1 usd = 71.07 inr 1 gbp = 92.56 inr 1 eur = 78.82 inr 1 aed = 19.35 inr 1 sar = 18.94 inr 1 kwd = 234.22 inr

Jan / 2020
18
Saturday

ഒരു അവിഹിത ബന്ധം, തുടർ ചിന്തകൾ: മെയ് നാലാംവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

May 20, 2019 | 12:12 PM IST | Permalinkഒരു അവിഹിത ബന്ധം, തുടർ ചിന്തകൾ: മെയ് നാലാംവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

ലരും വിളിക്കാറുണ്ട്. പക്ഷെ കഴിഞ്ഞ ആഴ്ച കിട്ടിയ ഒരു കോൾ അത്ര സന്തോഷകരം ആയിരുന്നില്ല. വളരെ ഉന്നത പദവിയിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിയാണ്. ചെറുപ്പമാണ്, ജീവിതത്തെ കുറിച്ച് വളരെ പ്രതീക്ഷകൾ ഉള്ളവനാണ്. എന്നെ വിളിച്ച യുവാവിന്റെ അവസ്ഥയെ കുറിച്ചാണ് ഇനി പറയുന്നത്. തുടക്കത്തിലേ തന്നെ താൻ വളരെ അധികം ഡിപ്രേഷനിലൂടെ കടന്നു പോകുന്നു എന്ന് അദ്ദേഹം സമ്മതിച്ചു.. പല തവണ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു എന്നും, ആത്മഹത്യ ചെയ്യാൻ ആഗ്രഹം ഇല്ല എങ്കിലും താൻ അത് ചെയ്തു പോകുമോ എന്ന് ഭയക്കുന്നു എന്നും പറഞ്ഞു. ഈ വ്യക്തിക്ക് അധികം പ്രായം ഇല്ല. വിവാഹിതൻ, ഒന്നര വയസുള്ള കുട്ടിയും ഉണ്ട്.

“എന്റെ ഭാര്യക്ക് ഒരു അവിഹിത ബന്ധം ഉണ്ട് മാഡം... എനിക്ക് അവരുടെ സ്നേഹം ലഭിക്കുന്നില്ല. കുട്ടി ഉണ്ടായതിനു ശേഷം എന്നെ ഇപ്പോഴും അവഗണിക്കുന്നു. താങ്കൾ എന്റെ ഭാര്യയുടെ ചാർട്ട് നോക്കി അവൾക്ക് അവിഹിത ബന്ധം ഉണ്ടോ എന്ന് പറഞ്ഞു തരണം.”

ഒരു എത്തിക്കൽ ആയിട്ടുള്ള ഒരു അസ്ട്രോലജർ ഒരിക്കലും മറ്റൊരു വ്യക്തിയുടെ ചാർട്ടിലെ വിവരങ്ങൾ മറ്റൊരാളോട് പറയരുത് എന്നാണ്. പ്രത്യേകിച്ചും സെൻസിറ്റീവ് ആയ കാര്യങ്ങൾ, പഠനം, ജോലി, എന്നിവ ഒരു exception ആണ്. ഒരു കാരണവശാലും ഭാര്യയുടെ ചാർട്ടിലെ വിവരങ്ങൾ ഭർത്താവിനും , മറിച്ചും കൈമാറാൻ പാടുള്ളതല്ല. ഇത് തന്നെ ഞാൻ ആ വ്യക്തിയോട് പറയുകയുണ്ടായി. വേണമെങ്കിൽ താങ്കളുടെ ചാർട്ട് നോക്കി സുഖകരമായ വിവാഹ ബന്ധത്തിന് വിധി ഉണ്ടോ എന്ന് പറയാം. അല്ലാതെ ഭാര്യയുടെ ചാർട്ട് ഞാൻ ഒരു കാരണവശാലും നോക്കുകയില്ല. വളരെ അധികം നേരം തന്റെ ഭാര്യയുടെ ചാർട്ടിലെ രഹസ്യങ്ങൾ ചോർത്തിതരാൻ യാചിക്കുകയുണ്ടായി.ഇദ്ദേഹത്തിന്റെ മാനസിക നില ആകെ തകരാറിൽ ആണെന്ന് എനിക്ക് മനസിലായി. എന്ത് തന്നെ ആണെങ്കിലും ഒരു കാരണവശാലും ഭാര്യയുടെ ചാർട്ട് ഞാൻ രഹസ്യമായി പോലും നോക്കാൻ പോകുന്നില്ല. ഞാൻ അത് ചെയ്യുകയില്ല എന്ന് മനസിലായപ്പോൾ, എന്നാൽ സ്വന്തം ചാർട്ട് നോക്കി സ്വസ്ഥമായ ദാമ്പത്യബന്ധതിനു അയാൾ എന്ത് ചെയ്യണം എന്ന് പറഞ്ഞു തരാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ചാർട്ട് പഠിക്കാൻ എനിക്ക് രണ്ടു ദിവസം വേണമെന്നും, അത് കഴിഞ്ഞു നമുക്ക് സംസാരിക്കാം എന്നും, പ്രത്യേകിച്ച് ക്ലൂ ഒന്നും വേണ്ട എന്നും എല്ലാം ഞാൻ തന്നെ കണ്ടെതിക്കോളാ0 എന്ന് പറഞ്ഞു ഞാൻ ഫോൺ വച്ച്. പറ്റുമെങ്കിൽ ഈ വിവാഹ ബന്ധം രക്ഷിച് എടുക്കണം.. ഇനി ഞാൻ ഒരു സത്യം പറയാം , പൊരുത്തം നോക്കലിൽ എനിക്ക് യാതൊരു വിശ്വാസവും ഇല്ല. ഫാമിലി കോടതിയിൽ പ്രാക്ക്ട്ടീസ് ചെയ്തിട്ടുള്ള ഒരു വക്കീൽ എന്നാ നിലയിൽ. പൊരുത്തം നോക്കൽ വെറും ഒരു ഫ്ലോപ്പ് ആണ്. എത്ര പൊരുത്തം നോക്കിയാലും, പിരിയാൻ ഉള്ള ബന്ധങ്ങൾ പിരിയും, ചിലർക്ക് ലോങ്ങ്‌ ടേം ബന്ധങ്ങൾ വാഴുകയില്ല , എല്ലാ പൊരുത്തവും ഒത്തു ചേർന്ന എത്രയോ ബന്ധങ്ങൾ ദിവോഴ്സ് ആയത് ഞാൻ കണ്ടിട്ടുണ്ട്. ചിലർക്ക് വിവാഹ യോഗം ഇല്ല. അത് സത്യമായ സംഗതിയാണ്. നമ്മുടെ ചുറ്റും എത്രയോ അവിവാഹിതർ ഉണ്ട്. നിങ്ങൾക്ക് ഒരു വ്യക്തിയെ ജീവിതത്തിൽ ചേർക്കണം എങ്കിൽ ഒരു പൊരുത്തവും നോക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ ജീവിതത്തിൽ സുന്ദരമായ വിവാഹ ജീവിതം ആണ് വിധിച്ചിട്ടുള്ളത് എങ്കിൽ അത് ലഭിക്കും. ഒരു വ്യക്തിയും നമ്മുടെ ജീവിതത്തിൽ പിടിച്ചു നിരത്താൻ നമുക്ക് കഴിയുകയില്ല. അങ്ങനെ ചെയ്യുകയും അരുത്. വ്യക്തികൾ, വസ്തുക്കൾ, സമ്പത്ത എന്നിവയിൽ സന്തോഷം അർപ്പിക്കാതിരിക്കുക. ഇവയെല്ലാം നശ്വരമായ സംഗതികളാണ്.

വിശദമായ പഠനത്തിനു ശേഷം അദ്ദേഹം എന്നെ വിളിക്കുകയുണ്ടായി. രാജസ്ഥാനിലെ ഏതോ കുഗ്രാമത്തിൽ ജനിച്ച ഈ വ്യക്തി വളരെ അധ്വാനിച്ചു ചെറു പ്രായത്തിൽ വളരെ ഉയർന്ന പദവിയിൽ എത്തിയതാണ്. എന്നാൽ മുംബൈ നഗരത്തിൽ ജനിച്ചു വളർന്ന ഒരു കോസ്മോപൊളിറ്റൻ പെൺകുട്ടിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. തന്റെ ഗ്രാമത്തിൽ ഭർത്താവിന്റെ കാലും തടവി , ജീവിക്കുന്ന സ്വന്തം മാതാവാണ് ഈ യുവാവിന്റെ കണ്ണിലെ ഉത്തമ സ്ത്രീ. തന്റെ ഭാര്യ മാതാവിന്റെ അതെ ചിന്ത രീതികളും ജീവിത രീതികളും ഫോളോ ചെയ്യണം എന്നാ തീവ്ര ആഗ്രഹം.

ഭാര്യ ഒന്നര വയസായ കുട്ടിക്ക് മുല കൊടുക്കുന്നു. അത് നിർത്താൻ പറഞ്ഞിട്ട അവർ കേൾക്കുന്നില്ല. ആദ്യ പരാതി കേട്ടു ഞാൻ ഞെട്ടി. നാല് വയസു വരെ പാല് കുടിച്ചു വളർന്ന എന്റെ മകനെ കുറിച്ച് ഞാൻ അയാളോട് പറഞ്ഞു. ശരീരത്തിന്റെ ഭംഗി അല്ല ഒരു മാതാവിന് പ്രധാനം കുട്ടിയുടെ ആരോഗ്യമാണ്. ഇഷ്ടം പോലെ പാല് കുടിച്ചോട്ടെ, അതിനു തക്ക ഭക്ഷണം കഴിച്ചാൽ മതിയല്ലോ.

രണ്ടാം പരാതി, അവർ പരസ്യമായി കുട്ടിക്ക് മുല കൊടുക്കുന്നു. അത് നാട്ടുകാർ കണ്ടു യുവാവ് ലജ്ജ തോന്നുന്നു. സ്വന്തം കുട്ടിക്ക് എപ്പോ എവിടെ വച്ച് ഭക്ഷണം കൊടുക്കുക എന്നത് അവരുടെ സ്വാതന്ത്ര്യമാണ്. അല്പം മറച്ചു വെക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്ന് വെച്ച് മറച്ചു വെച്ചില്ല എന്നത് ഒരു കുറ്റമല്ല. ഞാൻ അയാളുടെ ഭാഗം ചേർന്നും ചേരാതെയും നിന്നു. ഒന്ന് പ്രസവിച്ചു കഴിഞ്ഞാൽ പിന്നെ മിക്ക സ്ത്രീകളും അവരവരുടെ ശരീരത്തിന്റെ കുറിച്ച് അത്ര ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. കുട്ടികൾ, അവരുടെ ആരോഗ്യം, പരിപോഷണം , ഇതൊക്കെയാണ് സാധാരണ സ്ത്രീകളുടെ മനസ്സിൽ.

മൂന്നാം പരാതി , ജനൽ അടക്കാതെയും, കർട്ടൻ ഇടാതെയും അവൾ വസ്ത്രം മാറുന്നു. ഇത് എന്റെ ഭർത്താവിനു എന്നെ കുറിച്ചുള്ള ഒരു പരാതി ആണ്. എനിക്ക് തോന്നുമ്പോ തോന്നുന്ന സ്ഥലത്ത് വച്ച് ഞാൻ വസ്ത്രം മാറാറുണ്ട്. ഞാൻ പറഞ്ഞു. വസ്ത്രം മാറുമ്പോൾ ആരെങ്കിലും ഉണ്ടോ എന്ന് ഞാൻ പ്രത്യേകിച്ച് നോക്കാറില്ല. ഇപ്പൊ കണ്ടാലും എനിക്ക് അതൊരു വിഷയമല്ല. അത് നല്ല സ്വഭാവം ആണെന്ന് ഞാൻ പറയുന്നില്ല. ചിലപ്പോൾ ഞാൻ വളരെ absent mind ആണ്.

നാലാം പരാതി ഭാര്യ നിനച്ചിരിക്കാത്ത സമയത്ത് സ്വന്തം മെയിലിലെ പാസ്വേഡ് മാറ്റുകയും, ഫോണിൽ മൾട്ടിപ്പിൽ ലോക്കുകൾ ഇടുകയും ചെയ്തു. എല്ലാ ദിവസവും ഓഫീസിൽ നിന്ന് വന്നാൽ ഭാര്യയടെ മെയിലുകൾ, ഫോൺ എന്നിവ ചെക്ക് ചെയ്യുന്ന ഒരു ചടങ്ങ ഉണ്ടത്രേ. ഒരു ദിവസം വന്നപ്പോൾ എല്ലാം ലോക്ക് ചെയ്തു വച്ചിരിക്കുന്നു. എന്തൊരു അനീതിയാണ്.

അങ്ങനെ നിരവധി പരാതികൾ, ഈ പരാതികളിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്.. വളരെ പൊസസ്സീവ് മാത്രമല്ല എല്ലാ രീതിയിലും ഈ സ്ത്രീയെ ഇയാൾ കഷ്ടപ്പെടുതുകയാണ്.

അഞ്ചാം പരാതിയിൽ എല്ലാം തെളിഞ്ഞു വന്നു. ഇദ്ദേഹം എപ്പോഴോ ഭാര്യയുടെ മെയിൽ ഹാക്ക് ചെയ്തു അപ്പോൾ, ഏതോ ഹോട്ടലിൽ റൂം ബുക്ക്‌ ചെയ്തിരിക്കുന്ന ഡീട്ടെയില്സ് പ്രത്യക്ഷപ്പെട്ടു. ഈ റൂം വേറെ ഏതോ സുഹൃത്തിനു ബോക്ക് ചെയ്തു എന്ന വാദം അംഗീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഈ പരാതിയുമായി ഭാര്യയുടെ വീട്ടുകാരെ സമീപിച്ച അദ്ദേഹത്തെ അവർ അവഹേളിക്കുകയും ചെയ്തു. പക്ഷെ റൂം ബുക്ക് ചെയ്തു ഒരു പുരുഷനോടൊപ്പം ശയിച്ചു എന്നതിന് ഇദ്ദേഹത്തിനു യാതൊരു തെളിവും ഇല്ല. അത് വേണമെങ്കിൽ സി. സി. റ്റി .വി ഫൂട്ടേജ് വേണം, ഈ ആവശ്യവുമായി ഹോട്ടലിൽ ചെന്നാൽ അവർ ഒരിക്കലും ഇദ്ദേഹത്തിന്റെ ആവശ്യം സാധിച്ചു കൊടുക്കാനും പോകുന്നില്ല. അവർക്ക് അവരുടെ കസ്റ്റമേഴ്സിന്റെ അവകാശങ്ങളെ സംരക്ഷിക്കണം. വിവാഹം, ഭർത്താവിന്റെ വേവലാതി എന്നതൊന്നും അവർക്ക് പ്രശ്നമല്ല.

ഇനി ഇദ്ദേഹത്തിന്റെ ചാർട്ടിൽ നോക്കിയാൽ, സുന്ദരമായ വിവാഹ ജീവിതത്തിനു യാതൊരു സ്കൊപും ഇല്ല എന്ന് ഞാൻ ഇനി പറയേണ്ടല്ലോ. 2024 കഴിഞ്ഞാൽ ഇങ്ങനൊരു വിവാഹം ഉണ്ടായിരുന്നു എന്നത് വെറും പേപ്പറുകളിൽ മാത്രമായിരിക്കും ഉണ്ടാകുക.
ഇദ്ദേഹം ഈ വിവാഹം മുന്പോട്ട് കൊണ്ട് പോകാൻ ആഗ്രഹിക്കുന്നു. പക്ഷെ സൂപ്പർ പോസ്സസ്സീവ് ആയ ഈ വ്യക്തിയെ സാധാരണ ഒരു സ്ത്രീക് സഹിക്കാൻ കഴിയും എന്ന് തോന്നുന്നതും ഇല്ല. കാലം വളരെ മാറിയിരിക്കുന്നു എന്നും, പ്രൊഫെഷണൽ ആയ ആ സ്ത്രീക് കുട്ടിയെ വളർത്താൻ അദ്ദേഹത്തിന്റെ ആവശ്യം ഇല്ല എന്നും, കൂടുതൽ വാശി പിടിച്ചാൽ നഷ്ടം പൂർണമായും അധെഹതിന്റെത് മാത്രമാണെന്നും ഞാൻ വിശദമായി പറഞ്ഞു കൊടുത്തു.

എല്ലാ മതങ്ങളും സ്ത്രീകൾക്ക് പരിമിതികൾ കൽപ്പിച്ചിരിക്കുന്നു. കഴിഞ്ഞ അസ്ട്രോളജി ക്ലാസിൽ ഗുരുജി ശ്രീ കെ. എൻ റാവുജി ഒരു കാര്യം പറയുകയുണ്ടായി. ലോകം എമ്പാടും ഉള്ള സ്ത്രീകൾ അവരുടെ അവകാശങ്ങളെ കുറിച്ച് കൂടുതൽ ബോധാവതികലായി തീർന്നിരിക്കുന്നു. അതുകൊണ്ട് ഇനി സ്ഥിരതയുള്ള കുടുംബങ്ങളുടെ എണ്ണം കുറഞ്ഞു വരും. ഒരു പുരുഷനേക്കാൾ കുടുംബത്തിൽ സ്ഥിരത, സമാധാനം, സ്നേഹം, എന്നിവ കൊണ്ട് വരാനുള്ള കഴിവ് സ്ത്രീകൾക്കാണ്. അവൾ സ്വയം ത്യജിച്ചാണ് ഈ കുടുംബം പടുത്തുയർത്തുക. അവൾ അവളുടെ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുമ്പോൾ തകർന്നു വീഴുക കുടുംബങ്ങളാണ്.
ഏതായാലും ഈ വിവാഹം നീണ്ടു പോകുകയില്ല എന്ന എനിക്ക് മനസിലായി. ഇത്രയും പോസ്സസ്സീവ് , അതും ഭ്രാന്തമായ പൊസസ്സീവ്നെസ് ഉള്ള ഒരു വ്യക്തിയെ ചുമന്നു ജീവിതം ഇല്ലതാക്കേണ്ട ആവശ്യമൊന്നും ആ സ്ത്രീക് ഇല്ല. എന്റെ കുടുംബത്തിലെ ഏതെങ്കിലും പെൺകുട്ടി ഇതേ പോലത്തെ പരാതിയുമായി വന്നാൽ , അവളോട ഈ കഷ്ടത സഹിച്ചു ജീവിക്കാൻ ഞാൻ ഒരിക്കലും പറയുകയില്ല. ( സ്ത്രീയുടെ ചാർറ്റ് ഞാൻ നോക്കിയിട്ടില്ല )

ഒരാളുടെ ചാർട്ടിൽ സുഖകരമായ വിവാഹ ജീവിതത്തിനു പല നിബന്ധനകൾ ഉണ്ട്. അതിൽ ഒന്ന് ഞാൻ പറയാം. വിവാഹം സൂചിപ്പിക്കുന്ന ഭാവം ഏഴു ആണ്. ഈ ഭാവം കാമ മോഹങ്ങളുടെ , ലൈംഗിക ആസക്തിയുടെ ഭാവമാണ്. ഈ ഭാവത്തിൽ കാമ മോഹങ്ങളുടെ ഗ്രഹങ്ങൾ തന്നെ വന്നു നിൽക്കണം. അല്ലെങ്കിൽ ഈ ഭാവം സൂചിപ്പിക്കുന്ന ഗ്രഹങ്ങൾ കാമ മോഹങ്ങളുടെ ഭാവത്തിൽ തന്നെ വേണം നിൽക്കാൻ. കാമ മോഹങ്ങളുടെ ഭാവത്തിൽ ആത്മീയത സൂചിപ്പിക്കുന്ന ഗ്രഹങ്ങൾ വൈവാഹിക ജീവിതത്തിലെ തടസങ്ങളെ ആണ് കാണിക്കുക. കാമ മോഹങ്ങളുടെ ഭാവം ആത്മീയത സൂചിപ്പിക്കുന്ന ഗ്രഹങ്ങളുമായി ബന്ധം വന്നാൽ, വിവാഹ ജീവിതത്തിൽ നിന്നും മടുപ്പ് തോന്നി വ്യക്തി ആത്മീയ ജീവിതത്തിലേക്ക് നീങ്ങും എന്നാണു. ഞാൻ കൂടുതൽ പറയുന്നില്ല. കാരണം നിങ്ങളുടെ സന്തോഷങ്ങളെ ഹൈജാക്ക് ചെയ്യാൻ എനിക്ക് ആഗ്രഹമില്ല...നിങ്ങളുടെ ഏഴാം ഭാവത്തിൽ ആത്മീയതയെ സൂചിപ്പിക്കുന്ന ഗ്രഹങ്ങൾ ആണെങ്കിൽ ആത്മീയ പുസ്തകങ്ങൾ സ്ഥിരമായി വായിക്കുക... അത് ജീവിതത്തിൽ പകർത്തുക.

ഈ യുവാവുമായിട്ടുള്ള സംസാരത്തിൽ പല തവണ ആത്മഹത്യ ചെയ്യാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. ഭാര്യ കുട്ടിയേയും എടുത്ത് അമേരിക്കയിലേക്ക് പോയിരിക്കുന്നു. അടുത്ത് തന്നെ മടങ്ങി വരും.. മടങ്ങി വരുന്നത് വരെ അദ്ദേഹത്തിന് മനസിനെ ശക്തിപ്പെടുത്താൻ ഉള്ള ചില ടിപ്സ് പറഞ്ഞു കൊടുക്കുകയുണ്ടായി. ഓരോ ടിപ്സ് പറയുമ്പോഴും ഓരോ തടസം ഉന്നയിച്ചു കൊണ്ടിരിന്നു. അത് ലക്ഷണമാണ്. തകരാൻ പോകുന്ന വിവാഹത്തിന്റെ ലക്ഷണം. എങ്കിലും, ഒന്ന് ശ്രമിക്കുന്നതിൽ കുഴപ്പമില്ല.

അവസാനം ഭാര്യ അമേരിക്കയിൽ നിന്നയച്ച ചില സന്ദേശങ്ങൾ എന്നെ കാണിച്ചു. അതിലെ ഒരു സന്ദേശം വായിച്ചതിനു ശേഷം, ഞാൻ രാത്രിയിൽ പത്തു മിനിറ്റ് ഒരു കാര്യം പ്രാര്തിക്കുകയുണ്ടായി. ഒരിക്കലും ഒരു DNA ടെസ്റ്റ്‌ നടത്താനുള്ള ചിന്ത അയാളുടെ മനസ്സിൽ കൊണ്ട് വരരുതേ എന്ന്....സംഗതി മനസിലായല്ലോ അല്ലെ.

വാരഫലം 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി,  ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ   എന്നാ മേഖലയിലൂടെ സൂര്യൻ നീങ്ങുന്നു . ഈ അവസരം വളരെ തിരക്ക് പിടിച്ച അവസ്ഥയിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കും. എഴുത്ത് , എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, നിരവധി ചെറു പ്രോജക്ക്ട്ടുകൾ ആശയ വിനിമയ ശേഷി കൊണ്ടുള്ള നിരവധി അവസരങ്ങൾ, നെറ്റ് വർക്കിങ് അവസരങ്ങൾ , ഇലെക്ട്രോനിക്സ്, മീഡിയ എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകും. സഹോദരങ്ങൾ, സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള സംവാദവും പ്രതീക്ഷിക്കുക. ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം ഉണ്ടാകാം. നിയന്ത്രം വിട്ടു സംസാരിക്കേണ്ട സാച്ചര്യവും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ധനം വസ്തു വകകള്,നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ മേഖലയിലൂടെ സൂര്യനും ബുധനും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. . സാമ്പത്തിക വിഷയങ്ങളെ ഈ നീക്കം വിപരീതമായി സ്വാധീനിക്കാം. ലോണുകൾ നല്കാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, പുതിയ സേവിങ്ങ്സ് പദ്ധതിക്ക് വേണ്ടി ഉള്ള ശ്രമം, സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, വീട്ടുകാരോടുള്ള തർക്കങ്ങൾ, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ ഉണ്ടാകാം. ടീം അംഗങ്ങൾ, കുടുംബം എന്നിവരുമായുള്ള വാക്ക് തരക്കങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയം, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള തർക്ക ്‍ എന്നിവയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
വ്യക്തി ജീവിത, ആരോഗ്യം, വീക്ഷണകോണ്, മനോഭാവം, വിചാര ധാര എന്നാ മേക്ഗലയെ സൂര്യനും ബുധനും സ്വാധീനിക്കുന്നു . ഈ നീക്കം വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ,  കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിലും മാറ്റങ്ങൾ കൊണ്ട് വരും. ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ, വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, പുതിയ വ്യക്തികളുടെ ആഗമനം, പുതിയ ഡീലുകൾ, എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ വാസം, നഷ്ടങ്ങള്,  പ്രാര്ത്ഥന,  ധ്യാനം,  ചാരിറ്റി,   നിഗൂഡത എന്ന മേഖലയിലൂടെ സൂര്യനും ബുധനും നീങ്ങുന്നു. . വൈകാരിക സമ്മർദ്ദം നിറഞ്ഞ ദിവസങ്ങളാണ് അൽപ കാലത്തേക്ക് നിങ്ങളെ കാത്തിരിക്കുന്നത്. . ഏകാന്തനായി തീരാനുള്ള ആഗ്രഹം , ഭാവി പരിപാടികളെ കുറിച്ചുള്ള റീ സേർച്ച്‌, ആരോഗ്യം മെച്ചപ്പെടുത്താനുള്ള തീരുമാനം, പ്രാർത്ഥന ധ്യാനം എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക. ദൂര യാത്രകളെ കുറിച്ചുള്ള ചർച്ചകൾ, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം എന്നിവയും ഉണ്ടാകും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്, ടീം ജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിലൂടെ സൂര്യൻ നീങ്ങുന്നു. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ  നിന്നുള്ള തിരുത്തലുകൾ ഉണ്ടാകാം. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ അടുത്ത കുറെ നാൾ കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരും. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള പല ജോലികളും ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള സാഹചര്യം, നിലവിൽ ഉള്ള സുഹൃദ് ബന്ധത്തിൽ നിന്നുള്ള വെല്ലുവിളികൾ, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, കുട്ടികൾ യൂത്ഗ്രൂപുകൾ എന്നിവയും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിലൂടെ സൂര്യനും ബുധനും സഞ്ചരിക്കുന്നു. എഴുത്ത്, പല വിധത്തിലുള്ള ആശയ വിനിമയം എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ ഉണ്ടാകാം ഈ ജോലികളിൽ തിരുത്തലുകളും പ്രതീക്ഷിക്കുക., അധികാരികളിൽ നിന്നുള്ള ഉപദേശം, പുതിയ ജോലിക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് എന്നിവയും പ്രതീക്ഷിക്കുക. ബിഥൻ സ്ലോ ഡൗൺ അവസ്ഥയിൽ നിൽക്കുന്ന ഈ അവസരം പുതിയ ജോലിയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങളെ കുറിച്ചുള്ള നല്ല റീസേർച്ച്‌ ഉണ്ടാവണം. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന മേഖലയിൽ . അടുത്ത കുറെ നാളുകൾ  വളരെ അധികം നീക്കങ്ങൾ നടക്കും. ദൂര യാത്രകൾ,  വിദേശ ബന്ധം, വിദേശത് നിന്നുള്ള ജോലികൾ.  ആത്മീയ യാത്രകൾ, എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരമാണ്. ഉപരി പഠനം, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലകളിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്,  ആയുര്ദൈര്ഖ്യം,  നിഗൂഡവിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം,  നിക്ഷേപങ്ങള, ജോയിന്റ്സ്വത്തുക്കള്,  ടാക്സ് , ഇന്ഷുറന്സ്,  ലോണുകള് എന്നാ മേഖലയുടെ പ്രാധാന്യം  ഈ ആഴ്ച മുതൽ വര്ധിക്കാം   സാമ്പത്തിക  വിഷയങ്ങളിൽ നിന്നുള്ള പല വെല്ലുവിളികളും ഉണ്ടാകും. പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള ചില തടസങ്ങൾ, അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ജോയിന്റ് പദ്ധതികൾക്ക് വേണ്ടി ഉള്ള ചർച്ചകൾ ശ്രദ്ധിച്ചു വേണം, ടാക്സ് , ഇന്ഷുറന്സ് എന്നിവയിൽ ഉള്ള തിരുത്തലുകളും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വിവാഹം, പങ്കാളി ,  നിയമപരമായബന്ധങ്ങൾ,  ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ,  കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിൽ  ഈ ആഴ്ച മുതൽ  സൂര്യന്റെ സ്വാധീനം  മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഒരു തിരിഞ്ഞു നോട്ടം ആവശ്യമുള്ള അവസരമാണ്. പുതിയ പങ്കാളിത ബന്ധങ്ങളിൽ ചേരാനുള്ള തീരുമാനത്തെ കുറിച്ച് രണ്ടാമത് ചിന്തിക്കെണ്ട്തായി വരാം.  വിവാഹ ബന്ധം, പ്രേമം എന്നിവയിൽ നിന്നുള്ള കൂടുതൽ ആലോചനകൾ, പുതിയ ബന്ധത്തെ കുറിച്ചുള്ള ചർച്ച, നിലവിലുള്ള ബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള അവസരമായി ഈ സാഹചര്യത്തെ കരുതുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിലൂടെ സൂര്യൻ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ആശയ വിനിമയം, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ മേഖലകളിൽ നിന്നും കൂടുതല് അവസരങ്ങൾ എത്താം. സഹ പ്രവർത്തകരുമായുള്ള വാഗ്വാദം , നിരവധി ജോലികളെ കുറിച്ചുള്ള ചർച്ചകൾ, ആരോഗ്യത്തെ കുറിച്ചുള്ള കരുതൽ, പല വിധ ബാധ്യതകളെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും ഈ അവസരം ഉണ്ടാകും. നിരവധി ചെറു ജോലികൾ, ഈ ജോലികളിൽ തിരുത്തലുകൾ ആവശ്യമുള്ള സാഹചര്യം, സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം,  സെൽഫ് പ്രൊമോഷൻ,  നെത്വർക്കിങ്, ഹോബികൾഎന്നാ വിഷയങ്ങളെ സൂര്യനും ബുധനും സ്വാധീനിക്കുന്നു. പ്രേമ ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കാൻ യോജിച്ച സാഹചര്യം അല്ല . സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ആഗ്രഹം, പുതിയ ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള പ്ലാനിങ്. പുതിയ ടീമിൽ ചേരാനുള്ള അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരം, സ്വന്തം കഴിവുകളെ പ്രൊമോട്ട് ചെയ്യാനുള്ള പ്രവർത്തികൾ, നെറ്റ് വർക്കിങ് അവസരങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കൽ, ക്രിയേറ്റീവ് ജോലികൾ, ഈ ജോലികളിൽ നിന്നുള്ള തിരുത്തലുകൾ, നെത്വർക്കിങ് അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ, മേഖലയിലൂടെ സൂര്യനും ബുധനും സഞ്ചരിക്കുന്നു. കുടുംബ ജീവിതം പ്രധാന ശ്രദ്ധ നേടും. പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, റീപെയറിങ്. മോടി പിടിപ്പിക്കൽ എന്നിവയും പ്രതീക്ഷിക്കുക . ബന്ധു ജന സമാഗമ0 , വീട്ടിലെ മുതിരന്ന സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ, എന്നിവ ഈ ആഴ്ചയുടെ പ്രത്യേകത ആയിരിക്കും.

