1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
25
Saturday

ഈ തിരഞ്ഞെടുപ്പ് കാലത്ത് മോദി കടന്നുപോകുന്നത് നീചഭംഗ രാജയോഗത്തിലൂടെയും ചന്ദ്ര മംഗല യോഗത്തിലൂടെയും; സങ്കീർണമായ യോഗങ്ങൾ കാണിക്കുന്നത് വിജയം നിറഞ്ഞ ജീവിതത്തെ; ബിജെപിക്കും മോദിക്കും വീണ്ടും അധികാരം കിട്ടുമോ എന്ന് ജ്യോതിഷ വിചാരവുമായി ജയശ്രീ

March 11, 2019 | 04:36 PM IST | Permalink



ഈ തിരഞ്ഞെടുപ്പ് കാലത്ത് മോദി കടന്നുപോകുന്നത് നീചഭംഗ രാജയോഗത്തിലൂടെയും ചന്ദ്ര മംഗല യോഗത്തിലൂടെയും; സങ്കീർണമായ യോഗങ്ങൾ കാണിക്കുന്നത് വിജയം നിറഞ്ഞ ജീവിതത്തെ; ബിജെപിക്കും മോദിക്കും വീണ്ടും അധികാരം കിട്ടുമോ എന്ന് ജ്യോതിഷ വിചാരവുമായി ജയശ്രീ

ജയശ്രീ

ളരെ അധികം ആവേശമുണർതുന്ന ഇലക്ഷൻ കാലമാണ് നമ്മെ കാത്തിരിക്കുന്നത്. ഉത്തമ കമ്യൂണിസ്റ്റായ എന്റെ പിതാവ് മറ്റു സഖാക്കളോട് ഒപ്പം ഇലെക്ഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഞങ്ങളുടെ നാട്ടിൽ വി. എൻ വാസവൻ സാറിന് വേണ്ടി ഉള്ള പ്രവർത്തനങ്ങൾ ചൂട് പിടിക്കുമ്പോൾ ബി. ജെ . പി അവരുടെ നീക്കങ്ങൾ വരും ദിവസങ്ങളിൽ ശക്തമാക്കാൻ അക്ഷമരായി കാത്തിരിക്കുന്നു. ഇത് വരെ മാണി സാറും ജോസഫ് സാറും തമ്മിലുള്ള അന്തർ ധാര അത്ര അങ്ങോട്ട്‌ പോരാതതുകൊണ്ട് യു .ഡി എഫ് ആദ്യ ലാപിൽ വളരെ പിന്നിലാണ്.

കേരളത്തിൽ ഇത് വരെ നടന്ന അനാലിസിസുകളിൽ മുൻ‌തൂക്കം എൽ.ഡി. എഫിന് ആണെന്നാണ് കേൾവി. പക്ഷെ ഒരു അസ്ട്രോലജർ എന്നാ നിലയിൽ എന്നോടുള്ള പലരുടെയും ചോദ്യം വേറെയാണ്. ആ ചോദ്യം നമ്മുടെ പ്രധാന മന്ത്രിയായ മോദി തിരിച്ചു വരുമോ എന്നതാണ്.

തിരഞ്ഞെടുപ്പിൽ ഒരു വ്യക്തി ജയിക്കുമോ ഇല്ലയോ എന്നത് ഒരാളുടെ ചാർട്ട് മാത്രം നോക്കി പറയാൻ സാധ്യമല്ല. കേസുകൾ, മറ്റു മത്സരങ്ങൾ എന്നിവയിൽ ഒരു വ്യക്തിയുടെ ചാർട്ട് മാത്രം നോക്കി അയാളുടെ വിജയം സാധ്യമാണോ എന്ന് പറയുക സാധ്യമല്ല. എതിരാളികൾ അയാളേക്കാൾ ശക്തരാണോ എന്നത് അവരുടെ ചാർട്ട് നോക്കാതെ നമുക്ക് അറിയാൻ സാധിക്കില്ലല്ലോ. പ്രശ്ന ജ്യോത്സ്യം ഒരു കാരണവശാലും പ്രാക്ക്ട്ടീസ് ചെയ്യരുത് എന്നാണു ഗുരുമുഖത് നിന്ന് കിട്ടിയിരിക്കുന്ന നിർദ്ദേശം. നമ്മുടെ ബെർത്ത്‌ ചാർട്ടിനെ മറികടക്കാൻ പ്രശ്ന ജ്യോല്സ്യത്തിനു കഴിയില്ല. നമ്മുടെ ബെർത്ത്‌ ചാർട്ടിൽ കാണുന്നത് ഈ ജീവിതത്തിൽ നാം എന്തൊക്കെ നേരിടണം എന്നാ വാഗ്ദാനമാണ്. അത് സന്തോഷമാകാം, ദുഃഖമകാം, വിജയം ആകാം, പരാജയം ആകാം. ഇവ നമ്മിലേക്ക് എത്തുന്ന സമയമാണ് മഹാ ദശ, അപഹാരം, പ്രത്യന്ദർ ദശ എന്നിവയിലൂടെ സൂചിപ്പിക്കുക.

മോദിയുടെ ജനന സമയത്തെ കുറിച്ച് രണ്ടു വാദം ഉണ്ട്. അദ്ദേഹം 1949, august 19 നാണ് ജനിച്ചത് എന്ന് സ്കൂൾ റെക്കോഡിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ ആർ.എസ് .എസിന്റെ ഒരു മുതിർന്ന നേതാവ്, അതും മോദിയുടെ ഏറ്റവും അടുത്ത ഒരു വ്യക്തി എന്റെ ഗുരുജി ശ്രീ.കെൻ .എൻ റാവുജിക്ക് നേരിട്ട നൽകിയ ജനനസമയമാണ് താഴെ കൊടുത്തിരിക്കുന്നത്. 

അദ്ദേഹം ജനിച്ചത് ശനിയുടെ ശിഷ്ട ദശയിലാണ്. എന്താണ് ശിഷ്ട ദശ . പുനർ ജന്മം എന്നത് ജ്യോത്സ്യത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒരു പാരമീറ്റർ ആണ്. പഴയ ജന്മത്തിലെ കണക്കുകൾ വീട്ടി തീർക്കാൻ ആണ് പര ബ്രഹ്മം നമ്മെ പിന്നെയും ഭൂമിയിലേക്ക് പറഞ്ഞു വിട്ടിരിക്കുന്നത്. പിന്നെയും തോന്ന്യവാസം കാണിച്ചാൽ പിന്നെയും പറഞ്ഞു വിടും എന്നതാണ് ഹിന്ദു തിയോളജി പറയുക. ഇടക്കിടക്ക് അദ്ദേഹം ബ്രാൻഡ്‌ ന്യൂ ജന്മങ്ങളെയും സൃഷ്ടിക്കും. അങ്ങനെ കണക്ക് വീട്ടി തീർക്കുന്നത് വരെ നമ്മൾ ഇങ്ങനെ to and fro യാത്ര ചെയ്തു കൊണ്ടിരിക്കും. കാലത്തിന്റെ കരങ്ങളിലൂടെ , ഇരുളും വെളിച്ചവും മറികടന്നു. അപ്പോൾ കഴിഞ്ഞ ജന്മത്തിൽ നാം ഏതു ദശയിൽ മരിച്ചുവോ, ആ ദശയുടെ ബാക്കിയിൽ ആണ് നാം ഈ ജന്മത്തിലെ യാത്ര തുടരുക. ഇനി എങ്ങനെ ആണ് ജന്മ ദശ ഫിക്സ് ചെയ്യുക എന്ന് നോക്കാം. നാം ജനിച്ച നക്ഷത്രം, ആനക്ഷത്രത്തിന്റെ നാഥൻ ആയ ഗ്രഹം. ആ ഗ്രഹത്തിന്റെ മഹാ ദശയിലാണ് നാം ജന്മം എടുക്കുക. അപ്പോൾ മോദി ജനിച്ച നക്ഷത്രം അനുരാധ/അനിഴം നക്ഷത്രം ആണ്. ഈ നക്ഷത്രത്തിന്റെ നാഥൻ ശനിയും. അപ്പോൾ അദ്ദേഹം ശനി ദശയിലാണ് ജനിച്ചിരിക്കുന്നത്. ശനിയിൽ ശുക്രന്റെ അപഹാരം നടന്ന വേളയിൽ.

