1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
19
Tuesday

സ്വാശ്രയ മെഡിക്കൽ കോളജ് ഫീസ് വർധനവിനെതിരേ സമരം പ്രഖ്യാപിച്ച് എഐഎസ്എഫും; ഫീസ് വർധന എൽഡിഎഫിന്റെ പ്രഖ്യാപിത നയത്തിനു വിരുദ്ധം; തീരുമാനം എടുക്കുന്നതിനുമുമ്പ് വിദ്യാർത്ഥി സംഘടനകളുമായി ആലോചിക്കാത്തതിലും പ്രതിഷേധം

May 17, 2017 | 10:51 pm

തിരുവനന്തപുരം: സ്വാശ്രയ മെഡിൽ കോളജുകളിലെ ഫീസ് വർധനയ്‌ക്കെതിരേ സമരത്തിനൊരുങ്ങി എഐഎസ്എഫും. കെഎസ്‌യു ശക്തമായ സമരം നടത്തിവരുന്നതിനു പിന്നാലെയാണ് ഭരണകക്ഷിയായ സിപിഐയുടെ വിദ്യാർത്ഥി സംഘടനയും പ്രതിഷേധിക്കാൻ ത...

രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിൽ ദുരഭിമാനക്കൊലയ്ക്ക് ഇരയായി മലയാളി സിവിൽ എൻജിനിയർ; പ്രണയിച്ചു വിവാഹംകഴിച്ച ജയ്പുർ സ്വദേശിനിയുടെ വീട്ടുകാർ വീട്ടിലെത്തി വെടിവച്ചുകൊന്നത് അടൂരിൽനിന്നു കുടിയേറിയ മലയാളി ദമ്പതികളുടെ മകൻ അമിത്തിനെ; ആക്രമണം നടത്തിയത് ഭാര്യയുടെ അമ്മയും അച്ഛനും അടങ്ങുന്ന സംഘം

May 17, 2017 | 10:38 pm

ജയ്പുർ: രാജസ്ഥാനിൽ മലയാളിയായ സിവിൽ എഞ്ചിനീയറെ, ഭാര്യ വീട്ടുകാർ വെടിവെച്ചുകൊന്നു. അടൂർ മണ്ണടിയിൽനിന്ന് ജയ്പുരിലേക്കു കുടിയേറിയ സോമൻപിള്ള- രമാദേവി ദമ്പതികളുടെ മകൻ അമിത്(27) ആണ് ഇന്നു രാവിലെ മരിച്ചത്. ഭാ...

മോദിയുടെ നോട്ടുനിരോധനത്തിൽ ക്യൂനിന്നു മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ ധനസഹായം; നാലു കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപവച്ചു നല്കും; കൊച്ചി മെട്രോയുടെ 2,577 കോടി ചെലവുള്ള രണ്ടാം ഘട്ടത്തിനും ഭരണാനുമതി

May 17, 2017 | 10:04 pm

തിരുവനന്തപുരം: പ്രധാനമന്ത്രി മോദി നോട്ടുനിരോധനം പ്രഖ്യാപിച്ച കലായളവിൽ ബാങ്കുകൾക്കും എടിഎമ്മിനും മുമ്പിൽ ക്യൂനിന്നു മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ ധനസഹായം. തിരുവനന്തപുരത്ത് ചേർന്ന മ...

തലാഖിന് നിയമസാധുത നല്കണമെന്ന ഭർത്താവിന്റെ ആവശ്യം മലപ്പുറം കുടുംബക്കോടതി തള്ളി; ഇസ്ലാമിക നിയമപ്രകാരം വിവാഹമോചനത്തിന് വ്യക്തമായ കാരണം വേണമെന്ന് കോടതി; അരീക്കോട് സ്വദേശിയുടെ ഹർജി തള്ളിയത് മധ്യസ്ഥശ്രമം നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടി

May 17, 2017 | 09:44 pm

മലപ്പുറം: ഭാര്യയെ മൊഴിചൊല്ലിയ നടപടിക്കു നിയമസാധുത നൽകണമെന്ന ഭർത്താവിന്റെ അപേക്ഷ മലപ്പുറം കുടുംബകോടതി തള്ളി. ഇസ്ലാമിക നിയമപ്രകാരം തലാഖിന് വ്യക്തമായ കാരണം വേണമെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഹർജി തള്ളിയത...

കൊച്ചി വൈറ്റിലയിൽ പട്ടാപ്പകൽ നാടിനെ നടുക്കി കൊലപാതകം; ഭക്ഷണംകഴിച്ചതുമായി ബന്ധപ്പെട്ട തകർക്കത്തിനൊടുവിൽ തമിഴ് സ്വദേശി ഹോട്ടലുടമയെ കുത്തിക്കൊന്നു; മരിച്ചത് ജനതാ ജംഗ്ഷനിലെ സിബിൻ ഹോട്ടലുടമസ്ഥൻ ജോൺസൺ; പ്രതിക്കായി വ്യാപക തെരച്ചിൽ

May 17, 2017 | 09:17 pm

കൊച്ചി: ഭക്ഷണംകഴിച്ചതുമായി ബന്ധപ്പെട്ട തർക്കം ഹോട്ടലുടമയുടെ കൊലപാതകത്തിൽ കലാശിച്ചു. കൊച്ചി വൈറ്റില ജനത ജംഗ്ഷനിലാണു വൈകിട്ട് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ജനത ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സിബിൻ ഒന്ന ഹോട...

കുൽഭൂഷൺ ജാദവിനുവേണ്ടി ഒന്നും ചെയ്യാൻ കഴിയാത്തതിൽ ക്ഷമ ചോദിച്ച് മല്ലു സൈബർ സോൾജിയേഴ്‌സ്; ആദരവോടെ ആ കാലുകളിൽ ഒരുപിടി പൂക്കൾ അർപ്പിക്കുക മാത്രം ചെയ്യുന്നു; രാജ്യസുരക്ഷയ്ക്കായി അവസാനശ്വാസം വരെ പോരാടുമെന്നും ഹാക്കർമാർ; ജാദവിന്റെ വധശിക്ഷയിൽ രാജ്യാന്തര കോടതിയുടെ വിധി വ്യാഴാഴ്ച

May 17, 2017 | 09:02 pm

കൊച്ചി: കുൽഭൂഷൺ യാദവ്... പ്രിയ സോദരാ ഞങ്ങളോട് ക്ഷമിക്കുക.. ആദരവുണ്ട് അങ്ങേയറ്റം.. ഒരുപിടി അശ്രുപൂക്കൾ ആ കാലിൽ അർപ്പിക്കുയല്ലാതെ മറ്റൊന്നും ഞങ്ങൾക്ക് നിങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയാത്തതിൽ സങ്കടം ഉണ്ട്....

ഹൃദയശസ്ത്രക്രിയയെ അതിജീവിച്ച ഏറ്റവും ചെറിയ കുഞ്ഞെന്ന ബഹുമതി ഇനി രാജസ്ഥാനിലെ അദ്ഭുതശിശുവിന്; 480 ഗ്രാം ഭാരവും കൈപ്പത്തിയുടെ വലിപ്പവുമുള്ള കുഞ്ഞിന്റെ ജീവൻ നിലർത്തിയത് ഉദയ്പുരിലെ ഗീതാഞ്ജലി ആശുപത്രി

May 17, 2017 | 08:37 pm

ജയ്പുർ: രണ്ടാഴ്ച മുമ്പ് രാജസ്ഥാനിലെ ഉദയ്പുരിൽ ജനിച്ച കുഞ്ഞിന്റെ ഭാരം വെറും 470 ഗ്രാം. ഒരു കൈപ്പത്തിയുടെപോലും വലിപ്പമില്ലാത്ത ഈ ആൺകുഞ്ഞിന് ഹൃദയശസ്ത്രക്രിയ നടത്തി വിജയം കൈവരിച്ചിരിക്കുകയാണ് ഉദയ്പുർ ഏകലി...

ഞാൻ കയ്യിലെടുക്കുമ്പോൾ അവളുടെ മൃതദേഹത്തിൽ 200 പുഴുക്കളുണ്ടായിരുന്നു; ലോകത്ത് ഒരു പിതാവിനും നേരിടേണ്ടി വന്നിട്ടില്ലാത്ത ദുരനുഭവം വിവരിച്ച് ഹരിയാനയിലെ പിതാവ്; വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയോട് യുവാവ് പ്രതികാരം ചെയ്തത് അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി മൃതദേഹം പട്ടികൾക്കു വലിച്ചെറിഞ്ഞ്

May 17, 2017 | 08:19 pm

ചണ്ഡിഗഡ്: ലോകത്ത് ഒരു പിതാവിനും നേരിടേണ്ടിവരാത്ത അനുഭവമാണ് ഹരിയാനയിലെ മഹേന്ദർ സിംഗിന് ഉണ്ടായത്. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട്, തെരുവുപട്ടികൾക്ക് തിന്നാൽ വലിച്ചെറിഞ്ഞ, പുഴുക്കൾ അരിക്കുന്ന സ്വന്തം...

ബാലകൃഷ്ണ പിള്ളയെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനാക്കാൻ മന്ത്രിസഭാ തീരുമാനം; നിയമനം കാബിനറ്റ് പദവിയോടെ; ബാർ കോഴക്കേസിൽ നിയമോപദേശം തേടിയതിനു ചെലവായ ഏഴു ലക്ഷവും അനുവദിച്ചു

May 17, 2017 | 07:41 pm

തിരുവനന്തപുരം: കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണ പിള്ളയെ മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനാക്കാൻ തീരുമാനം. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ക്യാബിനറ്റ് പദവിയോടെ...

പരീക്ഷയിൽ തോറ്റ മകളെ വഴക്കു പറഞ്ഞ അച്ഛനെ നേരിട്ടത് സദാചാര ഗുണ്ടകൾ; വഴക്കുകേട്ട് വീടുവിട്ടിറങ്ങിയ മകളെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെ അച്ഛനെ നാട്ടുകാർ കൈകാര്യം ചെയ്തു; രക്ഷിച്ചത് നെയ്യാറ്റിൻകര പൊലീസ് എത്തി

May 17, 2017 | 07:31 pm

തിരുവനന്തപുരം: പരീക്ഷയിൽ തോൽക്കുകയോ മാർക്ക് കുറയുകയോ ചെയ്താൽ കുട്ടികൾ നാടു വിടുന്നതും ചിലപ്പോൾ മരണത്തിന് വരെ കീഴടങ്ങുന്ന സംഭവങ്ങളും നമ്മൾ നിരവധി തവണ കേട്ടിട്ടുണ്ട്. കുട്ടിയുടെ ആത്മഹത്യക്ക് പോലും മാതാപ...

കാട്ടുകൊമ്പന്മാരെ നാട്ടിലേക്ക് ആകർഷിക്കുന്നത് പഴുത്ത ചക്കയോ? പഴുക്കും മുമ്പ് ചക്ക പറിച്ചു വിറ്റോളണമെന്നു നാട്ടുകാർക്കു നിർദ്ദേശം നല്കി വനംവകുപ്പ്; പട്ടാപ്പകൽ പുരയിടത്തിലെത്തി മുൻകാലുകൾ ഉയർത്തി പ്ലാവിൽവച്ച് ചക്ക പറിച്ചെടുക്കുന്ന ചില്ലികൊമ്പന്റെ വീഡിയോയും വൈറൽ

May 17, 2017 | 06:29 pm

കോതമംഗലം: പ്ലാവിലെ ചക്ക പറിച്ചെടുത്ത് വിൽക്കുകയോ ഉപയോഗിക്കുകയോ ചെയുക, പൈനാപ്പിളോ പപ്പായയോ അടുത്തെങ്ങാനുമുണ്ടെങ്കിൽ അതും ഒഴിവാക്കുക. കാട്ടാന ശല്യം ഒഴിവാക്കാൻ വനമേഖലയോടുത്ത് താമസിക്കുന്നവർക്ക് വനം വകുപ്...

മോദിയുടെയും അമിത്ഷായുടെയും പടയോട്ടത്തിന് തടയിട്ട് മമതാ ബാനാർജി; ബംഗാളിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് തൃണമൂൽ കോൺഗ്രസ്; ഹിൽ മേഖലയിലെ ഏഴു മുനിസിപ്പാലിറ്റികളിൽ നാലും മമതയുടെ പാർട്ടിക്ക്; ബംഗാൾ പിടിക്കാനിറങ്ങിയ ബിജെപിക്കു കിട്ടിയത് വെറും മൂന്നു സീറ്റ്; ഇടതും കോൺഗ്രസും പൊട്ടിപ്പൊളിഞ്ഞു

May 17, 2017 | 06:11 pm

കൊൽക്കത്ത: മോദി പ്രഭാവമായിരുന്നു അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിലെ പ്രധാന ചർച്ചാവിഷയം. എവിടെ മത്സരിച്ചാലും ബിജെപി ജയിക്കുന്നു. വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടാണ് തുടർച്ചയായ ജയങ്ങൾക്കു പിന്നിലെന്നുവരെ...

സന്തോഷ് പണ്ഡിറ്റിന്റെ നായികയായി മിനി റിച്ചാർഡ്; മമ്മൂട്ടി ചിത്രം പൂർത്തിയാക്കിയശേഷം പണ്ഡിന്റെ അടുത്ത ചിത്രം ലേഡി പണ്ഡിറ്റുമായെന്ന് റിപ്പോർട്ടുകൾ; ബെംഗളൂരുവിലും ന്യൂയോർക്കിലും ചിത്രീകരിക്കുന്ന സിനിമയുടെ ചെലവ് മുഴുവൻ വഹിക്കുക മിനി

May 17, 2017 | 05:19 pm

കൊച്ചി: സാക്ഷാൽ സന്തോഷ് പണ്ഡിറ്റും ലേഡി പണ്ഡിറ്റ് എന്ന് അറിയപ്പെടുന്ന മിനി റിച്ചാർഡും ഒന്നിക്കുന്നതായി റിപ്പോർട്ട്. ഒറ്റ ആൽബം കൊണ്ടു മലയാളികളെ മുഴുവൻ ഞെട്ടിച്ചയാളാണു മിനി റിച്ചാർഡ്. സന്തോഷ് പണ്ഡിറ്റ് ...

ഭീകരരെ പിടിക്കാനിറങ്ങിയ സൈന്യത്തിനു നേരെ കല്ലേറ്; നാട്ടുകാർ പ്രതിരോധം ശക്തമാക്കിയതോടെ ഓപ്പറേഷൻ താൽക്കാലികമായി നിർത്തി വച്ച് സൈന്യം; സംഭവം യുവസൈനികനെ ഭീകരർ കൊലപ്പെടുത്തിയ ഷോപ്പിയാനിൽ

May 17, 2017 | 04:47 pm

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യം ഭീകരർക്കുവേണ്ടി നടത്തിവന്ന തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചു. ഭീകരവേട്ടയ്ക്കിറങ്ങിയ സുരക്ഷാ സേനയ്ക്കുനേരെ പ്രദേശവാസികൾ കല്ലേറു നടത്തിയതിനെ തുടർന്നാണ് ദൗത്യം താൽക്...

MNM Recommends