1 usd = 71.29 inr 1 gbp = 86.69 inr 1 eur = 79.07 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.33 inr

Aug / 2019
19
Monday

ടിഡിപിയുടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; മോദി സർക്കാർ അവിശ്വാസത്തെ അതിജീവിച്ചത് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ; 126 പേർ അനുകൂലിച്ചപ്പോൾ എതിർത്തത് 325പേർ; ശിവസേന വിട്ടുനിന്നിട്ടും കരുത്ത് കാട്ടി എൻഡിഎ; അണ്ണാഡിഎംകെ നിലപാട് എൻഡിഎക്ക് അനുകൂലം; പ്രതീക്ഷിച്ച അക്കത്തിലെത്താൻ കഴിയാതെ പ്രതിപക്ഷവും

July 20, 2018 | 11:25 pm

ഡൽഹി: അവിശ്വാസ പ്രമേയം അതിജീവിച്ച് മോദി സർക്കാർ.126ന് എതിരെ 325 വോട്ടിനാണ് അവിശ്വാസം തള്ളിയത്. 15 വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് ലോക്‌സഭയിൽ ഒരു അവിശ്വാസ പ്രമേയം വോട്ടിനിടുന്നത്. 451 പേർ മൊത്തം വോട്ട്...

തന്നെ കസേരയിൽ നിന്ന് മാറ്റാൻ രാഹുൽ ഗാന്ധിക്ക് കഴിയില്ല; അതിന് ജനങ്ങൾക്കേ കഴിയൂ; എന്താണ് രാഹുലിന് പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കാൻ ഇത്ര ധൃതി? പ്രീണനം നടത്തിയല്ല, വികസനം നടത്തിയാണ് തന്റെ സർക്കാർ നിലനിൽക്കുന്നത്; കോൺഗ്രസ് അധ്യക്ഷന്റെ കെട്ടിപ്പിടുത്തത്തിനും പരിഹാസം; രാഹുലിന്റെ കണ്ണിറുക്കൽ ജനങ്ങൾ കാണുന്നുണ്ട്; പ്രതിപക്ഷത്ത് പ്രധാനമന്ത്രി കുപ്പായം തയ്‌പ്പിച്ച പലരുമുണ്ടെന്നും നരേന്ദ്ര മോദി; അവിശ്വാസ പ്രമേയത്തിന് മറുപടിയായി വികസന നേട്ടങ്ങൾ നിരത്തി മോദിയുടെ പ്രസംഗം

July 20, 2018 | 10:15 pm

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ പരിഹസിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മറുപടി നൽകുമ്പോഴാണ് രാഹുൽ ഗാന്ധിയെ മോദി പരിഹസിച്ചത്. പ്രതിപക്ഷത്തിന്റേത് വികസന വിരോധമാണെന്നും, അവിശ്...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ ഒക്ടോബർ 13ന്; പരീക്ഷ എഴുതുന്നവർ ഓഗസ്റ്റ് 11നകം കൺഫർമേഷൻ നൽകണം; അപേക്ഷ നൽകിയത് ഏഴ്‌ലക്ഷത്തോളം ഉദ്യോഗാർഥികൾ

July 20, 2018 | 10:14 pm

തിരുവനന്തപുരം: സെക്രട്ടേറിയറ്റ്/പിഎസ്‌സി തുടങ്ങിയവയിൽ അസിസ്റ്റന്റ് പരീക്ഷ ഒക്ടോബർ 13ന് നടത്താൻ പിഎസ്‌സി തീരുമാനിച്ചു. സമയം 1:30 മുതൽ 3:15 വരെ. അപേക്ഷകർക്ക് ജൂലൈ 23 മുതൽ ഓഗസ്റ്റ് 11 വരെ പരീക്ഷ എഴുതുമെന...

ക്ലാസിൽ വിവസ്ത്രയാക്കി നിർത്തി പീഡനം; അഞ്ച് വയസുകാരിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച അദ്ധ്യാപികമാർക്ക് തടവ് ശിക്ഷ; ശിക്ഷ വിധിച്ചത് പ്രത്യേക പോക്‌സോ കോടതി

July 20, 2018 | 10:06 pm

പാട്‌ന: അഞ്ചുവയസുകാരിയായ വിദ്യാർത്ഥിനിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ രണ്ട് അദ്ധ്യാപികമാർക്ക് തടവുശിക്ഷ.അദ്ധ്യാപികമാർ ചേർന്ന് അഞ്ചുവയസുകാരിയെ ക്ലാസിൽ വിവസ്ത്രയാക്കി നിർത്തുകയും പ്രകൃതി വിരുദ്ധ ...

നിരോധിത നോട്ടുകളുടെ വൻ ശേഖരം പിടികൂടി പൊലീസ്; കണ്ടെടുത്തത് മൂന്ന് കോടി രൂപയുടെ നോട്ടുകൾ; പിടികൂടിയ പ്രതികളിൽ ഒരാൾ ജനപ്രതിനിധി

July 20, 2018 | 09:53 pm

പൂണെ: 2016 നവംബർ 8ന് രാത്രി പ്രഖ്യാപിച്ച നോട്ട് നിരോധനം കഴിഞ്ഞ് രണ്ട് വർഷമാകുമ്പോൾ നിരോധിത നോട്ടുകളുെട വൻ ശേഖരം പിടികൂടി പൊലീസ്. മൂന്ന് കോടി രൂപയോളം മൂല്യമുള്ള നിരോധിക്കപ്പെട്ട കറൻസി നോട്ടുകളുടെ ശേഖരം...

അഭിയുടെ ആ ആഗ്രഹം സഭലമാകും; അഭിയെ കാണാൻ ലാലേട്ടൻ വരും; അടുത്ത മാസം തിരുവനന്തപുരത്ത് വരുമ്പോൾ കാണാമെന്ന് അറിയിച്ചതായി അഭിയുടെ അച്ഛൻ; ചിക്ത്‌സ ചെലവിനായി സഹായവുമായി എത്തുന്നത് നിരവധിപേർ

July 20, 2018 | 09:39 pm

കൊച്ചി: സോഷ്യൽ മീഡിയയിൽ വൃക്ക തകരാറിലായ ബാലന്റെ വീഡിയോക്ക് മോഹൻലാലിന്റെ പ്രതികരണം.അഭിജിത്തിനെ കാണാൻ മോഹൻലാൽ എത്തുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചതായി അഭിയുടെ അച്ഛൻ വിജയകുമാരൻ പിള്ള. മോഹൻലാലിനെ കാണണം ഒ...

11ാമത് രാജ്യാന്തര ഡോക്യുമെന്റി - ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് അനന്തപുരിയിൽ തിരിതെളിഞ്ഞു; മേളയിലെ പ്രഥമ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങി ആനന്ദ് പട്‌വർദ്ധൻ; 33 രാജ്യങ്ങളിൽ നിന്നുള്ള 68 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും

July 20, 2018 | 09:28 pm

തിരുവനന്തപുരം: പതിനൊന്നാമത് രാജ്യാന്തര ഡോക്യൂമെന്ററി ഹ്രസ്വചലച്ചിത്ര മേളയ്ക്ക് അനന്തപുരിയിൽ തിരിതെളിഞ്ഞു. വൈകുന്നേരം 6 ന് കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. ഡോക്യൂമെന്ററി...

കുഞ്ഞിന്റെ കാര്യം ഡോക്ടർമാർ വരെ കൈവിട്ടു; `എന്നെ ഉപേക്ഷിച്ച് മറ്റൊരാളുമായി നീ ജീവിക്കുന്നതിൽ എനിക്ക് പരാതിയില്ല`; മകന് അവസാനമായി അച്ഛനെ ഒന്ന് കാണണം എന്ന് പറയുന്നു; അച്ഛൻ ഉപേക്ഷിച്ച് പോയ കാൻസർ രോഗിയായ മകന്റെ അവസാന ആഗ്രഹം ഫേസ്‌ബുക്കിൽ കുറിച്ച് അമ്മ

July 20, 2018 | 09:14 pm

തിരുവനന്തപുരം: കാൻസർ ചികിത്സയിൽ കഴിയുന്ന മകന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റാനായി ഒരു അമ്മ കുറിച്ച് ഛെയ്‌സ്ബുക്ക് പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്.സ്വന്തം മകന് വേണ്ടി. തങ്ങളെ ഉപേക്ഷിച്ചു പോയ അച്...

കേരളത്തോട് കേന്ദ്ര സർക്കാർ കാട്ടുന്നത് നീതികേട്; ഭക്ഷ്യവിഹിതം കൂട്ടണമെന്ന ന്യായമായ ആവശ്യം പോലും; സംസ്ഥാനങ്ങൾക്ക് കേന്ദ്രസഹായമില്ലാതെ മുന്നോട്ട് പോകാനാകില്ല; പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

July 20, 2018 | 08:55 pm

തിരുവനന്തപുരം: കേരളത്തോട് അവഗണന കാണിച്ച പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോച്ച് ഫാക്ടറി വിഷയത്തിൽ അടക്കം കേന്ദ്രത്തിന് നിഷേധാത്മകമായ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തോട്...

കാർ എടുക്കാൻ പുറത്ത് വന്ന് നോക്കിയ കോൺഗ്രസ് നേതാവ് ഞെട്ടി; രാത്രി നാല് ടയറുകളോടെ പാർക്ക് ചെയ്ത വാഹനത്തിന് രാവിലെ ടയറുകളില്ല! കെപിസിസി സെക്രട്ടറി ഷാജഹാന്റെ കാറിന്റെ ടയർ ഊരിയവരെ ഇനിയും പിടികിട്ടിയില്ല

July 20, 2018 | 08:51 pm

ആലപ്പുഴ: വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കോൺഗ്രസ് നേതാവിന്റെ കാറിന്റെ ടയറുകൾ മോഷണം പോയി. കെ പി എ സി സെക്രട്ടറി ഷാജഹാന്റെ കാറിന്റെ ചക്രങ്ങളാണ് മോഷണം പോയത്. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. രാത്രയി...

ശ്രീരാമ രാമ രാമ... ശ്രീരാമ ചന്ദ്ര...! കുളിച്ച് കസവു മുണ്ടുടുത്ത് ഈറൻ മുടിയഴിച്ചിട്ട് നിലത്തിരുന്നു രാമായണം വായിച്ച് പ്രതിഭ ഹരി എംഎൽഎ; ഇടതു എംഎൽഎയുടെ ഭക്തിസാന്ദ്രമായ രാമായണം വായനയിൽ അലിഞ്ഞ് സൈബർ സഖാക്കളും; പാർട്ടിക്ക് വിശദീകരണം കൊടുക്കേണ്ടി വരുമോ എന്നു ചോദിച്ച് ചിലർ

July 20, 2018 | 08:34 pm

തിരുവനന്തപുരം: സിപിഎമ്മിന്റെ യുവ വനിത എംഎൽഎ പ്രതിഭ ഹരിയുടെ രാമായണ പാരായണം സോഷ്യൽ മീഡിയയിൽ വൈറൽ. അതീവ ഭക്തിസാന്ദ്രമായാണ് പ്രതിഭാഹരി രാമായണം വായിക്കുന്നത്. സിപിഎം രാമായണ മാസചരണം നടത്താൻ ശ്രമം നടത്തുന്നു...

ജെഎൻയുവിൽ കനയ്യകുമാർ പിഴ ഒടുക്കേണ്ടെന്ന് കോടതി; സർവ്വകലാശാലയുടെ നടപടി നിലനിൽക്കില്ലെന്നും നിരീക്ഷണം; പിഴ പിൻവലിക്കുന്നുവെന്ന് ജെഎൻയു

July 20, 2018 | 08:10 pm

ഡൽഹി: ജെഎൻയു ക്യാമ്പസിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണത്തെ തുടർന്ന് വിദ്യാർത്ഥി യൂണിയൻ നേതാവ് കനയ്യ കുമാർ പിഴയൊടുക്കണമെന്ന ജവഹർലാൽ നെഹ്റു സർവകലാശാലയുടെ ശിക്ഷാ നടപടി ഡൽഹി ഹൈക്കോടതി തടഞ്...

ബിജെപിയുടെ പ്രതിനിധികൾ സർവകക്ഷി സംഘത്തിൽ ഉണ്ടായിരുന്നു; കേന്ദ്ര മന്ത്രിയായ കണ്ണന്താനത്തെ സർവ്വക്ഷി സംഘത്തിൽ ഉൾപ്പെടുത്തുന്നതെങ്ങനെ? പ്രധാനമന്ത്രി കളിച്ചത് തരംതാണ കളി: മോദിയെ വിമർശിച്ച് രമേശ് ചെന്നിത്തല

July 20, 2018 | 08:09 pm

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘത്തെ അവഗണിച്ച പ്രധാനമന്ത്ര നരേന്ദ്ര മോദിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവ്വകക്ഷി യോഗത്തിന് ശേഷം പ്രധാനമന്ത്രി കേന്ദ്ര മന്ത്രി കണ്ണന്താ...

മാവോയിസ്റ്റുകൾ മൂന്ന് പേരെ ബന്ദികളാക്കി; സംഭവം വയനാട് മേപ്പാടിയിലെ എമറാൾഡ് എസ്റ്റേറ്റിൽ; മാവോയിസ്റ്റ് സംഘത്തിൽ ഒരു സ്ത്രീ ഉൾപ്പടെ നാല് പേർ; ആയുധധാരികളിൽ നിന്നും ഒരു ഒരു തൊഴിലാളി രക്ഷപ്പെട്ടു

July 20, 2018 | 07:43 pm

വയനാട്: മാവോയിസ്റ്റുകൾ രണ്ട് പേരെ ബന്ധികളാക്കി. വയനാട് മേവൽപ്പാടിയിലാണ് മാവോയിസ്റ്റുകൾ എത്തിയത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെയാണ് ബന്ദികളാക്കിയിരിക്കുന്നത്. എമറാൾഡ് എന്ന എസ...

കക്കൂസ് വെള്ളത്തിൽ കഴുകിയ പാത്രത്തിൽ ഭക്ഷണം വിളമ്പിയ ആലപ്പുഴയിലെ ഹോട്ടൽ അടച്ചുപൂട്ടിച്ചു; നടപടി പങ്കജ് തിയേറ്ററിൽ സിനിമ കാണാനെത്തിയ യുവാക്കൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വൈറലായതോടെ; വെള്ളക്കെട്ടിൽ മുങ്ങിയ ഹോട്ടലുകളിൽ ഇത് പതിവു കാഴ്‌ച്ചയെന്നറിഞ്ഞ ഞെട്ടലിൽ നാട്ടുകാർ

July 20, 2018 | 07:37 pm

ആലപ്പുഴ: ആലപ്പുഴയിൽ കക്കൂസ് മാലിന്യമുൾപ്പെടെ ഒഴുകുന്ന മലിനജലത്തിൽ പാത്രം കഴുകി ആ പാത്രത്തിൽ ഭക്ഷണം വിളമ്പിയ ഹോട്ടലുടമയ്ക്കെതിരേ നടപടി. പങ്കജ് തിയേറ്ററിനു സമീപത്തുള്ള ശ്രീ ജയാസ് ഹോട്ടലാണ് നഗരസഭാ ആരോഗ്യ...

MNM Recommends