1 usd = 71.04 inr 1 gbp = 92.35 inr 1 eur = 78.74 inr 1 aed = 19.34 inr 1 sar = 18.93 inr 1 kwd = 233.95 inr

Jan / 2020
21
Tuesday

സെക്ഷ്വൽ എനർജി എപ്പോൾ ഒക്കെ അപകടമാകാം

December 02, 2019 | 05:46 PM IST | Permalink



സെക്ഷ്വൽ എനർജി എപ്പോൾ ഒക്കെ അപകടമാകാം

ജയശ്രീ

ഴിഞ്ഞ ദിവസം ഞാൻ Karma and Rebirth in Hindu Astrology എന്നാ പുസ്തകം വായിക്കുകയായിരുന്നു. ഈ പുസ്തകം എഴുതിയിരിക്കുന്നത് എന്റെ ഗുരുജി ശ്രീ. കെ. എൻ റാവുജി ആണ്. നാം ഒരു ജ്യോതിഷിയുടെ അടുത്ത് പോകുന്നു, അയാൾ നമ്മുടെ ഭൂതകാലത്തെ കുറിച്ച് 60% കൃത്യമായി കാര്യങ്ങൾ പറയുന്നു എങ്കിൽ നമ്മുടെ ജീവിതം നേരത്തെ തന്നെ അങ്ങനെ ആകണം എന്ന് തീരുമാനിച്ചു വയ്ക്കപ്പെട്ടിരിക്കുന്നു എന്നാണു അദ്ദേഹം പറയുന്നത്. ഒരു പുണ്യ പുരുഷനും, അവന്റെ ജീവിതത്തിൽ നിന്നും വേദനകളെ മായ്ച്ചു കഴിയാൻ കഴിഞ്ഞിരുന്നില്ല. ഗാന്ധാരീ ശാപത്തെ തടുക്കാനുള്ള ശക്തി കൃഷ്ണനും, ഭാര്യാവിരഹത്തിൽ നൊന്തു ജീവിച്ച ശ്രീരാമനും വെറും ഉദാഹരണങ്ങൾ മാത്രം. ഇന്ന് കോഴി മൂന്നു തവണ കൂവുന്നതിനു മുന്പ് നീ എന്നെ തള്ളിപ്പറയും എന്ന് യേശു പറഞ്ഞു എങ്കിൽ, അതിനെ യാതൊരു കാരണവശാലും തടുക്കാൻ കഴിയില്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു എന്നതാണ്. പക്ഷെ അദ്ദേഹം വേറൊരു കാര്യം പറയുന്നു, നമ്മുടെ ജീവിതത്തിലെ 100% ശതമാനം കാര്യങ്ങളും ആർക്കും വിശദീകരിക്കാൻ കഴിയില്ല. പക്ഷെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാവുന്ന അവസരങ്ങൾ, വെല്ലു വിളികൾ ഇവയെ കുറിച്ച് 80-90% ധാരണ തരാൻ അസ്ട്രോളജിക്ക് കഴിയും എന്ന് മാത്രം. അത്ര കൃത്യമായി പറയാൻ വേറൊരു ശാഖയ്ക്കും കഴിയുകയും ഇല്ല.

വേദനകളും, വെല്ലുവിളികളും ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ ഉള്ളതാണ്. പക്ഷെ ചിലരുടെ ജീവിതത്തിൽ അതീവ വേദനാജനകമായ വിഷയങ്ങൾ പ്രപഞ്ചം ചേർത്ത് വച്ചിരിക്കുന്നു. അവയെ കുറിച്ച് ദുഃഖത്തോടെ നമുക്ക് കേട്ടിരിക്കാൻ കഴിയില്ല. വർഷങ്ങൾക്ക് മുന്പ് ഒരു സെക്സ് വർക്കറിനൊപ്പം കുറെ ദിവസങ്ങൾ ചിലവഴിക്കുകയുണ്ടായി. അധികം പ്രായം ഒന്നുമില്ല, എങ്കിലും ഇത്രയും നാൾക്കുള്ളിൽ അവർ കടന്നു പോയ അനുഭവങ്ങൾ, എത്ര വേദനാജനകമാണെന്ന് നാം കേട്ടറിയുക തന്നെ വേണം. ആ ജീവിതത്തിൽ നിന്ന് അവർക്ക് തിരിച്ചു വരാൻ വളരെ പ്രയാസമാണ്. കുറച്ച നാൾ കഴിഞ്ഞപ്പോൾ, ഒരു കടത്തിണ്ണയിൽ ദേഹം മൊത്തം ചൊറി പിടിച്ചു ആ വൃണങ്ങളിൽ നിന്ന് ചോരയും ഒലിപ്പിച്ചു കിടക്കുന്നത് കാണാൻ സാധിച്ചു. ഒരു പക്ഷെ അവരുടെ ജോലിയിൽ നിന്ന് ലഭിച്ച സമ്പാദ്യം ആയിരിക്കും. പല തവണ വിലക്കിയിട്ടും അവർക്ക് അവരുടെ ജീവിത രീതികളിൽ നിന്ന് മാറാൻ കഴിയാഞ്ഞത് എന്തുകൊണ്ട് എന്നെനിക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. അവർക്ക് ലഭിക്കേണ്ട ഏറ്റവും നല്ല, റീ ഹാബ് സപ്പോർട്ട് ആയിരുന്നു ഞങ്ങൾ നൽകിയത്. ഇതെല്ലം pre destined ആണെന്ന വിചാരിക്കുക പ്രയാസമാണ്.

ഹൈദരബാദിൽ നടന്ന സംഭവത്തെ കുറിച്ച് വേദനയോടെ അല്ലാതെ നമുക്ക് ചിന്തിക്കാൻ കഴിയുകയില്ല, അതിനെ കുരിചിട്റ്റ് വായിച്ചിട്ടാണ് ഇതെഴുതാൻ തോന്നിയത്. . പ്രത്യേകിച്ചും പെൺകുട്ടികൾ ഉള്ളവർക്ക് പരിഭ്രമവും ആശങ്കയും വര്ധിക്കതക്ക വിധം ഉള്ള നിരവധി വാർത്തകൾ ആണ് ദിവസം തോറും കേൾക്കാൻ കഴിയുന്നത്. Forceful sexual relationship എന്നതല്ല പുരുഷന്മാരിൽ നിന്നും, എങ്ങനത്തെ സമീപനം ആയിരിക്കും സ്ത്രീക് ലഭിക്കുക എന്നത് ചാർട്ടിൽ നിന്നും വ്യക്തം ആകുന്ന സംഗതിയാണ്. ഈ ലേഖനത്തിൽ റേപ്പിനെ കുറിച്ച് ഞാൻ പ്ന്നും പറയുന്നില്ല, അതുകൊണ്ട് വരികൾക്ക് ഇടയിലൂടെ വായിച്ചു നിങ്ങൾ പരിഭ്രാമിക്കതിരിക്കുക. ഈ ലേഖനം പൂർണമായും പുരുഷന്മാരെ കുറിച്ചുള്ളതാണ്, അവരുടെ സെക്ഷ്വൽ എനെർജിയെ കുറിച്ച് ഉള്ളതാണ്.

ചൊവ്വ ആണ് സെക്ഷ്വൽ മോഹങ്ങളേ എടുത്തു കാണിക്കുന്ന ഗ്രഹം , ശുക്രൻ രാഹു എന്നിവ ഈ കാര്യത്തിൽ ചോവക്ക് പിന്നിൽ ആയി നിൽക്കും. ഒരാളുടെ ജാതകത്തിൽ, ചൊവ്വയുടെ സ്ഥിതി വളരെ പ്രധാനമാണ്. ചൊവ്വ സെക്ഷ്വൽ മോഹങ്ങളെയും, ശുക്രൻ സെക്സ് എന്നാ കർമത്തെയും സൂചിപ്പിക്കുന്നു. ഈ രണ്ടു ഗ്രഹങ്ങളും അവക്ക് താല്പര്യം ഇല്ലാത്ത രാശികളിൽ, അവസ്ഥയിൽ നിന്നാൽ ഒരു വ്യക്തിക്ക് തന്റെ സെക്ഷ്വൽ മോഹങ്ങളിൽ നിന്നുള്ള തിരിച്ചടികൾ ഉണ്ടാകാം എന്നതാണ്. ചൊവ്വയുടെ ഇങ്ങനത്തെ അവസ്ഥ സെക്സ് മാനിയാക്കുകളുടെ ചാർട്ടിൽ കാണാൻ സാധിക്കും. ചൊവ്വയും ശുക്രനും ഒന്നിച്ചു നിന്നാൽ, ദൃഷ്ടി ചെയ്‌താൽ, പരസ്പരം രാശി മാറി നിന്ന് പരിവര്തന യോഗം സൃഷ്ടിച്ചാലും, സെക്ഷ്വൽ എനെർജിയെ നിയന്ത്രിക്കണം എന്നാ സൂചനയാണ് ലഭിക്കുക. 2, 3, 5, 7 8, 12 എന്നാ ഭാവങ്ങൾ സെക്സ് എന്നാ കർമത്തിന്റെ ഭാവം ആണ്. ഇവയിൽ 2, 8, 12 എന്നിവ ഡ്രഗ് അഡിക്ഷൻ, മദ്യപാനം എന്നിവയുടെയും ഭാവം ആണ്. ഇവയിൽ നെഗറ്റീവ് ഗ്രഹങ്ങൾ നിന്നാൽ ഈ വ്യക്തിക്ക് എന്തെങ്കിലും അഡിക്ഷൻ ഉണ്ടാകും എന്ന് മനസിലാക്കാൻ സാധിക്കും.

6,8, 12 എന്നിവയാണ്, ഒരു ചര്ട്ടിലെ നെഗറ്റീവ് ഭാവങ്ങൾ, ഇവയെ ദുർ സ്ഥാന എന്ന് പറയും. ഇവയിൽ ചൊവ്വ, ശുക്രൻ , രാഹു എന്നിവയുടെ സാന്നിധ്യം, PAC , placement, aspect and conjunction, എന്നാ രീതിയിൽ വന്നാൽ നിങ്ങളുടെ സെക്ഷ്വൽ എനെർജിയെ നിയന്ത്രിക്കുക. അത് ഫ്രാങ്കോ ആണെങ്കിലും, എത്ര വലിയ സൈനൈഡ്‌ കുപ്പി കൊണ്ട് നടക്കുന്ന പെൺകുട്ടി ആണെങ്കിലും. ഇവയിൽ എട്ടാം ഭാവം വളരെ മോശം ആണ്.

ഇനി സ്ത്രീകളോടും പുരുഷന്മാരോടും കൂടി പറയട്ടെ. നിങ്ങളുടെ ലഗ്ന അധിപൻ എട്ടിൽ ആണെങ്കിൽ അത് സൂചിപ്പിക്കുന്നത്, നിങ്ങൾ അപമാനകരമായ കൃത്യങ്ങളിൽ നിന്ന് മാറി നിൽക്കണം എന്നാണ്. ഒരു പക്ഷെ നിങ്ങളുടെ ഇമേജിന് കോട്ടം തട്ടുന്ന രീതിയിലുള്ള സംഭവങ്ങൾ നിങ്ങൾ മിണ്ടാതിരുന്നാലും നിങ്ങളെ തേടി വരാം എന്നാണ്. അതെ സമയം, നിഗൂഡ ശാസ്ത്രങ്ങൾ പഠിക്കാൻ ഏറ്റവും നല്ല ഒരു കോമ്പിനേഷൻ ആണ് ഒന്നാം ഭാവാധിപൻ, അല്ലെങ്കിൽ ലഗ്നാധിപൻ എട്ടിൽ നിൽക്കുക എന്നുള്ളത്. 

ചന്ദ്രൻ എന്നത് മനസിനെ സൂചിപ്പിക്കുന്നു. ചന്ദ്രന്റെ മേൽ ചൊവ്വയുടേയും, ശുക്രന്റെയും , രാഹുവിന്റെയും ഒക്കെ നെഗറ്റീവ് സാന്നിധ്യം സെക്ഷ്വൽ എനെർജി കൊണ്ട് ഉണ്ടാകുന്ന അപകടങ്ങളെ സൂചിപ്പിക്കുന്നു. ചന്ദ്ര – മംഗല യോഗം, ചന്ദ്രന്റെയും ചൊവ്വയുടേയും യുതിയെ ഏറ്റവും അശ്ലീലകരമായി വിശദീകരിക്കാൻ കഴിയും എന്നുള്ളതാണ്, അതും ഒരു പുരുഷന്റെ ചാർട്ടിൽ ആണെങ്കിൽ.

എന്തുകൊണ്ടാണ് എന്നറിയില്ല, ഒരു സ്ത്രീ ബലാൽസംഗം ചെയ്യപ്പെടുമോ എന്ന് ചാർട്ട് നോക്കി പറയാൻ കഴിയില്ല. പക്ഷെ അവളുടെ ജീവിതത്തിൽ അവൾക് പുരുഷന്മാരിൽ നിന്ന് ശല്യം ഉണ്ടാകുമോ എന്ന് പറയാൻ കഴിയും. വ്യാഴം, അസ്തം വക്രി, നീചം എന്നാ അവസ്ഥയിൽ സ്ത്രീകളുടെ ചാർട്ടിൽ ഉണ്ടെങ്കിൽ പുരുഷന്മാരോട് ഈഗോ ക്ലാഷ് ഉണ്ടാകും എന്നാണ്. അതിനു സെക്ഷ്വൽ അബ്യൂസ് ഉണ്ടാകും എന്ന് ഒരു അർത്ഥവും ഇല്ല. 

അപകടകരമായ സാഹചര്യങ്ങളിൽ അകപ്പെടാതെ നോക്കുക എന്നതാണ് പ്രധാനം. ആ ഡോക്ക്ടർ എങ്ങനെ ആ പുരുഷന്മാരെ വിശ്വസിച്ചു എന്നെനിക്ക് ഇത് വരെ മനസിലക്കാൻ കഴിഞ്ഞിട്ടില്ല. അവർ വന്ന സ്ഥലത്തേക്ക് തന്നെ തിരിച്ചു പോകാമായിരുന്നു. പൊലീസിനെ കുറ്റം പറഞ്ഞിട്ട കാര്യമില്ല, അവർ എന്തുകൊണ്ട് നൂറിൽ വിളിച്ചില്ല എന്നത് ഒരു ചോദ്യം തന്നെയാണ്... ഇതെല്ലാം വിധി ആണെന്നൊന്നും നമുക്ക് പറയാൻ കഴിയില്ല. ഇത് ഏതായാലും അവസാന പീഡന കഥയും ആകാൻ പോകുന്നില്ല.

ഒരു പെൺകുട്ടിക്ക് അസമയം എപ്പോൾ ആണെന്നൊക്കെ സിനിമയിൽ കയ്യടി കിട്ടാൻ വേണ്ടി പറയാൻ കഴിയും, പക്ഷെ, പകൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല. വർഷങ്ങൾക്ക് മുന്പ്, ഞാൻ ഇന്ഫോപർക്കിലെ ഒരു ആസ്ട്രേലിയൻ കമ്പനിയിൽ ആണ് ജോലി ചെയ്തിരുന്നത്., ടെക്ക്നിക്കൽ ഡിപ്പാർട്ട്മെന്റിൽ ഉള്ളവർക്ക് രാവിലെ 7-4 വരെ ആണ് സമയം. 6; 45 നു ലോഗ് ഇൻ ചെയ്യണമെങ്കിൽ വെളുപ്പിനെ 4;30 ന്റെ ആദ്യ ബസിൽ കോട്ടയത്ത് നിന്ന് പുറപ്പെടണം മൂന്ന് മണിക്ക് എഴുനെക്കണം, മിക്കവാറും ദിവസം ബസ് സ്റ്റോപ്പിൽ എന്റെ പിതാവാണ് കൊണ്ട് വിടുക നാല് മണി ആകുമ്പോൾ, അദ്ദേഹത്തിന് വയ്യാതെ വരുമ്പോൾ തന്നെ ആകും. കയ്യിൽ കത്തിയും കരുതും. ആ കത്തിയെടുത് വീശാൻ ഒരു അവസരവും ദൈവം എനിക്ക് തന്നു എന്നുള്ളതാണ്. സോളോ ട്രിപ്പ് ഒക്കെ പോകുമ്പോൾ, ഈ കത്തി കയ്യിൽ തന്നെ കാണും. ചൊവ്വ ഒരു വല്ലാത്ത സ്ഥിതിയിലാണ് എന്റെ ചാർട്ടിലും. അപ്പോൾ ഞാനും ഒന്ന് ശ്രദ്ധിക്കണമല്ലോ. ദൈവത്തിന്റെ ശക്തമായ അനുഗ്രഹം കൊണ്ട് എനിക്ക് പുരുഷ സുഹൃത്തുക്കൾ പോലും ഇല്ല. I never fit into the world of Men. അത് അറിഞ്ഞു വച്ച് കൊണ്ട് റിസ്ക്‌ എടുക്കേണ്ട എന്നതാണ് എന്റെ തീരുമാനം. അത് പോലെ, ഈ നെഗറ്റീവ് അവസ്ഥകൾ നമ്മുടെ ചാർട്ടിൽ ഉണ്ടെങ്കിൽ, ഒന്ന് കരുതി ഇരിക്കുക നല്ലതാണ്.

പക്ഷെ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരു പോലെ ജ്യോത്സ്യം പഠിക്കാവുന്ന ഒരു ചാനൽ ഉണ്ട്:- https://www.youtube.com/channel/UCVmw14SaWirMDLdpEU7Gk_A

ഇതെന്റെ പേജ് ആണ്, https://www.facebook.com/JayAstrogospel/?modal=admin_todo_tour
എന്റെ ബ്ലോഗിൽ ഞാൻ അസ്ട്രോലോജി, തിയോളജി, മിസ്ടിസിസം എന്നിവയെ കുറിച്ചൊക്കെ എഴുതാറുണ്ട്. എഴുതുന്നത് മനസിലാകാറില്ല എന്ന് ചിലർ പറയാറുണ്ട്. എല്ലാവര്ക്കും മനസിലാകുന്ന പോലെ ജ്യോത്സ്യം എഴുതാൻ കഴിയില്ല. അതിനു വായനക്കാർ തന്നെ ശ്രമിക്കണം.

വാരഫലം 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ജോലി സ്ഥലത്ത് നിന്നുള്ള പുതിയ അവസരങ്ങൾ, അധികാരികളിൽ നിന്നുള്ള സപ്പോർട്ട് എന്നിവ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, പല തരം റിയാൽ എസ്റ്റേറ്റ്‌ ദീലുകൾ, വീട് മോടി പിടിപ്പിക്കാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകാം. വീട്ടു കാര്യങ്ങളെ കുറിച്ചുള്ള തർക്കം, എന്നിവയും പ്രതീക്ഷിക്കുക. ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ പൂർത്തീകരണം ഉണ്ടാകുംചില പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കാനുള്ള നിരവധി അവസരങ്ങൾ, ആത്മീയ വിഷയങ്ങളിൽ ഇടപെടാനുള്ള അവസരം, എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം . വിദേശ ബന്ധങ്ങൾ, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയും പ്രതീക്ഷിക്കുക. വളരെ അധികം ആശയ വിനിമയങ്ങൾ ഈ അവസരം ഉണ്ടാകാം. സഹോദരങ്ങൾ സഹോദര തുല്യർ ആയവരോടുള്ള ആശയ വിനിമയം., എഴുത്ത്, എഡിറ്റിങ്, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.. ഈ അവസരം ശാരീരിരിക അസ്വസ്ഥകളും ഉണ്ടാകാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള പല തരം വെല്ലു വിളികളും ഉണ്ടാകാം. വ്യക്തി ജീവിതത്തിൽ നിന്നും, സാമൂഹിക ജീവിതത്തിൽ നിന്നും പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ചില ബന്ധങ്ങളിൽ അവസാന തീരുമാനം കൈക്കൊള്ളേണ്ട അവസ്ഥ ഉണ്ടാകും . അല്പം സങ്കീർണമായ അവസ്ഥകളിലൂടെ നാം കടന്നു പോകുന്നു. പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ സാവധനമാക്കുന്നതയിരിക്കും നല്ലത്. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കങ്ങൾ, പങ്കാളിയോടുള്ള ചർച്ചകൾ, ഭൂത കാലത്തെ കുറിച്ചുള്ള ഓർമ്മകൾ, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്സ്, ഇൻഷുറൻസ് എന്നാ മേഖലയിൽ നിന്നുള്ള തിരുത്തലുകൾ, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക ദൂര യാത്രകൾ, വിദേശ സമ്പർക്കം എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. മീഡിയ , മാസ് കമ്യൂണിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഈ വസരം പല ജോലികളും ലഭിക്കാം. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം വര്ധിക്കുന്നതാണ്. ഉപരി പഠനം, കരിയർ ഡെവലപ്മെന്റ് കോഴ്സുകൾ എന്നിവ ചെയ്യാനുള്ള അവസരവും ഉണ്ടാകാം.

ജമിനി (മെയ് 21 - ജൂൺ 20)
സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ച വളരെ പ്രധാനം ആണ്. അധിക ചെലവ് നിയന്ത്രിക്കേണ്ട പല സാഹചര്യങ്ങളും ഉണ്ടാകും./ ലോണുകൾ നൽകാനും ലഭിക്കാനും, ഉള്ള അവസ്ഥ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ , സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള വാക്ക് തർക്കം, എന്നിവയെല്ലാം ഈ ആഴ്ചയും പ്രതീക്ഷിക്കുക ,ബന്ധങ്ങളിൽ, പ്രകടമായ മാറ്റങ്ങൾ ഈ അവസരം ഉണ്ടാകാം, ചില എഗ്രീമ്ന്റുകളിൽ പൂർത്തീകരണം സംഭവിക്കാം.,ബന്ധങ്ങളിൽ അവസാന തീരുമാനമെടുക്കുന്നത്, നിരവധി ചർച്ചകൾക്ക് ശേഷം മാത്രമായിരിക്കണം. ഈ ബന്ധങ്ങളെ പുരോഗതിയിലേക്ക് നയിക്കാൻ ഉള്ള ശ്രമം, നമ്മുടെ ഭാഗത്തുനിന്ന്, ഉണ്ടാകണം. പുതിയ, എഗ്രിമെന്റുകളിൽ, അവസരങ്ങൾ ഉണ്ടാകും. പുതിയ പ്രേമബന്ധം വിവാഹബന്ധം എന്നിവയ്ക്കും ഇതേസമയം സാധ്യതയുണ്ട്. പുതിയ ജോലിക്കുള്ള അവസരങ്ങളും ഈ അവസരം ഉണ്ടാകാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു, മൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം, ബാധ്യതകൾ , വെല്ലുവിളികൾ എന്നാ വിഷയങ്ങൾ ഈ ആഴ്ച വളരെ പ്രധാനം ആണ്. സഹപ്രവർത്തകരുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കുക.,ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള പ്ലാനുകൾ തയ്യാറാക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഇനി ഉള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ എത്റെടുക്കാതിരിക്കുക. നിലവിൽ ഉള്ള പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള കടുതൽ ആലോചന ഉണ്ടാകാം. നിലവിൽ ഉള്ള വ്യക്തി, ഔദ്യോഗിക , സാമൂഹിക ബന്ധങ്ങളിലും, നടക്കുന്ന നീക്കങ്ങളിൽ നിങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ള കഠിന ശ്രമം, പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ നടതുന്ന പലതരം നീക്കങ്ങൾ , ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ജോബ്‌ ഓഫറുകൾ ലഭിക്കാൻ വേണ്ടി നടത്തുന്ന നീക്കങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയ്ക്ക് വേണ്ടിയും ഉള്ള നീക്കങ്ങൾ ഈ അവസരം ഉണ്ടാകും. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നാ വിഷയങ്ങളെ എന്നാ വിഷയങ്ങളെ സൂര്യൻ സ്വാധീനിക്കും.. ബൗദ്ധികമായ, പ്രോജക്ടുകൾ ഉണ്ടാകും. പുതിയ പ്രേമം നിലവിലുള്ള ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കുക., കുട്ടികൾ ഗ്രൂപ്പുകൾ,  എന്നിവർക്ക് വേണ്ടിയുള്ളപ്രവർത്തനം, ക്രിയേറ്റീവ് കഴിവുകളിൽ,ലഭിക്കുന്ന അവസരങ്ങൾ,,സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,,പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കാം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള കൂട്ടുകെട്ടുകളിൽ ചില വെല്ലുവിളികൾ എന്നിവയും പ്രതീക്ഷിക്കുക . നിങ്ങളുടെ ജോലി സ്ഥലത്തിന്റെ പ്രാധാന്യം ഈ ആഴ്ചയും ഉണ്ടാകാം. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ കൂട്ടിചേർക്കലുകൾ എന്നിവ ഈ അവസരം ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരുമായുള്ള ബന്ധം സന്കീർണമാകാം . ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരം, പല വിധത്തിലുള്ള ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ അൽപ കാലത്തേക്ക് കൂടി നാം തുടരുന്നതാണ്.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
കുടുംബ ജീവിതം, വീട് എന്നിവ ഈ ആഴ്ച വളരെ അധികം പ്രാധാന്യം നേടുന്നതാണ്. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം. അവരിടെ ക്ഷേമം എന്നിവ പ്രധാനമായി തീരും. വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസരം, വീട്ടിൽ നിന്നുള്ള യാത്രകൾ, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം, മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട,സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,, കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ, പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ള ചർച്ചകൾ, പൂർവിക സ്മരണ, എന്നിവ പ്രതീക്ഷിക്കുക. പ്രേമ ബന്ധങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള അവസരങ്ങൾ പ്രതീക്ഷിക്കിക . പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടാനുള്ള സാഹചര്യങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, ക്രിയേറ്റീവ് ജോലികൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാനുള്ള ശ്രമവും ഉണ്ടാകും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ ആഴ്ച ചെറുയാത്രകൾ യാത്രകൾ ചെറിയ പ്രൊജക്ടുകൾ, ആശയവിനിമയം കൂടുതൽ നടത്തേണ്ട അവസരങ്ങൾ, ആശയവിനിമയ ഉപകരണങ്ങളുടെ കൂടുതൽ ഉപയോഗം എന്നിവ,പ്രതീക്ഷിക്കുക നിങ്ങളുടെ വിനിമയങ്ങളിൽ കൂടുതൽ വൈകാരികത എന്നിവ ഉണ്ടാകാം. സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക.,ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരം,,എഴുത്ത്, എഡിറ്റിങ്, ഇലക്ട്രോണിക്, നെറ്റ്,വർക്കിങ്, ,ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, അവസരതിന്റെ പ്രത്യേകതയായിരിക്കും. കുടുംബം, വ്യക്തി ജീവിതം എന്നീ വിഷയങ്ങളിൽ പല വിധ മാറ്റങ്ങളും ഉണ്ടാകാം കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് വില്പന, മാറ്റം, എന്നിവയ്ക്കുള്ള അവസരം, വീട്ടിൽ നിന്നുള്ള യാത്രകൾ, , ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, ജോലിയും വീടുമായുള്ള ബാലൻസിങ് എന്നിവയും ആവശ്യമായി വരും. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ആശയ വിനിമയ കൊണ്ടുള്ള നിരവധി ജോലികൾ ഈ ആഴ്ച ഉണ്ടാകാം. സഹോദരങ്ങൾ , സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള നിരവധി ആശയ വിനിമയങ്ങൾ ഉണ്ടാകാം. പുതിയ ചെറു പ്രോജക്ക്ട്ടുകളിൽ സമയം ചിലവഴിക്കും. ചെറു കോഴ്സുകൾ , ചെറു യാത്രകൾ ഇലക്ട്രോണിക്സ്, ടെക്നോളജി, ആശയ വിനിമയം എന്നീ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ എന്നിവയ്ക്കുള്ള അവസരങ്ങളും ഒരുങ്ങി വന്നേക്കാം, അതോടൊപ്പം ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം സാധ്യമാണ്. ധനം, , വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ വിഷയങ്ങളിൽ എന്നാ വിഷയങ്ങളും ഈ അവസരം പ്രധാനമാണ്. പുതിയ,സമ്പാദ്യ പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, പുതിയ ജോലി എന്നിവയ്ക്കുള്ള അവസരമാണിത്.,ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം, കുടുംബം,,കുടുംബത്തിലെ അംഗങ്ങൾ, ജോലിസ്ഥലത്തെ വ്യക്തികൾ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയം വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്. കഴിവുകൾ വികസിപ്പിക്കാനും അതുവഴി കൂടുതൽ അവസരങ്ങൾ ലഭിക്കാനും അനുയോജ്യമായ സമയമാണിത്. സംസാരത്തിൽ വ്യക്തത പാലിച്ചില്ല എങ്കിൽ തർക്കങ്ങളും ഉണ്ടാകാം. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വ്യക്തി ജീവിതം വളരെ ശ്രദ്ധ നേടുന്ന സാഹചര്യം ആണ് കാണാൻ കഴിയുക. വ്യക്തി ജീവിതം ,ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം പ്രതീക്ഷിക്കുക . പുതിയ വ്യക്തികൾ ജീവിതതിലെക്ക് വരാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. പുതിയ പങ്കാളിതത്തിനു വേണ്ടി ഉള്ള ചർച്ചകൾ, ശാരീരിക സ്വസ്ഥതകൾ, എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.സാമ്പത്തിക വിഷയങ്ങളുടെ മേൽ ഈ ആഴ്ച വളരെ അധികം ശ്രദ്ധ ഉണ്ടാകാം. പെട്ടന്നുള്ള ചെലവ് വന്നു ചേരാം. പല വിധ കാര്യങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം , ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം, ക്രിയേറ്റീവ് ജോലികൾ, ടീം ചർച്ചകൾ, ജോലിയിൽ പുതിയ അവസരങ്ങൾ, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക ബാധ്യതകളുടെ മേലുള്ള കൂടുതൽ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ ഉപ ബോധ മനസ്, വെളിപാടുകൾ എന്നിവ ഈ ആഴ്ച വളരെ ശക്തമായിരിക്കും. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, പല വിധ കാര്യങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, . എന്നിവാ പ്രതീക്ഷിക്കുക. സഹ പ്രവര്ത്തകരും ആയുള്ള ചർച്ചകൾ, ടീം ജോലികൾ, ട്രെയിനിങ്ങുകൾ, ആശയ വിനിമയം കൊണ്ടുള്ള പുതിയ ജോലികൾ, എന്നിവ പ്രതീക്ഷിക്കുക .ഈ ആഴ്ച നിങ്ങളുടെ ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. പുതിയ തുടക്കങ്ങളെ ഈ അവസരം പ്രതീക്ഷിക്കുക, വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും മാറ്റങ്ങൾ വരാം. ശാരീരിരിക അസ്വസ്ഥകൾ, സൗന്ദര്യ സംരക്ഷണം, പുതിയ ജോബ്‌ ഓഫർ, പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരാവുന്ന അവസരങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ട ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ മാനസികമായ വൈഷമ്യങ്ങൾ ഈ അവസരം കൂടുതൽ ശ്രദ്ധിക്കേണ്ട അവസ്ഥയാണ്‌. . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, പല വിധ കാര്യങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, . എന്നിവാ പ്രതീക്ഷിക്കുക. സഹ പ്രവര്ത്തകരും ആയുള്ള ചർച്ചകൾ, ടീം ജോലികൾ, ട്രെയിനിങ്ങുകൾ, ആശയ വിനിമയം കൊണ്ടുള്ള പുതിയ ജോലികൾ, എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക .ഭാവി ജീവിതത്തെ കുറിച്ചുള്ള പുതിയ പ്ലാനുകൾ ഈ ആഴ്ച ഉണ്ടാകാം. പുതിയ ടീമിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള പിന്മാറ്റം . പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. ഇവയിൽ എല്ലാം തന്നെ തിരുത്തലുകളും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ ലോങ്ങ്‌ ടേം ബന്ധങ്ങൾക്ക് ഈ ആഴ്ച വളരെ അധികം പ്രാധാന്യം ഉണ്ട്. പുതിയ ടീമിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള പിന്മാറ്റം . പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. ജോലിയിലും പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക, പുതിയ അവസരങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം ലഭിക്കുന്ന സാഹചര്യം, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ , ജോലി സ്ഥലത്തുള്ള ചർച്ചകൾ, എഴുത്ത്, ആശയ വിനിമയം, അനാലിസിസ്, അക്കൗണ്ടിങ് എന്നാ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . ഇവയിൽ എല്ലാം തിരുത്തലുകളും ഉണ്ടാകും.

