1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
23
Saturday

ഏപ്രിൽ ഫലം

March 30, 2015 | 01:50 PM IST | Permalinkഏപ്രിൽ ഫലം

ജയശ്രി

ഏരീസ് (മാർച്ച് 22 - ഏപ്രിൽ 20)

വിവാഹം, യൂണിയൻ, ബന്ധങ്ങൾ, കൊണ്ട്രാക്ടുകൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ നാലാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. ബന്ധങ്ങളുടെ യഥാർത്ഥ വശത്തെ കുറിച്ച് ആലോചിക്കും. മനസ് മുരടിപ്പിക്കുന്ന ബന്ധങ്ങളോട് ഗുഡ് ബൈ പറയാൻ മടിക്കുകയില്ല. എന്നാലും അവയെ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യും. ബിസിനസ് ബന്ധങ്ങളിലാവട്ടെ, മറ്റു ബന്ധങ്ങളിൽ ആവട്ടെ, മറ്റുള്ളവരെ മനസിലാക്കാൻ ശ്രമിക്കുകയും ചെയ്യും, അവയിൽ നിന്നുള്ള ഫലങ്ങളെ ആസ്വദിക്കുകയും ചെയ്യും. മിംഗിൾ ചെയ്യാൻ ആഗ്രഹിച്ചു വളഞ്ഞു നടക്കുന്ന സിംഗിൾ വ്യക്തികൾക്ക് ബന്ധങ്ങളിലേയ്ക്ക് എടുത്തു ചാടാൻ യോജിച്ച സമയമാണ്. നിങ്ങൾക്ക് ചേരും എന്ന് കരുതി കണ്ടു വച്ചിരുന്നവരോട് കൂടുതലായി ആഗ്രഹം തോന്നിയത് പോലെ അനുഭവങ്ങൾ ഉണ്ടാകാം. ഈ ബന്ധങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ട് പോകാൻ എന്നാ കാര്യങ്ങൾ ചര്ച്ചന ചെയ്യുകയും, കോമ്പർമൈസുകളിൽ എത്തിച്ചേരുകയും ചെയ്യും. തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കളും ഈ അവസരത്തിൽ എത്തി നോക്കുക ഇല്ല .

റൊമാൻസ്, കുട്ടികൾ, ഒഴിവു സമയം, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി എന്ന അഞ്ചാം ഭാവത്തിൽ എട്ടാം തീയതി വ്യാഴം ഇത് വരെ സ്ലോ ഡൗൺ ചെയ്തിരുന്ന വ്യാഴം നേരെ സഞ്ചരിക്കാൻ തുടങ്ങും. അഞ്ചാം ഭാവത്തിൽ ഇത് വരെ ഉണ്ടായിരുന്ന താടാസങ്ങൾ നീങ്ങി, കൂടുതൽ ആഹ്ലാദകരമായ അവസ്ഥ വന്നതായി കാണുവാൻ കഴിയും. എന്നാലും ഊഹാക്കച്ചവടതിലെ റിസ്‌കുകൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ നല്ല സാധ്യതാ ഉണ്ട്. ഭാഗ്യം പരീക്ഷിക്കാം പക്ഷെ സ്വന്തം റിസ്‌കിൽ തന്നെ. പുതിയ റൊമാന്റിക് ബന്ധങ്ങൾ, സ്വയം പ്രമോട്ട് ചെയ്യാനുള്ള അനേക അവസരങ്ങൾ എന്നിവ ലഭിക്കാം.

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നില്ക്കുന്നു. ജോലിയിലെ പുതിയ അവസരങ്ങൾ, പുതിയ ബിസിനസ് നീക്കങ്ങൾ, സ്വാർത്തതയോട് കൂടിയ മുന്നേറ്റങ്ങൾ എന്നിവ നിശ്ചയമായും പ്രതീക്ഷിക്കാം, ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ചൊവ്വ, ശുക്രനും നില്ക്കുന്നു. ധനം വരാനും, അതെ പോലെ തന്നെ ചെലവാക്കാനും ഉള്ള സാധ്യത. വില കൂടിയ വസ്തുക്കൾ വാങ്ങുകയും, മറ്റുള്ളവരുടെ മുൻപിൽ അവ പ്രദർശിപ്പിക്കുകയും ചെയ്യാം. ധനവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരെ കാണാം, അധിക ചെലവിനുള്ള പ്രലോഭനം അടക്കാനാവാത്ത രീതിയിൽ അനുഭവപ്പെടുമോ എന്ന് സംശയം. മൂല്യ വർധനവിന് വേണ്ടിയുള്ള അക്ഷീണ പരിശ്രമം. അധിക ജോലി, അധിക അധ്വാനം ഏപ്രിൽ പന്ത്രണ്ടാം തീയതി ശുക്രൻ ആശയ വിനിമയം, സഹോദരങ്ങൾ, അയൽക്കാർ, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, ടെക്‌നോളജി, എന്ന മൂന്നാം ഭാവതിലെക്ക് നീങ്ങും. അയല്ക്കാർക്കിടയിൽ സ്വീകാര്യത വർധിക്കും. ചെറു യാത്രകള്ക്കിടയിലോ , അയല്ക്കാരുടെ ഇടയിലോ നിന്ന് മനസിനെ ആകർഷിക്കുന്ന വ്യക്തികളെ കണ്ടെത്താം. കൂടുതൽ ആശയ വിനിമയങ്ങൾ, കൂടുതൽ നെറ്റ് വർകിങ് എന്നിവ നടക്കാം. പഠനം, ചർച്ചകൾ പരീക്ഷകൾ എന്നിവക്ക് നല്ല സമയം.

പതിനഞ്ചാം തീയതി ബുധൻ ചോവ്വായോടൊപ്പം ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ നിൽക്കും, ധന സമ്പാദന മാർഗങ്ങളിൽ പുതിയ വഴികൾ തെളിയുന്നതായി കാണുവാൻ കഴിയും. ധനകാര്യം മെച്ചപ്പെടുത്തുവാൻ തക്ക വഴികളിലേക്ക് ശ്രദ്ധ തിരിയും. പുതിയ ചർച്ചകൾ, ഈ ചർച്ചകളിൽ നിങ്ങളുടെ ഒരു മെല്ലെപ്പോക്ക് എന്നിവയും പ്രതീക്ഷിക്കാം. ഏപ്രിൽ പതിനെട്ടാം തീയതി നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ ന്യു മൂൺ എത്തും ലുക്‌സ്, വ്യക്തിതം, മനോഭാവം എന്നിവയിൽ രൂപാന്തരം പ്രാപിക്കാനും, ആ രൂപന്താരത്തെ മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കാനും ശ്രമിക്കും. പുതിയ വ്യക്തികളെ കാണുന്നു, പുതിയ വ്യക്തിയായി പെരുമാറുന്നു, ഭൂതകാലത്തെ മറന്നു നീക്കങ്ങൾ നടത്തുന്നു ഏപ്രിൽ ഇരുപത്തി ഒന്നാം തീയതി സൂര്യൻ രണ്ടാം ഭാവത്തിലേക്ക് നീങ്ങും. ധനം, വസ്തു വകകൾ , നിങ്ങളുടെ മൂല്യം എന്നിവയിൽ പിന്നെയും ദാ പുതിയ തുടക്കങ്ങൾ.

ടോറസ് (ഏപ്രിൽ 21- മെയ്‌ 21)

ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേനയുള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ നാലാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. ആരോഗ്യകാര്യത്തിൽ മറഞ്ഞു കിടന്ന കര്യങ്ങൾ തെളിഞ്ഞു വരാം. ജോലി സ്ഥലത്തെ മനം മടുപ്പുകൾ, ജോലിയിലെ ആശകൾ എന്നിവയും തെളിഞ്ഞു വരാം, അവ അത്ര സുഖകരം ആവണം എന്നില്ല. പക്ഷെ അവയിൽ നിന്ന് ഓടി ഒളിക്കാനും സാധ്യാമല്ല. ചെയ്തിരുന്ന പ്രോജക്ടുകള്ക്ക് പൂര്തീകരണവും സംഭവിക്കാം. ചിലർ വളർത്തു മൃഗങ്ങളെ കൂടെ കൂട്ടും. ജോലിയും അതിൽ നിന്നുണ്ടാകുന്ന അനുഭവങ്ങളും മനസ്സിൽ ചാഞ്ചല്യം ഉണ്ടാക്കാൻ അനുവദിച്ചു കൂടാ, ചിന്തകളെ നന്നായി മേരുക്കിയില്ല എങ്കിൽ പെട്ടന്നു അകന്നു പോകുന്ന അല്പം കഷ്ടതകൾ ദീര്ഖണ നളതെയ്ക്ക് കൂടെ വരാൻ നല്ല സാധ്യത.

കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്നാ അഞ്ചാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ ആയിരുന്ന വ്യാഴം നേരെ നീങ്ങി തുടങ്ങും. കുടുംബത്തിന്റെ മെച്ചപ്പെടലിൽ ഉണ്ടായിരുന്ന തടസങ്ങൾ നീങ്ങുന്നതായി കാണാൻ കഴിയും. ഭൗതികമായ സാഹചര്യാങ്ങളെയും മെച്ചപ്പെടുത്തും. അല്പം കൂടെ വലിയ വീട് വാങ്ങൽ, സ്ഥാലം വാങ്ങാൽ, അല്ലെങ്കിൽ അവയെ കുറിച്ചുള്ള ആലോചന എന്നിവ ഉണ്ടാകും. പുതിയ അംഗങ്ങൾ ഉണ്ടാകാം, ഭൂതകാലത്തെകാൾ വീടിനോടുള്ള അടുപ്പം വര്ധിച്ചോ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ സംഭവങ്ങൾ ഉണ്ടാകാം.

ഏപ്രിൽ പതിനാൽ വരെ ബുധൻ രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ നില്ക്കുന്നു. ഒപ്പം സൂര്യനും. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്, ദൂര ദേശ വാസം, ഒറ്റപ്പെടൽ, നിഗൂഡത എന്ന വിഷയങ്ങളിൽ കൂടുതൽ അനുഭവങ്ങൾ ഉണ്ടാകുന്നു. മാനസികമായ വ്യഥകൾ, നിങ്ങളുടെ ആത്മാവിനെ ഞെരുക്കാം. ഭൂതകാലം പല അനുഭവങ്ങളാലും നിങ്ങളെ സന്ദർശിക്കാൻ എത്തി അവയിൽ നിന്ന് പരിപൂർണപമായ മോചനം നേടാൻ ഈ അവസരം പ്രപഞ്ചം മാനസികമായ ശുദ്ധീകരണത്തിന് നമ്മെ തയ്യാറാക്കുന്നു മനസ്സിൽ പല പദ്ധതികളും കണക്ക് കൂട്ടുന്നു, അവയെ രഹസ്യമാക്കി വെയ്ക്കുന്നു. മനസിനെ ശക്തിപ്പെടുത്തൽ നടത്തുന്നു. പതിനാലാം തീയതി ബുധൻ നിങ്ങളുടെ ലുക്‌സ്, വ്യക്തിതം, മനോഭാവം, വിചാര ധാര, വീക്ഷണ കോൺ എന്നാ ഒന്നാം ഭാവതിലെക്ക് നീങ്ങും കൂടുതൽ തിരക്കേറിയ ജോലികൾ, ചെറു പ്രോജക്ടുകൾ, കൂടുതൽ ആശയ വിനിമയം എന്നിവയിൽ വ്യപ്രിതരകും. ചെയ്യുന്ന കാര്യങ്ങള്ക്ക് ഒരു ഉറപ്പില്ലാതെ ആയോ എന്ന സംശയം തോന്നാം. ഒന്നിൽ നിന്ന് ഒന്നിലേക്ക് പൂർത്തീകരണം ഇല്ലാതെ നീങ്ങിക്കൊണ്ടേ ഇരിക്കും.

ഏപ്രിൽ പതിനൊന്നു വരെ ശുക്രൻ ഒന്നാം ഭാവത്തിൽ നിൽക്കും. നിങ്ങളുടെ ലുക്‌സ്, വ്യക്തിതം, മനോഭാവം, വിചാര ധാര, വീക്ഷണകോൺ എന്ന ഒന്നാം ഭാവത്തിലേയ്ക്ക് നീങ്ങും നിങ്ങളുടെ ഭൗതികമായ മാറ്റങ്ങൾ മറ്റുള്ളവർക്ക് ദൃശ്യമാകും. സൗന്ദര്യം മെച്ചപ്പെടുത്തും, കൂടുതൽ മനോഹരമായ സംസാരം കാഴ്ച വെക്കും. എന്നും കണ്ടു മടുത്ത ടോറസിലെ വ്യത്യസ്തനെ കണ്ടു ജനങ്ങൾ അമ്പരക്കും, അത്ര നവീന ഭാവം കൈവരും. നിങ്ങളിലെ ജല വിദ്യക്കാരനെ പുരതെടുക്ക്കും. എങ്കിലും ഒന്നും കൈവിട്ടു സംസാരിക്കുകയില്ല. കാരണം രഹസ്യങ്ങളുടെ ഭാവത്തിൽ അപ്പോഴും സൂര്യൻ ഉണ്ട്. പതിനൊന്നാം തീയതി ശുക്രൻ ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിലേക്ക് നീങ്ങും. വിലയേറിയ വസ്തുക്കൾ വാങ്ങിക്കൂട്ടും, ധനം വരുകയും, ചെലവാക്കുകയും ചെയ്യും. നിങ്ങളുടെ വിശ്വാസങ്ങളെ പങ്കു വെക്കുകയും, മൂല്യങ്ങളെ പ്യയോഗിക തലത്തിൽ കൊണ്ട് വരുകയും ചെയ്യും.
പതിനെട്ടാം തീയതി പന്ത്രണ്ടാം ഭാവത്തിന്റെ അവസാന ഡിഗ്രികളിൽ ന്യു മൂൺ എത്തും രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെശേഴ്‌സ്, ദൂര ദേശ വാസം, ഒറ്റപ്പെടൽ, നിഗൂഡത എന്നാ വിഷയങ്ങളിൽ മനസിനെ ശക്തിപ്പെടുത്താൻ കഠിനാ പ്രയന്തം നടത്തും. കൂടുതൽ ഒറ്റപ്പെട്ട് നിന്ന് പ്രശ്‌നങ്ങളെ നോക്കിക്കാണും , മനസിലെ മുറിവുകൾ ഉണങ്ങും, പ്രാര്ത്ഥറന , ധ്യാനം, എന്നിവ നടത്തും.
ഇരുപതാം തീയതി മനസിനെ ബന്ധനങ്ങളിൽ നിന്ന് മോചിപ്പിച്ചു കൊണ്ട് സൂര്യൻ ഒന്നാം ഭാവതിലെക്ക് കുതിക്കും. നിങ്ങളുടെ ലുക്‌സ്, വ്യക്തിതം, മനോഭാവം, വിചാര ധാര, വീക്ഷണ കോൺ എന്നാ വിഷയങ്ങളിൽ പ്രകാശം പരക്കും. കൂടുതൽ അവസരങ്ങൾ, നിങ്ങളികെക്ക് ശ്രദ്ധ കൂടുതലെത്തും , ജീവിത മാര്ഗ്ങ്ങളിൽ പുതിയ വഴികളിൽ സഞ്ചരിക്കും. പന്ത്രണ്ടാം ഭാവത്തിൽ നിന്ന് പഠിച്ച കാര്യങ്ങളെ ഒന്നാം ഭാവത്തിൽ പ്രാവർത്തികമാക്കും.

ജമിനി (മെയ്‌ 22-ജൂൺ 21)

ഏപ്രിൽ നാലാം തീയതി അഞ്ചാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേടിവിടി, ഒഴിവു സമയം എന്ന വിഷയങ്ങളിൽ നിങ്ങൾ ചെയ്തു കൊണ്ടിരുന്ന ഒരു പ്രോജക്ടിന് തീർപ് ഉണ്ടാകും. ഒരു പ്രേമ ബന്ധത്തിന് തുടക്കമോ ഒടുക്കമോ ഉണ്ടാകാം. സന്തോഷകരാമായി മുന്നോട്ട് പോകുന്ന ബന്ധങ്ങാളിൽ നിന്ന് കൂടുതൽ സന്തോഷം കണ്ട്‌ടെതും. മനസ് ഉല്ലാസ ജനകമായാ കാര്യങ്ങൾ ചെയ്യാൻ ഒപ്പം നില്ക്കുംഉ. ഗൗരവതരമായ ജോലികളിൽ നിന്ന് മനസ് വ്യതിചലിചെക്കാം
ഇത് വരെ സ്ലോ ഡൗൺ ചെയ്തിരുന്ന വ്യാഴം, എട്ടാം തീയതി നേരെ സഞ്ചരിക്കും, ആശയ വിനിമയം, ടെക്‌നോളജി, സഹോദരങ്ങൾ, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, അയല്ക്കാർ, എന്ന മൂന്നാം ഭാവത്തിൽ പുതിയ അറിവുകൾ നേടും, ചെറിയ ട്രെയിനിങ്ങുകൾ ഉണ്ടാകാം. കൂടുതാൽ ആശയ വിനിമയങ്ങൾ, ടെക്‌നോളജിയുമായി കൂടുതൽ അടുപ്പം, കൂടുതൽ നെറ്റ് വർകിങ്, ടെക്‌നോളജിയുമായി ബന്ധം ഉള്ള വസ്തുക്കൾ വാങ്ങൽ, യാത്രക്കുള്ള പുതിയ ഉപാധികൾ നേടുക എന്നിവ നേടാം. അയൽക്കാർ, സഹോദരങ്ങൾ എന്നിവരുമായുള്ള കൂടുതൽ സംവാദം എന്നിവയും പ്രതീക്ഷിക്കാം.

ഏപ്രിൽ പതിനൊന്നാം തീയതി വരെ ശുക്രൻ നിങ്ങളുടെ ഒന്നാം ഭാവത്തിലേയ്ക്ക് നീങ്ങും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന വിഷയങ്ങൾ കൂടുതൽ ആകർഷണീയമാകും. പുതിയ പ്രേമ ബന്ധങ്ങൾ ഉണ്ടാകാം, നിലവിൽ ഉള്ളവ മെച്ചപ്പെടുത്താം. സൗന്ദര്യം മെച്ചപ്പെടുത്താം, അഥവാ ഒന്നും ചെയ്തില്ല എങ്കിൽ തന്നെയും മറ്റുള്ളവർ നിങ്ങളിലേക്ക് ആകൃഷ്ടരാകുന്ന കാഴ്ച കാണുവാൻ കഴിയും. പതിനാലാം തീയതി വരെ ബുധനും സൂര്യനും, കൂട്ടുകാർ, കൂട്ടയ്മാകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ , പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ നില്ക്കും. ഒന്നിച്ചുള്ള പ്രോജക്ടുകൾ ധാരാളമായി ചെയ്യും. ഗ്രൂപ്പ് ജോലികളിൽ നിങ്ങളുടെ ആശയങ്ങാൽ മറ്റുള്ളവർ ഏറ്റെടുക്കും. നൂതനമായ ആശയങ്ങൾ ഏറ്റെടുക്കും. ടെക്‌നോളജി, നെറ്റ് വര്കിംപഗ് എന്നിവയുമായി കൂടുതൽ സമയം, ഭാവിയെ കുറിച്ചുള്ള മനോഹര പ്രതീക്ഷകൾ, കൂട്ടുകാരുടെ ഒപ്പം നിന്നാലും സ്വന്തം ഹിഡൻ അജണ്ടകൾ, എന്നിവ പ്രതീക്ഷിക്കാം.

പതിനാലാം തീയതി ബുധൻ രഹ്‌സ്യമയമായ പന്ത്രണ്ടാം ഭാവത്തിലേയ്ക്ക് നീങ്ങും. ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്ന വിഷയങ്ങളിൽ ഒരു റിസേർച്, തന്നെ നടത്തും. ആശയങ്ങളെ മനസിൽ ഒതുക്കും. രാഹസ്യവനായി നില കൊള്ളും. മനസ്സിൽ ഭൂതകാലത്തെ കുറിച്ചുള്ള ചിന്തകൾ നിറയുകയും അവയെ അവലോകനം ചെയ്യും. ഭൂത കാലവുമായി ഒരു ഏറ്റു മുട്ടൽ നടത്താം. ആ വിഷയങ്ങാളിൽ പ്രശ്‌ന പരിഹാരം നടത്തും. പതിനെട്ടാം തീയതി പതിനൊന്നാം ഭാവത്തിൽ ന്യു മൂൺ എത്തും. കൂട്ടുകാർ, കൂട്ടയ്മാകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ സുഹൃത്തിനോടൊപ്പം അധിക സമയം ചെലവാക്കും. അവരോടു സത്യാസന്ധമായി കാര്യങ്ങൾ പറയും, വികാര പരമായ ഇടപെടലുകൾ നടത്താം. കൂടുതൽ നെറ്റ് വർകിങ്, പുതിയ ഗ്രൂപുകളിൽ ചേരൽ, മറ്റുള്ളവരെ സഹായിക്കാനുള്ള ടീം ജോലികൾ, കൂടുതൽ സഹിഷ്ണുത എന്നിവ പ്രതീക്ഷിക്കാം.

ഇരുപതാം തീയതി സൂര്യൻ ബുധനോടൊപ്പം പന്ത്രണ്ടാം ഭാവത്തിൽ നിൽക്കും. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ദൂര ദേശ വാസം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ രഹസ്യമയമായ ഭാവത്തിൽ ഇപ്പോൾ ബുധനും സൂര്യനും നില്ക്കുന്നു. ഭൂതകാലം സന്ദർശിക്കാൻ എത്തും. പന്ത്രണ്ടാം ഭാവം പ്രധാനമയും മനസിലെ വിങ്ങലുകളെയും അവയിൽ നിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്ന മാനസിനെയും സൂചിപ്പിക്കുന്നു. എല്ലാത്തിനെയും തനിച് നേരിടാനുള്ള മനകരുത്ത് ഉണ്ടാകും. പ്രശ്‌നങ്ങളെ കൂലങ്കഷമായി പഠിക്കും. അവയിൽ പ്രശ്‌ന പരിഹാരം നടത്തും. അങ്ങനെ പഠിച്ചാ കാര്യങ്ങളെ പരയോഗിക്കാനായി ബുധൻ മുപ്പതാം തീയതി ഒന്നാം ഭാവതിലെക്ക് യാത്രയാകുമ്പോൾ അത് വരെ അനുഭവിച്ചിരുന്ന മാനസിക പ്രശ്‌നങ്ങള്ക്ക് ഒരു അറുതി വന്നതായി തോന്നും.

കാൻസർ (ജൂൺ 22 - ജൂലൈ 23)

നാലാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടും. കുടുംബത്തിനുള്ളിൽ പുതിയ ജോലികൾ ചെയ്തു തീർക്കാം. ജോലി, കുടുംബം എന്നിവയിൽ ഒരു ബാലൻസിങ്ങിനു വിധേയനാവേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങാം. ഇവ രണ്ടിലും തമ്മിൽ എന്തിനു പ്രാധാന്യം കൊടുക്കണം എന്ന ചിന്ത മനസ്സിൽ ഉയരാം. ഏകാന്തനാകാനുള്ള ആഗ്രഹം ഉണ്ടാകാം എന്നാലും ആ ആഗ്രഹത്തെ മറികടക്കുക തന്നെ വേണം. കുടുംബത്തിന്റെ ഉന്നമനത്തിനു വേണ്ടി നാം എടുക്കുന്ന തീരുമാനങ്ങളുടെ സ്ഥിരതയെ കുറിച്ച് പല തവണ ആലോചന ചെയ്യേണ്ടി വരും.

എട്ടാം തീയതി ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ നിന്നിരുന്ന വ്യാഴം നേരെ സഞ്ചരിക്കാൻ തുടങ്ങും. സ്വന്തം മാർക്കറ്റ് വാല്യു വാർധിപ്പിക്കാനുള്ള ജോലികൾ ചെയ്യും. സ്വന്തം മൂല്യങ്ങളെയും, വിശ്വസങ്ങാലെയും അവലോകനം ചെയ്യും. പക്ഷെ പുതുതായി എന്തെങ്കിലും ചെയ്യാൻ തല്പര്യപ്പെടില്ല, ധന സമ്പാദന മാർഗങ്ങളിൽ പുതിയ അവസരങ്ങൾ തെളിഞ്ഞു വരും. വിലയേറിയ വസ്തുക്കൾ സ്വന്തമാക്കും.. ഈ അവസ്ഥയിൽ മനസ് തുറന്നു സന്തോഷിക്കുകയും ചെയ്യും.

പാതിനൊന്നാം തീയതി വരെ ശുക്രൻ പതിനൊന്നാം ഭാവത്തിൽ നില്ക്കും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള ജോലികൾ, ലാഭങ്ങൾ മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ ലഭാകരമായ നീക്കങ്ങൾ നടത്തും. ചില സുഹൃത്തുക്കൾ മനസ് കവരുകയും. സമാന മനസ്‌കരുമായി ചുറ്റി നടക്കുകയും ചെയ്യും. പാരമ്പര്യത്തെ വെല്ലുവിളിച്ചു കൊണ്ട് കാര്യങ്ങൾ ചെയ്യും. പാതിനൊന്നം തീയതി ശുക്രൻ രഹസ്യങ്ങാളുടെ ഭാവമായ പന്ത്രണ്ടിലെക്ക് നീങ്ങും. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്, ദൂര ദേശ വാസം, ഒറ്റപ്പെടൽ, നിഗൂഡത എന്നാ വിഷയങ്ങളിൽ വികാരങ്ങൾ ഹൃദയത്തിൽ അടക്കും, രഹസ്യ ബന്ധങ്ങൾ മനസ്സിൽ ഉണ്ടാകും. ആ വ്യക്തിയോട് അഗാധമായ ബന്ധന മനോഭാവം തോന്നാം. ഒറ്റപ്പെട്ട സ്ഥലാവുമായി ബന്ധപ്പെട്ടു പ്രവര്തിക്കുന്നവരോദ് അടുക്കാം. ആത്മീയമായ കാര്യങ്ങൾ ചെയ്യും. മനസ്സിൽ ഇക്കിളി ഉണര്ത്തുന്ന ചിന്തകളുമായി വിലസി നടക്കും. പക്ഷെ അവ പ്രദര്ഷിപ്പിക്കുകയില്ല. പതിനാലാം തീയതി വരെ ബുധൻ നിങ്ങളുടെ പത്താം ഭാവത്തിൽ നില്ക്കും . കൂടെ സൂര്യനും ഉണ്ടാകും. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ വിഷയങ്ങാളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി വരും. ജോലിയെ സംബന്ധിച്ച ലോങ്ങ് ടേം പദ്ധതികൾ, എഴുത്ത് , ആശയ വിനിമയം എന്നാ മേഖലയിൽ ജോലി ചെയ്യുന്നവര്ക്കു ള്ള നല്ല സമയം, അധികാരികളുമായി ഉള്ള ചര്ച്ച , അവരോടുള്ള ശക്തി പ്രകടനം എന്നിവ നടത്താം. ലക്ഷ്യങ്ങാലെ സാധൂകരിക്കാനുള്ള അക്ഷീണ പരിശ്രമം.

പതിനാലാം തീയതി ബുധൻ കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവതിലെക്ക് നീങ്ങും. ടീം ജോലികൾ, അവയിൽ നിങ്ങളുടെ പ്രധാന പങ്കു എന്നിവ പ്രതീക്ഷിക്കാം. ടെക്‌നോളജി, ഇന്റെനെറ്റ് എന്നിവയുമായുള്ള അധിക ബന്ധം, ഭാവിയെ ലെക്ഷ്യമാക്കി ഉള്ള പദ്ധതികൾ എന്നിവ ഉണ്ടാകാം.

ഇരുപതാം തീയതി സൂര്യൻ പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും, അതോടെ ഗ്രൂപുകളിൽ നിങ്ങള്ക്ക് കൂടുതൽ പ്രാതിനിധ്യം, എങ്കിലും സ്വര്തനായി ഉള്ള നില്പ്, ജീവ കാരുണ്യ പ്രവര്ത്തനങ്ങൾ എന്നിവ പ്രതീക്ഷിക്കാം.

ലിയോ (ജൂലൈ 24 - ഓഗസ്റ്റ് 23)

നാലാം തീയതി മൂന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. സഹോദരങ്ങൾ, അയൽക്കാർ, ചെറുയാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, ടെക്‌നോളജി, ആശയ വിനിമയം, ചെറു യാത്രകൾ എന്ന കാര്യങ്ങളിൽ സഹോദരങ്ങാൽ, അയല്ക്കാർ എന്നിവരുമായുള്ള സംസാരത്തിന് ഒരു തീർപ്പുണ്ടാകും. അടുത്ത ചുറ്റുപാടിൽ പ്രോജക്ടുകൾ ചെയ്യും. നിങ്ങളുടെ ആശയങ്ങളെ മറ്റുള്ളവർ മനസിലാക്കുന്നില്ലേ എന്നാ സംശയം മനസ്സിൽ ഉണ്ടാകാം. അതോടൊപ്പം നിങ്ങൾക്ക് ചുറ്റും നിറയെ വ്യക്തികൾ ഉണ്ടാവുകയും ചെയ്യും. ഒരു വ്യക്തിയെ പ്രപഞ്ചം പല ദിശകളിലേക്കും പിടിച്ചു വലിക്കും. മറ്റുള്ളവരോട് നയങ്ങൾ വ്യക്തമാക്കി മുന്നേറാൻ യോജിച്ച അവസരം.

എട്ടാം തീയതി ഒന്നാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ ചെയ്തു നിന്ന് വ്യാഴം നേരെ നീങ്ങാൻ തുടങ്ങും. ജീവിതത്തിനോട് ഇത് വരെ തോന്നിയ ആ മനം മടുപ്പ് പെട്ടന്ന് അപ്രത്യക്ഷമായ പോലെ തോന്നും. വ്യാഴം ഏതു ഭാവത്തിൽ നില്ക്കു ന്നോ ആയ വിഷയങ്ങളെ വിപുലീകരിക്കുകയാണ് ചെയ്യുക. പുതിയ അവസരങ്ങൾ, അവസരങ്ങാലെ വിപുലീകരിക്കാനുള്ള വേറൊരു അവസരം! വികാരങ്ങളുടെ വിപുലീകരണം, നിങ്ങളിലെ സരസ ഭാവത്തിന്റെ വിപുലീകരണം, അത് പോലെ അല്പം ശരീര ഭാരം കൂടിയോ എന്നാ ചിന്ത, ബന്ധനസ്തൻ ആകുന്നതിനോടുള്ള വെറുപ്പ്, അലസത ഉണ്ടെങ്കിൽ കൂടുതാൽ അലസത എന്നിവ പ്രതീക്ഷിക്കാം.

പാതിനൊന്നു വരെ ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ശുക്രൻ നില്ക്കും. കല സൗന്ദര്യം എന്ന മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം, ജോലി സ്ഥലത്തെ അനുകൂല സാഹചര്യം, സമൂഹത്തിലെ നിങ്ങളുടെ നല്ല അവസ്ഥ, ജോലി സ്ഥലത്ത് സഹായികൾ എത്തുന്ന അവസ്ഥ എന്നിവ ഉണ്ടാകാം. പതിനൊന്നാം തീയതി ശുക്രൻ, കൂട്ടുകാർ കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനോനാം ഭാവതിലെക്ക് നീങ്ങും. ലഭാകരമായ നീക്കങ്ങൾ നടത്തും. ചില സുഹൃത്തുക്കൾ മനസ് കവരുകയും. സമാന മനസ്‌കരുമായി ചുറ്റി നടക്കുകയും ചെയ്യും. പാരമ്പര്യത്തെ വെല്ലുവിളിച്ചു കൊണ്ട് കാര്യങ്ങൾ ചെയ്യും.. കൂട്ടുകാരുടെ ഇടയിൽ നിന്ന് മനം കുളിർപ്പിക്കുന്ന വ്യക്തികളെ കാണാം. ഈ വ്യക്തികളോടുള്ള വീക്ഷണ കോണിൽ മാറ്റങ്ങൾ ഉണ്ടാകാം.
പതിനാലാം തീയതി വരെ ബുധൻ ഒൻപതാം ഭാവത്തിൽ നില്ക്കും. ആത്മീയത, തത്വ ചിന്ത, ഉയർന്ന പഠനം, ദൂര യാത്രകൾ, വിദേശ വാസം എന്ന വിഷയങ്ങളിൽ പുതിയ പഠനം, കൂടുതൽ നെറ്റ് വര്കിങ്, എഴുത്ത്, വായന, ദൂര യാത്രകൾ എന്നിവ നടത്താം. വിദേശത്ത നിന്ന് സന്ദേശം എത്താം, പുതിയ പ്രോജക്ടുകൾ തുടങ്ങാം, അല്ലെങ്കിൽ അവയെ കുറിച്ചുള സംസാരം നടക്കാം. പതിനാലാം തീയതി വരെ നിങ്ങൾ കൂടുതൽ ആശയ വിനിമയങ്ങൾ നടത്താൻ നിർബന്ധിതൻ ആകും. പതിനാലാം തീയതി ബുധൻ പത്താം ഭാവത്തിലേയ്ക്ക് നീങ്ങും. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന വിഷയങ്ങളിൽ പ്രധാനപ്പെട്ട സന്ദേശങ്ങൾ കൈമാറും. അധികാരികൾ, മാതാ പിതാക്കൾ എന്നിവരോട് പ്രധാന ചർച്ചകൾ നടത്തും. എഴുത്ത്, ആശയ വിനിമയം എന്ന മേഖലകളിൽ പ്രവർത്തിവക്കുന്നവർക്ക് നല്ല സമയം. ലോങ്ങ് ടേം പദ്ധതികൾ ആവിഷ്‌കരിക്കും.

പതിനെട്ടാം തീയതി ഒൻപതാം ഭവത്തിൽ ന്യു മൂൺ എത്തും. ദൂര യാത്രകൾ, ഉയർന്ന പഠനം, തത്വ ചിന്ത, ആത്മീയത, വിദേശ ബന്ധം, എന്നീ കാര്യങ്ങളിൽ പുതിയ സംസ്‌കാരം, അവിടുത്തെ ആളുകൾ എന്നിവരുമായി സംവാദം ഉണ്ടാകാം. ദൂര യാത്രകൾ, എഴുത്ത് , വായന എന്നിവയും നടക്കാം. നിയമവുംയുള്ള ഒരു പരിചയപ്പെടൽ. മനസ് ആഴത്തിൽ വ്യതി ചാലിക്കപ്പെടുന്നതിനാൽ സീരിയസ് ആയ കാര്യങ്ങൾ ഈ ഭാവത്തിൽ നിന്ന് ഒഴിവാക്കാം.

വിർഗോ (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)

നാലാം തീയതി രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്നീ വിഷയങ്ങളിൽ ധനം ഉപയോഗിച്ച് ചെയ്യുന്ന പ്രവർത്തികളിൽ തീർപ് നേരിടും. സേവിങ്ങ്‌സിൽ മാറ്റം ഉണ്ടാകും. ധനം അധികമായി ചിലവഴിക്കാം. മൂല്യങ്ങളെയും, വിശ്വാസങ്ങളെയും നേരിടേണ്ടി വന്നേക്കാം, അവയുടെ പ്രായോഗികതയെ ചിലർ പരിശോധിക്കാം. നിങ്ങളുടെ ആവശ്യങ്ങളെ ഉയർത്തിയെടുക്കേണ്ടത് കൂടുതൽ പ്രധാനമായി മാറാം. ജോലി, കുടുംബം, എന്നിവയെ മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിച്ചു സംതൃപ്തി നേടും.

എട്ടാം തീയതി പന്ത്രണ്ടാം ഭാവത്തിൽ ഇതുവരെ സ്ലോ ഡൗൺ ചെയ്ത വ്യാഴം നേരെ സഞ്ചരിക്കും രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, നിഗൂഡത, ബെഡ് പ്ലെഷേഴ്‌സ് എന്ന വിഷയങ്ങളിൽ ചിലാ കാര്യങ്ങളോട്, അതും വർഷങ്ങളായി നിങ്ങളെ പിന്തുടർന്ന കാര്യങ്ങളെ അകറ്റി നിർത്തുകയോ വിട പറയുകയോ ചെയ്യും. രഹസ്യങ്ങളെ വലിച്ചു പുറത്തിടാൻ മടിക്കുകയില്ല. അല്പം ആക്രമണ സ്വഭാവം കാഴ്ച വെക്കും. പുതിയ ജീവിതക്രമങ്ങൾ ആരംഭിക്കും, അതീന്ദ്രിയ വിഷയങ്ങളിൽ താല്പര്യം കാണിക്കും. ജീവ കാരുണ്യ പ്രവർത്തനങ്ങൾ, പ്രശ്‌നകലുഷിത മേഖലയിലെ സജീവ പ്രവര്ത്തകനം, നിസ്വാര്ഥരമായ നീക്കങ്ങൾ, എന്നിവ നടത്താം. . ഈ കാര്യങ്ങൾ എല്ലാം തന്നെ ഭാവിയിൽ നിങ്ങളുടെ രക്ഷക്ക് എത്തുന്നതാണ്.
പതിനൊന്നാം തീയതി വരെ ശുക്രൻ ഒന്പ്താം ഭാവത്തിൽ നില്ക്കും. വിദേശ വാസം, തത്വ ചിന്ത, ആത്മീയത, ഉയർന്ന പഠനം, ദൂര യാത്രകൾ എന്ന ഒൻപതാം ഭാവത്തിൽ വിദേശത്ത നിന്ന് ലാഭകരമായ ഇടപെടലുകൾ, ദൂര യാത്രകൾ, ദൂര യാത്രകൾക്കിടയിൽ പ്രേമ ഭാജനങ്ങൾ എത്തിനോക്കാം. മനസ് ചിറകടിച്ചു പറന്നുയരും എവിടെയും സ്ഥിരമാകുകയില്ല, ബൗധികതലത്തിൽ മറ്റുള്ളവരെ സ്വാധീനിക്കുന്ന വ്യക്തികളെ കണ്ടെത്താം, പഠനം, പഠിപ്പിക്കൽ എന്നിവ നടത്താം, എഴുത്ത് വായന എന്നിവയ്ക്ക് നല്ല സമയം. പതിനോനാം തീയതി ശുക്രൻ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിലേയ്ക്ക് നീങ്ങും. ജോലി സ്ഥലത്ത് സഹായികൾ എത്താം, കല സൗന്ദര്യം എന്നിവയിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം, സമൂഹത്തിലെ നല്ല അവസ്ഥ , ക്രിയേറ്റീവ് ആയ കഴിവുകൾ ജോലിയിൽ ഉപയോഗിക്കുക എന്നിവ ചെയ്യാം.

പതിനാലാം തീയതി വരെ ബുധൻ നിങ്ങളുടെ എട്ടാം ഭാവത്തിൽ നില്ക്കും. സെക്‌സ് , തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, ഇൻ ലോസ് എന്നീ വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്തും. ബിസിനസ് ഡീൽ ചെയ്യാം, പങ്കാളിയോട് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ച ചെയ്യാം. എന്ത് കാര്യത്തെക്കുറിച്ചും ഗവേഷണം നടത്തും. രഹസ്യങ്ങളെ കണ്ടു പിടിക്കും, മനസികാമായ രൂപന്തരതിനെ വരവേൽക്കും. പതിനാലാം തീയതി ബുധൻ, ദൂര യാത്രകൾ, ഉയർന്ന പഠനം, തത്വ ചിന്ത, ആത്മീയത, വിദേശ ബന്ധം, എന്ന ഒൻപതാം ഭാവത്തിലേക്ക് നീങ്ങും. എഴുത്ത്, വായന, ദൂര യാത്രകൾ, വിദേശ ബന്ധം, എന്നിവ നടത്താം. വിദേശത്ത നിന്ന് സന്ദേശം എത്താം. ഈ അവസ്ഥയിൽ കൂടുതൽ സരസനായി നില്ക്കും.

പതിനെട്ടാം തീയതി എട്ടാം ഭാവത്തിൽ ന്യു മൂൺ എത്തും സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, ഇൻ ലോസ് എന്ന കാര്യങ്ങളിൽ ധനകാര്യം, കടങ്ങൾ, മറ്റുള്ളവർക്ക് കൂടി അവകാശപ്പെട്ട ധനവുമായി ഒരു ആലോചന നടത്തും. നിങ്ങളിലെ നിങ്ങൾ പരിവർത്ത നത്തിന് വിധേയരാകും. മനസ്സിൽ ഇക്കിളിപ്പെടുത്തുന്ന ചിന്തകൾ നിറയും. ആ ചിന്തകളെ വളരെ ഗൗരവമായി പ്രായോഗിക തലത്തിൽ കൊണ്ട് വരാനുള്ള പോംവഴി തേടും. നിങ്ങൾ നിങ്ങളുടെ മോഹങ്ങളോട് ശത്രുത പ്രഖ്യാപിക്കും.

ഇരുപത്തി ഒന്നാം തീയതി സൂര്യൻ നിങ്ങളുടെ ഒൻപതാം ഭാവത്തിലേയ്ക്ക് യാത്രയാകും. ആ ഭാവത്തിൽ ബുധനോടൊപ്പം അദ്ദേഹം അല്പ സമയം ചെലവാക്കും ദൂര യാത്രകൾ, ഉയർന്ന പഠനം, തത്വ ചിന്ത, ആത്മീയത, വിദേശ ബന്ധം, എന്ന വിഷയങ്ങളിൽ കൂടുതൽ ആക്ടിവിറ്റി നടത്തി ഈ മാസം മുന്നേറും.

ലിബ്രാ (സെപ്റ്റംബർ 24-ഒക്ടോബർ 23)

നാലാം തീയതി ഒന്നാം ഭാവത്തിൽ പൂർണചന്ദ്രൻ ഉദിക്കും. നിങ്ങളുടെ വ്യക്തിതം, ലുക്‌സ്, മനോഭാവം, വിചാര ധാര, വീക്ഷണ കോൺ എന്നീ വിഷയങ്ങളിൽ പരിശോധന നടത്തും. നിങ്ങളിലെ വ്യക്തിയെ കൂടുതൽ വിലയേറിയവൻ ആക്കി തീർക്കുവാൻ കഴിയും വിധം ആലോചന ഉണ്ടാകും. മറ്റുള്ളവരുടെ ആവശ്യങ്ങളും, നിങ്ങളുടെ ചിന്തകളും തമ്മിൽ എങ്ങനെ ഒത്തു ചേര്ക്കാംത എന്നാ വിചാരം ഉണ്ടാകും. ചെയ്തിരുന്ന പ്രോജക്ടുകളിൽ തീർപ്പ് കല്പിക്കും.

എട്ടാം തീയതി ഇത് വരെ സ്ലോ ഡൗൺ ചെയ്തിരുന്ന വ്യാഴം നേരെ നീങ്ങുവാൻ തുടങ്ങും. നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ ഇത് വരെ നേരിട്ട് കൊണ്ടിരുന്ന തടസങ്ങൾ നീങ്ങിയതായി കാണുവാൻ കാഴിയും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ വിഷയങ്ങളിൽ പുതിയ സുഹൃത്തുക്കൾ വരാം.പുതിയ അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ അങ്ങത്വം, ജീവ കാരുണ്യ പ്രവര്ത്തളനങ്ങൾ, ഇത് വരെ ചെയ്യാതിരുന്ന രീതിയിലുള്ള മഹത്തായ കാര്യങ്ങാൽ കൂട്ടമായി ചെയ്യാൻ അവസരം ലഭിക്കും.

പതിനൊന്നാം തീയതി വരെ ശുക്രൻ നിങ്ങളുടെ എട്ടാം ഭാവത്തിൽ നില്ക്കുന്നു. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, മറ്റുള്ളവരുടെ ധനം, ഇൻ ലോസ്, നിക്ഷേപങ്ങൾ , ജോയിന്റ് സ്വത്തുക്കൾ എന്നിവയിൽ ലാഭകരമായ നീക്കങ്ങൾ നടത്തും. സെക്ഷ്വൽ ആയ ആഗ്രഹങ്ങൾ മനസ്സിൽ നിറയും, പങ്കാളിയോടുള്ള കൂടിച്ചേരൽ ആഗ്രഹിക്കും . മനസിലെ മുറിവുകൾ ഉണങ്ങും, ശാസ്ത്രവുമായി ബന്ധപ്പെട്ട ആളുകളെ കാണും. പതിനൊന്നാം തീയതി ശുക്രൻ ഒന്പ.താം ഭാവതിലെക്ക് നീങ്ങും. ദൂര യാത്ര, വിദേശ ബന്ധം, തത്വ ചിന്ത, ആത്മീയത, ഉയര്ന്നഹ പഠനം, വിദേശത്ത നിന്ന് ലാഭകരമായ ഇടപെടലുകൾ, ദൂര യാത്രകൾ, ദൂര യാത്രകള്ക്കി ടയിൽ പ്രേമ ഭാജനങ്ങൾ എത്തിനോക്കാം. മനസ് ചിറകടിച്ചു പറന്നുയരും എവിടെയും സ്ഥിരമാകുകയില്ല , ബൗദ്ധികതലത്തിൽ മറ്റുള്ളവരെ സ്വാധീനിക്കുന്ന വ്യക്തികളെ കണ്ടെത്താം, പഠനം, പഠിപ്പിക്കൽ എന്നിവ നടത്താം, എഴുത്ത് വായന എന്നിവയ്ക്ക് നല്ല സമയം.

പതിനാലാം തീയതി വരെ ബുധൻ ഏഴാം ഭാവത്തിൽ നിൽക്കും. വിവാഹം, യൂണിയൻ, കൊണ്ട്രാക്റ്റ്, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങാൽ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന മേഖലകളിൽ പുതിയ ചർച്ചകൾ നടക്കും, പുതിയ എഗ്രിമെന്റുകൾ, മറ്റുള്ളവരെ കൂടുതൽ സ്വാധീനിക്കാൻ തക്ക വക സാമര്ത്ഥ്യം പ്രകടിപ്പിക്കും. പതിനാലാം തീയതി ബുധൻ എട്ടാം ഭാവത്തിലേയ്ക്ക് നീങ്ങും. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, മറ്റുള്ളവരുടെ ധനം, ഇൻ ലോസ്, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയിൽ പങ്കാളികളോട് ചർച്ചകൾ നടത്തും, അവയിൽ കൂടുതൽ റിസേര്ച് ചെയ്യും, നിക്ഷേപങ്ങളെ കുറിച്ച ആലോചന ചെയ്യും ജോയിന്റ് സ്വത്തുക്കളുടെ മേൽ ചർച്ച് നടക്കും.
പതിനെട്ടാം തീയതി ഏഴാം ഭാവത്തിൽ ന്യു മൂൺ എത്തും വിവാഹം, യൂണിയൻ, കൊണ്ട്രാക്റ്റ്, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന മേഖലകളിൽ നിലവിൽ ഉള്ള ബന്ധങ്ങളെ ശക്തിപ്പെടുത്തും, ബന്ധങ്ങളുടെ സ്ഥിരതയെ കുറിച്ച ഓര്ക്കും , ഈ വിഷയങ്ങളിലും മറ്റുള്ളവരുമായി ചര്ച്ച നടത്തി അവരെ സ്വാധീനിക്കും.

ഇരുപതാം തീയതി എട്ടാം ഭാവത്തിലേയ്ക്ക് ബുധനോപ്പം സൂര്യനും എത്തും. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, മറ്റുള്ളവരുടെ ധനം, ഇൻ ലോസ്, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയിൽ കൂടുതൽ വൈകാരികത പ്രദര്ശിപ്പിക്കും. ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, കടം, എന്നിവയുമായി നേർക്ക് നേർ വരും. അധികവും രഹസ്യവാൻ ആയി നില കൊള്ളും.

സ്കോർപ്പിയോ (ഒക്ടോബർ 24-നവംബർ 22)

രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ നാലാം തീയതി പൂര്ണങ ചന്ദ്രൻ ഉദിക്കും. മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് പ്രപഞ്ചം നമ്മെ ബോധാവന്മാരക്കുന്നു. വികാരങ്ങളെ അടിച്ചമര്ത്തു ക ഈ അവസരം സാധ്യമല്ല, അവയെ ഡീൽ ചെയ്യാൻ ഇതില്പരം നല്ല അവസരവുമില്ല. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, വികരങ്ങലോടുള്ള ഏറ്റു മുട്ടൽ എന്നിവ നടക്കാം. ഏകാനതനായി കഴിയാനുള്ള ആഗ്രഹം, എന്നിവ ഉണ്ടാകാം.
എട്ടാം തീയതി പത്താം ഭാവത്തിൽ ഇതുവരെ സ്ലോ ഡൗൺ ചെയ്തു നിന്ന വ്യാഴം നേരെ നീങ്ങാൻ തുടങ്ങും. ജോലിയിൽ നേരിട്ട് കൊണ്ടിരുന്ന ചില തടസങ്ങൾ പെട്ടന്ന് നീങ്ങിയതായി കാണുവാൻ കഴിയും. ചെയ്ത ജോലിയുടെ സവിശേഷത കൊണ്ട് സമൂഹത്തിൽ കൂടുതൽ അറിയപ്പെടും. നാമ്മുടെ മേൽ അധികാരം ഉള്ളവർ വഴി അവസരങ്ങൾ എത്തിച്ചേരും. ചുരുക്കിപ്പറഞ്ഞാൽ ജോലിയിലെ വിജയം, അതിനു വേണ്ടുന്ന നീക്കാങ്ങാൽ എന്നിവ നടത്തി മുന്നെരേണ്ട നല്ല സമയം ആകുന്നു എന്നർത്ഥം.

പതിനൊന്നാം തീയതി വരെ ശുക്രൻ നിങ്ങളുടെ ഏഴാം ഭാവത്തിൽ നില്ക്കും . വിവാഹം, ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, കൊണ്ട്രക്ടുകൾ, പാർടണർ ഷിപുകൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്നിവയിൽ കംമിട്‌മെന്റുകൾ നല്കുംകയും വാങ്ങുകയും ചെയ്യും. ലാഭകരമായ പുതിയ നീക്കങ്ങൾ നടത്തും. പുതിയ ബിസിനസ് നീക്കങ്ങൾ, പാർടണർ ഷിപുകൾ എന്നിവ പ്രതീക്ഷിക്കാം. പുതിയ വ്യക്തി ബന്ധങ്ങളും നടക്കാം നിയമം , കല എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവരുമായി കൂടുതൽ അടുപ്പത്തിൽ വരാം. പതിനൊന്നാം തീയതി ശുക്രൻ ശുക്രൻ സെക്‌സ്, തകർച്ചകൾ, രൂപാന്തിരം, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, ഇൻ ലോസ്, ജോയിന്റ് സ്വത്തുക്കൾ എന്ന എട്ടാം ഭാവത്തിലേയ്ക്ക് സഞ്ചരിക്കും. ലാഭകരമായ ഡീൽ നടക്കാം, പങ്കാളിയോടുള്ള ആത്മ ബന്ധം, പങ്കാളി വഴി ലാഭകരമായ നീക്കങ്ങൾ, ബിസിനസ് പങ്കാളിയുമായി ഉള്ള നല്ല ധാരണ എന്നിവ പ്രതീക്ഷിക്കാം.
പതിനാലാം തീയതി ബുധൻ ഏഴാം ഭാവതിലെക് നീങ്ങും അതുവരെ ആറാം ഭാവത്തിൽ കൂടുതൽ ആശയാ വിനിമയങ്ങാൽ നടക്കും. ദിവസേന ഉള്ള ജീവിതം, ജോലിസ്ഥലം, സഹപ്രവർത്തകർ, ശത്രുക്കൾ, ആരോഗ്യം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ കൂടുതൽ ആശയാ വിനിമയങ്ങൾ നടത്തും. ജോലി സ്ഥലത്തെ വാഗ്വാദം, ജോലിയുമായി ബന്ധപ്പെട്ട ആശയ വിനിമയം, കൂടുതൽ ചെറിയ പ്രോജക്ടുകൾ, ആരോഗ്യത്തിലെ കൂടുതൽ ശ്രദ്ധ, എഴുത്തുകാർ, ആശയ വിനിമയ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്ക് നല്ല സമയം, എന്നിവ ഉണ്ടാകാം. പതിനാലാം തീയതി ബുധൻ വിവാഹം വിവാഹം, ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, കൊണ്ട്രക്ടുകൾ, പാര്ട്ണഥർ ശിപുകൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിലേയ്ക്ക് നീങ്ങും. കൂടുതൽ ചര്ച്ചരകൾ, ലഭാകരമായ പ്രോജക്ടുകളെ കുറിച്ചുള്ള തീരുമാനങ്ങൾ പുതിയ കൊണ്ട്രക്ടുകൾ എന്നിവയെകുറിച്ചുള്ള ദീര്ഖി ചര്ച്ച കൾ എന്നിവ പ്രതീക്ഷിക്കാം.
പതിനെട്ടാം തീയതി ദിവസേന ഉള്ള ജീവിതം, ജോലിസ്ഥലം, സഹപ്രവര്ത്തുകർ, ശത്രുക്കൾ, ആരോഗ്യം, വളര്ത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ന്യു മൂൺ എത്തും. ശാരീരികവും, മാനസികവുമായ ആരോഗ്യം, പുതിയ ആരോഗ്യ പരിചരണ ക്രമം, ദിവസേന ഉള്ള ശീലങ്ങളിൽ മാറ്റം നേരിടാം. എല്ലാം അടുക്കിവേക്കാൻ ആഗ്രഹിക്കും, പുതിയ വളര്ത്തുച മൃഗങ്ങളെ കൊണ്ട് വരാം. ജോലി സ്ഥലത്തെ പുതിയ നീക്കങ്ങൾ ഇവയെ പോസിടിവ് ആയ രീതിയിൽ കണ്ടു നീങ്ങേണ്ട അവസ്ഥ എന്നിവ ഉണ്ടാകാം.
ഇരുപതാം തീയതി സൂര്യൻ ബുധനോടോപ്പാം ഏഴാം ഭാവത്തിൽ നില്ക്കും . വിവാഹം വിവാഹം, ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, കൊണ്ട്രക്ടുകൾ, പാര്ട്ണർ ഷിപുകൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ എന്നാ കാര്യങ്ങൾ കൂടുതൽ ആക്ടിവ് ആകും. പുതിയ ബന്ധങ്ങൾ, ബിസിനസ് ഡീൽ, പുതിയ ബന്ധങ്ങൾ എന്നിവ പ്രതീക്ഷിക്കാം.

സാജിറ്റേറിയസ് (നവംബർ 23 - ഡിസംബർ 22)

നാലാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. കൂട്ടുകാർ, കൂട്ടയ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ കൂട്ടുകാരോട് ഒത്തുള്ള ബന്ധത്തിൽ തീർപ്പ് കൽപ്പിക്കപ്പെടും. ബന്ധങ്ങളിൽ കൂടുതൽ പ്രാധാന്യം കൊടുക്കും. കൂട്ടുകാരുടെ ജീവിതത്തിൽ പ്രധാന ഭാഗം ഉണ്ടായിരിക്കും. എട്ടാം തീയതി ഇത് വരെ സ്ലോ ഡൗൺ ചെയ്തു നിന്ന വ്യാഴം നിങ്ങളുടെ ഒൻപതാം ഭാവത്തിൽ നേരെ നീങ്ങും ദൂര യാത്രകൾ, ആത്മീയത, തത്വ ചിന്ത, ഉയർന്ന പഠനം, വിദേശ ബന്ധം എന്ന വിഷയങ്ങളിൽ ഇത് വരെ നേരിട്ട തടസം നീങ്ങുന്നതായി കാണാൻ കഴിയും. പഠനം, പഠിപ്പിക്കൽ, എഴുത്ത്, ദൂര ദേശവുമായുള്ള ബന്ധം എന്നിവ പ്രതീക്ഷിക്കാം.

പതിനൊന്നാം തീയതി വരെ ശുക്രൻ നിങ്ങളുടെ ആറാം ഭാവത്തിൽ നിൽക്കും. ദിവസേന ഉള്ള ജീവിതം, ജോലി സ്ഥല, സഹപ്രവർത്തകർ ശത്രുക്കൾ, ആരോഗ്യം, വളർത്തു മൃഗങ്ങൾ എന്ന വിഷയങ്ങളിൽ കൂടുതൽ ക്രിയേറ്റീവ് ആയ കാര്യങ്ങൾ ചെയ്യും. ജോലി സ്ഥലത്തെ അനുകൂല സാഹചര്യം, കൂടുതൽ ക്രിയേറ്റീവ് ആയ ജോലികൾ, ജോലിയിലെ നിങ്ങളുടെ കഴിവിനുള്ള അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. പതിനൊന്നാം തീയതി ശുക്രൻ ഏഴാം ഭാവത്തിലേക്ക് നീങ്ങും, വിവാഹം, യുനിയൻ, കോണ്ടാക്റ്റ്, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ പുതിയ പ്രേമ ബന്ധം ഉണ്ടാകാം. പുതിയ ബിസിനസ് ഡീൽ, പുതിയ അവസരങ്ങൾ കമിറ്റ്‌മെന്റുകൾ നൽകുകയും വാങ്ങുകയും ചെയ്യും. ലാഭകരമായ പുതിയ നീക്കങ്ങൾ നടത്തും. പുതിയ ബിസിനസ് നീക്കങ്ങൾ, പാർട്ണർ ഷിപുകൾ എന്നിവ പ്രതീക്ഷിക്കാം. പുതിയ വ്യക്തി ബന്ധങ്ങളും നടക്കാം നിയമം, കല എന്ന മേഖലകളിൽ ജോലി ചെയ്യുന്നവരുമായി കൂടുതൽ അടുപ്പത്തിൽ വരാം.

പതിനാലാം തീയതി വരെ ബുധൻ അഞ്ചാം ഭാവത്തിൽ നിൽക്കുന്നു റൊമാൻസ്, കുട്ടികൾ, ഒഴിവു സമയം, ക്രിയേറ്റിവിറ്റി, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. കൂടുതൽ നെറ്റ് വർക്കിങ്, കൂടുതൽ ക്രിയേറ്റീവ് ജോലികൾ, കൂടുതൽ ആശയ വിനിമയം, കുട്ടികളോട് കൂടെ ഉള്ള നല്ല സമയം എന്നിവ പ്രതീക്ഷിക്കാം. പതിനാലാം തീയതി ബുധൻ ദിവസേന ഉള്ള ജീവിതം, ജോലി സ്ഥല, സഹപ്രവർത്തകർ ശത്രുക്കൾ, ആരോഗ്യം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിലേക്ക് നീങ്ങും. ജോലി സ്ഥലത്തെ വാഗ്വാദം, ജോലിയുമായി ബന്ധപ്പെട്ട ആശയ വിനിമയം, കൂടുതൽ ചെറിയ പ്രോജക്ടുകൾ, ആരോഗ്യത്തിലെ കൂടുതൽ ശ്രദ്ധ, എഴുത്തുകാർ, ആശയ വിനിമയ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്ക് നല്ല സമയം എന്നിവ ഉണ്ടാകാം.

പതിനെട്ടാം തീയതി അഞ്ചാം ഭാവത്തിൽ ന്യു മൂൺ എത്തും. റൊമാൻസ് ,കുട്ടികൾ, ഒഴിവു സമയം, ക്രിയേറ്റിവിറ്റി, ഊഹക്കച്ചവടം എന്ന വിഷയങ്ങളിൽ കൂടുതൽ ഉല്ലാസത്തിന് വേണ്ടി സമയം ചിലവഴിക്കും. പുതിയ ഹോബികൾ, കുട്ടികളുടെ ഒപ്പമുള്ള നല്ല സമയം, വെറുതെ സരസനായി നിന്ന് സമയം കളയൽ, ഊഹക്കച്ചവടത്തെക്കുറിച്ചുള്ള ആലോചന എന്നിവ നടത്തും.

ഇരുപതാം തീയതി സൂര്യൻ ദിവസേന ഉള്ള ജീവിതം , ജോലി സ്ഥല, സഹപ്രവർത്തകർ ശത്രുക്കൾ, ആരോഗ്യം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിലേക്ക് നീങ്ങും. ജോലി സ്ഥലത്തെ വാഗ്വാദം, ജോലിയുമായി ബന്ധപ്പെട്ട ആശയ വിനിമയം, കൂടുതൽ ചെറിയ പ്രോജക്ടുകൾ, ആരോഗ്യത്തിലെ കൂടുതൽ ശ്രദ്ധ, എഴുത്തുകാർ, ആശയ വിനിമയ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്ക് നല്ല സമയം എന്നിവ ഉണ്ടാകാം.

കാപ്രിക്കോൺ (ഡിസംബർ 23 - ജനുവരി 20)

നാലാം തീയതി പത്താം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ ജോലിയിൽ നിങ്ങളുടെ ആവശ്യം വർദ്ധിക്കുന്നു, ജോലിയിലെ പുതിയ ആശയങ്ങൾ, ആന്തരികമായ മാറ്റങ്ങൾ, അധികാരിയുമായുള്ള സംസാരം, അവർ നിങ്ങളുടെ ക്ഷമയെ പരീക്ഷിക്കൽ, സമൂഹത്തിലെ വിലയിലുള്ള ആലോചന, ജോലിയിലെ നിങ്ങളുടെ ആത്മാർത്ഥത തെളിയിക്കാൻ ഉള്ള അവസരം, മറ്റുള്ളവർക്ക് നിഷേധിക്കാൻ പറ്റാത്ത രീതിയിൽ ഉള്ള നീക്കങ്ങൾ നടത്താൻ ശ്രമിക്കണം. സമൂഹത്തിൽ നിങ്ങളെ എടുത്തു കാണിക്കുന്ന അവസ്ഥകൾ ഉണ്ടാകാം. നിങ്ങളുടെ വഴികൾ നേരെ ആണോ എന്ന് ചിന്തിക്കാൻ തുടങ്ങും.

