1 usd = 75.13 inr 1 gbp = 94.25 inr 1 eur = 83.92 inr 1 aed = 20.45 inr 1 sar = 20.01 inr 1 kwd = 243.74 inr

Jun / 2020
03
Wednesday

ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടാം സംഘമെത്തി; വിമാനത്തിൽ അഞ്ച് കൈക്കുഞ്ഞുങ്ങളും 19 ഗർഭിണികളും അടക്കം 182 യാത്രക്കാർ; എയർ ഇന്ത്യ എക്സ്‌പ്രസ് ഐഎക്‌സ് 344 ഫ്‌ളൈറ്റ് ലാൻഡ് ചെയ്തത് രാത്രി 10.33 ന്; അടിയന്തര ചികിത്സ ആവശ്യമുള്ള 51 പേർ; കൊവിഡ് നെഗറ്റീവായ 2 പേർ, 75 വയസ്സിന് മുകളിലുള്ള 6 പേരും; കൂടുതലാളുകളും മലപ്പുറം ജില്ലക്കാർ; 52 പുരുഷന്മാരും 22 സ്ത്രീകളുമടക്കം 74 പേർ കോഴിക്കോട് ജില്ലക്കാർ

May 07, 2020 | 11:05 pm

 കോഴിക്കോട്: പറഞ്ഞതിൽ നിന്ന് മൂന്നുമിനിറ്റ് മാത്രമേ വൈകിയുള്ളു. 10.33ന് ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് ഐഎക്‌സ് 344 ഫ്‌ളൈറ്റ് ലാൻഡ് ചെയ്തു. വിമാനത്തിൽ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അഞ്ച് ...

മഹാമാരിയുടെ മറവിൽ ബിജെപി വർഗീയ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നു; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കാതെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ മുസ്ലിം സംഘടനകൾ; തീരുമാനം പാണക്കാട് ഹൈദരലി തങ്ങളുടെ അധ്യക്ഷതയിൽ കേരളത്തിലെ മുസ്ലിം സംഘടന നേതാക്കളുടെ വീഡിയോ കോൺഫറൻസിൽ

May 07, 2020 | 10:36 pm

മലപ്പുറം: മഹാമാരിയുടെ മറവിൽ ബിജെപി അവരുടെ വർഗീയ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ സാധ്യമായ മാർഗങ്ങളിലൂടെയുള്ള ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്...

കരുതലോടെ കൈനീട്ടി കേരളം; എങ്ങനെയും നാട് കാണാൻ മോഹിച്ചവർ മണ്ണിൽ കാലുകുത്തി; പ്രവാസി മലയാളികളുടെ ആദ്യസംഘം അബുദാബിയിൽ നിന്നും കൊച്ചിയിലേക്ക് പറന്നെത്തി; ലാൻഡ് ചെയ്തത് രാത്രി 10.10ന്; വിമാനത്തിൽ ഉണ്ടായിരുന്നത് 49 ഗർഭിണികളും നാലു കുട്ടികളും ഉൾപ്പെടെ 181 യാത്രക്കാർ; നെടുമ്പാശേരിയിലെ കോവിഡ് പിസിആർ പരിശോധനകൾക്ക് ശേഷം വിവിധ ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക്

May 07, 2020 | 10:26 pm

കൊച്ചി:ലോക് ഡൗണിൽ യുഎഇയിൽ കുടുങ്ങിയ പ്രവാസി മലയാളികളുടെ ആദ്യസംഘം എത്തി. കൊച്ചിയിലാണ് അബുദാബിയിൽ നിന്നുള്ള ആദ്യസംഘം വിമാനം ഇറങ്ങിയത്. എയർ ഇന്ത്യ എക്സ്‌പ്രസ് ഫ്‌ളൈറ്റ് ഐഎക്‌സ് 452 ലാൻഡ് ചെയ്തത് രാത്രി 1...

നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ രാജ്യത്ത് ഇതുവരെ റോഡപകടങ്ങളിൽ മരണപ്പെട്ടത് 42 അതിഥി തൊഴിലാളികൾ; ലോക്ക് ഡൗൺ കാലയളവിൽ രാജ്യത്ത് മരിച്ചത് 140 പേർ; മുപ്പത് ശതമാനവും കുടിയേറ്റക്കാരെന്ന് വിലയിരുത്തൽ

May 07, 2020 | 10:23 pm

ന്യൂഡൽഹി: ലോക്ഡൗൺ സമയത്ത് നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ രാജ്യത്ത് ഇതുവരെ 42 അതിഥി തൊഴിലാളികൾ റോഡപകടങ്ങളിൽ മരിച്ചതായി സേവ് ലൈഫ് ഫൗണ്ടേഷന്റെ റിപ്പോർട്ട്. മാർച്ച് 24ന് കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച...

ഒമാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് കൂടുതൽ വിമാന സർവീസുകൾ; അടുത്ത ഘട്ടങ്ങളിലായി വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ ഉണ്ടാകുമെന്ന് ഇന്ത്യൻ എംബസി

May 07, 2020 | 09:58 pm

മസ്‌കത്ത്: ഒമാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് കൂടുതൽ വിമാന സർവീസുകൾ ഉണ്ടാകുമെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി അറിയിച്ചു.ആദ്യ ഘട്ടമെന്ന നിലയ്ക്ക് കൊച്ചി, ചെന്നൈ വിമാനങ്ങൾ ഉൾപ്പെടുത്തിയിട...

കാശ്മീർ പ്രശ്‌നം എന്നെങ്കിലും പരിഹരിക്കപ്പെടുമോ? നെഹ്റുവിനെ കുറ്റപ്പെടുത്തിക്കൊണ്ടാണോ കാശ്മീർ പ്രശ്‌നം പരിഹരിക്കേണ്ടത്? വെള്ളാശേരി ജോസഫ് എഴുതുന്നു

May 07, 2020 | 09:55 pm

കാശ്മീരിൽ കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഭാഗത്തുനിന്ന് 5 പേർ കൊല്ലപ്പെട്ടു. കാശ്മീരിൽ കൊല്ലപ്പെട്ട മേജർ അനൂജ് സൂദിന്റെ വിധവ അദ്ദേഹത്തിന്റെ ശവപ്പെട്ടിയിലേക്ക് ദുഃഖാർത്തയായി നോക്കി നിൽക്കുന്ന ഫോട്ടോ ഇന്നത്തെ മ...

ലോക്ക് ഡൗൺ മൂലം നരിടുന്ന സാമ്പത്തിക തകർച്ചയെക്കുറിച്ച് പഠിക്കാൻ മൂന്നംഗ സമിതി; സംസ്ഥാന സർക്കാരിന്റെ പഠനത്തിൽ കണ്ടെത്തിയത് 77000 കോടി നഷ്ടം

May 07, 2020 | 09:44 pm

തിരുവനന്തപുരം : ലോക്ക് ഡൗൺ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക തകർച്ചയെക്കുറിച്ച് പഠിക്കാൻ സർക്കാർ മൂന്നംഗ കമ്മിറ്റിയെ വച്ചു. ധനകാര്യ സെക്രട്ടറി ആർ.കെ സിങ് കൺവീനറായ കമ്മിറ്റിയിൽ ആസൂത്രണ ബോർഡ് അംഗം ആർ.ര...

