Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വർഷഫലം തുലാം മുതൽ മീനം വരെ: ഡിസംബർ അവസാനവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

വർഷഫലം തുലാം മുതൽ മീനം വരെ: ഡിസംബർ അവസാനവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

വർഷഫലം തുലാം മുതൽ മീനം വരെ

ലിബ്ര:/തുലാം 

ടുത്ത രണ്ടര വര്ഷം, കുടുംബ ജീവിതം, വീട്, കുടുംബാംഗങ്ങൾ എന്നിവ നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്ര ബിന്ദുവായി തീരുന്ന അവസ്ഥയാണ്. ശനി മുതിരന്ന വ്യക്തികളെ സൂചിപ്പിക്കുന്നു, അതിനാൽ വീട്ടിലെ മുതിർന്ന വ്യക്തികളുടെ ജീവിതത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകുന്ന സമയം ആണ് ഇനി വരുന്ന രണ്ടര വർഷക്കാലം. ഈ ശ്രദ്ധ കൂടുതലും മുതിർന്ന സ്ത്രീകളുടെ കാര്യതിലാകുകയും ചെയ്യും. പല വിധത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകളിൽ ഈ രണ്ടര വർഷക്കാലം ശ്രദ്ധിക്കേണ്ടതായി വരാം. വീട് വില്പന, വാങ്ങൽ, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ ഇവയിലും ശ്രദ്ധ ഉണ്ടാകും. ഇവയിൽ നിന്നു പല അവസരങ്ങളും ഉയർന്ന വരാം.  റീ ലൊക്കേഷൻ,  സ്വകാര്യ ജീവിതം മെച്ചപ്പെടുത്താൻ ഉള്ള പല അവസരങ്ങൾ ജീവിത ശൈലി മെച്ചപ്പെടുത്താൻ ഉള്ള ശ്രമം എന്നിവ എല്ലാം ഈ രണ്ടര വർഷക്കാലം ഉണ്ടാകുന്നതാണ്. മാര്ച് മുതൽ ജൂൺ വരെ ഉള്ള സമയം കുടുംബ൦ വീട് എന്നിവയ്ക്ക് മേൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും, വീടിനു വേണ്ടി ഉള്ള നിരവധി ചെലവ് നിങ്ങൾക്ക് ഏറ്റെടുക്കേണ്ടി വന്നേക്കാം. ജോലി സ്ഥലം അടുത്ത രണ്ടര വർഷക്കാലം അല്പം സെൻസിറ്റീവ് ആയ അവസ്ഥയിൽ ആണ്. അതിനാൽ ജോലിയിൽ നിന്നുള്ള വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാകുക.  പുതിയ ജോലി, പുതിയ ഉത്തര വാദിതങ്ങൾ എന്നിവ ഉണ്ടാകാം, അവയിൽ മെച്ചപ്പെട്ൽ ആവശ്യം ആയി വരുന്നതാണ്. ഈ രണ്ടര വർഷക്കാലം, സാധാരണയിലും അധികമായി ജോലിയെ കുറിച്ചുള്ള ആശങ്ക ഉണ്ടാകാം. അതിനാൽ സുരക്ഷിതമായ റോളിൽ, അവസ്ഥയിൽ ജോലിയിൽ ആയിരിക്കുവാൻ ശ്രമിക്കണം. പുതിയ ജോലിക്കുള്ള സാഹചര്യങ്ങൾ കൂടുതൽ യാഥാർഥ്യം ആയിരിക്കുകയില്ല. അതുകൊണ്ട് യാതൊരു പുതിയ അവസരതിലെക്കും എടുത്ത് ചാടാൻ പാടുള്ളതല്ല.  സഹ പ്രവർത്തകരുമായി വളരെ പ്രൊഫഷനൽ ആയിടുള്ള  ബന്ധത്തെ ക്കാൾ, കൂടുതലായി ഒന്നും പ്രതീക്ഷികാനോ, അല്ലെങ്കിൽ ചെയ്യുവാനോ പാടുള്ളതല്ല. വളരെ നീണ്ട പ്രോജക്ക്ട്ടുകളിൽ ദീർഘ കാലം പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകും. സഹോദരങ്ങളുടെ ജീവിതത്തിലും പുതിയ സംഭവങ്ങൾ ഉണ്ടാകും.  നിരവധി യാത്രകൾ, ഈ 2020.ന്റെ പ്രത്യേകതയായിരിക്കും, ദൂര യാത്രകൾ, ചെറു യാത്രകൾ, എന്നിവ കൊണ്ട് ഈ വര്ഷം നിങ്ങളുടെ ജീവിതം വരെ തിരക്ക് നിറഞ്ഞതായിരിക്കും,. ഈ വര്ഷം നിങ്ങൾ പുതിയ ഇലെക്ട്രോനിക് ഉപകരണങ്ങൾ, വാഹനം, എന്നിവയും വാങ്ങുന്നതാണ്. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള സ്വപ്നങ്ങളും പ്രവർത്തികളും ഈ വര്ഷം ധാരാളം ഉണ്ടാകും.  പുതിയ കോഴ്സുകൾ പഠിക്കാനുള്ള നല്ല അവസരം, പരീക്ഷകളിൽ നല്ല പ്രദർശനം കാഴ്ച വക്കാൻ ഉള്ള അവസരവും ഈ വര്ഷം ഉണ്ടാകുന്നതാണ്. പുതിയ ബിസിനസ് കൊണ്ടാക്ക്ടുകൾ, നെറ്റവർക്കിങ് ജോലികൾ എന്നിവയും ഈ വര്ഷം പ്രതീക്ഷിക്കുക. പക്ഷെ വിവാഹ ബന്ധം, പ്രേമ ബന്ധ൦ എന്നിവയിൽ നിന്നുള്ള പല വെല്ലുവിളികളും നിങ്ങളെ കാത്തിരിക്കുന്നു  പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്നുള്ള പ്രശ്നങ്ങൾ, എന്നിവ തെളിഞ്ഞു നിൽക്കുന്ന വർഷമാണ്‌ 2020.അതോടൊപ്പം തന്നെ പുതിയ ലോങ്ങ്‌ ടേം ജോലികൾ, ലോങ്ങ്‌ ടേം വ്യക്തി ബന്ധങ്ങൾ,  ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, എയർ ആൻഡ്‌ സ്പേസ് രംഗത്ത് ജോലി ചെയ്യുന്നവർക്കുള്ള നിരവധി അവസരങ്ങൾ ഈ വര്ഷം ഉണ്ടാകും. ഇന്റർനാഷനൽ ഗ്രൂപുകളുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള നിരവധി അവസരങ്ങൾ നിങ്ങൾക്ക് ഉണ്ടാകും. സാമ്പത്തിക സ്ഥിതി ഭദ്രം ആകണം എങ്കിൽ നിങ്ങൾ കിണഞ്ഞു പരിശ്രമിക്കേണ്ടി വരും. സാമ്പത്തിക വിഷയങ്ങളുടെ കാഠിന്യം സെപ്റ്റംബർ മുതലാണ്‌ കൂടുതൽ ദ്രിശ്യ്മാകുക. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ശ്രമം, പല വിധ സാമ്പത്തിക അട്ജസ്റ്മെന്റുകൾ എല്ലാം ഈ ഒരു വര്ഷം ഉണ്ടാകും.

