1 usd = 75.64 inr 1 gbp = 95.80 inr 1 eur = 85.41 inr 1 aed = 20.59 inr 1 sar = 20.14 inr 1 kwd = 245.55 inr

Jun / 2020
06
Saturday

എന്താണ് മേദിനി ജ്യോതിഷം; ഈ ജ്യോതിഷം വഴി യുദ്ധങ്ങൾ മഹാമാരി എന്നിവയെ കുറിച്ചൊക്കെ പറയാൻ കഴിയുമോ?

May 04, 2020 | 02:33 PM IST | Permalink



എന്താണ് മേദിനി ജ്യോതിഷം; ഈ ജ്യോതിഷം വഴി യുദ്ധങ്ങൾ മഹാമാരി എന്നിവയെ കുറിച്ചൊക്കെ പറയാൻ കഴിയുമോ?

ജയശ്രീ

ലോകത്ത് നടക്കുന്ന സംഭവങ്ങളെ കുറിച്ച് പറയുന്ന ജ്യോത്സ്യം ആണ് മേദിനി ജ്യോതിഷം, ഇംഗ്ലീഷ് ഭാഷയിൽ Mundane ജ്യോതിഷം എന്ന് പറയും. ഒരു വ്യക്തിയുടെ ജാതക വായനയും മേദിനി ജ്യോതിഷവും വേറെ വേറെ ആണ്. ജാതക൦ വായിക്കുന്ന ആൾക്ക് മേദിനി ജ്യോതിഷത്തെ കുറിച്ച് അറിയണം എന്നില്ല . ഒരു വലിയ ജനക്കൂട്ടത്തെ ബാധിക്കുന്ന കാര്യങ്ങളെ കുറിച്ച് മേദിനി ജ്യോതിഷത്തിൽ നിന്നാണ് മനസിലാക്കുക. ഈ ജ്യോതിഷത്തെ കുറിച്ച് കൂടുതൽ പറഞ്ഞിരിക്കുന്നത്, വരാഹ മിഹിരന്റെ ബ്രിഹദ് ജാതകം എന്നാ പുസ്തകത്തിൽ ആണ്.മഹാഭാരതയുദ്ധത്തെ കുറിച്ചും, രാമായണത്തിലും മേദിനി ജ്യോതിഷത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. 

രാജ്യത്ത് ഉണ്ടാകുന്ന അപകടങ്ങൾ, നേതാക്കന്മാരുടെ ജീവിതം, ഭരണ രംഗത്ത് ഉണ്ടാകുന്ന നീക്കങ്ങൾ, ഇവയൊക്കെ മേദിനി ജ്യോതിഷം നോക്കി ആണ് പറയുക. ഈ ശാഖയിൽ ഗ്രഹണങ്ങൾക്ക് വളരെ പ്രാധാന്യം ഉണ്ട്. ഇത് ഒരു പ്രത്യേക ശാഖ ആയി പഠിക്കേണ്ട ഒരു ജ്യോത്സ്യം ആണ്. പഠിക്കുക വളരെ പ്രയാസം ആണ്. 

ഈ ജ്യോതിഷത്തിൽ സൂര്യൻ എന്നാൽ, രാജാവ് , അധികാരികൾ, ജനങ്ങൾ, തിരഞ്ഞെടുപ്പ് എന്നിവയാണ്

ചന്ദ്രൻ : സ്ത്രീകൾ, ഭക്ഷണം, ജലം, മാനസിക പീട, ജല ജന്യ രോഗങ്ങൾ

ബുധൻ : മാസ് മീഡിയ, യാത്രകൾ, ഡിപ്ലോമാറ്റ്, വ്യവസായികൾ,

ചൊവ്വ : പൊലീസ്, പട്ടാളം, തർക്കങ്ങൾ, യുദ്ധങ്ങൾ, അപകടങ്ങൾ,

ശുക്രൻ : കലാകാരന്മാർ, വിവാഹം, ജനനം, സെക്സ്, ആഡംബര ജീവിതം,

ശനി : ജാധിപത്യം, കൃഷി, വൃദ്ധർ, ഖനി, കൽക്കരി, വിളകൾ, ഭൂമി

വ്യാഴ൦: ജഡ്ജി, കോടതി, ആരാധനാലയങ്ങൾ, ഉപദേശി, മത പണ്ഡിതന്മാർ 

രാഹു: സുഖപ്പെടുത്താൻ കഴിയാത്ത അസുഖങ്ങൾ, സ്വാര്തത, ചതിയന്മാർ, കള്ളന്മാർ

കേതു: മരുന്ന്, മഹാമാരി, പന പ്പെരുപ്പം 

യുറാനസ്: റെയിൽവെ , സ്ഫോടക വസ്തുക്കൾ, ന്യൂക്ലിയർ ആയുധം, ഇലെക്ട്രിക്കൽ ഉപകരണം, നിഗൂഡ ശാസ്ത്രം,

നെപ്ട്യൂൺ : അനസ്തീഷ്യ, മരുന്ന, അബോധാവസ്ഥ, കടൽ, ഫ്രോഡ് കമ്പനികൾ,

പ്ലൂട്ടോ : കൂട്ട മരണം, പെട്ടെന്നുണ്ടാകുന്ന ധനലാഭം നഷ്ടം, പുതിയ കണ്ടു പിടിത്തങ്ങൾ

ഭാവങ്ങൾ സൂചിപ്പിക്കുന്നത് ഇവയെല്ലാം

ഒന്നാം ഭാവം : മന്ത്രിസഭാ, പൊതു ജന ആരോഗ്യം

രണ്ടു : ഷെയർ മാർക്കെറ്റ്, വരുമാനം, ബാങ്കിങ്,

മൂന്നാം ഭാവം: ഗതാഗതം, വാഹനം, റെയിൽവേ , ന്യൂസ് പേപ്പർ, തപാൽ , ടെലിഫോൺ

നാല് : കാലവസ്ഥ, കൃഷി, ഗവന്മേന്റ്റ് വസ്തു വകകൾ, ഖനി,

അഞ്ചു : വിദ്യാഭ്യാസം, കുട്ടികൾ, പുതിയ ജനനം, കായിക രംഗത്ത് നിന്നുള്ള ലാഭം, സിനിമ വ്യവസായം

ആറു : അസുഖം, പൊതു ജന ആരോഗ്യം, പട്ടാളം, നേവി, ഡിഫൻസ്,

ഏഴു : വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, സ്ത്രെകൾക്ക് എതിരായ കുറ്റങ്ങൾ, വിവാഹം, അന്താരഷ്ട്ര തർക്കങ്ങൾ, യുദ്ധം

എട്ടു : ട്രഷറി, മരണം, വൻ നഷ്ടങ്ങൾ,

ഒൻപത : നിയമം, കോടതി, ധർമ്മ സ്ഥാപനങ്ങൾ, ശാസ്ത്രം, കപ്പൽ മാർഗം ചെയ്യുന്ന കച്ചവടം,

പത്തു : ഭരണ കക്ഷി, അധികാരി, കാര്യനിർവ്വാഹകസംഘം

പതിനൊന്നു : പാർലമെന്റ് , നിയമനിർമ്മാണം, നിയമനിർമ്മാണസഭയിലെ അംഗങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, \

പന്ത്രണ്ടു : ആശുപത്രി, ജയിൽ, അഭയ കേന്ദ്രം, ആരാധനാലയങ്ങൾ, കുറ്റം, കുറ്റാന്വേഷണ എജെന്സി

ജാതക വായനയും, മേദിനി ജ്യോത്സ്യവും രണ്ടും രണ്ടാണ്. അതുകൊറോണയെ കുറിച്ച് എല്ലാ ജ്യോല്സ്യന്മാർക്കും പറയാൻ കഴിഞ്ഞു എന്ന് വരില്ല. മേദിനി ജ്യോത്സ്യത്തിൽ നല്ല തഴക്കം ഉള്ളവർക്ക് മാത്രമേ അത് മുൻകൂട്ടി കാണാൻ കഴിയൂ. കഴിഞ്ഞ ഏപ്രിൽ തൊട്ടേ മഹാമാരി ഉണ്ടാകും എന്ന് പലരും പറഞ്ഞതാണ്. വായിച്ചവരിൽ ആരെങ്കിലും സീരിയസ് ആയിട്ട എടുത്തതായി കണ്ടില്ല. പക്ഷെ ഇതെല്ലാം ഉണ്ടായിക്കഴിഞ്ഞു എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്ന് പരക്കെ വിമർശനം ഉണ്ടായി. ആരും പറഞ്ഞില്ല എന്ന് എങ്ങനെ അറിയാം? എത്രയോ പേര് പറഞ്ഞു, അത് നേരത്തെ അറിഞ്ഞതുകൊണ്ട് ഞാൻ പല ലോങ്ങ്‌ ടേം പ്ലാനും കാൻസൽ ചെയ്തു. ഞാൻ അറിഞ്ഞവ ഈ കോളം വഴി മാത്രം അല്ല എന്റെ ചാനൽ വഴി മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു. ഒന്ന് കൂടെ പറയാം, കൊറോണ അങ്ങനെ പെട്ടന്ന് പോവില്ല, വൈറസ്‌ കൊണ്ട് ഉണ്ടാകുന്ന ഒരു അസുഖത്തിന് പ്രത്യേകിച്ച് കൃത്യമായ മരുന്നില്ല. ഇത് ജൂലായ്‌ മാസം മുതൽ അല്പം കുറയുകയെ ഉള്ളൂ, എങ്കിലും ഒരു വര്ഷം എടുക്കാതെ നമുക്ക് ഒന്നും സ്വസ്ഥമായി ഇരിക്കുവാൻ കഴിയുകയില്ല. അങ്ങനെ സ്വസ്ഥം ആയെന്നു നാം കരുതുമ്പോൾ, വൻ തിരിച്ചടികളുമായി പിന്നെയും കാലം അവതരിക്കും. അതെ കുറിച്ചൊക്കെ, ഈ കോളത്തിൽ വിശദമായി എഴുതിയിട്ടുണ്ട്. ദയവായി എന്റെ ഫെയ്സ് ബോക്ക് പെയ്ജിൽ വന്നു കൊറോണ എന്ന് പോകും എന്ന് ചോദിക്കരുത്. 2023 കഴിയുന്നത് വരെ നാം ഇന്ത്യാക്കാരുടെ ജീവിതം വെറും ഒരു ഞാണിന്മേൽ കളി ആയിരിക്കും. എനിക്ക് ഇത്രയേ പറയാൻ പറ്റൂ. നേരത്തെ ഉള്ള ആർട്ടിക്കിൾ എഴുതിയതിനു എന്റെ ഓഫീസിൽ നിന്ന് വാണിങ് ലഭിച്ചിരുന്നു. എന്റെ ജോലി കളയാൻ താല്പര്യമില്ല. ഈ ജൂൺ മാസം ഒരു സൂര്യ ഗ്രഹണം ഉണ്ടാകും. ആ സമയം വളരെ സെൻസിറ്റീവ് ആണ്. അതു വരെ നാം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചു തന്നെ കഴിയുക. ഞാൻ പറയുമ്പോൾ അതിന്റെ പിന്നിൽ അനേകം കാര്യങ്ങൾ നിശബ്ദമായി പറഞു എന്ന് വിചാരിക്കുക. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

സാമ്പത്തിക കാര്യങ്ങളിൽ പല വിധ ഒത്തു തീര്പുകളും ആവശ്യമായി വരും. പുതിയ പാർട്ട്‌ ടൈം ജോലി, പുതിയ ജോലി എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം തുടരുന്നു. തുടർന്ന് കൊണ്ടേയിരിക്കും. ഈ ജോലികൾക്ക് വേണ്ടി പുതിയ വിഷയങ്ങൾ പഠിക്കേണ്ടി വന്നേക്കാം . ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. മറ്റുള്ളവരുടെ ധനം കൊണ്ട് ചെയ്യേണ്ട ജോലികൾ, സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരം. സഹ പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവരോടുള്ള വാദ പ്രതിവാദം എന്നിവ പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകളെ മെച്ചപ്പെടുത്താൻ ഉള്ള അവസരമായി കരുതുക.  പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ സാവധനമാക്കുന്നതയിരിക്കും നല്ലത്.   ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കങ്ങൾ, പങ്കാളിയോടുള്ള ചർച്ചകൾ, ഭൂത കാലത്തെ കുറിച്ചുള്ള ഓർമ്മകൾ, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്സ്, ഇൻഷുറൻസ് എന്നാ മേഖലയിൽ നിന്നുള്ള തിരുത്തലുകൾ, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക.  വീട്ടിൽ നിന്നുള്ള യാത്രകൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, ബന്ധു ജന സമാഗമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ച,, കുടുംബ യോഗങ്ങൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, പല വിധത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, റീപെയറിങ്, ഫിസ്കിങ് എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ ആഴ്ച വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും ഉള്ള ബന്ധങ്ങളിൽ പൂർത്തീകാരണം സംഭവിക്കാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ ഈ പൂർത്തീകരണം പല രീതിയിൽ പ്രതിഫലിക്കും. ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് ത്യാഗപൂർണമായ നിലപാടുകൾ സ്വീകരിക്കേണ്ടി വരും. നിയമ പരമായ ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ ശ്രദ്ധേയമാകും. പുതിയ ബന്ധങ്ങൾ, എഗ്രീമെന്റുകൾ എന്നിവയിലും ഈ മാറ്റങ്ങൾ പ്രതീക്ഷിക്കുക പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ജോലിയിൽ ഇപ്പോൾ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. . അൽപ നാളുകൾ കൂടി ഈ അവസ്ഥയിൽ നാം സഞ്ചരിക്കും. പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, കുടുംബവുമായി ബന്ധപ്പെട്ടുള്ള സീരിയസ് ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ സാമ്പത്തിക പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
ജോലി സ്ഥലം സഹ പ്രവർത്തകർ എന്നെ വിഷയങ്ങളിൽ പ്രധാന നീക്കങ്ങൾ ഉണ്ടാകും ചില ജോലികൾ നാം ചെയ്തു തീർക്കും. സഹ പ്രവര്തകരോടുള്ള തർക്കങ്ങൾ ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താൻ വേണ്ട നിരവധി സാഹ ചര്യങ്ങൾ ആണ്. സഹ പ്രവർത്തകർക്ക് നിരവധി ആവശ്യങ്ങൾ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും, പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവയും ഉണ്ടാകാം . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ആലോചന, ആത്മീയ വിഷയങ്ങോലോടുള്ള താല്പര്യം, ചാരിറ്റി പ്രവർത്തനങ്ങൾ, രഹസ്യമായ നീക്കങ്ങൾ. എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.നിങ്ങളുടെ വ്യക്തിജീവിതത്തിൽ പല നീക്കങ്ങളും ഉണ്ടാകാം. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള പല തന്ത്രങ്ങളും പ്രയോഗിക്കും. പുതിയ കാഴ്ചപ്പാടുകൾ, വൈകാരിക ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ വളരെ നിർണായകമാകും. നിങ്ങൾ ചെയ്തു കൊണ്ടിരുന്ന പല ജോലികളിലും പൂര്തീകരണങ്ങൾ പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ടീം ജോലികൾ ക്രിയെറ്റീവ്   ജോലികൾ എന്നിവയില് പൂർത്തീകരണം സംഭവിക്കാം. കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള അവസരം, . വിനോദ പരിപാടികൾ, നെറ്റ് വർക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. ഗ്രൂപ്പ് ബന്ധങ്ങളിൽ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളിൽ അധിക ശ്രദ്ധ വേണ്ടി വരും .. ശാരീരിര്കമായ അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. നിങ്ങളുടെ രഹസ്യമോഹങ്ങൾ, ആഗ്രഹങ്ങൾ, അഭിലാഷങ്ങൾ എന്നിവയുടെതാണ്. അവയുടെ നിജസ്ഥിതി ഈ അവസരം നിങ്ങൾക്ക്മുൻപിൽ വെളിപ്പെടാം. ദൂരയാത്രകളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം. നിഗൂഡവിഷയങ്ങൾ പഠിക്കാനുള്ള ശ്രമം, വൈകാരിക ബന്ധങ്ങളുടെ പുരോഗതിയെ കുറിച്ചുള്ള ആശങ്ക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും പ്രതീക്ഷ്കിക്കുക. പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ, ചാരിറ്റിപ്രവർത്തനങ്ങൾ നടത്താനുള്ളശ്രമം, എന്നിവയും ഉണ്ടാകാം. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
കുടുംബം, വ്യക്തി ജീവിതം എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയു൦ ഈ അവസരം പ്രതീക്ഷിക്കുക . മാതാ പിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോട് സീരിയസ് ചർച്ചകൾ ഉണ്ടാകും. പല തരം റിയൽ എസ്റ്റേറ്റ്‌ ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ,   വീട് മാറ്റം, വില്പന എന്നിവയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകും.പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടീം ജോലികളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, പുതിയ ലോങ്ങ്‌ ടേം ജോലികളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ , എന്നിവ ഉണ്ടാകാം. ടെക്നോളജി , സയൻസ് എന്നിവ ഉപയോഗിച്ചുള്ള നിരവധി പ്രോജക്ക്ട്ടുകൾ വന്നു ചേരാം. സുഹൃദ് ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങൾ ഈ അവസരം പ്രാധാന്യം വഹിക്കും. ചില സുഹൃദ് ബന്ധങ്ങൾ നിങ്ങളിൽ നിന്ന് അകന്നു പോകാം. പുതിയ സുഹൃത്തുക്കൾ നിങ്ങളിലേക്ക് വരുകയും ആകാം. പുതിയ ഗ്രൂപുകളിൽ നിങ്ങൾ എത്തി ചേരുകയും ആകാം. ക്രിയേറ്റീവ് ജോലികൾ, ആശയ വിനിമയം സംബന്ധിച്ച ജോലികൾ, കുട്ടികൾ യൂത്ത് ഗ്രൂപുകളിൽ എന്നിവരുടെ ഒപ്പം ചേരുവാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. . സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി ഉള്ള കൂടുതൽ സംസാരവും ഉണ്ടാകാം. . സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം ഉണ്ടാകും, പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും . ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ ജോലികളിൽ പൂർത്തീകരണം, ശാരീരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക. . ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട അവസരങ്ങൾ ഉണ്ടാകും. പുതിയ ജോലി ലഭിക്കാം, നിലവിൽ ഉള്ള ജോലിയിൽ കൂട്ടിചേർക്കലുകൾ ഉണ്ടാകാം. പുതിയ റോൾ ഏറ്റെടുക്കേണ്ട അവസ്ഥ , ജോലി സംബന്ധമായ യാത്രകൾ എന്നിവയും ആകാം. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, കല ആസ്വാദനം എന്നീ രംഗത്ത് നിന്നുള്ള കൂടുതൽ അവസരങ്ങൾ, എഴുത്ത്, ടെക്നോളജി, നെറ്റ വർക്കിങ് , ആശയ വിനിമയം, സെയ്ല്ല്സ് എന്നീ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക . നിരവധി ഗ്രഹങ്ങൾ ഈ ഭാവത്തിലൂടെ നീങ്ങുന്നത് ജോലി സംബന്ധമായ സമ്മർദ്ദത്തെയും സൂചിപ്പിക്കുന്നു. അധികാരികളുടെ ഉപദേശം, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ നിരീക്ഷണം, വിശകലനം, എന്നിവയും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്എന്നാ വിഷയങ്ങൾക്ക്ഈ ആഴ്ച വളരെ അധികം പ്രാധാന്യംഉണ്ട്. വൈകാരിക ബന്ധങ്ങളെകുറിച്ചുള്ള കൂടുതൽ ചിന്തകൾ ഉണ്ടാകാം. ഈ മേഖല പങ്കാളിത ബന്ധങ്ങളെ സൂചിപ്പിക്കുന്നു. ഈ ബന്ധങ്ങളെകുറിച്ചുള്ള കൂടുതൽ റീസേർച്ച്‌, നിഗൂഡവിഷയങ്ങളോടുള്ള താല്പര്യം, ആത്മീയവും ഭൗതീകവുമായ രൂപാന്തരം, എന്നിവ ഉണ്ടാകും. സാമ്പത്തിക വിഷയങ്ങളെകുറിച്ചുള്ള ചർച്ചകൾ,സാമ്പത്തിക സഹായംലഭിക്കാനോ നൽകാനോ ഉള്ള ചർച്ചകൾ, ജോയിന്റ്സ്വത്തുക്കൾ, നിക്ഷേപങ്ങൾ എന്നിവയെകുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. നിങ്ങളുടെ വൈകാരികമായ വെല്ലുവിളികളെ ഈ അവസരം കൂടുതൽ അടുത്തറിയാനുള്ള നിരവധി സാഹചര്യങ്ങൾ ഉണ്ടാകാം. പങ്കാളിയോടുള്ള ചർച്ചകൾ, ബന്ധങ്ങളുടെ സ്ഥിരതയെകുറിച്ചുള്ള ആലോചന, എന്നിവ അൽപകാലത്തേക്ക്സ്ഥിരമായി പ്രതീക്ഷിക്കാം. ഉപരി പഠനം, പരീക്ഷകൾ എന്നിവയ്ക്ക് നിരവധി സാഹചര്യങ്ങൾ ഉണ്ടാകാം. ദൂര യാത്രകൾ, ദൂര ദേശത് നിന്നുള്ള വ്യക്തികൾ എന്നിവരോടുള്ള സംവാദം ഉണ്ടാകും. ആശയ വിനിമയ സംബന്ധമായ നിരവധി ജോലികൾ എന്നിവ ഈ മാസം മുഴവൻ ഉണ്ടാകും. നിയമ വശത്തെ കുറിച്ചുള്ള ചർച്ച, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ച എന്നിവയും പ്രതീക്ഷിക്കുക. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, സൗഹൃദം എന്നിവയും ഉണ്ടാകും. എഴുത്ത്, പ്രസിദ്ധീകരണം എന്നിവയും ഉണ്ടാകാം. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ പൂർത്തീകരണം സംഭവിക്കും. പൂർണ ചന്ദ്രൻ വൈകാരികതയെ സൂചിപ്പ്ക്കുന്നു. നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവയെ കുറിച്ച് വികാര പരമായ നിലപാടുകൾ സ്വീകരിക്കും. വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ബന്ധങ്ങളിൽ നിന്നും പൂർത്തീകരണം പ്രതീക്ഷിക്കാവുന്നതാണ്. ആരോഗ്യ, സൗന്ദര്യം എന്നിവ സംരക്ഷിക്കാനുള്ള ശ്രമവും ഉണ്ടാകും.സാമ്പത്തിക വിഷയങ്ങൾക്ക് ഈ മാസം വളരെ അധികം പ്രാധാന്യം ഉണ്ട്. ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്എന്നിവ പ്രതീക്ഷിക്കുക. . വൈകാരികബന്ധങ്ങളെകുറിച്ചുള്ളകൂടുതൽചിന്തകൾഉണ്ടാകാം. ഈമേഖല പങ്കാളിതബന്ധങ്ങളെ സൂചിപ്പിക്കുന്നു. ഈബന്ധങ്ങളെകുറിച്ചുള്ള കൂടുതൽ റീസേർച്ച്‌, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ആത്മീയവും ഭൗതീകവുമായ രൂപാന്തരം, എന്നിവ ഉണ്ടാകും. സാമ്പത്തിക വിഷയങ്ങളെകുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക സഹായം ലഭിക്കാനോ നൽകാനോ ഉള്ള ചർച്ചകൾ, ജോയിന്റ്സ്വത്തുക്കൾ, നിക്ഷേപങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. നിങ്ങളുടെ വൈകാരികമായ വെല്ലുവിളികളെ ഈ അവസരം കൂടുതൽ അടുത്തറിയാനുള്ള നിരവധി സാഹചര്യങ്ങൾ ഉണ്ടാകാം. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മാനസികമായ സമ്മർദ്ദങ്ങൾ ഈ ആഴ്ച വര്ധിചെക്കാം ഏകാന്തനായി തീരാനുള്ള ആഗ്രഹം, ഭാവിയെ കുറിച്ചുള്ള റിസേർച്. മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ ചാരിറ്റി പ്രവര്തനന്ങ്ങൾ, നിങ്ങളുടെ മോഹങ്ങളേ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും ഉണ്ടാകാം. നെഗറ്റീവ് മനസ്ഥിതി ഉള്ളവർ കൂടുതലായി നിങ്ങളെ സമീപിക്കുന്ന അവസരവും കൂടി ആണിത്. അവർ അർഹിക്കുന്നത് നൽക്കാൻ മടിക്കേണ്ടതില്ല. വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും ഉള്ള ബന്ധങ്ങളിൽ പൂർത്തീകാരണം സംഭവിക്കാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ ഈ പൂർത്തീകരണം പല രീതിയിൽ പ്രതിഫലിക്കും. ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് ത്യാഗപൂർണമായ നിലപാടുകൾ സ്വീകരിക്കേണ്ടി വരും. നിയമ പരമായ ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ ശ്രദ്ധേയമാകും. പുതിയ ബന്ധങ്ങൾ, എഗ്രീമെന്റുകൾ എന്നിവയിലും ഈ മാറ്റങ്ങൾ പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ലോങ്ങ്‌ ടേം ജോലികളിൽ പൂർത്തീകരണം ഉണ്ടാകും.     നിലവിൽ ഉള്ള കൂട്ടായ്മകളിൽ നിന്നുള്ള പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക. ചില കൂട്ടുകെട്ടുകളെ കുറിച്ചുള്ള സംശയ നിവാരണം, മുതിർന്ന സഹോദരങ്ങളെ കുറിച്ചുള്ള ആകാംഷ , പുതിയ ലോങ്ങ്‌ ടേം ജോലികൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ടീം ചർച്ചകൾ, മീഡിയയിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ചർച്ചകൾ , പുതിയ സുഹൃത്തുക്കൾ, അല്ലെങ്കിൽ ടീം അംഗങ്ങൾ എന്നിവരുടെ ആഗമനം, ക്രിയേറ്റീവ് ജോലികൾ, കൂട്ട്കെട്ടുകളിൽ ഉണ്ടാകാവുന്ന തിരുത്തലുകൾ , പൊതു പരിപാടികൾ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് കഴിവുകൽ കൊണ്ടുള്ള ജോലികൾ, ആശയ വിനിമയം, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നും ഉള്ള നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക .സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, അവരിൽ നിന്നുള്ള വേറിട്ട പ്രതീക്ഷകൾ എന്നിവയും ഉണ്ടാകാം. ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ഏറ്റെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും. നിരവധി ചെറു പ്രോജക്ക്ട്ടുകൾ ഈ അവസരം കൂടുതൽ പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലിയെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. ജോലി, സഹ പ്രവർത്തകർ എന്നിവയെ സംബന്ധിച്ചുള്ള വൈകാരികമായ നിമിഷങ്ങളും ജീവിതത്തിൽ പ്രതീക്ഷിക്കുക. ചില ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ ഉണ്ടാകും, ലഭിക്കുന്ന അവസരങ്ങൾ യഥാർത്ഥമാണോ എന്ന് ഒന്ന് കൂടി പരിശോധികെണ്ടാതാണ് അധികാരികളുമായുള്ള ചർച്ചകൾ, വാഗ്വാദങ്ങൾ, പഴയ പ്രോജക്ക്ട്ടുകളിൽ വരാവുന്ന തിരുത്തലുകൾ,   എന്നിവയും ഉണ്ടാകും.ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കെണ്ടാതായി വരാം.   സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട അവസരമാണ്. നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള പല അവസരങ്ങളും ലഭിച്ചേക്കാം. ഈ അവസരങ്ങളെ ബുദ്ധിപൂർവ്വം ഉപയോഗിക്കുക. കുട്ടികൾ യൂത്ത് ഗഗ്രൂപ്പുകൾ എന്നിവയിലും നിങ്ങൾ പ്രവർത്തിക്കാം. പുതിയ പ്രേമ ബന്ധങ്ങൾക്കുള്ള അവസരങ്ങൾ ഉണ്ടാകാം. നെറ്റ് വർക്കിങ് അവസരങ്ങൾ, വിനോദ പരിപാടികൾക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. നിരവധി പുതിയ തുടക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കാം. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ പൂർത്തീകരണം ഉണ്ടാകുംചില പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കാനുള്ള നിരവധി അവസരങ്ങൾ, ആത്മീയ വിഷയങ്ങളിൽ ഇടപെടാനുള്ള അവസരം,   എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം . വിദേശ ബന്ധങ്ങൾ, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയും പ്രതീക്ഷിക്കുക. വീട്ടിൽ നിന്നുള്ള യാത്രകൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ , ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, കുടുംബ പ്രശനങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ബന്ധു ജന സമാഗമം, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ സമാധാനം , സന്തോഷം എന്നിവയും ഈ ഭാവം കൊണ്ട് സൂചിപ്പിക്കപെടുന്നു. കുടുംബവുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കേണ്ടതാണ് . പുതിയ തുടക്കങ്ങൾ ഈ വിഷയങ്ങളിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കടപ്പുറത്തെന്ന് പറഞ്ഞ് കൊണ്ടു പോയത് കൂട്ടുകാരന്റെ വീട്ടിൽ; ഭർത്താവുമായി ചിലർ വഴക്കു കൂടുന്നുവെന്ന് പറഞ്ഞ് മുറിയിൽ നിന്ന് പുറത്തിറക്കി ഓട്ടോയിൽ വലിച്ചു കയറ്റി; പത്തേക്കറിൽ എത്തിച്ച് ക്രൂര ഉപദ്രവം; സിഗരറ്റ് കൊണ്ട് തുടയിൽ കുത്തി; കവിളിൽ കടിച്ചു; വസ്ത്രം വലിച്ചു കീറി; മുഖത്ത് അടിച്ചതോടെ ബോധം പോയി; മകന്റെ കരച്ചിൽ കേട്ട് പിന്നീട് ഉണർന്നു; രക്ഷപ്പെട്ട് വീട്ടിലെത്തിയപ്പോൾ കേസ് കൊടുക്കാതിരിക്കാൻ ഭർത്താവിന്റെ വക ഉപദ്രവം; കഠിനംകുളത്തെ ക്രൂരതയിൽ ലജ്ജിച്ച് തല താഴ്‌ത്തി കേരളം
പീഡിപ്പിക്കാൻ ഭർത്താവ് സുഹൃത്തുക്കളിൽ നിന്നു പണം വാങ്ങി; വീട്ടുടമ രാജനിൽ നിന്ന് പണം വാങ്ങുന്നത് കണ്ടു; ഭർത്താവ് നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചത്; സുഹൃത്തുക്കൾ ഉപദ്രവിച്ചപ്പോൾ ഭർത്താവ് വീട്ടിലുണ്ടായിരുന്നു; കഠിനംകുളം പീഡനത്തിൽ ഇരയായ യുവതിയുടെ മൊഴി ഞെട്ടിക്കുന്നത്; ആദ്യം ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്ത് കാറിൽവെച്ചും മണിക്കൂറോളം ഉപദ്രവിച്ചുവെന്നും രണ്ട് കുട്ടികളുടെ അമ്മയായ യുവതി
ഭർത്താവിന്റേയും കൂട്ടുകാരുടേയും കൂട്ട ബലാത്സംഗം യുവതിയെ അവശയാക്കി; അബോധാവസ്ഥയിലുള്ള യുവതി ഇരയായത് ക്രൂരമായ ഉപദ്രവത്തിന് എന്ന് ആശുപത്രി അധികൃതർ; ഭർത്താവിനെ ചോദ്യം ചെയ്തതോടെ കൂട്ടുകാരുടെ വിവരങ്ങളും പൊലീസിന് കിട്ടി; ബീച്ചിലേക്ക് തന്ത്രപരമായി ഭാര്യയെ കൊണ്ടു വന്നതും കൂട്ടുകാർക്ക് എറിഞ്ഞു കൊടുത്തതും ധാരണയുടെ അടിസ്ഥാനത്തിലെന്ന് പീഡകന്റെ മൊഴി; ഇത് നടന്നത് ഉത്തരേന്ത്യയിൽ അല്ല സാക്ഷര കേരളത്തിൽ; കഠിനംകുളത്തെ ക്രൂരതയിൽ ലജ്ജിച്ച് തലതാഴ്‌ത്തി മലയാളികൾ
പോത്തൻകോട്ടുള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് രണ്ട് കുട്ടികളുമായി പോയത് കടൽ കാണാൻ; കൂട്ടുകാർക്കൊപ്പം മദ്യപാനം; ഇതിനിടെ വാക്കു തർക്കം; ഒരു കുട്ടിയുമായി ഭർത്താവ് പോയ ശേഷം അടുത്തുള്ള കുറ്റിക്കാട്ടിൽ ക്രൂര പീഡനം; മദ്യം തന്നത് ഭർത്താവെന്ന യുവതിയുടെ മൊഴി അതിനിർണ്ണായകം; ഭാര്യയ്ക്ക് മദ്യപാന ശീലമുണ്ടെന്നും തനിക്കൊന്നും അറിയില്ലെന്നും കൈമലർത്തി ഭർത്താവും; കഠിനംകുളത്തെ പീഡനത്തിൽ കസ്റ്റഡിയിലുള്ളത് നാലു പേർ; ഇനി നിർണ്ണായകം യുവതിയുടെ മൊഴി; കൂട്ട ബലാത്സംഗ കേസിൽ ദുരൂഹത ഏറെ
ബീച്ചിൽ പതിവ് സവാരിക്കായി ഇറങ്ങിയപ്പോൾ തന്ത്രപൂർവം കാറിൽ കയറ്റി സുഹൃത്തുക്കളുടെ ഉല്ലാസ സ്ഥലത്തേക്ക്; ഭർത്താവും കൂട്ടുകാരും മദ്യപിക്കുന്നത് കണ്ടുനിന്ന യുവതിയെയും കുടിപ്പിക്കാൻ ശ്രമം; വഴങ്ങാതെ വന്നപ്പോൾ ബലമായി മദ്യം കുടിപ്പിച്ച് അവശനിലയിലാക്കി; തിരുവനന്തപുരം പുതുക്കുറിച്ചിയിൽ യുവതിയെ ഭർത്താവും കൂട്ടുകാരും മദ്യംകഴിപ്പിച്ച് കൂട്ടബലാൽസംഗം ചെയ്‌തെന്ന് പരാതി
ലോക് ഡൗൺ ആയതോടെ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭയം; സ്വയംഭോ​ഗം ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനവെന്ന് സർവെ; പങ്കെടുത്തവരിൽ 56 ശതമാനവും ദിവസത്തിൽ ഒരുതവണ സ്വയം രതിമൂർച്ഛ അനുഭവിച്ചറിയുന്നവർ; ദിവസവും മൂന്നിൽ കൂടുതൽ തവണ സ്വയം രതിയിൽ ഏർപ്പെടുന്നത് 18 ശതമാനം ആളുകളും; ജോലിക്കിടയിലെ ഇത്തരം ഇടവേളകൾ കാര്യക്ഷമത വർധിപ്പിക്കുമെന്ന് വിദ​ഗ്ധരും
വിവാഹത്തിന് മുമ്പേ ലക്ഷങ്ങൾ കിട്ടിയിട്ടും ഭർതൃ വീട്ടിൽ നേരിട്ടത് പീഡന പർവ്വം; സഹോദരിക്ക് സ്‌കൂട്ടർ വാങ്ങണമെന്ന ആവശ്യം നിരാകരിച്ചതോടെ പക തുടങ്ങി; മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊന്നിട്ട് ഉത്രയുടെ മൃതദേഹത്തിനുമുന്നിൽ അലറിക്കരഞ്ഞ് നാടകം കളിച്ചത് സഹോദരനും സഹോദരിയും; ഗാർഹിക പീഡനത്തിനും തെളിവ് നശീകരണത്തിലും രേണുകയേയും സൂര്യയേയും അറസ്റ്റ് ചെയ്യും; ഇരുവരും തങ്ങളുടെ പങ്ക് സമ്മതിച്ചതായി സൂചന; ഉത്ര കൊലക്കേസിൽ കൂടുതൽ പ്രതികൾ
ഇന്ത്യയിലെ വിദ്യാഭ്യാസം ഉള്ള പലരും കേരളത്തെ വെറുക്കുന്നു; മറ്റു സംസ്ഥാനങ്ങളിലെ പല രാജ്യസ്നേഹികളും കേരളത്തെ ഇഷ്ടപ്പെടുന്നില്ല; കാശ്മീർ ഇന്ത്യയോട് കൂട്ടിചേർത്തപ്പോൾ പാക്കിസ്ഥാനോടൊപ്പം കേരളത്തിലും പ്രതിഷേധം സംഘടിപ്പിച്ചു; ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേരളത്തെ വെറുക്കാനുള്ള കാരണങ്ങൾ എണ്ണിപ്പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
സച്ചിനെ തൊട്ട ആരാധകനെ ക്രൂരമായി മർദ്ദിച്ച ബോഡി ഗാർഡ്! 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിച്ച് വാർഡ് മെമ്പറായ സഖാവിന്റെ മകൻ; സിപിഎമ്മിൽ തിരിച്ചെത്തിയ അച്ഛന് ഇപ്പോഴുള്ളത് കർഷക സംഘത്തിന്റെ ചുമതലകൾ; സൂര്യയുമായി സൗഹൃദം തുടങ്ങുന്നത് അടൂർ ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പഠനത്തിനിടെ; അഞ്ചലിലെ ക്രൂരതയിൽ സംശയ നിഴലിലുള്ള പ്രശാന്ത് ബിബിഎ പരീക്ഷയുടെ തിരക്കിൽ; ഉത്രാ കൊലപാതകത്തിൽ സൂരജിനെ ഒളിപ്പിച്ച കൂട്ടുകാരനും ആളു ചില്ലറക്കാരനല്ല
പച്ചകുത്തിയത് തിരിച്ചറിയാതിരിക്കാൻ കൈകൾ വെട്ടി മാറ്റി; മൃതദേഹം ആരുടേതെന്ന് അറിയാതിരിക്കാൻ തല വെട്ടിക്കളഞ്ഞ ശേഷം വസ്ത്രങ്ങളും അഴിച്ചു മാറ്റി തെളിവു നശിപ്പിക്കൽ; രണ്ട് സംസ്ഥാനങ്ങളിലായി പടർന്ന് കിടന്ന കൊലപാതക കേസിൽ ഒരു വർഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്: 25 ലക്ഷം രൂപയുടെ സ്വർണവും പണവുമായി കാമുകനൊപ്പം നാടുവിട്ട 19കാരിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ വീട്ടുകാരും
ബാർ ഹോട്ടലിൽ എത്തിയാൽ എസി മുറി നിർബന്ധം; ദിവസങ്ങളോളം മുറിയെടുത്തു ഉയർന്ന ബ്രാൻഡിൽ മദ്യപാന പാർട്ടി; ഒപ്പം ഉല്ലസിക്കാൻ പരസ്ത്രീ സംസർഗ്ഗവും; മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സൂരജ് ആഡംബരങ്ങളിൽ രമിച്ചിരുന്നത് ഇങ്ങനെ; അടിപൊളി ജീവിതം നയിച്ചത് സ്ത്രീധനമായി കിട്ടിയ സ്വർണ്ണവും പണവും ഉപയോഗിച്ചു; നിരവധി സ്ത്രീകളുമായി ഉത്രയുടെ ഘാതകന് ബന്ധമുണ്ടെന്ന് സൂചന; സൂരജിന്റെ അമ്മയും സഹോദരിയും ശ്രമിച്ചത് ഉത്രയുടെ ദൗർബല്യം ചൂഷണം ചെയ്ത് പരമാവധി പണം നേടാൻ
ഭക്ഷണമില്ലാതെ കടുത്ത ചൂടിൽ കുപ്പിക്കുള്ളിൽ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു; പാമ്പിന്റെ ചീറ്റലിൽ താൻ പോലും ഭയന്നു വിറച്ചു; പതിനൊന്ന് ദിവസം പട്ടിണിക്ക് ഇട്ട മൂർഖൻ പാമ്പിനെ ഉത്രയുടെ ഇടതു ഭാഗത്ത് ജാർ തുറന്ന് പുറത്തു വിട്ട് കയ്യിൽ കടിപ്പിച്ചു; അണലിയെ ഞെക്കി നോവിച്ച് ഉത്രയുടെ പുറത്ത് വെച്ച് ചാക്കു തുറന്ന് രണ്ടാം ശ്രമം പാഴായി; ഭാര്യയെ കൊന്നത് മൂന്നാം അറ്റംപ്റ്റിൽ; ഒടുവിൽ എല്ലാം മണി മണി പോലെ പറഞ്ഞ് അഞ്ചലിലെ വില്ലൻ; സൂരജിന്റെ മൊഴിയിൽ നിറയുന്നതുകൊടും ക്രൂരത
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