കോവിഡ് ബാധിച്ച് മരിച്ച ഡൽഹി പൊലീസ് കോൺസ്റ്റബിൾക്ക് ആദ്യമെത്തിയ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു; രണ്ടാമതെത്തിയ ആശുപത്രിയിൽ ചികിത്സ തുടങ്ങിയ ശേഷം പറഞ്ഞു വിട്ടതായും ആരോപണം; അംബേദ്ക്കർ ആശുപത്രിയിലും ചികിത്സ നിഷേധിച്ചെന്ന് വെളിപ്പെടുത്തലുമായി സഹപ്രവർത്തകൻ; ദാരുണ മരണത്തിന് കീഴടങ്ങിയത് പൊലീസ് കോൺസ്റ്റബിൾ അമിത് റാണ

May 07, 2020 | 09:35 pm

ന്യുഡൽഹി: കോവിഡ് ബാധിച്ച് മരിച്ച ഡൽഹി പൊലീസ് കോൺസ്റ്റബിൾ അമിത് റാണക്ക് ആദ്യമെത്തിയ ആശുപത്രി ചികിത്സ നിഷേധിച്ചതായും മറ്റൊരു ആശുപത്രി ചികിത്സ തുടങ്ങിയ ശേഷം പറഞ്ഞുവിട്ടതായും ആരോപണം. 31കാരനായ റാണക്ക് അനുഭ...

പരിശോധന നടത്താതെ എത്തുന്നവർ 14 ദിവസം സർക്കാർ കേന്ദ്രങ്ങളിൽ കഴിയണം; പരിശോധന നടത്തിയെത്തുന്നവർ ഏഴ് ദിവസം സർക്കാർ നിരീക്ഷണത്തിൽ; കേന്ദ്രത്തിൽ നിന്നും ആശയ വ്യക്തത വരുത്തിയശേഷം പുതിയ ഉത്തരവ് ഇറക്കി സംസ്ഥാന സർക്കാർ; ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം ആശയക്കുഴപ്പമുണ്ടാക്കിയതോടെ വട്ടം കറങ്ങി ഉദ്യോഗസ്ഥരും; അബുദാബിയിൽ നിന്നുള്ള ആദ്യവിമാനം രാത്രി 11നകം കൊച്ചിയിൽ; കരിപ്പൂരിലേക്കുള്ള വിമാനവും പിന്നാലെയെത്തും

May 07, 2020 | 09:25 pm

തിരുവനന്തപുരം: പ്രവാസികളുടെ ക്വാറന്റൈനുമായി ബന്ധപ്പെട്ട ഉത്തരവ് പുതുക്കി സംസ്ഥാന സർക്കാർ. പരിശോധന നടത്താതെ എത്തുന്നവർ 14 ദിവസം സർക്കാർ കേന്ദ്രങ്ങളിൽ കഴിയണം. അതേസമയം പരിശോധന നടത്തിയെത്തുന്നവർ ഏഴ് ദിവസം...

പഠനക്ലാസിനിടെ മുറി വിട്ടുപുറത്തുപോയ ദിവ്യ രാവിലെ 11.15 ഓടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് ചാടിയെന്ന് മൊഴി; മദർ സുപ്പീരിയർ പൊലീസിൽ അറിയിച്ചത് 11.45 ഓടെ; ഫയർ ഫോഴ്‌സ് എത്തും മുമ്പേ ആംബുലൻസ് മഠത്തിലെത്തി; മഠത്തിന് ഒരുകിലോമീറ്റർ അകലെയുള്ള സർക്കാർ ആശുപത്രി ഒഴിവാക്കി സഭയുടെ ഉടമസ്ഥതയിലുള്ള പുഷ്പഗിരിയിൽ; തിരുവല്ല കന്യാസ്ത്രീ മഠത്തിലെ സന്യാസ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത എന്ന് ആരോപണം

May 07, 2020 | 09:16 pm

തിരുവല്ല : കന്യാസ്ത്രീ മഠത്തിലെ സന്യാസിനി വിദ്യാർത്ഥിനിയെ മഠത്തിനോട് ചേർന്ന കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊരുത്തേക്കേടുകേളേറെയെന്ന ആരോപണം ശക്തമാകുന്നു. കന്യാസ്ത്രീ മഠത്തിന് ഒരു കി...

മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു; മാഹാരാഷ്ട്രയിൽ ഇന്ന് 1,362 പേർക്ക് കോവിഡ്; തമിഴ്‌നാട്ടിൽ 580 പേർക്കും കോവിഡ്

May 07, 2020 | 09:00 pm

മുംബൈ: മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഇന്നും കോവിഡ്-19 രോഗികളുടെ എണ്ണത്തിൽ വൻ വർധന. മഹാരാഷ്ട്രയിൽ ഇന്ന് 1,362 പേർക്കും തമിഴ്‌നാട്ടിൽ 580 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ രോഗികളുടെ...

നടൻ ഷറഫുദ്ദീന് രണ്ടാമത്തെ കുഞ്ഞു പിറന്നു; പെൺകുഞ്ഞിന്റെ അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് താരം; ചിത്രം വൈറൽ

May 07, 2020 | 08:53 pm

നടൻ ഷറഫുദ്ദീന് രണ്ടാമത്തെ കുഞ്ഞു പിറന്നു. തനിക്കൊരു പെൺകുഞ്ഞു കൂടി പിറന്നുവെന്ന് നടൻ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു. കുഞ്ഞിനെ എടുക്കുന്ന ചിത്രവും നടൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബീമയാണ് ഷറഫുദ്ദീന്റെ ഭാര്യ. ...

ശ്രീചിത്രയിലെ ക്രമക്കേടുകളിൽ ടി.പി.സെൻകുമാറിനെ ശരിവച്ച് കേന്ദ്രസർക്കാരിന്റെ അന്വേഷണ കമ്മിറ്റി; തന്റെ കൈയിൽ കിട്ടാത്ത റിപ്പോർട്ട്ആദ്യമേ തള്ളി ഡയറക്ടർ ആശ കിഷോർ; റിപ്പോർട്ട് തള്ളിയത് സംസാരിക്കാൻ സമയം ചോദിച്ച ഫാക്കൽറ്റി അസോസിയേഷൻ പ്രസിഡന്റ് ഡോ.ജയകുമാറിനോട് ശരി വരാൻ എന്നു മറുപടി; വന്നപ്പോൾ ഡയറക്ടറുടെ മുറിക്ക് പുറത്ത് കാത്തിരുത്തി ജാട; ഒടുവിൽ ഇപ്പോൾ സമയമില്ലെന്ന് ഒഴിവുകഴിവും; കറുത്ത ബാഡ്ജ് ധരിച്ച് നാളെ പ്രതിഷേധിക്കാൻ ഡോക്ടർമാർ

May 07, 2020 | 08:37 pm

തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട് അഭിമാനാർഹമായ നേട്ടങ്ങൾ തുടരെ കൈവരിക്കുമ്പോഴും പത്തോളം ഫലപ്രദമായ ഉപകരണങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിച്ചതിനും കേന്ദ്രആരോഗ്യ മന്ത്രി ഡോ ഹർഷ് വർദ്ധൻ അഭിനന്ദിക്...

അയൽവാസിയും ബന്ധുവുമായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഒൻപത് വയസുള്ള മകൾക്ക് നേരേ പീഡനശ്രമം: ബിജെപി നേതാവ് കസ്റ്റഡിയിൽ; രാഷ്ട്രീയ ഇടപെടലിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചെങ്കിലും വാർത്ത വന്നതോടെ പോക്‌സോ കേസ് ചുമത്തി; പിടിയിലായത് ബിജെപി നേതാവും പുനലൂർ മുനിസിപ്പൽ മുൻ പ്രസിഡന്റുമായ കലയനാട് ബിജു

May 07, 2020 | 07:59 pm

പുനലൂർ: ഒൻപതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി നേതാവ് പിടിയിൽ. അയൽവാസിയും ബന്ധുവുമായ പെൺകുട്ടിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ഉപദ്രവിച്ച ബിജെപി പുനലൂർ മുനിസിപ്പൽ മുൻ പ്രസിഡന്റ് കലയനാട് ബിജു ആണ് പ...

MNM Recommends

Loading...