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഇരട്ടയാറിലേക്കുള്ള യാത്രാ മധ്യേ ഭർത്താവ് കാർ നിർത്തി മൂത്രം ഒഴിക്കാനെന്ന് പറഞ്ഞ് ഇറങ്ങി പോയി; ഭർത്താവിനെ കാണാതിരുന്നിട്ടും കാറിൽ തനിച്ചിരുന്നത് രണ്ട് ദിവസം; ഓട്ടോ ഡ്രൈവർമാരുടെ ശ്രദ്ധയിൽ കാർ പെട്ടപ്പോൾ സംഭവം പൊലീസ് അറിഞ്ഞു; അടിമാലിയിൽ രോഗിയായ വീട്ടമ്മയെ കാറിൽ ഉപേക്ഷിച്ച് പോയ സംഭവത്തിൽ ഭർത്താവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്; ലൈലാമണിയുടെ ആരോഗ്യനില ഗുരുതരമെന്ന് പൊലീസ്; ഭർത്താവ് മാത്യു ഒളിവിൽ
മട്ടാഞ്ചേരിയിലെ 'ജനസിസ് 'ഫ്‌ളാറ്റ് സമുച്ചയം ഹലാൽ ഫ്‌ളാറ്റാണ്; മുസ്ലിങ്ങൾക്കുള്ള ഫ്‌ളാറ്റുകൾ ഇതര മതസ്ഥർക്ക് നൽകില്ല; പൗരത്വ നിയമത്തിനു എതിരെ പൃഥ്വിരാജ് വന്നപ്പോൾ സോഷ്യൽ മീഡിയയിൽ കലിപ്പ് തീർത്തത് രണ്ടു വർഷം മുൻപ് അസറ്റ് നൽകിയ പരസ്യത്തിന് നേരേ; കുഴപ്പത്തിലാക്കിയത് ഹലാൽ സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യ ഫ്‌ളാറ്റ് എന്ന പരസ്യവാചകം; ജനസിസിനു ഉള്ളത് ഹലാൽ സർട്ടിഫിക്കറ്റ് മാത്രം; യഥാർഥത്തിൽ സംഭവിച്ചത് എന്ത്? അസറ്റ് ഹോംസ് എംഡി സുനിലിന്റെ വിശദീകരണം ഇങ്ങനെ
പൾസർ സുനി ക്വട്ടേഷൻ ഏറ്റെടുത്തത് താരരാജാവിന്റെ സ്വാധീന ശക്തിയിൽ വിശ്വാസം അർപ്പിച്ച്; രണ്ടും കൽപ്പിച്ചുള്ള നടിയുടെ പരാതിയിൽ എല്ലാം പ്ലാനും തവിടുപൊടി; പകർത്തിയ അശ്ലീല ചിത്രങ്ങൾ ഫോറൻസിക് പരിശോധന കഴിഞ്ഞ് എത്തുന്നതോടെ ദിലീപിന്റെ കണ്ടകശനി തുടങ്ങുമോ? അതോ പേരുമാറ്റ ഭാഗ്യം കൊണ്ടുവന്ന വീണ്ടും സൂപ്പർതാരം ആക്കുമോ? സുപ്രീം കോടതിയിലും കൈവിട്ടതോടെ മലയാള സിനിമക്ക് ഇനി 'വിചാരണക്കാലം'; നടിയെ ആക്രമിച്ച കേസിന് ആറ് മാസത്തിനുള്ളിൽ ക്ലൈമാക്‌സ് ഉറപ്പ്
തലയെടുപ്പുള്ള കൊമ്പനെ പോലെ കൂളായി വന്നപ്പോൾ എസ്‌ഐ പിടിച്ചു; ജനപ്രതിനിധിയെ തടഞ്ഞുനിർത്താൻ ഏമാന്മാർക്ക് അധികാരമോ എന്നുചോദ്യം; നിയമം എല്ലാവർക്കും ഒരേപോലെയെന്നും പെറ്റി അടച്ചിട്ടുപോകണമെന്നും എസ്‌ഐ; ഹെൽമറ്റില്ലാതെ സ്‌കൂട്ടർ ഓടിച്ച ശാസ്താംകോട്ട പഞ്ചായത്തംഗത്തെ എസ്‌ഐ ഷുക്കൂർ ചട്ടം പഠിപ്പിച്ച വീഡിയോ വൈറലായതോടെ ബലേഭേഷ് പറഞ്ഞ് സോഷ്യൽ മീഡിയ
ഇനി സമരത്തിന്റെ രൂപവും ഭാവവും മാറും! അങ്കമാലി ഭദ്രാസനത്തിലെ മുഴുവൻ പള്ളികളിലെയും വിശ്വാസികളെ എത്തിച്ച് പള്ളിക്ക് സംരക്ഷണവലയം തീർക്കും; കോതമംഗലം മാർത്തോമ ചെറിയ പള്ളി ഏറ്റെടുക്കാൻ കളക്ടർ നടപടികൾക്ക് തുടക്കമിട്ടതോടെ ശക്തമായ ചെറുത്തുനിൽപ്പിന് ഒരുങ്ങി കോതമംഗലം മൈത്രി സംരക്ഷണ സമിതി; പള്ളി വിട്ടുകൊടുക്കില്ലെന്നും ജീവത്യാഗം നടത്താൻ തയ്യാറാണെന്നും ശ്രേഷ്ഠ ബാവ
'എന്റെ മരണത്തിന് കാരണം പിങ്കു-ടിങ്കി ഫേസ്‌ബുക്ക് പേജിൽ നിന്ന് വന്ന ഭീഷണി'യെന്ന് വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ്; ഒന്നും പിടികിട്ടാതെ പൊലീസ് അന്വേഷണം തുടർന്നപ്പോൾ എത്തിയത് ഡിലീറ്റ് ആക്കിയ പിങ്കു-ടിങ്കിയിലേക്കും പേജ് ക്രിയേറ്റ് ചെയ്ത ജിതിനിലേക്കും; പെൺകുട്ടികളെയും വീട്ടമ്മമാരെയും കുരുക്കാൻ തുറന്നു വെച്ചത് പെൺപേരുകളിലുള്ള വ്യാജ അക്കൗണ്ടുകൾ; പ്രവാസിയുടെ ഭാര്യയുടെ മരണത്തിൽ 29 കാരൻ കുടുങ്ങിയത് ഇങ്ങനെ
അപകടം പറ്റിയ ആദ്യ നാളുകളിൽ എന്റെ മനസിലുണ്ടായിരുന്ന ചിന്ത, ഇനി നടക്കാനാവുമോ സിനിമ ചെയ്യാനാകുമോ നൃത്തം ചെയ്യാൻ കഴിയുമോ എന്നൊക്കെയായിരുന്നു; എല്ലാ വിശ്വാസവും നഷ്ടപ്പെട്ട് ഭയം മൂടിയ ദിവസങ്ങൾ; പ്രതീക്ഷ കൈവന്നത് സംവിധായകന്റെ ഫോൺ വിളിയിലൂടെയാണ്; അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തെ കുറിച്ചും അതിജീവനത്തെ കുറിച്ചും വെളിപ്പെടുത്തി നടി മഞ്ജിമ മോഹൻ
