രീച്ചേച്ചീ''! വലം കൈയായ ഡെപ്യൂട്ടി തഹസിൽദാർക്ക് വർഷങ്ങൾ നോമ്പ് നൊറ്റുണ്ടായ കുട്ടിയെ കൊല്ലാൻ ശ്രമിച്ചത് രണ്ട് തവണ; കുട്ടി തളർന്ന് വീണ രണ്ടു തവണയും വീട്ടിലുണ്ടായിരുന്നത് കൂടത്തായിയിലെ കൊലപാതകി തന്നെ; അമ്മയെ വിവരം അറിയിച്ചതും വിഷം കൊടുത്ത അതേ വ്യക്തി; ചോദ്യം ചെയ്യലിൽ ജോളി പറഞ്ഞത് കേട്ട് ഞെട്ടി അന്വേഷണ സംഘം; റിയൽ എസ്റ്റേറ്റിലെ ചതിയിലും സിപിഎം നേതാവ് സംശയ നിഴലിൽ
വിമാനത്താവളത്തിൽ ഇറങ്ങാനായി താഴ്ന്ന വിമാനം വീണ്ടും പെട്ടെന്നു പറന്നുയർന്നു; ലാൻഡ് ചെയ്തത് 15 മിനിറ്റിന് ശേഷവും; കാരണം പ്രതികൂല കാലാവസ്ഥ മൂലമെന്ന് എയർ ഇന്ത്യാ എക്സ്‌പ്രസ് പൈലറ്റിന്റെ വിശദീകരണം; ശോഭാ ഗ്രൂപ്പ് സ്ഥാപകൻ എത്തിയ സ്വകാര്യ ജെറ്റിലെ ഭീതിക്ക് കാരണം തെറ്റായ അപകട സൂചനയും; നെടുമ്പാശ്ശേരി വിമാനത്താവളത്തെ മുൾമുനയിൽ നിർത്തി രണ്ട് സംഭവങ്ങൾ
19 വർഷം പഴക്കമുള്ള മതുമൂല മഹാദേവൻ കൊലക്കേസിന്റെ തുമ്പ് കിട്ടിയത് ബാറിലെ അരണ്ട വെളിച്ചത്തിൽ നിന്ന്; കൂടത്തായിയിൽ ചിലന്തി വല നെയ്യും പോലെ ജോളി ഇരകളെ കുരുക്കിയത് തേടിയ സംഘവും തുമ്പുണ്ടാക്കിയത് വേഷം മാറി നടന്ന്; പൊന്നാമറ്റം വീടിനെ ചുറ്റിപ്പറ്റി പുലരും മുതൽ രാവ് വരെ നിരീക്ഷണം; എൻഐടിയിലേക്കെന്ന് കള്ളം പറഞ്ഞ് ജോളി ബ്യൂട്ടിപാർലറിലും കാന്റീനിലും ജോളിയടിച്ച് നടന്നപ്പോഴും പിന്തുടർന്നു; കെ.ജി.സൈമണന്റെ സീക്രട്ട് ഓപ്പറേഷൻ ഇങ്ങനെ
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
ജോൺസണുമായുണ്ടായിരുന്നത് ഹൃദയ ബന്ധം; 2015ൽ മക്കളെ നീന്തൽ പഠിപ്പിക്കാൻ പോയി ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യയെ ആത്മമിത്രമാക്കാൻ ശ്രമം; യാത്രകളും ഷോപ്പിങും സിനിമ കാണലും കുടുംബ സമേതമായപ്പോൾ ജോൺസണിന്റെ കള്ളക്കളികൾ ഭാര്യ തിരിച്ചറിഞ്ഞു; പൊലീസിലും പള്ളിയിലും പരാതി എത്തിയപ്പോൾ ജോളിക്ക് ചർച്ചകൾക്ക് കൂട്ടുവന്നത് തഹസിൽദാർ ജയശ്രീയും; താക്കീത് ചെയ്ത് വിട്ടിട്ടും കോയമ്പത്തൂരിൽ ബന്ധം തുടർന്ന് ജോളിയും ജോൺസണും; കൂടത്തായിയിൽ അവിഹിതങ്ങളുടെ ചുരുൾ അഴിയുമ്പോൾ
ജോളിയുടെ മക്കൾ ഞങ്ങളുടെ സഹോദരൻ റോയിയുടെ രക്തം; തങ്ങൾ എവിടെയുണ്ടോ അവിടെ അവരുമുണ്ടാകുമെന്ന് റോജോയും സഹോദരിയും; പൊന്നാമറ്റത്തെ മരണങ്ങളിൽ സംശയമുണ്ടാക്കിയത് പിണറായിയിലെ കൂട്ടക്കൊല; ജോളിയുടേത് എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെരുമാറ്റം; ഷാജുവുമായുള്ള രണ്ടാം വിവാഹം സംശയം ഉണ്ടാക്കി; പരാതി പിൻവലിക്കാനുള്ള സമ്മർദ്ദവും കല്ലറ തുറക്കുന്നതിനെ എതിർത്തതും നിർണ്ണായകമായി; വ്യാജ ഒസ്യത്ത് കള്ളം പൊളിച്ചു; കൂടത്തായിയിൽ സഹോദരങ്ങൾ മനസ്സ് തുറക്കുമ്പോൾ
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
2002ൽ ആട്ടിൻസൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് അന്നമ്മ മരിച്ചു; ഒരു വർഷത്തിനുശേഷം ഛർദ്ദിച്ച് ഭർത്താവ് ടോം തോമസും മരിച്ചു; മകൻ റോയിയും സഹോദരൻ മാത്യുവും അടുത്ത വർഷം മരിച്ചതിന് പിന്നാലെ പത്ത് മാസം പ്രായമായ കുഞ്ഞ് അടക്കം രണ്ടു മരണങ്ങൾകൂടി; കോടികളുടെ സ്വത്തുക്കളെല്ലാം റോയിയുടെ ഭാര്യ ജോളിയുടെ പേരിൽ; ജോളി പുനർ വിവാഹം ചെയ്തതോടെ സംശയം ബലപ്പെട്ടു; കൂടത്തായി മരണ പരമ്പര സൗമ്യമോഡൽ സയനൈഡ് കൊലപാതകമോ?
സയനേഡ് കൊടുത്ത് മടിയിൽ കിടത്തി അവസാന ശ്വാസം വലിപ്പിച്ചു; സിലിയെ കൊന്നു തള്ളിയതിന്റെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പ്രണയജീവിതം മാത്രം ചിന്തിച്ച് മരണവീട്ടിലും ഷാജുവും ജോളിയും; സിലിയെ ഇല്ലാതാക്കിയവർ അന്ത്യ ചുംബനം നൽകിയത് പരസ്പരം മുഖമുരുമിക്കൊണ്ടും; ജോളിയുടെ പ്രവർത്തിയിൽ ഞെട്ടിയെന്ന ഷാജുവിന്റെ വാദവും കള്ളം; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ അന്ത്യ ചുംബനത്തിന്റെ ചിത്രം പുറത്ത്
സ്‌കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ പണം മോഷ്ടിച്ച് ആദ്യ കവർച്ച; ബികോം പാരലൽ കോളേജിൽ പഠിക്കുമ്പോൾ നാട്ടിൽ പറഞ്ഞത് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനിയെന്നും; റോയിയുമായുള്ള പ്രണയം തുടങ്ങുന്നത് 22 കൊല്ലം മുമ്പ് കൊന്ന് തള്ളിയവരിൽ നാലാമനായ മാത്യുവിന്റെ വീട്ടിലെ കൂടിക്കാഴ്ചയ്ക്കിടെ; കട്ടപ്പനയിലെ 'സയനൈയ്ഡ് രാജ്ഞി' കൊലപാതക ഭ്രമത്തിനും മോഷണ സ്വഭാവത്തിനും സെക്ഷ്വൽ അബറേഷൻസിനും അടിമ; ജോളിക്കുള്ളത് കുറ്റകൃത്യങ്ങളുടെ ബാല്യം തന്നെ
എല്ലാവരും മരിച്ചതോടെ ഭർത്താവിന്റെ പിതൃസഹോദര പുത്രനെ കെട്ടിയ ഭാര്യ; റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സയനൈഡിന്റെ അംശം മറച്ചു വച്ചത് സംശയങ്ങൾ ബലപ്പെടുത്തി; ഒസ്യത്തിന്റെ പേരിൽ സ്വത്തുക്കളെല്ലാം സ്വന്തം പേരിലാക്കിയതും റോജോയുടെ സംശയത്തിന് ആക്കം കൂട്ടി; മരണം സൈനഡ് കഴിച്ചെങ്കിൽ പല്ലിൽ പറ്റിയ അംശം വർഷങ്ങൾക്കു ശേഷവും നശിക്കില്ല; കൂടത്തായിലെ ആറു പേരുടെ അസ്വാഭാവിക മരണത്തിൽ ഇനി നിർണ്ണായകം ഫോറൻസിക് റിപ്പോർട്ട്; ജോളിയെ സംശയിക്കാൻ കാരണങ്ങൾ ഏറെ