1 usd = 71.84 inr 1 gbp = 93.48 inr 1 eur = 78.18 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 234.51 inr

Feb / 2020
26
Wednesday

12 പവനും അഞ്ചുലക്ഷം രൂപയുമായി മുങ്ങിയ ഫിനാൻസ് ഉടമയുടെ ഭാര്യയെ കണ്ടെത്തി; ഒളിച്ചോടിയത് ആൺവേഷം കെട്ടിയ പെണ്ണിന്റെ കൂടെ; ഇരുവരെയും കണ്ടെത്തിയത് ആന്ധ്രയിലെ ചിറ്റൂരിൽ നിന്ന്; ഒളിച്ചോട്ടത്തിന് കാരണം ഇങ്ങനെ

June 16, 2018 | 11:35 pm

കാഞ്ഞങ്ങാട്: ഭർത്താവിന്റെ 12 പവനും 5 ലക്ഷം രൂപയുമായി ഫിനാൻസ് ഉടമയുടെ ഭാര്യ ഒളിച്ചോടിയത് പെണ്ണിനൊപ്പം എന്നു കണ്ടെത്തി. കാഞ്ഞങ്ങാട് ഫിനാൻസ് നടത്തുന്ന സന്തോഷിന്റെ ഭാര്യ യോഗിത(34) കാമുകൻ ജംഷീറിനൊപ്പം 25 ദ...

തോൽവിയറിയാതെ ഡാനിഷ് ഡയനമൈറ്റ്; ഗ്രൂപ്പ് സിയിൽ രണ്ടാം മൽസരത്തിൽ പെറുവിനെ ഡെന്മാർക്ക് കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്; ജയിച്ചുകയറിയത് പോൾസന്റെ ഉജ്ജ്വല ഗോളിൽ

June 16, 2018 | 11:29 pm

സരൻസ്‌ക്: ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ പെറുവിനെതിരെ ഡെന്മാർക്കിന് ജയം.എതിരില്ലാത്ത ഒരുഗോളിനാണ് ഡെന്മാർക്ക് പെറുവിനെ കീഴടക്കിയത്. മത്സരത്തിന്റെ 59-ാം മിനിറ്റിൽ ഗോൾ നേടിയ യൂസഫ് പോൾസനാണ് ഡെന്മാർക്കി...

ഒരു ചെറുമഴയെങ്ങാനും പെയ്താൽ നഗരം കുളമാകും; കുളമാക്കിയത് നഗരസഭയുടെ ഒത്താശയോടെ നടന്ന തോട് കയ്യേറ്റം; മഞ്ചേരിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ ചെറുവിരലനക്കാതെ അധികൃതർ

June 16, 2018 | 10:39 pm

മഞ്ചേരി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ സമീപത്ത് ഒരുപുഴപോലുമില്ലാത്ത മഞ്ചേരി നഗരവും വെള്ളത്തിലായിരുന്നു. മഞ്ചേരി നഗരത്തിലെ തുറക്കൽ ബൈപ്പാസടക്കം പ്രധാനപ്പെട്ട റോഡുകളും ഇടവഴികളിലുമെല്ലാം വെള്ളം കയറ...

പിവി അൻവർ എംഎൽഎയുടെ വാട്ടർ തീം പാർക്കിന് സ്റ്റോപ് മെമോ; പ്രവർത്തനം നിർത്തിവെയ്‌പ്പിച്ചത് പഞ്ചായത്ത് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ പാർക്കിന്റെ; അടിയന്തര തീരുമാനം പാർക്കിൽ മണ്ണിടിച്ചിലുണ്ടായതിനാലെന്ന് ദുരന്ത നിവാരണ അതോരിറ്റി

June 16, 2018 | 10:34 pm

കോഴിക്കോട്: നിലമ്പൂരിലെ ഇടത് എംഎൽഎ പിവി അൻവറിന്റെ കോഴിക്കോട് കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന വിവാദം വാട്ടർ തീം പാർക്കിന് സ്റ്റോപ്പ് മെമോ. പാർക്കിനുള്ളിൽ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത ...

ഇന്ദ്രപ്രസ്ഥത്തിൽ അസാധാരണ രാഷ്ട്രീയനീക്കം; പ്രതിപക്ഷ ഐക്യത്തിന്റെ കാഹളം മുഴക്കി കെജ്രിവാളിന് പിന്തുണയർപ്പിച്ച് പിണറായി വിജയനടക്കം നാലുമുഖ്യമന്ത്രിമാർ; ലഫ്റ്റനന്റ് ഗവർണറുടെ ഓഫീസിലെ കെജ്രിവാളിന്റെയും മന്ത്രിമാരുടെയും സമരം മോദി ഇടപെട്ട് ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് സംയുക്ത വാർത്താസമ്മളനം; ഡൽഹി സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് പിണറായി; മമതയുമായി കൈകോർത്തത് ബംഗാളിലെ വൈരം മറന്ന്

June 16, 2018 | 10:24 pm

ന്യൂഡൽഹി: ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസിൽ ആറു ദിവസമായി അരവിന്ദ് കേജ്രിവാളും മൂന്നു മന്ത്രിമാരും നടത്തുന്ന സമരത്തിനു പിന്തുണയുമായി നാലുമുഖ്യമന്ത്രിമാരെത്തി. പിണറായി വിജയൻ അടക്കമുള്ള നാലുമുഖ്യമന്ത്രിമാ...

പൊലീസിലെ അടിമപ്പണി: കർശന നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല

June 16, 2018 | 09:51 pm

തിരുവനന്തപുരം:ക്യാമ്പ് ഫോളോവേഴ്‌സിനെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ക്യാമ്പ് ഫോളോവേഴ്സിനെ...

പ്രണയം മൂലം കമിതാക്കൾ അവരെ ജീവനേക്കാളേറെ സ്‌നേഹിക്കുന്ന മാതാപിതാക്കൾക്ക് വേദന പകരുന്നില്ലെന്ന് ഉറപ്പു വരുത്തണം; അവരിലും വലിയൊരു ദൈവവും അനുഗ്രഹം ചൊരിയാനായി കാത്തു നിൽക്കുന്നില്ലയെന്ന് അവരറിയണം; മകളുടെ മിശ്രവിവാഹത്തെ ചൊല്ലി മാതാപിതാക്കൾ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ രഞ്ജിത് ഗോപാലകൃഷ്ണൻ എഴുതുന്നു

June 16, 2018 | 09:40 pm

ഇന്ന് തന്നെ കണ്ട രണ്ട് വ്യത്യസ്ത വാർത്തകളാണിത്. ആദ്യത്തേത്, ഒരു പത്രവാർത്തയാണ്.തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഉദ്ദ്യോഗസ്ഥ ആയ ഒരു ഹിന്ദു പെൺകുട്ടി കൂടെ ജോലി ചെയ്യുന്ന മുസ്ലിം യുവാവിനൊപ്പം ഇറങ്ങി പോയതിൽ...

തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് തടയാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു; പിണറായി സർക്കാരിന്റെ റിപ്പോർട്ടും എത്തിയതോടെ സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളി; നികേഷ് കുമാറിന്റെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് ചെയ്യാൻ സാധ്യത; ചാനൽ കൈമോശം സംഭവിക്കുമെന്നായപ്പോൾ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിയാൻ നീക്കം; റിപ്പോർട്ടർ ചാനൽ വാങ്ങാനുള്ള ചർച്ചകളുമായി വിവാദ വ്യവസായികളായ സുന്ദർമേനോനും സിസി തമ്പിയും

June 16, 2018 | 09:04 pm

കൊച്ചി: തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് പുലിവാലാകുമെന്ന് വ്യക്തമായതോടെ റിപ്പോർട്ടർ ചാനൽ വിൽക്കാനുള്ള നീക്കത്തിലേക്ക് എംവി നികേഷ് കുമാർ കടന്നുവെന്ന് സൂചന. ചാനലിന്റെ ഉടമസ്ഥാവകാശം നഷ്ടമാകുമെന്...

മഴയെയും നിപ്പ ഭീതിയെയും മറികടന്ന് സ്വീകരണം; അബ്രഹാമിന്റെ സന്തതികൾ തരംഗമായപ്പോൾ 60 തിയേറ്ററുകളിൽ അർദ്ധരാത്രിയും പ്രദർശനം; രാത്രി 12 ന് തുടങ്ങുന്ന തേഡ് ഷോയ്ക്കും ഹൗസ്ഫുൾ: മമ്മൂട്ടിയും സംഘവും ആഹ്ലാദത്തിൽ

June 16, 2018 | 09:02 pm

തിരുവനന്തപുരം: നിപ്പ വൈറസ് ഭീതിയും തോരാമഴയുടെ ദുരിതങ്ങളും മറികടന്ന് തകർത്തുപെയ്യുകയാണ് മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ. കേരളമാകെ ഉജ്ജ്വല വരവേൽപാണ് നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രത്തിന് ലഭി...

ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിലെ പട്ടിയെ കുളിപ്പിക്കാനും പൊലീസുകാർ; ഡോഗ് സ്‌ക്വാഡ് അംഗങ്ങളെ വീട്ടിൽ വരുത്തി പട്ടിയെ കുളിപ്പിച്ചത് എഡിജിപി നിതിൻ അഗർവാൾ; ദൃശ്യങ്ങൾ പുറത്ത്; എഡിജിപി സുധേഷ് കുമാറിനെതിരെ ആരോപണങ്ങളുമായി കൂടുതൽ ക്യാമ്പ് ഫോളോവർമാർ; സുധേഷ് കുമാറിന്റെ ഭാര്യയും മകളും പീഡിപ്പിച്ചെന്ന് വനിത ക്യാമ്പ് ഫോളോവറുടെ പരാതി

June 16, 2018 | 08:20 pm

തിരുവനന്തപുരം: എഡിഡിജി സുധേഷ് കുമാർ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതും, മകൾ പൊലീസുകാരനെ മർദ്ദിച്ചതും വിവാദമായിരിക്കെ എഡിജിപി നിതിൻ അഗർവാളിനെതിരെയും സമാനസ്വാഭവമുള്ള ആരോപണങ്ങൾ ഉയർന്നു. നിതിൻ അഗർവാളിന്റെ...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇനി ബ്രിട്ടനിൽ വിസാ ഇളവില്ല; ഇന്ത്യയെ ഒഴിവാക്കി ഉൾപെടുത്തിയത് ചൈന,ബഹ്റിൻ, സെർബിയ എന്നിവരെ; ഏറ്റവും അധികം വിദ്യാർത്ഥികൾ എത്തുന്ന പട്ടികയിൽ ഇന്ത്യ മൂന്നാമത്; ബ്രിട്ടനെതിരെ പ്രതിഷേധം ശക്തമാകുന്നു

June 16, 2018 | 07:49 pm

ലണ്ടൻ: നിരവധി ഇന്ത്യൻ വിദ്യാർത്ഥികളാണ് ബ്രിട്ടനിൽ ഉപരിപഠനത്തിനായി പോകുന്നത്. ഉപരിപഠനത്തിനുള്ള വിസ ലഭിക്കുന്നത് എളുപ്പത്തിലായിരുന്നു എന്നത് അതിന് കാരണം. എന്നാൽ വളരെ എളുപ്പത്തിൽ വിസ ലഭ്യമാകുന്ന പട്ടികയി...

പള്ളൂർ കണ്ണിപ്പൊയിൽ ബാബു വധക്കേസ്: മുഖ്യപ്രതി കൊച്ചിയിൽ പിടിയിൽ; കസ്റ്റഡിയിലെടുത്തത് മാഹി ചെമ്പ്ര സ്വദേശി ഐനിക്കാട്ട് മീത്തൽ സനീഷിനെ; പ്രതി പിറവത്തെ ബേക്കറിയിൽ ഒളിച്ചുകഴിയുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണസംഘം

June 16, 2018 | 07:37 pm

കണ്ണൂർ: പള്ളൂരിലെ സിപിഎം. നേതാവും മുൻ മാഹി നഗരസഭാ കൗൺസിലറുമായിരുന്ന പള്ളൂരിലെ ബാബു കണ്ണിപ്പൊയിലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി എറണാകുളത്ത് വച്ച് പിടിയിലായി. മാഹി ചെമ്പ്രയിലെ ഐനിക്കാട്ട് മീത്തൽ സ...

രാജ്യശത്രുക്കളെ...ഞാൻ സ്വാതന്ത്ര്യസമരസേനാനികളുടെ മകനും ചെറുമകനുമാണ്; മുങ്ങൽ വിദഗ്ധരെ പോലെ കടലിൽ നിശ്ശബ്ദമായി മുങ്ങിത്തപ്പി ഞാൻ ആഞ്ഞടിക്കും; നിങ്ങൾക്ക് എന്നെ സ്ഥലം മാറ്റുകയോ നീക്കം ചെയ്യുകയോ എന്റെ ജീവനെടുക്കുകയോ ചെയ്യാം; എന്തുചെയ്താലും എന്നെ നിശ്ശബ്ദനാക്കാനാവില്ല; കള്ളക്കടത്തുകാർക്ക് നേരെ കണ്ണടയ്ക്കാൻ തനിക്ക് കടുത്ത സമ്മർദ്ദമുണ്ടെങ്കിലും അവരോട് സന്ധിയില്ലാത്ത പോരാട്ടമെന്ന് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ മറുനാടനോട്

June 16, 2018 | 07:20 pm

കൊച്ചി: കള്ളക്കടത്തുകാർക്കെതിരെ നടപടിയെടുക്കാതിരിക്കാൻ കസ്റ്റംസ് കമ്മിഷണർക്കുമേൽ ഔദ്യോഗികതലത്തിൽ കടുത്ത സമ്മർദം. ഇത് നേരിടുന്ന താൻ ഏറെ മാനസിക സമ്മർദ്ദത്തിലാണെന്നും ഉദ്യോഗസ്ഥൻ പറയുന്നു.കൊച്ചിയിലെ കസ്...

മെസി പെനാൽറ്റി പാഴാക്കി! ഐസ് മലയോളം പോന്ന പ്രതിരോധം തകർക്കാൻ കഴിയാതെ മെസിയും സംഘവും; സമനിലയിൽ തോറ്റ് ഒന്ന് ചിരിക്കാൻ പോലും കഴിയാതെ തല താഴ്‌ത്തി ലിയോ; ഗ്യാലറിയിൽ നിരാശനായി മറഡോണയും; വിജയത്തോളം പോന്ന സമനിലയുമായി ആദ്യ മത്സരം ആഘോഷമാക്കി `മഞ്ഞുമനുഷ്യർ`

June 16, 2018 | 07:08 pm

മോസ്‌കോ: 64ാം മിനിറ്റിൽ ലഭിച്ച മനോഹരമായ പെനാൽറ്റി അവസരം സാക്ഷാൽ ലയണൽ മെസി പാഴാക്കി. ഗോൾകീപ്പർ വലത് വശത്തേക്ക് ചാടി പന്തിനെ കുത്തിയകറ്റിയപ്പോൾ ഒരിക്കൽ കൂടി അയാൾ തലതാഴ്‌ത്തി നിന്നു. മത്സര ഫലം സമനിലയാണെങ...

കട്ടിപ്പാറ ഉരുൾപൊട്ടലിൽ കാണാതായവരുടെ എണ്ണം 12 ആയി; ഇനി കണ്ടെത്താനുള്ളത് രണ്ട് പേരെ; ഇന്ന് കണ്ടെത്തിയത് നാല് പേരുടെ മൃതദേഹം; കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു

June 16, 2018 | 06:33 pm

കോഴിക്കോട്: കട്ടിപ്പാറ ഉരുൾപൊട്ടലിൽ കാണാതായവരിൽ നാല് പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. ഇതോടെ കരിഞ്ചോല കട്ടിപ്പാറ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി.കാണാതായ ബാക്കി രണ്ട് പേർക്കുള്ള തിരച്ച...

MNM Recommends

Loading...