അദ്ദേഹത്തിന്റെ ഭൂതകാലത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ.

ഒരാളുടെ കരിയർ ഏതു domain ൽ ആകണം എന്ന് നോക്കാൻ ജയ്മിനി ജ്യോത്സ്യത്തിൽ ഒരു എളുപ്പ വഴി ഉണ്ട്. നമ്മുടെ ചാർട്ടിൽ ഗ്രഹങ്ങൾ നിൽക്കുന്ന ഡിഗ്രികൾ നോക്കുക. ഇവയിൽ രണ്ടാമത്തെ വലിയ ഡിഗ്രിയിൽ നിൽക്കുന്ന ഗ്രഹത്തെ കണ്ടു പിടിക്കുക. ഈ ഗ്രഹം ഏതു ഭാവത്തിൽ, ഏതു രാശിയിൽ നിൽക്കുന്നു എന്നും മനസിലാക്കുക. ഈ മൂന്നു factors ന്റെ ആകെ തുകയാണ് നിങ്ങളുടെ കരിയർ . രണ്ടാമത് കൂടിയ ഡിഗ്രികളിൽ നിൽക്കുന്ന ഗ്രഹത്തെ അമത്യ കാരകൻ എന്നാണ് പറയുക.

ഈ ചാർട്ടിൽ നോക്കുമ്പോൾ 29:34 ഡിഗ്രികളിൽ നിൽക്കുനത് ശനി ആണ്. അതിനു തൊട്ടു താഴെ 15:44 ഡിഗ്രികളിൽ നിൽക്കുന്നത് ശുക്രനാണ്. ശനിയെ ആത്മ കാരകൻ എന്നും ശുക്രനെ അമാത്യ കാരകൻ എന്നും വിളിക്കും. ശുക്രൻ നിൽക്കുന്ന രാശി ചിങ്ങവും, നിൽക്കുന്ന ഭാവം പത്താം ഭാവവും ആണ്.

ചിങ്ങം രാശി ഭരിക്കുന്ന ഗ്രഹം സൂര്യൻ ആണ്. ഈ രാശി രാഷ്ട്രീയം, കല, സിനിമ, ഡ്രാമ എന്നിവയെ സൂചിപ്പിക്കുന്ന രാശിയാണ്. ശുക്രൻ ഈ രാശിയിൽ ആണ് നിൽക്കുന്നത്. ചിങ്ങം രാശി നിൽക്കുന്നത് പത്താം ഭാവത്തിലാണ്. പത്താം ഭാവം തന്നെ ഗവൺമെൻറ്, പൊളിറ്റിക്സ്, അധികാരം എന്നാ വിഷയങ്ങളെ ആണ്. അപ്പോൾ ഈ വ്യക്തി അധികാരത്തിൽ വിരജിതനാകാൻ തന്നെ ജന്മം കൊണ്ട വ്യക്തി ആണെന്നർത്ഥം. അതിൽ കൂടുതൽ ചോദ്യം ചെയ്യലിന്റെ ആവശ്യമില്ല.

പക്ഷെ ഈ ചാർട്ടിൽ നിന്നും വേറെ കുറെ രസകരങ്ങളായ കാര്യങ്ങൾ കാണുവാൻ കഴിയും. ശനി, ചിങ്ങം രാശിയിൽ, പത്താം ഭാവത്തിൽ നിന്നാൽ, ദാരിദ്ര്യത്തിൽ നിന്നും ഉയർന്നു വരുന്ന വ്യക്തി ആണെന്നർത്ഥം. ചിങ്ങം രാശി രാജകീയമായ ജീവിത ശൈലിയുടെ രാശിയാണ്. ശനി എന്നാൽ അത്ര മനോഹരമല്ലാത്ത വിഷയങ്ങളെ സൂചിപ്പിക്കുകയും ചെയ്യുന്നു. ശനി 1,5, 10, 11 എന്നീ ഭാവങ്ങളിൽ ചിങ്ങം രാശിയിൽ നിന്നാൽ, എന്ത് ചെയ്തും രാജകീയമായ ജീവിത ശൈലി എത്തി പിടിക്കുന്ന ഒരു വ്യക്തിയെ ആണ് സൂചിപ്പിക്കുക. ലെക്ഷ്യമാണ് പ്രധാനം മാർഗം അല്ല. ആണെങ്കിൽ അണ്ണാ ഹസാരയെ പോലെ ഒരു മൂലക്ക് ഇരുന്നേനെ

ശനിയും, ശുക്രനും പുരാതന കലകളുടെ രാശിയായ ചിങ്ങത്തിൽ നിൽക്കുന്ന വ്യക്തിക്ക് പുരാതന കലകളോട് അമിതമായ താല്പര്യം ഉണ്ടാവണം എന്നാണ്. അവ പുരാതന വസ്തുക്കളോ, പുരാതന പഠന വിഷയങ്ങളോ ഒക്കെ ആകാം. യോഗ, അസ്ട്രോളജി എന്നിവ മാത്രമല്ല. ക്ലാസിക്കൽ കലാ രൂപങ്ങളും ഇദ്ദേഹം ഇഷ്ടപ്പെടുന്നു. ശനി പത്താം ഭാവത്തിൽ നിന്നാൽ, നിങ്ങൾ ഏതു ജോലിയിൽ ചേരുന്നോ ആ ജോലിയിൽ നീണ്ട കാലം ചിലവഴിക്കും എന്നാണു. അതിനാൽ തന്നെ നീണ്ട കാലം പോളിറ്റിക്കൽ സെക്ടറിൽ ജോലി ചെയ്യും എന്നർത്ഥം.

⦁ Ven-Sat 05/10/1997 05/12/2000

ശുക്രനിൽ ശനിയുടെ അപഹാരം നടന്ന സമയത്താണ് ഇദ്ദേഹം ബി. ജെ .പി യിടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു വന്നത്. അത് മെയ്‌ 1998 ൽ ആണ്.

⦁ Ven-Mer 05/12/2000 06/10/2003

ശുക്രനിൽ, ബുധന്റെ അപഹാരവും, ശുക്രന്റെ പ്രത്യന്ദർ ദശ നടക്കുന്ന സമയത്താണ് അദ്ദേഹം കേശു ഭായി പട്ടേലിന്റെ സ്ഥാനത് ഗുജറാത്ത് മുഖ്യ മന്ത്രി ആയി സ്ഥാനം ഏറ്റെടുത്ത്. ശുക്രൻ പത്തിലും, ബുധൻ പതിനൊന്നാം ഭാവത്തിലും നിൽക്കുന്നു. എന്താണ് പതിനൊന്നാം ഭാവം? പുതിയ ടീം, പുതിയ ഗ്രൂപ്പുകൾ, വലിയ ഗ്രൂപ്പുകൾ , എൻ. ജി.ഓ , ലാഭങ്ങൾ, നേട്ടങ്ങൾ, ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ എന്നിവയാണ്. ബുധനോ, പത്താം ഭാവത്തിന്റെ അധിപൻ ആയ സൂര്യനോട് ചേർന്ന് നിൽക്കുകയും ചെയ്യുന്നു. അതായത്,. ഒഫീഷ്യൽ ആയി അദ്ദേഹം ഒരു ലോങ്ങ്‌ ടേം പദ്ധതി ഏറ്റെടുക്കുകയും,. ലാഭകരമായി മുന്നോട്ട് കൊണ്ട് പോകുകയും, അതിൽ നിന്ന് അദ്ദേഹത്തിന് സാമ്പത്തിക നേട്ടം, അധികാര നേട്ടം എന്നിവ ഉണ്ടാകുകയും ചെയ്യും എന്നാണ്.