എട്ടാം തീയതി ഇത് വരെ സ്ലോ ഡൗൺ ചെയ്തു നിന്ന വ്യാഴം എട്ടാം ഭാവത്തിൽ നേരെ നീങ്ങാൻ തുടങ്ങും . സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, ഇൻ ലോസ് എന്നിവയിൽ അനുഭവപ്പെട്ടിരുന്ന തടസം നീങ്ങുന്നതായി കാണാൻ കഴിയും. എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ എല്ലാം തന്നെ അധികമായ ആഗ്രഹം ഉണ്ടാകാം. മറ്റുള്ളവരുടെ ധനം വന്നു ചേരാം. സെക്ഷ്വൽ ആയ ആഗ്രഹങ്ങൾ വർദ്ധിക്കാം.

പതിനൊന്നാം തീയതി വരെ ശുക്രൻ അഞ്ചാം ഭാവത്തിൽ നിൽക്കും. റൊമാൻസ്, കുട്ടികൾ, ഒഴിവു സമയം, ക്രിയേറ്റിവിറ്റി, ഊഹ കച്ചവടം എന്ന വിഷയങ്ങളിൽ കൂടുതൽ കാര്യങ്ങൾ നടക്കുന്നു. ഊഹക്കച്ചവടത്തിൽ ശ്രദ്ധ കൊടുക്കേണ്ട സമയം. കൂടുതൽ സമയം ഉല്ലാസത്തിന് വേണ്ടി ചിലവഴിക്കും പതിനൊന്നാം തീയതി ശുക്രൻ ആറാം ഭാവത്തിലേക്ക് നീങ്ങും. ദിവസേന ഉള്ള ജീവിതം, ജോലി സ്ഥല, സഹപ്രവർത്തകർ ശത്രുക്കൾ, ആരോഗ്യം, വളർത്തു മൃഗങ്ങൾ എന്ന വിഷയങ്ങളിൽ കൂടുതൽ ക്രിയേറ്റീവ് ആയ കാര്യങ്ങൾ ചെയ്യും. ജോലി സ്ഥലത്തെ അനുകൂല സാഹചര്യം, കൂടുതൽ ക്രിയേറ്റീവ് അയ ജോലികൾ, ജോലിയിലെ നിങ്ങളുടെ കഴിവിനുള്ള അംഗീകാരം എന്നിവ പ്രതീക്ഷിക്കാം.
പതിനാലാം തീയതി വരെ ബുധൻ നിങ്ങളുടെ വീട്, കുടുംബം, മാതാ പിതാക്കൾ, പൂർവികർ, എന്ന നാലാം ഭാവത്തിൽ നിൽ്ക്കുന്നു. ബന്ധുക്കളോടുള്ള കൂടുതൽ ആശയ വിനിമയം, വീടിനെക്കുറിച്ചുള്ള കൂടുതൽ ആശയ വിനിമയം, ബാല്യകാലത്തെക്കുറിച്ചുള്ള കൂടുതൽ ചിന്ത എന്നിവ ഉണ്ടാകാം. പതിനാലം തീയതി ബുധൻ റൊമാൻസ്, കുട്ടികൾ, ഒഴിവു സമയം, ക്രിയേറ്റീവ്, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. കൂടുതൽ നെറ്റ് വർക്കിങ്, കൂടുതൽ ക്രിയേറ്റീവ് ജോലികൾ, കൂടുതൽ ആശയ വിനിമയം, കുട്ടികളോട് കൂടെ ഉള്ള നല്ല സമയം എന്നിവ പ്രതീക്ഷിക്കാം.

പതിനെട്ടാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ ന്യു മൂൺ എത്തും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ വീടിനു വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യും. വീട് വൃത്തിയാക്കൽ, വീട് മാറ്റം, വീടിനോട് എന്തെങ്കിലും കൂടി ചേർക്കൽ, വീട്ടുകാരോടുള്ള കൂടുതൽ ചർച്ചകൾ എന്നിവ നടത്തും. ഇരുപതാം തീയതി സൂര്യൻ റൊമാൻസ്, കുട്ടികൾ, ഒഴിവു സമയം, ക്രിയേറ്റിവിറ്റി, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. പുതിയ ഹോബികൾ, കൂട്ടുകാരുടെ കൂടെ ഉള്ള ഉല്ലാസം, നാടകീയത നിറഞ്ഞ മുഹൂർത്ത ങ്ങൾ എന്നിവയാൽ ജീവിതം മുന്നോട്ട് പോകും.

അക്വേറിയസ് (ജനുവരി 21- ഫെബ്രുവരി 19)

നാലാം തീയതി ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ദൂര യാത്രകൾ, തത്വ ചിന്ത, ഉയർന്ന പഠനം, ആത്മീയത, വിദേശ ബന്ധം എന്ന വിഷയങ്ങളിൽ പ്രകാശം പരക്കും. ആത്മീയതയുമായി കൂടുതൽ അടുപ്പം, ആത്മീയമായി നാം എത്ര വളർന്നു എന്ന് കണക്ക് കൂട്ടും. ഈ പാത എനിക്ക് യോജിച്ചതാണോ എന്ന ചിന്ത ഉണ്ടാകും. പുതിയ പ്രോജക്ട് തുടങ്ങുകയോ, എഴുതുകയോ, പഠിക്കുകയോ ചെയ്യാം, നിയമവുമായുള്ള ബന്ധം, മാനസികമായുള്ള ദൂര യാത്രകൾ നടത്താം.

എട്ടാം തീയതി ഏഴാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ ചെയ്തു നിന്ന വ്യാഴം നേരെ നീങ്ങും. വിവാഹം, യുനിയനുകൾ, കോൺട്രാക്ടുകൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നിവയിൽ പങ്കാളിയുമായി നല്ല ബന്ധം, വാക്കുകൾ കൊടുക്കാം, വിവാഹം നടക്കാം, പുരോഗതിയില്ലാതെ നിന്ന ബന്ധങ്ങൾ മുന്നോട്ട് നീങ്ങാം, ഒറ്റയ്ക്ക് നില നിൽക്കാൻ ആഗ്രഹിക്കില്ല, ബിസിനസ് ബന്ധങ്ങളും മുന്നോട്ട് നീങ്ങാം. അതെ സമയം, നിങ്ങൾക്ക് സന്തോഷം നൽകാത്ത ബന്ധങ്ങളിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്യും. അല്ലെങ്കിൽ അവയെ അവാസാനിപ്പിക്കാൻ നല്ല സമയം, പൊതു ജന മധ്യത്തിൽ നിങ്ങൾ തിളങ്ങി നിൽക്കാനുള്ള നല്ല സാഹചര്യം.

പതിനൊന്നം തീയതി വരെ ശുക്രൻ നിങ്ങളുടെ നാലാം ഭാവത്തിൽ നിൽക്കും. വീട്, കുടുംബം, പൂർവികർ, പൂർവിക സ്വത്തുക്കൾ, മാതാ പിതാക്കൾ എന്ന വിഷയങ്ങളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യും. വീട് വൃത്തിയാക്കൽ, വീട്ടുകാരോടുള്ള നല്ല ബന്ധം, എന്നിവ പ്രതീക്ഷിക്കാം. വീട് വിൽപ്പന, വാങ്ങൽ എന്നിവയും നടക്കാം. വീടിനുള്ളിൽ ലാഭകരമായ നീക്കങ്ങൾ നടത്താം. പതിനൊന്നാം തീയതി ശുക്രൻ അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഒഴിവു സമയം എന്നിവയിൽ പുതിയ റൊമാന്റിക് ബന്ധങ്ങൾ, കുട്ടികളുമായി നല്ല സമയം, ഊഹക്കച്ചവടം, ഉല്ലാസം എന്നിവയ്ക്ക് വേണ്ടി സമയം ചെലവാക്കും. ഈ സമയം കൂടുതൽ സരസനായി നടക്കാനാണ് സാധ്യത.

പതിനാലാം തീയതി വരെ ബുധൻ മൂന്നാം ഭാവത്തിൽ നിൽക്കുന്നു. സഹോദരങ്ങൾ, അയൽക്കാർ, ആശയ വിനിമയം, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, എന്ന മൂന്നാം ഭാവത്തിൽ കൂടുതൽ ആശയ വിനിമയം നടക്കും. ചെറു പഠനം, ചെറു യാത്രകൾ, പരീക്ഷകൾ എഴുത്ത്, വായന എന്നിവ നല്ല രീതിയിൽ നടക്കും. പതിനാലാം തീയതി ബുധൻ നാലാം ഭാവത്തിലേക്ക് നീങ്ങും. കുടുംബം, വീട്, പൂർവികർ, പൂർവിക സ്വത്തുക്കൾ, മാതാ പിതാക്കൾ എന്ന വിഷയങ്ങളിൽ വീട് വിൽപ്പന, വാങ്ങൽ എന്നിവ നടക്കാം. വീട്ടുകാരോടുള്ള കൂടുതൽ അടുപ്പം, ചർച്ചകൾ, ബാല്യത്തെക്കുറിച്ചുള്ള ഓർമ്മകൾ എന്നിവ പങ്കു വെക്കും.

പാതിനെട്ടം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ ന്യു മൂൺ എത്തും. സഹോദരങ്ങൾ, അയൽക്കാർ, ആശയ വിനിമയം, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ കൂടുതൽ ആശയ വിനിമയം നടക്കും. പെട്ടന്ന് ആശയവിനിമയങ്ങളുടെ നിരക്ക് വർദ്ധിച്ചത് പോലെ തോന്നാം. ചെറു യാത്രകൾ, പെട്ടന്നുള്ള തീരുമാനങ്ങൾ, എന്നിവ എടുക്കാം സ്വമേധയ സമൂഹമധ്യത്തിലെ ജോലികൾ ഏറ്റെടുക്കും.

ഇരുപതാം തീയതി സൂര്യൻ നാലാം ഭാവത്തിലേക്ക് നീങ്ങും. വീട് മാറ്റം, വീട് വിൽപ്പന, വീടിനുള്ളിലെ പുതുമ വീട്ടുകാരോട് ഒത്തുള്ള യാത്ര വീടിനെക്കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികൾ എന്നിവ നടത്തി ഈ മാസം ചിലവഴിക്കും.

പീസസ് (ഫെബ്രുവരി 20 - മാർച്ച് 21)

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, ഇൻ ലോസ് എന്ന എട്ടാം ഭാവത്തിൽ നാലാം തീയതി പൂർണ ചന്ദ്രൻ എത്തും. മാനസികമായ തീവ്ര രൂപാന്തരം സംഭവിക്കും. പോസിറ്റിവ് ആയ രീതിയിൽ ജീവിതത്തെ രണ്ടാമതും തുടങ്ങാൻ പ്രാപ്തമായ കാര്യങ്ങൾ ഉണ്ടാകാം. നമ്മെ പുതുമയിലേക്കും, നവ ജീവനിലേക്കും ആ രൂപാന്തരം നയിക്കും. ചിലർക്ക് ഭൗതികമായ രൂപാന്തരം ആയിരിക്കും ഉണ്ടാകുക. നാം ആയിരിക്കുന്ന സ്ഥലം, അവസ്ഥ എന്നിവയിലെ ചലനങ്ങൾ ജീവിതത്തെ സ്വാധീനിക്കും. മറ്റുള്ളവരുടെ ധനവുമായി ഇടപെടലുകൾ നടത്താം. കാടം കൊടുക്കുകയോ, വാങ്ങുകയോ ചെയ്യാം. ഈ അവസ്ഥയിൽ നിങ്ങൾ വളരെ അധികം ചുമതലകൾ ഏറ്റെടുക്കേണ്ടി വന്നേക്കാം.

എട്ടാം തീയതി ആറാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ ചെയ്ത വ്യാഴം നേരെ സഞ്ചരിച്ചു തുടങ്ങും. ദിവസേന ഉള്ള ജീവിതം, ജോലിസ്ഥലം, സഹപ്രവർത്തകർ, ശത്രുക്കൾ, ആരോഗ്യം, വളർത്തു മൃഗങ്ങൾ എന്നിവയിൽ ജോലി സ്ഥലത്തുണ്ടായിരുന്ന മനം മടുപ്പ് പെട്ടന്ന് നീങ്ങിയതായും, ജോലി വളരെ ആസ്വാദകരമായതായും തോന്നാം. ജോലിയിലെ കാര്യങ്ങൾ അടുക്കും ചിട്ടയോടും ചെയ്യാൻ തുടങ്ങും. സഹപ്രവർത്തതകരോടുള്ള പെരുമാറ്റം നല്ല രീതിയിൽ ആകും. പുതിയ ജോലി സ്ഥലം തേടിപ്പിടിക്കാം, ജോലിയിലെ പുതിയ നീക്കം, പുതിയ അവസരം, ആരോഗ്യം മെച്ചപ്പെടുത്താനുള്ള നല്ല അവസരങ്ങൾ എന്നിവ കൂടെ എത്താം.

പതിനൊന്നാം തീയതി വരെ ശുക്രൻ സഹോദരങ്ങൾ, അയൽക്കാർ, ആശയ വിനിമയം, ടെക്‌നോളജി, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, എന്ന മൂന്നാം ഭാവത്തിൽ നിൽക്കും. ബുദ്ധിപരമായ നീക്കങ്ങൾ നടത്തും. അയൽക്കാർ, യുത്ത് ഗ്രൂപ്പ് എന്നിവയിൽ പ്രവർത്തിക്കാം. ഈ പ്രവർത്തനത്തിനിടയിൽ താൽപ്പര കക്ഷികൾ നിങ്ങളെ എത്തിനോക്കാം. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, മറ്റുള്ളവരുമായുള്ള കൂടുതൽ ആശയ വിനിമയം എന്നിവ പ്രതീക്ഷിക്കാം. പതിനൊന്നാം തീയതി ശുക്രൻ വീട്, കുടുംബം, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിലേക്ക് നീങ്ങും. പ്രേമത്തിനായി നിങ്ങൾ കാത്തിരിക്കുന്നു. കൂടുതൽ വികാര നിർഭരനായി നിൽക്കും. വീടുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരെ കാണും, വീട് മോടിപിടിപ്പിക്കൽ, വൃത്തിയാക്കൽ എന്നിവ നടക്കും. വീട് മോടിപിടിപ്പിക്കാൻ പുതിയ വസ്തുക്കൾ വാങ്ങാം.

പതിനാലാം തീയതി വരെ ബുധൻ നിങ്ങളുടെ മൂല്യം, വസ്തു വകകൾ, ധനം എന്ന രണ്ടാം ഭാവത്തിൽ ബുധൻ നിൽക്കും. ധനകാര്യം അടുക്കിവെക്കാൻ പ്രാപ്തമായ കാര്യങ്ങൾ ചെയ്യും. മറ്റുള്ളവരുടെ ഒപ്പം കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്നുവരില്ല. ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് എന്നിവയുമായി ബന്ധമുള്ള കാര്യങ്ങൾ വാങ്ങാം. പതിനാലാം തീയതി ബുധൻ മൂന്നാം ഭാവത്തിലേക്ക് നീങ്ങും. സഹോദരങ്ങൾ, അയൽക്കാർ, ആശയ വിനിമയം, ടെക്‌നോളജി, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്നിവയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യും. ഒന്നിൽ നിന്ന് വേറൊരു കാര്യത്തിലേക്ക് ഓടി നീങ്ങും. ചെറു യാത്രകൾ, ചെറിയ ട്രെയിനിങ്ങുകൾ, പരീക്ഷകൾ, എന്നിവയിൽ പങ്കെടുക്കും.

പതിനെട്ടാം തീയതി ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ന്യു മൂൺ എത്തും. ധന സമ്പാദന മോഹങ്ങൾ പദ്ധതികൾ എന്നിവ മുന്നോട്ട് നയിക്കും. അധിക ചിലവും നേരിടാം. ആവശ്യമില്ലാത്തവ വാങ്ങിക്കൂട്ടാൻ ആഗ്രഹം ഉണ്ടാകും. നിങ്ങളെക്കുറിച്ച് തന്നെ മതിപ്പ് തോന്നും. ധനകാര്യം കൂടുതലായി മെച്ചപ്പെടുത്തും.

ഇരുപതാം തീയതി സൂര്യൻ, ബുധനോപ്പം മൂന്നാം ഭാവത്തിലേക്ക് നീങ്ങും. സഹോദരങ്ങൾ, അയൽക്കാർ, ആശയ വിനിമയം, ടെക്‌നോളജി, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്നിവയിൽ. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, ചെറിയ പഠനം. കൂടുതൽ ആശയ വിനിമയം, ചെറിയ പ്രോജക്ടുകൾ എന്നിവ കൊണ്ട് ഈ മാസം വളരെ തിരക്കേറിയതാകും.

ഇരുപതാം തീയതി സൂര്യൻ പതിനൊന്നാം ഭാവത്തിലേയ്ക്ക് നീങ്ങും കൂട്ടുകാർ കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ കൂട്ടുകാർക്കിടയിൽ താല്പര്യമില്ലാതെ നില കൊള്ളും. ഹിഡൻ അജണ്ടകൾ പ്ലാൻ ചെയ്യും. മറ്റുള്ളവരെ ഗൗനിക്കുകയേയില്ല . ആഗ്രഹമില്ലെങ്കിലും സോഷ്യൽ മീഡിയ തുറന്നു നോക്കും. ഭാവിയെ കുറിച്ച വ്യക്തമായ പദ്ധതികൾ ഒരുക്കി മുന്നോട്ട് നീങ്ങും.
jayashreeforecast@gmail.com

 

 

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പാക് പോർ വിമാനങ്ങൾ പരീക്ഷണ പറക്കലിന് ഇറങ്ങിയപ്പോൾ സോണിക് ബൂം ശബ്ദം കേട്ട് യുദ്ധം തുടങ്ങിയെന്ന് കരുതി പ്രാണരക്ഷാർത്ഥം തലങ്ങും വിലങ്ങും ഓടി പാക്കിസ്ഥാനികൾ; ആകാശത്ത് സ്‌ഫോടന ശബ്ദം കേട്ടെന്നും ഭൂമി കുലുങ്ങിയതു പോലെ തോന്നിയെന്നുമൊക്കെ പറഞ്ഞ് ട്വീറ്റ് ചെയ്ത് ജനങ്ങൾ; പാക് മാധ്യമങ്ങളിൽ നിറയെ യുദ്ധം നിഴലിച്ചു നിൽക്കുന്നു; ഇന്ത്യയുടെ നീക്കം എന്തെന്ന് അറിയാതിരിക്കവെ യുദ്ധഭീതിയിൽ നടുങ്ങി ഉറക്കം നഷ്ടപ്പെട്ട് പാക്കിസ്ഥാനികൾ
ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ...ഇപ്പോൾ പടം ഒന്നും ഇല്ല അല്ലേ?'.എന്ന് ആരാധകന്റെ ചോദ്യം; ചേട്ടന്റെ പ്രൊഫൈൽ കണ്ടപ്പോൾ മനസ്സിലായി ചേട്ടന്റെ പ്രശ്‌നം എന്താണെന്ന്; ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം,? വയ്യ അല്ലേ,? എന്ന പരിഹാസ ചോദ്യവുമായി മറുപടി നല്കി നമിത; സോഷ്യൽമീഡിയയുടെ കൈയടി നേടി വീണ്ടും നമിതാ പ്രമോദ്
'എന്തൊരു പൊങ്കാലയാണ് ഇത് ഒന്നുല്ലങ്കിൽ ഇമ്മടെ മുഖ്യനല്ലേ! ആശാന്റെ നെഞ്ചത്ത് നിന്ന് ചവിട്ടി എന്നു പറഞ്ഞ പോലെയായി വി.ടി.ബൽറാമിന്റെ കമന്റ് പിണറായി സാറേ'; യൂത്ത് കോൺഗ്രസിന്റെ 'വാഴപ്പിണ്ടി ചലഞ്ചിനെ' വിമർശിച്ച മുഖ്യമന്ത്രിയുടെ പോസ്റ്റിൽ കമന്റിട്ട് ഗോളടിച്ച തൃത്താല എംഎൽഎയ്ക്ക് ലൈക്കുകളുടെ പെരുമഴ; പിണറായിക്ക് 18000 ലൈക്ക് കിട്ടിയപ്പോൾ ബൽറാമിന്റെ കമന്റിന് ലൈക്ക് 36000 കവിഞ്ഞു
കോളേജ് പഠന കാലം മുതൽ നിരന്തരം പ്രണയം നിരസിച്ചിട്ടും പിന്നാലെ കൂടി; വീട്ടിലെത്തി മാതാപിതാക്കളെ കണ്ട് പെണ്ണ് ചോദിച്ചിട്ടും നടന്നില്ല; മറക്കാനാകില്ലെന്ന് ആവർത്തിച്ച് അദ്ധ്യാപികയുടെ പിന്നാലെ നടന്നിട്ടും ഫലമില്ലാതായപ്പോൾ പക മൂത്ത് യുവാവ്; ഒടുവിൽ യുവതിയെ ക്ലാസ്മുറിയിലിട്ട് ക്രൂരമായി വെട്ടിക്കൊന്ന് യുവാവ്
മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വാഴപ്പിണ്ടികളുടെ പ്രവാഹം; മടുത്ത പൊലീസ് തപാലിൽ എത്തുമ്പോഴേ തിരസ്‌കരിക്കാൻ പോസ്റ്റ് ഓഫീസുകൾക്ക് നിർദ്ദേശം നൽകി; വാഴപിണ്ടിയുമായി മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചവരേയും പുറത്താക്കി; എന്നിട്ടും സ്വകാര്യ കുറിയർ വഴി വാഴപ്പിണ്ടി അയച്ച് യൂത്ത് കോൺഗ്രസുകാർ; വാഴപ്പിണ്ടി ചലഞ്ച് ഏറ്റെടുത്ത് സോഷ്യൽ മീഡിയയും
ഐഎംഎഫിൽ നിന്നും വേൾഡ് ബാങ്കിൽ നിന്നും കടം വാങ്ങാൻ സാധിക്കാത്ത വിധം ആദ്യം പൂട്ടി; സൗദിയേയും ചൈനയേയും സ്വാധീനിച്ച് പിടിച്ചു നിൽക്കാനുള്ള ശ്രമം പൊളിച്ച് യുഎൻ രക്ഷാസമിതിയെ കൊണ്ട് ജെയ്ഷയുടെ പേരും പറഞ്ഞ് അപലപിക്കുന്നതിൽ വിജയിച്ചു; ബദ്ധശത്രുക്കളായ ഇറാനും അമേരിക്കയും ഒരുപോലെ ഇന്ത്യയ്‌ക്കൊപ്പം നിന്നു; കാലിടറുമെന്ന് ഉറപ്പായപ്പോൾ പേരിന് വേണ്ടിയെങ്കിലും നടപടികളുമായി പാക്കിസ്ഥാൻ; ജമാഅത്തുദ്ദഅവയെ നിരോധിച്ചതിന് പിന്നാലെ ജെയ്‌ഷെയുടെ ആസ്ഥാനവും ഏറ്റെടുത്ത് പാക് സർക്കാർ
മൊബൈൽ കൈയിൽ ഇല്ലാതിരുന്നിട്ടും വീട്ടമ്മയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പിടികൂടി; വീട്ടുകാരുടെ ക്രൂരമർദ്ദനം കഴിഞ്ഞപ്പോൾ രാത്രി മുഴുവൻ പൊലീസിന്റെ ചൂരൽ പ്രയോഗം; മർമ്മസ്ഥാനങ്ങളിലേറ്റ ക്ഷതം മൂലം ജോലിയും മുടങ്ങി; കള്ളപ്പരാതിയെ തുടർന്നുള്ള കസ്റ്റഡി മർദ്ദനത്തിൽ മനംനൊന്തുള്ള ഇരുപത്തൊന്നുകാരന്റെ ആത്മഹത്യയിൽ നടുങ്ങി നെയ്യാറ്റിൻകരക്കാർ; പപ്പട തൊഴിലാളിയായ അജിത്തിനെ ബലിയാടാക്കിയത് അയൽക്കാരുടെ പകപോക്കൽ; നീതി തേടി കുടുംബം സമരത്തിന്
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം
എന്തുകൊണ്ടാണ് ഐഎസിനും, അൽഖായിദക്കും ഇസ്രയേലിന്റെ രോമത്തിൽപോലും തൊടാൻ കഴിയാത്തത്! രാജ്യത്തെ സാമ്പത്തികമായ തകർക്കുന്ന യുദ്ധമല്ല കാശ്മീരിലെ കൊലകൾക്ക് പോംവഴി; ഇല്ലാതാക്കേണ്ടത് ജെയ്‌ഷേ മുഹമ്മദിനെയും അതിന്റെ തലവൻ മൗലാനാ മസൂദ് അസറിനെയുമാണ്; അതിനു ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടുപിടിച്ച് ഇസ്രായിലിന്റെ പാതയാണ് നാം പിന്തുടരേണ്ടത്; വികാര പ്രകടനങ്ങളും ബഡായികളുമല്ല വിവേകമാണ് രാജ്യത്തെ നയിക്കേണ്ടത്
മഞ്ജു ചേച്ചിയോട് നിങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച് ആരൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്; അക്കാര്യം മനസ്സിലാക്കിയതോണ്ടാ നിന്റെ വിവാഹത്തിനു ദിലീപേട്ടൻ സമ്മതിച്ചത്; മഞ്ജു ചേച്ചിയുടെ കണ്ണ് മൂടിക്കെട്ടാൻ ഒരു തന്ത്രം; നിന്നെ മറ്റാർക്കും വിട്ടു കൊടുക്കില്ല എന്നാണ് ദിലീപേട്ടൻ എന്നോട് പറഞ്ഞത്; നിങ്ങൾ രണ്ടുപേരും ഒപ്പം വേണമെന്നാണ് ദിലീപേട്ടന്റെ ആഗ്രഹം; 'ചതിക്കാത്ത സുജ' പറഞ്ഞതുകേട്ട് ഞെട്ടി കാവ്യ: ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്- പല്ലിശ്ശേരിയുടെ പരമ്പര തുടരുന്നു
മുൻനിരയിൽ ഇരിപ്പിടം ലഭിച്ചില്ല; ദുബായിലെ ലോകകേരള സഭാ വേദിയിൽ പൊട്ടിത്തെറിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്; ഞാൻ ആരാണെന്നാണ് കരുതിയത്? സംസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇങ്ങനെയാണോ ഇരിപ്പിടം ഒരുക്കുന്നതെന്ന് ചോദിച്ച് കോപം കൊണ്ടു ജ്വലിച്ചു; മുഖ്യമന്ത്രി വേദിയിലിരിക്കെ സദസ് വിട്ട് പോകാനൊരുങ്ങിയ ചീഫ്സെക്രട്ടറിയെ അനുനയിപ്പിക്കാൻ പണിപ്പെട്ട് നോർക്ക ഉദ്യോഗസ്ഥർ; ഒടുവിൽ ചീഫ് സെക്രട്ടറിക്കായി പ്രത്യേക നിര ഒരുക്കി; പ്രവാസി വ്യവസായികൾക്ക് മുന്നിൽ ഇന്നലെ നടന്ന 'കസേരകളി'യുടെ കഥ
ഞായറാഴ്ച പിൻവലിച്ച 5 വിഘടനവാദി നേതാക്കൾക്ക് പിന്നാലെ 18 പ്രമുഖ ഹുറിയത്ത് നേതാക്കളുടെ സുരക്ഷ ഒറ്റയടിക്ക് പിൻവലിച്ച് മോദി സർക്കാർ; 1000 പൊലീസുകാരും 100 വാഹനങ്ങളും രാജ്യ സുരക്ഷയ്ക്കായി മാറ്റി ഉപയോഗിക്കാൻ ഉത്തരവ്; ഇന്ത്യയുടെ ചെലവിൽ ഇന്ത്യയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചിരുന്ന ഗിലാനിയും യാസിൻ മാലിക്കും അടങ്ങിയ നേതാക്കൾ ജീവൻ കാക്കാൻ നെട്ടോട്ടത്തിൽ
പിണറായിയുടെ മകൻ അബുദാബി എച്ച്എസ്‌ബിസിയിൽ മാനേജർ; മകൾ വീണ ഐടി കമ്പനി സിഇഒ; കോടിയേരിയുടെ മക്കൾ റേഞ്ച് റോവറിൽ കറങ്ങുന്ന ദുബായിലെ കോടീശ്വരന്മാർ; മന്ത്രി എകെ ബാലന്റെ ഒരു മകൻ പാരീസിൽ.. മറ്റൊരു മകന്റെ വിദ്യാഭ്യാസം ഹോളണ്ടിൽ; രണ്ടുമക്കളും അമേരിക്കയിലുള്ള നേതാവായി മന്ത്രി തോമസ് ഐസക്ക്; മന്ത്രി ഇപി ജയരാജന്റെ രണ്ടു മക്കൾക്കും ഗൾഫ് ബന്ധങ്ങൾ; പാവങ്ങളെ പോലും വെട്ടിക്കൊന്ന് സിപിഎം അധികാരം ഉറപ്പിക്കുമ്പോഴും സ്വന്തം മക്കളുടെ ജീവിതം നേതാക്കൾ സുരക്ഷിതമാക്കുന്നത് ഇങ്ങനെ
കാശ്മീരിനെ രക്ഷിക്കാൻ യുദ്ധം ഏതുനിമിഷവും: മിന്നലാക്രമണമോ മിസൈൽ ആക്രമണമോ ആദ്യം തുടങ്ങേണ്ടതെന്ന് ആലോചന; സർവ സന്നാഹവുമായി ഉത്തരവ് കാത്ത് കര, വ്യോമ സേനകളുടെ കമാൻഡോ വിഭാഗങ്ങൾ; കപ്പലുകൾ എല്ലാം മിസൈലുകൾ തൊടുക്കാവുന്ന നിർണായക പോർമുഖങ്ങളിലേക്ക്; അതിർത്തിയിൽ ആകാശ് മിസൈലുകൾ വിന്യസിച്ചു; ബിൻലാദനെ അമേരിക്ക ഇല്ലാതാക്കിയ പോലെ മസൂദ് അസറിനെ ഇന്ത്യൻ കമാൻഡോ ഓപ്പറേഷനിൽ തീർക്കണമെന്നും ആവശ്യം; ഇന്ന് നാലുപേർ കൂടി കൊല്ലപ്പെട്ടതോടെ ശത്രുക്കളെ തുടച്ചുനീക്കാൻ ശപഥം ചെയ്ത് സേന
എട്ട് മാസമായി വീട്ടിൽ നിന്നും ഇറങ്ങിയിട്ട്; ചർച്ചകളും സ്‌ക്രിപ്റ്റുമൊക്കെയായി എപ്പോഴും തിരക്ക്; തലയിലും മുഖത്തും നര വീണു; ഇനിയും സംവിധാനമെന്ന് പറഞ്ഞിറങ്ങിയാൽ ഞാനും ആലിയും മുംബൈയിലേക്ക് തിരിച്ച് പോകുമെന്ന ഭീഷണിയുമായി സുപ്രിയ; താനൊരു സാത്താൻ ആരാധകനാണോയെന്ന ചോദ്യങ്ങൾക്ക് മറുപടി നല്കി പൃഥിയും; താരകുടുംബത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
കമ്രാൻ എന്ന അബ്ദുൾ റഷീദ് ഖാസിയെ വെടിവച്ചിട്ടപ്പോൾ ഇന്ത്യൻ സേനയിലെ ചുണക്കുട്ടികൾ ചിതറിച്ചത് ജയ്‌ഷെയുടെ 'തലച്ചോറ്'; സൈനികരുടെ ചോരവീണ പുൽവാമയിൽ തന്നെ ഭീകരനെ ഒളിത്താവളം വളഞ്ഞ് 'സ്വർഗത്തിലെ ഹൂറി'മാരുടെ അടുത്തേക്ക് അയച്ച് ഇന്ത്യയുടെ പ്രതികാരം; കഴിഞ്ഞ ഡിസംബറിൽ അതിർത്തി കടന്ന് നുഴഞ്ഞെത്തിയ ഖാസി ഒളിഞ്ഞുതാമസിച്ചത് സാധാരണക്കാരെ പോലെ ഇടവഴികളിലൂടെ സഞ്ചരിച്ച്; അഫ്ഗാനിൽ കാർബോംബ് വിദഗ്ധനായി വിലസിയ മസൂദിന്റെ വലംകൈയിനെ തന്നെ വെട്ടി വീഴ്‌ത്തിയതോടെ പാക്കിസ്ഥാനും ശക്തമായ സന്ദേശം നൽകി ഇന്ത്യ
ഒരു രസത്തിനു തുടങ്ങി അടിമയായി പോയ യുവതി; ഭർത്താവിന്റെ മദ്യപാനശീലവും ബോധം കെട്ടുള്ള ഉറക്കവും ലൈംഗിക വൈകൃതങ്ങൾ ബാലന് മേൽ പ്രയോഗിക്കാൻ പ്രേരണയായി; ഒൻപതുകാരന്റെ അമ്മയുമായി ഉണ്ടായിരുന്ന അടുപ്പം നാലാം ക്ലാസുകാരനെ യുവതിയുടെ അടുക്കൽ എത്തിച്ചു; കുട്ടിയുടെ രോഗം പറഞ്ഞ് പണം പിരിച്ച് അടിച്ചു പൊളിച്ചു; ഡോക്ടറോട് പറഞ്ഞത് പൊലീസിനോടും കുട്ടി ആവർത്തിച്ചപ്പോൾ പീഡകയ്ക്ക് പോക്‌സോയിൽ ജയിൽ വാസം; കാടപ്പാറ രാജിയുടെ വൈകൃതങ്ങൾ പിടിക്കപ്പെടുമ്പോൾ
മദ്യപിച്ച് ഭർത്താവുറങ്ങുമ്പോൾ അതേ മുറിയിൽ നാലാം ക്ലാസുകാരനുമായി കാമകേളി; ഇഷ്ടങ്ങൾ മുഴുവൻ നടത്തിച്ച് സംതൃപ്തി നേടി യുവതി നയിച്ചത് അടിപൊളി ജീവിതം; റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയ അമ്മയ്ക്കും മകനും മാനസിക പിന്തുണ നടിച്ചെത്തി ചെയ്തതുകൊടുംക്രൂരത; ലിവർ കാൻസർ രോഗിയായ ഒൻപതു വയസ്സുകാരനുമായി ഇരുപത്തിയഞ്ചുകാരി ഗോവയിലും ചുറ്റിക്കറങ്ങി; കുട്ടിയുടെ ദേഹത്തെ തടിപ്പുകളും വ്രണങ്ങളും സംശയമായപ്പോൾ കൗൺസിലിങ്; രാജി കാട്ടിക്കൂട്ടിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
വിവാഹ ചിത്രത്തിൽ വധുവിന് വരനേക്കാൾ പ്രായം കൂടുതൽ തോന്നിയാൽ സദാചാര കമ്മറ്റിക്കാർക്ക് എന്താണ് പ്രശ്നം? കണ്ണൂർ ചെറുപുഴയിലെ 25കാരൻ യുവാവ് 48കാരിയെ വധുവാക്കിയെന്ന് വിവാഹ പരസ്യത്തിലെ ചിത്രം ചൂണ്ടി സൈബർ ലോകത്ത് കുപ്രചരണം; പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ അടുപ്പം വിവാഹത്തിൽ കലാശിച്ചപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതായത് കുന്നായ്മക്കാർക്ക്; വധുവിന് പ്രായം കുറവെന്ന് വീട്ടുകാർ തറപ്പിച്ചു പറഞ്ഞിട്ടും കുപ്രചരണം തുടരുന്നതിൽ മനോവിഷമത്തിൽ നവദമ്പതികൾ
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
കാവ്യമാധവനിൽ നിന്നും ഊറ്റി എടുക്കാവുന്നതെല്ലാം എടുത്ത ശേഷം ദിലീപ് ഒഴിവാക്കാൻ ശ്രമിച്ചു..! തന്ത്രം മനസിലാക്കിയ കാവ്യ മറ്റ് നായകർക്കൊപ്പം സിനിമ കമ്മിറ്റ് ചെയ്തപ്പോൾ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പു നൽകി കൂടെ നിർത്തി; ലയൺ സിനിമയിലെ വിവാഹരംഗം സിനിമാ സീഡിയിൽ കവർ അടിക്കാൻ പ്ലാൻ ചെയ്തു; സിനിമയിൽ നിന്നും പി ശ്രീകുമാറിനെ മാറ്റിയത് തന്ത്രപരമായി; അനൂപ് ചന്ദ്രനെയും ഇല്ലാക്കഥ പറഞ്ഞ് സിനിമയിലെ വഴിമുടക്കി: പല്ലിശേരിയുടെ തുറന്നു പറച്ചിൽ തുടരുന്നു
ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
നാലാം വയസിൽ സ്‌കൂൾ സ്‌കിറ്റിനായി വിവാഹം; 22 വർഷങ്ങൾക്ക് ശേഷം പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ വെച്ച് ആ 'കുട്ടിക്കളി'യിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ ഒരുമിച്ചു; 'നമുക്ക് ഒന്നുകൂടി വിവാഹം ചെയ്താലോ' എന്ന ആർമ്മി ക്യാപ്ടന്റെ സന്ദേശത്തിന് യേസ് മൂളി വനിതാ ഡോക്ടർ; സിനിമാക്കഥകളിലെ അനശ്വര വിവാഹ മുഹൂർത്തങ്ങളെ അനുസ്മരിപ്പിക്കും വിധത്തിൽ ആര്യശ്രീയുടെ കഴുത്തിൽ താലികെട്ടി ശ്രീരാം
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം