1 usd = 72.46 inr 1 gbp = 92.47 inr 1 eur = 79.72 inr 1 aed = 19.73 inr 1 sar = 19.31 inr 1 kwd = 236.81 inr

Feb / 2020
29
Saturday

ഹൈദരാബാദിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് പ്രതികളുടെ മൃതദേഹങ്ങൾ സംസ്‌ക്കരിക്കുന്നത് തടഞ്ഞു തെലുങ്കാന ഹൈക്കോടതി; മൃതദേഹങ്ങൾ ഡിസംബർ 9, രാത്രി എട്ടുമണിവരെ സംസ്‌കരിക്കരുതെന്ന് സംസ്ഥാന സർക്കാരിന് നിർദ്ദേശം; കോടതി ഇടപെടൽ പൊലീസ് വെടിവെപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ശക്തമായി ഉയരുന്നതിനിടെ; വെടിവെപ്പ് വ്യാജമാണെന്ന് കരുതുന്നില്ലെന്നും തെലങ്കാന പൊലീസ് പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നതായും ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വെറ്റിനറി ഡോക്ടറുടെ പിതാവും സഹോദരിയും

December 06, 2019 | 11:32 pm

ഹൈദരാബാദ്: തെലുങ്കാനയിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തിൽ രണ്ട് വാദമുഖങ്ങളാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. പൊലീസിനെ അഭിനന്ദിച്...

വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യക്ക് ജയം; 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ലക്ഷ്യം കണ്ടത് 18.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ; ഇന്ന് ഇന്ത്യ സ്വന്തമാക്കിയത് റൺസ് പിന്തുടർന്നുള്ള ഏറ്റവും വലിയ വിജയം

December 06, 2019 | 11:10 pm

ഹൈദരാബാദ്: വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത് റൺസ് പിന്തുടർന്നുള്ള ഏറ്റവും വലിയ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആറുവിക്കറ്റിനാണ് ജയിച്ചത്. വ...

കേന്ദ്രമന്ത്രി സ്മൃതി ഇറാനി സംസാരിക്കുമ്പോൾ മുഷ്ടിചുരുട്ടി ആക്രോശിച്ചുവെന്നും മർദിക്കുമെന്ന് ആംഗ്യം കാട്ടിയെന്നും പരാതി; ഡീൻ കുര്യാക്കോസിനെയും ടി എൻ പ്രതാപനെയും ലോക്‌സഭയിൽ നിന്നും സസ്‌പെന്റ് ചെയ്യാൻ നീക്കം; സർക്കാരിന്റെ പ്രമേയം ലോക്‌സഭാ സ്പീക്കർ അംഗീകരിച്ചു; തിങ്കളാഴ്‌ച്ച അവതരിപ്പിക്കും

December 06, 2019 | 10:51 pm

ന്യൂഡൽഹി: കോൺഗ്രസ് എംപിമാരായ ടിഎൻ പ്രതാപനെയും ഡീൻ കുര്യാക്കോസിനെയും ലോക്‌സഭയിൽ നിന്നും സസ്‌പെന്റ് ചെയ്യാൻ നീക്കം. ലോക്‌സഭയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ മോശമായി പെരുമാറിയതിനെത്തുടർന്നാണ് നടപടി...

ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ അദ്ധ്യാപകർക്കെതിരെ നടപടി എടുക്കണം; ഇല്ലാത്ത പക്ഷം സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരെ കാണേണ്ടിവരിക ആത്മഹത്യ ചെയ്ത നിലയിലെന്നും ഐഐടി ഡയറക്ടർക്ക് ലഭിച്ച ഭീഷണി കത്ത്

December 06, 2019 | 10:50 pm

ചെന്നൈ: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഐഐടി ഡയറക്ടർ ഭാസ്‌കർ രാമമൂർത്തിക്ക് ഭീഷണി കത്ത്. മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ആരോപണ വിധേയരായ സുദർശൻ പത്മനാഭ...

കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചെന്നാരോപിച്ച് ടിക്ക്-ടോക്ക് സ്വവർഗാനുരാകികളുടെ വീഡിയോ നീക്കം ചെയ്തു; നടപടി അടുത്തിടെ വെഡിങ് ഫോട്ടോ ഷൂട്ടിലൂടെ ശ്രദ്ധേയരായ സുന്ദസ് മാലിക് -അഞ്ജലി ചക്ര ദമ്പതികൾക്കെതിരെ; ടിക് ടോക്കിന്റെ ഹോമോഫോബിയക്കെതിരെ രൂക്ഷവിമർശനവുമായി അഞ്ജലി

December 06, 2019 | 10:31 pm

വാഷിങ്ടൺ: അതിർത്തികൾ ഭേദിച്ചുള്ള പ്രണയമായിരുന്നു അഞ്ജലി ചക്രയുടെയും സുന്ദാസ് മാലിക്കിന്റെയും. ഇന്ത്യക്കാരിയായ അഞ്ജലി ചക്ര വിവാഹം ചെയ്തത് പാക്കിസ്ഥാൻ സ്വദേശിനിയായ ആർട്ടിസ്റ്റ് സുന്ദാസ് മാലിക്കിന്. അതും...

മലപ്പുറത്ത് വാഹനാപകടം; കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

December 06, 2019 | 10:29 pm

മലപ്പുറം: മലപ്പുറം എടരിക്കോടിനടുത്ത് പാലച്ചിറമാട് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അലനല്ലൂർ സ്വദേശി മുട്ടിക്കൽ മുഹമ്മദാണ് മരിച്ചത്. ഭാര്യ സാറയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പ...

വാളയാർ പീഡനക്കേസ് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചത് എംബി രാജേഷെന്ന് ചാനൽ ചർച്ചയിൽ അഡ്വ. ജയശങ്കർ; ഫോണിൽ വിളിച്ച് ജയശങ്കറിന് മറുപടി നൽകി മുൻ എംപി; ജയശങ്കർ പറയുന്ന എന്ത് തെമ്മാടിത്തരവും കേട്ടിരിക്കുന്ന ആളല്ലെന്നും മര്യാദ പഠിപ്പിക്കുമെന്നും സിപിഎം നേതാവ്

December 06, 2019 | 10:17 pm

കൊച്ചി: വാളയാർ പീഡനക്കേസിൽ പ്രതികളെ രക്ഷിക്കാൻ സിപിഎം നേതാവും മുൻ എംപിയുമായ എംബി രാജേഷ് ശ്രമിച്ചെന്ന് ചാനൽ ചർച്ചയിൽ പറഞ്ഞ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കറിന് മറുപടി നൽകാൻ പ്രോഗ്രാമിലേക്ക് ഫോൺ ചെയ്ത്...

തിരുവനന്തപുരത്ത് സിനിമാ വസന്തത്തിന് കൊടിയേറ്റം; 24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായി; മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തതോടെ ഇനി ഒരാഴ്‌ച്ചക്കാലം സിനിമാ പ്രേമികകൾക്ക് ഉത്സവകാലം

December 06, 2019 | 10:13 pm

തിരുവനന്തപുരം: സിനിമാ മേളയുടെ അരങ്ങുണർന്നു... ഇനിയുള്ള എട്ടു ദിവസങ്ങളിൽ കാഴ്‌ച്ചയുടെ വസന്തം. 24ാമത രാജ്യന്തര മേളയ്ക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് തിരി തെളിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്ര...

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകം: എല്ലാ കാര്യങ്ങളും ജനം അറിയണം, മന്ത്രിതല അന്വേഷണം ആവശ്യപ്പെട്ട അസദുദ്ദീൻ ഒവൈസി

December 06, 2019 | 10:02 pm

ഹൈദരാബാദ്: ഹൈദരാബാദിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന് തീകൊളുത്തിയ കേസിലെ പ്രതികളെ പൊലീസ് കൊലപ്പെടുത്തിയതിനെതിരെ എ.ഐ.എം.ഐ.എം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. എല്ലാ തരത്തിലുള്ള ഏറ്റുമുട്ടൽ കൊലപാത...

സമവായത്തിലൂടെ ആണെങ്കിലും യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാകാൻ താനില്ലെന്ന് ഹൈബി ഈഡൻ എംപി; നിലപാട് പുത്തൻ തലമുറക്ക് അവസരം നൽകുന്നതിനായെന്നും ഫേസ്‌ബുക്ക് പോസ്റ്റ്

December 06, 2019 | 09:50 pm

കോഴിക്കോട്: സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ലോക്‌സഭാംഗം ഹൈബി ഈഡൻ. പുതു തലമുറക്ക് അവസരം നൽകുന്നതിനായാണ് താൻ ഇത്തരം ഒരു നിലപാടെടുത്തതെന്നും ഹൈബി തന്റെ ഫേസ്‌ബുക്...

വിനോദയാത്രക്കിടെ മഹാരാജാസ് കോളജ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു; കാരാപ്പുഴ ഡാം സന്ദർശിക്കാൻ പോയ വേളയിൽ മരിച്ചത് എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർത്ഥിനി റൈസാമോൾ

December 06, 2019 | 09:33 pm

സുൽത്താൻ ബത്തേരി: മഹാരാജാസ് കോളേജിൽനിന്നു വിനോദയാത്ര പോയ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. മൂവാറ്റുപുഴ മുളവൂർ കളരിക്കൽ അബ്ദുൽ സലാമിന്റെ മകൾ റൈസാമോൾ (22) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ...

നിത്യാനന്ദയുടെ 'കൈലാസ ഹിന്ദു സാമ്രാജ്യം' വെറും പൊയ് വെടി! വിവാദ ആൾദൈവത്തിന് 'രാജ്യം' നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി ഇക്വഡോർ; നിത്യാനന്ദക്ക് അഭയം നൽകാൻ സഹായിക്കുകയോ ദക്ഷിണ അമേരിക്കയിൽ ഏതെങ്കിലും ഭൂമി വാങ്ങാൻ സഹായിക്കുകയോ ചെയ്തിട്ടില്ലെന്നും ഇക്വഡോൾ എംബസി; സ്വാമി ഹെയ്തിയിലേക്ക് കടന്നതായി വെളിപ്പെടുത്തൽ; ബലാത്സംഗ കേസിൽ അറസ്റ്റിലാകും മുമ്പ് രാജ്യംവിട്ട താന്ത്രിക സെക്‌സ് സ്വാമിക്കെതിരെ ഫ്രാൻസിലും അന്വേഷണം വന്നതോടെ വാലിന് തീപിടിച്ച് പരക്കം പാഞ്ഞ് നിത്യാനന്ദ

December 06, 2019 | 09:21 pm

ന്യൂഡൽഹി: കൈലാസ രാജ്യം എന്ന പേരിൽ ഹിന്ദു സാമ്രാജ്യം, റിസർവ്വ് ബാങ്കിന് സമാനമായി ഹിന്ദു ഇൻവെസ്റ്റ്‌മെന്റ് ആൻഡ് റിസർവ്വ് ബാങ്ക്, പണമിടപാടുകൾ നടത്തുന്നത് ക്രിപറ്റോ കറൻസി വഴി, സനാതന ധർമ്മം പഠിപ്പിക്കാൻ സർ...

ലേബർ റൂമിൽ കയറ്റിയ ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് നഴ്സ്; മനുഷ്യത്വരഹിതമായി പെരുമാറി ഡോക്ടർ നസ്റീൻ ഖാദറും; സ്വകാര്യ ആശുപത്രിയിൽനിന്നും മഞ്ചേരി മെഡിക്കൽ കോളജിലെത്തിയ ഗർഭിണിയായ സൗദത്ത് ലേബർ റൂമിൽ നേരിട്ടത് ശാരീരിക-മാനസിക പീഡനങ്ങൾ

December 06, 2019 | 09:01 pm

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ലേബർ റൂമിൽ കയറ്റിയ യുവതിയുടെ മുഖത്തടിച്ച് നഴ്സ്. മനുഷ്യത്വപരമായി പെരുമാറി മെഡിക്കൽ കോളജിലെ ഡോക്ടർ നസ്റീൻ ഖാദറും. സ്വകാര്യ ആശുപത്രിയിൽനിന്നും മഞ്ചേരി മെഡിക...

യുവതിയെ പീഡിപ്പിക്കാനായി കടന്നുപിടിച്ചത് നാലു നിലകൾ നടന്നു കയറിയതിന്റെ ക്ഷീണം തീർക്കാൻ വെള്ളം ചോദിച്ചെത്തിയവൻ; കുതറിമാറാൻ ശ്രമിച്ചതോടെ ഉപദേശിച്ചത് തന്നോട് സഹകരിക്കണമെന്നും; വീട്ടിൽ മറ്റാരോ ഉണ്ടെന്ന ധാരണയിൽ ഓടി രക്ഷപെട്ട അക്രമിയെ കണ്ടെത്താനാകാതെ പൊലീസ്

December 06, 2019 | 08:45 pm

ബെംഗലൂരു: യുവതിയെ ഫ്്‌ളാറ്റിനുള്ളിൽ കടന്ന് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ ഇതുവരയും കണ്ടെത്താനായില്ല. ബെംഗലൂരു മാരത്തഹള്ളി സ്വദേശിയായ യുവതിയെയാണ് അപരിചിതനായ യുവാവ് വെള്ളം കുടിക്കാനെന്ന വ്യാജേനയെത്തി പീ...

MNM Recommends

Loading...