1 usd = 71.84 inr 1 gbp = 93.48 inr 1 eur = 78.18 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 234.51 inr

Feb / 2020
26
Wednesday

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പേ മഹാസഖ്യമില്ല; തിരഞ്ഞെടുപ്പിന് മുമ്പുള്ള മഹാസഖ്യങ്ങൾക്ക് രാജ്യത്ത് സാധ്യതയില്ലെന്നും സീതാറാം യെച്ചൂരി

July 12, 2018 | 11:21 pm

കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പെ ബിജെപിക്കെതിരായ മഹാസഖ്യത്തിനു സാധ്യതയില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം മാത്രമേ അത്തരമൊരു സഖ്...

അന്താരാഷ്ട്ര കായികതാരം ജോബിമാത്യുവിന് ധനസഹായം; കായിക വികസന നിധിയിൽ നിന്നും 3 ലക്ഷം രൂപ അനുവദിച്ചു

July 12, 2018 | 11:14 pm

തിരുവനന്തപുരം.ജന്മനാ അംഗപരിമിതനായ അന്താരാഷ്ട്ര കായികതാരം ജോബി മാത്യുവിന് 3 ലക്ഷം രൂപ നൽകുവാൻ കായിക മന്ത്രി എ.സി മൊയ്തീൻ നിർദ്ദേശം നൽകി. ജോബി മാത്യു കായിക മന്ത്രിക്ക് പരിശീലനത്തിനും മറ്റും ധനസഹായം അനുവ...

അഭിമന്യുവധം: എസ്ഡിപിഐക്ക് പങ്കില്ല; അറസ്റ്റിലായവർ അംഗങ്ങളല്ലെന്നും അനുഭാവികളാകാമെന്നും സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൾ മജീദ് ഫൈസി

July 12, 2018 | 11:06 pm

കോഴിക്കോട്: മഹാരാജാസ് കോളജ് വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ എസ്ഡിപിഐക്കു പങ്കില്ലെന്നു സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി, ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് എന്നിവർ പറഞ്ഞു. അറസ്റ്റിലായവ...

ആന്ധ്രയിലെ ഫാക്ടറിയിൽ വിഷവാതക ചോർച്ച: ആറുമരണം; അഞ്ചുപേരുടെ നില ഗുരുതരം; രക്ഷാപ്രവർത്തനം തുടരുന്നു

July 12, 2018 | 10:59 pm

ഹൊദരാബാദ്: ആന്ധ്രാപ്രേദശിലെ സ്വകാര്യ സ്റ്റീൽ ഫാക്ടറിയിലുണ്ടായി വിഷവാതക ചോർച്ചയിൽ ആറുതൊഴിലാളികൾ മരിച്ചു. അനന്തപൂർ ജില്ലയിലെ ഫാക്ടറിയിൽ രണ്ടു പേർ സംഭവ സ്ഥലത്തും നാലുപേർ ആശുപത്രിയിലുമാണ് മരിച്ചത്. അഞ്ചുപ...

സർക്കാർ ആശുപത്രികൾ പഴയതുപോലാണെന്ന് കരുതി ഇനിയും പോകാതിരിക്കണോ? വൃത്തിയിലും വെടിപ്പിലും കുറഞ്ഞ ചെലവിലും ചികിൽസ കിട്ടുന്ന ആശുപത്രികളിൽ പോയില്ലെങ്കിലാണ് കുറ്റബോധം തോന്നേണ്ടത്; മനോജ് കുറൂർ എഴുതുന്നു

July 12, 2018 | 10:48 pm

നമ്മുടെ നാട്ടിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എത്ര നന്നായാണു പ്രവർത്തിക്കുന്നത് എന്നു മനസ്സിലാക്കിത്തന്ന ഒരനുഭവം ഇന്നുണ്ടായി.രാവിലെ ഒരലമാര തള്ളിമാറ്റുന്നതിനിടയിൽ പിന്നിലുണ്ടായിരുന്ന ചില്ലരമാരയിൽ അറിയാതെ ...

ബിസിനസ് പങ്കാളിയാക്കാമെന്ന് മോഹിപ്പിച്ചും പരാധീനത പറഞ്ഞ് കടം വാങ്ങിയും കോടികൾ തട്ടി ഒരുസുപ്രഭാതത്തിൽ മുങ്ങി; നാട്ടിൽ ആഡംബരവീടും ആഡംബരക്കാറുകളുമായി അടിപൊളി ജീവിതം; പണം മടക്കിചോദിച്ചവരോട് ഭീഷണിയും വെല്ലുവിളിയും; കുവൈറ്റിൽ പ്രവാസി മലയാളികളെ കബളിപ്പിച്ച ജിൻസ് ജെയിംസ് കാനഡയിലേക്ക് മുങ്ങുന്നതിനിടെ പൊലീസ് വലയിൽ

July 12, 2018 | 10:17 pm

തിരുവനന്തപുരം: കുവൈറ്റിൽ പ്രവാസി മലയാളികളെ ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്തും കടം വാങ്ങിയും കോടികൾ കൈക്കലാക്കി മുങ്ങിയ ജിൻസ് ജെയിംസ് പിടിയിൽ. കടുത്തുരുത്തി ഞീഴൂർ കാപ്പിൽ ജിൻസ് ജെയിംസ്(33) ന...

നേരിട്ട് എസ്എഫ്ഐയോട് ഏറ്റുമുട്ടാനുള്ള കരുത്ത് കാമ്പസ് ഫ്രണ്ടിനില്ല; ഒളിച്ചിരുന്ന് ഒരാളെ കുത്തിക്കൊല്ലുന്നത് ഭീരുത്വം; നിരോധനംകൊണ്ടു മാത്രം ഇവരെ നേരിടാനാകില്ല; എളമരം കരീം

July 12, 2018 | 09:47 pm

കൊച്ചി:നേരിട്ട് എസ്എഫ്ഐയോട് ഏറ്റുമുട്ടാനുള്ള കരുത്ത് ക്യാമ്പസ് ഫ്രണ്ടിനെപ്പോലുള്ള സംഘടനകൾക്കില്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. ഒളിച്ചിരുന്ന് ഒരാളെ കുത്തിക്കൊല്ലുന്നത് ഭീരുത്വമാണ്. ഇ...

ഇനി എല്ലാം ഹൈടെക്: തീർത്ഥാടകർക്ക് ഇലക്രോണിക് വാച്ചും ചിപ്പ് ഘടിപ്പിച്ച ബാഡ്ജും ഇയർഫോണും; ഹജ്ജ് തീർത്ഥാടനം സുഗമമാക്കാൻ പുതിയ പദ്ധതികളുമായി സൗദി മന്ത്രാലയം

July 12, 2018 | 09:41 pm

മക്ക: ഓരോ വർഷവും ഹജ്ജ് തീർത്ഥാടനം കൂടുതൽ സുഗമമാക്കാൻ സൗദി സർക്കാർ നിരവധി പദ്ധതികളാണ് പ്രഖ്യാപിക്കുന്നത്. തീർത്ഥാടകർക്ക് ഹൈടെക് സംവിധാനം ഒരുക്കാനാണ് സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ പുതിയ പദ്ധതി. സാങ്കേതിക...

ഭർത്താവ് കുട്ടികളെ സ്‌കൂളിൽ ചേർക്കാൻ പോയപ്പോൾ വീട് വിട്ട വിജിയെ കാണാതായിട്ട് ഒരുമാസം; മരുന്ന് വാങ്ങാനായി പുറത്തേക്ക് പോയ സന്ധ്യ അപ്രത്യക്ഷയായിട്ട് രണ്ടാഴ്ചയും; മുതിരപ്പുഴയാറിന്റെ തീരത്ത് ശരീരഭാഗം അടിഞ്ഞ വാർത്ത കേട്ട് മരവിച്ച് ആറ്റുകാട്-പാറത്തോട് സ്വദേശികൾ; ഡിഎൻഎ പരിശോധനാഫലം വരുമ്പോൾ തീർപ്പുകൽപിക്കാനായി പൊലീസ്