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
നാടകപരിശീലനത്തിന് ഇടയിൽ പെൺകുട്ടികളോട് കൊഞ്ചി കുഴയലും അർഥം വച്ചുള്ള സംസാരവും പതിവ്; കലോത്സവത്തിനിടെ പെൺകുട്ടികളുടെ ഗ്രീൻ റൂമിൽ കയറി വസ്ത്രം മാറുന്നത് മൊബൈലിൽ പകർത്തൽ; പോരാത്തതിന് പ്രണയാഭ്യർഥനയും; കുടുങ്ങിയത് പത്താം ക്ലാസുകാരിയെ അശ്ലീല ദൃശ്യങ്ങൾ കാട്ടുകയും അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തുകയും ചെയ്തപ്പോൾ; ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ
വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശ മലയാളിയുടെ പുതുപുത്തൻ കാറ് കരിങ്കല്ല് ഉരച്ച് കേടുവരുത്തിയത് സ്ഥലത്തെ വികാരിയച്ചൻ; പള്ളിക്ക് സമീപം പാർക്ക് ചെയ്ത മാരുതി ബെലേനോ കുത്തി നശിപ്പിച്ചത് തന്റെ കാറിന് വഴിമുടക്കിയായപ്പോൾ; കോന്നിയിൽ അച്ചൻ കുടുങ്ങിയത് ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞപ്പോൾ; റിപ്പയർ കാശും തൽക്കാലം പകരം കാറും നൽകി തടിയൂരാൻ ശ്രമം
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
'ഖുർആനിൽ ഉടനീളം ലക്ഷണമൊത്ത വർഗീയതകൾ അല്ലാതെ ഒന്നും ഞാൻ കണ്ടിട്ടില്ല; അത് മൂന്നുവാചകങ്ങളിൽ കൂടി, മൂന്നുമിനുട്ടുകൊണ്ട് തെളിയിക്കാൻ തയ്യാറാണ്; എന്നെ മതരഹിത ജീവിതത്തിലേക്ക് നയിച്ച ഘടകങ്ങൾ ഖുർആനിലെ വൈരുധ്യങ്ങളും വിദ്വേഷങ്ങളും തന്നെയാണ'; ഇസ്ലാം മാനവികതയുടെ മതമാണെന്ന് പറയുന്ന ആരുമായും സംവാദത്തിന് തയ്യാർ'; കെ എൽ എഫിൽ തീപാറുന്ന വാദമുഖങ്ങൾ ഉയർത്തി ജാമിദ ടീച്ചർ; ഇസ്ലാമിസ്റ്റുകളുടെ ആക്രോശങ്ങൾക്കിടയിൽ സ്വതന്ത്ര ചിന്തക പുറത്തുപോയത് പൊലീസ് സംരക്ഷണത്തിൽ
റോബർട്ട് വധേരയുമായുള്ള ബന്ധം വിശദീകരിക്കാൻ എൻഫോഴ്‌സ്‌മെന്റ് സമൻസ് അയച്ചപ്പോൾ താൻ അമേരിക്കയിൽ ചികിത്സയിലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി; താൻ ആദ്യം വധേരയെ കണ്ടുമുട്ടിയത് സോണിയയുടെ പേഴ്‌സണൽ അസിസ്റ്റന്റ് മാധവൻ വഴിയെന്ന് സി.സി.തമ്പി മൊഴി നൽകിയപ്പോൾ വധേരയുടെ മൊഴി താൻ തമ്പിയെ ആദ്യമായി കണ്ടത് എമിറേറ്റ്‌സ് ഫ്‌ളൈറ്റിൽ വച്ചെന്ന്; പ്രവാസി മലയാളി വ്യവസായിയെ ഇഡി അറസ്റ്റ് ചെയ്തത് മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത്; തമ്പി വധേരയുടെ ബിനാമിയെന്നും ഇഡി
'സിനിമയിൽ നിന്ന് കിട്ടാനുള്ളതെല്ലാം കിട്ടി കഴിഞ്ഞ് വർഷങ്ങൾക്കു ശേഷം വീണ്ടും വേറേതെങ്കിലും വേദിയിൽ ഇരുന്ന് ഇതേ പോലെ ഖേദം പ്രകടിപ്പിക്കുമെന്നു തന്നെ പ്രതീക്ഷിക്കുന്നു; ഞങ്ങൾക്ക് അറിയാമായിരുന്നു പാർവതിയെ പോലെ ഉള്ളവർ തിരിച്ച് പുരക്കകത്ത് കയറുമെന്നും ഞങ്ങള് പിന്നേം അനീതികൾക്ക് എതിരെ തെരുവിൽ മഞ്ഞ് കൊള്ളമെന്ന്'; ഇസ്‌ലാമോഫോബിയ വിവാദത്തിൽ പാർവതിക്കെതിരെ അലീന ആകാശമിട്ടായി
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
'ഒറ്റയടിക്ക് നൂറോളം ഐസിസുകാരെ ഞങ്ങൾ നരകത്തിലേക്ക് അയച്ചു; ഒരു സ്ത്രീയാൽ വധിക്കപ്പെട്ടാൽ നേരിട്ട് നരകത്തിൽ പോകുന്ന അവർക്ക് ഇതിനേക്കാൾ വലിയ തിരിച്ചടി കൊടുക്കാനില്ല'; കലാഷ്നിക്കോവും മെഷീൻഗണ്ണുമേന്തി സിറിയൻ മലനിരകളിൽ ഈ വനിതകളുടെ ആഹ്ലാദം; സിറിയൻ സൈന്യവും ഇസ്ലാമിക ഭീകരവാദികൾക്കും ഇടയിൽപെട്ടിട്ടും അവർ തോക്കെടുത്ത് പോരാടി ജയിക്കുന്നു; തിരിച്ചുവരാൻ ഒരുങ്ങിയ ഐസിസിനെ തീർത്ത തോക്കെടുത്ത സുന്ദരിമാരുടെ കഥ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