ഏപ്രിൽ അവസാന വാരം
ജയശ്രീ
ഏരീസ് (മാർച്ച് 21 - ഏപ്രിൽ 19)
മൂന്ന് ഗ്രഹങ്ങൾ ഇപ്പോഴും രണ്ടാം ഭാവത്തിൽ തന്നെ നിൽക്കുന്നു. സൂര്യൻ, ചൊവ്വ, ബുധൻ കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ അധിക ആലോചന, പ്രവർത്തികൾ വേണ്ടി വരും. യഥാർത്ഥത്തിൽ ആലോചനകൾ കൂടുതലും ആ ഭാവത്തിലെ വിഷയങ്ങളിലേക്ക് കൊടുക്കേണ്ട അവസ്ഥയിലൂടെ കടന്നു പോകാം. ഇത് ഒരു ബാലൻസിങ് സമയം മാത്രമായി കാണുക. ഈ അവസ്ഥ എല്ലാവർക്കും അൽപ്പം പ്രയാസം കൊണ്ട് വരുമെങ്കിലും, അൽപ്പ സ്വൽപ്പം അഡ്ജസ്റ്റ്‌മെന്റുകൾ നടത്തിയാൽ ഭാവിയിലേക്ക് നല്ലത് തന്നെ ആയിരിക്കും എത്തുക. രണ്ടാം ഭാവം സംസാരത്തിന്റെ കൂടി ഭാവമാകയാൽ അൽപ്പം കൂടി സാവധാനത്തിൽ കൂടുതൽ കേട്ടു കൊണ്ട് മുന്നോട്ട് നീങ്ങുകയാവും ബുദ്ധി. പരീക്ഷണങ്ങൾ താൽക്കാലികം ആണെന്ന വിശ്വാസത്തിൽ മുന്നോട്ടു നീങ്ങുക. വ്യഴാഴ്ച ബുധൻ രണ്ടാം ഭാവത്തിൽ നിന്ന് സഹോദരങ്ങൾ, ടെക്‌നോളജി, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ അയൽക്കാർ, നെറ്റ് വർക്കിങ് എന്ന മൂന്നാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ഒപ്പം എത്തും, അപ്പോൾ മൂന്നാം ഭാവത്തിലെ നെറ്റ് വർക്കിങ്, യാത്രകൾ, അയൽക്കാരുടെ ഇടയിലെ പ്രവർത്തനം, പുതിയ സ്‌കിൽ എന്ന വിഷയങ്ങളിൽ മാറ്റം വരും എന്ന് ന്യായമായും പ്രതീക്ഷിക്കാം.
ടോറസ് (ഏപ്രിൽ 20- മെയ് 20)
ഒന്നാം ഭാവത്തിൽ കഴിഞ്ഞ ആഴ്ചയിലെ പോലെ, മൂന്ന് ഗ്രഹങ്ങൾ നിൽക്കുന്നു. സൂര്യൻ, ബുധൻ, ചൊവ്വ, നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്നിവയിൽ അഴിച്ചു പണി നടക്കുന്നു. പുതിയ വ്യക്തിയായി രൂപന്തരപ്പെടാനുള്ള അവസരം എത്തിച്ചേരുന്നു. കൂടുതൽ ഉത്തരവാദിത്തങ്ങൾ, പദവികൾ, ചുമതലകൾ എന്നിവ ഏറ്റെടുക്കേണ്ട അവസ്ഥയിൽ നിൽക്കുന്നു. അതുകൊണ്ട് തന്നെ അൽപ്പം അക്ഷമനായി കാണപ്പെടും. ഈ അവസ്ഥയിൽ നിന്ന് ഈ ആഴ്ചയുടെ അവസാനം മാറ്റം പ്രതീക്ഷിക്കാവുന്നതാണ് ശുക്രൻ ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ തന്നെ നിൽക്കുന്നു. അധിക ചിലവും, അതുപോലെ തന്നെ പുതിയ വരുമാന മാർഗങ്ങളും, ഉണ്ടാകും. ഒപ്പം വിലയേറിയ വസ്തുക്കൾ വാങ്ങൽ, ധനവുമായുള്ള അടുത്ത ഇടപഴകൾ പ്രതീക്ഷിക്കാം. വ്യാഴാഴ്ച ബുധൻ രണ്ടാം ഭാവത്തിലേക്ക് എത്തുമ്പോൾ ഈ ഇടപാടുകളിൽ കൂടുതൽ ചലനങ്ങൾ ഉണ്ടാകും.
ജമിനി (മെയ് 21 - ജൂൺ 20)
രഹസ്യങ്ങളുടെ സ്വന്തം ഭാവമായ പന്ത്രണ്ടിൽ മൂന്നു ഗ്രഹങ്ങൾ ഇപ്പോഴും നിൽക്കുന്നു. സൂര്യൻ, ബുധൻ, ചൊവ്വ പല കാരണങ്ങൾ കൊണ്ടും അൽപ്പം പിന്നോട്ട് നീങ്ങി നിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. രഹസ്യ പദ്ധതികൾ, രഹസ്യ മോഹങ്ങൾ, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ എന്ന വിഷയങ്ങൾ കൂടുതൽ ശക്തി പ്രാപിച്ചു കൊണ്ട് നിങ്ങളെ നിശബ്ദരാക്കി നിർത്തിയിരിക്കുന്നു. ഭൂതകാലത്തോടുള്ള അടുപ്പം, കൂടുതൽ ഇമോഷണൽ ആയ പ്രവർത്തികളും ആലോചനയും, അത്ഭുതകരമായ സ്വപ്‌നങ്ങൾ, നിയന്ത്രണമില്ലാത്ത ക്രിയെറ്റീവ് മോഹങ്ങൾ എന്നിവ പ്രതീക്ഷിച്ചു കൊള്ളുക. നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു, നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലെ ഭാവനകൾ ഒന്നാം ഭാവത്തിലെ കൂടുതൽ തിളക്കങ്ങൾക്ക് കാരണമാകും. പുതിയ പ്രേമ ബന്ധങ്ങളിലെക്കുള്ള വഴികൾ തെളിഞ്ഞു വരാം. ഇപ്പോൾ ഉള്ളവ ശക്തി പ്രാപിക്കാം. സൗന്ദര്യ വർധന, പുതിയ വസ്തുക്കൾ കൊണ്ട് സ്വയം അലങ്കരിക്കൽ എന്നിവ നടത്തും. എന്നിരുന്നാലും പരസ്യമായ സ്‌നേഹപ്രകടനങ്ങൾക്ക് അവധി കൊടുക്കും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ മൂന്നു ഗ്രഹങ്ങളാണ്. സൂര്യൻ, ചൊവ്വ, ബുധൻ ഹിഡൻ പ്ലാനുകളുമായി സുഹൃത്തുക്കളുടെ ഒപ്പം നിൽക്കുന്നു എന്നർത്ഥം. കൂട്ടത്തിൽ നിന്നാലും ഒരു സ്വകാര്യത സൂക്ഷിക്കും. ലോങ്ങ് ടേം പദ്ധതികളിലെക്കുള്ള വഴികൾ തുറക്കപ്പെടും. കൂടുതൽ സമയം സുഹൃത്തുക്കളുടെ കൂടെ പ്രവർത്തിക്കും. ഒരേ ലക്ഷ്യം ഉണ്ടായിരിക്കും. അത് പോലെ വാക്ക് തർക്കങ്ങളും കൂടെ കാണും. പുതിയ ആശയങ്ങൾ ഗ്രൂപ്പുകളിൽ വിളമ്പും. അവ മറ്റുള്ളവർ സ്വീകരിക്കും. രഹസ്യ പദ്ധതികൾ, രഹസ്യ മോഹങ്ങൾ, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ എന്ന പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. രഹസ്യ സമാഗമങ്ങൾ ആഗ്രഹിക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിന്ന് വ്യക്തികൾ വരുകയോ കാണുകയോ ചെയ്യും. നിങ്ങൾക്ക് മറ്റുള്ളവരിൽ ഉള്ള താൽപ്പര്യം വെളിവാക്കുകയില്ല, ആത്മീയതയുമായി അടുത്ത് നിൽക്കും.
ലിയോ (ജൂലൈ 23 - ഓഗസ്റ്റ് 22)
പത്താം ഭാവം കൂടുതൽ മാറ്റങ്ങൾക്കു വിധേയമാകും. അൽപ്പം സ്‌ട്രെസ് അനുഭവപ്പെടുമെങ്കിലും അത് മുൻകൂട്ടി കണ്ടു നീങ്ങണം. അധികാരികൾ നയം മാറ്റിയേക്കാം. അവരുമായുള്ള ചർച്ചകളിൽ ശ്രദ്ധ കൊടുക്കണം. പുതിയ ബിസിനസ്, ജോലി എന്നിവയിലേക്ക് ശ്രദ്ധ നീങ്ങും. എഴുത്തുകാർ, ടെക്‌നോളജി എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നല്ല സമയം. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. സുഹൃത്തുക്കളുമായി കൂടുതൽ ചുറ്റിക്കറക്കം. അവരുമോന്നിച്ചുള്ള പുതിയ പദ്ധതികൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, ചില സുഹൃത്തുക്കളോടുള്ള മാറിയ കാഴ്ചപ്പാടുകൾ, ഇതെല്ലാം കൊണ്ട് വികാര നിർഭരനായി നിൽക്കും.
വിർഗോ (ഓഗസ്റ്റ് 23 - സെപ്റ്റംബർ 22)
ദൂര യാത്രകൾ, വിദേശ ബന്ധം, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത എന്ന ഒൻപതാം ഭാവത്തിൽ മൂന്നു ഗ്രഹങ്ങാൽ നിൽക്കുന്നു. സൂര്യൻ, ബുധൻ, ചൊവ്വ എന്നിവ ഒൻപതാം ഭാവത്തിൽ കൂടുതൽ ശക്തി ചെലുത്തുന്നു. യാത്രകൾ ചെയ്യാനുള്ള തീരുമാനം, സ്‌കിൽ ഡെവലപ്പ്‌മെന്റ്, വിദേശ ബന്ധം, വിദേശത്ത നി്ന്ന് സന്ദേശം വരുക, ആത്മീയമായ കാര്യങ്ങളിൽ ഉള്ള കൂടുതൽ താൽപ്പര്യം എന്നിവ പ്രതീക്ഷിക്കാം. ദൂര യാത്രകളിൽ വാഗ്വാദങ്ങൾ, അതും നിസ്സാരമായ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ താൽപ്പര്യം കാണിക്കും. പുതിയ പ്രോജക്ടുകൾ എഴുതുക, പുതിയ സംകരങ്ങളെക്കുറിച്ച് പഠിക്കുക എന്നിവയും പ്രതീക്ഷിക്കാം. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ നിന്ന് ശുക്രൻ നിങ്ങളെ ലാഭകരമായ നീക്കങ്ങളിലെക്ക് നടത്തും. സൗന്ദര്യം, കല എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നല്ല സമയം. ജോലിയിൽ അധികാരികളുടെ ആശിർവാദം, അവരുടെ സഹായം, അല്ലെങ്കിൽ പുരോഗതി എന്നിവയും വന്നെത്താം.
ലിബ്രാ (സെപ്റ്റംബർ 23 - ഒക്ടോബർ 22)
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയന്റ് സ്വത്തുക്കൾ, ടാക്‌സ്, മറ്റുള്ളവരുടെ കഴിവുകൾ എന്ന എട്ടാം ഭാവത്തിൽ മൂന്നു ഗ്രഹങ്ങൾ നിൽക്കുന്നു. മറ്റുള്ളവരുടെ കഴിവുകളിലേക്ക് ഒരു എത്തിനോട്ടം നടത്തും. ഈ അവസ്ഥ അത്ര എളുപ്പം നീങ്ങിപ്പോകുന്നതായി തോന്നുകയില്ല എങ്കിലും ഈ അവസ്ഥയിൽ നിന്നും നല്ല കാര്യങ്ങളെ നമുക്ക് കണ്ടെത്തുവാൻ കഴിയും. പാർട്ണർഷിപ്പുകളിൽ അൽപ്പം അധികം ആലോചന, ജോയിന്റ് സ്വത്തുക്കളിന്മേലുള്ള സംശയ നിവാരണം, ഒരു നിക്ഷേപങ്ങൾ, ടാക്‌സ് എന്നിവയെക്കുറിച്ചുള്ള ആലോചനയും ഉണ്ടാകാം.
ദൂര യാത്രകൾ, വിദേശ ബന്ധം, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത എന്ന ഒൻപതാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ദൂര ദേശത്ത് നിന്നുള്ള ലാഭകരമായ കൂട്ട് കെട്ടുകൾ, സ്‌ക്കിൽ ഡെവലപ്‌മെന്റ്, ആത്മീയത വിദേശ സംസ്‌ക്കാരം എന്നിവയുമായുള്ള കൂടിച്ചേരലുകൾ എന്നിവ നടത്തും. ദൂരയാത്രകളിൽ മധുരം പകരുന്ന ജനങ്ങളെ കണ്ടെത്തുകയും ആവാം.
സ്കോർപ്പിയോ (ഒക്ടോബർ 23 - നവംബർ 21)
വിവാഹം, ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, എഗ്രിമെന്റുകൾ, പാർട്ണർഷിപ്പുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ബുധൻ, സൂര്യൻ, ചൊവ്വ എന്നിവ നിൽക്കുന്നു. ബന്ധങ്ങളിൽ വളരെ ശ്രദ്ധ പതിയുന്ന സമയം ആണെന്ന് അർഥം. ഒന്നിനോട് ഒന്ന് എന്ന രീതിയിൽ ഉള്ള സംസാരത്തിന്റെ അളവ് കൂടും. ബന്ധങ്ങളിൽ എല്ലാം തന്നെ ഒരു ശക്തി പ്രകടനം നടത്തേണ്ട അവസ്ഥയിലേക്ക് വന്നേക്കാം. പുതിയ ബിസിനസ്, പുതിയ ജോലി, പുതിയ വരുമാന മാർഗങ്ങൾ, ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ എന്നിവയും പ്രതീക്ഷിക്കാം. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, മറ്റുള്ളവരുടെ കഴിവുകൾ എന്ന എട്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു.
സെക്ഷ്വലായ ആഗ്രഹങ്ങളെ കണക്കിലെടുക്കും അവ ഹൃദയം നിറയ്ക്കും. മറ്റുള്ളവരുടെ സ്വത്തുക്കളിന്മേൽ ലാഭകരമായ നീക്കങ്ങൾ ഉണ്ടാവാം.
ബന്ധങ്ങളിലെ മുറിവുകൾ ഉണങ്ങും വിധം പങ്കാളിയുമായി അടുപ്പം ഉണ്ടാകാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ദിവസേനയുള്ള ജീവിതം, ആരോഗ്യം, ജോലിസ്ഥലം, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവം ബുധൻ, സൂര്യൻ, ചൊവ്വ എന്നിവ നിൽക്കുന്നു. ജോലി സ്ഥലം അതീവ ശ്രദ്ധക്ക് വിധേയമാകും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ആരോഗ്യം, സഹപ്രവർത്തകർ എന്നിവരുടെ സ്വാധീനം അൽപ്പം അധികമായി തോന്നാം. ജോലിയിൽ കൂടുതൽ ആശയ വിനിമയം, അല്ലെങ്കിൽ ആശയ വിനിമയത്തിലുള്ള കൂടുതൽ ശ്രദ്ധ എന്നിവ വേണ്ടി വരും. ഈ അവസരം ബാധ്യതകളുടെ നേർക്ക് നിങ്ങൾ നോക്കിക്കൊണ്ടേയിരിക്കും. അതിൽ ചിലത് അനാവശ്യമായിരുന്നോ എന്ന തോന്നൽ മനസ്സിൽ ഉണ്ടായേക്കാം. വിവാഹം, ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, എഗ്രിമെന്റുകൾ, പാർട്ണർഷിപ്പുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവം ശുക്രൻ നിൽക്കുന്നു. ബന്ധങ്ങളിൽ നിന്ന് ലാഭകരമായ നീക്കം പ്രതീക്ഷിക്കാം. പുതിയ ബന്ധങ്ങൾ ജീവിതത്തിലേക്ക് കടന്നു വരാം. പുതിയ ബിസിനസ് അവസരങ്ങൾ, എഗ്രിമെന്റുകൾ എന്നിവയും പ്രതീക്ഷിക്കാം.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
റൊമാൻസ്, കുട്ടികൾ, ക്രിയെറ്റിവിറ്റി, ഊഹക്കച്ചവടം, ഹോബികൾ, ഒഴിവു സമയം എന്ന അഞ്ചാം ഭാവത്തിൽ മൂന്നു ഗ്രഹങ്ങൾ നിൽക്കുന്നു. സൂര്യൻ, ബുധൻ, ചൊവ്വ എന്നിവ നിൽക്കുന്നു. ക്രിയെറ്റീവ് ജോലികളിൽ കഴിവുകൾ തെളിയിക്കപ്പെടെണ്ടത് ബാധ്യതയായി മാറുന്നത് പോലെ തോന്നാം, അഞ്ചാം ഭാവത്തിലെ വിഷയങ്ങൾ സാധ്യമാണെങ്കിലും ഒരു തരം മനം മടുപ്പ് തോന്നിയാൽ ആ തോന്നലിനെ നീക്കിക്കളയേണ്ടതു ഒന്നാം പരിഗണന കൊടുത്ത് ചെയ്യണം. അല്ലെങ്കിൽ ആ മനം മടുപ്പ് നമ്മെ മൂടിയേക്കാം. കൂടുതൽ നെറ്റ്‌വർകിങ്, കൂടുതൽ ആൾക്കാരോട് കൂടി
നിൽക്കുന്ന സമയം, ഊഹക്കച്ചവടത്തിലേക്കുള്ള പ്ലാനുകളെ സംശയത്തോടെ വീക്ഷിക്കൽ എന്നിവ ഉയർന്ന് വന്നേക്കാം. ദിവസേനയുള്ള ജീവിതം ആരോഗ്യം, ജോലിസ്ഥലം, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം
ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ജോലി സ്ഥലത്തെ സമാശ്വാസകരമായ നീക്കങ്ങൾ, അനുകൂലമായ വഴിത്തിരിവുകൾ എന്നിവക്ക് ഒപ്പം. ക്രിയെറ്റീവായി ചിന്തിക്കേണ്ട 'ഗതികേട്' ഒപ്പം വരും. സൗന്ദര്യം, കല എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നല്ല സമയം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ മൂന്നു ഗ്രഹങ്ങൾ, സൂര്യൻ, ചൊവ്വ, ബുധൻ. കുടുംബത്തിൽ കൂടുതൽ സംസാരം ഉണ്ടാകും. പുതിയ പദ്ധതികൾ വീടിനു വേണ്ടി ഒരുക്കും. വീട് വിൽപ്പന, വാങ്ങൽ, മാറ്റം എന്നിവ പ്രതീക്ഷിക്കാം. മാതാപിതാക്കളുമായുള്ള ബന്ധം ഒരു ശക്തി പ്രകടനത്തിന്റെ മേഖലയാക്കി മാറ്റാനുള്ള ആഗ്രഹം ഒഴിവാക്കുമല്ലോ. ഈ ഒരു സമ്മർദ്ദ സാഹചര്യം വ്യാഴാഴ്ച, ബുധൻ അഞ്ചാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ ഒരു മയപ്പെടലിനു വിധേയമായതായി കാണാൻ കഴിയും. റൊമാൻസ്, കുട്ടികൾ, ക്രിയെറ്റിവിറ്റി, ഊഹക്കച്ചവടം, ഹോബികൾ, ഒഴിവു സമയം എന്ന അഞ്ചാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ഊഹക്കച്ചവടം ചെയ്യാനുള്ള തീരുമാനത്തെ നല്ല ആലോചന ചെയ്യണം. മനസ് എങ്ങുമെങ്ങും ഇല്ലാതെ നിൽക്കുന്ന അവസ്ഥയാണ്. പ്രേമ ബന്ധങ്ങളിൽ സീരിയസായ അപ്പ്രോച്ച് സ്വീകരിക്കുകയില്ല. ക്രിയെറ്റീവ് രംഗത്ത് ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം. മാത്രമല്ല സ്വന്തം മാനസികവും, ശാരീരികവുമായ ഉല്ലാസം ലക്ഷ്യമാക്കി ഉള്ള നീക്കങ്ങളും നടത്തും.
പീസസ് (ഫെബ്രുവരി 19 - മാർച്ച് 20)
ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, സഹോദരങ്ങൾ, ടെക്‌നോളജി, ആശയ വിനിമയം, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ മൂന്ന് ഗ്രഹങ്ങൾ സൂര്യൻ, ചൊവ്വ, ശുക്രൻ എന്നിവ. ചെറിയ ചെറിയ കാര്യങ്ങളുടെ തമ്പുരാനായി മാറുന്നു. ചെറിയ പഠനങ്ങൾ, ചെറു യാത്രകൾ, ചെറിയ കമ്യൂണിറ്റികളിൽ, അല്ലെങ്കിൽ അയൽക്കാരുടെ ഇടയിൽ ഉള്ള പ്രവർത്തനം. നെറ്റ്‌വർക്കിങ് കൊണ്ടുള്ള പ്രയോജനങ്ങൾ കൊണ്ട് ഈ സമയം വളരെ തിരക്ക് തോന്നും. അപ്പോൾ ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളെ കാര്യമായി കണ്ടു ഭയപ്പെടേണ്ട. ഈ ട്രാൻസിറ്റ് നീങ്ങുമ്പോൾ അവ താനേ മറഞ്ഞു പോകും. കുടുംബം, വീട് പൂർവികർ, പൂർവിക സ്വത്തുക്കൾ, മാതാപിതാക്കൾ എന്ന നാലാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. കുടുംബത്തിൽ സന്ദർശകർ എത്തുക, പൂർവികരെ സ്മരിക്കുക, വീട് മോടി പിടിപ്പിക്കൽ, വീട്ടിൽ എന്തെങ്കിലും ഒത്തു ചേരലുകൾ, വീടുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെ കാണൽ, വീട്ടിനുള്ളിൽ ലാഭകരമായ ബിസിനസ് തുടങ്ങൽ എന്നിവയും ഉണ്ടാകാം.
[email protected]
ജയശ്രീയുടെ ഫേസ്‌ബുക്ക് പേജിനായി ഇവിടെ ക്ലിക്ക് ചെയ്യുക
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