സ്കൊര്പിയോ /വൃശ്ചികം 

ടുത്ത രണ്ടര വർഷക്കാലം നിങ്ങളുടെ സഹോദരങ്ങലുമായുള്ള ബന്ധം കൂടുതൽ ശ്രദ്ധ നേടുന്നതാണ്,. ശനി മകര൦ രാശിയിൽ രണ്ടര വർഷക്കാലം സ്ഥിതി ചെയ്യുമ്പോൾ, നിങ്ങളുടെ സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരുടെ ജീവിതത്തിൽ നിങ്ങൾ കൂടുതൽ ഇടപെടലുകൾ നടത്തുന്നതാണ്. പല പരിവർത്തനങ്ങളും അവരുടെ ജീവിതത്തിൽ വന്നു ചേരും. അവരുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തേണ്ട സാഹചര്യം ആണ്. അത് പോലെ നിരവധി ചെറു യാത്രകൾ, ചെറു പ്രോജക്ക്ട്ടുകൾ എന്നിവയിൽ പ്രവർത്തിക്കേണ്ട നിരവധി സാഹചര്യങ്ങൾ ഉണ്ടാകാം, ഇവ എല്ലാം തന്നെ ആശയ വിനിമയം, മീഡിയ , സെയ്ല്സ്, മാർക്കറ്റിങ്, ഐ .റ്റി എന്നിവയിൽ നിന്ന് ആയിരിക്കും. ഇല്കെട്രോനിക് ഉപകരണങ്ങൾ ,യാത്ര ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരം , എന്നിവയും ഈ വര്ഷം ഉണ്ടാകുന്നതാണ്. സ്വന്തം സംരംഭങ്ങൾ തുടങ്ങാനും, മെച്ചപ്പെടുത്താനും ഉള്ള നിരവധി അവസരങ്ങളും ഈ വര്ഷം ഉണ്ടാകാം.  അതോടൊപ്പം തന്നെ കുട്ടികളുടെ മേലുള്ള ശ്രദ്ധ ഈ വര്ഷം പല കാരണങ്ങൾ കൊണ്ടും വര്ധിക്കുന്നതാണ്.  പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ നിന്നുള്ള പല തരം വെല്ലുവിളികളും ഈ വര്ഷം ദ്രിശ്യമാകും. റിസ്കി ആയിട്ടുള്ള പ്രോജക്ക്ട്ടുകളിൽ നിന്നും പല തരം കഷ്ടപ്പാടുകളും ഉണ്ടാകുന്നതാണ്. ദൂര യാത്രകൾ, ദൂര ദേശത് നിന്നുള്ള ജോലികൾ എന്നിവയെല്ലാം ഈ അവസരം ഉണ്ടാകുന്നതാണ്. തീർത്ഥ യാത്രകൾ,  മീഡിയ മാസ് കമ്യൂണിക്കേഷൻ  രംഗത്ത് നിന്നുള്ള ജോലികൾ, ഇവയെല്ലാം പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം ഈ വര്ഷം അധികരിക്കുന്നതാണ് . സാമ്പത്തിക വിഷയങ്ങൾ ഈ വര്ഷം കൂടുതൽ ശ്രദ്ധ നേടുന്നതാണ്. പുതിയ പാർട്ട്‌ ടൈം ജോലികൾക്ക് ഉള്ള നിരവധി അവസരങ്ങൾ, ഉപരി പഠനത്തിനുള്ള അവസരം,  വിചാരിക്കാതെ സമയത്തുള്ള വരവും ചിലവും എല്ലാം ഈ വര്ഷം പ്രതീക്ഷിക്കുക. ജോലിയിൽ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ ഏറ്റെടുക്കേണ്ടി വരും. ജോലി സ്ഥലത്ത് വിപുലീകരണം ഉണ്ടാകുന്നതാണ്.  സഹ പ്രവർത്തകരുമായുള്ള ബന്ധതിന്മേൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. പല അവസരങ്ങളിലും, അവർ നിങ്ങലിൽ നിന്ന് കൂടുതൽ പ്രതീക്ഷകൾ വച്ചേക്കാം. സാമ്പത്തികമായ പല തരം ക്രയ വിക്രയങ്ങൾ  ഈ വര്ഷം ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ, ടാക്ജ്, പി. എഫ്  എന്നിവയിൽ നിന്നുള്ള തിരുത്തലുകൾ എല്ലാം ഈ വര്ഷം സാധ്യമാണ്. ബിസിനസ്/ജീവിത പങ്കാളിയും ആയുള്ള ബന്ധം കൂടുതൽ സെൻസിറ്റീവ് ആകുന്നതാണ്. അതിനാൽ ഈ ബന്ധത്തിൽ റിസ്കുകൾ എടുക്കാൻ പാടുള്ളതല്ല. 

സാജിട്ടെരിയാസ്/ധനു

അടുത്ത രണ്ടര വർഷകാല൦ സാമ്പത്തിക വിഷയങ്ങൾ നിങ്ങളുടെ ജീവിതത്തില് പ്രധാന വിഷയം ആകും. മാര്ച് മുതൽ ജൂൺ വരെ സാമ്പത്തിക വിഷയങ്ങളുടെ നില വളരെ സെൻസിറ്റീവ് ആകുന്നതാണ്. അതിനാൽ, ഇപ്പോഴേ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതാണ്. പല തരം ചെലവ് ഈ രണ്ടര വർഷക്കാലം നിങ്ങളുടെ പിന്നാലെ ഉണ്ടാകും, അവ അത്ര എളുപ്പം ആയിരിക്കുകയില്ല . അതിനാൽ അടുത്ത കുറെ നാൾ കൂടുതൽ സേവ് ചെയ്തു വക്കുന്നതിൽ ആയിരിക്കണം നിങ്ങളുടെ ശ്രദ്ധ. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള ശ്രമം, നിങ്ങളുടെ ആത്മാഭിമാനം  സംരക്ഷിക്കാൻ ഉള്ള കഠിന ശ്രമം, തല്ഫലംയി ഉണ്ടാകുന്ന വാക് തർക്കങ്ങൾ,  എന്നിവ യഥേഷ്ടം ഈ വര്ഷം ഉണ്ടാകുന്നതാണ്. ബിസിനസ്/ജീവിത പങ്കാളിയും ആയുള്ള ബന്ധവും ഈ അവസരം കൂടുതൽ ശ്രദ്ധ നേടുന്നതാണ്.  ഈ ബന്ധങ്ങൾ എല്ലാം തന്നെ വളരെ സെൻസിറ്റീവ് അയ അവസ്ഥയിലൂടെ കടന്നു പോകും. അതിനാൽ ബന്ധങ്ങളിന്ലെ ഉള്ള റിസ്കുകൾ ഒഴിവാക്കുക. പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങൾ, വിദേശത്ത നിന്നുള്ള ജോലികൾ,  ആത്മീയ യാത്രകൾ എന്നിവയും ഈ വര്ഷം പ്രതീക്ഷിക്കുക. നിങ്ങളുടെ ശാരീരിരിക ആരോഗ്യം ഈ വര്ഷം കൂടുതൽ ശ്രദ്ധ നേടുന്നതാണ്. കുട്ടികളുടെ കാര്യത്തിൽ ഈ വര്ഷം കൂടുതൽ ശ്രദ്ധ വേണ്ടി വരും. അവരുടെ ആരോഗ്യം, പരിപോഷണം എന്നിവ കൂടുതലായി ശ്രദ്ധിക്കേണ്ടതായി വരുന്നതാണ്. ക്രിയെറ്റീ വ് രംഗത്ത് നിന്നുള്ള നിരവധി ജോലികൾ ഈ വര്ഷം നിങ്ങളെ തേടി എത്തുന്നതാണ്.  കല ആസ്വാദനം എന്നാ രംഗത്ത് ജോലി ചെയ്യുന്നവർക്കുള്ള പല അവസരങ്ങളും ഉണ്ടാകാം.  ഇടക്കിട ഉള്ള ധന ലാഭവും ഈ ജോലികളിൽ നിന്ന് ലഭിക്കുന്നതാണ്. ഉപരി പഠനം, രാഷ്ട്രീയ രംഗത്ത് നിന്നുള്ള അവസരങ്ങൾ എന്നിവയും ഈ വര്ഷം ഉണ്ടാകും. എന്നാൽ വിവാഹ ജീവിതം പ്രേമ ബന്ധം എന്നിവയിൽ നിന്നുള്ള പല തരം വെല്ലു വിളികളും പ്രതീക്ഷിക്കുക. ദൂര യാത്രകൾ, വിദേശത് നിന്നുള്ള പ്രോജക്ക്ട്ടുകൾ,  ആത്മീയ യാത്രകൾ, മീഡിയ മാസ് കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക. 

കേപ്രികോൺ/മകരം

ടുത്ത രണ്ടര വർഷക്കാലം, നിങ്ങളുടെ വ്യക്തി ജീവിതം വളരെ അധികം പരിവര്തനതിലൂടെ കടന്നു പോകുന്നതാണ്. ശാരീരിരിക ആരോഗ്യം , മാനസിക ആരോഗ്യം എന്നിവ വളരെ അധികം വ്യതിയനതിലൂടെ കടന്നു പോകുന്നതാണ്. അതിനാൽ യാതൊരു വിധത്തിൽ ഉള്ള രിസ്കുകളും എടുക്കാതിരിക്കുക. പുരോഗമനം അല്പം സാവധാനം ആയിരിക്കാനുള്ള സാധ്യത ഉണ്ട്, പക്ഷെ ഇപ്പോൾ ലഭിക്കുന്ന സകല പുരോഗമനവും ജീവിതകാലം നിങ്ങളുടെ ഒപ്പം ഉണ്ടാകുന്നതാണ്. ചെറു യാത്രകൾ, നിരവധി ചെറു പ്രോജക്ക്ട്ടുകൾ  സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവർക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരം, യാത്രഉപകരണങ്ങൾ, ഇലെക്ട്രോനിക് ഉപകരണങ്ങൾ എന്നിവ വാങ്ങാൻ ഉള്ള അവസരം ഇവയെല്ലാം ഈ വര്ഷം ഉണ്ടാകുന്നതാണ് . മീഡിയ കമ്യൂണിക്കേഷൻ എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നിരവധി അവസരങ്ങളും ഈ വര്ഷം ഉണ്ടാകാം. ബന്ധ്ങ്ങളിന്മേലും ഈ വര്ഷം കൂടുതൽ ശ്രദ്ധിക്കേണ്ടി വരുന്നതാണ്. നിങ്ങളുടെ വിവാഹ ബന്ധം, ബിസിനസ് ബന്ധങ്ങൾ, മറ്റു പല സാമൂഹിക ബന്ധങ്ങളിന്മേലും പല വിധത്തിലുള്ള സന്കീരനതകൾ ഉണ്ടാകാം. പുതിയ ജോലിക്ക് വേണ്ടി കൂടുതൽ ശ്രമിക്കേണ്ടി വരുന്നതാണ്. ജോലി സ്ഥലത്ത് പല തരത്തിൽ ഉള്ള സമ്മർദ്ദം ഉണ്ടാകാം. നിങ്ങളുടെ അധികാരികളും ആയുള്ള ചർച്ചകൾ വളരെ അധികം സങ്കീർണം ആയി തീരാം. അതിനാൽ നിങ്ങളുടെ അഭിപ്രായപ്രകടനം ശ്രദ്ധിച്ചു വേണം.  നിങ്ങളുടെ മാനസിക ആരോഗ്യം ഈ വര്ഷം മുഴിവൻ വളരെ സെൻസിറ്റീവ് ആയ അവസ്ഥയിൽ ആണ്.  പല വിധത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകളിൽ ഈ രണ്ടര വർഷക്കാലം ശ്രദ്ധിക്കേണ്ടതായി വരാം. വീട് വില്പന, വാങ്ങൽ, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ ഇവയിലും ശ്രദ്ധ ഉണ്ടാകും. ഇവയിൽ നിന്നു പല അവസരങ്ങളും ഉയർന്ന വരാം.  റീ ലൊക്കേഷൻ,  സ്വകാര്യ ജീവിതം മെച്ചപ്പെടുത്താൻ ഉള്ള പല അവസരങ്ങൾ ജീവിത ശൈലി മെച്ചപ്പെടുത്താൻ ഉള്ള ശ്രമം എന്നിവ എല്ലാം ഈ രണ്ടര വർഷക്കാലം ഉണ്ടാകുന്നതാണ്. മാര്ച് മുതൽ ജൂൺ വരെ ഉള്ള സമയം കുടുംബ൦ വീട് എന്നിവയ്ക്ക് മേൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും, വീടിനു വേണ്ടി ഉള്ള നിരവധി ചെലവ് നിങ്ങൾക്ക് ഏറ്റെടുക്കേണ്ടി വന്നേക്കാം ജോലിയിൽ നിന്നും കൂടുതൽ സമ്മർദ്ദങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകുക. ഇത് വരെ ചെയ്ത പോലെ ലഘു ആയ അന്തരീക്ഷ്കത്തിൽ ആയിരിക്കുകയില്ല ഇനി ഉള്ള കാലം ജോലി ചെയ്യുക. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസ്ഥ, പുതിയ സാമ്പത്തിക ക്രയ വിക്രയങ്ങൾ എന്നിവ എല്ലാം തന്നെ ഈ വര്ഷം പ്രതീക്ഷിക്കുക. 

അക്വരിയ്സ്/കുംഭം 

ടുത്ത ഒരു വർഷക്കാല൦ നിങ്ങളുടെ മാനസിക ആരോഗ്യത്തിനു മേൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്.  സാമ്പത്തിക വിഷയങ്ങളുടെ മേലും കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. മാര്ച് മുതൽ ജൂൺ വരെ സാമ്പത്തിക വിഷയങ്ങളുടെ നില വളരെ സെൻസിറ്റീവ് ആകുന്നതാണ്. അതിനാൽ, ഇപ്പോഴേ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതാണ്. പല തരം ചെലവ് ഈ രണ്ടര വർഷക്കാലം നിങ്ങളുടെ പിന്നാലെ ഉണ്ടാകും, അവ അത്ര എളുപ്പം ആയിരിക്കുകയില്ല . അതിനാൽ അടുത്ത കുറെ നാൾ കൂടുതൽ സേവ് ചെയ്തു വക്കുന്നതിൽ ആയിരിക്കണം നിങ്ങളുടെ ശ്രദ്ധ. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള ശ്രമം, നിങ്ങളുടെ ആത്മാഭിമാനം  സംരക്ഷിക്കാൻ ഉള്ള കഠിന ശ്രമം, തല്ഫലംയി ഉണ്ടാകുന്ന വാക് തർക്കങ്ങൾ,  എന്നിവ യഥേഷ്ടം ഈ വര്ഷം ഉണ്ടാകുന്നതാണ്.  ബിസിനസ്/ജീവിത പങ്കാളിയും ആയുള്ള ബന്ധവും ഈ അവസരം കൂടുതൽ ശ്രദ്ധ നേടുന്നതാണ്.  ഈ ബന്ധങ്ങൾ എല്ലാം തന്നെ വളരെ സെൻസിറ്റീവ് അയ അവസ്ഥയിലൂടെ കടന്നു പോകും. അതിനാൽ ബന്ധങ്ങളിന്ലെ ഉള്ള റിസ്കുകൾ ഒഴിവാക്കുക. പുതിയ ജോലിക്ക് വേണ്ടി നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ എടുക്കാൻ പാടുള്ളതല്ല. സഹ പ്രവർത്തകരും ആയുള്ള സംവാദം കൂടുതൽ ശ്രദ്ധിക്കേണ്ട സാഹചര്യം ഉണ്ടാകും. ദൂര യാത്രകൾ, ദൂര ദേശത് നിന്നുള്ള ജോലികൾ എന്നിവയെല്ലാം ഈ അവസരം ഉണ്ടാകുന്നതാണ്. തീർത്ഥ യാത്രകൾ,  മീഡിയ മാസ് കമ്യൂണിക്കേഷൻ  രംഗത്ത് നിന്നുള്ള ജോലികൾ, ഇവയെല്ലാം പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം ഈ വര്ഷം അധികരിക്കുന്നതാണ് . സാമ്പത്തിക വിഷയങ്ങൾ ഈ വര്ഷം കൂടുതൽ ശ്രദ്ധ നേടുന്നതാണ്പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്നുള്ള പ്രശ്നങ്ങൾ, എന്നിവ തെളിഞ്ഞു നിൽക്കുന്ന വർഷമാണ്‌ 2020.അതോടൊപ്പം തന്നെ പുതിയ ലോങ്ങ്‌ ടേം ജോലികൾ, ലോങ്ങ്‌ ടേം വ്യക്തി ബന്ധങ്ങൾ,  ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, എയർ ആൻഡ്‌ സ്പേസ് രംഗത്ത് ജോലി ചെയ്യുന്നവർക്കുള്ള നിരവധി അവസരങ്ങൾ ഈ വര്ഷം ഉണ്ടാകും. ഇന്റർനാഷനൽ ഗ്രൂപുകളുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള നിരവധി അവസരങ്ങൾ നിങ്ങൾക്ക് ഉണ്ടാകും.ചെറു യാത്രകൾ, നിരവധി ചെറു പ്രോജക്ക്ട്ടുകൾ  സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവർക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരം, യാത്രഉപകരണങ്ങൾ, ഇലെക്ട്രോനിക് ഉപകരണങ്ങൾ എന്നിവ വാങ്ങാൻ ഉള്ള അവസരം ഇവയെല്ലാം ഈ വര്ഷം ഉണ്ടാകുന്നതാണ് . മീഡിയ കമ്യൂണിക്കേഷൻ എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നിരവധി അവസരങ്ങളും ഈ വര്ഷം ഉണ്ടാകാം.ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, പ്രേമ ബന്ധം, വിവാഹം ബന്ധം എന്നിവയിൽ പുതിയ നീക്കങ്ങൾ, എന്നിവയെല്ലാം ഈ വര്ഷം ഉണ്ടാകാ. 

പയ്സീസ്/മീനം 

പുതിയ ലോങ്ങ്‌ ടേം ജോലികൾ, ലോങ്ങ്‌ ടേം വ്യക്തി ബന്ധങ്ങൾ,  ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, എയർ ആൻഡ്‌ സ്പേസ് രംഗത്ത് ജോലി ചെയ്യുന്നവർക്കുള്ള നിരവധി അവസരങ്ങൾ ഈ വര്ഷം ഉണ്ടാകും. ഇന്റർനാഷനൽ ഗ്രൂപുകളുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള നിരവധി അവസരങ്ങൾ നിങ്ങൾക്ക് ഉണ്ടാകും. പുതിയ ടീമിൽ പ്രവർത്തിക്കാൻ ഉള്ള അവസരം, പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങൾ,  ദൂര ദേശത് നിന്നുള്ള ജോലികൾ, ക്രിയേറ്റീവ് ജോലികൾ, എന്നിവ എല്ലാം ഈ അവസരം ഉണ്ടാകും. നിങ്ങളുടെ വ്യക്തിജീവിത രൂപാന്തരപ്പെടുന്ന ദിവസങ്ങളാണ് ഇനി ഉള്ളത്. പുതിയ ഉത്തര വാദിതങ്ങൾ, ജോലി സ്ഥലത്തും, വ്യക്തി ജീവിതത്തിലും ഏറ്റെടുക്കേണ്ടി വരുന്നതാണ്. ജോലിയിൽ നിങ്ങളുടെ കഴിവ് തെളിയിക്കാൻ ഉള്ള നിരവധി അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.  ക്രിയേറ്റീവ് ജോലികൾക്ക് വളരെ അധികം സാധ്യതകൾ ആണുള്ളത്. ഉപരി പഠനം,  പരീക്ഷകൾ എന്നിവയും ഈ അവസരം സാധ്യമാണ്. എന്നിരുന്നാലും ഈ വിഷയങ്ങളിൽ എല്ലാം തന്നെ അല്പം തടസങ്ങളും ഉണ്ടാകാം. സ്വന്തം സംരംഭങ്ങൾ ഉള്ളവർക്ക് ഈ വര്ഷം അല്പം റിസ്കി ആണ്. അതിനാൽ ആലോചന ഇല്ലാതെ ഒരു തീരുമാനവും എടുക്കാൻ പാടുള്ളതല്ല. പെട്ടെന്നുള്ള ലാഭം പ്രതീക്ഷിച്ചു യാതൊരു സംരംഭാങ്ങളിലെക്കും എടുത്തു ചാടാൻ പാടുള്ളതല്ല.  രാഷ്ട്രീയം, പബ്ലിക് ഡൊമൈൻ എന്നിവയിൽ ജോലി ചെയ്യുന്നവർക്ക് സെപ്റ്റംബർ വരെ വളരെ അധികം അവസരങ്ങൾ ലഭിക്കുന്നതാണ്. പല തരത്തിൽ ഉള്ള സാമ്പത്തിക ക്രയ വിക്രയങ്ങൾ ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. അവ മിക്കതും ലോങ്ങ്‌ ടേം അടിസ്ഥാനത്തിൽ ഉള്ളവയും ആയിരിക്കും. സാമ്പത്തിക വിഷയങ്ങളിൽ നല്ല അച്ചടക്കം ഈ രണ്ടര വർഷവും ആവശ്യമാകും. അല്ലെങ്കിൽ ദീർഘ നാളേക്ക് ഉള്ള സാമ്പത്തിക പ്രയാസങ്ങൾ വന്നു ചേരാം. പല വിധത്തിൽ ഉള്ള കൊടുക്കൽ വാങ്ങലുകൾ ഈ അവസരം നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തിലും നിരവധി വെല്ലുവിളികൾ ഉണ്ടാകാം. പങ്കാളിത ബന്ധത്തെ കുറിച്ചുള്ള ചർച്ചകളിൽ സംയമനം ആവശ്യമാകും, പെട്ടന്നുള്ള പല തീരുമാനങ്ങളും ഈ ബന്ധത്തിൽ നിന്ന് ഉണ്ടാകുന്നതാണ്.ജോലി സ്ഥലത്ത് പുതിയ റോൾ ഏറ്റെടുക്കാനുള്ള ശ്രമം, എന്നിവയാണ് പുതു വർഷത്തിന്റെ പ്രത്യേകത. ശനി സ്വന്തം രാശിയായ മകരത്തിൽ നിൽക്കുമ്പോൾ, കാര്യങ്ങൾ അത്ര എളുപ്പം ആകുകയില്ല. അതുകൊണ്ട് യാതൊരു എതിർപ്പുകളും ഇല്ലാത്ത ജോലി സ്ഥലത്ത് മെച്ചപ്പെട്ട  രീതിയിൽ ജോലി ചെയ്തില്ല എങ്കിൽ പല വിധത്തിൽ ഉള്ള തടസങ്ങൾ നിങ്ങളെ  തേടി വരാം.പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മോദി പിടിപ്പിക്കാൻ ഉള്ള അവസരം എന്നിവയും ഈ അവസരം വന്നെതാം.  വീട്ടിലെ മുതിർന്ന സ്ത്രീകളെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ ഈ അവസരം വേണ്ടി വരുന്നതാണ്. 

വാരഫലം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ വിഷയങ്ങൾഈ ആഴ്ച പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികൾ, ടീം ചർച്ചകൾ, പുതിയ റോൾ ഏറ്റെടുക്കാനുള്ള അധികാരികളുമായുള്ള ചർച്ചകൾ, നിങ്ങൾ ഇത് വരെ ചെയ്ത ജോലിയെ കുറിച്ചുള്ള വിലയിരുത്തലുകൾ, എന്നിവ പ്രതീക്ഷിക്കുക.  പുതിയ ജോലിയെകുറിച്ചുള്ള ആലോചന, നിലവിലുള്ള പ്രോജക്ക്ട്ടുകളിൽ മാറ്റങ്ങൾ വരുത്തേണ്ട സാഹചര്യം എന്നിവ കഴിഞ്ഞ ആഴ്ചയിലെ പോലെ ഈ ആഴ്ചയിലും തുടരും. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ   വിഷയങ്ങൾ കഴിഞ്ഞ ആഴ്ചയിലെ പോലെ ഈ ആഴ്ചയും വളരെ അധികം നീക്കങ്ങൾ നടക്കും. ദൂര യാത്രകളെ കുറിച്ചുള്ളപ്ലാനുകൾ,  ഉപരി പഠനത്തെ കുറിച്ചുള്ള ചർച്ചകൾ, എഴുത്ത് പ്രസിദ്ധീകരണം, നിഗൂഡ വിഷയങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ച, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും ഉണ്ടാകും. 

ജമിനി (മെയ് 21 - ജൂൺ 20)
കുറിച്ചുള്ളകണക്ക് കൂട്ടലുകൾ വളരെ അധികമാണ്. അധിക ചെലവ്നിയന്ത്രിക്കേണ്ട പലഅവസരങ്ങളുംവന്നേക്കാം. ലോണുകൾലഭിക്കാനും, നൽകാനും ഉള്ള അവസരങ്ങൾ, നിലവിൽ ഉള്ള ബാധ്യതകളെ ലഘൂകരിക്കാനുള്ള ശ്രമം, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, പങ്കാളിക്യോടുള്ള സീരിയസ് ചർച്ചകൾ. എന്നിവ ഉണ്ടാകും. നിക്ഷേപങ്ങളെകുറിച്ചുള്ള ചർച്ച. ജോയിന്റ് സ്വതിക്കളെ കുറിച്ചുള്ള കണക്ക്കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം,  പങ്കാളി ,  നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ,  കൊണ്ട്രാക്ട്ടുകൾഎന്നാ  വിഷയങ്ങൾ  ഈ അവസരം വളരെ പ്രധാന്മായിരിക്കും.  ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾപ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയതുടക്കങ്ങൾ ഉണ്ടാകും.  പുതിയ ബന്ധങ്ങൾ ഉണ്ടാകാവുന്ന അവസരമാണ്. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും  ബന്ധങ്ങൾ വളരെ അധികം ശ്രദ്ധ നേടും.  എഗ്രീമെന്റുകൾ, ജോബ്‌ ഓഫർ എന്നിവയുംപ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
കമ്യൂണിക്കേഷൻ, മീഡിയ, ഇലെക്ട്രോനിക്സ്, ടെക്നോളജിഎന്നാ മേഖലയിൽ നിന്നുള്ള ചെറു ജോലികൾ ഉണ്ടാകാം. സഹപ്രവർത്തകരുമായുള്ള ചർച്ചകൾ ഈ അവസരം പ്രധാനമാകും.  അവരുമായുള്ളചർച്ചകളിൽ നിന്ന് പല തരം വെല്ലുവിളികളും ഉണ്ടാകാം. അതിനാൽഅവരുമായി നടത്തുന്ന ആശയവിനിമയങ്ങളിൽ ശ്രദ്ധ വേണ്ടി വരും. പുതിയജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ആരോഗ്യം, സാമ്പത്തികബാധ്യതകൾ എന്നിവയും ഈ അവസരം ശ്രദ്ധ നേടും. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾക്ക് മേൽ ഈ ആഴ്ച മുതൽ കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. ടീം ജോലികൾ ക്രിയെറ്റീവ്   ജോലികൾ എന്നിവയില് പൂർത്തീകരണം സംഭവിക്കാം.  കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള അവസരം, . വിനോദ പരിപാടികൾ, നെറ്റ് വർക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. ഗ്രൂപ്പ് ബന്ധങ്ങളിൽ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളിൽ അധിക ശ്രദ്ധ വേണ്ടി വരും . പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, ലാഭത്തിനു വേണ്ടി ഉള്ള പ്രോജക്ക്ട്ടുകൾ എന്നിവ എല്ലാം ഈ അവസരം പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ കുടുംബ ജീവിതതിന്മേൽ ഈ ആഴ്ച മുതൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. കുടുംബം, വ്യക്തി ജീവിതം എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും.  കുടുംബ യോഗങ്ങൾ,  ബന്ധു ജന സമാഗമം എന്നിവയു൦ ഈ അവസരം പ്രതീക്ഷിക്കുക . മാതാ പിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോട് സീരിയസ് ചർച്ചകൾ ഉണ്ടാകും. പല തരം റിയൽ എസ്റ്റേറ്റ്‌  ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ,    വീട് മാറ്റം, വില്പന എന്നിവയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകും.  അതോടൊപ്പം തന്നെ ജോലിയിൽ ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
 മുതൽ നിങ്ങളുടെ ആശയ വിനിമയം, സഹോദരങ്ങൾ എന്നാ വിഷയങ്ങൾ കൂടുതൽ ശ്രദ്ധ നേടും.  ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. . സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി ഉള്ള കൂടുതൽ സംസാരവും ഉണ്ടാകാം. . സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം  ഉണ്ടാകും, പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും . ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ ജോലികളിൽ പൂർത്തീകരണം, ശാരീരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സാമ്പത്തിക ലാഭം ഈ അവസരം ലഭിക്കാൻ ഉള്ള നിരവധി സാധ്യതകൾ ഉണ്ട്. അതോടൊപ്പം തന്നെ  ചിലവുകളും വന്നു ചേരാം. പാർട്ട്‌  ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ജോലിയിൽ ഇപ്പോൾ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. . അൽപ നാളുകൾ കൂടി ഈ അവസ്ഥയിൽ നാം സഞ്ചരിക്കും.  പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത,  കുടുംബവുമായി ബന്ധപ്പെട്ടുള്ള സീരിയസ് ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം,  പുതിയ സാമ്പത്തിക പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ വ്യക്തി ജീവിതതിന്മേൽ സൂര്യന്റെ  സ്വാധീനം ഈ ആഴ്ച മുതൽ ഉണ്ടാകും.     നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവയെ കുറിച്ച് വികാര പരമായ നിലപാടുകൾ സ്വീകരിക്കും.  വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ബന്ധങ്ങളിൽ നിന്നും പൂർത്തീകരണം പ്രതീക്ഷിക്കാവുന്നതാണ്. ആരോഗ്യ, സൗന്ദര്യം എന്നിവ സംരക്ഷിക്കാനുള്ള ശ്രമവും ഉണ്ടാകും. പുതിയ പ്രേമ ബന്ധം,ഔദ്യോഗിക ബന്ധം എന്നിവ എല്ലാം ഈ ആഴ്ച മുതൽ പ്രതീക്ഷിക്കുക. ബിസിനസ് ബന്ധങ്ങൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവാ എല്ലാം ഈ അവസരം പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ മാനസിക സമ്മർദ്ദങ്ങളെ സൂര്യൻ  സ്വാധീനിക്കും.  ശാരീരിരിക അസ്വസ്ഥതകൾ, മാനസികമായ വെല്ലുവിളികൾ എന്നിവ അവസരം ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ,  ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും ഉണ്ടാകും. ജോലി , സഹ പ്രവർത്തകർ എന്നീ വിഷയങ്ങളും ഈ അവസരം സജീവമാകും. സഹ പ്രവര്തർ , അവരുടെ പെരുമാറ്റം എന്നിവയെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം,  പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പല വിധ ബാധ്യതകളെ  കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ലോങ്ങ്‌ ടേം ബന്ധങ്ങൾക്ക് വളരെ അധികം പ്രാധാന്യം ആണുള്ളത്. വ്യാഴ്ചം ലോങ്ങ്‌ ടേം ബന്ധങ്ങളുടെ മേഖലയെ സ്വാധീനിക്കുമ്പോൾ,. നിരവധി ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ നിങ്ങളെ തേടി എത്തുന്നതാണ്. പുതിയ ടീമിൽ ജോയിൻ ചെയ്യാൻ ഉള്ള അവസരങ്ങൾ,  പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം എന്നിവ എല്ലാം പ്രതീക്ഷിക്കുക.  കുട്ടികൾ , ചെറു ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകാം. ടെക്നിക്കൽ,ഫിനാൻസ് എന്നാ മേഖലയിൽ നിന്നുള്ള പല ജോലികളും ഈ ആഴ്ച  ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP