1 usd = 71.30 inr 1 gbp = 90.04 inr 1 eur = 78.66 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.70 inr

Oct / 2019
15
Tuesday

'സ്വരലയ ' അഴിമതി ആരോപണം: ക്രൈം വാരിക എഡിറ്റർക്കെതിരെ എം. എ.ബേബി ഫയൽ ചെയ്ത അപകീർത്തി കേസിൽ നാളെ വിധി പ്രഖ്യാപിക്കും; വി.എസിനെ വിസ്തരിക്കണമെന്ന ഹർജി നേരത്തേ കോടതി തള്ളി; പ്രമാദമായ കേസിലെ വിധി ഉറ്റുനോക്കി കേരളം

October 10, 2018 | 11:11 pm

തിരുവനന്തപുരം: ക്രൈം വാരിക എഡിറ്റർക്കെതിരെ മുൻ മന്ത്രി എം.എ.ബേബി ഫയൽ ചെയ്ത അപകീർത്തിക്കേസിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി വ്യാഴാഴ്ച വിധി പ്രസ്താവിക്കും. കേസിൽ പ്രതിയായ ക്...

കോൺഗ്രസിനെ ഉണർത്തിയും കേന്ദ്രത്തെ തളർത്തിയും റഫാലിൽ വീണ്ടും വെളിപ്പെടുത്തൽ; റിലയൻസിനെ പങ്കാളിയാക്കണമെന്ന് കരാറിൽ നിർബന്ധിത വ്യവസ്ഥ; വെളിപ്പെടുത്തൽ നടത്തിയത് ഫ്രഞ്ച് മാധ്യമമായ മീഡിയ പാർട്ട്; ദ സോൾട്ട് ഏവിയേഷന്റെ രേഖകൾ ഇത് വ്യക്തമാക്കുന്നെന്നും മാധ്യമം; ഇടപാടിൽ അന്വേഷണം വേണമെന്ന പരാതിയിൽ സുപ്രീംകോടതിയിൽ വാദം തുടങ്ങി; ഇടപാടിലേക്ക് നയിച്ച നടപടികൾ ഈമാസം മുപ്പത്തിയൊന്നിന് മുൻപ് മുദ്രവച്ച കവറിൽ കൈമാറണമെന്ന് സുപ്രീം കോടതി

October 10, 2018 | 11:02 pm

ഡൽഹി: കേന്ദ്ര സർക്കാരിനെ കൂടുതൽ സമ്മർദത്തിലാക്കി റഫാൽ ഇടപാടിൽ പുത്തൻ വെളിപ്പെടുത്തൽ. ഇടപാടിൽ റിലയൻസിനെ പങ്കാളിയാക്കണമെന്ന് കരാറിൽ നിർബന്ധിത വ്യവസ്ഥ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഫ്രഞ്ച് മാധ്യമമാ...

സാലറി ചലഞ്ച് ജീവനക്കാരുടെ ശമ്പളവും പെൻഷനും നിയന്ത്രിക്കാനുള്ള നീക്കങ്ങളുടെ തുടക്കം; പിണറായി സർക്കാരും സിപിഎമ്മും ഐഎംഎഫിന്റെ കുഴലൂത്തുകാരായി മാറുകയാണെന്ന് ഇടതുസാമ്പത്തിക വിദഗ്ധൻ ഡോ.പി.ജെ.ജയിംസ്

October 10, 2018 | 11:02 pm

കണ്ണൂർ: ആഗോള തലത്തിൽ തൊഴിലാളി വർഗ്ഗം ഐ.എം. എഫ്.- ലോക ബാങ്ക് നയങ്ങൾക്കെതിരെ പൊരുതുമ്പോൾ കേരള സർക്കാറും സർക്കാറിന് നേതൃത്വം നൽകുന്ന സിപിഎം. ഉം ഐ.എം. എഫിന്റെ ആജ്ഞാനുവർത്തികളായി മാറുകയാണെന്ന് പ്രശസ്ത ഇടതു...

