1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
21
Sunday

മൈക്രോഫിനാൻസ് അന്വേഷണത്തെ ഭയക്കുന്നില്ല; വിജിലൻസ് എന്ന ഓലപ്പാമ്പു കാട്ടി പേടിക്കേണ്ട; ആരോപണത്തിന്റെ പേരിൽ സ്ഥാനമൊഴിയില്ലെന്നും വെള്ളാപ്പള്ളി

July 14, 2016 | 08:14 pm

ആലപ്പുഴ: താൻ കുറ്റം ചെയ്തിട്ടില്ലെന്നും അന്വേഷണത്തെ ഭയക്കുന്നില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സത്യം പുറത്തുവരും. ഒളിച്ചോടാനോ നാടുകടക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും ആലപ്പുഴ...

വെള്ളാപ്പള്ളി എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നു വി എസ്; തട്ടിപ്പു കേസിലെ ഒന്നാം പ്രതി യോഗം സെക്രട്ടറിയായി തുടരുന്നത് അപമാനകരം

July 14, 2016 | 07:42 pm

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നു വി എസ് അച്യുതാനന്ദൻ. മൈക്രോഫിനാൻസ് തട്ടിപ്പു കേസിലെ ഒന്നാം പ്രതി യോഗം സെക്രട്ടറിയായി തുടരുന്നത് അപമാനകരമെന്നും വി...

ദാദ്രി സംഭവത്തിൽ അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ കേസെടുക്കാൻ ഉത്തരവ്; കോടതി നടപടി ജനക്കൂട്ടം അടിച്ചുകൊന്ന അഖ്‌ലാഖിന്റെ വീട്ടിൽ പശുവിറച്ചി സൂക്ഷിച്ചെന്ന പരാതിയെ തുടർന്ന്

July 14, 2016 | 07:21 pm

ലക്നൗ: ദാദ്രി സംഭവത്തിൽ കൊല്ലപ്പെട്ട മുുഹമ്മദ് അഖ്ലാക്കിന്റെ കുടുംബത്തിനെതിരെ കേസെടുക്കാൻ ഉത്തരവ്. വീട്ടിൽ പശുവിറച്ചി സൂക്ഷിച്ചുവെന്ന ആരോപണത്തിലാണ് അഖ്ലാക്കിന്റെ കുടുംബത്തിനെതിരെ കേസെടുത്ത് അന്വേഷണം ന...

വി എസിന്റെ പദവിക്കായുള്ള നിയമഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു; ബില്ലിന്റെ അടിയന്തരപ്രാധാന്യം എന്തെന്നു ചെന്നിത്തല; പദവി ഖജനാവിന് അധിക ബാധ്യതയെന്നും പ്രതിപക്ഷം

July 14, 2016 | 06:58 pm

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനു കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മിഷന്റെ അധ്യക്ഷനാക്കുന്നതിനുള്ള തടസ്സം നീക്കാൻ കൊണ്ടുവന്ന നിയമഭേദഗതി ബിൽ സഭയിൽ അവതരിപ്പി...

അമ്മ മരിച്ചപ്പോൾ പോലും വിശ്വസ്തനെ അറബി നാട്ടിലേക്ക് വിട്ടില്ല; സ്ഥാപനത്തിലെ പണമിടപാട് മുഴുവൻ ഏൽപ്പിച്ചത് മലയാളിയെ; ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും താങ്ങും തണലുമായി ഒമാനിൽ പണിയെടുത്തത് 21 കൊല്ലം; സത്യനെ കഴുത്തറത്തു കൊന്നതിൽ ദുരൂഹത കണ്ട് നാട്ടുകാർ

July 14, 2016 | 06:36 pm

തിരുവനന്തപുരം: ഒമാനിൽ സത്യൻ കൊലചെയ്യപ്പെട്ടു എന്ന വാർത്ത ഇനിയും തിരുവനന്തപുരത്തെ തിരുമലയിലെ സ്ഥലവാസികൾക്കും ബന്ധുക്കൾക്കും ഉൾക്കൊള്ളാനാകുന്നില്ല. ദാരുണ കൊലപാതകത്തെകുറിച്ച് ഇനിയും സത്യന്റെ ഭാര്യയോടും ഏ...

സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കു 'സങ്കടമോചനം'; 38 മലയാളികളുമായി ആദ്യ രക്ഷാവിമാനം നാളെ തിരുവനന്തപുരത്തെത്തും

July 14, 2016 | 06:19 pm

ന്യൂഡൽഹി: ദക്ഷിണ സുഡാനിൽ കഴിയുന്ന ഇന്ത്യക്കാരുമായി ആദ്യ രക്ഷാവിമാനം നാളെ തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം വിമാനത്താവളത്തിൽ പുലർച്ചെ മൂന്നിനെത്തുന്ന വിമാനത്തിൽ 38 മലയാളികളാണുള്ളത്. 10 സ്ത്രീകളും മൂ...

യുപിയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഷീല ദീക്ഷിത് തന്നെ; ഏൽപ്പിക്കുന്ന ചുമതല ഭംഗിയായി നിർവഹിക്കുമെന്നു മുൻ ഡൽഹി മുഖ്യമന്ത്രി; പ്രിയങ്ക പ്രചാരണത്തിനു നേതൃത്വം നൽകിയേക്കും

July 14, 2016 | 05:37 pm

ന്യൂഡൽഹി: ഉത്തർപ്രദേശ് പിടിക്കാൻ ഒടുവിൽ കോൺഗ്രസ് നിയോഗിച്ചതു ഷീല ദീക്ഷിത്തിനെ. അടുത്തവർഷം ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹി മുന്മുഖ്യമന്ത്രി കൂടിയായ ഈ മുതിർന്ന നേതാവ് നയിക്കു...

അഴിമതി ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് ബോബി അലോഷ്യസ് പരാതി നൽകി; അരമണിക്കൂറിനകം ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് ഡയറക്ടർ; അഞ്ജുവിന്റെ സഹോദരന്റെ നിയമനവും പരിശോധനയ്ക്ക്

July 14, 2016 | 05:14 pm

തിരുവനന്തപുരം: സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ ത്വരിത പരിശോധനയ്ക്ക് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ഉത്തരവിട്ടു. ഒളിമ്പ്യൻ ബോബി അലോഷ്യസ് ഇന്ന് മൂന്ന് മണിയോടെ തെളിവുകൾ സഹിതം അഴി...

സഭയിൽ കത്തിക്കയറാൻ വീക്ഷണം പത്രവും പൊക്കിപ്പിടിച്ചു ചെന്നിത്തലയെത്തി; പാർട്ടി പത്രത്തെ പുകഴ്‌ത്തിയപ്പോൾ പരാമർശിച്ച വാർത്തയിൽ തന്നെ ഗുരുതര തെറ്റു ചൂണ്ടിക്കാട്ടി സ്പീക്കറുടെ പരിഹാസം; ജിഷ കേസ് പ്രതി 'അൻവറെ'ന്നും ചെന്നിത്തലയുടെ നാക്കുപിഴ

July 14, 2016 | 05:06 pm

തിരുവനന്തപുരം: സോഷ്യൽ മീഡിയ 'ശക്തിപ്രാപിച്ചതോടെ' വിവിധ കോണുകളിലെ അബദ്ധങ്ങൾ അപ്പപ്പോൾ തന്നെ എല്ലാവരിലേക്കും എത്തും. പലപ്പോഴും രാഷ്ട്രീയക്കാർ നവമാദ്ധ്യമങ്ങളുടെ പരിഹാസങ്ങൾക്ക് ഇരയാകുകയും ചെയ്യും. അത്തരത്...

മന്ത്രിസഭാ തീരൂമാനങ്ങൾ രഹസ്യം തന്നെയെന്ന് സർക്കാർ; പരസ്യപ്പെടുത്തിയേ മതിയാകൂ എന്ന് വിവരാവകാശ കമ്മീഷണർ; വിൻസൻ എം പോളിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ

July 14, 2016 | 05:05 pm

തിരുവനന്തപുരം: ക്യാബിനറ്റ് തീരുമാനങ്ങൾ വിവരാവകാശ പ്രകാരം നൽകാൻ കഴിയില്ലെന്നും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കില്ലെന്നും പ്രഖ്യാപിച്ച് സർക്കാർ. ആവർത്തിച്ച ആവശ്യപ്പെട്ടിട്ടും മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വെള...

കോഴിക്കോടു കലക്ടർക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനമെന്നു റിപ്പോർട്ടുകൾ; ജഡ്ജി ആവശ്യപ്പെട്ടതു വിഷയത്തിന്മേലുള്ള വിശദീകരണം മാത്രമെന്നു കലക്ടർ

July 14, 2016 | 05:02 pm

കൊച്ചി: കോഴിക്കോട് കളക്ടർ എൻ പ്രശാന്തിനെ ഹൈക്കോടതി വിമർശിച്ചുവെന്നു റിപ്പോർട്ടുകൾ. കോഴിക്കോട് പെൺകുട്ടികളെ കടത്തിയ സംഭവത്തിൽ കാപ്പ ചുമത്താൻ കോടതി ഉത്തരവിട്ടതുമായി ബന്ധപ്പെട്ടാണു വാർത്ത പുറത്തുവന്നത്. ...

രക്ഷിതാക്കൾക്കായി പുതിയ ഓൺലൈൻ സംവിധാനം; വിദ്യാലയത്തിന്റെ മുഴുവൻ വിവരങ്ങളും ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാവും

July 14, 2016 | 04:17 pm

വിദ്യാലയത്തിന്റെ മുഴുവൻ വിവരങ്ങളും ലഭ്യമാവുന്ന ഓൺലൈൻ സംവിധാനം വികസിപ്പിച്ചു. വിദ്യാലയവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇനി വെബ്ബ്‌സൈറ്റിലൂടെ രക്ഷിതാക്കൾക്ക് അറിയാൻ സാധിക്കും. സീറ്റ് ലഭ്യത, ഫീസ് നിരക...

ഐഐടി ക്യാമ്പസിൽ രണ്ടു സ്ത്രീകൾ തൂങ്ങിമരിച്ച നിലയിൽ; വിവാഹിതയായ ഗവേഷക വിദ്യാർത്ഥിനിയുടെ ജഡം ഹോസ്റ്റലിൽ; പ്രൊഫസറുടെ ഭാര്യ സ്്റ്റാഫ് ക്വാർട്ടേഴ്‌സിൽ ജീവനൊടുക്കിയ നിലയിൽ

July 14, 2016 | 04:17 pm

ചെന്നൈ: മദ്രാസ് ഐഐടി ക്യാമ്പസിൽ രണ്ടു സ്ത്രീകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്ഥാപനത്തിലെ പ്രൊഫസറുടെ ഭാര്യയും ഗവേഷക വിദ്യാർത്ഥിനിയുമാണ് മരണപ്പെട്ടത്. പുതുച്ചേരി സ്വദേശിയായ ഗവേഷക വിദ്യാർത്ഥിനി മഹേശ്...

യുഎഇ സന്ദർശിക്കാൻ വെള്ളിയാഴ്ച മുതൽ ഇ-വിസ നിർബന്ധം; റോഡ് മാർഗം സഞ്ചരിക്കുന്നവർക്കും ബാധകം; ലക്ഷ്യം വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കൽ

July 14, 2016 | 03:55 pm

അബൂദബി: ജി.സി.സി രാജ്യങ്ങളിലെ വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് യു.എ.ഇ സന്ദർശിക്കാൻ വെള്ളിയാഴ്ച മുതൽ ഇ-വിസ നിർബന്ധമാക്കി. വിമാനത്താവളങ്ങളിലെയും അതിർത്തി ചെക്‌പോസ്റ്റുകളിലെയും നീണ്ട ക്യൂ ഒഴിവാക്കുകയെന്ന ലക്...

മതം മാറിയ യുവാക്കളെ വീണ്ടും കാണാതായി; രണ്ടു യുവാക്കൾ അപ്രത്യക്ഷമായതു മലപ്പുറത്തു നിന്ന്; പരാതി വന്നതോടെ ഒരാൾ യെമനിൽ സുരക്ഷിതനെന്നു കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥന് ഇമെയിൽ സന്ദേശം

July 14, 2016 | 03:54 pm

മലപ്പുറം: കാസർകോഡ്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും മലയാളികളെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ മലപ്പുറത്ത് നിന്നും രണ്ടു പേരെ കാണാതായതായി രക്ഷിതാക്കളുടെ പരാതി. ഐഎസ് അടക്കമുള്ള തീവ്രവാദ സംഘങ...

Loading...

MNM Recommends