1 usd = 71.70 inr 1 gbp = 92.13 inr 1 eur = 78.98 inr 1 aed = 19.52 inr 1 sar = 19.12 inr 1 kwd = 236.00 inr

Nov / 2019
13
Wednesday

വ്യാഴത്തിന്റെ രാശി മാറ്റം: വ്യാഴം ധനു രാശിയിലേക്ക്: സെപ്റ്റംബർ അവസാന വാരഫവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

September 23, 2019 | 11:42 AM IST | Permalinkവ്യാഴത്തിന്റെ രാശി മാറ്റം: വ്യാഴം ധനു രാശിയിലേക്ക്: സെപ്റ്റംബർ അവസാന വാരഫവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

വ്യാഴത്തിന്റെ രാശി മാറ്റം: വ്യാഴം ധനു രാശിയിലേക്ക്

ത് വരെ വൃശ്ചിക രാശിയിൽ നിൽക്കുന്ന വ്യാഴം ഈ നവബർ അഞ്ചാം തീയതി ധനു രാശിയിലേക്ക് നീങ്ങുകയാണ്. വ്യാഴം ശനി, രാഹു, കേതു എന്നിവയുടെ രാശി മാറ്റം വളരെ പ്രാധാന്യം ഉള്ളതായാണ് പുരാതന കാലത്ത് ജനങ്ങൾ കണ്ടു കൊണ്ടിരുന്നത്. വ്യാഴം ഒരു രാശിയിൽ ഒരു വര്ഷം സ്ഥിതി ചെയ്യും . ഈ ഒരു വർഷക്കാലം, വ്യാഴം നിൽക്കുന്ന രാശി സൂചിപ്പിക്കുന്ന വിഷയങ്ങളിൽ പല നീക്കങ്ങളും ഉണ്ടാകും എന്നാണ്. നമ്മുടെ ജീവിതത്തിൽ പലപ്പോഴും പല കാര്യങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നു. എന്നാലും വ്യാഴം സൂചിപ്പിക്കുന്ന വിഷയങ്ങൾ കൂടുതൽ തെളിഞ്ഞു നിൽക്കും എന്നാണു സൂചന.

ഈ വർഷത്തെ വ്യാഴത്തിന്റെ മാറ്റത്തിന് പോര് പ്രത്യേകത ഉണ്ട്.  വ്യാഴം സ്വന്തം രാശി ആയ ധനുവിലെക്ക് ആണ് നീങ്ങുക. ധനു രാശി എന്നാൽ വ്യാഴം അത്യുഗ്രനായി നിൽക്കുന്ന രാശിയാണ്. ധനു രാശിയെ വ്യാഴത്തിന്റെ മൂല ത്രികോണ രാശി എന്നാണ് പറയുക. ഈ രാശിയിൽ വ്യാഴം നിൽക്കുമ്പോൾ അതി ശക്തനായ മാറുന്ന വ്യാഴത്തെ ആണ് നമുക്ക് കാണാൻ കഴിയുക. ഗ്രഹങ്ങളിൽ വ്യാഴത്തെ ഏറ്റവും കൂടുതൽ അനുഗ്രഹം കൊണ്ട് വരുന്ന ഗ്രഹം എന്നാണ് പറയുക. കുട്ടികൾ, ധനം, ആത്മീയത. സന്തോഷം, എന്നിവ ഒക്കെ സൂചിപ്പിക്കുന്നത് വ്യാഴം ആണ്. പക്ഷെ ഇടഞ്ഞാൽ ഇത്രയും വൃത്തികെട്ട ഗ്രഹവും വേറെ ഇല്ല. വ്യാഴം സാമ്പത്തിക വിഷയങ്ങളുടെ സൂചിപ്പിക്കുന്നു. ഈ ഗ്രഹം ധനു രാശിയിലേക്ക് നീങ്ങുന്ന വേളയിൽ, സാമ്പത്തിക വിഷയങ്ങളെ  locally and globally  വളരെ അധികം സ്വാധീനിക്കുന്നതാണ്. കഴിഞ്ഞ തവണ ഇദേഹം ധനു രാശിയിൽ നില കൊണ്ട അവസ്ഥയിലാണ് നമ്മെ എല്ലാം പിടിച്ചു കുലുക്കിയ സാമ്പത്തിക മാന്ദ്യം വന്നു ഭവിച്ചത്. എല്ലാ രാശിക്കാർക്കും സാമ്പത്തികമായ വെല്ലുവിളി ഉണ്ടാകുന്ന ദിവസങ്ങളിലേക്ക് ആണ് നാം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ധനു രാശിയിൽ നിന്ന് വ്യാഴം തന്റെ നീച സ്ഥാനമായ മകരം രാശിയിലേക്ക് ഇടക്ക് നീങ്ങുമ്പോൾ,കഴിഞ്ഞ തവണ വല്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം വീണിരുന്നു. ഈ വർഷവും വ്യാഴം ഹ്രസ്വ കാലത്തേക്ക് മകരം രാശിയിലേക്ക് നീങ്ങുന്നതാണ്. 

പല കാരണങ്ങൾ കൊണ്ടും, ഈ വ്യാഴ മാറ്റം എല്ലാവര്ക്കും അത്ര സുഖ പ്രദം ആകണം എന്നില്ല. എന്നാൽ ചില രാശിക്കാർക്ക് അല്പം ഭേദം ആണെന്ന മാത്രം. വ്യാഴം  വിവാഹ ജീവിതത്തെ പ്രതിനിധീകരിക്കാൻ ഒട്ടും യോജിച്ച ഗ്രഹം അല്ല. മോശം ആയാൽ ചൊവ്വ ദോഷം, ശനി ദോഷം, എന്നിവയെക്കാൾ മോശമാണ് വ്യാഴ൦. 

സ്ത്രീകൾക്ക് വേണ്ടി പ്രത്യേക ഒരു അറിയിപ്പ് ഉള്ളത് ഇപ്പോൾ ഗർഭാശയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് ഈ ഒരു വര്ഷം കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്.  ചിങ്ങം രാശിയിൽ പെട്ട കുട്ടികൾ ഇല്ലാത്ത സ്ത്രീ പുരുഷന്മാർ ഈ അവസരം പരിഹാരം പൂജ എന്നിവ നിർത്തി വെച്ചിട്ട നല്ല ഒരു ഡോക്ടറിന്റെ സേവനം നോക്കെണ്ടാതാണ്. കുട്ടികളെ ലഭിക്കാനും, അങ്ങനെ ഉള്ള ചികിത്സക്ക് തുടക്കം ഇടാനും ഇത് ഒരു നല്ല അവസരമാണു. 

ഇപ്പോൾ വൃശ്ചികം, ധനു, മകരം എന്നീ രാശിക്കാർ ആണ് ഏഴര ശനിയിലൂടെ കടന്നു പോകുന്നത്. ഇവർക്ക് അവരുടെ വ്യക്തി ജീവിതം പുതിയ ഒരു ദിശയിലേക്ക് നീങ്ങുന്ന ഒരു അവസരവും കൂടി ആണ് വ്യാഴത്തിന്റെ മാറ്റം കൊണ്ട് വരുക.  

ഇടവം, കർക്കിടകം, മീനം ഇത്രയും രാശിക്കാർക്കും അല്പം കടുപ്പം ഏറിയ ദിവസങ്ങൾ ആയിരിക്കും വരുക.ജോലി, സാമ്പത്തികം എന്നിവയിൽ യാതൊരു രിസ്കുകളും പാടില. പിന്നെ നിങ്ങളുടെ ദശാ കാലം, മറ്റു പല കാര്യങ്ങൾ എന്നിവയെ ബന്ധിപ്പിച്ചാണ് ശെരിക്കും ഫലം പറയുക. ഇതൊരു പൊതുവായ കണക്ക് കൂട്ടൽ മാത്രമാണ്. ഇനി ഇത് വായിച്ചിട്ട എനിക്ക് അങ്ങനെ സംഭവിച്ചില്ല , മറിച്ചാണ് സംഭവിച്ചത് എന്ന് പറയരുത്. ഈ ഒരു വർഷക്കാലം വ്യാഴം ഏതു ഭാവത്തിൽ ആണ് സ്വാധീനം  ചെലുത്തുക എന്ന് മാത്രമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. അല്ലാതെ നിങ്ങളുടെ ആരുടേയും ജാതകത്തിൽ എന്ത് പറയുന്നു എന്ന് എനിക്ക് അറിയില്ലല്ലോ. വ്യാഴം ആത്മീയ ജീവിതം , തത്വധിഷ്ടിതമായ  ജീവിതം എന്നിവയെ സൂചിപ്പിക്കുന്നു. ഇവ എല്ലാം നമ്മുടെ ജീവിതത്തിൽ ആവശ്യം ആണെന്നും, അല്പം ലൗകീകത കുറച്ചു ജീവിക്കണം എന്നും ഉള്ള പ്രപഞ്ചത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടി ആയിരിക്കും അടുത്ത കുറെ നാൾ നാം എല്ലാവരും കാണുക. അതിപ്പോൾ യുക്തി വാദികൾ ആണെങ്കിലും, ജിഹാദികൾ ആണെങ്കിലും   ഒരു മതത്തെയും ഫോളോ ചെയ്യാത്ത എന്നെ പോലെ ഉള്ള വ്യക്തികൾ ആണെങ്കിലും.  അപ്പോൾ എല്ലാവരും ഒന്ന് അടങ്ങൂ. All the best. നിങ്ങൾ ആരും വിഷമിക്കണ്ട, ഏറ്റവും മോശം എനിക്ക് തന്നെയാ മീനം രാശി. 

മേടം: (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം

 അടുത്ത ഒരു വര്ഷം, ദൂര യാത്രകൾ, ഉപരി പഠനം എന്നിവയിൽ കൂടുതൽ ശ്രദ്ധ എത്തുന്നതാണ്. മേടം രാശിയിൽ ഉള്ളവരുടെ ഭാഗ്യം സൂചിപ്പിക്കുന്ന ഭാവം ആണ് സജീവമാകുക. ധന ലാഭവും ഈ ഒരു വര്ഷം ഉണ്ടാകണം എന്നാണ് എന്നാൽ അത് സ്ഥിരമായ രീതിയിൽ ആകണം എന്നില്ല. വിദേശ സമ്പർക്കം അധികമായി ഉണ്ടാകുന്ന ദിവസങ്ങളാണ് നിങ്ങളെ കാത്തിരിക്കുക. വിദേശ സഞ്ചാരം, വിദേശത്ത നിന്നുള്ള ജോലികൾ, ഇത് വരെ വിദേശ യാത്രക്ക് അവസരം ലഭിക്കതവർക്ക്  വിദേശത്ത് ഹ്രസ്വ കാലയളവിൽ താമസിക്കാൻ ഉള്ള അവസരം, വിദേശത്ത ഉപരി പഠനം നടത്താൻ ഉള്ള അവസരം, തീർത്ഥ യാത്രകൾ, എന്നിവയും ഈ ഒരു വര്ഷം വന്നെതാം. അതെ സമയം  ഈ യാത്രകളിൽ പല വിധ തടസങ്ങളും ഉണ്ടാകാം. മാസ് മീഡിയ , പബ്ലിഷിങ് എന്നാ രംഗത്ത് നിന്നുള്ള നിരവധി അവസരങ്ങളും ലഭിക്കാവുന്നതാണ്. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള പുതിയ ജോബ്‌ ഓഫറുകൾ വരാനുള്ള അവസരവും ഉണ്ട്. പുതിയ ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരം, ദൂര ദേശത് നിന്നുള്ള ബന്ധുക്കളെ കാണാൻ ഉള്ള അവസരം. എന്നിവയും ഉണ്ടാകാം. പുതിയ ടീമിൽ ചേരാനുള്ള അവസരം,  ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരം, കുട്ടികൾ ചെറു ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കാനുള്ള അവസരം, പല തരം  നെറ്റ് വർക്കിങ് മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ ഉള്ള അവസരം. കലാ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവ എല്ലാം ഈ അവസരം ഉണ്ടാകാം. എങ്കിലും പല തരം വെല്ലുവിളികൾ കൂടുതലായി വരുക ആരോഗ്യത്തിന്റെ കാര്യത്തിൽ ആയിരിക്കും.  ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ ആവശ്യമാകും. പുതിയ ഭക്ഷണ ക്രമം, മരുന്നുകൾ ഇവ എല്ലാം ഈ അവസരം ആവശ്യമാകും. പുതിയ പേമ ബന്ധം, നിലവിൽ ഉള്ള ബന്ധത്തിൽ മാറ്റങ്ങൾ, പല വിധത്തിലുള്ള ചെലവ് എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം. 

ഇടവം:(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം 

ടുത്ത ഒരു വര്ഷം, സാമ്പത്തിക വിഷയങ്ങൾ പ്രാധമാകും. ആദ്യമേ തന്നെ പറയട്ടെ  സാമ്പത്തിക വിഷയങ്ങളിൽ റിയാലിസ്ടിക് ആയിരിക്കണം. സാമ്പത്തിക വിഷയങ്ങളിൽ അവലരെ അച്ചടക്കം പാലിച്ചില്ല എങ്കിൽ അടുത്ത ഒരു വർഷവും, പിന്നെ അതിനു ശേഷം വരുന്ന വർഷവും, വളരെ അധികം ബുധിമുട്ടിലൂടെ കടന്നു പോകേണ്ടി വരും. പെട്ടന്നു സാമ്പത്തിക ലാഭം ലഭിക്കും എന്നാ നിങ്ങൾക്ക് തോന്നുന്ന സ്കീമുകൾ യഥാർഥത്തിൽ ഉള്ളതാണോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അങ്ങനെ ഉള്ള ശ്രമങ്ങളിൽ നിന്ന് പിന്ത്തിരിയുകയാണ് ബുദ്ധി. നിങ്ങളുടെ കൈവശം ഉള്ള സമ്പാദ്യം നഷ്ടപ്പെടുത്താതെ നോക്കുകയാണ് ഈ അവസരം ചെയ്യേണ്ടത്. നിരവധി സാമ്പത്തിക ക്രയ  വിക്രയങ്ങൾ ഈ അവസരം ഉണ്ടാകുന്നതാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, പങ്കാളിയുമായി സാമ്പത്തിക വിഷയത്തെ  കുറിച്ചുള്ള തർക്കങ്ങൾ, എന്നിവ എല്ലാം ഈ ഒരു വര്ഷം പ്രതീക്ഷിക്കുക. ടാക്സ് , ഇന്ഷുറന്സ് , പി. എഫ് എന്നാ പല വിധമായ മേഖലകളിൽ നിന്നും ഉള്ള ക്രയ വിക്രയങ്ങൾ ഉണ്ടാകും. വ്യാഴം നീങ്ങുന്ന ഭാവം, പെട്ടന്നുണ്ടാകുന്ന മാറ്റങ്ങളുടെത് കൂടിയാകയാൽ, നിങ്ങൾ അല്പം സെൻസിറ്റീവ് ആയ സമയത്തിലൂടെ സഞ്ചരിക്കുന്നു എന്ന് മറക്കാൻ പാടില്ല. അതിനാൽ യാതൊരു രീതിയിലും ഉള്ള റിസ്കുകൾ ഏറ്റെടുക്കാൻ പാടില്ല. പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള വെല്ലു വിളികളും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ പങ്കാളിത ബന്ധങ്ങൾ വേണമോ വേണ്ടയോ എന്ന് രണ്ടാമത് ആലോചിക്കേണ്ടി വരും. അതിനാൽ എന്ത് [പുതിയ ബിസിനസ് ഐഡിയകൾ അതോടെ ഏറ്റെടുക്കരുത്. പുതിയ ജോബ്‌ ഓഫർ,  ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, പല തരം പാർട്ട്‌ ടൈം ജോലികൾ ഏറ്റെടുക്കാൻ ഉള്ള അവസരം, നിങ്ങളുടെ ആത്മാഭിമാനം വർധിപ്പിക്കാൻ ഉള്ള ശ്രമം എന്നിവ എല്ലാം ഈ അവസരം പ്രതീക്ഷിക്കുക. അതെ പോലെ തന്നെ പല തരം നീക്കങ്ങളും കുടുംബത്തിൽ ഉണ്ടാകും. വീട് വില്പന , വാങ്ങൽ, വീട്ടിൽ നിന്നുള്ള യാത്രകൾ., കുടുംബ യോഗങ്ങൾ, കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, എന്നിവ എല്ലാം ഈ ഒരു വര്ഷം പ്രതീക്ഷിക്കുക. 

മിഥുനം:(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ 

വ്യാഴം നിങ്ങളുടെ ഏഴാം ഭാവതിലെക്കാൻ ഈ അവസരം നീങ്ങുക. ഈ ഭാവം വളരെ സങ്കീർണം ആയ വിഷയങ്ങുടെതാണ്. വിവാഹം, പ്രേമം, എന്നാ വിഷയങ്ങൾ വളരെ സജീവമാകും. ഈ ബന്ധങ്ങൾ  വളരെ പ്രധാനമായ അവസ്ഥയിലൂടെ കടന്നു പോകും. നിലവിൽ ഉള്ള ബന്ധങ്ങളെ ശക്തി പ്പെടുത്താനുള്ള ശ്രമം നിങ്ങളുടെ ഭാഗത്ത് നിന്ന് വേണ്ടി വരും. ഈ ബന്ധങ്ങൾ സെൻസിറ്റീവ് ആയ രീതിയിലേക്കും നീങ്ങിയെകാം. പുതിയ ബന്ധങ്ങൾ, പുതിയ വ്യക്തികൾ എന്നിവ ജീവിതത്തിലേക്ക് വരാവുന്ന അവസരങ്ങൾ പ്രതീക്ഷിക്കുക. ബിസിനസ്  ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയും ഈ അവസരം വളരെ പ്രധാനം ആകും.  പല തരത്തിലുള്ള ബന്ധങ്ങൾ ഈ അവസരം ഉണ്ടാകും എങ്കിലും,. ഈ ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഉണ്ടാകും. സങ്കീർണമായ ബന്ധങ്ങളിൽ നിന്ന് അകന്നു നിൽക്കുക. പുതിയ ജോബ്‌ ഓഫർ, പുതിയ ബിസിനസ് ഡീലുകൾ എന്നിവയോടൊപ്പം പല വിധത്തിലുള്ള സങ്കീർണതകളും ഉണ്ടാകാം. അതിനാൽ ഇവ എല്ലാം ശ്രദ്ധിച്ചു മാത്രം ചെയ്യുക. അതോടൊപ്പം ലോങ്ങ്‌ ടേം ജോലികൾ ഏറ്റെടുക്കാൻ ഉള്ള അവസരങ്ങൾ വന്നു ചേരാം.  പല തരത്തിൽ ഉള്ള സാമ്പത്തിക ലാഭവും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.   ഫിനാൻസ്, ടെക്ക്നിക്കൽ രംഗത്ത് നിന്ന് നിരവധി ജോലികൾ വന്നു ചേരാം. ഈ മേഖലയിൽ നിന്ന് നിരവധി അവസരങ്ങൾ വന്നു ചേരാം. പുതിയ ടീമുകളിൽ ചേരാൻ ഉള്ള അവസരം,. നെറ്റ് വോർക്കിങ് ജോലികൾ, യാത്രകൾ, സഹോദരങ്ങൾ ബന്ധുക്കൾ എന്നിവരുടെ ജീവിതത്തിൽ നടത്തുന്ന കൂടുതൽ ഇടപെടലുകൾ, എന്നിവ എല്ലാം പ്രതീക്ഷിക്കുക. ഇടക്കിടക്ക് ഒരു identity crisis പോലെ ഉണ്ടാകാം, നിങ്ങൾ ഒരു പുതിയ വ്യക്തി ആയി മാറുന്നത് പോലെ ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക . ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരങ്ങൾ, ചെറു കോഴ്സുകൾ പഠിക്കാൻ ഉള്ള അവസരം,  മീഡിയ, ആശയ വിനിമയം എന്നാ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ എന്നിവ എല്ലാം ഈ വരുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുക.

കർക്കടകം:(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം

ടുത്ത ഒരു വര്ഷം, നിങ്ങളുടെ ജോലി സ്ഥലം, ആരോഗ്യം എന്നിവ കൂടുതൽ ശ്രദ്ധ നേടുന്നതാണ്. അടുത്ത ഒരു വര്ഷം നിങ്ങളുടെ കടമ, ജോലി ആരോഗ്യം എന്നിവയെ മെച്ചപ്പെടുത്തുക എന്നതാണ്. ജോലി  , ജോലി സ്ഥലം എന്നിവയിൽ നിന്ന് പല തരം വെല്ലുവിളികൾ ഉണ്ടാകും. അതിനാൽ വളരെ ശ്രദ്ധിച്ചു വേണം ജോലി , സഹ പ്രവർത്തകർ എന്നിവയെ നേരിടാൻ. ജോലിയിൽ നിങ്ങളുടെ കൃത്യത പ്രശ്നമാകാതെ നോക്കണം,. ജോലിയിൽ നല്ല കൃത്യത ആവശ്യമാകും. അധികാരികൾ, സഹ പ്രവർത്തകർ എന്നിവർ അത് ശ്രദ്ധിക്കും. അധ്വാന ഭാരം വർധിക്കുന്ന പല ജോലികളും ഉണ്ടാകാം. അതിനാൽ നിങ്ങളുടെ efficiency പ്രധാനം ആകും. സഹ പ്രവർത്തകരുമായി ഉള്ള ബന്ധം മെച്ചപ്പെടുത്താൻ ബാലാ പൂർവ്വം ശ്രമിക്കണ്ട. നിങ്ങൾ നിങ്ങളുടെ ജോലി കൃത്യമായി ചെയ്യാൻ മാത്രം ശ്രമിക്കുക. ഓഫീസ് പൊളിറ്റിക്സ്, ഗ്രൂപിസം എന്നിവയിൽ നിന്ന് മാറി നിൽക്കുക. ഒരു കാരണവശാലും നിങ്ങളുടെ വ്യക്തി ജീവിതം സഹ പ്രവർത്തകരുമായി ചർച്ച ചെയ്യാതിരിക്കുക.  ആരോഗ്യ ൦ ശ്രദ്ധ നേടും.  പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കണ്ട അവസരം ഉണ്ടാകാം. പല വിധത്തിൽ ഉള്ള ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ഈ അവസരം നടക്കാം. ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, പുതിയ ജോലിക്കുള്ള ശ്രമം. ആത്മീയ യാത്രകൾ, പുതിയ പാർട്ട്‌ ടൈം ജോലികൾക്കുള്ള ശ്രമം, വീട്ടുകാരുമായുള്ള തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ചിങ്ങം:(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ

ടുത്ത ഒരു വര്ഷം കുട്ടികൾക്ക് വേണ്ടി ശ്രമിക്കുന്ന വ്യക്തികൾക്ക് വളരെ പ്രധാനം ആണ്. നിങ്ങൾക്ക് എന്തുകൊണ്ട് കുട്ടികൾ ഉണ്ടാകുന്നില്ല എന്നാ വിഷയത്തെ കുറിച്ച് കൂടുതൽ മനസിലാക്കാനും, ഈ വിഷയത്തിൽ പല വിധത്തിൽ ഉള്ള പരിഹാരം തേടാനും ഉള്ള അവസരമാണ് വന്നു ചേരുക. പുതിയ ക്രിയേറ്റീവ് ജോലികൾ, സ്വന്തംസംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള അവസരം, പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ എന്നിവ എല്ലാം തന്നെ ഈ അവസരം പ്രതീക്ഷിക്കുക. കല , ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഈ അവസരം ഉണ്ടാകും. ഈ മേഖലയിൽ നിന്ന് ജോലി നോക്കുന്നവർക്ക് ഉള്ള നല്ല അവസരമാണ്.  പുതിയ ടീമിൽ ചേരാനുള്ള അവസരങ്ങൾ, എന്നിവ ഇ എല്ലാം പ്രതീക്ഷിക്കുക. ദൂര യാത്രകൾ, വിദേശത്ത നിന്നുള്ള ജോലികൾ, വിദേശ സഞ്ചാരം, എന്നിവ ഈ ഒരു വര്ഷം കൂടുതലായി ഉണ്ടാകാം. എങ്കിലും ഈ യാത്രകൾ , ജോലികൾ എന്നിവയിൽ തടസങ്ങളും പ്രതീക്ഷിക്കുക. ഉപരി പഠനം, തീർത്ഥ യാത്രകൾ, എന്നിവയിം പ്രതീക്ഷിക്കുക. മാസ് കമ്യൂണിക്കേഷൻ, മീഡിയ എന്നാ രംഗത്ത് ജോലി ചെയ്യുന്നവർക്കുള്ള അവസരങ്ങളും ഉണ്ടാകാം.  പുതിയ ലോങ്ങ്‌ ടേം ജോലികളിൽ ഏർപ്പെടാൻ ഉള്ള അവസരം,  ടെക്നികൽ രംഗത്ത് നിന്നുള്ള ജോലികൾ , ഫിനാൻസ് പ്രോജക്ക്ട്ടുകൾ, ടീം ബന്ധങ്ങളിൽ തർക്കങ്ങൾ എനിവയും ഉണ്ടാകാം. നിങ്ങളുടെ വ്യക്തി ബന്ധങ്ങൾ, വ്യക്തി ജീവിതം എന്നിവയും മാറി മറയുന്ന ദിവസങ്ങളിലേക്ക് ആണ് നിങ്ങൾ നീങ്ങുന്നത്. 

കന്നി:(ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ

ടുത്ത ഒരു വര്ഷം, കുടുംബം, വീട്, കുടുംബ ജീവിതം എന്നിവ വളരെ പ്രധാനം ആയിരിക്കും. വ്യാഴം ഈ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കും.  പല വിധത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, ഈ വര്ഷം ഉണ്ടാകാം. വീട് വില്പന, വാങ്ങൽ,  വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ വളരെ അധികമായി ഉണ്ടാകാം. വളരെ നാളുകൾ ആയി കാണാതിരുന്ന ബന്ധുക്കളെ കാണാൻ ഉള്ള അവസരം ഉണ്ടാകാം.  വീട്ടിലെ മുതിർന്ന സ്ത്രീകളെ കുറിച്ചുള്ള ശ്രദ്ധ കൂടുതൽ ഉണ്ടാകാം.  ദൂര യാത്രകൾ, ജോലി സംബന്ധമായ യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. അതോടൊപ്പം തന്നെ സാമ്പത്തിക ക്രയ വിക്രയങ്ങൾ നിരവധി ഉണ്ടാകും. അവ അത്ര ഭദ്രമായ അവസ്ഥയിൽ അല്ല. അതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ഒരു റിസ്കും എടുക്കരുത്.  മണി ചെയിൻ പോലുള്ള സംവിധാനങ്ങളിൽ ചെന്ന് തല വച്ച് കൊടുക്കരുത്. പിന്നെ ആജീവനാന്തം പശ്ചാത്തപിക്കും . ഒന്ന് ട്രൈ ചെയ്താലോ എന്നുള്ള പ്രലോഭനം ശക്തമാകും.  ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസര൦  , എന്നാലും പല തരം സങ്കീർണതകൾ, ടക്സ്, ഇൻഷുറൻസ് , പി. എഫ്  എന്നിവയിൽ നിന്നുള്ള തിരുത്തലുകൾ , എന്നിവ പ്രതീക്ഷിക്കുക. പങ്കാളിത ബിസിനസിൽ നിന്നുള്ള തർക്കങ്ങൾ ഉണ്ടാകാം, അതിനാൽ അങ്ങനെ ഉള്ള പദ്ധതികൾ ആലോചിച്ചു വേണം. ബിസിനസ്/ജീവിത പങ്കാളിയുമായുള്ള ബന്ധത്തിൽ നിന്നുള്ള പല വെല്ലുവിളികളും ഉണ്ടാകും. ജോലിയിൽ മാറ്റങ്ങൾ ഉണ്ടാകാം. പുതിയ ജോലി, ജോലി സ്ഥല, ബോസ്,, ആഡ് ഓൺ പ്രോജക്ക്ട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് തർക്കങ്ങളും ഉണ്ടാകാം. വൈകാരികമായ സമ്മർദ്ദം ഉണ്ടാകാം. ദൂര യാത്രകൾ, വിദേശത്ത സ്ഥിര താമസം ആക്കാൻ ഉള്ള ശ്രമം, ഇവയെല്ലാം പ്രതീക്ഷിക്കുക. 

തുലാം:(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ

ടുത്ത ഒരു വര്ഷം, നിങ്ങളുടെ സഹോദരങ്ങൾ അവരുമായുള്ള ബന്ധം, ആശയ വിനിമയങ്ങൾ, പഠനം എന്നാ വിഷയങ്ങൾ പ്രധാനമാകും. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരുടെ ജീവിതത്തിൽ കൂടുതൽ ഇടപെടലുകൾ ഉണ്ടാകും.  ചെറു ഗ്രൂപുകളുടെ കൂടെ പ്രവർത്തിക്കാൻ ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. നിങ്ങളുടെ സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം തുടങ്ങാനുള്ള ചില അവസരങ്ങൾ ഈ ഒരു വര്ഷം ലഭിക്കുന്നതാണ്  നിരവധി യാത്രകൾ ഈ ഒരു വര്ഷം ഉണ്ടാകാ൦. ചെറു യാത്രകൾ, ദൂര യാത്രകൾ, വിദേശ യാത്രകൾ എന്നിവ എല്ലാം നിങ്ങൾക്ക് അടുത്ത ഒരു വര്ഷം പ്രതീക്ഷിക്കാവുന്നതാണ്.  എഴ്ഴുത്, മീഡിയ എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള നിരവധി അവസരങ്ങൾ അടുത്ത ഒരു വര്ഷം ഉണ്ടാകാം. സെയ്ല്സ്, മാർക്കെട്ടിങ് എന്നാ മേഖലയിൽ നിന്ന് നിരവധി അവസരങ്ങൾ ഉണ്ടാകാം. നിരവധി ആശയവിനിമയങ്ങൾ ഉണ്ടാകാം,. ഇലെക്ട്രോനിക് ഉപകാരണങ്ങൾ  വാങ്ങാൻ ഉള്ള അവസരം, വിദേശത്ത നിന്നുള്ള ജോലികൾ, എനിവയും ഉണ്ടാകും. വിവാഹ ജീവിതം പ്രേമ ബന്ധം എന്നിവയും പ്രധാന്മാകും. ഈ ബന്ധത്തിൽ നിന്നുള്ള വെല്ലുവിളികൾ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് കിണഞ്ഞു പരിശ്രമിക്കേണ്ടി വരും. ബിസ്നസ് ഡീലുകൾ, , കൊണ്ട്രക്ക്ട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. അതെ സമയം നിങ്ങളുടെ എതിരാളികൾ ഈ അവസരം സജീവമാകും. അതിനാൽ ബിസിനസ് ഡീലുകൾ, സോഷ്യൽ മീഡിയയിൽ നടത്തുന്ന നീക്കങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. പുതിയ ടീമിൽ ചേരാനുള്ള അവസരം, പുതിയ ലോങ്ങ്‌ ടേം ജോലികളിൽ ചേരാനുള്ള ശ്രമം, പുതിയ സാമ്പത്തിക പ്രോജക്ക്ട്ടുകൾ, പുതിയ ജോലി, പുതിയ ടീമിൽ ചേരാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം ജോലി ചെയ്യാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. 

വൃശ്ചികം:(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ

സാമ്പത്തിക വിഷയങ്ങൾ ഈ വരുന്ന വര്ഷം വളരെ പ്രധാനമാകും.  വ്യാഴം സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കുമ്പോൾ സാമ്പത്തിക ലാഭവും ചിലവു൦ ഒരു പോലെ വന്നെതാം.  കൂടുതൽ ധന സമ്പാദനതിനുള്ള അവസരവും വന്നെതാം. നിങ്ങളുടെ മൂല്യ വർധനക്ക് ഉള്ള അവസരമാണ് ഈ ഒരു വര്ഷം വന്നു ചേരുക . നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഈ ഒരു വര്ഷം ഉണ്ടാകാം. പല തരം പാർട്ട്‌ ടൈം ജോലികൾ ഈ അവസരം നിങ്ങളെ തേടി എത്തുന്നതാണ്. അതോടൊപ്പം തന്നെ പല വിധത്തിൽ ഉള്ള സാമ്പത്തിക ക്രയ വിക്രയങ്ങളും പ്രതീക്ഷിക്കുക.  ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ശ്രമം, പല വിധ പാര്ടന്ർ ഷിപ്പുകൾ എന്നിവ ഉണ്ടാകാൻ ശ്രമം,  ഈ പാർട്ണർ ഷിപ്പുകളിൽ നിന്നുള്ള വെല്ലു വിളികൾ, എന്നിവയും ഉണ്ടാകാം. സാമ്പത്തിക വിഷയങ്ങളിൽ റിസ്ക്‌ എടുക്കാൻ യോജിച്ച സമയം അല്ല. ടക്സ്, പി. എഫ്, ഇന്ഷുറന്സ് എനിവയിൽ നിന്നുള്ള തിരുത്തലുകളും ഉണ്ടാകാം. അതോടൊപ്പം, ജോലി സ്ഥലം, സഹ പ്രവർത്തകർ എന്നിവയും കൂടുതൽ ശ്രദ്ധ നേടും.  ജോലി സ്ഥലത്ത് കൂടുതൽ വെല്ലു വിളികൾ ഉണ്ടാകാം. സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ, ജോലിയെ കുറിച്ചുള്ള ആശങ്ക എന്നിവയും ഉണ്ടാകാം. നിലവിൽ ഉള്ള ജോലി യിൽ ഒരു റിസ്കും എടുക്കാൻ പാടുള്ളതല്ല.  ഓഫീസ് പോളിട്ടിക്സ്, ഗോസ്സിപ്പ് എന്നിവയിൽ നിന്ന് അകന്നു മാറി നിൽക്കുക. ആരോഗ്യ സംരക്ഷണം പ്രധാന വിഷയമാകും,. പല വിധത്തിൽ ഉള്ള ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ഊർജിതമായി നടത്തുകയും ചെയ്യും. ജോലിയിൽ യാതൊരു റിസ്കും എടുക്കാൻ പാടുള്ളതല്ല . 

ധനു:മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ 

ടുത്ത ഒരു വര്ഷം, നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം, പദവി, എന്നിവയിൽ വൻ മാറ്റങ്ങളാണ് നടക്കുക.  പുതിയ പല ഉത്തര വാദിതങ്ങളും വന്നു ചേരുന്ന സമയമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജോലി, വ്യക്തി ജീവിതം എന്നിവയിൽ നിങ്ങളുടെ പദവിയിൽ മാറ്റങ്ങൾ ഉണ്ടാകാം. വ്യാഴത്തിന്റെ ഈ  നീക്കം ഏറ്റവും കൂടുതൽ സ്വാധീനിക്കുക നിങ്ങളെ തന്നെ ആയിരിക്കും. ഇപ്പോൾ നിങ്ങൾ ഏഴര ശനിയിലൂടെ കടന്നു പോകുകയും ചെയ്യുന്നു. അതിനാൽ തന്നെ പല വിധമായ വിഷയങ്ങൾ ഈ അവസരം പ്രധാനമാകും. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന സമയവുമാണ്. പുതിയ ബിസിനസ് ഡീലുകൾ,  ജോബ്‌ ഓഫർ എന്നിവയും വന്നെതാവുന്ന അവസരമാണ്. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ട അവസ്ഥ ഉണ്ടാകാം. ക്രിയേറ്റീവ് ജോലികൾ, പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള അവസരം, പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധത്തിൽ പുതിയ മാറ്റങ്ങൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക.  കുട്ടികൾ, ചെറു ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള പ്രോജക്ക്ട്ടുകൾ, പുതിയ ലോങ്ങ്‌ ടേം പ്ലാനുകൾ, ദൂര യാത്രകൾ, വിദേശ നിന്നുള്ള ജോലികൾ, സ്കിൽ ഡെവലപ്പ്മെന്റ് എന്നിവയു൦ പ്രതീക്ഷിക്കുക. കല , ആസ്വാദനം എന്നിവയ്ക്ക് വേണ്ടി കൂടുതൽ സമയം ഈ വര്ഷം ചിലവഴിക്കുന്ന്തായിരിക്കും. പഠനം, കല, ആസ്വാദനം, രാഷ്ട്രീയം എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ വര്ഷം വളരെ പ്രധാനം ആയിരിക്കും. കുട്ടികൾക്ക് വേണ്ടി കൂടുതൽ സമയം ചിലവഴിക്കുന്നതാണ്. പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഉണ്ടാകും. 

മകരം:(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ 

ണ്ടു കാരണങ്ങൾ കൊണ്ട് വ്യാഴ൦ മാറുന്ന ഈ സമയം നിങ്ങൾക്ക് വളരെ പ്രധാനമാണ്.  നിങ്ങളുടെ ആരോഗ്യം, വൈകാരികമായ സമ്മർദ്ദം എന്നിവ അടുത്ത കുറെ നാളേക്ക് കൂടുതൽ ശ്രദ്ധ നേടും.  വ്യക്തി ജീവിതത്തിലും , സാമൂഹിക ജീവിതത്തിലും പല നീക്കങ്ങളും ഉണ്ടാകും. ഇവയിൽ നിന്നെല്ലാം തന്നെ ജീവിതത്തിനു നല്ല ഒരു അടിത്തറ പാകാൻ ഉള്ള അവസരങ്ങളും ഉണ്ടാകുന്നു എന്നതാണ്. പക്ഷെ അവയെ നിങ്ങളെ എങ്ങനെ കാണുന്നു എന്നത് പ്രധാനമാണ്. ബന്ധങ്ങളെ കുറിച്ചുള്ള പല വിധ കണക്ക് കൂട്ടലുകളും ഉണ്ടാകാം. പക്ഷെ നിങ്ങൾ ഉദ്ദേശിച്ച രീതിയിൽ അവ അവാസനിക്കണം എന്നില്ല. ചിലപ്പോൾ, അല്പം താഴ്ന് കൊടുക്കേണ്ട പല അവസരങ്ങളും ഉണ്ടാകാം. അവ അൽപ കാലം നിങ്ങളെ വേദനിപ്പിച്ചു എന്ന് വരം എങ്കിലും, ഒരു ലോങ്ങ്‌ ടേം രീതിയിൽ നോക്കുമ്പോൾ നിങ്ങളുടെ നന്മക്ക് വേണ്ടി ഉള്ള താൽക്കാലിക സ്ട്രാറ്റെജി ആയി കാണുക.  ദൂര ദേശത് സ്ഥിര താമസം ആക്കെണ്ടാതിനെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ, ദൂര ദേശ വാസ കാലത്ത് അല്പം തടസങ്ങൾ, ഒരു കാരണ വശാലും വിദേശതു നിയമപരമായ കുരുക്കിൽ അകപ്പെടാൻ ഉള്ള സാഹചര്യം ഉണ്ടാകാൻ അനുവദിക്കാതിരിക്കുക.  അനാവശ്യ ഡീലുകൾ , വ്യക്തി ബന്ധങ്ങൾ എന്നിവയിൽ  നിന്ന് അകന്നു നിൽക്കുക തന്നെ വേണം. സാമ്പത്തിക വിഷയങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ഉണ്ടാകാം.  ആരോഗ്യ സംരക്ഷണം പ്രധാനമാകും. കുടുംബ യോഗങ്ങൾ, പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട് വില്പന , വാങ്ങൽ, ബന്ധു ജന സമാഗമ൦, വീടിനുള്ളിൽ പ്രശ്ന പരിഹാരം എന്നിവയും ഉണ്ടാകും. മുതിർന്ന സ്ത്രീകളുടെ മേലുള്ള കൂടുതൽ ശ്രദ്ധ ഈ ആവശ്യമാകും. ജോലി, ജോലി സ്ഥലം എന്നിവയിൽ നിന്നും കൂടുതൽ നീക്കങ്ങൾ ഉണ്ടാകാം.  നിലവിൽ ഉള്ള ജോലിയിൽ നിന്നുള്ള റിസ്കുകൾ ഒഴിവാക്കുക. സാമ്പത്തിക ബാധ്യതകൾ, ഈ അവസരം പ്രതീക്ഷിക്കുക.അനാവശ്യമായ സാമ്പത്തിക ക്രയ  വിക്രയങ്ങൾ ഒഴിവാക്കുക. 

കുംഭം:(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ

ടുത്ത ഒരു വര്ഷം ലോങ്ങ്‌ ടേം ബന്ധങ്ങൾക്ക് വളരെ അധികം പ്രാധാന്യം ആണുള്ളത്. വ്യാഴ്ചം ലോങ്ങ്‌ ടേം ബന്ധങ്ങളുടെ മേഖലയെ സ്വാധീനിക്കുമ്പോൾ,. നിരവധി ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ നിങ്ങളെ തേടി എത്തുന്നതാണ്. പുതിയ ടീമിൽ ജോയിൻ ചെയ്യാൻ ഉള്ള അവസരങ്ങൾ,  പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം എന്നിവ എല്ലാം പ്രതീക്ഷിക്കുക. കുട്ടികൾ , ചെറു ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകാം. ടെക്നിക്കൽ, ഫിനാൻസ് എന്നാ മേഖലയിൽ നിന്നുള്ള പല ജോലികളും ഉണ്ടാകും. ദൂര യാത്രകൾ,  ചാരിറ്റി പ്രവർത്തനങ്ങൾ, ടീം ജോലികൾ എന്നിവ ഈ ഒരു വര്ഷം ഉണ്ടാകാം. പുതിയ ജോലി ലഭിക്കാൻ ഉള്ള അവസരം, നിലവിൽ ഉള്ള ജോലിയിൽ പുതിയ അവസരങ്ങളും പ്രതീക്ഷിക്കുക. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരുമായുള്ള ബന്ധം കൂടുതൽ പ്രാധാന്യം നേടും. ചെറു യാത്രകൾ, ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം, മീഡിയ , മാസ് കംയൂനിക്കെഷൻസ് എന്നാ രംഗത്ത് നിന്നുള്ള ജോലികളും ഉണ്ടാകും. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ സംരംഭങ്ങളെ ഏറ്റെടുക്കാൻ ഉള്ള അവസരം, പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരം എന്നിവ എല്ലാം പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികൾ, കല ആസ്വാദനം എന്നിവയ്ക്ക് വേണ്ടി ഉള്ള സമയം, ഈ രംഗത്ത് ജോലി ചെയ്യുന്നവർക്കുള്ള നിരവധി അവസരങ്ങൾ, കുട്ടികൾക വേണ്ടി പ്രവർത്തിക്കാനുള്ള സമയം, പുതിയ പ്രേമ ബന്ധം, പുതിയ ജോബ്‌ ഓഫർ, വ്യക്തി ബന്ധം, എന്നിവ എല്ലാം ഉണ്ടാകാൻ ഉള്ള അവസരങ്ങൾ വന്നെതാം. എന്നാലും ഇവയിൽ നിന്നെല്ലാം തന്നെ പല തരം വെല്ലു വിളികളും ഉണ്ടാകും. 

മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി

ടുത്ത ഒരു വര്ഷം, നിങ്ങളുടെ ജോലി, സോഷ്യൽ സ്റ്റാറ്റസ് എന്നിവ വളരെ സങ്കീർണമായ അവസ്ഥയിലൂടെ കടന്നു പോകും. അതിനാൽ ജോലി സ്ഥലത്ത് നിങ്ങൾ നടത്തുന്ന നീക്കങ്ങളിന്മേൽ വളരെ അധിക ശ്രദ്ധ വേണ്ടി വരും. വ്യാഴം ജോലി എന്നാ മേഖലയെ അത്ര സുരക്ഷിതം അല്ലാത്ത രീതിയിൽ ആണ് സ്വാധീനിക്കുക. അതിനാൽ ജോലി സ്ഥലം, സമൂഹം എന്നിവയിൽ നിങ്ങൾ നടത്തുന്ന നീക്കങ്ങൾ പ്രധാനമാണ്. പറ്റുമെങ്കിൽ അധികം ഇടപെടലുകൾ സമൂഹ മാധ്യമങ്ങളിൽ നടത്താതിരിക്കുക. ജോലി സ്ഥലത്ത് നിങ്ങളുടെ ജോലിയിൽ മാത്രം ഫോക്കസ് ചെയ്യുക. പല ഉപദേശങ്ങലും അധികാരികളിൽ നിന്ന് ഉണ്ടാകുന്നതാണ്. അതെ പോലെ തർക്കങ്ങളും ഉണ്ടാകാം. ജോലി സംബന്ധമായ റിസ്കുകൾ ഈ ഒരു വര്ഷം ഏറ്റെടുക്കാൻ പാടുള്ളതല്ല. നിലവിൽ ഉള്ള ജോലി എങ്ങനെയെങ്കിലും നില നിർത്തുക എന്നാതായിരിക്കണം നിങ്ങളുടെ ഫോക്കസ്. പുതിയ ജോബ്‌ ഓഫറുകൾ വരാമെങ്കിലും ആ ഒഫ്രുകളുടെ യഥാർത്ഥ അവസ്ഥ മനസിലാക്കണം. പാർട്ട്‌ ടൈം ജോലികൾ കൂടുതലായി ഈ അവസരം വന്നു ചേരാം, സാമ്പത്തിക ലാഭം ഉണ്ടാകുന്ന ജോലികളും ഈ അവസരം വരുന്നതാണ് . നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള പല ജോലികളും പ്രതീക്ഷിക്കുക. പല വിധത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ. വീട് വില്പന,. വാങ്ങൽ, റീലൊക്കേഷൻ, റീ പെയരിങ്, ഫിക്സിങ് എന്നിവ എല്ലാം ഉണ്ടാകാം. കുടുംബ യോഗങ്ങൾ, കുടുംബ സ്വത്തിനെ കുറിച്ചുള്ള തർക്കം എന്നിവയും പ്രതീക്ഷിക്കുക. സഹ പ്രവർത്തകരുമായുള്ള ആശയ വിനിമയം ജോലിയെ കുറിച്ച് മാത്രം ഉള്ളതാകണം. സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ, അവരോടുള്ള വെല്ലുവിളി, ആരോഗ്യ കാര്യത്തിൽ ഉള്ള പല തരത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ എന്നിവ എല്ലാം ഉണ്ടാകാം. പല വിധത്തിലുള്ള ബാധ്യതകൾ ഈ ഒരു വര്ഷം കൂടുതലായി പ്രതീക്ഷിക്കുക. 

വാര ഫലം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ബന്ധങ്ങൾ ഈ ആഴ്ച വളരെ പ്രധാനമാണ്.  നിങ്ങളുടെ ബന്ധങ്ങളുടെ യഥാർഥ അവസ്ഥ ഈ സമയം വെളിപ്പെടാം. ബന്ധങ്ങളിൽ പുതിയ ഒരു തീരുമാനത്തിന് ഈ അവസരം അത്ര യോജ്യമല്ല. അതിനാൽ ഈ ബന്ധങ്ങൾക്ക് മേലുള്ള ചർച്ചകൾ ശ്രദ്ധയോടെ ആയിരിക്കണം.  പുതിയ എഗ്രീമെന്റുകൾ, ഡീലുകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.  പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വന്നേക്കാം നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനം ഈ അവസരം പ്രധാനമാണ്. .  ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളിൽ നിന്നുള്ള പല അവസരങ്ങളും ഉയർന്ന വരാം. നെറ്റ് വർക്കിങ് ജോലികൾ,  കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക . പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

കമ്യൂണിക്കേഷൻ, മീഡിയ, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ മേഖലയിൽ നിന്നുള്ള ചെറു ജോലികൾ ഉണ്ടാകാം. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ ഈ അവസരം പ്രധാനമാകും.  അവരുമായുള്ള ചർച്ചകളിൽ നിന്ന് പല തരം വെല്ലുവിളികളും ഉണ്ടാകാം. അതിനാൽ അവരുമായി നടത്തുന്ന ആശയ വിനിമയങ്ങളിൽ ശ്രദ്ധ വേണ്ടി വരും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ആരോഗ്യം, സാമ്പത്തിക ബാധ്യതകൾ എന്നിവയും ഈ അവസരം ശ്രദ്ധ നേടും. 

ജമിനി (മെയ് 21 - ജൂൺ 20)
പ്രേമ ബന്ധങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്നുൽ;ല വെല്ലുവിളികൾ പ്രതീക്ഷിക്കാം. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം,  കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളിൽ കൂടുതൽ റിസ്കുകൾ എത്റെടുക്കതിരിക്കുക. നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിക്കാനുള്ള കഠിന ശ്രമം നടത്തും,. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. സമാന മനസ്കരുമായുള്ള ചർച്ചകൾ, ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നുവ ഈ അവസരം വളരെ പ്രധാനമാണ്. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, എന്നിവയും ഈ ആഴ്ചയുടെ പ്രത്യേകതയാണ്. വീട്ടിൽ നിന്നുള്ള യാത്രകൾ, റീ പെയറിങ്, ഫിക്സിങ്, ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഉള്ള ജോലികൾ എന്നിവയെല്ലാം ഈ അവസരം പ്രതീക്ഷിക്കുക.  ബന്ധുക്കലുമായുള്ള തർക്കങ്ങളും ഈ അവസരം പ്രതീക്ഷിക്കാം. വീടിനുള്ളിൽ പ്രശ്ന പരിഹാരം ആവശ്യമാകും. ചെറു യാത്രകൾ , ആശയ വിനിമയം, മീഡിയ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവ ഈ അവസരം വളരെ പ്രധാനം ആണ്. ചെറു യാത്രകൾ, നിരവധി ചെറു ജോലികൾ എന്നിവ ഈ അവസരം പ്രതീക്ഷിക്കുക . നിരവധി ആശയ വിനിമയങ്ങൾ ആണ് ഈ അവസരം നിങ്ങൾ നടത്തുക. അധ്വാന ഭാരം വര്ധിക്കാം. . എഴുത്ത് എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള ജോലികളിൽ പൂര്തീകാരങ്ങൾ ഉണ്ടാകും.സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരോടുള്ള സംവാദംപ്രതീക്ഷിക്കുക. നിരവധി ആശയ വിനിമയങ്ങൾ, ചെറു യാത്രകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, നിരവധി ജോലികൾ ഒരേ സമയം ചെയ്തു തീർക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ചെറു യാത്രകൾ , ആശയ വിനിമയം, മീഡിയ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവ ഈ അവസരം വളരെ പ്രധാനം ആണ്. ചെറു യാത്രകൾ, നിരവധി ചെറു ജോലികൾ എന്നിവ ഈ അവസരം പ്രതീക്ഷിക്കുക . നിരവധി ആശയ വിനിമയങ്ങൾ ആണ് ഈ അവസരം നിങ്ങൾ നടത്തുക. അധ്വാന ഭാരം വര്ധിക്കാം. . എഴുത്ത് എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള ജോലികളിൽ പൂര്തീകാരങ്ങൾ ഉണ്ടാകും.സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരോടുള്ള സംവാദംപ്രതീക്ഷിക്കുക. നിരവധി ആശയ വിനിമയങ്ങൾ, ചെറു യാത്രകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, നിരവധി ജോലികൾ ഒരേ സമയം ചെയ്തു തീർക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധന സംബന്ധമായ വിഷയങ്ങൾ ഈ ആഴ്ചയുടെ പ്രത്യേകത ആയിരിക്കും.  പുതിയ സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം എന്നിവ ഉണ്ടാകും. ധന സഹായം ലഭിക്കാനോ നൽകാനോ ഉള്ള നീക്കങ്ങൾ, പങ്കാളിയുമായുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകാം. പുതിയ പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകും. നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ വസ്തുക്കൾ വാങ്ങാൻ ഉള്ള അവസരങ്ങൾ എന്നിവയെല്ലാം നില നിൽക്കുന്നു. ആരോഗ്യ സംരക്ഷണം വളരെ പ്രധാനമാകും. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത   എന്നാ വിഷയങ്ങളെ ഈ ദിവസങ്ങളിൽ വളരെ സജീവമാണ്.  വ്യക്തിജീവിതം , ബന്ധങ്ങൾ എന്നിവയിൽ അധിക ശ്രദ്ധ ആവശ്യമായി വരും. ആരോഗ്യസംരക്ഷണം , സൗന്ദര്യ സംരക്ഷണം എന്നിവയ്ക്ക് വേണ്ടി അധിക സമയം കണ്ടെത്തും./ ബന്ധങ്ങളിൽ  പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് കടന്നു വരാം. വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ, പുതിയ എഗ്രീമെന്റുകൾ എന്നിവ പ്രതീക്ഷിക്കാവുന്നതാണ്.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത അയല്ക്കാര്എന്നാ വിഷയങ്ങളെ ചൊവ്വ സ്വാധീനിക്കുന്നു ഇദ്ദേഹം അടുത്ത കുറെ നാളുകൾ ഈ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.  ഏകാന്തനായി തീരാനുള്ള ആഗ്രഹം., ഭൂത കാലത്തെ കുറിച്ചുള്ള ആലോചന, വൈകാരിക സമ്മർദ്ദം നേരിടുന്ന നിരവധി അവസരങ്ങൾ, പ്രാർത്ഥന , ധ്യാനം എന്നിവയ്ക്ക് വേണ്ടി ഉള്ള താല്പര്യം ഈ അവസരം ഉണ്ടാകാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങൾ,   ഈ ബന്ധങ്ങളിൽ നിന്നുള്ള ലാഭങ്ങൾ, തർക്കങ്ങൾ എന്നിവ കൊണ്ട് ഈ ദിവസങ്ങൾ വളരെ ശ്രദ്ധ നേടും.  ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക  ചാരിറ്റി പ്രവർതനങ്ങൾ, കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ,  പുതിയ ലോങ്ങ്‌ ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികൾ ഈ അവസരം പ്രധാന്മാകും. പ്രേമ ബന്ധങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്നുൽ;ല വെല്ലുവിളികൾ പ്രതീക്ഷിക്കാം. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം,  കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളിൽ കൂടുതൽ റിസ്കുകൾ എത്റെടുക്കതിരിക്കുക. നിന്ഗലുഇദെ കഴിവുകൾ മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിക്കാനുള്ള കഠിന ശ്രമം നടത്തും,. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. സമാന മനസ്കരുമായുള്ള ചർച്ചകൾ, ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ വിഷയങ്ങൾ   ഈ ആഴ്ച പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികൾ, ടീം ചർച്ചകൾ, പുതിയ റോൾ ഏറ്റെടുക്കാനുള്ള അധികാരികളുമായുള്ള ചർച്ചകൾ, നിങ്ങൾ ഇത് വരെ ചെയ്ത ജോലിയെ കുറിച്ചുള്ള വിലയിരുത്തലുകൾ, എന്നിവ പ്രതീക്ഷിക്കുക.  പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, നിലവിലുള്ള പ്രോജക്ക്ട്ടുകളിൽ മാറ്റങ്ങൾ വരുത്തേണ്ട സാഹചര്യം എന്നിവ കഴിഞ്ഞ ആഴ്ചയിലെ പോലെ ഈ ആഴ്ചയിലും തുടരും.  മോഹങ്ങള്,  പ്രതീക്ഷകള്,  സുഹൃത്തുക്കള്,  മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ  അയല്ക്കാര്എന്നാ വിഷയങ്ങളും പ്രധാനമാണ്.  പുതിയ ഗ്രൂപ്പ് ജോലികൾക്കുള്ള അവസരങ്ങൾ അടുത്ത ദിവസങ്ങളിൽ എത്താനുള്ള ശക്തമാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,  ടീം ചർച്ചകള്, ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള ചർച്ചകൾ,  ലാഭത്തിനു വേണ്ടി ഉള്ള ജോലികൾ ലഭിക്കാനുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുമായി ഉള്ള അടുപ്പം, പുതിയ ടെക്നോളജി ഉപയോഗിച്ചുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം, എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം,  ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ   വിഷയങ്ങൾ കഴിഞ്ഞ ആഴ്ചയിലെ പോലെ ഈ ആഴ്ചയും വളരെ അധികം നീക്കങ്ങൾ നടക്കും. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ,  ഉപരി പഠനത്തെ കുറിച്ചുള്ള ചർച്ചകൾ, എഴുത്ത് പ്രസിദ്ധീകരണം, നിഗൂഡ വിഷയങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ച, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും ഉണ്ടാകും.  

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ അയല്ക്കാര്എന്നാ വിഷയങ്ങൾ സജീവമാണ് . അൽപ നാലതെക്ക് നിങ്ങളുടെ ജോലി , സമൂഹത്തിലെ വില എന്നാ വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, കല ആസ്വാദനം എന്നാ മേഖലയിൽ നിന്നും, ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ എന്നിവയും ഉണ്ടാകാം.  അധികാരികളുടെ ശ്രദ്ധ നിങ്ങളിൽ തന്നെ കൂടുതൽ എത്തുന്ന സമയമാണ്. ഇത് വരെ ചെയ്ത ജോലിക്കുള്ള അന്ഗീകാരവും ഈ സമയം ലഭിക്കാവുന്നതാണ്. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം,  ഭാഗ്യം,  നിയമം, തീര്ത്ഥാടനം അയല്ക്കാര്എന്നാ  വിഷയങ്ങളെ നിരവധി ഗ്രഹങ്ങൾ  സ്വാധീനിക്കുന്നു ദൂര യാത്രകൾ, ആത്മീയ വിഷയങ്ങളിൽ നടത്തുന്ന ചർച്ചകൾ, ആത്മീയ യാത്രകളിൽ ഉള്ള താല്പര്യം,  എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലകിൽ നിന്നുള്ള അവസരങ്ങൾ, വിദേശത് നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, അവരുമൊത്ത് ചെയ്യേണ്ട ജോലികൾ, ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയും ഉണ്ടാകാം..സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം, നിഗൂഡവിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം,  നിക്ഷേപങ്ങള, ജോയിന്റ്സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ  വിഷയങ്ങൾക്ക് ഈ ദിവസങ്ങളിൽ വളരെ അധികം പ്രാധാന്യം ഉണ്ട് . സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ വളരെ അധികമാണ്. അധിക ചെലവ് നിയന്ത്രിക്കേണ്ട പല  അവസരങ്ങളും വന്നേക്കാം. ലോണുകൾ ലഭിക്കാനും, നൽകാനും ഉള്ള അവസരങ്ങൾ, നിലവിൽ ഉള്ള ബാധ്യതകളെ ലഘൂകരിക്കാനുള്ള ശ്രമം, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, പങ്കാളിക്യോടുള്ള സീരിയസ് ചർച്ചകൾ. എന്നിവ ഉണ്ടാകും. നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ച. ജോയിന്റ് സ്വതിക്കളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സെക്സ്, തകര്ച്ചകള്,  പാര്ട്ണര്ഷിപ്പുകള്,  ആയുര്ദൈര്ഖ്യം,  നിഗൂഡവിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള, ജോയിന്റ്സ്വത്തുക്കള്,  ടാക്സ് , ഇന്ഷുറന്സ്,  ലോണുകള്, അയല്ക്കാര്എന്നാ  വിഷയങ്ങളെ നിരവധി ഗ്രഹങ്ങൾ  സ്വാധീനിക്കുന്നു. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള വെല്ലുവിളികൾ ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസ്ഥ, ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയത്തെ  കുറിച്ചുള്ള ചർച്ചകൾ , പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് ഇന്ശുർന്സ് എന്നിവയിൽ തിരുത്തലുകൾ വേണ്ട അവസരം എന്നിവയും പ്രതീക്ഷിക്കുക . വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള സമ്മർദ്ദവും ഉണ്ടാകാം.

വിവാഹം, പങ്കാളി ,  നിയമപരമായ ബന്ധങ്ങാൾ,  ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ,  കൊണ്ട്രാക്ട്ടുകൾ എന്നാ  വിഷയങ്ങൾ ഈ അവസരം വളരെ പ്രധാന്മായിരിക്കും.  ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകും.  പുതിയ ബന്ധങ്ങൾ ഉണ്ടാകാവുന്ന അവസരമാണ്. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും  ബന്ധങ്ങൾ വളരെ അധികം ശ്രദ്ധ നേടും.  എഗ്രീമെന്റുകൾ, ജോബ്‌ ഓഫർ എന്നിവയും.

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
എന്റെ മരണത്തിന് ഉത്തരവാദി സുദർശൻ പത്മനാഭൻ; ദയവായി സാംസങ് നോട്ടുകൾ പരിശോധിക്കുക; എട്ടുമണിക്ക് ആഹാരം കഴിക്കാനെത്തുന്ന ഫാത്തിമ രാത്രി 9.30-യോടെ ഹോസ്റ്റൽ മെസ് ഹാളിലെത്തി കരഞ്ഞത് എന്തിന്? ആശ്വസിപ്പിച്ച സ്ത്രീയ്ക്ക് മരണത്തിനു പിന്നിലുള്ള കാരണം അറിയാം; സിസിടിവി പരിശോധിക്കണമെന്നും ആവശ്യം; മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ വർഗ്ഗീയ പകയോ? ഫാത്തിമാ ലത്തീഫിന്റെ സന്ദേശങ്ങളിൽ നിറയുന്നത് ദുരൂഹത
ആദ്യ ഭർത്താവുമായുള്ള പിണക്കം ഡിവോഴ്‌സിലെത്തിയപ്പോൾ ആലോചന വന്നത് കുടുംബ സുഹൃത്ത് വഴി; മൂന്ന് വയസ്സുള്ള മകളുടെ അമ്മ ഭാര്യയായതോടെ ഗൾഫിലെ ജോലി അവസാനിപ്പിച്ച് രണ്ടാം ഭർത്താവ്; ബിസിനസ് ആവശ്യത്തിന് ഭാര്യയുടെ വസ്തു പണയം വച്ച് വാങ്ങിയത് 10 ലക്ഷം; വിൽക്കാൻ പ്രമാണം ചോദിച്ചതോടെ രണ്ടാം ദാമ്പത്യത്തിലും 25കാരിക്ക് പ്രശ്‌നങ്ങൾ തുടങ്ങി; ഒടുവിൽ ഭാര്യയെ കൊന്ന് ഭർത്താവിന്റെ അതിവേഗ കാറോടിക്കൽ; കൊല്ലത്തെ കൃതി മോഹനനെ വകവരുത്തിയത് താൻ തന്നെയെന്ന് സമ്മതിച്ച് വൈശാഖ് ബിജു
'ഭർത്താവ് തന്നെ കൊലപ്പെടുത്തുമെന്ന ഭയമുണ്ട്, താൻ മരിച്ചാൽ സ്വത്തിന്റെ ഏക അവകാശി മകൾ മാത്രമായിരിക്കും; രണ്ടാം ഭർത്താവിന് സ്വത്തിൽ യാതൊരു അവകാശവും ഇല്ല; മകൾ ഭാവിയിൽ ഒറ്റപ്പെട്ടു പോകരുത് എന്നുള്ളതുകൊണ്ടാണ് ഈ കത്ത് എഴുതുന്നത്'; കുണ്ടറയിൽ ഭർത്താവ് കഴുത്തുഞെരിച്ച് കൊന്ന കൃതിയുടെ കത്ത് പുറത്ത്; കൃതിയുടെ വീട്ടുകാർ 25 ലക്ഷം രൂപയോളം നൽകിയിട്ടും വൈശാഖിന് ആർത്തി തീർന്നില്ല; വീടിന്റെ ആധാരം വേണമെന്ന ആവശ്യം അംഗീകരിക്കാതെ വന്നതോടെ ഭാര്യയെ വകവരുത്തി
ലക്ഷങ്ങൾ കൊടുത്തു വാങ്ങിയ വീട്ടിൽ സമാധാനമായി കഴിയാനാകാതെ വന്നതോടെ രജീന്ദ്രൻ ശ്രമിച്ചത് സ്വയം ജീവനൊടുക്കാൻ; വീടിന് അവകാശം പറഞ്ഞെത്തിയ ഡേവിഡ് അലക്‌സാണ്ടറും കുടുംബവും യുവാവിനെ പീഡിപ്പിച്ചത് ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച്; നീതി തേടി ചെന്ന രജീന്ദ്രനെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് തമ്പാനൂർ എസ്‌ഐ ജിജുകുമാറും
വിപ്ലവ ചൈനയിൽ 'ആതിഥേയന്റെ' ഭാര്യക്കൊപ്പം സർക്കാർ ചാരന് ഉറങ്ങാം; ഹറാമായിട്ടുള്ള മദ്യവും മാംസവും കഴിക്കാൻ 'ബന്ധു സഖാക്കൾ' പ്രേരിപ്പിക്കണം; പെട്ടെന്ന് താടിവച്ചാലും മദ്യപിക്കുന്നയാൾ പെട്ടെന്ന് നിർത്തിയാലുമൊക്കെ റിപ്പോർട്ട് ചെയ്യണം; സുന്നത്തു കല്യാണങ്ങളിൽ, പേരിടൽ ചടങ്ങുകളിൽ, ജനന- മരണങ്ങൾ തുടങ്ങിയവയിലൊക്കെ സജീവമാവണം; മിശ്രവിവാഹങ്ങൾ പരമാവധി പ്രോൽസാഹിപ്പിക്കണം; വീടുകളിലേക്ക് 'സർക്കാർ ബന്ധുക്കളെ' വിട്ട് ഉയിഗൂർ മുസ്ലിംങ്ങളെ ചൈന മെരുക്കാൻ ശ്രമിക്കുന്നത് ഇങ്ങനെ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
വീട്ടിലെ പരിശോധനാ മുറിയിൽ രോഗിയായി എത്തിയ ഡെന്റൽ ഡോക്ടറെ മേലാസകലം തഴുകിയത് ലൈംഗിക സംതൃപ്തിക്ക്; ബലാത്സംഗത്തിന് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത് കെജിഎംഒഎയുടെ സംസ്ഥാന വൈസ് പ്രസിഡന്റിനെ; തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ നേതാവിന്റെ പീഡനത്തിൽ ഞെട്ടി ഡോക്ടർമാരുടെ സംഘടന; സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും ചർച്ചകളിൽ; സർക്കാരിനെ വിമർശിച്ച് നടന്ന ഫോർട്ട് ആശുപത്രിയിലെ ഡോ സനൽകുമാർ അഴിക്കുള്ളിലാകുമ്പോൾ
മലയാളക്കരയുടെ പഞ്ചരത്‌നങ്ങളിൽ നാലുപേർ മംഗല്യത്തിന് ഒരുങ്ങുന്നു; ഒരേ ദിവസം നടക്കുന്ന പെങ്ങന്മാരുടെ വിവാഹത്തിന് കാരണവരുടെ റോളിൽ ഏക ആൺതരി ഉത്രജൻ; വിവാഹം ഏപ്രിൽ അവസാനം ഗുരുവായൂർ അമ്പലനടയിൽ വെച്ച്; മക്കളുടെ ഒമ്പതാം വയസ്സിൽ ഭർത്താവിന്റെ വേർപാടിനു ശേഷം പേസ്‌മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി ജീവിക്കുന്ന രമാദേവിക്കും ജീവിത സാഫല്യം; കണ്ണീരു തുടയ്ക്കാൻ കൂടെ നിന്നവരെ സ്നേഹത്തോടെ ഓർത്ത് പഞ്ചരത്നങ്ങളുടെ മാതാവ്
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
നീ എടടാ... എട്.. മ***** നിന്റെ ക്യാമറ വലിച്ച് പൊട്ടിച്ച്..... നീ ആരെ പേടിപ്പിക്കുന്നത്.....! ജയ്ഹിന്ദ് ടിവി ക്യാമറാമാനെതിരെ പൊലീസുകാരി നടത്തിയത് കേട്ടാൽ ചെവി പൊത്തി പോകുന്ന അസഭ്യവർഷം; ബിബിൻ കുമാറിന് നേരെ ചീറിയെത്തി മുഖത്തടിച്ച് ചീത്ത വിളിച്ചത് വട്ടീയൂർക്കാവ് സ്റ്റേഷനിലെ ലക്ഷ്മി പൊലീസ്; കുടുംബത്തിലെ മാനസിക പ്രശ്‌നങ്ങളാണ് വനിതാ കോൺസ്റ്റബിളിനെ കുഴപ്പത്തിൽ ചാടിച്ചതെന്ന് സഹപ്രവർത്തകരും; നിയമസഭയ്ക്ക് മുന്നിൽ പൊലീസിന് കളങ്കമായി ലക്ഷ്മിയുടെ പൂണ്ടു വിളയാടൽ
തിരവങ്ങാടും ചക്കരക്കല്ലിലും ധർമ്മടത്തും പ്ലസ് ടുകാരികൾ ആത്മഹത്യ ചെയ്തപ്പോൾ കാരണം തേടി ഇറങ്ങിയവർക്ക് കിട്ടിയത് മറ്റൊരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രവാസിയുടെ ഭാര്യയുടെ ഇഷ്ടക്കാരൻ കാമ വെറി തീർക്കാൻ കടന്ന് പിടിച്ചത് എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ; കൈതട്ടി മാറ്റി കുതറിയോടിയിട്ടും അമ്മയോട് പറയാൻ മടിച്ചത് എല്ലാം ബോധ്യമുള്ളതിനാൽ; കൊളത്തുമല സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുടുക്കി ചൈൽഡ് ലൈൻ ഇടപെടൽ; സഖാവ് പ്രജിത്ത് ലാൽ കുടുങ്ങുമ്പോൾ
വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം എല്ലാ ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയത് അവിഹിതം ശക്തമാക്കാൻ; 12 വർഷം മുമ്പത്തെ പ്രണയ വിവാഹത്തിൽ അസ്വസ്ഥത പടർത്തിയതും മാനേജർ; റിജോഷിനെ കാണാനില്ലെന്ന പരാതിയിൽ ഭാര്യ നൽകിയത് കോഴിക്കോട്ട് നിന്ന് ഫോണിൽ വിളിച്ചുവെന്ന കള്ള മൊഴി; രണ്ട് വയസ്സുള്ള ഇളയ മകളുമായി ലിജി നാടുവിട്ടതോടെ എല്ലാം പൊലീസ് ഉറപ്പിച്ചു; സത്യം മാന്തി കണ്ടെത്തി ജെനിയും; ശാന്തൻപാറ മഷ്‌റൂം ഹട്ടിലെ കൊലപാതകം സ്ഥിരീകരിച്ചത് ഈ പെൺനായ
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
ഓവർസീയർമാരായ രാഹുലിന്റെയും ഭാര്യ സൗമ്യയുടെയും ജീവൻ തട്ടിപ്പറിച്ചെടുത്തത് ചീറിപ്പാഞ്ഞെത്തിയ കെഎസ്ആർടിസിയുടെ വോൾവോ ബസ്; പരിചയപ്പെട്ടിട്ടുള്ളവർക്കെല്ലാം നിറപുഞ്ചിരി നൽകുന്ന യുവത്വം കെട്ടടങ്ങിയപ്പോൾ സങ്കടം സഹിക്കാനാവാതെ രണ്ട് ഗ്രാമങ്ങൾ; അച്ഛമ്മയുടെ കൈകളിൽ അമ്മയെയും അച്ഛനെയും കാത്തിരിക്കുന്ന രണ്ടു വയസുകാരിയോടു എങ്ങനെ പറഞ്ഞു കൊടുക്കും ഇനി അവർ മടങ്ങി വരില്ലെന്ന്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