July 12, 2018 | 09:17 pm

മൂന്നാർ: കുഞ്ചിത്തണ്ണിയിൽ മുതിരപ്പുഴയാറിന്റെ തീരത്ത് ശരീരഭാഗം അടിഞ്ഞ വാർത്ത കേട്ട് വിറങ്ങലിച്ചിരിക്കുകയാണ് ആറ്റുകാട് സ്വദേശി വിജിയുടെയും പാറത്തോട് സ്വദേശിനി സന്ധ്യയുടെയും കുടുംബങ്ങൾ. ഇവർ ഇരുവരുടെയും അ...

ജെസിയുടെ വീഡിയോ വൈറലായതോടെ സടകുടഞ്ഞെഴുന്നേറ്റ് ഭക്ഷ്യ സുരക്ഷാ വിഭാഗം; ആൽത്തറ ജംഗ്ഷനിലെ സപ്ലൈകോ ഔട്ട് ലെറ്റിൽ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയപ്പോൾ ഒരു പായ്ക്കറ്റ് പോലുമില്ല കണ്ടുപിടിക്കാൻ; നിറം ഇളകി മാറിയ മട്ട ബ്രോക്കൺ റൈസ് സംസ്ഥാനത്തെ ഔട്ട് ലെറ്റുകളിൽ നിന്ന് മുക്കി സപ്ലൈക്കോയുടെ മറിമായം; പച്ചരി നിറം പിടിപ്പിച്ച് മട്ട അരി ആക്കി മാറ്റിയെന്ന് സാമ്പിൾ പരിശോധനാഫലം; ഡബിൾ ഹോഴ്സിനെ രക്ഷിക്കാൻ ഒത്താശ ചെയ്യുന്നത് സർക്കാർ ഉദ്യോഗസ്ഥർ തന്നെ?

July 12, 2018 | 08:42 pm

തിരുവനന്തപുരം: കഴുകുമ്പോൾ അരിയുടെ നിറം മാറി വെളുത്തുവരുന്നു എന്ന് കാട്ടി ജസ്സി എന്ന വീട്ടമ്മ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഉണർന്നു പ്രവർത്തിച്ചെങ്കിലും...

മായം കലർത്തി വെളിച്ചെണ്ണ വിറ്റ പത്ത് കമ്പനികളുടെ ലൈസൻസ് നാളെ റദ്ദാക്കും; ബ്രാൻഡുകൾ മാറ്റി വീണ്ടും വെളിച്ചെണ്ണ വിപണിയിൽ എത്തിച്ചതോടെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്; മായം കലർത്തിയ എണ്ണ കൂടുതൽ വിറ്റഴിക്കുന്നത് ഗ്രാമീണ മേഖലയിൽ

July 12, 2018 | 08:23 pm

തിരുവനന്തപുരം: വെളിച്ചെണ്ണയിൽ മായം കലർത്തി വിൽപ്പന നടത്തുന്ന 10 കമ്പനികളുടെ ലൈസൻസ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നാളെ റദ്ദു ചെയ്യും. നിരന്തരമായി പല ബ്രാൻഡുകളിൽ ഇത്തരം വെളിച്ചെണ്ണകൾ വിപണിയിൽ ഇറക്കിയതിനെ തുടർന...

ചലഞ്ചിങ് ജോബ് ജോറാക്കി അതിവേഗം ബഹുദൂരം; പളപളപ്പൻ കാറുകളോട് നോ പറഞ്ഞ് കാൽനടയായും ബൈക്കിലും ഓട്ടോയിലും സഞ്ചാരം; പ്രവർത്തകർ ഹാപ്പിയായപ്പോൾ ഹൈക്കമാൻഡും ഹാപ്പി; ആന്ധ്രയുടെ ചുമതലയേറ്റ് ഒന്നരമാസത്തിനകം കിരൺകുമാർ റെഡ്ഡിയെ കോൺഗ്രസ് കൂടാരത്തിൽ മടക്കിയെത്തിച്ച് പാർട്ടിയെ ഉഷാറാക്കി ഉമ്മൻ ചാണ്ടി; ജഗന്മോഹൻ കൂടി മടങ്ങി വന്നാൽ കളിമാറുമെന്ന് തിരിച്ചറിഞ്ഞ് ബിജെപിയും

July 12, 2018 | 07:31 pm

ഹൈദരാബാദ്: ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറായി ഉമ്മൻ ചാണ്ടി നിയമിതനായിട്ട് ഒന്നരമാസം ആകുന്നതേയുള്ളു. അതിവേഗം ബഹുദൂരം സിദ്ധാന്തം പ്രയോഗിച്ച് ആന്ധ്രയിലും താരമായിരിക്കുകയാണ് കോൺഗ്രസുകാര...

ഇതുഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്..ഇനിയും പറയും; ബിജെപി ജയം ആവർത്തിച്ചാൽ ഹിന്ദുപാക്കിസ്ഥാൻ സ്ഥാപിക്കുമെന്ന പരാമർശത്തിൽ ഉറച്ച് ശശി തരൂർ; അധികാരം കിട്ടാക്കനിയായതിന്റെ മതിഭ്രമമാണ് തരൂരിനെന്നും മാപ്പു പറയണമെന്നും ബിജെപി; മാപ്പിന്റെ കാര്യമേയില്ലെന്ന് തരൂർ; വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി കോൺഗ്രസും

July 12, 2018 | 07:20 pm

ന്യൂഡൽഹി: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയം ആവർത്തിച്ചാൽ അവർ ഇന്ത്യൻ ഭരണഘടനയെ പിച്ചിച്ചീന്തുമെന്നും ഹിന്ദുപാക്കിസ്ഥാൻ രൂപീകരിക്കുമെന്നുമുള്ള ശശി തരൂർ എംപിയുടെ ബുധനാഴ്ചത്തെ പ്രസ്താവന വിവാദം ...

എ.ഡി.ജി.പിയുടെ മകൾ സ്‌നിഗ്ധക്ക് എതിരായ കേസ് റദ്ദാക്കേണ്ട സാഹചര്യം എന്ത്? പൊലീസ് അന്വേഷിച്ച് വസ്തുത കണ്ടത്തട്ടേയെന്നും കോടതി; ഒത്തുതീർപ്പ് ശ്രമങ്ങൾക്കിടെ സുദേഷ് കുമാറിനും മകൾക്കും തിരിച്ചടിയായി ഹൈക്കോടതിയുടെ പരാമർശം

July 12, 2018 | 07:14 pm

കൊച്ചി: പൊലീസ് ഡ്രൈവർ ഗവാസ്‌കറെ മർദിച്ച കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളാണ് തകൃതിയായി നടക്കുന്നത്. ഇതിനിടെ കേസിൽ സ്‌നിഗ്ധക്ക് തിരിച്ചടിയായി ഹൈക്കോടതിയുടെ പരാമർശം. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ...

തെലങ്കാന ടിആർഎസിന് ബിജെപിയുടെ എട്ടിന്റെപണി; കർഷകരെ ഒപ്പം നിർത്താനുള്ള ടിആർഎസ് തന്ത്രം ബിജെപി പൊളിച്ചു; ബിജെപി അധികാരത്തിലേറിയാൽ രണ്ടുലക്ഷം രൂപയുടെ കാർഷിക കടം എഴുതിത്ത്തള്ളുമെന്നും വാഗ്ദാനം

July 12, 2018 | 06:29 pm

ഹൈദരബാദ്:രാജ്യത്ത് കർഷകരോഷം ആളിക്കത്തിച്ച് ബിജെപി വിരുദ്ധത വർധിപ്പിക്കാനുള്ള ശ്രമം തെലങ്കാനയിൽ പൊളിച്ചടുക്കി ബിജെപി. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ കർഷക സൗഹൃദ പദ്ധതികൾക്ക് കനത്ത തിരിച്ചടിയാകും...

MNM Recommends

Loading...