മീ ടു ക്യാമ്പെയിനെ പിന്തുണയ്ക്കുന്നു; സ്ത്രീകൾക്ക് തുറന്നുസംസാരിക്കാൻ അതൊരു അവസരമാണ്; മുകേഷേട്ടൻ എന്നോട് തീർത്തും പറഞ്ഞത് തനിക്ക് ഓർമയില്ലായെന്നാണ്..എന്നാടങ്ങനെ നുണ പറയാറില്ല എന്നാണ് വിശ്വാസം; ആരോപണത്തിൽ ഭാര്യ എന്ന നിലയിൽ ആശങ്കയില്ല; പുരുഷന്മാർക്ക് പ്രലോഭന സന്ദേശങ്ങൾ അയയ്ക്കുന്ന സ്ത്രീകൾക്ക് നേരേയും ഇത്തരം ക്യാമ്പെയിൻ വേണ്ടതല്ലെയെന്നും മേതിൽ ദേവിക

October 10, 2018 | 10:52 pm

തിരുവനന്തപുരം: മുകേഷിനെതിരെയുള്ള മീ ടു ക്യാമ്പെയിനിൽ പ്രതികരണവുമായി ഭാര്യ മേതിൽ ദേവിക. താൻ മീ ടു ക്യാമ്പെയിനെ പിന്തുണയ്ക്കുന്നു. ഭാര്യ എന്ന നിലയിൽ തനിക്ക് ആശങ്കയില്ല. അതേസമയം പുരുഷന്മാർക്ക് പ്രലോഭനകരമ...

കോതമംഗലത്തിന് സമീപം ഉരുൾപൊട്ടൽ; പ്രദേശത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു; ഓട്ടോറിക്ഷയും പശുക്കളും ഒഴുകിപ്പോയി

October 10, 2018 | 10:40 pm

കൊച്ചി: കോതമംഗലത്തിന് സമീപം ചെമ്പൻകുഴിയിലും, മുള്ളരിങ്ങാട്, വെള്ളക്കയം ഭാഗത്തും ഉരുൾപൊട്ടൽ. ദുരന്ത സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ ഏതാനും വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. ഇവിടങ്ങളിൽ ശക്തമായ മഴ തുടരുകയ...

ബാംഗ്ലൂർ സ്‌പോടന കേസ് പ്രതി പിടിയിൽ; പിടിയിലായത് കണ്ണൂർ പിണറായിൽ നിന്ന്; സലീമിനെ തലശ്ശേരിയിൽ ചോദ്യംചെയ്യുന്നു

October 10, 2018 | 10:29 pm

കണ്ണൂർ; ബെംഗളൂരു സ്ഫോടന കേസിലെ പ്രതി പി. സലീം പിടിയിൽ. ബുധനാഴ്ച രാത്രിയോടെ കണ്ണൂർ പിണറായിൽ വച്ചാണ് ഇയാൾ പിടിയിലായത്. കേസിലെ പ്രധാന പ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളിയാണ് പിടിയിലായ സലീം. 2008 ജൂലായ് 2...

നിയമവിരുദ്ധ നീതിരഹിത മതിൽ 48 മണിക്കൂറിനുള്ളിൽ പൊളിച്ചുമാറ്റണമെന്ന് ജനകീയ കൺവെൻഷൻ; ജനകീയ ഐക്യ പ്രഖ്യാപനത്തിനു ആം ആദ്മി പാർട്ടിയുടെ ഐക്യദാർഢ്യം; ആൾക്കാരെ ദ്രോഹിക്കുന്ന മതിൽ ക്രൈസ്തവ വിശ്വാസങ്ങൾക്കും നീതിക്കും എതിരാണെന്നും ആപ്പ്

October 10, 2018 | 10:20 pm

മാഞ്ഞാലി; വ്യാകുല മാതാ പള്ളി തൊട്ട് വഴിയിൽ പണിതുയർത്തിയിട്ടുള്ള സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നീതിരഹിത നിയമവിരുദ്ധ മതിൽ 48 മണിക്കൂറിനുള്ളിൽ പൊളിച്ചുമാറ്റണമെന്ന് മാഞ്ഞാലി സമരപ്പന്തലിൽ ചേർന്ന ജനകീയ...

'ആ ****മോന്റെ മോന്തയടിച്ചു പറിക്കണം'; മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചും പച്ചത്തെറിവിളിച്ചും ശബരിമല സമരക്കാരായ സ്ത്രീകൾ; വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം; ഈഴവ മുഖ്യനെ സവർണ കാഷ്ഠങ്ങൾ അംഗീകരിക്കില്ലെന്ന പറഞ്ഞ് മുഖ്യമന്ത്രിക്ക് പിന്തുണയുമായി വെള്ളാപ്പള്ളി; ശബരിമല സമരക്കാർ ലക്ഷ്യമിടുന്നത് സർക്കാറിനെയും പിണറായി വിജയനെയുമെന്ന് സൈബർ സഖാക്കൾ; അയ്യപ്പനെ മുൻനിർത്തി പുതിയ വിമോചന സമരത്തിനുള്ള ഒരുക്കമോയെന്നും ചോദ്യം

October 10, 2018 | 10:13 pm

തിരുവനന്തപുരം: ശബരിമല സമരത്തിനുപിന്നിൽ രണ്ടാം വിമോചന സമരത്തിനുള്ള ആഹ്വാനമാണെന്ന സിപിഎം വാദം ശരിവെക്കുന്ന രീതയിൽ പ്രക്ഷോഭങ്ങളുടെ സ്വഭാവം മാറ്റാൻ ആസൂത്രിത നീക്കം. മുഖ്യമന്ത്രിയെ തല്ലുമെന്നും പൊലീസിനെ നേ...

ഇനി ഒരു റെയ്ഡ് നടത്തി ഗവൺമെന്റിനെ ബുദ്ധിമുട്ടിക്കരുത്; റെയിഡ് നടത്തുന്നതിന് മുൻപ് മോദി ഡെൽഹി ജനതയോട് മാപ്പ് പറയണമെന്ന് കെജ്രിവാൾ; കാരണം അവരാണ് തങ്ങളെ തിരഞ്ഞെടുത്തത്; നിരന്തരമായ റെയിഡ് ഗവൺമെന്റിനെ താറടിച്ച് കാണിക്കാനെന്നും മുഖ്യമന്ത്രി

October 10, 2018 | 10:08 pm

ന്യൂഡെൽഹി; മന്ത്രി കൈലാഷ് ഗലോട്ടിന്റെ വസതിയിലെ ഇൻകം ടാക്‌സ് റെയിഡിന് ശേഷം പ്രധാന മന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് ഡെൽഹി മുഖ്യമന്ത്രി. ഇനി ഒരു റെയ്ഡ് നടത്തുന്നതിന് മുൻപ് ഡെൽഹി ജനങ്ങളോട് മാപ...

ഇനി ആരും എറ്റിയോസ് കാർ വാങ്ങരുതേ! സാധാരണയിൽ കൂടുതൽ ഓയിൽ ഒഴിക്കുന്നത് കാരണം നേരിടേണ്ടി വരുന്നത് അമിത ചെലവ്; എത്ര പറഞ്ഞാലും ടൊയോട്ടയിൽ നിന്ന് ഒരു പരിഹാരവുമില്ല; സഹികെട്ട് ഷോറൂമിലെത്തി വാഹനങ്ങൾക്ക് റീത്ത് വെച്ച് ഉപഭോക്താക്കൾ

October 10, 2018 | 09:39 pm

കൊച്ചി :ടൊയോട്ട കളമശ്ശേരി ഷോറുമിന് മുന്നിൽ വാഹന ഉടമകളുടെ പ്രതിഷേധം .ടൊയോട്ട എറ്റിയോസ് ഉടമകളാണ് വാഹനവുമായി നീതി തേടി എത്തിയത്. വാഹനത്തിന്റെ ബോണറ്റ് തുറന്ന് റീത്തും പൂക്കളും മറ്റും അർപ്പിച്ച് മുന്നിൽ നീ...

ഇത് ബാലയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്!ഇത് ഞാൻ ബാലയ്ക്കു വേണ്ടി സമർപ്പിക്കുന്നു; പിയാനോയിൽ ആ പാട്ട് വായിച്ച് സ്റ്റീഫൻ ദേവസ്സി

October 10, 2018 | 09:11 pm

ബാലഭാസ്‌കർ ഈ ലോകത്തെ വിട്ടുപോയെന്ന് വിശ്വസിക്കാൻ കഴിയാതെ ജീവിക്കുന്നവരാണ് ബാലുവിന്റെ കുടുംബവും സൂഹൃത്തുക്കളും ബാല ജീവിതത്തിലേയ്ക്ക് തിരിച്ചു വരും എന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു എല്ലാവരും. ബാല തിരിച്...

സ്വാമിയേ ശരണമയ്യപ്പാ...ശരണ മന്ത്രങ്ങൾ മുഴക്കി തമിഴ് മക്കൾ തെരുവിൽ; വ്രതം നോറ്റ് അയ്യനെ മനസ്സിൽ ധ്യാനിച്ചുവരുന്ന തങ്ങളുടെ വിശ്വാസം കാക്കണേയെന്ന് മുറവിളി; സമരത്തിൽ ഗതാഗതം സ്തംഭിച്ചതോടെ പൊലീസ് ഇടപെടൽ; ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിനെതിരെ മലയാള മക്കൾക്ക് തുണയായി തമിഴ്‌നാട്ടിൽ പ്രതിഷേധം

October 10, 2018 | 09:10 pm

ചെന്നൈ: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച പ്രക്ഷോഭങ്ങൾ കേരളത്തിൽ കത്തിപ്പടരുമ്പോൾ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലും പ്രതിഷേധത്തിന്റെ അലയൊലികൾ ആഞ്ഞടിക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളിൽ ഇന്ന് രാവിലെ പതിനൊന്ന...

41 ദിവസം വ്രതമെടുത്ത് ക്ലീൻ ഷേവിൽ ആണോ ചെന്നിത്തല സ്വാമികളും വി മുരളീധരനും മല കയറുന്നത്; പരുന്ത് വട്ടമിട്ട് പറന്നുവെന്ന് പറയുന്നവർ അങ്ങനെയല്ലാതെ പരുന്ത് പറക്കുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ദൈവമേ രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ചവർ ഇപ്പോൾ ദൈവത്തിനെ രക്ഷിക്കാൻ തെരുവിലിറങ്ങുന്നു; ശബരിമല വിവാദത്തിൽ പ്രതിഷേധവും ട്രോളുകളും കൊണ്ട് നിറഞ്ഞ് സോഷ്യൽ മീഡിയ

October 10, 2018 | 09:05 pm

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദ പ്രതിവാദങ്ങൾ വിതി വന്നത് മുതൽ സജീവമാണ്. ലക്ഷകണക്കിന് ഭക്തർ തെരുവിൽ സേവ് ശബരിമല ക്യാമ്പയിനുമായി മുന്നോട്ട് പോകുമ്പോൾ സ്ത്രീകള...

വനിതാ പൊലീസുകാർ ആരുടെയും അടിമകളല്ല! അവർക്ക് അവരുടേതായ വിശ്വാസമുണ്ടെന്ന് ഭരണകൂടം ഓർക്കണം; ജനങ്ങൾക്ക് ആവശ്യം വരുമ്പോഴാണ് സമരവും ചർച്ചയും നടക്കുന്നത്; ഹൈന്ദവ വിശ്വാസത്തെ പല കോണുകളിൽനിന്ന് ആക്രമിക്കാനാണു ഇപ്പോഴുള്ള ശ്രമങ്ങളെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല

October 10, 2018 | 08:35 pm

തിരുവനന്തപുരം; വനിതാ പൊലീസുകാർ ആരുടെയും അടിമകളല്ലെന്നും അവർക്ക് അവരുടേതായ വിശ്വാസമുണ്ടെന്നു ഭരണകൂടം ഓർക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല.ശബരിമലയിൽ വനിതാ പൊലീസിനെ വിന്യസിക്കാൻ സർക്...

ജലന്ധറിൽ ആയുധങ്ങളുമായി പിടിയിലായത് മൂന്ന് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ; തീവ്രവാദബന്ധമുണ്ടെന്ന് പൊലീസ്; പിടികൂടിയത് കോളേജ് ഹോസ്റ്റലിൽ നിന്ന്

October 10, 2018 | 08:31 pm

ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധറിൽ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് എഞ്ചിനീയറിങ് വിദ്യാർത്ഥികളെ ആയുധങ്ങളുമായി പൊലീസ് അറസ്റ്റ് ചെയ്തു. ജലന്ധറിനടുത്ത് ഷാപൂരിലെ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ നിന്നാ...

MNM Recommends

Loading...