1 usd = 71.42 inr 1 gbp = 86.67 inr 1 eur = 79.24 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 234.85 inr

Aug / 2019
22
Thursday

നക്ഷത്ര രഹസ്യങ്ങൾ : വിശാഖം/വിശാഖ നക്ഷത്രം

December 17, 2018 | 12:27 PM IST | Permalink



നക്ഷത്ര രഹസ്യങ്ങൾ : വിശാഖം/വിശാഖ നക്ഷത്രം

ജയശ്രീ

തുലാം രാശിയുടെ 20-00 ഡിഗ്രി  മുതൽ വൃശ്ചിക രാശിയുടെ 3-20ഡിഗ്രി വരെ ആണ് വിശാഖം നക്ഷത്രം വ്യാപിച്ചു കിടക്കുന്നത്. ഈ നക്ഷത്രം, തുലാം രാശിയുടെയും , വൃശ്ചിക രാശിയുടെയും ലെക്ഷണങ്ങൾ പുറപ്പെടുവിക്കും. അതിനാൽ ഈ രണ്ടു രാശികൾ എന്തിനെ സൂചിപ്പിക്കുന്നു എന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെ നക്ഷത്രം ഇതിൽ ഏതു രാശിയിൽ ആണെന്ന് നോക്കുക. തുലാം രാശി സുഖ ഭോഗങ്ങളുടെ രാശിയാണ്, വിവിധ തരം സുഖഭോഗങ്ങൾ ഈ രാശി കൊണ്ടാണ് സൂചിപ്പിക്കുക. കാരണം ഈ രാശി ഭരിക്കുന്നത് ശുക്രൻ ആണ്. അദ്ദേഹം ആണ് ധനം, പ്രേമം, സുഖ ഭോഗങ്ങൾ, വിവാഹം, ബിസിനസ്, ഫാഷൻ സ്റ്റൈലിങ്, സൗന്ദര്യ വർധക വസ്തുക്കൾ, എന്നിവയെ സൂചിപ്പിക്കുക. തുലാം രാശി ഇവയെ മാത്രമല്ല , ബിസിനസ് ബന്ധങ്ങൾ,വിദേശ യാത്രകൾ, സാമൂഹിക ജീവിതത്തിൽ നാം നടത്തുന്ന നീക്കങ്ങൾ. എന്നിവയും സൂചിപ്പിക്കും. ലഗ്നത്തിൽ തുലാം രാശി ഉള്ളവർ മേൽപ്പറഞ്ഞ വിഷയങ്ങളിൽ അതീവ താല്പര്യം ഉള്ളവർ ആയിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലലോ. യുക്തിവാദികൾക്കും ഈ കാര്യം പരിശോധിക്കാവുന്നതാണ്. വളരെ മനോഹരവും, വൃത്തിയും ഉള്ള ചുറ്റുപാടുകളിൽ താമസിക്കാൻ ആയിരിക്കും തുലാം രാശിയിൽ ലഗ്നം, നക്ഷത്രം, സൂര്യൻ എന്നിവ ഉള്ളവർ ആഗ്രഹിക്കുക.

ഈ നക്ഷത്രം വൃശ്ചിക രാശിയിൽ എത്തുമ്പോൾ കഥ മാറും.വൃശ്ചികം പരിവർത്തനങ്ങളുടെ രാശിയാണ്. നിഗൂഡമായ വിഷയങ്ങൾ, മാനസിക സമ്മർദ്ദം, സാമ്പത്തിക ക്രയ വിക്രയങ്ങൾ.,വിവാഹേതര ബന്ധങ്ങൾ, പല വിധത്തിലുള്ള പങ്കാളിത ബന്ധങ്ങൾ,റീസേർച്ച്‌,പാരമ്പര്യസ്വത്ത്‌, പെട്ടന്നുണ്ടാകുന്ന സ്വത്തുക്കൾ, നിരാശകൾ, ബാങ്കുകൾ,പെട്ടന്നുണ്ടാകുന്ന മാറ്റങ്ങൾ, ആയുസ്, എന്നിവയെ സൂചിപ്പിക്കുന്നു. ആസ്ട്രോസൈക്കോളജി എന്നാ ശാഖയിൽ ബിഹേവിയർ പാറ്റെൺ, ചിത്തവൃത്തി, ഉത്തേജനം,മോഹഭംഗം എന്നിങ്ങനെ പല വിഷയങ്ങളെ എങ്ങനെ ആസ്ട്രോളജിയിലൂടെ കണ്ടെത്താം എന്ന് മനസിലാക്കുന്നു.. നാം നമ്മുടെ ചുറ്റുപാടുകളോട് എങ്ങനെ പ്രതികരിക്കും എന്നത് നമ്മുടെ ലഗ്നം നോക്കി നിഷ്പ്രയാസം പറയാൻ കഴിയുന്നതാണ്. ചൊവ്വ ഭരിക്കുന്ന ലഗ്നം ഉള്ളവർ പെട്ടന്ന് വയലന്റ് രീതിയിലും, ബുധൻ ഭരിക്കുന്നവർ   വളരെ നയപരമായി തിരിച്ചു അങ്ങോട്ട എങ്ങനെ തട്ടാം എന്നാ രീതിയിലും ഒക്കെ ആണ് ചിന്തിക്കുക. ഒരു വ്യക്തിയുടെ സ്വഭാവ ഘടന മനസിലാക്കുന്നതിൽ, വൃശ്ചിക രാശിയുടെ പങ്കു വളരെ വലുതാണ്‌. കാരണം വൃശ്ചിക രാശി എന്നത് കാല പുരുഷ ജാതകത്തിൽ എട്ടാം ഭാവത്തെ സൂചിപ്പിക്കുന്നു. നിങ്ങളുടെ എട്ടാം ഭാവത്തിൽ വൃശ്ചികം അല്ല എങ്കിലും, ആ ഭാവത്തിനു പ്രകൃത്യ തന്നെ വൃശ്ചിക രാശിയുടെ ഗുണമാണ് കാണുക. ഈ ഭാവം നോക്കി നിങ്ങൾ ഉള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന വേദനകൾ, ഭയം, രഹസ്യം, സെക്ഷ്വൽ മോഹങ്ങൾ, അവയുടെ തീവ്രത, നിങ്ങൾ ഒരു പ്രതികാര മോഹിയായ വ്യക്തിയാണോ, ആ പ്രതികാരം ഏതു അളവിൽ ഉണ്ട് എന്നൊക്കെ നാം മനസിലാക്കുക. ചന്ദ്രൻ വൃശ്ചിക രാശിയിൽ നിൽക്കാൻ ആഗ്രഹിക്കുന്നില്ല. വളരെ മൃദുലമായ ഈ ഗ്രഹം, വൃശ്ചിക രാശിയിലെ സങ്കീർണമായ വിഷയങ്ങളിൽ അസ്വസ്ഥനായി സ്ഥിതി ചെയ്യും. വൃശ്ചിക രാശിയിൽ ഈ ഗ്രഹം നീചം എന്നാ അവസ്ഥയിൽ സ്ഥിതി ചെയ്യും. വൃശ്ചിക രാശിയുടെ ആദ്യ മൂന്നു ഡിഗ്രികളിൽ ആണ് നീച്ച അവസ്ഥ കൈവരിക്കുക എങ്കിലും, വൃശ്ചിക രാശിയിൽ മൊത്തമായി ചന്ദ്രൻ കോപാകുലനായി നിൽക്കും.  അപ്പോൾ തുലാം രാശിയിൽ ഈ നക്ഷത്രം വരുന്നവർക്കും. വൃശ്ചിക രാശിയിൽ വരുന്നവർക്കും രണ്ടു തരം അനുഭവങ്ങൾ ആകും ഉണ്ടാകുക. തുലാം രാശിയെ ഭരിക്കുന്നത് വളരെ ശാന്തൻ ആയ ശുക്രൻ ആണെങ്കിൽ. വൃശ്ചിക രാശിയെ ഭരിക്കുന്നത് ചൂടനായ ചോവ്വയാണ്. അതുകൊണ്ട് നിങ്ങൾ ഏതു രാശിയിൽ പെടുന്നു എന്നുള്ളത് വളരെ പ്രധാനമാണ്.

വിജയ സ്തംഭം ആണ് ഈ നക്ഷത്രത്തിന്റെ അടയാളം. ഈ നക്ഷത്രം ഭരിക്കുന്ന ദേവത ഇന്ദ്രനും, ഗ്രഹം വ്യാഴവും ആണ്. ഈ മൂന്നു കാര്യങ്ങളും, ഈ നക്ഷത്രക്കാരിൽ സ്വാധീനം ചെലുത്തും. ഇപ്പോഴും വിജയികളായി തീരാൻ ആഗ്രഹിക്കുന്നു. ചിന്തകൾ ആഴമേറിയതും , വിശാലവും ആണ്. വ്യാഴം നല്ല രീതിയിൽ ആണെങ്കിൽ കൂടുതൽ ശുഭ ചിന്തകൾ മനസിനെ ഭരിക്കും. ചിന്തകൾഏതു രീതിയിൽ ആണെന്നറിയാൻ വ്യാഴം ഏതാവസ്ഥയിൽ സ്ഥിതി ചെയ്യുന്നു എന്ന് നോക്കണം. ഇന്ദ്രൻ വിജയങ്ങളുടെ രാജാവാണ്‌. ഇന്ദ്രൻ   കാലത്തിന്റെ പല ഘട്ടങ്ങളിൽ പല വ്യക്തികൾ ആയാണ് പ്രത്യക്ഷപ്പെടുക. പക്ഷെ ഇതു ഇന്ദ്രൻ ആയാലും അദ്ദേഹം സ്ത്രീ വിഷയത്തിൽ മഹാ തല്പരൻ, ആണ്.  അധികാരത്തിനു വേണ്ടി ഇദ്ദേഹം എന്ത് വൃത്തികേടും ചെയ്യും എന്നത് പുരാതന പുസ്തകങ്ങൾ പക്ഷപാത രഹിതമായി വായിച്ചാൽ മനസിലാകു൦ . വിജയം വേണം എന്നുള്ളത് ഈ രാശിക്കാരുടെ പ്രത്യേകതയാണ്, പക്ഷെ വ്യാഴം ഏറ്റവും ആത്മീയമായ ഗ്രഹം ആയതിനാൽ, ആത്മീയ രീതിയിലുള്ള ചിന്ത ഉണ്ടാകും, എന്നാലും. കുറച്ചും കൂടെ വിജയം വേണം എന്നാ ആഗ്രഹം ഉണ്ട്. ഒരു നേതാവ്, ഉപദേശകൻ, എന്നൊക്കെ രീതിയിൽ മറ്റുള്ളവർ കാണുന്ന സാഹചര്യാമാണ്. ഈ നക്ഷത്രം പത്താം ഭാവത്തിൽ നിന്നാൽ മേൽപ്പറഞ്ഞ റോളിൽ ജോലി ചെയ്യാനുള്ള അവസരം ലഭിക്കേണ്ടതാണ് തുലാം രാശി വായു തത്വ രാശിയും, വൃശ്ചികം ജല തത്വ രാശിയും ആണ്. അപ്പോൾ രണ്ടു രാശിയിൽ പെട്ട ഒരേ നക്ഷത്രക്കാർക്ക് വിവിധ രീതിയിലെ ചിന്തിക്കാൻ പറ്റൂ. അതുകൊണ്ട് നിങ്ങളുടെ നക്ഷത്രം എന്ന് പറയുമ്പോൾ അതിൽ ഒരു നൂറായിരം കാര്യങ്ങൾ അടങ്ങിയിരിക്കും. അസ്ട്രോളജി അഗാധമാണ്, ഓരോ ചാർട്ടും , അനേകം കാര്യങ്ങളാണ് നമ്മുടെ മുൻപിൽ കൊണ്ടെത്തിക്കുക.

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ജോലി, സമൂഹത്തിലെ വില, നിങ്ങളുടെ അഭിലാഷങ്ങൾ എന്നാ വിഷയങ്ങൾക്ക് അടുത്ത കുറെ നാൾ വളരെ അധികം പ്രാധാന്യം ഉണ്ടാകും. സൂര്യൻ ഈ മേഖലയിലേക്ക് ഈ ആഴ്ച നീങ്ങും, അപ്പോൾ ജോലി എന്നാ മേഖലയുടെ പ്രാധാന്യം വളരെ അധിക വർധിക്കും. ജോലി സ്ഥലത്ത് ചൂടുപിടിച്ച ചർച്ചകൾ നടക്കാം. നിങ്ങളുടെ അധികാരികൾ ഉപദേശം നൽകുന്ന സാഹചര്യം ഉണ്ടാകാം.  ഈ സാഹചര്യം നിങ്ങൾക്ക് അനുകൂലമാണോ പ്രതികൂലമാണോ എന്ന് നിങ്ങൾക്ക്  തന്നെ തീരുമാനിക്കാവുന്ന അവസ്ഥയാണ്.  അതുകൊണ്ട് ശ്രദ്ധയോടെ നീങ്ങുക പുതിയ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, നിങ്ങൾ ഇത് വരെ ചെയ്ത ജോലിയെ കുറിച്ചുള്ള അനാലിസിസ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും. 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ എന്നാ മേഖല ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും    കു കുടുംബ യോഗങ്ങൾ,  ബന്ധു ജന സമാഗമം എന്നിവ ഈ ആഴ്ച പ്രധാന ഘടകം ആയി മാറും. നിങ്ങളുടെ വാദങ്ങൾ മറ്റുള്ളവർ സ്വീകരിക്കാൻ വേണ്ടി എന്ത് തന്ത്രവും പയറ്റുന്ന അവസ്ഥയാണ് . വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകും. പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ വേണ്ടി വരും. ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളിൽ പല വിധ തർക്കങ്ങൾ എന്നിവയും ഈ അവസരം നാം പ്രതീക്ഷിക്കേണ്ടതാണ്.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ ഇതും. . ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ വളരെ അധികം ശ്രദ്ധ നൽകേണ്ട അവസരമാണ് . ഈ വിഷയങ്ങളിൽ അല്പം അധികം അധ്വാനം ആവശ്യമായി വന്നേക്കാം. ആത്മീയ വിഷയങ്ങളിൽ കൂടുതൽ താല്പര്യം, തീർത്ഥാടനം, ആത്മീയ വിഷയങ്ങളിൽ ഉള്ള ചർച്ചകൾ എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം .  വിദേശ ബന്ധങ്ങൾ, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്ന മേഖലകളിൽ നിന്നുള്ള ജോലികൾ എന്നിവയും അടുത്ത കുറെ നാളുകൾ ഉണ്ടാകും. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയ്ക്കുള്ള  നിരവധി അവസരങ്ങൾ ഉണ്ടാകാം. നിരവധി ആശയ വിനിമയങ്ങൾ നടക്കാവുന്ന അവസരമാണ്. സഹോദരങ്ങൾ  സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള കൂടുതൽ സംസാരം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഈ അവസരം സാധ്യമാണ്. ആശയ വിനിഅമയ രംഗത്ത് നിന്നുള്ള നിരവധി ജോലികളും ഈ അവസരം  ഉണ്ടാകും.  ചില ജോലികളിൽ പൂർത്തീകരണം ഉണ്ടാകാം. ആശയവിനിമയങ്ങൾ നിറഞ്ഞ ദിവസങ്ങളാണ് ഇനി നമ്മെ കാത്തിരിക്കുന്നത്.

ജമിനി (മെയ് 21 - ജൂൺ 20)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ എത്തും .  സാമ്പത്തിക ബാധ്യതകൾ , പങ്കാളിത ബന്ധങ്ങൾ അടുത്ത ദിവസങ്ങളിൽ  ശ്രദ്ധാ കേന്ദ്രമായി തീരും.ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ ഉണ്ടാകാ0. പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള നല്ല ശ്രമങ്ങൾ ആവശ്യമാകും.   പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ സാവധനമാക്കുന്നതയിരിക്കും നല്ലത്. ഈ സമയം നിലവിൽ ഉള്ള ബന്ധങ്ങളെ പുരോഗമാനതിലെക്ക് നയിക്കാൻ വേണ്ട ശ്രമങ്ങൾ നടത്താൻ ഉള്ളതാണ്. ജോയിന്റ്  സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇൻഷുറൻസ് സംബന്ധമായ പ്രശ്നങ്ങൾ തീർപ്പാക്കൽ എന്നിവയും പ്രതീക്ഷിക്കുക.

ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും.. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് . പുതിയ സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, വിലയേറിയ വസ്തുക്കൾ കൈവശം ഉണ്ടാകാനുള്ള അവസരം,  പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം,  ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം,  ക്രിയെട്ടെവ് രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ കോഴ്സുകൾ പഠിക്കാനുള്ള അവസരം എന്നിവയും   ഉണ്ടാകാം. ചില പ്രോജക്ക്ട്ടുകളിൽ പൂർണത സംഭവിക്കാം. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ വിഷയങ്ങളെ സൂര്യൻ അടുത്ത ആഴ്ച മുതൽ സ്വാധീനിച്ചു തുടങ്ങും.. ഈ വിഷയങ്ങളിൽ അല്പം സന്കീർണതകളിലൂടെ നാം കടന്നു പോകും  പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ അല്പം അധിക ശ്രദ്ധ ആവശ്യമായി വരും. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ ഉണ്ടാകും. പുതിയ ബിസിനസ് ബന്ധങ്ങൾ, കൊന്റ്രാക്ക്ട്ടുകൾ എന്നുവയിൽ നല്ല ശ്രദ്ധ ആവശ്യമാകും. നിയമ പരമായ എല്ലാ ബന്ധങ്ങളിലും ശ്രദ്ധ വേണ്ടി വരുന്ന അവസ്ഥയാണ്. നിങ്ങളുടെ ശത്രുക്കൾ, വിപരീത സാഹചര്യങ്ങൾ എന്നിവയും ഇനി വരുന്ന ദിവസങ്ങളിൽ വളരെ  സജീവമായിരിക്കും. 

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ ശുഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകാരണങ്ങളെ സൂചിപ്പിക്കുന്നു..  ചില ജോലികളിൽ പൂർത്തീകരണം സംഭവിക്കും. ചില ബന്ധങ്ങളിലും.  വ്യക്തിജീവിതം സാധാരണയിലും ഏറെ പ്രാധാന്യം കൈവരിക്കും. പുതിയ വ്യക്തി ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമവും പ്രതീക്ഷിക്കുക.  പുതിയ ജോബ്‌ ഓഫർ, ആരോഗ്യ സംരക്ഷണം എന്നിവയും ഈ ആഴ്ച  ഉണ്ടാകും. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ എത്തും ഈ വിഷയങ്ങളിൽ .  വളരെ സങ്കീർണമായ നീക്കങ്ങൾ ഉണ്ടാകും.  ജോലി സ്ഥലം സഹ പ്രവർത്തകർ എന്നീ വിഷയങ്ങളെ ലഘുവായി കാണാതിരിക്കുക.  പുതിയ ജോലി, അല്ലെങ്കിൽ നിലവിൽ ഉള്ള ജോലിയിൽ റീ വർക്ക് ആവശ്യമായി വരും.  ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താൻ വേണ്ട നിരവധി സാഹ ചര്യങ്ങൾ ആണ്.  സഹ പ്രവർത്തകർക്ക് നിരവധി ആവശ്യങ്ങൾ ഉണ്ടാകും.  ആരോഗ്യ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും, പുതിയ ഭക്ഷണ ക്രമം,  ആരോഗ്യ ക്രമം എന്നിവയും ഉണ്ടാകാം. ഈ ആഴ്ച  മുഴുവൻ പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ഉണ്ടാകാം. 

 രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ  മേഖലയിൽ ഈ  പൂർണ ചന്ദ്രൻ എത്തും    .   ഭാവി പരിപാടികളെ കുറിച്ചുള്ള ചർച്ചകൾ,  ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള പഠനം, ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം,  ശാരീരിരിക അസ്വസ്ഥതകൾ,  നിങ്ങളുടെ മാനസികമായ വെല്ലുവിളികളെ കുറിച്ചുള്ള പഠനം എന്നിവ ഈ അവസരം  ഉണ്ടാകും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച മുതൽ സൂര്യന്റെ സ്വാധീനം ഉണ്ടാകും.   ക്രിയേറ്റീവ് ജോലികൾ, ടീം ജോലികൾ എന്നിവയിൽ നിന്ന് പുതിയ അവസരങ്ങൾ ലഭിക്കാം എങ്കിലും, അവയ്ക്ക് വേണ്ടി അല്പം അധികം ശ്രമിക്കേണ്ട അവസ്ഥയാണ്.  കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകാം. വിനോദ പരിപാടികൾ, നെറ്റ് വർക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. ഗ്രൂപ്പ് ബന്ധങ്ങളിൽ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളിൽ അധിക ശ്രദ്ധ വേണ്ടി വരും. 

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കുംഇത് പൂർത്തീകരണങ്ങളെ കാണിക്കുന്നു  പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം.    എങ്കിലും പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, ടീം ചർച്ചകൾ,  കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകും. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ പല തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാകാം. ടെക്നോളജിക്കൽ കമ്യൂണിക്കേഷൻ എന്നാ മേഖലയിൽ നിന്നും ഉള്ള ജോലികൾക്ക്  വേണ്ടി ഉള്ള ശ്രമവും ഉണ്ടാകാം. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ എന്നാ വിഷയങ്ങളിൽ ഈ ആഴ്ച മുതൽ സൂര്യന്റെ സ്വാധീനം ഉണ്ടാകും.  .   കുടുംബം, വ്യക്തി ജീവിതം എന്നിവ ഈ ആഴ്ച പരമ പ്രധാനമായിരിക്കും കുടുംബ യോഗങ്ങൾ,  ബന്ധു ജന സമാഗമം എന്നിവ ഈ ആഴ്ച  പ്രധാന ഘടകം ആയി മാറും. നിങ്ങളുടെ വാദങ്ങൾ മറ്റുള്ളവർ സ്വീകരിക്കാൻ വേണ്ടി എന്ത് തന്ത്രവും പയറ്റുന്ന അവസ്ഥയാണ് . വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകും. പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ വേണ്ടി വരും. ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളിൽ പല വിധ തർക്കങ്ങൾ എന്നിവയും ഈ അവസരം നാം പ്രതീക്ഷിക്കേണ്ടതാണ്. 

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം,  എംപ്ലോയർ , സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ  എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. നിലവിലുള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം ഉണ്ടാകും., എഴുത്ത്, ആശയ വിനിമയം എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ ഉണ്ടാകും.   നിലവിൽ ഉള്ള ജോലിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ, അധികാരികളിൽ നിന്നുള്ള ഉപദേശം, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ വിലയിരുത്തലുകൾ,എന്നിവയും ഈ അവസരം ലഭിക്കാം. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ   മേഖലയിൽ ഈ ആഴ്ച സൂര്യൻ എത്തും  ആശയ വിനിമയങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വന്നേക്കാം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയിൽ അധികം ശ്രമിക്കേണ്ട അവസ്ഥയാണ്. സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി കൂടുതൽ സംവദിക്കേണ്ട അവസ്ഥ ഉണ്ടാകാം. സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം  ഉണ്ടാകും, പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും.  ഈ ആഴ്ച  മുഴുവൻ അധ്വാന ഭാരം കൂടിയ രീതിയിൽ ഉള്ള അനുഭവങ്ങൾ പ്രതീക്ഷിക്കുക. ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങളും, ഈ ജോലികളിൽ ഉള്ള റീ വർക്കുകളും പ്രതീക്ഷിക്കുക.

 ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം,  നിയമം, തീര്ത്ഥാടനം എന്നാ   മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും.  വിദേശ ബന്ധം, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ,   ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ , ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, എഴുത്ത് പ്രസിദ്ധീകരണം എന്നിവയെ കുറിച്ചുള്ള താല്പര്യം, ഉപരി പഠനത്തിന്റെ സാധ്യതകൾ അന്വേഷിക്കൽ എന്നിവ പ്രതീക്ഷിക്കുക . ചില പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം സംഭവിക്കും. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയിൽ ഈ ആഴ്ച മുതൽ സൂര്യൻ  സങ്കീർണമായ രീതിയിൽ സ്വാധീനം ചെലുത്തും. അധിക ചെലവ് നിയന്ത്രിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാ0. പുതിയ സാമ്പത്തിക ബാധ്യതകൾ കർശനമായും ഒഴിവാക്കേണ്ടതാണ്. പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് നാം തുടരും. അൽപ നാളുകൾ കൂടി ഈ അവസ്ഥയിൽ നാം സഞ്ചരിക്കും. ഈ മാസവും അടുത്ത മാസത്തിന്റെ ആദ്യ ദിവസങ്ങളും സാമ്പത്തിക ബാധ്യതകൾ  ഒരു പ്രധാന വിഷയമായി മാറുന്നതാണ്.  പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, എനിങ്ങനെ അല്പം സങ്കീർണമായ ദിവസങ്ങളിലേക്ക് നാം യാത്ര ചെയ്യുന്നു. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും.   സാമ്പത്തിക ബാധ്യതകൾ , പങ്കാളിത ബന്ധങ്ങൾ ഇനി വരുന്ന ദിവസങ്ങളിൽ  ശ്രദ്ധാ കേന്ദ്രമായി തീരും.ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ ഉണ്ടാകാ0. പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള നല്ല ശ്രമങ്ങൾ ആവശ്യമാകും.   പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ സാവധനമാക്കുന്നതയിരിക്കും നല്ലത്. ഈ സമയം നിലവിൽ ഉള്ള ബന്ധങ്ങളെ പുരോഗമാനതിലെക്ക് നയിക്കാൻ വേണ്ട ശ്രമങ്ങൾ നടത്താൻ ഉള്ളതാണ്. ജോയിന്റ്  സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇൻഷുറൻസ് സംബന്ധമായ പ്രശ്നങ്ങൾ തീർപ്പാക്കൽ എന്നിവയും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ ഈ ആഴ്ച സൂര്യൻ എത്തും    നിങ്ങളുടെ ജീവിതത്തിൽ പല രൂപന്തരങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞു പോയ ജീവിതത്തിലേക്ക്  തിരിഞ്ഞു നോക്കാനുള്ള  അവസരം ഇനി ഉള്ള ദിവസങ്ങളിൽ  ഉണ്ടായിരിക്കുന്നതാണ്. ഭൂതകാലം നിങളെ തേടി വരുന്ന അവസ്ഥയും ഉണ്ടാകാം. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, വ്യക്തി ജീവിതത്തെ കുറിച്ചുള്ള പരാതികൾ, എന്നിവയും അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കുക.

 വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്നശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ഇത് പൂർത്തീകാരണങ്ങളെ സൂചിപ്പിക്കുന്നു. . പ്രേമ0 വിവാഹം എന്നാ ബന്ധങ്ങളിലെ പുതിയ നീക്കങ്ങളെ ഇത് സൂചിപ്പിക്കുന്നു. നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള നീക്കം, അതിനു വേണ്ടി ഉള്ള ചർച്ചകൾ എന്നിവ ഉണ്ടാകും.  പക്ഷെ പല ബന്ധങ്ങളിലും അല്പം സങ്കീർണമായ അവസ്ഥകളും ഉണ്ടാകും. പുതിയ ബിസിനസ് ബന്ധ്നഗൽ, ജോബ്‌ ഓഫർ, എന്നിവയും വന്നെതാം.  നിങ്ങളുടെ ശത്രുക്കൾ, വിപരീത സാഹചര്യങ്ങൾ എന്നിവയും ഈ അവസരം സജീവമാണ്.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്  ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത   എന്നാ മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ എത്തും . ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള  ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, മനകിമായ വെല്ലുവിളികളെ കുറിച്ചുള്ള അല്പം നെഗറ്റീവ് ആയ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക. ഇത് അല്പം സങ്കീർണമായ അവസ്ഥയാണ് എന്ന് നേരത്തെ പറഞ്ഞല്ലോ, കൂടുതൽ ഭാരങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കാതിരിക്കുക. പുതിയ  ജോലികൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. ബന്ധങ്ങളിലും ഇതേ നിലപാടാണ് ഉത്തമം. ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവാ ഈ അവസരം മുഴുവൻ നമ്മുടെ ഒപ്പം ഉണ്ടാകും.

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ ഈ ആഴ്ച വളരെ പൂർണചന്ദ്രൻ എത്തും . ആരോഗ്യം ഒരു പ്രധാന ഘടകം ആയി മാറും. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ഏറ്റെടുക്കും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ടീം ചർച്ചകൾ, സഹ പ്രവർത്തകരെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, പല തരം ബാധ്യതകളെ കുറിച്ചുള്ള ആലോചന എന്നിവയും ഈ അവസരം ഉണ്ടാകാം. ചില ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ  മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ എത്തും  . ലോങ്ങ്‌ ടേം ജോലികൾ, ലോങ്ങ്‌ ടേം ബന്ധങ്ങളിൽ എന്നിവയിൽ    അതീവാ ശ്രദ്ധ ആവശ്യമാകും.  നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ ചില തിരുത്തലുകൾ,  പഴയ സുഹൃത്തുക്കളെ കണ്ടു മുട്ടാനുള്ള അവസരം,  നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക. ടീം ജോലികൾ, ചർച്ചകൾ എന്നിവയും ഈ അവസ്ഥയിൽ ഉണ്ടാകും.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും.   പുതിയ ക്രിയേറ്റീവ്   ജോലികൾ ഈ അവസരം ലഭിക്കാം. സ്വന്തം കഴിവുകളെ പ്രൊമോട്ട് ചെയ്യാനുള്ള അവസരം, പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന , നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടാനുള്ള സാഹചര്യങ്ങൾ,  പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, പല വിധ   നെറ്റ വർക്കിങ് അവസരങ്ങൾ, എന്നിവയും ഉണ്ടാകാം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒത്തു ചേർന്ന് പ്രവർത്തിക്കാനുള്ള അവസരവും ലഭിക്കാം. ചില ജോലികളിൽ പൂര്തീകരണവും ഉണ്ടാകാം.

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നേരാ തിരുമേനീ.. ഈപ്പച്ചൻ ഔട്ട്‌സ്‌പോക്കൺ ആണെന്ന് എം.ജി.സോമൻ പറഞ്ഞപ്പോൾ കൈയടി കിട്ടിയത് മണർകാട് പാപ്പനും കൂടി; പാപ്പൻ മോഹിച്ച് കെട്ടിയ പാലാ മഹാറാണിയും യുവറാണിയും അടങ്ങുന്ന മണർകാട് തിയേറ്റർ സമുച്ചയത്തിന് ശനിദശ; ജെ.ജെ.ഹോളിഡേ പ്രൈവറ്റ് റിസോർട്ടിന് വേണ്ടി ഉടമകൾ വരുത്തി വച്ചത് എട്ടരക്കോടിയിലേറെ ബാധ്യത; സർഫാസി നിയമപ്രകാരം തിയേറ്റർ സമുച്ചയവും മൂന്നാറിലെ ടി ആൻഡ് യു ലീഷർ ഹോട്ടലും ഏറ്റെടുത്ത് ഇടുക്കി ജില്ലാ സഹകരണ ബാങ്ക്
ഐഎൻഎക്‌സ് മീഡിയ കേസിൽ പി ചിദംബരം അറസ്റ്റിൽ; ഡൽഹി ജോർബാഗിലെ വീട്ടിൽ നിന്ന് മുൻ മന്ത്രിയെ പിടികൂടി സിബിഐ; അറസ്റ്റ് ചെയ്തത് ഡൽഹി പൊലീസിന്റെ സഹായത്തോടെ; വലയിലായത് മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കവെ; എഐസിസി ആസ്ഥാനത്ത് വെച്ച് നഷ്ടപ്പെട്ട നേതാവിനെ പിടികൂടിയത് വീടിന്റെ മതിൽ ചാടിക്കടന്നും; സിബിഐ സംഘത്തെ കണ്ട് വീട് പൂട്ടിയിട്ടും മുൻ മന്ത്രി കുടുങ്ങി; വീടിന് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ
സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജിക്കും ഭാര്യ ഇന്ദ്രാണിക്കും വഴിവിട്ട സഹായം നൽകിയത് ഒന്നാം യുപിഎയിലെ ധനകാര്യ മന്ത്രിയായിരിക്കെ; അഴിമതി ആരോപണത്തിൽ സിബിഐയും കള്ളപ്പണം വെളുപ്പിക്കലിൽ എൻഫോഴ്‌സ്‌മെന്റും കേസ് രജിസ്റ്റർ ചെയ്തത് 2017ൽ; മുൻ ധനകാര്യ മന്ത്രി നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചത് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സഹകരിക്കാതെ; നാടകീയതയുടെ അങ്ങേയറ്റത്തിന് ശേഷം ചിദംബരം വലയിലാകുമ്പോൾ കോൺഗ്രസും പ്രതിരോധത്തിൽ
തട്ടം ധരിക്കുന്ന നിന്നെ എനിക്ക് ഇഷ്ടമല്ല; എന്റെ കൂടെ ജീവിക്കണമെങ്കിൽ മോഡേണാകണമെന്ന് ഭർത്താവിന്റെ വാട്‌സാപ്പ് മെസേജ്; ഉപേക്ഷിക്കരുതെന്ന് കാല് പിടിച്ച് അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല; `ഉപ്പയുടേയും ഉമ്മയുടേയും കൂടെ ജീവിച്ച് എനിക്ക് കൊതി തീർന്നില്ല`; ഇവിടെ ഈ പീഡനം സഹിക്കാൻ ഇനിയും എനിക്ക് കരുത്തില്ല; ഭർതൃ വീട്ടിൽ ഫിദ നേരിട്ടത് ക്രൂരമായ പീഡനം; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവും പിതാവും അറസ്റ്റിൽ
വേനലവധിക്കാലത്ത് വീട്ടിലേക്ക് പോയ ഭാര്യയും കുട്ടികളും എത്ര വിളിച്ചിട്ടും മടങ്ങിയില്ല; കൂട്ടിക്കൊണ്ട് പോകാൻ എത്തിയപ്പോൾ മക്കളെ മാത്രം കൂടെ വിട്ടു; സണ്ണിയും മക്കളും പോയതിന് പിന്നാലെ സ്റ്റേഷനിലെത്തി ബിൻസി പറഞ്ഞത് കുട്ടികളെ തട്ടിക്കൊണ്ട് പോയെന്ന്; അന്വേഷിച്ച് സ്റ്റേഷനിലെത്തിയ സണ്ണിയുടെ പിതാവ് കണ്ടത് എണീറ്റ് നിൽക്കാൻ ആവതില്ലാത്ത മകനെ; കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന സണ്ണിയെ ഏമാന്മാർ കൈകാര്യം ചെയ്തത് ഒരു രാത്രി മുഴുവൻ
പരസ്യങ്ങൾ വിശ്വസിച്ച് ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിന്റെ റിവ വില്ലാ പ്രോജക്ടിൽ സമ്പാദ്യം മുഴുവൻ വിറ്റുപെറുക്കി നൽകിയത് 98 ലക്ഷം രൂപ; 2015 ഒക്ടോബറിൽ വില്ല പൂർത്തിയാകേണ്ട വില്ല കാലാവധി കഴിഞ്ഞു അഞ്ച് വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കി നൽകിയില്ല; പ്രവാസി വ്യവസായിക്ക് ഏപ്രിൽ 30നകം വില്ല കൈമാറണമെന്ന് ദേശീയ ഉപഭോക്തൃതർക്ക പരിഹാര കോടതിയുടെ ഉത്തരവും; വിധിക്കും പുല്ലുവില കൽപ്പിച്ച് അഞ്ച് മാസം കഴിഞ്ഞിട്ടും വില്ല പൂർത്തിയാക്കാതെ ഒളിച്ചുകളിയുമായി ന്യൂക്ലിയസ് പ്രോപ്പർട്ടീസ്
മഹാരാജാസിൽ എല്ലാ സീറ്റുകളിലും വിജയം; ചങ്ങനാശ്ശേരി എസ്.ബി കോളേജ് കെ.എസ്.യുവിൽ നിന്ന് പിടിച്ചെടുത്തപ്പോൾ എൻഎസ്എസിലും തൂത്തുവാരി; അഞ്ച് ജില്ലകളിലെ കോളേജുകളിലും മൃഗീയ ഭൂരിപക്ഷവുമായി എസ്എഫ്‌ഐ; എംജി സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ തകർപ്പൻ വിജയം; എസ്എഫ്‌ഐ തീർന്നെന്ന് കരുതിയവർക്കുള്ള തിരിച്ചടിയെന്ന് സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്
'ഒരു പൂട്ടിയിടൽ അപാരത' എന്നപേരിൽ ഫാദർ നോബിൾ പ്രചരിപ്പിച്ച ദൃശ്യങ്ങൾ പട്ടാപ്പകൽ നടന്നത്; അവിടെ ഭക്ഷണംപോലും ലഭിക്കാതെ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലായിരുന്നു സിസ്റ്റർ ലൂസി; ഒപ്പമുണ്ടായിരുന്ന എന്റെ ഭാര്യയുടെ ദൃശ്യങ്ങൾ കട്ട് ചെയ്ത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലാണ് വീഡിയോ പ്രചരിപ്പിച്ചത്; അവരുടെ അത്മകഥ പ്രസിദ്ധീകരിക്കുമ്പോൾ പല വിഗ്രഹങ്ങളും ഉടയും; പലരും തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും; മാധ്യമ പ്രവർത്തകൻ മിൽട്ടൻ ഫ്രാൻസിസ് മറുനാടനോട്
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
ഇസ്ലാമികമല്ലാത്ത ജീവിതരീതി; പരപുരുഷ ബന്ധം; അനുമതിയില്ലാതെ വിദേശയാത്രകൾ; തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ; വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്ന്; വഫയ്ക്ക് കേരളത്തിലുള്ളത് ഉന്നത ബന്ധങ്ങളെന്നും വിവാഹമോചന ഹർജിയിൽ ആരോപണം; ഫിറോസ് വിവാഹ മോചനത്തിന്; ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതെല്ലാം പച്ചക്കള്ളം
സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ
നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ
ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
ദുരിതാശ്വാസനിധിയിൽ വേഗം പണമെത്തി, എന്നാൽ പണം വേഗത്തിൽ അർഹതപ്പെട്ടവരിലേക്ക് എത്തിയില്ല; നമുക്കൊരു മുഖ്യമന്ത്രിയുണ്ട്, മന്ത്രിമാരുണ്ട്, എംപിമാരുണ്ട്, എംഎൽഎമാരുണ്ട്.. ഒരു സംവിധാനം മുഴുവൻ ഉണ്ട്; എന്നിട്ടും ജനങ്ങളിലേക്ക് എന്തുകൊണ്ട് സഹായം എത്തുന്നില്ല? സർക്കാറിനെ വിമർശിച്ച ധർമ്മജൻ ബൊൾഗാട്ടിയെ പച്ചത്തെറി വിളിച്ച് സിപിഎം സൈബർ പോരാളികൾ; നിന്നെ എടുത്തോളാം.. എന്നു ഭീഷണിപ്പെടുത്തി തെറിവിളികൾ
ആറാം വയസുമുതൽ അച്ഛന്റെ കാമാർത്തി തീർക്കാൻ വിധിക്കപ്പെട്ട പെൺകുട്ടി എല്ലാം സഹിച്ചത് നീണ്ട 15 വർഷം; ഗർഭനിരോധന ഉറകളും ഗുളികയും നൽകി സ്വന്തം മകളെ ബലാത്സംഗം ചെയ്യാൻ ഒന്നര പതിറ്റാണ്ടുകാലം കൂട്ടുനിന്നത് പെറ്റമ്മ തന്നെ; എല്ലാം തുറന്ന് പറഞ്ഞ് 22കാരി പരാതി നൽകിയത് അനുജത്തിയെയും അച്ഛനും അമ്മയും കണ്ണുവെച്ചതോടെ
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പറന്നകന്ന്‌ അനിതാ തച്ചങ്കരി; ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ ഭാര്യ മരണത്തിന് കീഴടങ്ങിയത് പുലർച്ചെ മൂന്ന് മണിക്ക് കൊച്ചിയിലെ സ്വവസതിയിൽ; സംരംഭക എന്ന് പേരെടുത്ത അനിത മടങ്ങുന്നത് രണ്ടു പെൺമക്കളെയും കെട്ടിച്ചയച്ച സന്തോഷം ബാക്കിയാക്കി; ആദരാഞ്ജലികളുമായി കേരളം തമ്മനത്തെ വീട്ടിലേക്ക്