Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒക്ടോബർ മാസം നിങ്ങൾക്ക് എങ്ങനെ ആയിരിക്കും?

ഒക്ടോബർ മാസം നിങ്ങൾക്ക് എങ്ങനെ ആയിരിക്കും?

ജയശ്രീ

ഏരീസ് മാർച്ച് 21 ഏപ്രിൽ 19

ബുധൻ പിന്നെയും റെട്രോഗ്രെയ്ട് എന്ന അവസ്ഥയിലേക്ക് ഈ മാസം നാലാം തീയതി എത്തും. എരീസിന്റെ എട്ടാം ഭാവത്തിലും ഏഴാം ഭാവത്തിലും ആണ് കൂടുതൽ മാറ്റങ്ങൾ ഉണ്ടാവുക. ഈ രണ്ടു ഭാവങ്ങളും ധനവുമായി വളരെ അടുത്ത് നില്ക്കുന്ന ഭാവങ്ങളാണ്. എട്ടാം ഭാവം നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, രൂപാന്തരം, തകർച്ച്കൾ, നിഗൂഡ രഹസ്യങ്ങൾ എന്നിവയും, ഏഴാം ഭാവം വിവാഹം, യുനിയൻ, കൊണ്ട്രാക്റ്റ്, നിയമപരമായ ബന്ധങ്ങൾ എന്നിവയും ആകുന്നു. മെർക്കുറി ആശയവിനിമയങ്ങളെ നയിക്കുന്നവൻ ആകയാൽ ഈ ഭാവങ്ങളിലെ വിഷയങ്ങളിൽ വളരെ അധികം ശ്രദ്ധ ആവശ്യമാണ്. ചിലപ്പോൾ പഴയ കാര്യങ്ങൾ ഉയർന്നു വന്നേക്കാം. ഒരു റീ വർക്ക് ആവശ്യമാണ് ഈ നിലയിൽ. ഒന്ന് കൂടി ചിന്തിക്കാനുള്ള ആവശ്യം കൂടുതൽ ആയേക്കാം. ചില കാര്യങ്ങൾ എത്ര ചിന്തിച്ചാലും എവിടെയോ നമുക്ക് മിസ്സ് ചെയ്‌തേക്കാം അതുകൊണ്ട് തന്നെ ഒരു രണ്ടാം വ്യക്തിയുടെ ഉപദേശം എടുക്കുന്നതിൽ തെറ്റൊന്നുമില്ല. ബിസിനസ് ചെയ്യുന്നവർ പുതിയ കൊണ്ട്രക്ടുകളെ കുറിച്ചും അതിന്റെ സാധ്യതയെ കുറിച്ചും അവർക്കുതള്ള അറിവ് ശെരി ആണോ എന്ന് തന്നെ ആലോചിക്കണം. പുതിയ ബന്ധങ്ങൾ ഒക്കെ അല്പം താമസിച്ചു തുടങ്ങാനുള്ള ആലോചന വന്നാൽ അത് നല്ലതിന് വേണ്ടിയാവണം.

അടുത്ത പ്രധാന സംഭവം ചന്ദ്രഗ്രഹണം ആണ് അത് നിങ്ങളുടെ ഒന്നാം ഭാവത്തിലാണ് ലുക്‌സ്, വ്യക്തിതം, വിചാരധാര, കാഴ്ചപ്പാടുകൾ എന്നിവയിൽ. അവിടെ യുറാനസും നില്ക്കു ന്നുണ്ട്. ചന്ദ്രഗഹണം , പൂർണയ ചന്ദ്രനോടോപ്പമേ സംഭവിക്കുകയുള്ളൂ. അസ്‌ട്രോലോജിയിൽ പൂർണപ ചന്ദ്രനെ കാണുന്നത് പുതിയ തുടക്കങ്ങൾ, ഒടുക്കങ്ങൾ, വലിയ മാറ്റങ്ങൾ, വെളിപാടുകൾ എന്നിവയെ കാണിക്കുന്നു. മാത്രമല്ല ഇവ കൂടുതലും പ്രതിഫലിക്കുന്നത് ബന്ധങ്ങളിൽ ആയിരിക്കുകയും ചെയ്യുംകൂടുതൽ സ്വാർത്ഥ്രായി മാറും. സോഡിയാക് വീലിൽ ഒന്നാം ഭാവത്തിനു നേരെ എതിരാണ് ഏഴാം ഭാവം. ഒന്നാം ഭാവത്തിലെ പൂർണ ചന്ദ്രൻ ഏഴാം ഭാവത്തിലെ വിഷയങ്ങളെ സ്വാധീനിക്കും.. ഏതൊക്കെ ബന്ധങ്ങളാൽ നിങ്ങൾ ബന്ധിതരാണോ അവയെ നയത്തിൽ കൈകാര്യം ചെയ്യണം.നിങ്ങൾ സ്വാർത്ഥോരായി മാറുമ്പോൾ ബന്ധങ്ങൾ കുഴപ്പത്തിലാകും, ഇതിൽ കൂടുതൽ എങ്ങനെ വെളിപ്പെടുത്തണം എന്നെനിക്ക് അറിയില്ല, ഈ പറഞ്ഞതിൽ നൂറു നൂറു കാര്യങ്ങൾ ഉൾപ്പെിട്ടിട്ടുണ്ട് താനും. റൊമാന്റിക് ബന്ധങ്ങൾക്ക് വേണ്ടി ദാഹിച്ചു മോഹിച്ചു കഴിയുന്നവർക്ക് ആശ്വാസം പകർന്നു കൊണ്ട് ഏഴാം ഭാവത്തിൽ വീനസ് നിൽക്കുന്നുണ്ട്. ആ ഗ്രഹം യുറാനസിനെ പതിനൊന്നാം തീയതി നോക്കും. ആ സമയം നോക്കി പ്രൊപോസ് ചെയ്യുകയോ പ്രൊപോസൽ വിട്രോ ചെയ്യുകയോ ആവാം. പക്ഷെ എല്ലാം നയപരമായി ചെയ്യണം.

പതിനാലാം തീയതി വീനസ് വ്യാഴത്തെ സെക്‌സ്ടയ്ൽ എന്ന രീതിയിൽ നോക്കും അറുപതു ഡിഗ്രി അകലമാണ് സെക്‌സ്ടയ്ൽ. ഇത് വളരെ ശുഭകരമാണ്. അതിനർത്ഥം ലാഭകരമായ എന്തോ ഒന്ന് നടക്കാൻ പോകുന്നു എന്നാണ്. ചിലപ്പോൾ ധനം ആകാനും മതി. ഒരു സദ്‌വാർത്ത പ്രതീക്ഷിക്കാം. ഒക്ടോബർ 23 നു ഭാഗികമായ സൂര്യഗ്രഹണവും, ന്യു മൂണും എട്ടാം ഭാവത്തിൽ നിൽക്കുന്നു. എരീസുകർ ഒരു തത്വ ചിന്തകരുടെ റോളിലേക്ക് ഉയരും. സ്വയം ചോദ്യങ്ങൾ ചോദിക്കും. ആഴമേറിയ ചിന്തകൾ മനസ്സിൽ ഉയരും. ധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിൽ ഉണ്ടാകും. മാസാവസാനത്തോടെ ചൊവ്വ ജോലിയുടെ ഭാവമായ പത്തിലേക്ക് പോകും അപ്പോൾ ആ രംഗത്ത് നല്ല മാറ്റങ്ങൾ പ്രതീക്ഷിക്കാം. ധനത്തിന്റെ ഭാവങ്ങളായ ഏഴ്, എട്ടു ഭാവങ്ങളിലെ വിഷയങ്ങളിൽ നല്ല ആലോചന നടന്നാൽ ഈ മാസം നന്നായി മുന്നോട്ട് പോകുന്നതാണ് . അതിൽ അല്പം പോലും സംശയം വേണ്ട. പ്രത്യേകിച്ചും നിങ്ങൾ സാമ്പത്തികമായി അല്പം തകർന്നിരിക്കുന്ന അവസ്ഥയിൽ.

ടോറസ് ഏപ്രിൽ 20 മെയ് 20

മെർക്കുറി റെേടാഗ്രെയ്ട് നിങ്ങളുടെ ഏഴാം ഭാവത്തിലും ആറാം ഭാവത്തിലും ആകും ഉണ്ടാകുക. ഏഴാം ഭാവം വിവാഹം, യുനിയൻ, കൊണ്ട്രാക്റ്റ്, നിയമപരമായ ബന്ധങ്ങൾ എന്നിവയും ആറാം ഭാവം ശത്രുക്കൾ, ജോലി സ്ഥലം, സഹപ്രവർത്തഭകർ, ദൈനംദിന ജീവിതം, ആരോഗ്യം എന്നിവയും ആണ്. ഇവയാണ് ഈ മാസം പ്രധാന പങ്കു വഹിക്കുക. ബന്ധങ്ങളെ പുനപരിശോധിക്കും നെല്ലും പതിരും വേർതിരിക്കും. അല്ലെങ്കിൽ അങ്ങനെ ചെയ്യേണ്ട അവസരങ്ങൾ വരും. തീരുമാനങ്ങൾ അല്പം താമസിച് എടുക്കുകയാകും ഉചിതം. സഹപ്രവർത്തകരും ആയുള്ളബന്ധം പുനപരിശോധിക്കും, ജോലിയിലും ചിന്തകൾ ഉണ്ടാകും. ജോലിയുടെ പല വശങ്ങളെയും പുന പരിശോധിക്കും. ജോലി സ്ഥലത്തെ ബന്ധങ്ങളെയും അവലോകനം ചെയ്യും. പക്ഷെ തീരുമാനങ്ങൾ വൈകിപ്പിക്കുക. അവയെ കുറിച്ച ചർച്ചയ ചെയ്യും.ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസ്ഥ വരും. മെർക്കുറി റെട്രോഗ്രെയ്ട് 25നു അവസാനിക്കുന്നത് വരെ തീരുമാനങ്ങളെ കുറിച്ച ആലോചിക്കുക. രഹസ്യങ്ങൾ, ശത്രുക്കൾ, രഹസ്യ മോഹങ്ങൾ, നിഗൂഡ കാര്യങ്ങൾ, ആത്മീയത എന്നിവയുടെ പന്ത്രണ്ടാം ഭാവത്തിൽ എട്ടാം തീയതി ഫുൾ മൂൺ ചന്ദ്രഗ്രഹണവും നടക്കും. ഈ ഭാവം സോഡിയാക് വീലിൽ ആറാം ഭാവത്തിന്റെ നേരെ എതിരാണ്. ഈ സമയം ആരോഗ്യം ശ്രദ്ധ നേടും. മനസിന്റെ ആരോഗ്യവും. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം. ആ സ്വപ്നങ്ങളിൽ നിറയെ വെളിപാടുകൾ ഉണ്ടാകും. നാം തീവ്രമായി ആഗ്രഹിച്ചു കൊണ്ടിരുന്ന വിഷയങ്ങളെ മറക്കാൻ തുടങ്ങും.

ഒക്ടോബർ രണ്ടാമത്തെ ആഴ്ച വീനസും യുറാനസും നേരെ എതിരെ ആറാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും നില്ക്കുമ്പോൾ ഒരു സന്തോഷകരമായ സാഹചര്യം ഉണ്ടാകും. റൊമാൻസ് ആവാം, മറ്റെന്തെങ്കിലും നേട്ടങ്ങൾ ആവാം. ഈ ആഴ്ച തന്നെ വീനസ് ആറാം ഭാവത്തിൽ നിന്ന് നാലാം ഭാവത്തിൽ ഉള്ള വ്യാഴത്തെ നോക്കും. ഇത് വളരെ ശുഭകരവും ആയിരിക്കും. കുടുംബത്തിൽ നല്ല കാര്യങ്ങൾ നടക്കും. ആ പ്രതീക്ഷയിൽ തന്നെ നീങ്ങാം. ഇരുപത്തി മൂന്നാം തീയതി ഭാഗിക സൂര്യഗ്രഹണം ബന്ധങ്ങളുടെ ഭാവത്തിൽ നടക്കും. ആ ഭാവത്തിൽ തന്നെ ന്യു മൂണും ഉണ്ടാവും. അപ്പോൾ കൂടുതൽ നല്ല തുടക്കങ്ങൾ, ലോങ്ങ് ടേം ലക്ഷ്യം ആക്കി ഉള്ള പ്രവർത്തമനങ്ങൾ. ബന്ധങ്ങൾ പുതിയ രീതിയിൽ നടക്കാൻ സാധ്യത. പുതിയ ബന്ധങ്ങൾ, റൊമാന്‌സ് ബിസിനസ് ബന്ധങ്ങൾ, യെസ് അവ തന്നെ ആണ് ഈ മാസം പ്രാധാന്യം അർഹിക്കുന്നത്. മാസാവസാനം ഒൻപതാം ഭാവത്തിലേയ്ക്ക് ചൊവ്വ നീങ്ങും. ദൂരയാത്രകൾ, ഉപരി പഠനം, നിക്ഷേപങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ എന്നിവയും ഈ മാസത്തിന്റെ പ്രത്യേകത ആയിരിക്കും.

ജമിനി മെയ് 21 ജൂൺ 20

മെർക്കുറി ജമിനിയുടെ നാഥൻ ആകുന്നു. അത് റെട്രോഗ്രെയ്ട് എന്ന അവസ്ഥയിലും ആണ്. ഇത് നടക്കുക ആറാം ഭാവത്തിലും അഞ്ചാം ഭാവത്തിലും ആണ് സംഭവിക്കുക. ആറാം ഭാവം, ദൈനംദിന ജീവിതം, ജോലിസ്ഥലം, സഹപ്രവർത്തകർ, ശത്രുക്കൾ, ആരോഗ്യം. അഞ്ചാം ഭാവം റൊമാന്‌സ്, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം എന്നിവ ആണ്. അറ്റം ഭാവത്തിൽ മെല്ലെ പോക്ക് തന്നെ ആണ് ഉചിതം. കൂടുതൽ ചിന്തിക്കേണ്ട സമയം , ജോലി, ആരോഗ്യം എന്നാ കാര്യങ്ങളിൽ പുന പരിശോധന. അപ്പോൾ മനസ് മുഷിയാം സാരമില്ല ഈ അവസ്ഥ മാസത്തിന്റെ അവസാനം മാറുന്നതാണ്. അഞ്ചാം ഭാവത്തിൽ ഈ പ്രതിഭാസം നടക്കുമ്പോൾ, ക്രിയെടിവ് തലങ്ങളിലേക്ക് ജീവിതം പോകും. കൂടുതൽ ക്രിയെടിവ് ആയ കാര്യങ്ങൾ ചെയ്യും. കുട്ടികളുടെ ഗ്രൂപ്പ് കൈകാര്യം ചെയ്യും. പ്രേമം മൊട്ടിടും പക്ഷെ അത് പുഷ്പ്പിക്കുകയില്ല. അതുകൊണ്ട് ഉള്ള പ്രേമത്തെ പരിപോഷിപ്പിക്കുക.

ഒക്ടോബർ രണ്ടാം ആഴ്ചയുടെ ആദ്യം തന്നെ ഫുൾ മൂൺ പതിനൊന്നാം ഭാവത്തിൽ നില്ക്കും . കൂട്ടുകാർ, കൂട്ടായ്മകൾ, ഇന്ക മിങ് ഗെയിന്‌സ്പ, പ്രതീക്ഷകൾ , മോഹങ്ങൾ, എന്നിവ ആണ് ഈ ഭാവത്തിൽ. ഇവിടെ ചന്ദ്ര ഗ്രഹണവും ആണ്. ചില സുഹൃത്തുക്കളെ ജിവിതത്തിൽ നിന്ന് പറഞ്ഞു വിടും. സ്വപ്നങ്ങളെ , പ്രതീക്ഷകളെ വിശകലനം ചെയ്യും. ഈ ഭാവത്തിൽ കാണുന്ന ബുദ്ധി മുട്ടുകൾ യുറാനസിന്റെ സംഭാവന ആണെന്ന് കരുതുക , മനസ്സിൽ വികാരങ്ങൾ ഉറഞ്ഞു തുള്ളും. സാരമില്ല മാസാവസാനത്തോടെ എല്ലാം ശരി ആകുന്നതാണ്. പക്ഷെ പുതിയ സംരംഭങ്ങൾ നടക്കും. പഴയവരെ പറഞ്ഞു വിട്ടാലും പുതിയ ഗ്രൂപുമായി ബന്ധത്തിൽ വരും. ഒക്ടോബർ ഇരുപത്തി മൂന്നാം തീയതി ആറാം ഭാവത്തിൽ ഭാഗിക സൂര്യ ഗ്രഹണം നടക്കുന്നതാണ്. ആറാം ഭാവവും ജോലി സ്ഥലവും, ജോലി, ശത്രുക്കൾ, ആരോഗ്യം എന്നിവ ആണ്. ഈ വിഷയങ്ങൾ വല്യ മാറ്റങ്ങള്ക്ക് വിധേയമാകും. ആരോഗ്യത്തിൽ ശ്രദ്ധ കൊടുക്കും. ചിലർ വളർത്തു മൃഗങ്ങളെ കൊണ്ട് വരും. ഈ ഭാവം കൂടുതലായും ആരോഗ്യത്തിന്റെ ഭാവം ആണ് മാനസിക ആരോഗ്യവും ശ്രദ്ധ നേടും. ധ്യാനം, പ്രാർത്ഥകന എന്നിവയിലൂടെ പരിഹാരം നേടും. ഏഴാം ഭാവം പിന്നെയും ബന്ധങ്ങളുടെ ഭാവത്തിൽ ചൊവ്വ നില്ക്കുന്നു. അപ്പോൾ ബന്ധങ്ങളിൽ എല്ലാം എടുത്ത് ചാടാനുള്ള ഒരു മാനസിക നില ഉണ്ടാകാം. വാഗ്വാദങ്ങൾ നടന്നാലും താങ്കളുടെ ആഗ്രഹം പോലെ കാര്യങ്ങൾ നടക്കും.

കാൻസർ ജൂൺ 21 ജൂലൈ 22

മെർക്കുറി റെട്രോഗ്രെയ്ട് നിങ്ങളുടെ അഞ്ചാം ഭാവത്തിൽ നടക്കും. പ്രേമം, കുട്ടികൾ, ഒഴിവു സമയം. ക്രിയെടിവിടി എന്നിവയിൽ . നാലാം ഭാവതിലെക്കും ഈ പ്രതിഭാസം ഉണ്ടാകും. അഞ്ചാം ഭാവത്തിൽ ഉള്ള വിഷയങ്ങളെ കൂലങ്കഷമായി നോക്കേണ്ട സമയം ആണ്. പ്രേമ ബന്ധം ആവാം, അല്ലെങ്കിൽ അതിനോട ഒപ്പം നില്ക്കു ന്ന ബന്ധങ്ങൾ ഒന്ന് കൂടെ വിശകലനം ചെയ്യാം.ചിലപ്പോൾ പുതിയ സംരഭങ്ങൾ ചിന്ത ഉണ്ടാക്കും. വെറുതെ ഇരിക്കാനുള്ള അവസരം കൂടുതൽ ഉണ്ടാകും. നാലാം ഭാവത്തിൽ രേട്രോഗ്രെയ്ദ് നടക്കും പക്ഷെ അപ്പോൾ അവിടെ സൂര്യനും വീനസും ഉണ്ട്. നാലാം ഭാവം വീട്, മാതാപിതാക്കൾ , പൂര്വി കർ പൂര്വി ക സമ്പത്ത എന്നിവയാകും ഈ മാസം കൂടുതൽ പ്രാധാന്യം അർഹിിക്കുന്ന വേറൊരു കാര്യം. കുടുംബത്തിൽ നല്ല ചലനങ്ങൾ ഉണ്ടാകും. പക്ഷെ നിങ്ങാൽ ആയ മാറ്റങ്ങളെ എങ്ങനെ കാണുന്നു എന്ന് നിങ്ങള്‌ക്കെഅ തീരുമാനിക്കാൻ കഴിയൂ 

രണ്ടാമത്തെ ആഴ്ചയിൽ ഫുൾ മൂൺ പത്താം ഭാവത്തിൽ നടക്കുന്നു. ചന്ദ്രഗ്രഹണം എന്നിവ എല്ലാം ഈ ഭാവത്തിൽ നടക്കുന്നു. ജോലി, സമൂഹത്തിലെ വില മാതാപിതാക്കൾ എന്നിവയീല് അല്പം ജോലിയിൽ എന്തെങ്കിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. ആ മാറ്റങ്ങൾ ശുഭ വാർത്തകകളിലേക്ക് നയിക്കാം നാലാം ഭാവത്തിൽ വീനസും നില്ക്കുളന്നു ഈ ഗ്രഹം രണ്ടാം ഭാവത്തിൽ നില്ക്കു ന്ന വ്യാഴത്തെ ശുഭകരമായ രീതിയിൽ നോക്കുന്നു ധന കാര്യത്തിൽ പ്രശ്‌നം വരൻ സാധ്യത ഇല്ല . മറിച് ലാഭകരമായ പല കാര്യങ്ങളും കാണുന്നുണ്ട് താനും.
മാസാവസാനം അഞ്ചാം ഭാവത്തിൽ ന്യു മൂൺ ഭാഗിക, സൂര്യ ഗ്രഹണം നടക്കും. റൊമാന്‌സ്ം, കുട്ടികൾ, ക്രിയെടിവിടി ഒഴിവു സമയം എന്നിവയിൽ ആണ് ഈ കാര്യങ്ങളിൽ പുതിയ കാര്യങ്ങൾ നടക്കും.പുതിയ സംരഭങ്ങൾ നടക്കാം. ന്യു മൂൺ അവിടെ തന്നെ ഉണ്ട്. അഞ്ചാം ഭാവത്തിൽ ഇവ എല്ലാം നാടക്കുമ്പോൾ രോമാന്‌സിൽ പുതിയ പരീക്ഷണങ്ങൾ നടക്കും. പുതിയ സംരംഭത്തിന് പറ്റിയ സമയം. പുതിയ തുടക്കങ്ങൾ. ചിലർ ആഖോഷങ്ങള്ക്ക് പോകും, സിംഗിൾ ആയവർ മിംഗിൾ ചെയ്യാൻ തക്ക അവസരം ലഭിക്കും. ഒരു ക്രൌഡ് പുള്ളർ ആകാൻ ആഗ്രഹിക്കും. കാന്‌സഅർ ഈ മനോഭാവതിലെക്ക് പോകുന്നത് വളരെ അപൂര്വ്മാണ്. അപ്പോൾ ഈ അവസരം നന്നായി ഉപയോഗിച്ച മറ്റുള്ളവരെ ഞെട്ടിക്കുക. ആടിപ്പാടുക. വിവാഹിതർ ഈ അവസരം വീടിനുള്ളിൽ പ്രയോഗിക്കുക. മാസാവസാനത്തോടെ സൂര്യനും, വീനസും ഈ ഭാവതിലെക്ക് വരുന്നു. ഈ മാസം കൂടുതൽ സമയം നിങ്ങൾ ബന്ധങ്ങള്ക്കും , ക്രിയെടിവിടി , എന്നിവക്ക് വേണ്ടി കൊടുക്കും. കുട്ടികള്ക്ക് വേണ്ടി കൂടുതൽ സമയം ചിലവഴിക്കും. ചൊവ്വ ആറാം ഭാവത്തിൽ നില്ക്കു ന്നു, ജോലിസ്ഥലം. സഹ പ്രവർത്ത കർ, ശത്രുക്കൾ, ആരോഗ്യം എന്നിവയിൽ ചലനങ്ങൾ ഉണ്ടാകും. വാഗ്വാദങ്ങൾ , സ്വര ചേർർർച്ച ഇല്ലായ്മ എന്നിവ ഉണ്ടാകാമെങ്കിലും മാസാവസാനം ചൊവ്വ ഏഴാം ഭാവതിലെക്ക് നീങ്ങും, കൂടുതൽ ശുഭ കാര്യങ്ങൾ മാത്രമേ ഈ മാസം സംഭവിക്കൂ.

ലിയോ ജൂലൈ 23 ഓഗസ്റ്റ് 22

നാലാം ഭാവത്തിൽ നിന്ന് മൂന്നാം ഭാവതിലെക്ക് മെർകുറി രേട്രോഗ്രെയ്ദ് എന്നാ അവസ്ഥയിൽ നീങ്ങും. മേർകുറി ആശയവിനിമയങ്ങളുടെ നതൻ ആകുന്നു. എല്ലാ തരത്തിലുള്ള ആശയ വിനിമയങ്ങളെ ഈ ഗ്രഹം നിയന്ത്രിക്കുന്നു. അല്പം വേഗത കുറയ്ക്കുകയാണ് രേട്രോഗ്രെയ്ദ് എന്നാ അവസ്ഥയിൽ നടക്കുക. അപ്പോൾ ആശയവിനിമയങ്ങളിൽ അല്പം പുനർ ആലോചന വേണം എന്നുള്ള സൂചന ലഭിക്കുന്നു. നാലാം ഭാവം, കുടുംബം, വീട്, വീട്ടുകാർ, പൂര്വി്കർ, കുടുംബ സ്വത്ത് മാതാപിതാക്കൾ എന്നിവയെ കാണിക്കുന്നു.അപ്പോൾ കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും വീണ്ടും ചിന്തിക്കും. വീടിന്റെ സ്ഥിതി മെച്ചപ്പെടുത്തുക, കുടുംബാന്തരീക്ഷം നന്നാക്കുക എന്നാ ആലോചനകൾ ഉണ്ടാകും. മൂന്നാം ഭാവം അയല്ക്കാ ർ, സഹോദരങ്ങൾ, ഷോർട്ട് ടേം കോഴ്‌സ് , ചെറു യാത്രകൾ എന്നിവയാണ്. ഈ ഭാവത്തിൽ സൂര്യനും വീനസും ആദ്യമേ നില്ക്കു ന്നുണ്ട്. കുടുംബതിനുള്ളിലും അടുത്ത ചുറ്റുപാടിലും വ്യക്തമായ ആശയവിനിമയം നടത്താൻ ഉള്ള അവസരമാണ്. കുടുംബയോഗങ്ങൾ, ഏതെങ്കിലും ഗ്രൂപ്പ് മീറ്റിങ്ങുകൾ നടക്കും. പക്ഷെ ഇവിടെ എല്ലാം കാര്യങ്ങൾ വ്യക്തമായി സംസാരിക്കുക . എഗ്രിമെന്റുകൾ വ്യക്തമായി വായിക്കുക. 

രണ്ടാമത്തെ ആഴ്ചയിൽ ഒന്പളതാം ഭാവത്തിൽ ഫുൾ മൂൺ. വിദേശ ബന്ധം , ഉപരി പഠനം, ആത്മീയത എന്നാ ഭാവത്തിലാണ് ഫുൾ മൂൺ . യാത്രകൾ നടക്കാം ചില കാര്യങ്ങൾ നിങ്ങെ ഉപേക്ഷിക്കുകയോ നിങ്ങൾ അവയെ ഉപേക്ഷിക്കുകയോ ആവാം. ഉപയോഗകരമായ ബന്ധങ്ങൾ , അല്ലെങ്കിൽ സംഭവങ്ങൾ ഉണ്ടാകാം. രണ്ടാമത്തെ ആഴ്ചയോടു കൂടി തന്നെ മൂന്നാം ഭാവത്തിൽ നില്ക്കു ന്ന വീനസ് ഒന്നാം ഭാവത്തിൽ നില്ക്കു ന്ന വ്യാഴത്തെ നോക്കും. ഒന്നാം ഭാവം ലുക്‌സ്, വ്യക്തിതം, വിചാരധാര , മനോഭാവം എന്നിവയാണ് ഒന്നാം ഭാവം. മൂന്നാം ഭാവത്തിൽ നിന്ന് ഈ ശുഭ ഗ്രഹം മറ്റൊരു ശുഭ ഗ്രഹമായ വ്യാഴത്തെ നോക്കുമ്പോൾ, നിങ്ങൾ ഒരു ക്രൌഡ് പുള്ളർ ആകും എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ഇരുപത്തി മൂന്നാം തീയതി നാലാം ഭാവത്തിൽ തന്നെ ന്യു മൂൺ , ഭാഗിക സൂര്യ ഗ്രഹണം എന്നിവ നടക്കും. വീടിനുള്ളിൽ പല കാര്യങ്ങളും തീരുമാനിക്കപ്പെടും. വീട് , കുടുംബം എന്നിവയിൽ പല നീക്കങ്ങളും നടക്കും. മാസാവസാനത്തോടെ ഈ ഭാവത്തിൽ സൂര്യനും വീനസും എല്ലാം നില്ക്കു മ്പോൾ കൊടുക്കൽ വാങ്ങലുകൾ അല്ലെങ്കിൽ സന്തോഷകരമായ കാര്യങ്ങൾ നടക്കും. ആ സമയം തന്നെ ചൊവ്വ ആറാം ഭാവതിലെക്ക് നീങ്ങും. ജോലി, സഹപ്രവർത്തമകർ, ശത്രുക്കൾ, ആരോഗ്യം എന്നിവയിൽ അധിക ശക്തി വേണ്ട എന്നാണ് സൂചിപ്പിക്കുന്നത്.

വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ

മേർകുറി രേട്രോഗ്രെയ്ദ് അവസ്ഥയിൽ മൂന്നാം ഭാവത്തിൽ നിന്ന് രണ്ടാം ഭാവതിലെക്ക് നീങ്ങുന്നു. മൂന്നാം ഭാവം, അയല്ക്കാ ർ, ചെറു യാത്രകൾ, സഹോദരങ്ങൾ, ഷോർട്ട് ടേം കോഴ്‌സുകൾ എന്നിവയും, രണ്ടാം ഭാവം ധനം, വസ്തു വകകൾ നിങ്ങളുടെ മൂല്യം എന്നിവയും ആണ്. അറിയാമല്ലോ ഈ അവസ്ഥ റീ തിന്കിങ്ങിനു യോജിച്ചതാണ്. ഇതു കാര്യവും നന്നായി അനല്യ്‌സ് ചെയ്യാൻ മാത്രം ഈ സമയം ഉപയോഗിക്കുക അനാലിസിസ് അതാണ് ഈ അവസ്ഥയിൽ നടക്കേണ്ടത്. നാം കാണാതിരുന്ന കാര്യങ്ങൾ കാണുവാൻ കഴിയും. കർമം ചെയ്യാൻ അല്പം താമസിക്കാം. രണ്ടാം ഭാവത്തിൽ സൂര്യനും വീനസും നില്ക്കു ന്നു അതോടൊപ്പം മേർകുറി അപ്പോൾ ധനപരമായ ഒരു മുന്നേറാൻ ഉള്ള സാധ്യത ഉണ്ടാകും. പുതിയ സാദ്ധ്യതകൾ . അപ്പോൾ ധനകാര്യത്തിൽ അനാലിസിസ് നടക്കും. തുല്യ ശക്തികൾ ആണ് വീനസ് ചെലവാക്കാൻ പ്രേരിപ്പിക്കും, മേർകുറി അതെങ്ങനെ തടഞ്ഞു നിർത്താം എന്ന് ആലോചിക്കാൻ സഹായിക്കുന്നു. അധികം ധനം ചിലവക്കരുത്. എട്ടാം ഭാവത്തിൽ ചന്ദ്രഗ്രഹണം നടക്കും ഒക്ടോബർ എട്ടാം തീയതി. എട്ടാം ഭാവം നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, സെക്‌സ് രൂപാന്തരം, തകർർച്ചഭകൾ എന്നിവ. ഈ ഭാവത്തിൽ യുറാനസും നില്ക്കുന്നു. അപ്പോൾ ഈ വീശയന്ഗലില് എല്ലാം തന്നെ ഒരു റീ വർക്ക് വേണ്ടി വരും. എല്ലാം ഒന്ന് അടുക്കി വെക്കും. പതിനൊന്നാം തീയതിയോടെ വീനസ് യുറാനസിനെ നോക്കും അപ്പോൾ സഹായ സാഹചര്യം ഉണ്ടാകണം. ഈ സഹായകരമായ സാഹചര്യം ഈ രണ്ടമത്തെ ആഴ്ച മുഴുവൻ കാണും.

മാസാവസാനം മൂന്നാം ഭാവത്തിൽ സൂര്യഗ്രഹണം, ന്യു മൂൺ എന്നിവ മൂന്നാം ഭാവത്തിൽ നടക്കുന്നു. ഈ ഭാവത്തിലെ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കാം. മാസാവസാനത്തോടെ സൂര്യനും വീനസും കൂടെ നില്ക്കു മ്പോൾ ഒന്നോർക്കുെക, അയല്ക്കാ ർ, സഹോദരങ്ങാൽ, ചെറു യാത്രകൾ, ഷോർട്ട് ടേം കോഴ്‌സുകൾ , ആശയവിനിമയം, എന്നാ ഭാവത്തിൽ അക്ടിവിടി നടക്കും.സാധാരണയിൽ കവിഞ്ഞ ആശയ വിനിമയങ്ങൾ നടക്കാൻ സാധ്യത ഉണ്ട്. ഈ അവസരം കരുതളോട് കൂടി ഉപയോഗിച്ചാൽ വളരെ നല്ല രീതിയിൽ ഈ മാസം പോകുന്നതാണ്. ചില തടസങ്ങൾ ഉള്ളത് 24 നു ശേഷം നീങ്ങും അല്ലെങ്കിൽ കാര്യങ്ങൾ മുന്നോട്ട് പോകും എന്ന് പൂർണ മായും വിശ്വസിക്കാം. പ്ലസ് ആശയവിനിമയം ബുദ്ധിയോടു കൂടി ഉപയോഗിച്ചാൽ.

ലിബ്ര ( സെപ്റ്റംബെർ 22 ഒക്ടോബർ 22)

മേർകുറി രേട്രോഗ്രെയ്ദ്അവസ്ഥയിൽ രണ്ടാം ഭാവത്തിൽ നിന്നും ഒന്നാം ഭാവതിലെക്ക് സഞ്ചരിക്കുന്നു. രണ്ടാം ഭാവം ധനം, മൂല്യം, വസ്തു വകകൾ എന്നിവ ആണ് ,അപ്പോൾ ഈ ഭാവങ്ങളിൽ മെല്ലെപോവുക. നാലാം തീയതി മുതൽ ഇരുപത്തി നാലാം തീയതി വരെ മേർകുറി ഈ അവസ്ഥയിൽ നില്ക്കും . ഈ കാലയളവിൽ എന്ത് തീരുമാനങ്ങൾ എടുക്കേണ്ടി വന്നാലും ആലോചിച്ചു മുന്നോട്ട് പോകുക. ധനകാര്യം അല്പം സാവധാനത്തിൽ നീങ്ങുന്നതുകൊണ്ട് വിഷമിക്കേണ്ട . അല്പം സമയം കൂടി കഴിഞ്ഞാൽ നല്ല കാലം തന്നെയാണെന്ന് ഉറപ്പിക്കുക. അത് വരെ കാലം സഹനം പഠിപ്പിക്കുകയാണെന്ന് കരുതിയാൽ മതി. എട്ടാം തീയതി ഫുൾ മൂൺ ഏഴാം ഭാവത്തിൽ നടക്കും.വിവാഹം, കൊണ്ട്രാക്റ്റ്, നിയമപരം ആയുള്ള ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയീല് വൻ മാറ്റങ്ങൾ പ്രതീക്ഷിക്കാം. കാരണം ആ ഭാവത്തിൽ യുറാനസ് നില്ക്കു ന്നു. അപ്പോൾ ബന്ധങ്ങളിൽ ഒളിപ്പിച്ചിരിക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നു വരാം.ഈ ഭാവത്തിൽ നിങ്ങൾ അല്പം പിശകായി പെരുമാറാൻ സാധ്യത.

ഏഴാം ഭാവം സോഡിയാക് വീലിൽ ഒന്നാം ഭാവത്തിനു നേരെ എതിരാണ് അപ്പോൾ ഏഴാം ഭാവത്തിൽ നടക്കുന്ന വാഗ്വാദങ്ങൾ ഒന്നാം ഭാവത്തിൽ പ്രതിഫലിക്കാൻ സാധ്യത. പുതിയ വ്യക്തികളെ കണ്ടെത്താൻ കഴിയും. അവർ ജീവിതത്തിൽ ഒരു പ്രധാന പങ്കു വഹിക്കും. ബന്ധങ്ങൾ , അവ ഇതു തരത്തിൽ ഉള്ളതാണെങ്കിലും ബാർഗെതയിനിങ് നടക്കും. ഒക്ടോബർ ഇരുപത്തി മൂന്നിന് സൂര്യഗ്രഹണം , ന്യു മൂൺ രണ്ടാം ഭാവത്തിൽ നടക്കും. ധനം , വസ്തു വകകൾ, മൂല്യം, എന്നിവയാണ് രണ്ടാം ഭാവം. ഈ ഭാവത്തിൽ ന്യു മൂണും ഉണ്ടാവും. അപ്പോൾ പുതിയ തുടക്കങ്ങൾ, പ്രതീക്ഷിക്കാം. ഈ ഭാവത്തിൽ മേർകുരിയും ഉണ്ട് അപ്പോൾ ധനകാര്യം വളരെ ശ്രദ്ധ നേടും. നിങ്ങളുടെ മൂല്യം, വില വർധി്പ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യും. ജോലി ഇല്ലാത്തവർ ,അല്ലെങ്കിൽ പുതിയ ജോലി ആവശ്യമായവർ അവർ പരക്കം പാഞ്ഞു നടക്കുന്ന അവസ്ഥയാണ്. മാസാവസാനത്തോടെ മൂന്നാം ഭാവത്തിൽ നില്ക്കു ന്ന ചൊവ്വ നാലാം ഭാവതിലെക്ക് നീങ്ങും. നാലാം ഭാവത്തിൽ കുടുംബം , വീട് , മാതാപിതാക്കൾ, പൂർവ്വികർ, സ്വത്ത് എന്നിവ ആണ് അവിടെ നിങ്ങൾ അധിക ശക്തി ഉപയോഗിച്ച കാര്യങ്ങളെ നേരിടാൻ നോക്കും അതിന്റെ ആവശ്യം ഇല്ല അനാവശ്യ വാക്കേറ്റത്തെ തുടർന്ന്ത! കുടുംബത്തിലെ സമാധാനം കളയേണ്ട. അവർ നിങ്ങളെ പൊതു ശത്രുവായി പ്രഖ്യാപിക്കും. പകരം വീട് മോടിപിടിപ്പിക്കുകയോ , അല്ലെങ്കിൽ എന്തെങ്കിലും ജോലികൾ ചെയ്യുകയോ ആവാം.

സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21

ന്നാം ഭാവത്തിൽ നിന്ന് പന്ത്രണ്ടിലെക്ക് മെർകുറി സാവധാനം നീങ്ങുന്നു ഈ പ്രതിഭാസം ഒക്ടോബർ നാലാം തീയതി തൊട്ടു ഇരുപത്തി നാലാം തീയതി വരെ നടക്കും. . ഈ സമയം അല്പം മൗനം പാലിക്കാൻ നല്ലതാണു. കൂടുതൽ പഠനങ്ങൾ നടത്താൻ പറ്റിയ സമയം. ഒന്നാം ഭാവം വ്യക്തിതം, ലുക്‌സ്, മനോഭാവം, വിചാരധാര എന്നിവ. പന്ത്രണ്ടാം ഭാവം രഹസ്യ മോഹങ്ങൾ, നിഗൂഡ രഹസ്യങ്ങൾ, ദൂര ദേശ വാസം, ഒളിപ്പിച്ചു വച്ച കഴിവുകൾ, ആത്മീയത എന്നിവ. ഒളിഞ്ഞിരിക്കുന്ന വ്യക്തികൾ പെട്ടന്ന് പ്രത്യക്ഷപ്പെടാം പന്ത്രണ്ടാം ഭാവത്തിൽ സൂര്യനും വീനസും നില്ക്കു ന്നു . രഹസ്യമായി കൂടുതൽ സമയം ചിലവഴിക്കാൻ തല്പര്യപ്പെടും. അപ്പോൾ കൂടുതൽ കാര്യങ്ങൾ പഠിക്കും. 

എട്ടാം തീയതി ആറാം ഭാവത്തിൽ ഫുൾ മൂൺ വരുമ്പോൾ , ശത്രുക്കൾ, ആരോഗ്യം, സഹപ്രവർർർത്തപകർ, ജോലി സ്ഥലം ദിവസേന ഉള്ള ജിവിതം എന്നിവയാണ് ആറാം ഭാവം. ആരോഗ്യം സംരക്ഷിക്കാനുള്ള പുതിയ കാര്യങ്ങൾ ചെയ്യും. നാടകീയമായി ആ കാര്യങ്ങളെ വിഭാവനം ചെയ്യും. പ്രശ്‌നം ഉണ്ടാക്കുന്ന സഹപ്രവർതകനോട് ക്ഷമിക്കും. ഈ ഭാവത്തിൽ ക്ഷമ വേണ്ടി വരും കാരണം അവിടെ തന്നെ യുറാനസ് നില്ക്കുാന്നു. ജോലിയെ സംശയത്തോടെ വീക്ഷിക്കും. പുതിയ ആശയങ്ങൾ ഉണ്ടാവും.
പത്താം ഭാവത്തിൽ ഉള്ള വ്യാഴം ജോലി, സമൂഹത്തിലെ വില മാതാപിതാക്കൾ എന്നിവയെ ഭദ്രമാക്കും.അത് പോലെ പുതിയ അവസരങ്ങളും എത്തും ഇരുപത്തി മൂന്നാം തീയതി ഒന്നാം ഭാവത്തിൽ സൂര്യഗ്രഹണം നടക്കും. ന്യു മൂൺ ഉണ്ടാവും ഒന്നാം ഭാവത്തിൽ. ഒരു തത്വ ചിന്തകന്റെ രീതിയിൽ തുടരും. പുതിയ തുടക്കങ്ങൾ. അവിടെ സൂര്യനും വീനസും മാസത്തിന്റെ അവസാനം എത്തും . പുതിയ ബന്ധങ്ങൾ സാധ്യമാകും. ഒന്നാം ഭാവം വ്യക്തിതം, ലുക്‌സ്, മനോഭാവം, വിചാരധാര സ്വീകരിക്കും . മറ്റുള്ളവരെ ആകർഷി ക്കാൻ നോക്കും. ചൊവ്വ ഇപ്പോൾ രണ്ടാം ഭാവത്തിൽ ആണെങ്കിലും , മൂന്നാം ഭാവതിലെക്ക് മാസത്തിന്റെ അവസാനം നീങ്ങും. രണ്ടാം ഭാവത്തിൽ നില്ക്കു മ്പോൾ, അപ്പോൾ നിങ്ങൾ അനുഭവിച്ചിരുന്ന അധിക ചെലവ് പെട്ടന്ന് അവസാനിക്കും. കയ്യിൽ വന്നിരുന്ന ധനം കൂടാനുള്ള സാധ്യതയും ഉണ്ടാകും. മൂന്നാം ഭാവതിലെക്ക്‌ചൊവ്വ പോകുമ്പോൾ സഹോദരനഗൽ, അയല്ക്കാ ർ എന്നിവരുമായുള്ള ബന്ധം ചോദ്യം ചെയ്യപ്പെടാം. അത് പോലെ ചെറു യാത്രകൾ, ഷോർട്ട് ടേം കോഴ്‌സുകൾ എന്നിവ നടക്കും.

സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21

മേർകുറി രിട്രോഗ്രെയ്ദ് എന്നാ അവസ്ഥയിൽ പന്ത്രണ്ടാം ഭാവത്തിൽ നിന്ന് പതിനൊന്നിലേക്ക് സഞ്ചരിക്കുന്നു. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ചിരിക്കുന്ന കഴിവുകൾ, ആത്മീയത എന്നിവയാണ് പന്ത്രണ്ടാം ഭാവം. മോഹങ്ങൾ, പ്രതീക്ഷകൾ, ലാഭങ്ങൾ, കൂട്ടുകാർ, കൂട്ടായ്മകൾ, എന്നിവ പതിനൊന്നാം ഭാവവും. 

പന്ത്രണ്ടാം ഭാവത്തിൽ മേർകുറി മേല്ലെപോകുമ്പോൾ അല്പം സ്ലോ ഡൗൺ പ്രതീക്ഷിക്കാം എന്നാലും എന്താണ് ഈ സംഭവിക്കുന്നത് എന്ന് വേർതിരിച് അറിയാൻ ആകുകയില്ല ഒരു തരം മടുപ്പ് പോലെ അനുഭവപ്പെടാം. ഈ ഭാവത്തിൽ തന്നെ ഇരുപത്തി മൂന്നാം തീയതി സൂര്യഗ്രഹണം, പിന്നെ ന്യു മൂൺ എന്നിവ വരുമ്പോൾ ഭൂതകാലത് നിന്ന് ആള്ക്കാരർ വന്നേക്കാം. ലൗകികതയിൽ നിന്ന് വേർപെടാനുള്ള ഒരു ആഗ്രഹം നിറയും. ധ്യാനം, പ്രാർത്ഥനന എന്നിവ കൂടുതൽ നടക്കും. പതിനൊന്നാം ഭാവത്തിൽ മേർകുറി നില്ക്കു മ്പോൾ പഴയ സുഹൃത്തുക്കളെ കാണും, കൂട്ടുകാരുമായുള്ള സംസാരത്തിൽ അവ്യക്തത, ചില കൂട്ടുകാരെ അകറ്റി നിർത്താാനുള്ള ആഗ്രഹം, സ്വപ്‌നങ്ങൾ പ്രതീക്ഷകൾ എന്നിവയെ കുറിച്ചുള്ള കൂടിയ ആലോചന. അഞ്ചാം ഭാവം പ്രേമം, കുട്ടികൾ, റൊമാന്‌സ്‌ള, ക്രിയെടിവിടി, ഒഴിവു സമയം എന്നിവയിൽ എട്ടാം തീയതി ഫുൾ മൂൺ ഉദിക്കും. അപ്പോൾ ഈ ഭാവത്തിലെ വിഷയങ്ങളിൽ പരാക്രമം പ്രതീക്ഷിക്കാം. കുട്ടികൾ കൂടുതൽ ശ്രദ്ധ നേടും. രോമാന്‌സിൽ പുതിയ വഴികൾ പരീക്ഷിക്കാവുന്നതാണ്. ക്രിയെടിവിടി അടിസ്ഥാനമാക്കിയുള്ള പുതിയ സംരംഭങ്ങൾ തുടങ്ങിയാൽ വിജയിക്കും. . മാത്രവുമല്ല ഒന്നാം ഭാവത്തിൽ ചൊവ്വ നില്ക്കുികയും ചെയ്യുന്നു ഒന്നാം ഭാവം വ്യക്തിതം, ലുക്‌സ് വിചാരധാര എന്നിവയിൽ മുന്നേറാൻ നോക്കും അപ്പോൾ വക്കെട്ടങ്ങൾ സാധ്യമാകും. ഒന്ന് പതുക്കെ പോകാം. ഒൻപതാം ഭാവത്തിൽ വ്യാഴം നില്ക്കുകന്നു . ഒൻപതാം ഭാവം ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത എന്നിവ. വ്യാഴത്തെ വേറൊരു ശുഭാഗ്രഹമായ വീനസ് നോക്കുന്നു. അപ്പോൾ യാത്രകള്ക്കു ള്ള നല്ല അവസരം ഉണ്ടാവും.

കാപ്രികോൺ ഡിസംബർ 22 ജനുവരി 19

തിനൊന്നാം ഭാവത്തിലും, പത്താം ഭാവതിലുംയി മേർകുറി സാവധാനം സഞ്ചരിക്കുന്നു. പതിനൊന്നാം ഭാവം മോഹങ്ങൾ , പ്രതീക്ഷകൾ, കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, പത്താം ഭാവം ജോലി, സമൂഹത്തിലെ വില , മാതാപിതാക്കൾ എന്നിവ അപ്രതീക്ഷിതമായി പഴയ സുഹൃത്തുക്കളെ കാണും സുഹൃത്തുക്കളുമായി പട പൊരുതാൻ സാധ്യത. സുഹൃത്തുക്കളുടെ മേൽ സ്വാധീനം നേടാൻ ശ്രമിക്കരുത് അവരെ നയത്തിൽ കൈകാര്യം ചെയ്യുക. ഈ അവസരം യഥാർത്ഥ സുഹൃത്തുക്കളെ നിങ്ങള്ക്ക് കണ്ടെത്താൻ കഴിയും. സ്വപ്നങ്ങളെ വീണ്ടെടുക്കും അവയ്ക്ക് പുനർ ജീവൻ കൊടുക്കും. ജോലി സ്ഥലത്ത് ആശയവിനിമയം കുഴപ്പം ഉണ്ടാക്കാതെ നോക്കുക പ്രത്യേകിച്ച് അധികാരികളോട്. ഈ അപാകത കാരണം നിരാശ ഉണ്ടാകാൻ സാധ്യത പുതിയ ജോലിക്ക് വേണ്ടി ആഗ്രഹിക്കുന്നവർ അതെ കുറിച്ചുള്ള ആലോചന നടത്തുകയല്ലാതെ പുതിയ ജോലി എത്‌റെടുക്കതിരിക്കുകയവും നല്ലത്. പക്ഷെ ജോലിയുടെ ഭാവത്തിൽ തന്നെ സൂര്യനും വീനസും സഹായികൾ ആയി നില്ക്കു ന്നു. അതുകൊണ്ട് സെയ്ഫ് ആണെന്ന് തീരുമാനിക്കാം. അംഗീകാരം ലഭിക്കാം. പലരും ജോലിയിൽ മാറ്റം പ്രതീക്ഷിക്കുന്നു പക്ഷെ അല്പം സാവധാനം നീങ്ങുന്നതാകും നല്ലത്. എട്ടാം തീയതി ഫുൾ മൂൺ കുടുംബം, വീട് , പൂര്വി കർ പൂര്വി ക സ്വത്ത് എന്നിവയുടെ നാലാം ഭാവത്തിൽ ഉദിക്കും. അവിടെ യുരന്‌സും ഉണ്ട് അപ്പോൾ കുടുംബതിനുള്ളിൽ അപസ്വരം ഉയർന്നേ ക്കാം . അല്ലെങ്കിൽ അത്ര സുഖമല്ലാത്ത ഒരു നില ഉണ്ടാകാം.

രണ്ടാമത്തെ ആഴ്ച എന്തെങ്കിലും ശുഭ വാർത്ത ജോലിയുടെ കാര്യത്തിൽ തന്നെ സംഭവിക്കും.ഈ ശുഭ വാർത്തി! നിങ്ങളെ അതിയായി സന്തോഷിക്കും. വളരെ വളരെ നല്ല ഒരു അനുഭവം നിങ്ങളെ കാത്തിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു . എന്താണെന്നു പറയാനായി സാധിക്കുന്നില്ല താനും. കാരണം ആ സമയം വീനസ് വ്യാഴത്തെ നോക്കും കൂട്ടായ്മകളുടെ ഭാവമായ പതിനൊന്നിൽ ന്യുമൂൻ ഉദിക്കും ഇരുപത്തി മൂന്നാം തീയതി അന്ന് സൂര്യഗ്രഹണം ആ ഭാവത്തിൽ തന്നെ കാണും . സോഷ്യൽ നെറ്റ് വർകിംണഗ് നടക്കും. അവിടെ തന്നെ സൂര്യനും വീനസും കാണും. പുതിയ ബന്ധങ്ങൾ ഉണ്ടാകും. എന്തൊക്കെ ആയാലും പന്ത്രണ്ടാം ഭാവം, അതായത് രഹസ്യമയമായ ഭാവം രഹസ്യങ്ങൾ., രഹസ്യ മോഹങ്ങൾ ഒളിപ്പിച്ചു വച്ച കഴിവുകൾ എന്നിവയുടെ കൂടെ നില്ക്കു ന്ന ചൊവ്വ അത്മീയനായി പ്രേരിപ്പിക്കും. മാസത്തിന്റെ അവസാനം ഒന്നാം ഭാവതിലെക്ക് അതായത് ലുക്‌സ്, വ്യക്തിതം , മനോഭാവം, വിചാരധാര എന്നിവയിൽ എത്തുമ്പോൾ അസാമാന്യ ധൈര്യം കാണിക്കും. പക്ഷെ അത് അനാവശ്യവും ആയിരിക്കും.

അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18

ത്താം ഭാവത്തിൽ നിന്ന് ഒന്പയതാം ഭാവതിലെക്ക് മെർകുറി സാവധാനം നീങ്ങുന്നു. ഒൻപതാം ഭാവം ഉയർന്നവ പഠനം, ദൂര യാത്ര, വിദേശ ബന്ധം എന്നിവ പത്താം ഭാവം, ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ ഈ അവസ്ഥ ഒക്ടോബർ നാല് മുതൽ ഇരുപത്തി അഞ്ചു വരെ ഉണ്ടാകും. ഒന്പ താം ഭാവത്തിൽ നിന്ന് യുറാനസിനെ നോക്കുമ്പോൾ രണ്ടാമത്തെ ആഴ്ചക്ക് ശേഷം പുതിയ റൊമാന്‌സ്വ ഉണ്ടാകാൻ സാധ്യത കാണുന്നു. വിദേശ ബന്ധം ആവാം.ഈ തോന്നലിനെ ഉറപ്പിച്ചു കൊണ്ട് രണ്ടാമത്തെ ആഴ്ച തന്നെ വീനസ് ബന്ധങ്ങളുടെ ഭാവത്തിൽ നില്കു ന്ന വ്യാഴത്തെ നോക്കുന്നു. പരാജയപ്പെട്ട പരീക്ഷകൾ ഒന്നുകൂടെ എഴുതാനുള്ള സമയമാണ്. എല്ലാ തരത്തിലും ഉള്ള റീ വർക്ക് ആണ് ഇതുകൊണ്ട് ഉദ്ധേശിക്കുന്നത് . യാത്രകൾ തടസപ്പെടം, വിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെടാം. പത്താം ഭാവത്തിൽ ഉള്ള കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം അധികാരികളുമായി ഉടക്കാൻ സാധ്യത, അല്ലെങ്കിൽ അവരുമായുള്ള സംസാരം ദിശ മാറി നിങ്ങള്ക്ക് ഉപദ്രവകരമായി മാറാം പ്രത്യേകിച്ചും ജോലിയിൽ നിങ്ങൾ പുതിയ വിജയങ്ങളിലൂടെ പോകുന്ന സമയത്ത് .

എട്ടാം തീയതി ഫുൾ മൂൺ മൂന്നാം ഭാവത്തിൽ ഉദിക്കും ആ ഭാവത്തിൽ യുറനസും ഉണ്ട്. സഹോദരങ്ങളുമായി ഒരു വെർബനൽ യുദ്ധം നടക്കാം. ഒന്നുകിൽ ചില കാര്യങ്ങൾ മുന്നോട്ട് പോകാം അല്ലെങ്കിൽ ഇല്ലതാകാം .ഏതെങ്കിലും ഒരു പ്രോജക്റ്റ് അവസാനിപ്പിക്കാം. മറ്റുള്ളവർ തെറ്റിദ്ധരിക്കാം. കാരണം മൂന്നാം ഭാവം സഹോദരങ്ങാൽ, അയല്ക്കാ ർ, ചെറു യാത്രകൾ, ഷോർട്ട് ടേം കോഴ്‌സ്. വിശ്വസങ്ങാൽ ചോദ്യം ചെയ്യപ്പെടാം. ആവശ്യമില്ലാത്ത കാര്യങ്ങൾ ജീവിതത്തിൽ നിന്ന് പോകുക തന്നെ വേണമല്ലോ.'

ഇരുപത്തി മൂന്നാം തീയതി ന്യു മൂൺ പത്താം ഭാവത്തിൽ ഉദിക്കും. ജോലി സ്ഥലത്ത് നേർക്ക് നേരെ ഉള്ള വ്യവഹാരം നടക്കും. കാര്യങ്ങൾ ഒളിച്ചു വച്ചിട്ട കാര്യമില്ല എന്ന് മനസിലാകും. ജോലി സ്ഥലത്ത് ശ്രദ്ധാ കേന്ദ്രമാവുകയും, പുതിയ ദിശയിലേക്ക് സഞ്ചരിക്കുകയും ചെയ്യും. ഈ മാറ്റം അധികരിച്ച് കൂടുതൽ ക്ഷീണിതൻ ആയി തോന്നാം. അതില്ലാതെ നോക്കുക. എന്ത് തന്നെ ആയാലും ഈ മാസം കൂടുതൽ പ്രാധാന്യം ജോലിക്ക് തന്നെ ആയിരിക്കും. അതിൽ പഠനം ഒരു പ്രധാന പങ്കു വഹിക്കും.

പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20

ഒൻപതാം ഭാവത്തിൽ നിന്ന് എട്ടാം ഭാവത്തിലേക്ക് മെർകുറി സാവധാനം നീങ്ങുന്നു. ഈ പ്രതിഭാസം നാലം തീയതി മുതൽ ഇരുപത്തി നാലാം തീയതി വരെ ഉണ്ടാകും. ഒന്പനതാം ഭാവം ദൂര യാത്ര, ഉപരി പഠനം, ആത്മീയത ഇവയിൽ കാര്യങ്ങൾ ഒന്ന് കൂടെ ചെയ്യാവുന്നതാണ്. പഠനത്തിൽ ഒന്ന് കൂടെ പരീക്ഷണം നടത്തം. യാത്രകള് ആലോചിചാവം. എല്ലാ രീതിയിലും ഉള്ള ആലോചന ആവശ്യമാണ്. എട്ടാം ഭാവം നിക്ഷേപങ്ങൾ, തകർച്ചകൾ , രൂപാന്തരം , എന്നിവയിൽ നിക്ഷേപങ്ങൾ വീതം വക്കാനുള്ള അവസരം ഉണ്ടാകും. അവയെ കുറിച്ച ഒന്ന് കൂടെ ആലോചിക്കാൻ തോന്നും. കടം വാങ്ങാനുള്ള ആലോചനയെ ഒന്ന് കൂടെ ആലോചിക്കാവുന്നതാണ് ഒളിപ്പിച്ചു വച്ചിരിക്കുന്ന കാര്യങ്ങൾ പുറത്തു വന്നേക്കാം. നിയമപരമായ കാര്യങ്ങളെ കുറിച്ചുള്ള കൂടുതൽ അറിവ് നേടും. പുതിയ കാര്യങ്ങൾ വേണ്ട എന്ന് വെക്കുന്നതാണ് നല്ലത്. ബന്ധങ്ങൾ ഒന്ന് കൂടി വിശകലനം ചെയ്യും.

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നിവയിൽ യുറനസും ഫുൾ മൂണും . അധിക ചെലവ് വന്നേക്കാം. നിങ്ങളുടെ മൂല്യം ചോദ്യം ചെയ്യപ്പെട്ടേക്കാം . അവയെ എന്ഹാന്‌സ്ങ ചെയ്യുക. നമ്മുടെ വിലയെ ആരും ചോദ്യം ചെയ്യാനുള്ള അവസരം കൊടുക്കാതിരിക്കുക . പ്രത്യേകിച്ചും പ്യ്‌സിയന്സ്സ ഈഗോ കൊണ്ട് ബുദ്ധിമുട്ടുന്ന വ്യക്തികൾ ആണ്. അങ്ങനെ ഉള്ളവരുടെ സെല്ഫ്ി രേസ്‌പെക്ടിനെ ചോദ്യം ചെയ്താൽ ചോദ്യകർത്താ വിനെ ആജീവനാന്ത ശത്രു ആയി പ്രഖ്യാപിക്കും. നിങ്ങളുടെ വിലയെ ചോദ്യം ചെയ്യാൻ പാകത്തിനുള്ള കര്യങ്ങാൽ ഉപേക്ഷിക്കാൻ ഉള്ള സമയം ആണ്. അതോർത്ത് വിഷമിക്കേണ്ട രണ്ടാമത്തെ ആഴ്ച നല്ല ഒരു അവസ്ഥയിലേക്ക് നിങ്ങൾ ചെല്ലും. ധന സഹായം ലഭിക്കും എന്നാ സാഹചര്യമാണ്. അല്ലെങ്കിൽ ജോലി സ്ഥലത്ത് നല്ല അനുഭവങ്ങൾ ഇരുപത്തി മൂന്നാം തീയതി ന്യു മൂണും , സൂര്യഗ്രഹണവും ഒന്പ താം ഭാവത്തിൽ ഉണ്ടാകും പുതിയ സംസ്‌കാരങ്ങളെ കുറിച്ച പഠിക്കും. സാഹസിക കൃത്യങ്ങളിൽ മനസ് കൊടുക്കും.വിശ്വാസങ്ങളെ മാറ്റാനുള്ള ആഗ്രഹം ഉണ്ടാകാം. ഈ മാസം കൂടുതൽ കാര്യങ്ങൾ ഒന്പഗതാം ഭാവത്തിൽ നടക്കും. മാസത്തിന്റെ ഭൂരി ഭാഗവും ചൊവ്വ ജോലിയുടെയും , സമൂഹത്തിലെ വിലയുടെയും ഭാവത്തിൽ നില്ക്കു ന്നു. ഈ ഭാവത്തിൽ അധിക ശക്തി വേണ്ട . പക്ഷെ ജോലി പുതിയ ദിശയിലേക്ക് കൊണ്ട് പോകാൻ നല്ല സമയമാണ്. മാസാവസാനം ചൊവ്വ പതിനൊന്നിലേക്ക് പോകും. അപ്പോൾ പ്രതീക്ഷകൾ, മോഹങ്ങൾ, ലഭാങ്ങാൽ, കൂട്ടുകാർ, കൂട്ടായ്മകൾ എന്നിവയിൽ സമാനമനസ്‌കരെ കണ്ടെത്തും. പക്ഷെ അല്പം ശക്തി കുറച്ചു നീങ്ങിയാൽ എല്ലാം സമാധാനപരമായി പോകും.
[email protected]

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP