Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ ആഴ്ചയും ചില വിശേഷങ്ങളും; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഈ ആഴ്ചയും ചില വിശേഷങ്ങളും; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

ഏരീസ് മാർച്ച് 21 ഏപ്രിൽ 19

ചൊവ്വ പത്താം ഭാവത്തിൽ നിൽക്കുന്നു. പത്താം ഭാവം, ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്നിവ തന്നെ ആകും ഈ ആഴ്ചയിൽ നിങ്ങളെ കൂടുതൽ സ്വാധീനിക്കുക. ഇതിന്റെ ഫലങ്ങൾ പലർക്കും പലതായിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പത്താം ഭാവത്തിലെ ചൊവ്വ വളരെ ശക്തിശാലി ആണ്. ആ ശക്തിയെ എങ്ങനെ ഉപയോഗിക്കാം എന്ന് ആലോചിക്കുക. മേലധികാരിയും ആയിട്ടുള്ള സമയത്ത് വളരെ മൗനം പാലിക്കേണ്ട അവസ്ഥയാണ്. ചിലപ്പോൾ അവർ ആകെ മൊത്തം തെറ്റാണെന്ന് തോന്നാം അതായത് എതിർ ഭാഗത്ത് നിൽക്കുന്ന വ്യക്തി ആകെ തെറ്റാണെന്ന് തോന്നാം, അവരിൽ നമ്മുടെ അഭിപ്രായങ്ങൾ പരീക്ഷിക്കുന്നതിനു മുൻപ് അല്പം മൗനം നല്ലതാണ്. അല്ലെങ്കിൽ ഈ അഭിപ്രായ പ്രകടനം ഒരു തെരുവ്‌യുദ്ധമായി മാറുവാൻ നല്ല സാധ്യത. അതെ സമയം പുതിയ സംരംഭങ്ങള്ക്ക് വേണ്ടി ഉള്ളതും കൂടെ ആണ്. ജോലിയിൽ കിട്ടുന്ന അംഗീകാരം, പ്രശംസ ഇതെല്ലം ഇതിന്റെ ഭാഗമായി കൂട്ടാം. അതെ സമയം ഏഴാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. ആശയ വിനിമയങ്ങളുടെ നിയന്ത്രണം ഇദ്ദേഹത്തിന്റെ കയ്യിലാണ് എന്നാണ് സങ്കല്പംങ. വിവാഹം, ബിസിനസ്, പാര്ട്ണഇർ ഷിപ്പുകൾ , കൊണ്ട്രാക്റ്റ്, നിയമ പരമായി ഉണ്ടാകുന്ന ബന്ധങ്ങൾ എന്നിവയിൽ ഇദ്ദേഹം ഒരു ആലോചന നടത്തും. എന്നിട്ട വേണ്ട കാര്യങ്ങൾ മാത്രം അനുവദിക്കും. സംസാരത്തിൽ അത് പ്രതിഫലിക്കാം. ഇദ്ദേഹത്തെ നാമായിട്ട് വഴി തെറ്റിക്കരുത്. ഈ ഭാവത്തിലെ എല്ലാം അനുകൂലമാണ്. ഏതാണ്ട് കഴിഞ്ഞ ആഴ്ച പോലെ തന്നെ ഉള്ള അനുഭവങ്ങൾ തന്നെ ഈ ആഴ്ചയും അനുഭവിക്കാം പക്ഷെ ഈ ആഴ്ച കൂടുതൽ വ്യക്തത മിക്ക കാര്യങ്ങളിലും കാണേണ്ടതാണ് കാരണം ബുധൻ നേരെ സഞ്ചരിക്കാൻ തുടങ്ങി കഴിഞ്ഞു. പക്ഷെ നിങ്ങളുടെ മനോഭാവം , അതായിരിക്കും സര്വ്തും നിയന്ത്രിക്കുക. അതിനെ നിയന്ത്രിക്കണം എങ്കിൽ മുകളിൽ ഇരിക്കുന്ന ആള്ക്കേ സാധിക്കൂ എന്നറിയാമല്ലോ.

ടോറസ് ഏപ്രിൽ 20 മെയ് 20

ദൂര യാത്രകൾ, ഉയർന്ന പഠനം, വിദേശ ബന്ധം, ആത്മീയത, മത പഠനം, എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ഈ ഭാവത്തിൽ ചൊവ്വ നിൽക്കുമ്പോൾ ഈ വിഷയങ്ങളിൽ ഒരു വികസനത്തിന് വേണ്ടി മനസ് ആഗ്രഹിക്കും എന്നാണ്. പുതിയ കാര്യങ്ങൾ പഠിക്കാനും, യാത്ര ചെയ്യാനും. ഒക്കെ അനുകൂല സ്ഥിതി ആണ്. പതിവ് രീതികളിൽ നിന്നും മാറി, വ്യത്യസ്തനായ ഒരു വ്യക്തി ആയി മാറിയോ എന്ന് ചിന്തിക്കാൻ പ്രേരണ ഉണ്ടാകും. ആറാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. സഹപ്രവർത്തകർ, ശത്രുക്കൾ, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, എന്നിവയാണ് ആറാം ഭാവം, ഈ ഭാവത്തിലെ വിഷയങ്ങളെ ചിട്ടയായി വെക്കും. നല്ല രീതിയിൽ ഡീൽ ചെയ്യും. ജോലിയിൽ കൂടുതൽ ശ്രദ്ധ കൊടുക്കും . എഴുത്ത്, ടെക്‌നോളജി ഈ മേഖലകളിൽ ജോലി ചെയ്യുന്നവർ പെട്ടന്ന് ഊർജസ്വലരായി തീരാൻ സാധ്യത. ടെക്‌നോളജിയുമായി കൂടുതൽ ബന്ധം, സഹപ്രവർത്തതകരുമായി കൂടുതൽ ആശയ വിനിമയം എന്നിവ പ്രതീക്ഷിക്കാം. ജോലിയിൽ തിരക്കേറും അപ്പോൾ ശരീരം അതിനോട ഒത്തു നില്ക്കാൻ വേണ്ടി ഡോക്ടറുടെ സഹായം തേടാൻ മടിക്കേണ്ട, വിവാഹം, ബിസിനസ് ബന്ധങ്ങൾ, പാർട്ട്ണർഷിപ്പുകൾ, നിയമപരമായ ബന്ധങ്ങൾ എന്ന ഏഴാം ഭാവത്തിൽ സൂര്യൻ, ശുക്രൻ എന്നിവ നിൽക്കുമ്പോൾ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് വില കല്പിക്കും എന്നാണ്. അതിലൂടെ മാത്രമേ അവരെ നേടി എടുക്കാനാവൂ എന്ന് തിരിച്ചറിയും. സാധാരണ ടോറസ് അത് വളരെ ചുരുക്കമായേ അനുവദിക്കൂ. ഈ അവസരം ഏഴാം ഭാവത്തിൽ വരുന്ന വ്യക്തികളുമായി നല്ല ബന്ധം സ്ഥാപിക്കാൻ ശ്രമിക്കണം. അതിൽ വിജയിക്കും.

 ജമിനി മെയ് 21 ജൂൺ 20

അടുത്ത കുറച്ച ദിവസത്തേക്ക് നിങ്ങളുടെ എട്ടാം ഭാവം പരീക്ഷണ വിധേയമാകും. സെക്‌സ്, നിക്ഷേപങ്ങൾ, തകർച്ചകൾ രൂപാന്തരം, നിഗൂഡത എന്നിവയിലാണ് ചൊവ്വ. രൂപാന്തരം പ്രാപിക്കാനുള്ള തീവ്രമായ ആഗ്രഹം. പഴയതിനെ പുതുക്കാനുള്ള ശ്രമം നടത്തും. കർശന നിരീക്ഷണം സാധ്യമാണ്. നിക്ഷേപങ്ങളിൽ, പങ്കാളികൾ ഉള്ളവർ വളരെ കരുതലോടെ നീങ്ങേണ്ട സാഹചര്യമാണ്. നിരീക്ഷണം കൂടുതൽ ആയതിനാൽ ആവശ്യമില്ലാത്തവ വരെ ചികഞ്ഞെടുത് പരാതി പറയാനുള്ള പ്രവണത കുറക്കാൻ നോക്കുക. മുൻ വിധി ഒഴിവാക്കണം, പ്രേമം, കുട്ടികൾ, ഒഴിവു സമയം, ക്രിയെടിവിടി, ഊഹ കച്ചവടം എന്നിവയുടെ അഞ്ചാം ഭാവത്തിൽ ബുധൻ ആണ്. സാധാരണയിൽ കവിഞ്ഞ ഒരു ക്രിയെടിവ് അവസ്ഥ പ്രതീക്ഷിക്കാം. ഉത്സാഹം നിറഞ്ഞ വ്യക്തികളുമായി അടുപ്പത്തിൽ വരാം. കുട്ടികളുമായുള്ള നല്ല സമയം. കൂടുതൽ സേവിങ്ങ്‌സ് ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കാം. ദിവസേന ഉള്ള ജീവിതം, ശത്രുക്കൾ, സഹപ്രവർത്തകർ, ആരോഗ്യം, എന്നിവയിൽ സൂര്യനും ശുക്രനും തന്നെ തുടരുന്നു. ജോലി സ്ഥലത്ത് നല്ല അവസ്ഥയാണ് എന്ന് വേണം കരുതാൻ. ഈ ഭവതീലെ വിഷയങ്ങളെ എല്ലാം ഭംഗിയായി തന്നെ നേരിടും. നേരിടും എന്നാണ് ഉദേശിച്ചത് ചെയ്യും എന്നല്ല. നിഗൂഡമായ കാര്യങ്ങളിൽ വളരെ ശ്രദ്ധ കൊടുക്കും. അതിന്റെ ഭാഗമായി രഹസ്യ ശാസ്ത്രങ്ങളിൽ ശ്രദ്ധ കൊടുക്കാൻ തോന്നും. അഞ്ചാം ഭാവത്തിലെ പ്രവർത്തനങ്ങൾ മറ്റുള്ളവർ ശ്രദ്ധിക്കുകയും വളരെ അധികം പ്രോത്സാഹനം ലഭിക്കുകയും ചെയ്യും.

 

കാൻസർ ജൂൺ 21 ജൂലൈ 22

വിവാഹം, യൂണിയൻ, കൊണ്ട്രാക്റ്റ്, ബിസിനസ് ബന്ധങ്ങൾ എന്നാ ഏഴാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ബന്ധങ്ങൾ ഈഗോ കൊണ്ട് തകർക്കാതിരിക്കുക. ഒരു തരം യുദ്ധ മനോഭാവം മനസ്സിൽ ഉണ്ടായി ഈ ഭാവത്തിൽ വരുന്ന വ്യക്തികളോടു ഏറ്റു മുട്ടാൻ മുൻഗണന കൊടുക്കും. വെറുതെ എന്തിനാണ് ഈഗോ പ്രദർശിപ്പിക്കുന്നത്? അനുഭവങ്ങൾ തിരിച്ചെടുക്കാൻ കഴിയില്ല. അതുകൊണ്ട് ചൊവ്വയെ തുടക്കത്തിൽ തന്നെ അമർച്ച ചെയ്യുക. കാരണം ഇനി വരും ദിവസങ്ങളിൽ ഏഴാം ഭാവത്തിലെ വ്യക്തികളെ നിങ്ങൾ കൂടുതൽ അശ്രയിക്കെണ്ടാതായി വരും. അപ്പോൾ മനസ്സിൽ ഒരു എന്തിനാണ് വെറുതെ ഒരു വിങ്ങൽ? ഇനി കുറച്ച ദിവസത്തേക്ക് ബന്ധങ്ങൾ ഒന്നാം സ്ഥാനം വഹിക്കുന്നതായി കാണാൻ കഴിയും. നിങ്ങളെ പോലെ തന്നെ ആലോചിക്കുന്ന വ്യക്തികൾ അടുത്തേക്ക് വരും. കുടുംബം, വീട്, പൂർവ്വികർ, മാതാപിതാക്കൾ, പൂർവ്വിക സ്വത്ത് എന്ന നാലം ഭാവത്തിൽ ബുധൻ നിൽക്കുന്നു. കുടുംബവുമായി കൂടുതൽ ആശയവിനിമയം നടത്തും. വസ്തു വാങ്ങൽ വില്പന നടക്കാൻ സാധ്യത. മാതാവുമായി കൂടുതൽ ബന്ധം സ്ഥാപിക്കേണ്ട അവസ്ഥ ആണ്. ഈ ഭാവത്തിലെ വിഷയങ്ങളിൽ ഉണ്ടായിരുന്ന ഒരു സംശയാവസ്ഥ ഇതിനോടകം തന്നെ നീങ്ങിയതായി മനസിലാകും. വീടിനു വെളിയിലെ ജീവിതത്തിൽ അധികം താല്പര്യം കാണിക്കാൻ സാധ്യത ഇല്ല. പ്രേമം, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹ കച്ചവടം, എന്നാ അഞ്ചാം ഭാവത്തിൽ സൂര്യനും ശുക്രനും തന്നെ നില്ക്കു ന്നു. ജീവിതത്തിൽ അല്പം നാടകീയത നിറഞ്ഞോ എന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങൾ നടക്കാം. ക്യുപിട് ദേവന്റെ നിരന്തരമായ അമ്പുകൾ ഏറ്റു നിങ്ങളിൽ ചിലർ സ്ഥലകാല വിഭ്രാന്തി ഉള്ളവരെ പോലെ പെരുമാറും. ഇല്ലാത്തവർ അടുത്ത മെച്ചപ്പെട്ട അവസരത്തിനായി കാത്തിരിക്കുക. ക്രിയെടിവ് ആയ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നിടത് വച്ച് ചില ആളുകൾ നിങ്ങളെ ശ്രദ്ധിക്കും. അതുകൊണ്ട് തന്നെ ശ്രദ്ധിച്ചു മുന്നേറുക. മനസ് കുട്ടികളുടെത് പോലെ ആയിത്തീരും. ഊഹ കച്ചവടം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ നഷ്ടമാകാൻ ചെറിയ സാധ്യത മാത്രം.

ലിയോ ജൂലൈ 23 ഓഗസ്റ്റ് 22

ആറാം ഭാവത്തിൽ ചൊവ്വ നിൽക്കുകന്നു. ശത്രുക്കൾ, സഹപ്രവർത്തകർ, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, എന്നിവയിൽ സാധാരണയിൽ കവിഞ്ഞ ഭാരം അനുഭവപ്പെടാം. ജോലി അൽപം കഠിനമായി തോന്നാം. വസ്തുതകൾ അടുക്കും ചിട്ടയും ഇല്ലാതെ ചിതറി കിടക്കുന്ന അവസ്ഥയാണ്. സഹപ്രവർത്തകരെക്കാൾ ഒരു പടി മുന്നിൽ നില്ക്കുന്നതായി തോന്നുകയും, അത് വഴി അല്പം അഹങ്കാരം മനസ്സിൽ ഉണ്ടാവുകയും ചെയ്യും. അധികശക്തി പ്രയോഗിക്കുക കാരണം ശരീരം ഒപ്പം നില്ക്കായത്ത അവസ്ഥയും സാധാരണയാണ്. പുതിയ ജോലി അന്വേഷിച്ചാലോ എന്ന് വരെ ആലോചന ഉണ്ടാകാം. കുടുംബം, വീട്, പൂർവ്വികർ, പൂർവ്വിവക സ്വത്ത് എന്ന നാലാം ഭാവത്തിൽ സൂര്യനും, ശുക്രനും നില്ക്കുന്നു. വീടിനു വേണ്ടി കൂടുതൽ സമയം ചെലവാക്കും. വീടിനോട് ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് പണമുണ്ടാക്കാൻ സാധ്യത. വീടിനുള്ളിൽ സമാധാനം കൊണ്ട് വരാൻ അഹോരാത്രം ശ്രമിക്കും. അത് തന്നെ ആകും പ്രധാന കർത്തവ്യം. സഹോദരങ്ങൾ, ചെറു യാത്രകൾ, ചെറിയ കോഴ്‌സുകൾ, ആശയ വിനിമയം എന്നിവയിൽ ബുധൻ നില്ക്കുന്നു ഒരു മൾട്ടിടാസ്‌കർ ആയി മാറും. കൂടുതൽ ആശയവിന്മയം നടത്തും. അടുത്ത ചുറ്റുപാടിൽ ഉള്ള വ്യക്തികൾ കൂടുതൽ അടുപ്പത്തിൽ വരാം. അടുക്കും ചിട്ടയും ഉള്ള ദിവസങ്ങൾ പ്രതീക്ഷിക്കേണ്ട അതുകൊണ്ട് തന്നെ ശ്രദ്ധ നഷ്ടപ്പെടാൻ സാധ്യത. ഈ ഭാവത്തിലെ വിഷയങ്ങളിൽ തിരക്ക് പിടിച്ചവനാകും. ആ സ്‌ട്രെസ് നിറഞ്ഞ അവസ്ഥയെ മെരുക്കാൻ മടിക്കരുത്.

വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ

മൂന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ എന്നിവ. ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, സഹോദരങ്ങൾ, ആശയ വിനിമയം ഇവ പതിവിൽ കൂടുതൽ പ്രതീക്ഷിക്കാം. ഒരു പട്ടണത്തിൽ നിന്ന് വേറൊരു പട്ടണത്തിലേക്കുള്ള യാത്രകൾ നടക്കാം, ഒരു ഉത്സാഹം നിറഞ്ഞ അവസ്ഥ പ്രതീക്ഷിക്കാം. പല തരത്തിലുള്ള ആശയങ്ങൾ ലഭിക്കും. മൂന്നാം ഭാവത്തിലെ വിഷയങ്ങളിൽ നിന്ന് ലാഭങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും തല്ലക്കലയൻ ആവില്ല. ഒരു പ്രശ്‌ന പരിഹാരകന്റെ റോളിലേക്ക് നീങ്ങാം. ധനം, വസ്തുവകകൾ, ഞങ്ങളുടെ മൂല്യം എന്നിവയിൽ ബുധൻ നില്ക്കുന്നു ധനകാര്യത്തെ കാര്യമായി പഠിക്കാനുള്ള അവസരം വരുന്നു. പുത്യ ധനാഗമന മാർഗങ്ങൾ അവലംബിക്കും. ഈ ഭാവത്തിൽ ബുധൻ നില്ക്കുമ്പോൾ തീരുമാനം വൈക്കിപ്പിക്കുകയാവും നല്ലത്. ഇത് ഒരു അവലോകനത്തിന് പറ്റിയ സമയമാണ്. അഞ്ചാം ഭാവം, പ്രേമം, കുട്ടികൾ, ഒഴിവു സമയം, ക്രിയെടിവിടി, ഊഹക്കച്ചവടം എന്നിവയിൽ ചൊവ്വ നില്ക്കുകന്നു. ഈ ഭാവത്തിലെ വിഷയങ്ങളിൽ ശക്തീ പ്രകടനം നടക്കാം. ഊഹ കച്ചവടത്തിൽ മുഴുകിപ്പോകാതെ ശ്രദ്ധിക്കുക. ഒരു മാഗ്‌നടിക് വ്യക്തിയായി രൂപാന്തരപ്പെടും. ആളുകൾ ആകർഷണ വലയത്തിൽ പെടും. കുട്ടികളോട് കൂടെ ഉള്ള സമയം , പുതിയ ഹോബികൾ എല്ലാം ഈ ഭാവത്തിൽ ഞങ്ങളെ കാത്തിരിക്കുന്നു.

ലിബ്ര ( സെപ്റ്റംബെർ 22 ഒക്ടോബർ 22)

കുടുംബം, വീട്, പൂർവ്വികർ, പൂർവ്വിക സ്വത്ത്, മാതാപിതാക്കൾ എന്നിവയിൽ ചൊവ്വ നിൽക്കുന്നു. ചെയ്യുന്ന കാര്യങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും, അല്പം പരുക്കനായി വീടിനുള്ളിലെ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കും. കുടുംബത്തോടൊപ്പം നില്ക്കുന്നതിന്റെ കൂടെത്തന്നെ അവരുമായി വാഗ്വാദം നടത്താൻ സാധ്യത. നിങ്ങളുടെ ശ്രദ്ധ അവർക്ക് ആവശ്യമായി വരുന്നു എന്നതിന്റെ സൂചനയാണ് . വസ്തു വില്പന വാങ്ങൽ എന്നിവയ്ക്ക് ഈ ആഴ്ചയും സാധ്യത ഉണ്ട്. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്നിവയിൽ സൂര്യനും ശുക്രനും. ധനകാര്യവുമായി ബന്ധപ്പെട്ട വ്യക്തികൾ ബന്ധത്തിൽ വരും. വിലയേറിയ വസ്തുക്കൾ വാങ്ങാൻ പ്രലോഭനം ഉണ്ടാകാം. കഴിഞ്ഞ ആഴ്ചയിലെ പോലെ ഒരു പൊങ്ങച്ച പ്രദർശനം ഈ ആഴ്ചയും പ്രതീക്ഷിക്കാം. ഈ ഭാവത്തെ വിഷയങ്ങൾ പ്രോഗ്രസ്സിവ് ആയ തലത്തിലേക്ക് ഉറപ്പായും സഞ്ചരിക്കും പക്ഷെ ഈ ഒന്നാം ഭാവത്തിലെ വിഷയങ്ങളെയും നിഇങ്ങൾ നന്നായി മാനേജ് ചെയ്യണം. ഒന്നാം ഭാവം ലുക്‌സ്, മനോഭാവം, വിചാര ധാര, വീക്ഷണ കോൺ, ഈ ഭാവത്തിലെ വിഷയങ്ങളിൽ ഒരു സരസൻ ആയി തീരാൻ സാധ്യത. എല്ലാവര്ക്കും ഉപദേശം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യും. കൂടുതൽ വിഷയങ്ങളിൽ വ്യാപ്രിതരയതിനാൽ ശ്രദ്ധ അർപ്പിക്കാൻ പ്രയാസപ്പെടും. ആശയങ്ങൾ മനസ്സിൽ ധാരാളം ഉണ്ടാവുമെങ്കിലും പലതും ചെയ്തു തീര്ക്കാപൻ സാധിച്ചു എന്ന് വരില്ല. ഈ അവസ്ഥയിൽ ഒരു മള്ടി ടാസ്‌കർ എന്നാ പദവി ഉപേക്ഷിക്കുകയയിര്ക്കും നല്ലത്.

സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21

ഒന്നാം ഭാവത്തിൽ സൂര്യനും ശുക്രനും. ലുക്‌സ് മനോഭാവം, വിചാര ധാര, വീക്ഷണ കോൺ,കൂടുതൽ സ്മാർട്ട് ആയി തീരാൻ അവസരം ലഭിക്കും. വിചാരിച്ചതിലും നന്നായി തന്നെ നിങ്ങളെ അവതരിപ്പിക്കും. സന്തോഷം നേടാനുള്ള പ്രവർത്തകൾ ചെയ്യും. അത് മറ്റുള്ളവർക്ക്് ഉപദ്രവമാകരുത്. സൗന്ദര്യം മിനുക്കും. നിങ്ങൾ ഒന്നും ചെയ്തില്ല എങ്കിൽ തന്നെ ജനം ആകർഷി.ക്കപ്പെടും. ആരെയും കൊതിപ്പിക്കുന്ന പുഞ്ചിരി മുഖത്ത് വിരിയും. രഹസ്യ ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, മോഹങ്ങൾ, ഒറ്റപ്പെടൽ, വിദേശ വാസം, ബെഡ് പ്ലെശേഴ്‌സ് എന്നിവയിൽ ബുധൻ നില്ക്കുന്നു. കുസൃതി നിറഞ്ഞ രഹസ്യങ്ങൾ മനസ്സിൽ ഒളിപ്പിച്ചു വെക്കും. മനസ്സിൽ ഒളിഞ്ഞിരിക്കുന്ന ഭാരത്തെ വലിച്ചെറിയും. മറ്റുള്ളവർ ഞങ്ങളെ തെറ്റിദ്ധരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെയില്ല. ഭൂതകാലത്തെ കർശനമായി നിരീക്ഷിക്കും. ആ നിരീക്ഷണത്തിൽ നിന്ന് ഭൂതകാലതെക്കുള്ള പ്ലാനുകൾ തയ്യാറാക്കും. ബുധൻ ഈ ഭാവത്തിൽ നിന്ന് ഒന്നാം ഭാവതിലെക്ക് നീങ്ങുമ്പോൾ നിങ്ങൾ പലതിനും തുടക്കം ഇടും. അതുകൊണ്ട് കാത്തിരിക്കുക. ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, സഹോദരങ്ങാൽ, ആശയ വിനിമയം എന്നാ മൂന്നാം ഭാവത്തിൽ ചൊവ്വ നില്കു്കംന്നു. മുഖത് നോക്കി മറയ്ല്ലാതെ കാര്യങ്ങൾ പറയും. അവസരം നോക്കി ഇരുന്നത് പോലെ കാര്യങ്ങൾ സംഭവിക്കും. ചെറിയ യാത്രകൾ ധാരാളം നടത്തും.അടുത്ത ചുറ്റുപാടിൽ ഉള്ളവരുടെ ഇടയിലുള്ള ജനസമ്മതി വര്ധിരക്കും. അങ്ങനെ പോപ്പുലർ ആകുമ്പോൾ ചിഇല തലവേദനകളും ഒപ്പം വരും. പക്ഷെ മുഖത്തെ പുഞ്ചിരികൊണ്ടും, പന്ത്രണ്ടാം ഭാവത്തെ ബുധനെക്കൊണ്ടും സ്വര രഹസ്യങ്ങളെയും മറച്ചു പിടിച്ച വിലസും.

സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21

രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴ്‌വുകൾ, ബെഡ് പ്ലെശേഴ്‌സ് , നിഗൂഡത , ഒറ്റപ്പെടൽ,വിദേശ വാസം എന്നിവയ്ൽ സൂര്യനും ശുക്രനും. ഈ ഭാവത്തിൽ ഒരു അധിക ഭാരം അനുഭവപ്പെടാം/ പക്ഷെ മോഹങ്ങളേ അടക്കേണ്ട പരിതാപകരമായ അവസ്ഥയാണ് ഒറ്റപ്പെടൽ അനുഭവിക്കുന്ന സാഹചര്യങ്ങളിൽ നിന്നുള്ള വ്യക്ത്കളെ പരിചയപ്പെടാം. ഡോക്ടർ, അല്ലെങ്കിൽ പുരോഹിതൻ, പ്രശ്‌നപരിഹരകാൻ. അവരുമായുള്ള ബന്ധം ഈ ഭാവത്തിലെ വേദനകളെ അകറ്റാൻ സഹായകമാകും. കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ബുധൻ നില്ക്കുന്നു. മറ്റുള്ളവരെ കേൾക്കുകയും, മറ്റുള്ളവർ ഞങ്ങളെ കേള്ക്കുങകയും ചെയ്യും. ആശയങ്ങൾ വര്ക്ക്ം പകര്ന്നു കൊടുക്കുകയും അവരിൽ നന്ന് സ്വീകരിക്കുകയും ചെയ്യും. നൂതനമായ ആശയങ്ങൾ ഞങ്ങളുടെ പ്രത്യേകതയായി അവർ കണക്കാക്കും. കൂടുതൽ സമയം ആശയവിന്മായത്‌നായി ഉപയോഗിക്കും. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം, ഞങ്ങൾ എന്തിനൊക്കെ വില കൊടുക്കുന്നോ അവയെല്ലാം വർധിപ്പിക്കാൻ തീവ്രമായി ആഗ്രഹിക്കും. അതിന്റെ ഭാഗമായി ഒരു രണ്ടാം ജോലി ഏറ്റെടുക്കാൻ സാധ്യത. കൂടുതൽ അവസരങ്ങൾ കിട്ടുന്നതോടൊപ്പം കൂടുതൽ സുരക്ഷ്തൻ ആണെന്ന തോന്നൽ ഉണ്ടാവാം. മൂല്യവര്ധതന ഈ ഘട്ടത്തിന്റെ പ്രത്യേകത ആണ്.

കാപ്രികോൺ ഡിസംബർ 22 ജനുവരി 19

കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ ഒന്നിച്ചുള്ള പ്രോജക്ടുകൾ പതിനൊന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ എന്നിവ. സമാന മനസ്‌കരെ കണ്ടെത്തും. വികാര ഭരിതർ ആവുകയില്ല. വളരെ നാളുകളായി അറിയുന്നവരോട് ഒരു ആകർഷണം തോന്നും. അല്ലെങ്കിൽ അവരെ വേറൊരു വീക്ഷണ കോണിലൂടെ കാണും. ഭാവിയെ കുറിച്ചുള്ള ശുഭ പ്രതീക്ഷകളാൽ മനസ് നിറയും. പത്താം ഭാവത്തിൽ ബുധൻ നില്ക്കുന്നു. ജോലി, സമൂഹത്തിലെ വില അവ വർധിപ്പിക്കാൻ കഠിന ശ്രമം നടത്തും. അവയെ കുറിച്ച വലിയ ദർശനം കാണും. മേലധികാരിയുമായി പ്രധാന കാര്യങ്ങൾ ചര്ച്ചല ചെയ്യും. മാത്രമല്ല എഴുത്തുകാർ, ടെക്‌നോളജി ഇവയിൽ ജോലി ചെയ്യുന്നവർക്കും നല്ല സമയമാണ്. ഒന്നാം ഭാവം, ലുക്‌സ് മനോഭാവം, വിചാര ധാര, വീക്ഷണ കോൺ, എന്നിവയിൽ ചോവ്വയാണ്. ശത്രുക്കളെ മയമില്ലാതെ കൈകാര്യം ചെയ്യും. ധൈര്യം, അപാരമായ ഗട്‌സ് എന്നിവ ഈ സമയത്തെ പ്രത്യേകതയാണ്. പുതിയ തുടക്കങ്ങൾ, വാഗ്വാദം, തര്ക്കിങ്ങൾ,പോരാളിയുടെ മനോഭാവം ഇവയെല്ലാം കാഴ്ച വെക്കുമ്പോൾ അല്പം ശാരീരിക അസ്വസ്ഥത ഉണ്ടാകാം. അത് സാരമില്ല. ചൊവ്വയുടെ ശക്തി ഫലപ്രദമായ കാര്യങ്ങളിൽ ഇന്വെകസ്റ്റ് ചെയ്യുക അപ്പോൾ എല്ലാം 'ശരി' ആയിക്കൊള്ളും.

അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18

സൂര്യൻ ശുക്രൻ, എന്നിവ പത്താം ഭാവത്തിൽ. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന വിഷയങ്ങളിൽ നിങ്ങൾ തിളങ്ങി വിളങ്ങും. ആൾക്കാരുടെ ഇടയിലുള്ള ജനസമ്മതി വർധിവക്കും. പതിവ് പോലെ പ്രായം കൂടിയവരുമായി ആകർഷണം ഉണ്ടാകാം. മേലധികാരി വഴി ആരെയെങ്കിലും പരിചയപ്പെടാം. ഈ ഭാവത്തിലെ വിഷയങ്ങളിൽ പോസിടിവ് കാര്യങ്ങൾ പ്രതീക്ഷിക്കാം. ദൂര യാത്ര, ഉയർന്നപഠനം, വിദേശ ബന്ധം, ആത്മീയത, തത്വ ചിന്ത എന്നിവയിൽ ബുധൻ, നടക്കാത്ത കഥകൾ പറഞ്ഞു ആളുകളെ ആകർഷിക്കും. മറ്റു ഭാഷ സംസാരിക്കുന്ന ആളുകളുമായുള്ള സംവാദം അധികമാകും. സരസ ഭാവം കൂടുതലായും പ്രതീക്ഷിക്കാം. നിഗൂഡ രഹസ്യങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂരദേശ വാസം, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ എന്ന ഭാവത്തിൽ ചോവ്വയാണ്. ഉറക്കം തടസപ്പെടും. കഥകൾ പറഞ്ഞു നടക്കുമ്പോൾ അവനവനു സമയം കൊടുക്കാൻ മറക്കേണ്ട അല്ലെങ്കിൽ സ്‌ട്രെസ് വർധിനക്കാൻ സാധ്യത. ചിലർ ദിവാസ്വപ്നങ്ങൽ കണ്ടു നടക്കും. ഇതൊരു മോശം സമയം അല്ല . കൂടുതൽ ആത്മീയതയിലേക്ക് പോകേണ്ട സമയമാണ് എന്ന് മാത്രം കരുതുക.

പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20

സൂര്യൻ, ശുക്രൻ എന്നിവ ഒൻപതാം ഭാവത്തിൽ. വിദേശ ബന്ധം, ആത്മീയത, ഉയർന്നപഠനം, തത്വചിന്ത എന്നിവയിൽ ബന്ധിതനായി തീരാൻ ആഗ്രഹിക്കില്ല പുതിയ കാര്യങ്ങൾ പഠിക്കാനും, പഠിപ്പിക്കാനും ആഗ്രഹിക്കും. വിദേശ ബന്ധം ഉൾപ്പെിടുന്ന കാര്യങ്ങളിൽ തീരുമാനം എടുക്കും. വിദേശത്ത് നിന്ന് പ്രേമബന്ധം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. രൂപാന്തരം, തകർച്ചകൾ, നിഗൂഡത, മറ്റുള്ളവരുടെ ധനം, സെക്‌സ്, ഇൻ ലോസ് എന്നിവയുടെ എട്ടാം ഭാവത്തിൽ ബുധൻ നില്ക്കുന്നു. ഈ ഭാവത്തിലെ വിഷയങ്ങളെ എല്ലാം റിസേർച്ചിനു വിധേയമാക്കും. ഒരു നയപരമായ നീക്കത്തിന് വിധേയരകണം. അതിലാണ് നന്മ കടുംപിടുത്തം വേണ്ട. ഒന്നിനെയും വിശ്വസ്‌ക്കില്ല എങ്കിലും പഠനം നടത്തും. പതിനൊന്നാം ഭാവതിലെക്ക് ചൊവ്വ നില്ക്കുമ്പോൾ കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്നിവയിൽ സമാന മനസ്‌കരെ കണ്ടെത്തും. ഗ്രൂപുകളിൽ ശക്തി പ്രകടനം നടത്തും. തത്വങ്ങളിൽ ഉറച്ചു നിന്ന് കൊണ്ട് സുഹൃത്തുക്കളെ ആകർഷിക്കും. ലാഭങ്ങൾ ലക്ഷ്യമാകിയുള്ള പ്രവര്ത്ത്‌നങ്ങൾ നടത്തുമ്പോൾ വാഗ്വാദങ്ങൾ സാധാരണ ആണല്ലോ? എങ്കിലും ഈ ഭാവത്തിൽ അധികമായ മാറ്റങ്ങൾ കാണാൻ സാധിക്കും.

[email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP