1 usd = 71.20 inr 1 gbp = 92.65 inr 1 eur = 79.00 inr 1 aed = 19.38 inr 1 sar = 18.99 inr 1 kwd = 234.44 inr

Jan / 2020
21
Tuesday

ലക്ഷ്മണൻ, ഊർമിള, രാമൻ സീത: രാമായണ മാസ ചിന്ത

August 05, 2019 | 02:22 PM IST | Permalinkലക്ഷ്മണൻ, ഊർമിള, രാമൻ സീത: രാമായണ മാസ ചിന്ത

ജയശ്രീ

കേട്ടാലും കേട്ടാലും മതി വരാത്ത കഥയാണ്‌ രാമന്റെ ജീവിതം, മാതാ പിതാക്കലോടുള്ള രാമത്തെ കടമ, ഭർത്താവിനോടുള്ള സീതയുടെ ആത്മാർഥത, അബദ്ധത്തിൽ കൊടുത്ത വാഗ്ദാനതിന്മേൽ ജീവിതം മൊത്തം ഡിപ്രഷനിൽ കഴിയേണ്ടി വന്ന ഒരു മഹാ രാജാവ്, സ്വന്തം മകനെ സ്നേഹിച്ചിട്ടും, അവനാൽ തിരസ്കരിക്കപ്പെട്ട കൈകേയി, എന്നിങ്ങനെ ശാരീരിരികവും, വൈകാരികവും ആയ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട പല വ്യക്തികളുടെ കഥയാണല്ലോ രാമായണം. അവരിൽ അധികം ശ്രദ്ധിക്കപ്പെടാത്ത, ചർച്ച ചെയ്യപ്പെടാത്ത കഥാപാത്രമാണ് ലക്ഷ്മണന്റെതു. അതിലേക്ക് പോകുന്നതിനു മുന്പ് ഒരു കാര്യം വ്യക്തമായി പറയട്ടെ ഞാൻ ഒരു Monotheist ആണ്.

ഒരു മതത്തെയും ഞാൻ ഫോളോ ചെയ്യുന്നില്ല. വിഗ്രഹ ആരാധന എന്റെ വിശ്വാസത്തിന്റെ ഭാഗവും അല്ല എങ്കിലും, മിക്കവാറും എല്ലാ മത പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്, അവയിലെ പല കാര്യങ്ങളും എന്നെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. ജീവിതത്തെ എങ്ങനെ കാണാം, എങ്ങനെ കഠിനമായ അവസരങ്ങളെ നേരിടാം, എങ്ങനെ മനുഷ്യ രൂപം ധരിച്ചു കൊണ്ടുള്ള ഈ ജീവിതത്തിൽ, മഹാ പുരുഷന്മാർക്ക് പോലും വേദനകളിൽ നിന്ന് വിടുതൽ നേടാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം. “എന്താണ് ഒരു പരിഹാരം” എന്നാ ചോദ്യമാണ് ഒരു അസ്ട്രോളജർ എന്നാ നിലയിൽ ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്നിട്ടുള്ളത്.

സത്യം സത്യമായി പറഞ്ഞാൽ, പരിഹാരം എന്നാ ഒന്നില്ല. അത് മറ്റുള്ളവർ നിങ്ങളോട് വെറുതെ പറയുന്നതാണ്. എന്തുകൊണ്ട് ജനങ്ങൾ അത്തരം പ്രതീക്ഷകൾ വയ്ക്കുന്നു എന്ന് മനസിലാകുന്നതും ഇല്ല. കാലം നിങ്ങളിൽ മാറ്റം കൊണ്ട് വരാൻ ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടത്. ഭാര്യ വിരഹദുഃഖത്തിൽ നിന്ന് കര കയറാൻ രാമന് കഴിഞ്ഞില്ല എങ്കിൽ, ഗാന്ധാരീ ശാപത്തിൽ നിന്ന് രക്ഷപ്പെടാൻ കൃഷ്ണന് കഴിഞ്ഞില്ല എങ്കിൽ, പിന്നെ സാധാരണക്കാർ ആയ മനുഷ്യരുടെ കാര്യം പറയാനുണ്ടോ. രാമന് പതിനാലു വർഷത്തെ വന വാസകാലം വിധിക്കപ്പെട്ടതായിരുന്നു, അത് പോലെ, എന്തൊക്കെ പരിഹാരം ചെയ്താലും, നാം വിധിക്കപ്പെട്ടത് എന്താണോ അതിലൂടെ എല്ലാം നാം കടന്നു പോകും. പിന്നെ ചാർട്ട് നോക്കി ചില കാര്യങ്ങൾ പറയാം എന്ന് മാത്രം.

രാമന്റെ ജീവിതത്തെ കുറിച്ചുള്ള ചർച്ചകളിൽ അർഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ മറഞ്ഞു പോയതാണ് ലക്ഷ്മണന്റെ ജീവിതം. രാമനെ ഏതു രീതിയിലും സഹായിക്കുക എന്നതാണല്ലോ ലക്ഷ്മണന്റെ അവതാര ലക്ഷ്യവും. ലക്ഷ്മണൻ ഇല്ല എങ്കിൽ രാമനു വിജയമില്ല. ലക്ഷ്മണനും ഊര്മിലയും തമ്മിൽ ഉള്ള മനോഹരമായ ബന്ധത്തിന്റെ കഥ വാല്മീകി രാമായണത്തിൽ അത്ര ഘോഷിക്കപ്പെട്ടിട്ടില്ല. ഒന്നാമത് ഈ ചരിത്രം ഒരു patriarchal സമൂഹത്തിന്റെതാണ്. പുരുഷന്മാരുടെ സന്തോഷം, സഹനം, വിജയം, അവരുടെ ആശയങ്ങൾ, പ്രലോഭനങ്ങൾ, അവരുടെ തീരുമാനങ്ങൾ എന്നിവയാണ് ഹൈ ലൈറ്റ് ചെയ്തിട്ടുള്ളത്. സീതയുടെ വേദനകളെക്കാൾ കൂടുതൽ രാമൻ ഒന്നും അനുഭവിച്ചിട്ടില്ല എങ്കിലും, രാമന്റെ തീരുമാനങ്ങൾ, രാമന്റെ ബോധ്യങ്ങൾ, അദ്ദേഹത്തിന്റെ കർമം എന്നിവ ആണ് രാമായണത്തിൽ പ്രസ്തവിക്കപ്പെട്ടിട്ടുള്ളത്. പക്ഷെ മറ്റു പല വ്യക്തികളാൽ പിന്താങ്ങപ്പെട്ട ജീവിതം ആണ് രാമന്റെത്. ആ പല വ്യക്തികളും ഒരു പ്രത്യേക ഘട്ടം കഴിഞ്ഞാൽ രാമായണത്തിൽ നിന്ന്, അല്ലെങ്കിൽ രാമന്റെ ജീവിതത്തിൽ നിന്ന് അപ്രത്യക്ഷം ആകുന്ന കാഴ്ച വളരെ കൗതുകകരമാണ്. രാമനെ ഒരു കരുത്തുറ്റ യോദ്ധാവ് ആക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വിശ്വാമിത്രനെ കുറിച്ച് ഒരു ഘട്ടം കഴിഞ്ഞു നമുക്ക് കാണാൻ കഴിയില്ല. സ്വന്തം ഭാര്യയും അങ്ങനെ തന്നെ. എന്നാൽ സജീവമായി ഒപ്പം തന്നെ ഉണ്ടായിരുന്ന ലക്ഷ്മണൻ ചെയ്ത ത്യാഗങ്ങൾക്ക് രാമന്റെ സഹനങ്ങളെക്കാൾ തീവ്രതയുണ്ട്.

സീത ജനക മഹാരാജാവിന്റെ ദത്തു പുത്രി ആണെങ്കിൽ, ലക്ഷ്മണന്റെ ഭാര്യ ആയ ഊർമിള ജനകന്റെ സ്വന്തം രക്തമാണ്. സ്വന്തം പുത്രിയാണ്. രാമൻ സീതയെ വിവാഹം ചെയ്ത അതെ ദിവസം തന്നെയാണ് ഊർമിളയുടെയും ലക്ഷ്മണന്റെയും വിവാഹം നടന്നത്. സഹോദരനൊപ്പം വനവാസത്തിനു തുനിഞ്ഞ ലക്ഷ്മണനെ പിന്തുടരാൻ ഊർമിള തയ്യാറായിരുന്നു. പക്ഷെ സ്വന്തം സഹോദരന്റെ അടിമ ആയി ആണ് താൻ പോകുന്നതെന്നും, അവരെ സേവിക്കുന്നതിനിടയിൽ ഭാര്യയെ നോക്കാൻ സമയം ലഭിക്കില്ല എന്നും അതിനാൽ കൊട്ടാരത്തിൽ തന്നെ മാതാ പിതാക്കളെ സേവിച്ചു ജീവിക്കാനും ആണ് ലക്ഷ്മണൻ തന്റെ ഭാര്യയോടു ആവശ്യപ്പെട്ടത്. വേദനയോടു കൂടി ആണെങ്കിലും ഭർത്താവിനെ അക്ഷരം പ്രതി അനുസരിച്ച ഊർമിള എന്തുകൊണ്ടും, അനുസരണ കേട് കാട്ടി അപകടം വരുത്തി വെച്ച , സീതയെക്കാൾ ഉന്നതമായ സ്ഥാനം അർഹിക്കുന്നു.

വനത്തിൽ ആദ്യ ദിനം തന്നെ സേവനസന്നദ്ധനായ ലെക്ഷ്മണനെ നിദ്രാ ദേവി വശീകരിക്കാൻ ശ്രമിക്കുകയുണ്ടായി. വനത്തിൽ നിദ്രയിൽ ആണ്ടു കിടക്കുന്ന തന്റെ സഹോദരനെയും, മാത്രുതുല്യ ആയ സീതയേയും അപകടത്തിൽ ആക്കി തനിക്ക് വിശ്രമം ഇല്ലെന്നു തീർത്തു പറഞ്ഞ ലക്ഷ്മണൻ താൻ പതിനാലു വർഷത്തെ വനവാസ കാലം തീരുന്നത് വരെ ഉറങ്ങുന്നില്ലെനും, ആ ഉറക്കം തന്റെ ഭാര്യ ആയഊർമിളക്ക് ദാനമായി നല്കേണം എന്നും നിദ്ര ദേവിയോട് അഭ്യർത്ഥിച്ചു. മനസില്ലാ മനസോടെ അവർ അത് സമ്മതിക്കുകയും അങ്ങനെ ഊർമിള നീണ്ട പതിന്നാലു വർഷത്തെ ഉറക്കത്തിലേക്ക് വീഴുകയും ചെയ്തു. ഇത് കവിയുടെ ഭാവന, ഒരു പക്ഷെ അവർ ഭർതൃ വിരഹത്തിന്റെ വേദന സഹിക്കാതെ കോമ സ്റ്റേജില് എത്തിയതാകാനും സാധ്യത ഉണ്ട്. ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള മാനസികമായ അടുപ്പത്തിന്റെ തീവ്രതയാണ് നമുക്ക് ഈ സംഭവത്തിൽ നിന്ന്നു മനസിലാക്കാൻ കഴിയുക. നിദ്ര ദേവി തന്നെ സമീപിച്ചപ്പോൾ ഊർമിള പറഞ്ഞ ഒരു കാര്യം ഉണ്ട്. തന്റെ ഭർത്താവ് സ്വന്തം കടമകൾ ചെയ്യാൻ തക്കവണ്ണം ഊർജസ്വലൻ ആയിരിക്കാൻ അദ്ദേഹത്തിന്റെ ഉറക്കം കൂടി എനിക്ക് തരുക. എന്ന്റെ ഉറക്കത്തിലൂടെ അദ്ദേഹവും ഉറങ്ങട്ടെ. അങ്ങനെ പതിനാലു വര്ഷം നിദ്രാ രഹിതൻ ആയിരുന്നെങ്കിലും സ്വന്തം ഭാര്യയുടെ ത്യഗതാൽ ക്ഷീണിതൻ ആകാതെ അടിമ എന്നാ കടമ ലക്ഷമണന് നിറവേറ്റാൻ ആയി. ലക്ഷ്മണൻ നേരിട്ട സഹനങ്ങളുടെ ശക്തിയിൽ നിന്ന് കൂടിയാണ് രാമൻ അവതാര ലക്‌ഷ്യം പൂർത്തി ആക്കിയത്. രാവും പകലും ലക്ഷ്മണന്റെ കാവലിൽ രാമനും സീതയും സുരക്ഷിതർ ആയിരുന്നു. അമിതമായ ഉറക്കം ശീലിച്ച സ്ത്രീകളെ ഊർമിള എന്നും, അവർ നടത്തുന്ന ഉറക്കാതെ ഊർമിള നിദ്ര എന്നും പറയുന്നു.

ലക്ഷമണൻ, ഊർമിള ദമ്പതികളുടെ പരസ്പര ധാരണ, സ്നേഹം, വിശ്വാസം, എന്നിവയുടെ തീവ്രത നിശ്ചയമായും രാമൻ സീത ദമ്പതികളിൽ ഇല്ല എന്നത് പകൽ പോലെ വ്യക്തമാണ്. അത് പോലെ തന്നെ സഹോദരൻ ആയ രാമനോട് ലക്ഷ്മണന് ഉള്ളതു പോലത്തെ തന്നെ തീവ്രമായ സ്നേഹം തന്നെ ആണ് ഊർമിളക്ക്, സഹോദരി ആയ സീതയോടും ഉണ്ടായിരുന്നത്. ആ സ്നേഹത്തിൽ നിന്നാണ് ഇത്ര മാത്രം ത്യാഗ നിർഭരമായ ജീവിതം നയിക്കാനുള്ള ശക്തി തന്നെ ഈ ദമ്പതികൾക്ക് ലഭിച്ചത്. വന വാസത്തിനു പോകാൻ തയ്യാറായി നിന്ന ലക്ഷ്മണനെ തടഞ്ഞ ഊർമിളയെ വളരെ കർശനമായി വിമർശിക്കുന്ന ലക്ഷ്മണനെ ആണ് ലക്ഷ്മണ ഊർമിള സംവാദത്തിൽ നമുക്ക് കാണാൻ കഴിയുക.

തന്റെ പതിനാലു വർഷത്തെ യൗവന കാലം ത്യജിച്ച ഊർമിള, സ്വന്തം സഹോദരിയുടെ കുട്ടികളുടെ പരിപാലനം ഏറ്റെടുക്കുകയും. ലക്ഷ്മണൻ ആകട്ടെ സ്വന്തം സഹോദരന് കാവൽ ആയി നിൽക്കുന്ന ജോലി മരണം വരെ ഏറ്റെടുക്കുകയും ചെയ്തു. ലക്ഷ്മണന്റെ അവതാര ഉദ്ദേശം തന്നെ രാമന്റെ കാവൽക്കാരൻ ആകുക എന്നതാണല്ലോ. സ്വന്തം മരണം പോലും രാമന്റെ തീരുമാനത്തിന് അനുസരിച്ചാണ് തിരഞ്ഞെടുത്തത്. രാമനോടുള്ള കമ്മിറ്റ്മെൻറ്, നിർമലമായ സ്നേഹം എന്നിവ കൊണ്ട് ലക്ഷ്മണന് നഷ്ടമായത് അനേകം നല്ല അവസരങ്ങളാണ്. എങ്കിലും അവയെ കുറിച്ച് ഒരിക്കലും നഷ്ട ബോധത്തോടെ അദ്ദേഹം ചിന്തിച്ചതില്ല. പക്ഷെ ലക്ഷ്മണന്റെയും ഊര്മിളയുടെയും ത്യാഗം ഇല്ലാതെ രാമനും സീതക്കും വിജയമില്ല. പക്ഷെ എന്തുകൊണ്ടോ അവരുടെ ത്യാഗനിർഭരമായ ജീവിതത്തെ കുറിച്ച് അധികം ആരും ചിന്തിക്കുന്നതും ഇല്ല. സ്വാർത്ഥ മനോഭാവം നിറഞ്ഞ വ്യക്തികളുടെ ഇടയിൽ തളർന്നു പോകുമ്പോൾ , ലക്ഷമണ –ഊർമിള ദമ്പതികളുടെ ജീവിതം വല്ലാത്ത ഒരു അനുഭൂതിയാണ് നൽകുന്നത്.

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും ടീം അങ്ങത്വം, ക്രിയേറ്റീവ് ജോലികൾ എന്നിവ പ്രധാനമാകും. പ്രേമ ബന്ധങ്ങളിൽ വാക്ക് തർക്കങ്ങൾ, പൂർത്തീകരണം എന്നിവ സംഭവിക്കുന്നതാണ് പ്രേമം, വിവാഹം എന്നിവയിൽ പുതിയ അവസ്ഥകൾ , പുതിയ ബന്ധങ്ങൾ എന്നിവ ഉണ്ടാകും. വിനോദ പരിപാടികൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള പ്രവർത്തനങ്ങളും ഉണ്ടാകാം. 

വീടിനെ കുറിച്ചും പുതിയ പ്ലാനുകൾ ഉണ്ടാകും. പ്രശ്ന പരിഹാരം ആവശ്യമാകുന്ന പല സാഹചര്യങ്ങളും ഈ അവസരം ഉണ്ടാകാം. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ അടുത്ത ദിവസങ്ങളിൽ പ്രധാനമാകും. ബന്ധുജന സമാഗമം പ്രധാന വിഷയമാകും. . വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകും. പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ വേണ്ടി വരും. ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളിൽ പല വിധ തർക്കങ്ങൾ എന്നിവയും ഈ അവസരം നാം പ്രതീക്ഷിക്കേണ്ടതാണ് . വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസരങ്ങൾ തേടും.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ കുടുംബ ജീവിതം, വീട് എന്നിവയ്ക്ക് മേലുള്ള പ്രാധാന്യം ഈ ആഴ്ചയും ഉണ്ടാകും. റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മാറ്റം, ചുറ്റുപാടുകൾ പാടുകൾ മെച്ചപ്പെടുത്തൽ എന്നിവ ഈ ആഴ്ചയും പ്രതീക്ഷിക്കുക കുടുംബയോഗം., മാതാ പിതാക്കലോടുള്ള ചർച്ചകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം , എന്നിവ ഈ ആഴ്ചയും തുടരും.

മൾട്ടി ടാസ്കിങ് അവസ്ഥയിൽ ഈ ആഴ്ചയും നിരവധി ജോലികൾ ഉണ്ടാകും. എഴുത്ത് എഡിറ്റിങ് എന്നാ മേഖലയിൽ നിന്നും പലതരം ജോലികൾ ഈ ആഴ്ചയും പ്രതീക്ഷിക്കുക. സഹോദരങ്ങലോടുള്ള കൂടുതൽ സംവാദം, . ചെറു കോഴ്സുകൾ , ചെറു യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. . ഇലക്ട്രോണിക്സ്, ടെക്നോളജി, ആശയ വിനിമയം എന്നീ രംഗത്ത് ജോലി അന്വേഷിക്കുന്നവർക്ക് ഈ അവസരം വളരെ പ്രധാനമാണ്. ശാരീരിരിക അസ്വസ്ഥകളും ഈ അവസരം.

ജമിനി (മെയ് 21 - ജൂൺ 20)
ആശയ വിനിമയ ശേഷി കൊണ്ട് ഉള്ള നിരവധി ജോലികൾ ഈ ആഴ്ച ഉണ്ടാകും. ചെറു കോഴ്സുകളും യാത്രകളും ഈ ആഴ്ചയും പ്രതീക്ഷിക്കുക. മൾട്ടി ടാസ്കിങ് രീതിയിൽ ജോലി ചെയ്യാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സഹോദരങ്ങൾ സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള കൂടുതൽ സംസാരം. എഴുത്ത് എഡിറ്റിങ് , മീഡിയ, മാർക്കെടിങ് എന്നാ മേഖലയിൽ നിന്ന് ഉള്ള നിരവധി ജോലികളും കാണുന്നതാണ്.

സാമ്പത്തിക വിഷയങ്ങൾ അല്പം സെൻസിറ്റീവ് ആയ രീതിയിൽ ആണ് ഉള്ളത്. പെട്ടന്നുള്ള പല ചിലവുകളും ഉണ്ടാകാം. പല തരം പാർട്ട്‌ ടൈം ജോലികൾ ഏറ്റെടുക്കാനുള്ള ശ്രമം നടത്തുന്നതാണ്. . സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഏറ്റെടുക്കും. . ലോണുകൾ ലഭിക്കാനും , നൽകാനും ഉള്ള അവസരങ്ങളും. പല തരത്തിൽ ഉള്ള സാമ്പത്തിക നീക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
പല ഗ്രഹങ്ങളാണ് നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കുക. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. പാർട്ട്‌ ടൈം ജോലികൾക്കുള്ള സമയം ആണ്.. പെട്ടന്ന്നുള്ള ചിലവുകളും ഈ അവസരം ധാരാളം ഉണ്ടാകുന്നതാണ്. സാമ്പത്തികമായ ഞെരുക്കം ഈ വരുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുക. പല വിധത്തിൽ ഉള്ള തർക്കങ്ങളും ഈ അവസരം ഉണ്ടാകാം.

അൽപ നാളുകൾ ആയി വ്യക്തി ജീവിതം പല തരം വെല്ലുവിളികളിലൂടെ നീങ്ങുന്നു. എന്നാൽ ഈ ആഴ്ച നിങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള കുറിച്ചുള്ള കൃത്യമായ കാഴ്ച ഈ ആഴ്ച മുതൽ ലഭിച്ചു തുടങ്ങുന്നതാണ് പുതിയ പങ്കാളിത ബന്ധങ്ങൾ, മൾടി ടാസ്കിങ് അവസരങ്ങൾ എന്നിവ എല്ലാം ഈ അവസരം പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഒരേ സമയം നിരവധി ജോലികൾ ഈ ആഴ്ചയും ഉണ്ടാകാം. . ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധ്യമാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പുതിയ പ്രോജക്ക്ട്ടുകൾ, സാമൂഹിക ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ബന്ധങ്ങൾക്ക് മേൽ വളരെ അധികം ശ്രദ്ധ ഉണ്ടാകും.

അൽപ നാളുകൾ ആയി വൈകാരികമായ പല തരം വെല്ലുവിളികളും നാം നേരിടുന്നു. ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പ്,. ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ ദൂര യാത്രക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പ് , ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ ഉണ്ടാകാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിരവധി ചെറു ജോലികൾ, സഹ പ്രവര്തരുമായുള്ള ചർച്ചകൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മാനസികമായ വെല്ലുവിളികൾ പലതും നേരിടേണ്ട അവസരമാണ്. ആരോഗ്യം കൂടുതൽ ശ്രദ്ധ നേടും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പ്,. ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ , പ്രാർത്ഥന, ധ്യാനം, മറ്റു ഹീലിങ് ശ്രമങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് സങ്കീർണമായ പ്രോജക്ക്ട്ടുകൾ ഉണ്ടാകാം. സഹ പ്രവർത്തകരുമായുള്ള ബന്ധം വളരെ സങ്കീർണമായ അവസ്ഥയിലേക്ക് നീങ്ങാം. അതുകൊണ്ട് കോമ്പ്ലെക്സ് ആയ അവസ്ഥയിൽ നിന്ന് മാറി നിൽക്കും.
ലോങ്ങ്‌ ടേം ജോലികളിൽ നിന്നുള്ള ചില നീക്കങ്ങൾ ഈ ആഴ്ച ഉണ്ടാകാം. പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള ശ്രമം, ചർച്ചകൾ, തർക്കങ്ങൾ എന്നിവയു0 ഉണ്ടാകാം. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലിയിൽ ചില തിരുത്തലുകൾ വേണ്ടി വരും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം , ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകാം. ലോങ്ങ്‌ ടേം ജോലികളിൽ നിന്നുള്ള അവസരങ്ങൾ, കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. വിനോദ പരിപാടികളും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിരവധി ഗ്രഹങ്ങൾ ആണ് ലോങ്ങ്‌ ടേം ജോലികളെ സ്വാധീനിക്കുന്നത്വ്യക്തി ജീവിതത്തിൽ നിന്നും ഔദ്യോഗിക ജീവിതത്തിൽ നിന്നും ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങൾക്ക് വളരെ പ്രാധാന്യം ഉണ്ട്. . പുതിയ ടീം അംഗങ്ങൾ വന്നു ചേരാനുള്ള അവസരം. പുതിയ ലോങ്ങ്‌ ടേം ജോലികൾക്ക് ഉള്ള അവസരങ്ങൾ , എന്നിവയും പ്രതീക്ഷിക്കുക. ടെക്ക്നിക്കൽ കമ്മ്യൂണിക്കേഷൻ , ഫിനാൻസ് എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ടീം ജോലികൾ, പുതിയ ലോങ്ങ്‌ ടേം ജോലികൾ, ലാഭത്തിനു വേണ്ടി ഉള്ള പ്രോജക്ക്ട്ടുകളുടെ ആവിഷ്കാരം എന്നിവയും പ്രതീക്ഷിക്കുക.

കഴിഞ്ഞ ആഴ്ച വരെ ജോലിയെ കുറിച്ചുള്ള പല ചിന്തകളും ഉണ്ടായിരിന്നു, അവ എല്ലാതന്നെ ഒരു നെഗറ്റീവ് രീതിയിലും ആയിരുന്നു. എന്നാൽ ഈ ആഴ്ച മുതൽ പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകാം. പുതിയ ജോലി, പുതിയ പ്രോജക്ക്ത്റ്റ് എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം ആവർത്തിക്കും. ജോലി സംബന്ധമായ യാത്രകൾ, ട്രെയിനിങ്ങുകൾ എന്നിവ എല്ലാം ഈ അവസരം ഉണ്ടാകുന്നതാണ്.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
പല ഗ്രഹങ്ങളാണ് ജോലി എന്നാ വിഷയത്തെ സ്വാധീനിക്കുന്നത്. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക. അധികാരികൾ നിങ്ങളുടെ ജോലിയെ ഈ അവസരം വിലയിരുത്താം. ഇത് വരെ ചെയ്ത ജോലിക്കുള്ള പ്രതിഫലം ലഭിക്കുന്നതാണ്. കുടുംബ ജീവിതവും, ഔദ്യോഗിക ജീവിതവും തമ്മിൽ ഉള്ള ബാലൻസിങ് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിങ്ങൾ ഇത് വരെ ചെയ്ത ജോലിയുടെ അവസ്ഥ എന്താണ് എന്ന് ഈ അവസരം മനസിലാകുന്നതാണ്.
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, കഴിഞ്ഞ ആഴ്ച വരെ ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകളിൽ അല്പം മാറ്റം ഉണ്ടായിരുന്നു., എന്നാൽ ഈ ആഴ്ച യാത്രകളെ കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കുന്നതാണ്. എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള ജോലികളിൽ പുരോഗതി ഉണ്ടാകാം. . ദൂര യാത്രകളിൽ നിന്നും പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക. വിദേശത് നിന്നുള്ള പ്രോജക്ക്ട്ടുകൾ, വിദേശീയരുമായി ഒത്തു ചേർന്നു പ്രവർത്തിക്കാനുള അവസരം, പരീക്ഷകൾ ഉപരിപഠനം എന്നിവയും ഈ ആഴ്ച മുതൽ മുന്നോട്ട് നീങ്ങുന്നതാണ്. ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. പല വിധത്തിലുള്ള ഡിബെറ്റുകളും ഈ അവസരം പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
പല വിധത്തിലുള്ള യാത്രകൾക്ക് ഉള്ള സാധ്യത ഈ ആഴ്ചയും തുടരും. ദൂര യാത്രകൾ, പരീക്ഷകൾ, ഉപരി പഠനം എന്നിവയിൽ നിന്നുള്ള അവസരങ്ങൾ കാണുന്നു. ഇവയിൽ എല്ലാം തന്നെ അല്പം സങ്കീർണതകളും ഉണ്ടാകാം. ഈ യാത്രകളിൽ പുതിയ വ്യക്തികളെ കണ്ടു മുട്ടാനുള്ള അവസരം ഉണ്ടാകാം. ആത്മീയ വിഷയങ്ങളിൽ കൂടുതൽ താല്പര്യം, തീർത്ഥാടനം, ആത്മീയ വിഷയങ്ങളിൽ ഉള്ള ചർച്ചകൾ എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം . മീഡിയ എഴുത്ത്, ഉപരിപഠനം എന്നാ വിഷയങ്ങളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.. നിങ്ങളുടെ സാഹിത്യപരമായ കഴിവുകൾ പ്രദർശിപ്പിക്കാൻ കൂടെ ഉള്ള അവസരമാണ് ഇനി ഉള്ള ദിവസങ്ങൾ നൽകുക. 

കഴിഞ്ഞ മാസം സാമ്പത്തികമായ പല പ്രശങ്ങളും ഉണ്ടായിരുന്നു. എങ്കിലും ഈ ആഴ്ച മുതൽ ഈ പ്രശ്നങ്ങൾക്ക് ഒരു ശമനം ഉണ്ടാകുന്നതാണ്.. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ വഴി തെറ്റാം. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീര്പുകൾ, വൈകാരികമായ സംസാരം, പങ്കാളിയോടുള്ള തർക്കങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പെട്ടന്നുള്ള ചിലവുൽ ഇനിയും വന്നേക്കാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സാമ്പത്തിക വിഷയങ്ങൾ, വൈകാരിക ബന്ധം എന്നാ വിഷയങ്ങളെ പല ഗ്രഹങ്ങൾ സ്വാധീനിക്കുന്നു. . പല വിധ സാമ്പത്തിക ബാധ്യതകൾ ഈ അവസരം ശ്രദ്ധ നേടും. സാമ്പത്തിക ലാഭവും, ചിലവുകളും ഈ അവസരം ഉണ്ടാകാം. പുതിയ പങ്കാളികൾ ജീവിതത്തിലേക്ക് ഈ അവസരം ഉണ്ടാകാം. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇൻഷുറൻസ് സംബന്ധമായ പ്രശ്നങ്ങൾ തീർപ്പാക്കൽ എന്നിവയും പ്രതീക്ഷിക്കുക . പെട്ടന്നുള്ള ചെലവ് ഈ അവസരം പ്രതീക്ഷിക്കുക.

പല വിധ ബന്ധങ്ങളിൽ നിന്നുള്ള അവസരങ്ങൾ ഈ ആഴ്ച മുതൽ ദൃശ്യം ആകും. കഴിഞ്ഞ ആഴ്ച വരെ ഈ ഈ ബന്ധങ്ങളിൽ പല തരം വെല്ലുവിളികളും ഉണ്ടായിരുന്നു. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഈ അവസരവും ഉണ്ടാകാം. അതിനാൽ പുതിയ ബന്ധങ്ങൾക്ക് ഉള്ള അവസരങ്ങളെ കർശനമായി പരിശോധിക്കുക. പുതിയ ജോബ്‌ ഓഫറുകൾ, ദൂര യാത്രകൾ എന്നിവയും ഈ അവസരം സാധ്യമാണ്. ഇവയിലും കൂടുതൽ ശ്രദ്ധ വേണ്ടി വരും. ഈ വിഷയങ്ങളിൽ നടത്തുന്ന എല്ലാ ആശയ വിനിമയങ്ങൾക്ക് മേലും കൂടുതൽ ശ്രദ്ധ വേണ്ടി വരും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിരവധി ഗ്രഹങ്ങൾ ഈ അവസരം ബന്ധങ്ങളെ സ്വാധീനിക്കുന്നു. പുതിയ ബിസിനസ് ബന്ധം, വ്യക്തി ബന്ധം എന്നിവ ഈ അവസരം പ്രതീക്ഷിക്കുക. ഇവയിൽ എല്ലാം തന്നെ അല്പം സങ്കീർണമായ അവസരങ്ങളും ഉണ്ടാകും. നെറ്റ് വർക്കിങ് അവസരങ്ങൾ, സാമൂഹിക തലത്തിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, പുതിയ ജോബ്‌ ഓഫറുകൾ. ദൂര യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. ഈ ബന്ധങ്ങൾക്ക് മേൽ ഉള്ള ചർച്ചകളും ഉണ്ടാകാം.. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം, സുഹൃദ് ബന്ധം എന്നിവയും ഈ ആഴ്ച മുതൽ അൽപ കാലത്തേക്ക് പ്രതീക്ഷിക്കാം. ബന്ധങ്ങൾക്ക് മേൽ ഉള്ള തർക്കങ്ങളും ഒരു ഭാഗമാകും.

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങൾക്ക് അൽപ കാലമായി തടസങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഈ ആഴ്ച മുതൽ അവ ശമിക്കുന്നതാണ്, പുതിയ ആരോഗ്യ സംരക്ഷണ പദ്ധതികൾ ആവിഷ്കരിക്കും. . എഴുത്ത്, ആശയ വിനിമയം , മീഡിയ ടെക്നോളജി, അക്കൗണ്ടിങ് എന്നാ മേഖലയിൽ നിന്നുള്ള ചെറു പ്രോജക്ക്ട്ടുകൾ ഉണ്ടാകാം ഇവയിൽ എല്ലാം തന്നെ ശ്രദ്ധയോടെ ഉള്ള നീക്കങ്ങൾ ആവശ്യമാകും. സഹ പ്രവർത്തകരുമായുള്ള ബന്ധം പ്രധാനം ആകും.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
പല ഗ്രഹങ്ങൾ ജോലി സ്ഥലത്തെ സ്വാധീനിക്കുന്നു. ജോലി സ്ഥലത്തിന്റെ പ്രാധാന്യം വര്ധിക്കുന്നതാണ്. ചെറു പ്രോജക്ക്ട്ടുകൾ, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ആരോഗ്യ ക്രമം, സൗന്ദര്യ സംരക്ഷണം എന്നിവയും ഏറ്റെടുക്കാനുള്ള അവസരങ്ങൾ ഉണ്ടാകാം. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, ജോലിസ്ഥലത്തെ പുതിയ അവസ്ഥകൾ എന്നിവയും പ്രതീക്ഷിക്കുക. പല വിധമായ നിരവധി ചെറു ജോലികൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്.

കഴിഞ്ഞ ആഴ്ച വരെ ക്രിയേറ്റീവ് ജോലികൾ, പ്രേമ ബന്ധം എന്നിവയിൽ നിന്നുള്ള തടസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ ആഴ്ച മുതൽ അവയിൽ ഒരു പുരോഗതി ഉണ്ടാകുന്നതാണ്.. കുട്ടികൾ, ചെറിയ കുട്ടികളുടെ ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം ജോലി ചെയ്യാനുള്ള അവസരവും ഉണ്ടാകാം. അവരുടെ പരിപോഷണം വളർച്ച എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും.സ്വന്തം ബിസിനസിനെ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകാം. ഷെയർ മാർക്കെറ്റ്, മറ്റു ഊഹക്കച്ചവടങ്ങൾക്ക് അത്ര യോജിച്ച സമയം അല്ല. ഇവയിൽ എല്ലാം കൂടുതൽ ശ്രദ്ധ വേണ്ടി വരും. കല , ആസ്വാദനം എന്നാ വിഷയങ്ങളിൽ നിന്നും ഉള്ള അവസരങ്ങളും വന്നെതാം.

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പുലർച്ചെ വിനോദസഞ്ചാരികളെ കാണാതെ വന്നതോടെ ഡോർ തട്ടിയിട്ടും തുറന്നില്ല; ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറന്നതോടെ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം എട്ടുപേരും അബോധാവസ്ഥിയിൽ കിടക്കുന്ന നിലയിൽ; ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരികരിച്ചു; തണുപ്പ് അകറ്റാൻ ജനലുകൾ അടച്ച് ഹീറ്റർ ഓൺ ചെയ്തത് വില്ലനായി; കാർബൺ മോണോക്‌സൈഡ് ചോർന്നത് മരണകാരണമായെന്ന് പ്രാഥമിക നിഗമനം; ഞെട്ടലോടെ മലയാളികൾ
പ്രവാചകനെ നിന്ദിച്ച താങ്കളുടെ പ്രവർത്തി ഒരു മുസ്ലിം എന്ന നിലയിൽ സഹിക്കാനാവില്ലെന്ന് പറഞ്ഞത് എൻഐഎ ഉദ്യോഗസ്ഥൻ; ഭാര്യയെ മർദിക്കുമെന്നും അമ്മയെ നോക്കാത്തവനും ഒക്കെ പ്രചരിപ്പിച്ചത് കന്യാസ്ത്രീകളും വൈദികരും; പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 'മരിച്ചുപോയെങ്കിൽ കുഴപ്പമില്ലായിരുന്നു' എന്ന് പ്രതികരിച്ചത് കോളജ് മാനേജർ; ഇടതുകൈ കൊണ്ട് പ്രൊ. ടി ജെ ജോസഫ് എഴുതിയ 431 പേജുകളുള്ള 'അറ്റുപോവാത്ത ഓർമ്മകളിൽ' നിറയുന്നത് പൊള്ളുന്ന ജീവിതാനുഭവങ്ങൾ
മോഹൻലാലിനായി മുടക്കുന്നത് ഭീമൻ തുക; മത്സരാത്ഥികൾക്ക് തുക വേറേയും; കോടികൾ ചെലവിട്ട് ബിഗ്‌ബോസ് സീസൺ രണ്ട് എത്തിയിട്ടും കാണാൻ ആളില്ല! ബാർക്ക് റേറ്റിങ്ങിൽ ഏഷ്യാനെറ്റിന്റെ ഒന്നാം നമ്പർ ഷോ വനമ്പാടി; രണ്ടാംസ്ഥാനം നീലക്കുയിലും; മൂന്നാം സ്ഥാനത്ത് കസ്തൂരിമാനും റേറ്റിങ്ങിൽ കുതിച്ച് തന്നെ; പ്രണയവും സംഘട്ടനവും ഒന്നുമില്ലാത്ത ബിഗ്‌ബോസ് ഷോ വേണ്ടെന്ന് പ്രേക്ഷകർ; ഗെയിം പ്ലാനിൽ പോലും മത്സരാർത്ഥികൾ പിന്നോട്ട്; ആകെ ആശ്രയം ഫുക്രുവും രജിത് കുമാറും
സുഭാഷ് വാസുവിനൊപ്പം സെൻകുമാർ വാർത്താസമ്മേളനത്തിനെത്തിയത് യാദൃശ്ചികമല്ല; വരാൻ പോകുന്നത് അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിക്കുന്ന വെള്ളാപ്പള്ളിക്കും മകനുമിട്ടുള്ള മുട്ടൻ പണി; സുഭാഷ് വാസുവിനെ ബിജെപി കൈവിടില്ലെന്ന് സൂചന; സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന വെല്ലുവിളിയും ബിജെപിയുടെ ബലത്തിൽ; മുൻ ഡിജിപിയെ മുൻനിർത്തി എസ്എൻഡിപി പിടിക്കാൻ ബിജെപി നീക്കം; വിരണ്ടുപോയ വെള്ളാപ്പള്ളി യൂണിയൻ നേതാക്കളുടെ പിന്തുണ തേടി; എൻഫോഴ്സ്മെന്റ് പേടിയിലും വെള്ളാപ്പള്ളിയും മകനും
ഗൾഫിൽ നിന്ന് നേപ്പാൾ യാത്ര പ്ലാൻ ചെയ്തത് കുടുംബ സുഹൃത്തുക്കൾ; കോഴിക്കോട് നിന്നുള്ള സുഹൃത്തുക്കളെയും കൂട്ടി പോയതുകൊച്ചിയിൽ നിന്ന്; ഗൾഫിൽ എഞ്ചിനീയറായ പ്രവീൺ കൊച്ചിയിലെ ഭാര്യ വീട്ടിലേക്ക് കുടുംബത്തിനൊപ്പം എത്തിയത് യാത്രയ്ക്കായി; ചെങ്കോട്ടുകോണത്തെ സ്വന്തം വീട്ടിൽ പ്രവീൺ എത്തിയത് കഴിഞ്ഞ ഓണത്തിനും; ശരണ്യയുടെയും രണ്ടുകുട്ടികളുടെയും പ്രവീണിന്റെയും ദാരുണാന്ത്യത്തിൽ നടുങ്ങി ബന്ധുക്കളും നാട്ടുകാരും
'ബംഗാളിൽ നിന്ന് സിപിഎം സർക്കാരാണ് എന്നെ പുറത്താക്കിയത്; എന്നെ സംരക്ഷിച്ചാൽ മുസ്ലിം വോട്ട്ബാങ്ക് നഷ്ടമാവുമെന്ന് അവർ കരുതി; പക്ഷേ ബംഗാളിൽ സിപിഎമ്മിനെ രക്ഷിക്കാൻ ആർക്കും കഴിഞ്ഞില്ല; മതം കൊണ്ടുള്ള കളി തീക്കളിയാണെന്ന് ഇനിയെങ്കിലും ഇടതുപക്ഷം മനസ്സിലാക്കണം; ഇന്ത്യൻ ബുദ്ധി ജീവികൾ ഇസ്ലാമിക തീവ്രവാദികൾക്കെതിരെ മിണ്ടാത്തത് എന്തുകൊണ്ടാണ്; യഥാർഥ ജനാധിപത്യമെന്നത് ഏതെങ്കിലും മതപക്ഷത്തെ സഹായിക്കലല്ല; തസ്ലീമ നസ്രീൻ തുറന്നടിക്കുന്നു
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
'ഒറ്റയടിക്ക് നൂറോളം ഐസിസുകാരെ ഞങ്ങൾ നരകത്തിലേക്ക് അയച്ചു; ഒരു സ്ത്രീയാൽ വധിക്കപ്പെട്ടാൽ നേരിട്ട് നരകത്തിൽ പോകുന്ന അവർക്ക് ഇതിനേക്കാൾ വലിയ തിരിച്ചടി കൊടുക്കാനില്ല'; കലാഷ്നിക്കോവും മെഷീൻഗണ്ണുമേന്തി സിറിയൻ മലനിരകളിൽ ഈ വനിതകളുടെ ആഹ്ലാദം; സിറിയൻ സൈന്യവും ഇസ്ലാമിക ഭീകരവാദികൾക്കും ഇടയിൽപെട്ടിട്ടും അവർ തോക്കെടുത്ത് പോരാടി ജയിക്കുന്നു; തിരിച്ചുവരാൻ ഒരുങ്ങിയ ഐസിസിനെ തീർത്ത തോക്കെടുത്ത സുന്ദരിമാരുടെ കഥ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