'ദേ 1750 രൂപയാ ഈ പന്തിന്..എന്തിനാ ആ ചേച്ചി കുത്തിപ്പൊട്ടിച്ച് കളഞ്ഞേ..അതും മീൻ വെട്ടുന്ന പിച്ചാത്തി കൊണ്ട്; മാന്യമായിട്ട് പറഞ്ഞാൽ പോരെ ഇനി ഇങ്ങോട്ട് പന്ത് അടിക്കരുതെന്ന്; നിങ്ങൾ ഇതു കണ്ടോ.. ഈ പന്ത് കണ്ടോ': ഫുട്‌ബോൾ കുത്തിക്കീറിയ വീട്ടമ്മയ്‌ക്കെതിരെ ആറാം ക്ലാസുകാരന്റെ ഫേസ്‌ബുക്ക് ലൈവ്; വിളിക്കെടാ മക്കളെ..പന്തു ഞാൻ വാങ്ങിത്തരാം എന്ന് കുറിച്ച് സോഷ്യൽ മീഡിയയിൽ സഹായപ്രവാഹം
മുംബൈയിൽ കളി മറന്നപ്പോൾ പിണഞ്ഞ തോൽവി രാജ്‌കോട്ടിൽ വീറുകൂട്ടി; ബാറ്റ്‌സ്മാന്മാരും ബൗളർമാരും വിയർത്ത് പണിയെടുത്തതോടെ ഓസീസിനെതിരെ 36 റൺസിന്റെ കിടിലൻ ജയം; മൂന്നുമത്സരങ്ങളുടെ പരമ്പരയിൽ ഫിഞ്ചിന്റെ ടീമിനൊപ്പം തലയെടുപ്പോടെ ടീം ഇന്ത്യ; ഷമിയും കുൽദീപും സായ്‌നിയും ബൗളിങ്ങിനെ തീപിടിപ്പിച്ചപ്പോൾ ധവാനും രാഹുലും കോഹ്ലിയും കയറിയത് റൺമലയും; ബലഭേഷ് കോലിപ്പട!
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
ഈ പാതിരാക്ക് ഇവിടെ മലർന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ! രാത്രി പതിനൊന്നരയ്ക്കും പതിനൊന്നേ മുക്കാലിനുമിടയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ശഖുമുഖത്തെ ബീച്ചിൽ ഇരുന്ന യുവതിക്കും സുഹൃത്തുക്കൾക്കും നേരെ സദാചാര ഗുണ്ടാ ആക്രണം; പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയേയും; ഇന്നലെ രാത്രിയുണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവച്ച് ശ്രീലക്ഷ്മി അറയ്ക്കൽ; നൈറ്റ് വാക്കിന്റെ നാട്ടിൽ നടക്കുന്നത്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
രവി പിള്ളയുടെ റാവിസ്, മരടിലെ ക്രൗൺപ്ലാസ, യൂസഫലിയുടെ വൻകിട കെട്ടിടം; മരടിലെ ഫ്ളാറ്റുകൾ പൊളിപ്പിച്ച സുപ്രീംകോടതിയുടെ കാർകശ്യത്തിൽ ഞെട്ടുന്നവരിൽ വമ്പന്മാരും; തീരദേശ നിയമം ലംഘിച്ചത് 65 വൻകിടക്കാരെന്ന റിപ്പോർട്ടിൽ അടയിരിക്കാൻ ഇനി സർക്കാരിനും കഴിയില്ല; മിനി മുത്തൂറ്റിന്റെ കാപ്പിക്കോ റിസോർട്ടിന് പിന്നാലെ താജ് വിവാന്ത ഹോട്ടലുകളും പൊളിക്കേണ്ടി വരുമോ? തീരദേശ പരിപാലന ചട്ട ലംഘംനത്തിന്റെ പരിധിയിൽ കേരളത്തിലെ 20,000 കെട്ടിടങ്ങൾ
വേണ്ടത് ശ്രീലക്ഷ്മി അറയ്ക്കലിന്റെ ബോൾഡ്‌നെസ്; ഇത്തരത്തിലുള്ളവർ കല്യാണം കഴിക്കുകയാണെങ്കിയിൽ പെൺകുട്ടികൾക്ക് ലൈംഗിക വൈകൃതം ഉൾപ്പെടെയുള്ള പീഡനങ്ങൾ നേരിടേണ്ടി വരും; അതുകൊണ്ട് വള്ളക്കടവിലെയും സമീപ പ്രദേശത്തെയും പെൺകുട്ടികളുടെ രക്ഷിതാക്കൾ രണ്ടും വട്ടം ആലോചിക്കണം; ഞരമ്പ് രോഗികളുടെ പേര് പൊതു ജനങ്ങളുടെ അറിവിലേക്കായി ഇവിടെ നൽകുന്നു: ശഖുമുഖത്തെ സദാചാര ഗുണ്ടകളെ തുറന്നുകാട്ടി മാസായി ബിജു പ്രഭാകർ: ഐഎഎസുകാരന്റേത് സൂപ്പർ ഇടപെടൽ
'ഒറ്റയടിക്ക് നൂറോളം ഐസിസുകാരെ ഞങ്ങൾ നരകത്തിലേക്ക് അയച്ചു; ഒരു സ്ത്രീയാൽ വധിക്കപ്പെട്ടാൽ നേരിട്ട് നരകത്തിൽ പോകുന്ന അവർക്ക് ഇതിനേക്കാൾ വലിയ തിരിച്ചടി കൊടുക്കാനില്ല'; കലാഷ്നിക്കോവും മെഷീൻഗണ്ണുമേന്തി സിറിയൻ മലനിരകളിൽ ഈ വനിതകളുടെ ആഹ്ലാദം; സിറിയൻ സൈന്യവും ഇസ്ലാമിക ഭീകരവാദികൾക്കും ഇടയിൽപെട്ടിട്ടും അവർ തോക്കെടുത്ത് പോരാടി ജയിക്കുന്നു; തിരിച്ചുവരാൻ ഒരുങ്ങിയ ഐസിസിനെ തീർത്ത തോക്കെടുത്ത സുന്ദരിമാരുടെ കഥ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ
ഈ പാതിരാക്ക് ഇവിടെ മലർന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ! രാത്രി പതിനൊന്നരയ്ക്കും പതിനൊന്നേ മുക്കാലിനുമിടയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ശഖുമുഖത്തെ ബീച്ചിൽ ഇരുന്ന യുവതിക്കും സുഹൃത്തുക്കൾക്കും നേരെ സദാചാര ഗുണ്ടാ ആക്രണം; പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയേയും; ഇന്നലെ രാത്രിയുണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവച്ച് ശ്രീലക്ഷ്മി അറയ്ക്കൽ; നൈറ്റ് വാക്കിന്റെ നാട്ടിൽ നടക്കുന്നത്