ബുധൻ നിൽക്കുന്ന രാശി കന്നി രാശിയാണ്. ഈ രാശി ഒരു സുഖമില്ലാത്ത രാശിയാണ്. ഈ രാശി സൂചിപ്പിക്കുന്ന കാര്യങ്ങൾ തന്നെ അത്ര രസമില്ലാതവ ആണ്. അവ ശത്രുക്കൾ, ആരോഗ്യം. ബാധ്യതകൾ എന്നിവയാണ്. ഈ രാശി ഭരിക്കുന്ന ബുധൻ എട്ടാം ഭാവവും ഭരിക്കുന്നു. എന്താണ് എട്ടാം ഭാവം scandals, ഉയർച്ച താഴ്ചകൾ, കളങ്കങ്ങൾ, വൈകാരിക സമ്മർദ്ദം, നഷ്ടങ്ങൾ, അപ്പോൾ, ശുക്രനിൽ ബുധന്റെ അപഹാരം നടക്കുന്ന വേളയിൽ മേൽപ്പറഞ്ഞ വിഷയങ്ങൾ ഉണ്ടാകും എന്നാണു. എട്ടാം ഭാവം ഭരിക്കുന്ന രാശി ഒരു ദ്വി സ്വാഭാവ രാശി ആയ മിഥുനം ആകയാൽ ഒന്നിൽ കൂടുതൽ തല വേദനകൾ ഏറ്റെടുക്കണം എന്നാണ് അർഥം.

2002 ഫെബ്രുവരി – മാർച്ചിൽ നടന്ന ഗുജറാത്ത്‌ കലാപം ഗോദ്ര സംഭവം എന്നിവ ഇന്നും അദ്ദേഹത്തിന്റെ പേരിനു ഒരു കളങ്കമാണ്.. പുൽവാമ ആക്രമണം നടന്ന സമയത്ത് അദ്ദേഹത്തിന്റെ തന്നെ well wisher ആയ സാധ്വി പ്രാചി നിജ സ്ഥിത് വെളിപ്പെടുത്തി കഴിഞ്ഞിരിക്കുകയും ചെയ്തിരിക്കുന്നു. സുപ്രീക് കോടതി രൂപീകരിച്ച Special Investigation Team അദ്ദേഹത്തെ വളരെ ഏറെ നാളുകൾ വെള്ളം കുടിപ്പിക്കുകയും ചെയ്തത് നമുക്കെല്ലാം അറിയാവുന്ന സംഗതി ആണല്ലോ. എട്ടാം ഭാവം ഭരിക്കുന്ന ഗ്രഹത്തിന്റെ ദശാ കാലം നാം എല്ലാ തരം വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം എന്നാ സത്യമാണ് ഇവിടെ വെളിപ്പെടുന്നത്. പല തരം വെല്ലുവിളികൾ ഈ അവസരം ഉയർന്നു വന്നേക്കാം, സാമ്പത്തിക ഞെരുക്ക0 സാമ്പത്തിക ക്രയ വിക്രയങ്ങൾ , കളങ്കിതൻ ആകാവുന്ന അവസ്ഥ, വൈവാഹിക ജീവിതത്തിലെ വെല്ലുവിളികൾ, ചിലറ ശാരീരിര്ക അസ്വസ്ഥതകൾ എന്നിവ ഏവർക്കും പ്രതീക്ഷിക്കാം.

  • Mon-Mer 05/10/2016 06/03/2018

ഈ കാലയളവിൽ ആണ് demonetization നമ്മെയെല്ലാം കുഴപ്പിച്ചു കളഞ്ഞത്. ബുധൻ നേരത്തെ പറഞ്ഞത് പോലെ സാമ്പത്തിക ഞെരുക്ക0 സാമ്പത്തിക ക്രയ വിക്രയങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു.

എങ്കിലും രണ്ടാം തവണയും അദ്ദേഹം പിടിച്ചു കയറുക തന്നെ ചെയ്തു. മാർഗമല്ല, അദ്ദേഹത്തിന് ലെക്ഷ്യമാണ് പ്രധാനം

2002 -2007 വരെ ഉള്ള ഈ കാലയളവിൽ അദ്ദേഹം ശുക്ര ദശ പൂർത്തിയാക്കി സൂര്യ ദശയിലേക്ക് നീങ്ങിയിരുന്നു. സൂര്യൻ കർമത്തിന്റെ ഭാവമായ പത്തു ഭരിക്കുകയും , പുതിയ ടീം, പുതിയ ഗ്രൂപ്പുകൾ, വലിയ ഗ്രൂപ്പുകൾ , എൻ. ജി.ഓ , ലാഭങ്ങൾ, നേട്ടങ്ങൾ, ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ എന്നാ പതിനൊന്നാം ഭാവത്തിൽ സ്ഥിതി ചെയ്യുകയും ചെയ്യുന്നു. രണ്ടാം തവണയും അദ്ദേഹം കാലാവധി പൂർത്തിയാക്കും എന്നാണ് അർഥം,. ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ ആണ് പതിന്നു കൊണ്ട് സൂചിപ്പിക്കുക.

പത്താം ഭാവം സൂചിപ്പിക്കുന്ന ഗ്രഹം പതിനൊന്നാം ഭാവതിലെക്ക് പോയാൽ ലാഭകരമായ ജോലി എന്നാണു അർഥം (conditions apply )കുറച്ച ശ്രമം കൂടുതൽ ലാഭം. നേരെ മറിച്ചാണെങ്കിൽ കൂടുതൽ അധ്വാനം, കുറച്ച ലാഭം.

രണ്ടാം ടേമിൽ അദ്ദേഹം ലാഭകരമായ നിരവധി പ്രോജക്ക്ട്ടുകൾ ഏറ്റെടുത്തു. വിപ്ലവകരമായ ചില തീരുമാനങ്ങൾ അദ്ദേഹം ഏറ്റെടുത്തു. അതിന്റെ ഫലമായി ഏതാണ്ട് നൂറിൽ അധികം അമ്പലങ്ങളാണ് അദ്ദേഹം തകർത്തു കളഞ്ഞത്. ഇതിന്റെ പേരിൽ VHP യോട് മാത്രമല്ല സ്വന്തം പാർട്ടിയായ ബി. ജെ .പിയോട് പോലും അദ്ദേഹം പോയി വേറെ ജോലി നോക്കാൻ പറയുകയുണ്ടായി. ഗവന്മേന്റ്റ് സ്ഥലം കയ്യേറിയാൽ ആരെയും വെറുതെ വിടുകയില്ല എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുകയുണ്ടായി. 7 October 2001 – 22 May 2014 ഉള്ള കാലയളവിൽ രണ്ടാം ടേം തൊട്ടു അദ്ദേഹം ലഭാകരമായ പല പ്രോജക്ക്ട്ടുകളും ഏറ്റെടുത്തു. ഐ.റ്റി ഹബ്ബുകൾ, സ്പെഷൽ എക്കൊനോമിക് സോണുകൾ എന്നിവ ചിലത് മാത്രമാണ്.

ഈ കാലയളവിൽ ആണ് 2014 ലെ ലോകസഭ എലെക്ഷൻ വന്നെത്തിയത്.

⦁ Mon-Jup 04/11/2013 07/03/2015

ഈ സമയം അദ്ദേഹത്തിന്റെ ഗജ കേസരി യോഗം സജീവമാക്കപെടുകയും അദ്ദേഹത്തിന് അനുകൂലമായി ഭാവിക്കുകയും ചെയ്തു. ചന്ദ്രനും, വ്യാഴവും, പരസ്പരം കേന്ദ്ര ഭാവത്തിൽ വരുന്നതാണ് ഗജ കേസരി യോഗം. ഈ ചാർട്ടിൽ ചന്ദ്രൻ ഒന്നിലും. വ്യാഴം നാളിലും നിൽക്കുന്നു.

ഇനി ഈ ഇലെക്ഷൻ April 11 തൊട്ടു May 19 വരെ ഉള്ള ദിവസങ്ങളിൽ നടക്കുമ്പോൾ അദ്ദേഹത്തിന്റെ മഹാ ദശ ചന്ദ്രനിൽ ശുക്രന്റെ അപഹാരമാണ്. ഇദ്ദേഹം ജയിക്കും എന്നാണു മിക്ക അസ്ട്രോളജി വിദഗ്ദരും പറയുന്നത്. ഇത് വരെ ഉള്ള അവസ്ഥ നോക്കിയാൽ അതാണ്‌ ശരിയും , പക്ഷെ അദ്ദേഹത്തിന്റെ എതിരാളി ആര് എന്നത് അറിയാതെ നമുക്ക് തീർത്തും പറയാൻ സാധ്യമല്ല.

  • Mon-Ven 06/10/2018 05/06/2020

ഈ ചാർട്ടിൽ രണ്ടു യോഗങ്ങൾ പ്രധാനമായും ഉണ്ട്. ഒന്ന് നീച ഭംഗ രാജാ യോഗം, പിന്നെ ചന്ദ്ര മംഗല യോഗം. രണ്ടും യോഗങ്ങളും സങ്കീർണമായതും, വിജയം നിറഞ്ഞതും ആയ ജീവിതത്തെ കാണിക്കുന്നു. ചന്ദ്ര മംഗല യോഗം അതിന്റെ യഥാർഥ രീതിയിൽ പറഞ്ഞാൽ വളരെ അപകട0 പിടിച്ച മനസ്ഥിതി ഉള്ള ഒരു വ്യക്തിയെ ആണ് സൂചിപ്പിക്കുക. വളരെ അശ്ലീലത നിറഞ്ഞ ഒരു യോഗവും ആണിത്. ലെക്ഷ്യം മാത്രമാണ് മുന്നിൽ. മാർഗം ഒരു പ്രശ്നമല്ല.

  • Mon-Ven 06/10/2018 05/06/2020

ഈ കാലയളവിൽ അദ്ദേഹത്തിന്റെ ലഗ്നവും, പത്താം ഭാവവും ആണ് ശക്തി പ്രാപിക്കുക. ചന്ദ്രൻ ലഗ്നതിലും, ശുക്രൻ കർമത്തിന്റെ ഭാവമായ പത്തിലും. ചന്ദ്രൻ ഭാഗ്യങ്ങളുടെ ഭാവമായ ഒന്പതിന്റെ അധിപനും ആണ്. ഭാഗ്യത്തിന്റെ ഭാവം എന്ന് പറയും എങ്കിലും ഓർക്കാപുരത് ഉള്ള പരാജയങ്ങളുടെയും ഭാവമാണ് ഒൻപതു.

അദ്ദേഹം ഇപ്പോൾ വളരെ അസ്വസ്തതാണ്. ശനിയും കേതുവും ധനു രാശിയിൽ രണ്ടാം ഭാവത്തിൽ നിൽക്കുന്നു. രാഹു എട്ടാം ഭാവത്തിൽ നിൽക്കുന്നു. രണ്ടാം ഭാവം അത്ര ശുഭകരം അല്ലാത്ത ഭാവമാണ്. ആ ഭാവത്തെ മാരക ഭാവം എന്നാണു പറയുക. അണികൾ വിചാരിക്കുംബോലെ അത്ര ഉന്നത വിജയ പ്രതീക്ഷകളൊന്നും അദ്ദേഹത്തിന്റെ മനസിൽ ഇല്ല. പഴയത് പോലെ ഒറ്റ കക്ഷിയായി ജയിച്ചു കയറാൻ പുൽവാമയിൽ നേടിയതൊക്കെ സഹായിക്കും എന്നാ തോന്നൽ അദ്ദേഹത്തിനും ഇല്ല. ഇതെഴുതി ക്കൊണ്ടിരുന്നപ്പോൾ ഇടക്കിടക്ക് സഞ്ജീവ് ഭട്ട് മനസിലേക്ക് വന്നതുകൊണ്ട് ചില കാര്യങ്ങൾ പറയുന്നും ഇല്ല...അല്പം പേടി ഒക്കെ ഉള്ളത് നല്ലതാണെന്ന് തോന്നി.

അടുത്തത് രാഹുൽ സ്പെഷ്യൽ... അദ്ദേഹവും രാഷ്ട്രീയത്തിൽ ഇപ്പോഴും ഉണ്ടാകും എന്നാണു. പലരും കരുതുന്നത് പോലെ അദ്ദേഹം dyslexic അല്ല എന്നത് വരും ദിനങ്ങളിൽ നമുക്ക് ബോധ്യമാകും. ജനങ്ങൾ അദ്ദേഹത്തെ ഇഷ്ടപ്പെടും എന്നാണു. പക്ഷെ അധികാരക്കസേരയിൽ അദ്ദേഹം വരുമോ എന്നത് അടുത്ത ലക്കത്തിൽ മനസിലാക്കാം.

വാര ഫലം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളിന്മേൽ ശുക്രന്റെ സ്വാധീനം തുടരുന്നു. പുതിയ ലോങ്ങ്‌ ടേം പ്രോജെക്ക്ട്ടുകൾ ഉണ്ടാകാം. പുതിയ ഗ്രൂപ്പ് ബന്ധങ്ങൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള ആഗ്രഹം,
കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന പുതിയ നീക്കങ്ങൾ എന്നിവ ഉണ്ടാകാം. ചാരിറ്റി പ്രവർത്തനങ്ങൾ, ടീം ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നീ വിഷയങ്ങളിലും ശ്രദ്ധ ഉണ്ടാകും. ബുധൻ ഈ വിഷയങ്ങളെ വിപരീത രീതിയിൽ സ്വാധീനിക്കുന്നു. ഈ മേഖല മാനസിക സമ്മർദ്ദങ്ങളുടെത് ആയതിനാൽ ആ വിഷയങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരും. ഭൂത കാലത്തെ കുറിച്ചുള്ള ആലോചന, ആരോഗ്യം എമ്ച്ചപ്പെടുത്താനുള്ള അവസരങ്ങൾ . യോഗ പ്രാർത്ഥന , ധ്യാനം എന്നിവയെ കുറിച്ചുള്ള റിസേർച് , സ്വന്ത ജീവിതത്തിലേക്കുള്ള തിരിഞ്ഞു നോട്ടം, എന്നിവ പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി ഉള്ള ആഗ്രഹം. എന്നിവ യും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വില എന്നാ വിഷയങ്ങളെ കുറിച്ച കൂടുതലായി നാം ചിന്തിക്കുന്നു. ശുക്രൻ ഈ വിഷയങ്ങളെ സ്വാധീനിക്കുന്നു. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം പുതിയ ബിസിനസ് അവസരങ്ങൾ, ജോലിയിൽ ഉള്ള പുതിയ നീക്കങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ അവസരങ്ങൾ, ഈ അവസരങ്ങളെ കുറിച്ചുള്ള റിസേർച്, അധികാരികളുടെ വക ഉപദേശ൦ ക്രിയേറ്റീവ് ജോലികൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പവിഷയങ്ങളിലും വളരെ അധികം ശ്രദ്ധ വേണ്ടി വരും. ബുധൻ ഈ വിഷയങ്ങളെ വിപരീത രീതിയിൽ സ്വാധീനിക്കുന്നു, പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള കടുത്ത ആലോചന, പാർട്ണർ ഷിപ്പ് പ്രോജക്ക്ടുകളിൽ തിരുത്തലിനുള്ള ആലോചനകൾ, ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള യഥാർത്ഥ അവസ്ഥയുടെ തിരിച്ചറിവ്, പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള ആഗ്രഹം, ചില കൂട്ട്ടു കെട്ടുകളിൽ നിന്നുള്ള പിന്മാറ്റം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ടെക്ക്നിക്കൽ രംഗത്ത് നിന്നുള്ള ജോലികളും ഉണ്ടാകാം. ഇവയിൽ തിരുത്തലുകൾ വരാനുള്ള സാധ്യത വളരെ അധികമാണ്.

ജമിനി (മെയ് 21 - ജൂൺ 20)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വില എന്നീ വിഷയങ്ങൾക്ക് വളരെ പ്രാധാന്യം ഉണ്ട്. ബുധൻ ഈ വിഷയങ്ങളെ വിപരീത രീതിയിൽ സ്വാധീനിക്കുന്നു. നിലവിൽ ഉള്ള ജോലിയിൽ തിരുത്തലുകൾ വന്നേക്കാം. പുതിയ ജോലിക്ക് ഉള്ള ശ്രമംങ്ങൾ ശ്രദ്ധയോടെ ആകേണ്ടതാണ്. ആശയ വിനിമയ ശേഷി കൊണ്ടുള്ള നിരവധി ജോലികൾ പ്രതീക്ഷിക്കുക, അധികാരികളുടെ വക ഉപദേശ൦ , ഈ ഉപദേശം സ്വീകരിക്കാൻ നിങ്ങൾ കാണിക്കുന്ന വൈമനസ്യം, അവരെ തിരുത്താനുള്ള നിങ്ങളുടെ വ്യഗ്രത, എന്നിവയും ഈ അവസരം ഉണ്ടാകാം.

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിലെ പ്രാധാന്യം ഈ ആഴ്ച കൂടുതൽ വര്ധിക്കുന്നതാണ്. ഈ വിഷയങ്ങളെ ശുക്രനാണ് സ്വാധീനിക്കുന്നത്. ദൂര യാത്രകൾക്കുള്ള അവസരങ്ങൾ, ഈ യാത്രയിൽ പുതിയ വ്യക്തികളെ പരിചയപ്പെടാനുള്ള അവസരം, തത്വ ചിന്തയുമായി ബന്ധപെട്ടാ വിഷയങ്ങൾ പഠിക്കാനുള്ള അവസരം , എന്നിവ ഉണ്ടാകും. ഉപരി പഠനത്തെ കുറിച്ചുള്ള ആലോചന , എഴുത്ത് , പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ വിഷയങ്ങളിൽ വളരെ അധികം നീക്കങ്ങൾ നടക്കുന്നു. ഇനി വരുന്ന ദിവസങ്ങളിൽ ഈ വിഷയങ്ങളുടെ പ്രാധാന്യം വര്ധിക്കാം. ഈ വിഷയങ്ങളെ ശുക്രനാണ് സ്വാധീനിക്കുന്നത്. വൈകാരിക ബന്ധങ്ങളിൽ നിന്ന് നല്ല അനുഭവങ്ങൾക്കായി വളരെ അധികം ത്യാഗമനസ്ഥിതി ഉണ്ടാകേണ്ടി വരും. ലോണുകൾ ലഭിക്കാനോ കൊടുക്കാനോ ഉള്ള ആലോചന ഉണ്ടാകും. നിക്ഷേപങ്ങൾ, ടാക്സ് ഇന്ഷുറന്സ് എന്നിവയിൽ നടത്തുന്ന തിരുത്തലുകൾ, പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള കടുത്ത ആലോചന, ഇവയിൽ പുതിയ സംഭവ വികാസങ്ങൾ , വൈകാരിക ബന്ധങ്ങളിൽ പുതിയ വഴിതിരുവകൾ, ജോയിന്റ് സ്വത്തുക്കളിൽ മേൽ നടത്തുന്ന പുതിയ ചർച്ചകൾ, എന്നിവ ഉണ്ടാകും.

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വില എന്നീ വിഷയങ്ങളിലും ശ്രദ്ധ ആവശ്യമായി വരും. ബുധൻ ഈ വിഷയങ്ങളെ സങ്കീർണമായി സ്വാധീനിക്കുന്നു. പുതിയ ബിസിനസ് അവസരങ്ങൾ, ജോലിയിൽ ഉള്ള പുതിയ നീക്കങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ അവസരങ്ങൾ, ഈ അവസരങ്ങളെ കുറിച്ചുള്ള റിസേർച്, തിരുത്തലുകൾ ആവശ്യമാകും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളും സജീവമാണ്. ചൊവ്വ ഈ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നു. ദൂര യാത്രകൾ പ്രതീക്ഷിക്കാം. ഈ യാത്രകളിൽ ചില തടസങ്ങൾ പ്രതീക്ഷിക്കുക ആത്മീയ വിഷയങ്ങളോടുള്ള കൂടുതൽ താല്പര്യം, തീര്ഥാടനം  പുണ്യ പ്രവർത്തികൾ എന്നിവയ്ക്ക് വേണ്ടി ഉള്ള സമയം, എന്നിവ ഉണ്ടാകും. വിദേശത്ത നിന്നുള്ള വാർത്തകൾ ലഭിക്കാം., വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, ഉപരി പഠനത്തെ കുറിച്ചുള്ള ആലോചന , എഴുത്ത് , പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ,  കൊണ്ട്രാക്ട്ടുകൾ എന്നാ വിഷയങ്ങൾ ഈ ദിവസങ്ങളിൽ വളരെ അധികം ശ്രദ്ധ നേടും. ബുധൻ ഈ വിഷയങ്ങളെ വിപരീത രീതിയിൽ സ്വാധീനിക്കുന്നു. സാമൂഹിക ബന്ധങ്ങളിൽ തിരുത്തലുകൾ വേണ്ടി വന്നേക്കാം. വ്യക്തി ബന്ധങ്ങളിലും ബിസിനസ് ബന്ധങ്ങളിലും പല നീക്കങ്ങളും ഉണ്ടാകും. ഭൂതകാലത് നിന്നുള്ള വ്യക്തികളെ കാണാനുള്ള അവസരം ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കുക. ചില ബന്ധങ്ങൾ വേണമോ എന്ന് തന്നെയുള്ള ആലോചനകളും ഉണ്ടാകും. പുതിയ ബന്ധങ്ങൾ രൂപീകരിക്കാനുള്ള ശ്രമം തുടരും. പതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയ്ക്കും ഉള്ള അവസരമാണ് .

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങളും ഈ സമയം ലഭിക്കുന്നതാണ്. ശുക്രൻ ഈ വിഷയങ്ങളെ സ്വാധീനിച്ചു കൊണ്ടേയിരിക്കുന്നു.പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ, പുതിയ പ്രേമ ബന്ധങ്ങൾക്കുള്ള അവസരം, എന്നിവയും ഉണ്ടാകും. സ്വന്തം സംരംഭങ്ങളെ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം, പുതിയ കൂട്ടുകെട്ടുകൾ വരാം. വിനോദ [പരിപാടികളിൽ പങ്കെടുക്കേണ്ട അവസരങ്ങൾ ഉണ്ടാകും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലും നിങ്ങൾ പ്രവർത്തിക്കാം. പുതിയ പ്രേമ ബന്ധങ്ങൾക്കുള്ള അവസരങ്ങൾ ഉണ്ടാകാം. നെറ്റ് വർക്കിങ് അവസരങ്ങൾ, നിരവധി പുതിയ തുടക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കാം. സ്വന്തം സംരംഭങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും.

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങളുടെ പ്രാധാന്യം കൂടുതൽ ഉണ്ടാകും . ബുധൻ ഈ വിഷയങ്ങളെ സങ്കീർണമായ രീതിയിൽ സ്വാധീനിക്കുന്നു. നിരവധി ചെറു പ്രോജക്ക്ട്ടുകൾ ഈ അവസരം പ്രതീക്ഷിക്കുക. ഈ ജോലികളിൽ തിരുത്തലുകളും ഉണ്ടാകാ0 . പുതിയ ഭക്ഷണ ക്രമം, ഡയറ്റ്‌ എന്നിവയെ കുറിച്ചുള്ള റിസേർച് [പ്രതീക്ഷിക്കുക. സഹ പ്രവര്തകരോടുള്ള സീരിയസ് ചർച്ചകൾ , തർക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക, ബാധ്യതകളെ കുറിച്ചുള്ള ആലോചനകൾ, അവയെ ലഘുകരിക്കാനുള്ള ആഗ്രഹം, എന്നിവയും പ്രതീക്ഷിക്കുക

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങളുടെ പ്രാധാന്യം വർധിക്കുന്ന അവസരമാണ്. തിരുത്തലുകൾ ഉണ്ടാകും. . ഈ വിഷയങ്ങളെ ബുധൻ സങ്കീർണമായ രീതിയിൽ സ്വാധീനിക്കുന്നു. ഈ വിഷയങ്ങളിൽ നിന്ന് പുതിയ അവസരങ്ങൾ ഉണ്ടായി എന്ന് വരാo . സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ശ്രദ്ധയോടെ വേണം പുതിയ തീരുമാനങ്ങൾ എടുക്കാൻ ഈ അവസരം അത്ര യോജ്യമല്ല. പ്രേമ ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ നടപ്പിലാക്കാൻ അല്പം സാവധാനം നീങ്ങുക. ജോലികളിൽ റീ വർക്ക് വേണ്ടി വന്നേക്കാം. പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരവും ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കാൻ അവസരം ഉണ്ടാകാം.

.വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ,  കൊണ്ട്രാക്ട്ടുകൾഎന്നാ വിഷയങ്ങൾ ഈ ദിവസങ്ങളിൽ വളരെ അധികം ശ്രദ്ധ നേടും. ചൊവ്വ ഈ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നു. ബന്ധങ്ങളെ കുറിച്ചുള്ള തർക്കങ്ങൾ ഈ അവസരം വന്നെതാം. സാമൂഹിക ബന്ധങ്ങളിൽ തിരുത്തലുകൾ വേണ്ടി വന്നേക്കാം. വ്യക്തി ബന്ധങ്ങളിലും ബിസിനസ് ബന്ധങ്ങളിലും പല നീക്കങ്ങളും ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കുക. പതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയ്ക്കും ഉള്ള അവസരമാണ് .

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ,  എന്നാ വിഷയങ്ങളെ ബുധൻ വിപരീത രീതിയിൽ സ്വാധീനിക്കുന്നു. റിയൽ എസ്റ്റേറ്റ് ദീലുകളിൽ റീ വർക്ക്‌ ആവശ്യമാകും. വീട് മാറ്റം, വില്പന , വാങ്ങൽ, റീ പെയരിങ് എന്നിവയുടെ സാധ്യതകൾ അന്വേഷിക്കും. ബുധൻ ഈ വിഷയങ്ങളെ വിപരീതമായി സ്വാധീനിക്കുന്നു ഈ ഡീലുകളിൽ നിങ്ങളുടെ ശ്രദ്ധ കൂടുതൽ ആവശ്യമാകും. വ്യക്തി ജീവിതവും, ഔദ്യോഗിക ജീവിതവും തമ്മിൽ ഒരു ബാലന്സിങ്ങിന്റെ വേണ്ടി വരും. ബന്ധുക്കലോടുള്ള തർക്കങ്ങൾ, വീടിനുള്ളിൽ പ്രശ്ന പരിഹാരം, ബന്ധു ജന സമാഗമം എന്നിവയും പ്രതീക്ഷ്ക്കുക.

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങളുടെ പ്രാധാന്യം കൂടുതൽ ഉണ്ടാകും. ചോവ്വയാണ് ഈ വിഷയങ്ങളെ സ്വാധീനിക്കുന്നത്. ആരോഗ്യം മെച്ചപ്പെടുത്താനുള്ള പരിശ്രമം പ്രതീക്ഷിക്കാം. പുതിയ ഭക്ഷണ ക്രമം, ഡയറ്റ്‌ എന്നിവയെ കുറിച്ചുള്ള റിസേർച് [പ്രതീക്ഷിക്കുക. ശാരീരിരിക അധ്വാനം വേണ്ട നിരവധി ജോലികൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, സഹ പ്രവര്തകരോടുള്ള സീരിയസ് ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക, ബാധ്യതകളെ കുറിച്ചുള്ള ആലോചനകൾ, അവയെ ലഘുകരിക്കാനുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള നടപടികൾ എന്നിവയും ഉണ്ടാകാ൦.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി.  ചെറുയാത്രകള്,  ചെറുകോഴ്സുകള്,  വിഷയങ്ങളിലും കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. ബുധൻ ഈ വിഷയങ്ങളെ വിപരീത രീതിയിൽ സ്വാധീനിക്കുന്നു. ആശയ വിനിമയ ശേഷി കൊണ്ടുള്ള നിരവധി ജോലികൾ, ഈ ജോലിയിൽ റീ വർക്ക് എന്നിവ പ്രതീക്ഷിക്കുക. സഹോദരങ്ങൾ സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള സീരിയസ് ചർച്ചകൾ പ്രതീക്ഷിക്കാം. അവരെ സഹായിക്കാൻ ഉള്ള ശ്രമം ഉണ്ടാകും. എഴുത്ത് എഡിറ്റിങ് എന്നിവയിലെ നിരവധി നീക്കങ്ങൾ, കൂടുതൽ ആശയ വിനിമായം കൊണ്ടുള്ള ജോലികൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള സാധ്യത, ചെറു യാത്രകളിൽ ഉള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. പല തരം യാത്രാ തടസങ്ങളും ഈ അവസരം പ്രതീക്ഷിക്കുക ബൗദ്ധികമായ കൂടുതൽ പ്രോജക്ക്ടുകൾ ഏറ്റെടുക്കും. ശാരീരിരിക അസ്വസ്ഥതകളും ഉണ്ടാകും.

ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങളെ ശുക്രൻ സ്വാധീനിക്കുന്നു. ശുക്രനാണ് ഈ വിഷയങ്ങളെ സ്വാധീനിക്കുന്നത്. ധനം , നിങ്ങളുടെ മൂല്യം എന്നീ വിഷയങ്ങളും ഈ അവസരം ശക്തി നേടും. പുതിയ പാർട്ട്‌ ടൈം ജോലികൾ ലഭിക്കാനുള്ള ശ്രമം, മനോഹരമായ വസ്തുക്കൾ കൈവശം വരാനുള്ള ശ്രമം, പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ആലോചന , ചർച്ചകൾ എന്നിവ പ്രതീക്ഷിക്കാം. അധിക ചെലവ് തടയാനുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള ഫിനാന്ഷ്യൽ പ്ലാനിങ്, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചന, . പുതിയ പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം, അതിനു വേണ്ടി ഉള്ള ചർച്ചകൾ , എന്നിവ ഉണ്ടാകാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം, കുടുംബം, സംസാരം എന്നാ വിഷയങ്ങൾക്ക് ഇനിയും അൽപ കാലത്തേക്ക് കൂടി വളരെ പ്രാധാന്യം ഉണ്ടാകും. ധനം , നിങ്ങളുടെ മൂല്യം എന്നീ വിഷയങ്ങളിൽ ശ്രദ്ധിക്കാൻ ഇട വരും. ഈ വിഷയങ്ങളെ ബുധൻ വിപരീത രീതിയിൽ സ്വാധീനിക്കും. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ആലോചന , ചർച്ചകൾ എന്നിവ പ്രതീക്ഷിക്കാം. അധിക ചെലവ് തടയാനുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള ഫിനാന്ഷ്യൽ പ്ലാനിങ്, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചന, നിങ്ങളെ ആരും ചോദ്യം ചെയ്യുന്നത് ഇഷ്ടപ്പെടാത്ത അവസ്ഥ, കുടുംബാംഗങ്ങൾ, സഹ പ്രവർത്തകർ എന്നിവരോടുള്ള ശക്തി പ്രകടനവും പ്രതീക്ഷിക്കുക

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ,  എന്നാ വിഷയങ്ങളിൽ നിങ്ങളുടെ ശ്രദ്ധ ആവശ്യമാകും. ചൊവ്വ ഈ വിഷയങ്ങളെ സ്വാധീനിക്കുന്നു. വീട് മാറ്റം, വില്പന , വാങ്ങൽ, റീ പെയരിങ് എന്നിവയുടെ സാധ്യതകൾ അന്വേഷിക്കും. ഈ ഡീലുകളിൽ നിങ്ങളുടെ ശ്രദ്ധ കൂടുതൽ ആവശ്യമാകും.. വ്യക്തി ജീവിതവും, ഔദ്യോഗിക ജീവിതവും തമ്മിൽ ഒരു ബാലന്സിങ്ങിന്റെ വേണ്ടി വരും. . മാതാവിനോടുള്ള ശ്രദ്ധ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, പൂർവ്വികരെ സ്മരിക്കൽ എന്നിവയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ മേഖല വളരെ ഏറെ പ്രാധാന്യം നേടും. ബുധൻ ഈ വിഷയങ്ങളെ പ്രതികൂലമായി സ്വാധീനിക്കുന്നു. പുതിയ ബന്ധങ്ങളുടെ ആഗമനം, നിലവിൽ ഉള്ള പ്ലാനുകളിൽ മാറ്റങ്ങൾ, ആരോഗ്യവും, സൗന്ദര്യവും മെച്ചപ്പെടുത്താനുള്ള ആഗ്രഹം, പുതിയ കാഴ്ചപ്പാടുകൾ എന്നിവ പ്രതീക്ഷിക്കുക. വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ വിഷയങ്ങളും ഈ അവസരം വളരെ പ്രധാനമാണ്. പുതിയ എഗ്രീമെന്റുകൾ ഉണ്ടാകാൻ ഉള്ള അവസരങ്ങൾ, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളുടെ പ്രാധാന്യം ഈ ദിവസങ്ങളിൽ വളരെ അധികം വര്ധിക്കുന്നതാണ് . ചൊവ്വ ഈ വിഷയങ്ങളെ സ്വാധീനിക്കുന്നു. സഹോദരങ്ങൾ സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള സീരിയസ് ചർച്ചകൾ പ്രതീക്ഷിക്കാം. അവരെ സഹായിക്കാൻ ഉള്ള ശ്രമം ഉണ്ടാകും. മീഡിയയിൽ കൂടുതൽ നീക്കങ്ങൾ നടത്താനുള്ള അവസരം, എഴുത്ത് എഡിറ്റിങ് എന്നിവയിലെ നിരവധി നീക്കങ്ങൾ, കൂടുതൽ ആശയ വിനിമായം കൊണ്ടുള്ള ജോലികൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള സാധ്യത, ചെറു യാത്രകളിൽ ഉള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. ബൗദ്ധികമായ കൂടുതൽ പ്രോജക്ക്ടുകൾ ഏറ്റെടുക്കും.

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നന്ദിയുണ്ട് ടീച്ചർ.............; ഒറ്റ വാക്കിൽ എല്ലാം ഒതുക്കി ആലത്തൂരിലെ പെങ്ങളൂട്ടിയുടെ പോസ്റ്റ്; ക്യാപ്ഷനൊപ്പം ഇട്ടിരിക്കുന്നത് ദീപാ നിശാന്തിന്റെ ചിത്രവും; ആലത്തൂരിലെ ഒന്നര ലക്ഷത്തിന്റെ വിജയത്തിലെ ക്രെഡിറ്റ് കേരള വർമ്മാ കോളേജിലെ അദ്ധ്യാപികയ്ക്ക് നൽകിയ എംപിയുടെ ഉഗ്രൻ ട്രോൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; രമ്യാ ഹരിദാസിന്റെ കളിയാക്കൽ ആസ്വദിച്ച് ചർച്ചകൾ; കവിതാ മോഷണത്തിൽ തുടങ്ങിയ കഷ്ടകാലം മാറുന്നില്ലെന്ന തിരിച്ചറിവിൽ ദീപ ടീച്ചറും
ഗർഭിണിയായിരുന്ന സമയത്ത് ലീവ് തരില്ല: ഫോൺ വിളിച്ചാൽ മാനേജർ എടുക്കില്ല; ഉയർന്ന പോസ്റ്റിലേക്ക് പേരിന് മാറ്റിയെങ്കിലും തന്നിരുന്നത് ഫ്രഷേഴ്‌സിന്റെ പണി; നിരന്തര മാനസിക പീഡനങ്ങൾക്കൊടുവിൽ രാജി വയ്ക്കാൻ വിസമ്മതിച്ചപ്പോൾ വ്യാജആരോപണങ്ങൾ ചൊരിഞ്ഞ് ഇടിച്ച് താഴ്‌ത്തി; ഒടുവിൽ ഇനി ഒരിടത്തും ജോലികിട്ടാത്ത വിധം അൺപ്രൊഫഷണൽ സമീപനമെന്നും മോശം പെരുമാറ്റമെന്നും മുദ്ര കുത്തി ടെർമിനേഷൻ ലെറ്റർ; ടെക്നോ പാർക്ക് കമ്പനി ആർഎം എഡ്യുക്കേഷൻ സൊല്യൂഷനിലെ 'ഹയർ ആൻഡ് ഫയറി'നെതിരെ യുവതി
ഏറെ കാലത്തെ പ്രണയത്തിന് ശേഷം ജിൻസിയെ കിരൺ ജീവത പങ്കാളിയാക്കിയത് മൂന്ന് മാസം മുമ്പ്; അയൽക്കാരിയെ മർച്ചന്റ് നേവിക്കാരൻ മിന്നുകെട്ടിയത് ഒരു കൊല്ലം മുമ്പും; മധുവിധു ആഘോഷിച്ച് നാട്ടിലേക്കുള്ള മടക്കത്തിനിടെ വില്ലനായത് 'ഡ്രൈവിങ് സീറ്റിലെ' ഉറക്കം; സൗദിയിലെ മർച്ചന്റ് നേവിക്കാൻ ജയ്ദീപിന്റേയും സുഹൃത്തിന്റേയും ഹണിമൂൺ ദുരന്തത്തിലേക്ക് വഴിമാറിയത് അറിഞ്ഞ് പൊട്ടിക്കരഞ്ഞ് കുത്തൂപറമ്പ്; മാണ്ഡ്യയിലെ അപകടം ഒരു നാടിന്റെ നൊമ്പരമാകുമ്പോൾ
ദിശാബോധമുള്ള വികസനപദ്ധതികൾക്കുള്ള അംഗീകാരമാണ് ഈ വിജയം; എന്നെ പോലെയുള്ള നിക്ഷേപകർക്ക് ധൈര്യമായി ഇനി പണമിറക്കാം; ഇന്ത്യാക്കാരുടെ പ്രതിച്ഛായ ഏറ്റവും അധികം ഉയർന്നത് മോദി ഭരണകാലത്ത്; യൂസഫലി ആരാധകരായ മോദി വിരുദ്ധരേയും ഇസ്ലാമിക മൗലികവാദികളേയും സൈബർ കമ്യൂണിസ്റ്റുകളേയും നിരാശപ്പെടുത്തി മോദിക്ക് കട്ടപിന്തുണയുമായി യൂസഫലിയും; ലുലു മുതലാളിയെ എന്തേ സംഘിയാക്കാത്തതെന്ന് ചോദിച്ച് സോഷ്യൽ മീഡിയയും
വിവാഹ ശേഷം ഐപിഎസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് ഒരുകോടി രൂപ സ്ത്രീധനം; തനിക്ക് ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധം ഉണ്ടെന്ന് ഭാര്യ കണ്ടെത്തിയതോടെ പീഡനത്തിന്റെ തീവ്രത കൂട്ടി; അമിത്ത് നിഗം ഭാര്യ നമ്രതയെ ക്രൂരമായി പീഡിപ്പിച്ചത് വർഷങ്ങളോളം; നിയമപാലകന്റെ ക്രൂരത പുറംലോകം അറിയുന്നത് ഭാര്യ പരാതിയുമായി എത്തിയതോടെ
അച്ഛൻ എഞ്ചിനീയർ; സഹോദരൻ സർജനും; ബി ടെക് പഠനത്തിനിടെ കാടുകയറിയത് ഭീകരതയിലേക്ക്; തോക്കെടുത്തത് കലാപത്തിന്റെ ലക്ഷ്യം 'ഇസ്ലാമിക കാശ്മീർ' എന്ന് ഉച്ചത്തിൽ പ്രഖ്യാപിച്ച്; മതേതര രാഷ്ട്രത്തിന് വാദിച്ച ഹിസ്ബുളുകാരുടെ തലയറുക്കാനൊരുങ്ങിയ വിഘടനവാദി; ഹിസ്ബുൾ വിട്ട് അൽഖ്വയിദയിലും ഐസിസിലും എത്തിയത് പോരാട്ടം അതിരൂക്ഷമാക്കാൻ; ഗോരക്ഷകർക്കെതിരെ വിശുദ്ധ യുദ്ധം പ്രഖ്യാപിച്ചും വില്ലനായി; സേന തീർത്തത് ബുർഹാൻ വാനിയുടെ പിൻഗാമിയെ; കാശ്മീരിൽ വീണ്ടും തെരുവുയുദ്ധം
മലേഷ്യയിൽ ബിസിനസ് ആരംഭിക്കാമെന്ന ചതിയിൽ പ്രവാസി യുവതിയെ മലേഷ്യയിൽ എത്തിച്ചത് പീഡിപ്പിക്കാൻ തന്നെ; ലൈംഗിക ഉത്തേജക മരുന്ന് നൽകിയത് എളുപ്പത്തിൽ കീഴ്‌പ്പെടുത്താൻ; ക്വാലലംപൂരിൽ ചികിൽസയിലുള്ള യുവതി ആരോഗ്യം വീണ്ടെടുത്തു; മലേഷ്യൻ പൊലീസിനെ പേടിച്ച് ഒളിച്ചോടിയ കോഴിക്കോട്ടുകാരനെ തേടി കേരളാ പൊലീസും; ദുബായിലെ കൊയിലാണ്ടിക്കാരി മോഡലിനെ ചതിക്കാൻ ശ്രമിച്ചത് കുടുംബ സുഹൃത്ത്; പീഡന ശ്രമത്തെ കുറിച്ചറിഞ്ഞ ഞെട്ടലിൽ നാട്ടുകാരും ബന്ധുക്കളും
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
ടെക്കി യുവതിയെ പ്രണയക്കെണിയിൽ വീഴ്‌ത്തുന്നത് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്; കല്ല്യാണം കഴിക്കാമെന്ന മോഹന വാഗ്ദാനം വിശ്വസിച്ച യുവതി ചതിക്കപ്പെട്ടത് ക്രൂരമായി; കൂടെ താമസിപ്പിച്ചു ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി; കിടപ്പറ ദൃശ്യങ്ങൾ കാമറയിലും പകർത്തി; ചതി മനസ്സിലായപ്പോൾ ബന്ധം ഉപേക്ഷിച്ച യുവതിയോട് പ്രതികാരം തീർക്കാൻ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു; പിടിയിലായ ആലുവ സ്വദേശി ശ്രീഹരി പി സുന്ദർ ആളൊരു 'സെക്‌സ് സൈക്കോ'
സിദ്ദിഖിനെ കുഴിയിൽ ചാടിച്ചത് സിനിമാ പ്രിവ്യൂവിനെത്തിയപ്പോൾ നടിയോട് ഇത് ഓസ്‌ട്രേലിയ അല്ല.. കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിക്കൂ എന്ന് പറഞ്ഞതോ? മകളെ പോലെ കരുതി നൽകിയ ഉപദേശം മീടൂവായത് വിശ്വസിക്കാനാവുന്നില്ലെന്ന വികാരം സുഹൃത്തുക്കളോട് പങ്കുവച്ച് സിനിമാ താരം; രണ്ട് കൊല്ലത്തിന് ശേഷം മീ ടു വെളിപ്പെടുത്തലുമായി വരുമ്പോൾ പ്രതികരണം പോലും വേണ്ടെന്ന് തിരുമാനിച്ച് നടൻ; 'നിള'യിലെ ലൈംഗിക ചുവയുള്ള വർത്തമാനത്തെ കുറിച്ച് സിദ്ദിഖ് സഹപ്രവർത്തകരോട് പറയുന്നത്
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
നിള തിയേറ്ററിൽ 'സുഖമായിരിക്കട്ടെ' ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞയുടൻ അദ്ദേഹം എന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു; ആദ്യം തന്നെ ഞാൻ അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറാണോയെന്ന് ചോദിച്ചു; അദ്ദേഹത്തിന്റെ സെക്ച്വൽ ഫാന്റസികൾ എന്നോട് ഷെയർ ചെയ്തു :'നീണ്ട കൈവിരലുകളുള്ള സുന്ദരിമാരെയാണ് അദ്ദേഹത്തിന് ഇഷ്ടമെന്ന് പറഞ്ഞു; ഒടുവിൽ വഴങ്ങുന്നില്ലെന്ന് വന്നപ്പോൾ പോയി പണി നോക്കാനും: സിദ്ദിഖിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി രേവതി സമ്പത്ത് ന്യൂസ് മിനിറ്റിനോട്
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
പൗണ്ട് വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പ് കുത്തി; ഓഹരി വിപണിയിലും ഉണർവ്വ് ഇല്ല; വരു ദിനങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമാകും; ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങൾ ബ്രിട്ടീഷ് വിപണിയെ ഉലച്ചപ്പോൾ പഴി കേരള മുഖ്യമന്ത്രിക്കും; പിണറായി കാലു കുത്തിയാൽ മാൻഡ്രേക്കിനെ പോലെ എല്ലാം തീരുമെന്ന് ചൂണ്ടിക്കാട്ടി പരിഹസിച്ച് സോഷ്യൽ മീഡിയ
140 സീറ്റുകൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെ മറ്റ് പ്രതിപക്ഷ കക്ഷികൾക്ക് കൂടി സ്വീകാര്യനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തേടിയുള്ള കോൺഗ്രസ് അന്വേഷണം എത്തി നിൽക്കുന്നത് എകെ ആന്റണിയിൽ; മമതയ്ക്കും ജഗ് മോഹനും ചന്ദ്രശേഖർ റാവുവിനും വരെ സ്വീകാര്യനായതോടെ കൂട്ടുകക്ഷി സർക്കാരിനെ നയിക്കാനുള്ള ഉത്തരവാദിത്തം മലയാളി നേതാവ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ; ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുമ്പോൾ മമതയോ മായാവതിയോ എന്ന ചർച്ച ഒടുവിൽ എത്തി നിൽക്കുന്നത് ആന്റണിയിൽ തന്ന
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