Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്പൗസ് സ്‌പെഷ്യലും മാർച്ച് അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

സ്പൗസ് സ്‌പെഷ്യലും മാർച്ച് അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

ഴിഞ്ഞ ദിവസങ്ങളിൽ നാം നമ്മുടെ സ്പൗസിന്റെ നേച്ചർ, ലൊക്കേഷൻ, പ്രൊഫഷൻ എന്നിവ അസ്‌ട്രോളജിയിൽ എങ്ങനെയാണ് കണക്ക് കൂട്ടുന്നത് എന്ന് മനസിലാക്കി. ഇനി നമുക്ക് ലഭിക്കാൻ പോകുന്ന സ്‌നേഹം, അതിന്റെ സ്വഭാവം, അവസ്ഥ എന്നിവയെ കുറിച്ച് വിശകലനം ചെയ്യാം. ഈ ലേഖനം സ്‌പൗസിൽ നിന്ന് മാത്രമുള്ള സ്‌നേഹത്തെ അല്ല, മറിച്ചു ജീവിതത്തിൽ ലഭിക്കുന്ന എല്ലാ തരം സ്‌നേഹം, ബഹുമാനം, സംതൃപ്തി എന്നിവയെ സൂചിപ്പിക്കുന്നു.

ജ്യോതിഷത്തിൽ ആദ്യം സ്‌നേഹത്തെ ഏറ്റവും ശക്തമായി സൂചിപ്പിക്കുന്ന ഗ്രഹം ശുക്രൻ ആണ്. ശുക്രന്റെ അവസ്ഥ തന്നെയാണ് നമ്മുടെ സ്‌നേഹബന്ധത്തിന്റെ ഗതി സൂചിപ്പിക്കുന്നത്. രണ്ടാമത് നാം നോക്കേണ്ടത് ചന്ദ്രനെ ആണ്. ഈ രണ്ടു ഗ്രഹങ്ങളും വളരെ ലോലവും, കോമളവും, മോഹനവുമായ വസ്തുതകളെ സൂചിപ്പിക്കുന്നു. ശുക്രൻ വിവാഹം, സെക്ഷ്വൽ പ്ലെശേഴ്‌സ്, ആഡംബരസമൃദ്ധി, പ്രേമം, എന്നിവയാണ്. ചന്ദ്രനോ, മനസിന്റെ ശക്തി, വൈകാരികത, പ്രേമം, സൗന്ദര്യം, സമാധാനം, മെന്റ്‌റെൽ കണ്ടീഷൻ, സന്തോഷം, ഉത്സാഹം,. സംവേദനക്ഷമത, ആത്മജ്ഞാനം, സങ്കല്പങ്ങൾ എന്നിവയാണ്.

ഈ രണ്ടു ഗ്രഹങ്ങളും സൂചിപ്പിക്കുന്ന വസ്തുതകൾ കൊണ്ട് തന്നെ ഇവ രണ്ടും ആണ് പ്രധാനമായും നമ്മുടെ സ്‌നേഹ ബന്ധങ്ങളെ സ്വാധീനിക്കുക എന്ന് മനസിലായല്ലോ. ഇവ രണ്ടും ഏതു അവസ്ഥയിൽ നമ്മുടെ ചാർട്ടിൽ നില്ക്കുന്നു എന്ന് നോക്കുക.

ഏതൊരു ചാർട്ടിടലും 6, 8, 12 എന്നീ മൂന്ന് ഭാവങ്ങളെ ദുർസ്ഥാനം ആയി കണക്ക് കൂട്ടുന്നു. ആറാം ഭാവം നമ്മുടെ ദുരിതങ്ങളേയും, എട്ടാം ഭാവം മരണ കാരണം ആയേക്കാവുന്ന വസ്തുതകളെയും. പന്ത്രണ്ടാം ഭാവം ഏകാന്തതയിൽ നിന്ന് ഉണ്ടാകാവുന്ന വേദനകളെയും സൂചിപ്പിക്കുന്നു. ഈ മൂന്നു ഭാവങ്ങളിൽ മൃദുലമായ കാര്യങ്ങൾ മാത്രം സൂചിപ്പിക്കുന്ന ചന്ദ്രനും, ശുക്രനും നില്ക്കു ന്നു എങ്കിൽ നാം നമ്മുടെ സ്‌നേഹ ബന്ധങ്ങളിൽ നിന്ന് തൃപ്തി നേടാൻ വളരെ അധികം ത്യാഗങ്ങൾ അനുഭവിക്കണം എന്നാണ് അര്ഥംി. സ്വയം പരിത്യജിക്കാനുള്ള ശ്രമം നാം സ്വമനസാലെ ഏറ്റെടുക്കണം എന്നാ സത്യം നാം മനസിലാക്കുകയും സ്വീകരിക്കുകയും ചെയ്യുമ്പോൾ തന്നെ നമ്മുടെ ജീവിതത്തിൽ തീര്ച്ചഭയായും മാറ്റങ്ങൾ വരുന്നതാണ്. ഈ മൂന്ന് ദുർ സ്ഥാനങ്ങളിലും ഏറ്റവും നല്ലത ചൊവ്വ, ശനി, രാഹു, കേതു , സൂര്യൻ, എന്നെ ക്രൂര ഗ്രഹങ്ങൾ ആണ്. വളരെ കോമളമായ ഗ്രഹങ്ങൾ ആയ ചന്ദ്രനും, ശുക്രനും ഈ മൂന്നു ഭാവങ്ങളിലെ വിഷയങ്ങളെ എതിര്ക്കനണം എങ്കിൽ എക്‌സ്ട മൈലുകൾ നാം സഞ്ചരിക്കാൻ തയ്യാറാവണം. സ്‌നേഹബന്ഥത്തിലെ കുറവ് നമ്മുടെ പങ്കാളിയുടെ മേൽ കെട്ടി വെക്കാനുള്ള പദ്ധതി ഒരു കാരണവശാലും നടപ്പിലാവുകയില്ല. എന്നാൽ അവരുടെ ചാര്ട്ട്ശ നോക്കിയാലോ നിങ്ങളുടെ മനസ്ഥിതി തീര്ച്ച യായും വെളിവാക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ ചന്ദ്രനോ, ശുക്രനോ 6, 8, 12 നിന്നാൽ നിങ്ങളുടെ സെന്‌സിനറ്റിവിറ്റി എത്ര മാത്രം ആണെന്ന് തിരിച്ചറിയാനുള്ള ശ്രമം നടത്തണം.

ഇനി ചന്ദ്രൻ, ശുക്രൻ എന്നിവ ഏതു രാശിയിൽ നില്ക്കു ന്നു എന്ന് നോക്കുക. ചന്ദ്രൻ സ്‌കോര്പിഎയോ രാശിയിലും , ശുക്രൻ വിര്‌ഗോ് രാശിയിലും നില്ക്കാിൻ താല്പര്യപ്പെടുന്നില്ല. സ്‌കോര്പിശയോ നിഗൂടതകളുടെ , നമുക്ക് പ്രവചിക്കാൻ പറ്റാത്ത വസ്തുതകളുടെ , സഡൻ അപസ് ആന്ഡ്െ ഡൗണ്‌സികന്റെ ഭാവം ആണ്. ആ ഭാവത്തിലെ വിഷയങ്ങളിൽ ചന്ദ്രൻ അസ്വസ്ഥനാണ്. അദ്ദേഹത്തിന് ആ വിഷയങ്ങളിൽ താല്പര്യവുമില്ല , അതുകൊണ്ട് തന്നെ ചന്ദ്രൻ സ്‌കോര്പിേയോ രാശിയിൽ നിന്നാൽ സ്‌നേഹ ബന്ധങ്ങളിൽ കൂടുതൽ ഡ്രാമ പ്രതീക്ഷിക്കാം.

ശുക്രൻ വിര്‌ഗോബ എന്നാ രാശിയിൽ നില്ക്കുന്നത് ഇഷ്ടപ്പെടുന്നില്ല. ആ രാശി നാച്ചുറൽ സോഡിയാക് വീലിൽ ആറാം ഭാവത്തെ സൂചിപ്പിക്കുന്നു.. ആറാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങൾ ഇവയാണ്. മാനസികമായ വ്യഥകൾ , രോഗങ്ങൾ, തര്ക്കാങ്ങൾ, കടങ്ങൾ, ഉത്തരവാദിതങ്ങൾ, കൊമ്പ്‌ലിക്കെഷൻ , ശത്രുത , തര്ക്കകങ്ങളിലെക്ക് നയിക്കാവുന്ന സാഹചര്യങ്ങൾ എന്നിവയാണ് ഭാവം സൂചിപ്പിക്കുക. ഈ ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു എങ്കിൽ അല്പപ സ്വല്പം അട്ജസ്‌റ്‌മെന്റുകള്ക്ക്വ നിങ്ങൾ തന്നെ മുന്‌കൈക എടുക്കണം എന്നാണ് സൂചന. അട്ജസ്റ്റ്‌മെന്റുകളുടെ തുടക്കം നമ്മിൽ നിന്ന് തന്നെ ആകണം. ഇത് ക്ലിയർ കട്ട് ആയ ഇന്റിക്കെഷൻ ആണ്.

ദു:സ്ഥാനങ്ങൾ ആയ 6 . 8, 12 എന്നിവയുടെ അധിപന്മാർ കളത്ര ഭാവം ആയ 7 മായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടു നിന്നാൽ. അതായത് ആറാം ഭാവാധിപൻ എഴിൽ, ഏഴാം ഭാവാധിപൻ ആറിൽ, അല്ലെങ്കിൽ ഏഴാം ഭാവാധിപൻ എട്ടിൽ എട്ടാം അധിപൻ എഴിൽ അങ്ങനെ ഒരു കോമ്പിനേഷൻ കണ്ടാലും സ്‌നേഹ ബന്ധത്തിൽ ഒരു സ്വയം വിമര്ശനനത്തിനു0 സെല്ഫ് റിയാലയ്‌സെഷനും നാം തയ്യാറാവണം എന്നാണ് അര്ഥംഏ

ഇനി ശുക്രനോ ചന്ദ്രനോ താഴെ പറയുന്ന ഗ്രഹങ്ങളുമായി ഒത്തു നിന്നാൽ സ്‌നേഹ ബന്ധങ്ങളിൽ ശക്തമായ സ്വയം വിമര്ശഒനത്തിനു തയ്യാറാകണം എന്നാ സൂചന ലഭിക്കും. ആ ഗ്രഹങ്ങൾ സൂര്യൻ, ചോവ്വ, ശനി, രാഹു , കേതു എന്നിവയാണ്..

ചന്ദ്രൻ മനസിനെയും ചന്ദ്രന്റെ അവസ്ഥ മാനസിക നിലവാരത്തെയും സൂചിപ്പിക്കുന്നു. ചന്ദ്രന്റെ ഇടതും വലതും ഉള്ള ഭാവങ്ങളിൽ ഗ്രഹങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ മനസ് ശക്തമാണെന്നും , ഒരു ബ്രെയ്ക്ക് അപ് ഒന്നും വലുതായി നിങ്ങളെ ബാധിക്കില്ല എന്നര്ത്ഥം . ചന്ദ്രൻ ഏകനായി നില്ക്കു ന്ന അവസ്ഥയിൽ നിങ്ങൾ സ്‌നേഹത്തിനായി ആശ്രയിക്കുന്ന വ്യക്തിയുടെ നിലപാടുകളെ കുറിച്ച് നിങ്ങൾ ക്ക് ഉറപ്പുണ്ടാവണം എന്നര്ത്ഥംെ. ഒരു ബ്രെയ്ക്ക് അപ് ഒക്കെ ജീവിതതിൽ ആവശ്യമാണ്. പക്ഷെ അത് നിങ്ങളെ ഏതു രീതിയിൽ ബാധിക്കും, ആ വേദനയിൽ നിന്ന് പെട്ടന്ന് മോചനം നേരിടാൻ പറ്റുമോ എന്നതാണ് യഥാര്ത്ഥ ചോദ്യം. ചന്ദ്രൻ ഏകനായി നില്ക്കുചന്ന അവസ്ഥ ഉള്ളവർ. അവരുടെ മനസിനെ ബലപ്പെടുത്താൻ മറ്റുള്ളവരേക്കാൾ എക്‌സ്ട്ര മൈൽ സഞ്ചരിക്കേണ്ടി വരും എന്നാണു. ഒരു പക്ഷെ അവര്ക്ക്‌ന വിശ്വാസത്തോടെ ആശ്രയിക്കാൻ തക്ക ആശ്രയ കേന്ദ്രങ്ങൾ അല്പം കുറവായിരിക്കാം. അങ്ങനെ ഉള്ളവർ സങ്കീര്ണനമായ ബന്ധങ്ങളിലെക്ക് എടുത്തു ചാടാതിരിക്കുക അല്ലെ നല്ലത്? ഈ അവസ്ഥ കാണുന്നവർ സ്വയം പരിശോധനക്ക് തയ്യാറാകുക .
സ്ത്രീ ജാതകത്തിൽ ചൊവ്വ അവളുടെ കാമുക സങ്കല്പ ത്തെ പ്രതിനിധാനം ചെയ്യുമ്പോൾ , വ്യാഴം അവളുടെ ഭര്ത്താ വിനെ സൂചിപ്പിക്കുന്നു. നിങ്ങളുടെ ബെര്ത്ത്‌ന ചാര്ട്ട് , നവാംശ ചാര്ട്ട്യ എന്നിവയിൽ ചൊവ്വയുടെ സ്ഥാനം നോക്കുക. ചൊവ്വ ഏതു ഭാവം, ഏതു രാശി യിൽ നില്ക്കു ന്നു എന്ന് നോക്കുക. ഈ ഭാവങ്ങൾ, രാശികൾ എന്ത് സൂചിപ്പിക്കുന്നു എന്ന് കഴിഞ്ഞ സ്‌പൗസ് സ്‌പെശ്യലുകളിൽ ഞാൻ വിശദീകരിച്ചിട്ടുണ്ട്.

ചൊവ്വ നിങ്ങളുടെ ബെര്ത്ത് ചാര്ട്ട് അലെങ്കിൽ നവാംശ എന്നിവയിൽ ഏതു ഭാവത്തിൽ ഏതു രാശിയിൽ നില്ക്കു ന്നോ ആ രാശി അല്ലെങ്കിൽ ഭാവം ഡീൽ ചെയ്യുന്ന വിഷയങ്ങളിൽ നിങ്ങുടെ കാമുക സങ്കപങ്ങളിൽ ഉണ്ടായിരുന്നു അല്ലെങ്കിൽ ഉള്ള വ്യക്തിക്ക് ബന്ധം കാണും എന്നര്ത്ഥംട
ഇനി ഇതേ രീതിയിൽ തന്നെ വ്യാഴം ഏതു ഭാവത്തിൽ നില്ക്കു ന്നു എന്ന് നോക്കുക. ആ രാശി , ആ ഭാവം എന്നിവയുമായി നിങ്ങളുടെ ഭർത്താവിനു ബന്ധം കാണേണ്ടതാണ്. പക്ഷെ ഇതെല്ലാം വിശാലമായ കാഴ്ചപ്പാടിൽ കാണാൻ തയ്യാറാകുക.

പുരുഷന്റെ ജാതകത്തിൽ ചന്ദ്രൻ അയാള്ക്ക് ആകര്ഷമണം തോന്നിയിട്ടുള്ള സ്ത്രീകളെയും മാതാവിനെയും സൂചിപ്പിക്കുന്നു. എന്നാൽ ശുക്രൻ അയാളുടെ ഭാര്യയെ ആണ് സൂചിപ്പിക്കുന്നത്. ശുക്രൻ ഏതു രാശിയിൽ , ഏതു ഭാവത്തിൽ ഏതു ഗ്രഹങ്ങളുമായി യുതിയിൽ നില്ക്കു ന്നു എന്നതിന്റെ വിശകലനം നിങ്ങളുടെ ഭാര്യയുടെ നേച്ചർ, അവരിൽ നിന്ന് ലഭിക്കുന്ന ബഹുമാനം, സ്‌നേഹം എന്നിവയുടെ സൂചനകൾ തീര്ച്ചശയായും നല്കികയിരിക്കും.
മേല്പരഞ്ഞവ ഒക്കെ സ്‌നേഹ ബന്ധത്തിന്റെ ഗതിയെ കുറിച്ചുള്ള ചില ചെറിയ പക്ഷെ വിലയേറിയ സൂചനകൾ മാത്രമാണ്.

ഇനി സ്‌നേഹബന്ധത്തിൽ ഏറ്റകുറചിലുകൾ അനുഭവിക്കുന്നു എന്ന് തോന്നുന്നവർ പലരും പരിഹാരത്തിനായി ആവ്ശ്യപ്പെടാരുണ്ട്. എന്റെ കാഴ്ചപ്പാടിൽ പരിഹാരം എന്നുവച്ചാൽ മാനസാന്തരം എന്ന് മാത്രമാണ് അര്ഥംപ. നമമുടെ കാഴ്ചപ്പാടുകളിൽ നാം വരുത്തുന്ന അട്ജസ്‌റ്‌മെന്റുകൾ, തിരുത്തലുകൾ, എന്നതല്ലാതെ വേറെ ഒരു പരിഹാരവും ഉണ്ടോ എന്നെനിക്ക് അറിയില്ല. വിചിത്രമായ പരിഹാരങ്ങളിലൂടെ എല്ലാ പ്രശ്‌നങ്ങള്ക്കും സൊലൂഷൻ കണ്ടെത്തിയ ഒരു വ്യക്തിയെ പോലും ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല.

പൂര്വ ജന്മം, കര്മ ബന്ധനം എന്നിവയിൽ ഞാൻ പൂര്ണ്മായും വിശ്വസിക്കുന്നു. എനിക്ക് പൂര്വയ ജന്മത്തിൽ നിന്ന് വളരെ അധികം കാര്മിിക് ബാക്ക് ലോഗ്‌സ് (പൂര്ത്തി യാകാത്ത ജോലിയുടെ കുടിശ്ശിക) ഉള്ളതായി ഞാൻ മനസിലാക്കുന്നു. പൂര്വ് ജന്മത്തിൽ വിശ്വസിക്കുകയും ഈ ജന്മത്തിൽ സ്‌നേഹ ബന്ധങ്ങളിൽ ഏറ്റകുറച്ചിലുകൾ ഉണ്ട് എന്ന് തോന്നുന്നവർക്ക് ഏറ്റവും നല്ല പരിഹാരം ചാരിറ്റി തന്നെയാണ്. പ്രത്യേകിച്ചും സ്ത്രീകളെ സഹായിക്കാനുള്ള പ്രവര്ത്തിറകൾ ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ ജീവിതത്തിൽ വളരെ അധികം വ്യത്യാസം വന്നതായി നമുക്ക് കാണുവാൻ കഴിയും. നിരാലംബരായ പെണ്കുയട്ടികളെ വിദ്യാഭ്യാസത്തിനു സഹായിക്കുക ആണ് ബലഹീനൻ ആയ ശുക്രന് ഏറ്റവും നല്ല പരിഹാരം. മാതാവിനോടുള്ള അടിമപ്പെടൽ ആണ് ബലഹീനൻ ആയ ചന്ദ്രന് ഏറ്റവും നല്ല പരിഹാരം. പക്ഷെ സ്‌നേഹം, സമാധാനം, സന്തോഷം എന്നിവ ആര്ക്കുംി നൂറു ശതമാനം ലഭിക്കുകയിലല്ലോ . അവയിൽ ഉള്ള ചെറിയ കുറവുകളെ ഒന്നും സാരമായി കാണേണ്ടതില്ല . സ്‌നേഹം ഇപ്പോഴും , ക്ഷമ ഉള്ളതും, നിരുപാധികവും, നിസ്വാര്ത്വും, അനുകമ്പ ഉള്ളതും. , അസൂയപ്പെടാത്തതും, ആത്മ പ്രശംസ നടത്താത്തതും , അഹങ്കാരമില്ലാത്തതും, മറ്റുള്ളവരെ വേദനിപ്പിക്കാത്തതും, പെട്ടന്ന് ദേഷ്യം വരാത്തതും, തെറ്റുകളുടെ തെളിവുകൾ സൂക്ഷിക്കാത്തതും, ദുഷ്ടതയിൽ സന്തോഷിക്കാത്തതും, സത്യത്തിൽ സ്വയം മറന്നു സന്തോഷിക്കുന്നതും, ഇപ്പോഴും സംരക്ഷിക്കുന്നതും, വിശ്വസിക്കുന്നതും,. ഇപ്പോഴും പ്രതീക്ഷിക്കുന്നതും ഇപ്പോഴും സഹിഷ്ണുതയോടെ വസ്തുതകളെ സമീപിക്കുന്നതുമാനെന്ന ദിവ്യ വചനം ഓര്ത്തു പോവുകയാണ്. ക്രിസ്റ്റ്യൻ തിയോളജി പഠന കാലത്ത് ഈ വചനങ്ങൾ ഇമ്പോസിഷൻ ആയി അമ്പതു തവണ എഴുതി പഠിച്ചതും ഈ അവസരത്തിൽ ഞാൻ ഓര്ത്തുന പോയി. ഇതെക്കാളും നല്ല ഒരു വിശദീകരണം സ്‌നേഹത്തെ കുറിച്ച് ഞാൻ ഇത് വരെ കണ്ടിട്ടില്ല . എന്താണെന്നറിയില്ല അന്നും ഇന്നും ഈ വരികൾ വായിക്കുമ്പോൾ കണ്ണുകൾ നിറയും.
പൂര്വ് ജന്മത്തിൽ വിശ്വസമില്ലതവര്ക്കും ഈ രണ്ടു കാര്യങ്ങൾ ചെയ്യാമല്ലോ. അപ്പോൾ കാണുന്ന വ്യത്യാസം നിങ്ങളെ തന്നെ അതിശയിപ്പിക്കതിരിക്കുകയില്ല. പക്ഷെ നാം ഇവ ചെയ്യുമ്പോൾ നമ്മുടെ സ്വാര്ത്ഥി താല്പര്യങ്ങള്ക്ക് വേണ്ടി ചെയ്താൽ അത് ഫലിക്കും എന്ന് തോന്നുന്നില്ല. ഹൃദയപൂര്വംള ചെയ്യുമ്പോൾ പ്രപഞ്ചം നമുക്ക് വേണ്ടി, നമുക്ക് അനുകൂലമായി തീര്ച്ചയയായും ഗൂഢാലോചന/ ആസൂത്രണം/ ഉപജാപം ചെയ്തിരിക്കും.

മാര്ച്ച് അവസാന വാരം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജകസ്വലത, എന്നാ ഒന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നില്ക്കു്ന്നു. പുതിയ ലുക്‌സ് പ്രതീക്ഷിക്കാം. വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക . കൂടുതൽ ചര്ച്ചികൾ, ലുക്‌സ് മെച്ചപ്പെടുത്താനുള്ള ജോലികൾ , പുതിയ ആത്മ വിശ്വാസം എന്നിവ പ്രതീക്ഷിക്കുക. പുതിയ ബന്ധങ്ങൾ തുടങ്ങുവാനും, നിലവിൽ ഉള്ളവ മെച്ചപ്പെടുത്തുവാനും ഉള്ള അവസരങ്ങൾ ലഭിക്കാം. പുതിയ ആശയങ്ങൾ ജീവിതത്തിൽ പ്രാവര്ത്തിംകമാക്കാനുള്ള അവസരങ്ങളും ഉണ്ടാകാ0.

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാര്ത്ഥ്‌ന ധ്യാനം, ചാരിറ്റി, നിഗൂഡത, ബെഡ് പ്ലെഷേഴ്‌സ് , ഒറ്റപ്പെട്ട സ്ഥാലങ്ങള്എ്ന്നാ പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. അധിക ചെലവിനയുള്ള ആഗ്രഹം നിയന്ത്രിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാര്ത്ഥിന ധ്യാനം, ചാരിറ്റി, നിഗൂഡത, ബെഡ് പ്ലെഷേഴ്‌സ് , ഒറ്റപ്പെട്ട സ്ഥാലങ്ങള്എ്ന്നാ പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നില്ക്കു ന്നു. ഏകാന്തനായി നില്ക്കാ നുള്ള ആഗ്രഹം ഉണ്ടാകാം. കൂടുതൽ റിസേര്ച്‌ന ജോലികൾ, രഹസ്യമായ പദ്ധതികൾ നഷ്ടങ്ങളെ കുറിച്ചുള്ള ചിന്ത, കൂടുതൽ പ്രാര്ത്ഥിന, ധ്യാനം, ഭൂത കാലത്തെ കുറിച്ചുള്ള ചിന്തകൾ, ചാരിറ്റി പ്രവര്തനനഗൽ എന്നിവയും പ്രതീക്ഷിക്കുക. മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിര്ന്നത സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലെ കൂടുതൽ സമയം,. പുതിയ ബിസിനസ് പ്ലാനുകളുടെ ആവിഷ്‌കാരം, ലോങ്ങ് ടേം പ്ലാനുകളെ കുറിച്ചുള്ള ചര്ച്ച കൾ എന്നിവയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിര്ന്ന് സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നില്ക്കുൂന്നു. പുതിയ ഗ്രൂപുകളിൽ അംഗത്വം ലഭിക്കാം, പുതിയ ടീം ജോലികളിൽ പ്രവര്ത്തികക്കും, സുഹൃത്തുക്കൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചെലവാക്കും. നിങ്ങളുടെ സുഹൃത്തുക്കൾ വഴി പുതിയ സുഹൃത്തുക്കൾ വന്നേക്കാം . ഇനി അല്പസ നാളുകൾ ഭാവിയിലേക്ക് ഉള്ള പ്ലാനിങ് നടത്താനുള്ള സമയമാണ്. ലാഭാങ്ങാള്ക്ക്ം വേണ്ടി ഉള്ള കൂടുതൽ ശ്രമം, പുതിയ സ്വപ്നങ്ങാൽ എന്നിവയും പ്രതീക്ഷിക്കുക. ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. ജോലിയിലെ ആശ്വാസകരമായ അവസ്ഥ, ജോലി സ്ഥലത്തെ നവീകരണം, ജോലിയിലെ അംഗീകാരം എന്നിവ പ്രതീക്ഷിക്കുക.കല , സൗന്ദര്യം എന്നാ മേഖലയിൽ ജോലി ചെയ്യുന്നവര്ക്കു ള്ള നല്ല അവസരങ്ങളും ഉണ്ടാകാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നില്ക്കുകന്നു ജോലിയിൽ ക്രിയേറ്റീവ് പ്രോജക്ടുകൾ ഏറ്റെടുക്കും. അധികാരികലുമായുള്ള സംസാരം, അവരുടെ ഉപദേശം എന്നിവയുണ്ടാകാം. ജോലി സ്ഥലത്തെ നവീകരണം, ജീവിത ശൈലി യിലെ മാറ്റങ്ങൾ , മാതാ പിതാക്കലോടുള്ള സംസാരം എന്നിവയും പ്രതീക്ഷിക്കുക . ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നക പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാ ടനം എന്നാ ഒന്പ താം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. ദൂര യാത്രകൾ, വിദേശ സംസ്‌കാരവുമായുള്ള അടുപ്പം. എഴുത്ത് പ്രസിദ്ധീകരണം എന്നിവയിലെ നല്ല അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

 ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നധ പഠനം, എഴുത്ത് , പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാ ടനം എന്നാ ഒന്പ,താം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നില്ക്കുന്നു . ദൂര യാത്രകള്ക്കു ള്ള അവസരങ്ങൾ , വിദേശ സംസ്‌കാരവുമായുള്ള അടുത്ത ഇടപഴകൽ, നിയമവുമായുള്ള നേര്ക്കാ ഴ്ച, തീര്തടനതോടുള്ള താല്പര്യം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സെക്‌സ്, തകര്ച്ച്കൾ, പാര്ട്ണനര്ഷികപ്പുകൾ, ആയുര്‌ദൈ ര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ, എന്നാ എട്ടാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. പുതിയ പാര്ട്ണസർ ഷിപ്പ്, ലോൺ കൊടുക്കൽ വാങ്ങൽ, മറ്റുള്ളവരുടെ നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള ജോലികൾ, കൂടുതൽ ഇമോഷനലായ സംഭവങ്ങൾ , അവസ്ഥകൾ എന്നിവയും പ്രതീക്ഷിക്കുക

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സെക്‌സ്, തകര്ച്ച്കൾ, പാര്ട്ണ്ര്ഷിപ്പെുകൾ, ആയുര്‌ദ്രൈ്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ, എന്നാ എട്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നില്ക്കു ന്നു . ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ചെയ്യും. ടാക്‌സ് , ഇന്ഷുറന്‌സ് എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കാനുള്ള അവസരങ്ങൾ ഉണ്ടാകാം,, കൂടുതൽ വൈകാരികമായ നീക്കങ്ങൾ, പാര്ട്ണളർ ശിപ്പുകളിൽ ഉള്ള സംശയ നിവാരണം, പുതിയ പര്ടൻ്ര ഷിപ്പ് അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ , കൊണ്ട്രാക്ട്ടുകൾ എന്നാ എഴാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. പുതിയ പ്രേമ ബന്ധങ്ങൾ, വിവാഹ സമാനമായ ബന്ധങ്ങൾ, കൊന്റ്രാക്ട്ടുക്ല്, എഗ്രീമെന്റുകൾ എന്നിവ നടക്കാനുള്ള സമയം ആയി കാണുക

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ , കൊണ്ട്രാക്ട്ടുകൾ എന്നാ എഴാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നില്ക്കു ന്നു പുതിയ ബന്ധങ്ങള്ക്ക് വേണ്ടി ഉള്ള ചര്ച്ചകകൾ, ലോങ്ങ് ടേം ബന്ധങ്ങള്ക്ക് വേണ്ടി ഉള്ള ശ്രമം, ബന്ധങ്ങളിൽ ഉള്ള സംശയ നിവാരണം, പുതിയ എഗ്രീമെന്റുകളെ കുറിച്ചുള്ള ആലോചനകൾ, ഒത്തു തീര്പുകള്ക്ക് വേണ്ടി ഉള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക . ജോലി സ്ഥലം, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര് , ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. ജോലി സ്ഥലത്തെ നവീകരണ, കല സൗന്ദര്യം എന്നാ മേഖലയിൽ കൂടുതൽ അവസരങ്ങൾ, സഹ പ്രവര്ത്ത കരുടെ സഹായം എന്നിവ പ്രതീക്ഷിക്കുക. 


സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി സ്ഥലം, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര് , ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നില്ക്കുളന്നു. ആരോഗ്യത്തെ കുറിച്ചുള്ള ചിന്തകൾ, സഹ പ്രവര്ത്തജകരുമായുള്ള ബാന്ധാതെ കുറിച്ചുള്ള ആലോചന, ജോലി സ്ഥാലാതെ നവീകരണം, ചെറു പ്രോജക്ടുകൾ, ഇലെക്ട്രോനിക്‌സ്, ആശയ വിനിമയം, ടെക്‌നോളജി, കല , സൗന്ദര്യം എന്നാ മേഖലയിൽ ജോലി ചെയ്യുന്നവര്ക്കു ള്ള കൂടുതൽ അവസരങ്ങൾ എന്നിവാ പ്രതീക്ഷിക്കുക. ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ക പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികൾ എന്നാ അഞ്ചാം ഭാവത്തിൽ പുതിയ പ്രേമ ബന്ധം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള സമയം, കൂടുതൽ ഉല്ലാസം എന്നിവയും ഉണ്ടാകാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്യ പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികൾ എന്നാ അഞ്ചാം ഭാവത്തിൽ ബുധൻ സൂര്യൻ എന്നിവ നില്ക്കുിന്നു. . പുതിയ പ്രേമ ബന്ധങ്ങള്ക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായേക്കാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ കൂടെ ഉള്ള ആക്റ്റിവിറ്റികൽ, ഉല്ലാസത്തിന് വേണ്ടി ഉള്ള സമയം ചെലവാക്കൽ, കൂടുതാൽ നെറ്റ് വര്കിംലഗ്, സേഫ് പ്രൊമോഷൻ ജോലികൾ , പുതിയ ഹോബികളിൽ സന്തോഷം കണ്ടെത്തൽ എന്നിവ നടക്കാം. ക്രിയേറ്റീവ് സെക്റ്ററിൽ ജോലി ചെയ്യുന്നവര്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാം. കൂടുതൽ നെറ്റ് വര്ക്കിം്ഗ്, കൂടുതൽ കൊണ്ടാക്ക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക . കുടുംബം, വീട് , മാതാവ്, പൂര്വിണക സ്വത്ത്, ബന്ധുക്കൾ , സന്തോഷം, വളര്ച്ചു, ഉപജീവനം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്ന്‌നു, വീട് വൃത്തിയാക്കൽ, വീട് വില്പന മാറ്റം എന്നിവ നടക്കാം. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
കുടുംബം, വീട് , മാതാവ്, പൂര്വിീക സ്വത്ത്, ബന്ധുക്കൾ , സന്തോഷം, വളര്ച്ചയ, ഉപജീവനം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ബുധൻ, സൂര്യൻ എന്നിവ നില്ക്കു്ന്നു . കുടുംബം , വീട് എന്നിവയ്ക്ക് വേണ്ടി പതിവിലും കൂടുതൽ നിങ്ങൾ സമയം കണ്ടെത്തുന്ന അവസരമാണ്. കുടുംബത്തോടൊപ്പം ഉള്ള കൂടുതൽ സമയം, വീട് അലങ്കരിക്കൽ, റീ മോദിഫിക്കേഷൻ, വില്പന, വാങ്ങൽ, മാറ്റം, പഠനം, എന്നിവയെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ, ബന്ധുജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം. ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. ബന്ധുക്കൾ, അയല്ക്കാ ർ എന്നിവരോടുള്ള കൂടുതൽ സ്മസാരം, ചെറു യാത്രകള്കൂിടുതക്ല് ചെറു പ്രോജക്ക്ട്ടുക്ല്, കൂടുതൽ ആശയ വിനിമയം എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്എജന്നാ മൂന്നാം ഭാവത്തിൽ ബുധൻ, സൂര്യൻ എന്നിവ നിക്കുന്നു. . കൂടുതാൽ ആശയ വിനിമയം നടത്താനുള്ള ധാരാളം അവസരങ്ങാൽ എഴുത്ത്, ആശയ വിനിമയം, സെയ്‌ല്‌സ്, ടെക്‌നോളജി , ഇലെക്ട്രോനിക്‌സ് എന്നാ മേഖലകളിൽ കൂടുതൽ സമയം ചെലവാക്കുന്നതാണ് . സഹോദരങ്ങലോടുള്ള സംസാരം, പുതിയ കൊന്റ്രാക്ക്ടുകൾ എഴുതാനും പ്രാബല്യത്തിൽ വരുത്താനും കഴിഞ്ഞേക്കാം. ചെറു പ്രോജക്റ്റുകൾ, ചെറു യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക കൂടുതൽ സമയം മള്ട്ടി ടാസ്‌കിങ്ങിനു വേണ്ടി ചിലവഴിക്കും. ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത് എന്നാ രണ്ടാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. കൂടുതൽ ചെലവ് ചെയ്യാനുള്ള അവസരങ്ങൾ, വാല്യൂ അഡീഷന് വേണ്ടി ഉള്ള ശ്രമങ്ങളും ഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജകസ്വലത, എന്നാ ഒന്നാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. പുതിയ ലുക്‌സ് പരീക്ഷിക്കാനുള്ള ശ്രമം, കൂടുതൽ ആത്മ വിശ്വാസം, വ്യക്തി ജീവിതത്തിലും, പൊതു ജീവിതത്തിലും വരുന്ന പുതിയ ബന്ധങ്ങൾ എന്നിവ സംഭവിക്കാം. ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത് എന്നാ രണ്ടാം ഭാവത്തിലെക്ക് സൂര്യൻ, ബുധൻ, എന്നിവ വന്നു കഴിഞ്ഞു. ഫിനാന്ഷ്യനൽ പ്ലാനിങ്ങിനു യോജിച്ച അവസരം, വില കൂടിയ വസ്തുക്കൾ വാങ്ങാൻ കഴിഞ്ഞേക്കാം, പുതിയ പ്രോജക്ടറ്റുകളെ കുറിച്ചുള്ള ആലോചന, അവയെ കുറിച്ചുള്ള ചര്ച്ചയകൾ, അധിക ചെലവ് എന്നിവ ഉണ്ടാകാം. അധിക സമയവും ധന സംബന്ധമായ പ്ലാനുകളെ കുറിച്ചുള്ള ആലോചന ആയിരിക്കും. മറ്റുള്ളവരെ സ്വാധീനിക്കാനുള്ള നല്ല അവസരമായി കണ്ടു മുന്നോട്ട് നീങ്ങുക.

[email protected] 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP