1 usd = 71.84 inr 1 gbp = 93.48 inr 1 eur = 78.18 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 234.51 inr

Feb / 2020
26
Wednesday

മറാത്തി നടൻ രമേഷ് ഭട്കർ അന്തരിച്ചു; അർബുുദ ബാധിതനായ നടൻ വിടവാങ്ങിയത് ലോക ക്യാൻസർ ദിനത്തിൽ; അവസാനം വേഷമിട്ടത് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനായി

February 04, 2019 | 10:52 pm

മുംബൈ: മറാത്തി നടൻ രമേഷ് ഭട്കർ (70) അന്തരിച്ചു. അർബുദ ബാധിതനായി ഒന്നരവർഷത്തോളം ചികിത്സയിലായിരുന്ന രമേഷ് ഭട്കർ ജീവിതത്തിൽനിന്ന് വിടവാങ്ങിയത് ലോക ക്യാൻസർ ദിനത്തിൽ. മുംബൈയിലെ എലിസബത്ത് ആശുപത്രിയിൽ ഇന്നായ...

ബിജെപിയും ആംആദ്മിയും എന്നെ നന്നായി ഉപയോഗിച്ചു; മോദി സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്; എത്രകാലം ഇങ്ങനെ തുടരും? നിരാഹാര സമരവേദിയിൽ രൂക്ഷ വിമർശനവുമായി അണ്ണാ ഹസാരെ

February 04, 2019 | 10:35 pm

ന്യൂഡൽഹി: ബിജെപിക്കും ആം ആദ്മിക്കുമെതിരെ ആരോപണങ്ങളുമായി അണ്ണാ ഹസാരെ. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ബിജെപിയും ആം ആദ്മി പാർട്ടിയും തന്നെ ഉപയോഗിച്ചെന്ന് അദ്ദേഹം പറഞ്ഞു. ലോക്പാൽ ബിൽ നടപ്പ...

നാടുവെടക്കാക്കാൻ വിടല്ലേ മക്കളേ! നമ്പ്രാടത്ത് ജാനകിയുടെ ചൊൽവിളി കേട്ടുണർന്ന വയൽക്കിളികളുടെ കൂടൊഴിഞ്ഞു; ശബരിമലയെ കിട്ടിയപ്പോൾ ബിജെപിക്കാർ കീഴാറ്റൂരിനെ കൈവിട്ടു; ബൈപ്പാസ് കീഴാറ്റൂർ വയലിലൂടെ തന്നെ എന്ന് കേന്ദ്രസർക്കാർ അന്തിമ വിജ്ഞാപനം ഇറക്കിയതോടെ സമരത്തിന്റെ ചൂടും ചൂരും പോയി; കീഴാറ്റൂർ പ്രത്യക്ഷ സമരത്തിൽ നിന്ന് വയൽക്കിളികൾ പിന്മാറി; വിജയിച്ചത് സർക്കാരിന്റെ ഉറച്ച നിലപാട്; ഭൂമി വിട്ടുകൊടുക്കുന്നവരിൽ സുരേഷ് കീഴാറ്റൂരിന്റെ അമ്മയും; തീരുമാനം സ്വാഗതം ചെയ്ത് പി.ജയരാജൻ

February 04, 2019 | 10:31 pm

കണ്ണൂർ: കീഴാറ്റൂർ ബൈപ്പാസ് വിരുദ്ധ പ്രത്യക്ഷ സമരത്തിൽ നിന്നും വയൽക്കിളികൾ പിന്മാറുന്നു. സമരരംഗത്തുള്ള വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ അമ്മയടക്കമുള്ളവർ ഭൂമി വിട്ടു നൽകുന്നതിനായുള്ള രേഖകൾ കൈമാറി....

ശബരിമല യുവതിപ്രവേശനം: ബിജെപിയെ പോലെ നാമജപ ഘോഷയാത്ര നടത്തേണ്ട പാർട്ടിയല്ല കോൺഗ്രസ്; പാർട്ടി നിലപാടല്ല എന്റേത്; പൊതുസമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ വിരുദ്ധ നിലപാട് മാറണം; സ്ത്രീസമത്വം എന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന ആളാണ് ഞാൻ; കോൺഗ്രസിന്റെ അടിസ്ഥാന തത്വവും അതാണ്; വിവാദ ഇടപെടലുമായി കോൺഗ്രസ് നേതാവ് വി ഡി സതീശൻ

February 04, 2019 | 10:11 pm

തിരുവനന്തപുരം: ബിജെപി നടത്തുന്നത് പോലെ നാമജപ ഘോഷയാത്ര നടത്തേണ്ട പാർട്ടിയല്ല കോൺഗ്രസെന്നും ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാടല്ല തന്റെതെന്ന് വ്യക്തമാക്കി കോൺഗ്രസ്് നേതാവും എംഎൽഎയുമാ...

വോട്ടിന് കൈനീട്ടും മുമ്പ് ബിജെപിക്ക് ഇനി തല ഉയർത്തി പറയാം: വിജയ് മല്യയെ ഞങ്ങൾ പൂട്ടി; മദ്യരാജാവിനെ ഇന്ത്യക്ക് കൈമാറാൻ ബ്രിട്ടന്റെ തീരുമാനം; ലണ്ടൻ കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ശരിവച്ചു; മല്യയെ കൊണ്ടുവരുന്നതിന് ഏക തടസ്സം മേൽക്കോടതിയെ സമീപിക്കാൻ സാവകാശം നൽകിയത്; ബാങ്കുകളെ കബളിപ്പിച്ച് മുങ്ങിയ മുൻ കിങ് ഫിഷർ എയർലൈൻസ് ഉടമയ്ക്ക് ഇതുമോശം കാലം

February 04, 2019 | 09:43 pm

ലണ്ടൻ: മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാൻ തീരുമാനം. ലണ്ടൻ കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിസാജിദ് ജേവിഡ് അംഗീകരിച്ചു. ബാങ്കുകൾക്കുള്ള 9400 കോടി രൂപ വായ്പക്കുടിശിക തിരിച്ചടയ്ക്കാതെ...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; യുവാവിന് ദാരൂണാന്ത്യം

February 04, 2019 | 09:10 pm

മലപ്പുറം: വഴിക്കടവിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. പൂളയ്ക്കപ്പാറ കോളനിയിലെ ചന്ദ്രനാണ് (30) മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്....

കാൻസർ ഇത്രയൊക്കെയേ ഉള്ളൂ എന്നറിഞ്ഞു; ഒപ്പം നേരത്തെ കണ്ടെത്തിയാൽ എത്ര കൃത്യതയോടെ പറിച്ചെറിയാവുന്ന രോഗം എന്ന തിരിച്ചറിവും; വന്നാൽ തീർന്നു എന്ന് കരുതുന്നവരോട് സ്വന്തം അനുഭവം പറയുന്നു മാധ്യമപ്രവർത്തകനായ ശ്രീകുമാർ ശേഖർ

February 04, 2019 | 09:07 pm

തിരുവനന്തപുരം: കാൻസർ എന്ന് കേട്ടാലേ ജീവിതം തീർന്നുഎന്ന് കരുതുന്നവരാണ് മലയാളികളിൽ ഏറെയും. രോഗത്തെ കുറിച്ച് പറയുന്നത് പോലും ഇഷ്ടപെടാത്തവർ. രോഗത്തിന്റെ പേരു പറയാൻ പോലും മടിക്കുന്നവർ ഉണ്ട്. അമിതമായി പേടിക...

ഫേസ്‌ബുക്ക് യൂസേഴ്‌സിന് മുന്നറിയിപ്പുമായി എത്തിക്കൽ ഹാക്കർ കൂട്ടായ്മ മല്ലു സൈബർ സോൾജിയേഴ്സ്; മലയാളികളുടെതടക്കം 500ലധികം ആൾക്കാരുടെ അക്കൗണ്ടുകൾ #isaac_odenttem എന്ന പേരിൽ ഹാക്ക് ചെയ്യപ്പെട്ടു; പരിചയമില്ലാത്ത വിദേശികളുടെ ഫ്രണ്ട് റിക്വസ്റ്റ് അവഗണിക്കണം; അവർ തരുന്ന ലിങ്കുകൾ തുറക്കരുതെന്നും സൈബർ സോൾജിയേഴ്സ്

February 04, 2019 | 09:00 pm

കോഴിക്കോട്: ഫേസ്‌ബുക്ക് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി പ്രമുഖ എത്തിക്കൽ ഹാക്കർ കൂട്ടായ്മയായ മല്ലു സൈബർ സോൾജിയേഴ്‌സ്. മലയാളികളുടേതടക്കം അഞ്ഞൂറിലധികം പേരുടെ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ഇതിനോടകം തന്നെ...

'അഭിനയം പറ്റിയില്ലെങ്കിൽ അവൻ മറ്റൊരു ജോലിനോക്കും; അഭിനയത്തിൽ എന്റെ തുടർച്ചയല്ല പ്രണവ്; അവന്റെ മുന്നോട്ടുപോക്ക്  പ്രതിഭയും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു; പ്രണവിനെക്കുറിച്ച് മനസ് തുറന്ന് മോഹൻലാൽ

February 04, 2019 | 08:43 pm

കൊച്ചി; മലയാള സിനിമയിലെ കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷണമുള്ള ഒരേ ഒരു നടൻ മാത്രമെ ഇന്ന് ജീവിച്ചിരിക്കുന്നുള്ളു. അത് മലയാളത്തിന്റെ സ്വന്തം പത്മഭൂഷൺ മോഹൻലാൽ ആണ്. അദ്ദേഹത്തിന്റെ മകൻ അഭിനയത്തിലേക്ക് രണ്ടാമത്...

'പ്രതികരണശേഷി നഷ്ടപെട്ട പ്രവാസികളും എന്റെ പ്രിയ സഹോദരിമാരും അറിയാൻ; വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ നിൽക്കുമ്പോൾ മധ്യവയസ്‌കനായ ഒരു 'മാന്യൻ' പിന്നിൽ വന്നു നിന്നു; പൊതു ഞരമ്പൻ സ്വഭാവത്തെ അനുസ്മരിപ്പിച്ചു; അവനു നേരെ ദേഷ്യവും അമർഷവും ചെന്ന് അലറി വിളിച്ച എന്നിൽ നിന്നും രക്ഷപ്പെടാൻ അവനും വഴിയൊരുക്കുകയും തിരിഞ്ഞു നോക്കുക പോലും ചെയ്യാതിരുന്ന എല്ലാ സഹയാത്രികർക്കും പെരുത്ത് നന്ദി'; തിരുവനന്തപുരം വിമാനത്താവളത്തിൽ മോശം അനുഭവം നേരിട്ട യുവതിയുടെ കുറിപ്പ് വൈറലാകുന്നു

February 04, 2019 | 08:18 pm

തിരുവനന്തപുരം: തിരുവനന്തപുരം വിമാമത്താവളത്തിൽ നിന്ന് മോശം അനുഭവം നേരിട്ട യുവതിയുടെ ഫേസ്‌ബുക്ക് കുറിപ്പ് ചർച്ചയാകുന്നു ജർമനിയിൽ ജോലി ചെയ്യുന്ന ദിവ്യ ജോസഫ് എന്ന യുവതിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തി...

50 കോടി രൂപയുടെ 'ടോട്ടൽ ഫോർ യു' നിക്ഷേപ തട്ടിപ്പ് കേസ്: ശബരീനാഥ് അടക്കം 23 പ്രതികളെയും ഹാജരാക്കാൻ ക്രൈംബ്രാഞ്ചിന് കോടതി നിർദ്ദേശം; ഒളിവിൽ പോയ പതിനാറാം പ്രതി സനലിനെതിരെ അറസ്റ്റ് വാറണ്ട്; കേസിൽ തട്ടിപ്പിന് ഇരയായത് എഴുനൂറിലേറെ നിക്ഷപകർ

February 04, 2019 | 07:42 pm

തിരുവനന്തപുരം: എഴുനൂറിൽ പരം നിക്ഷേപകരിൽ നിന്നായി അമ്പതു കോടിയിലധികം രൂപ തട്ടിയെടുത്ത 'ടോട്ടൽ ഫോർ യു' നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യ പ്രതി ശബരിനാഥടക്കം 23 പ്രതികളെയും കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം അ...

സംസ്ഥാനങ്ങൾ പൊലീസ് മുഷ്‌ക്കുപയോഗിച്ച് കേന്ദ്ര സർക്കാരിനെ നേരിടാൻ തുടങ്ങിയാൽ ഇന്ത്യ ഒരു പാക്കിസ്ഥാൻ ആയി മാറും; സംസ്ഥാന പൊലീസും കേന്ദ്ര സേനയും ഏറ്റുമുട്ടേണ്ടി വരുന്നത് അരാജകത്വത്തിന്റെ പേടിപ്പെടുത്തുന്ന തുടക്കം; മോദി വിരോധത്തിന്റെ പേരിൽ ജനാധിപത്യം അട്ടിമറിക്കാൻ മമതാ ബാനർജിയെ അനുവദിക്കരുത്

February 04, 2019 | 07:14 pm

തിരുവനന്തപുരം; ലോകത്തെ ഏറ്റവും സമ്പന്നവും പരിഷ്‌കൃതവുമായ അമേരിക്കയ്ക്കു പോലും ഇതുവരെ ഒരു വനിതാ പ്രസിഡന്റിനെ സമ്മാനിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു തവണയല്ല പല തവണ വനിതയായിരുന...

ചടുലരാഷ്ട്രീയനീക്കത്തിലൂടെ അമ്പരപ്പിച്ച മമതയെ പൂട്ടാൻ നിയമവഴി നോക്കി ബിജെപി; പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിക്കും കൊൽക്കത്ത പൊലീസ് കമ്മീഷണർക്കും എതിരെ കോടതി അലക്ഷ്യഹർജി നൽകി സിബിഐ; ജീവൻ ബലിനൽകാനും തയ്യാറെന്നും അനുരഞ്ജനത്തിന് വഴങ്ങില്ലെന്നും മമത; സമരവേദിയിൽ പൊലീസുകാർക്ക് മെഡൽ നൽകിയും കേന്ദ്രസർക്കാരിനെ പ്രകോപിപ്പിക്കാൻ ശ്രമം; രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ മെട്രോ ചാനലിൽ സത്യാഗ്രഹം തുടരുമെന്നും പ്രഖ്യാപനം

February 04, 2019 | 07:11 pm

കൊൽക്കത്ത: കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ തടഞ്ഞതിനെ തുടർന്നുള്ള രാഷ്ട്രീയനാടകം തുടരുകയാണ്. പശ്ചിമബംഗാൾ ചീഫ് സെക്രട്ടറി, കൊൽക്കത്ത പൊലീസ് കമ്മീഷണർ എന്നിവർക...

സർക്കാരിന് തിരിച്ചടി; നാല് ഡിവൈഎസ്‌പിമാരെ തരംതാഴ്‌ത്തിയ സർക്കാർ നടപടി അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി; ബാക്കി മൂന്നു പേരുടെ ഹർജിയിൽ വിശദമായി വാദം കേൾക്കും; റദ്ദാക്കിയത് ഈ മാസം 14വരെ; തരം താഴ്‌ത്തലിന് പിന്നാലെ സംസ്ഥാന പൊലീസിൽ ചേരിപ്പോര് 

February 04, 2019 | 06:33 pm

തിരുവനന്തപുരം: ഡിവൈഎസ്‌പിമാരെ തരം താഴ്‌ത്തിയതിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. നാല് ഡിവൈഎസ്‌പിമാരുടെ തരംതാഴ്‌ത്തൽ കേരളാ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി. അച്ചടക്ക നടപടി നേരിട്ടതിന് സർക്കാർ സി...

MNM Recommends

Loading...