1 usd = 75.60 inr 1 gbp = 93.07 inr 1 eur = 83.86 inr 1 aed = 20.58 inr 1 sar = 20.12 inr 1 kwd = 245.19 inr

May / 2020
30
Saturday

ഗോവൻ സഞ്ചാരികൾക്ക് തിരിച്ചടി; ബീച്ചുകളിൽ പരസ്യ മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏർപ്പെടുത്താനൊരുങ്ങി ബിജെപി സർക്കാർ; രണ്ടായിരം രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം

January 24, 2019 | 10:59 pm

പനാജി: മദ്യപന്മാരുടെ പ്രധാന സഞ്ചാര കേന്ദ്രമായ ഗോവയിലെ ബീച്ചുകളിൽ പരസ്യമായുള്ള മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാനസർക്കാർ. രണ്ടായിരം രൂപ പിഴയോ മൂന്നുമാസം തടവോ വ്...

ഇത് സിനിമയെ വെല്ലും വിവാഹം; മുഹുർത്തത്തിന് മണിക്കൂറുകൾക്ക് മുൻപ് വരൻ മുങ്ങി; പകച്ച് നിന്ന വധുവിനും കുടുംബത്തിനും ജീവിതം തിരികെ നൽകി സഹോദരന്റെ ഉറ്റ സുഹൃത്ത്; ധീരത സിനിമയിൽ മാത്രമല്ല ജീവിതത്തിലും നടക്കുമെന്ന് സോഷ്യൽ മീഡിയ

January 24, 2019 | 10:57 pm

പന്തളം: പന്തളത്ത് കഴിഞ്ഞ ദിവസം നടന്നത് സിനിമയ വെല്ലും വിവാഹം. ദിലീപിന്റെ മീനത്തിൽ താലികെട്ടെന്ന ചിത്രത്തിന്റെ വിവാഹ സീനായിരുന്നു ഇന്നലെ പന്തളത്തെ ഒരു ക്ഷേത്രത്തിൽ അരങ്ങേറിയത്. സിനിമയിൽ സ്ത്രീധന വിഷയത്...

പുതിയ സിബിഐ ഡയറക്ടർ: തീരുമാനമെടുക്കാതെ ഉന്നതാധികാരസമിതിയോഗം പിരിഞ്ഞു; അടുത്താഴ്ച വീണ്ടും യോഗം ചേരും; പരിചയസമ്പന്നരായ പന്ത്രണ്ടോളം പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കിയെന്ന് സൂചന

January 24, 2019 | 10:53 pm

ന്യൂഡൽഹി: പുതിയ സിബിഐ ഡയറക്ടറെ നിശ്ചയിക്കാൻ ചേർന്ന ഉന്നതാധികാരസമിതിയോഗം തീരുമാനമാകാതെ പിരിഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, മുഖ്യപ്രതിപക്ഷ പാർട്ടിയുടെ നേതാവാ...

പിണറായി സ്ത്രീകളേക്കാൾ മോശമാണെന്ന വിവാദപരാമർശം: വാക്കുകൾ വളച്ചൊടിച്ചതെന്ന് കെ.സുധാകരൻ; ആക്ടിവിസ്റ്റുകളേക്കാൾ തരംതാണതാണ് മുഖ്യമന്ത്രി എന്നാണ് ഉദ്ദേശിച്ചത്; തന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നുവെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ്

January 24, 2019 | 10:31 pm

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ സ്ത്രീകളേക്കാൾ മോശമാണെന്ന് താൻ പരാമർശം നടത്തിയെന്ന നിലയിൽ മാധ്യമങ്ങളിൽ വന്ന വാർത്ത കെപിസിസി. വർക്കിങ് പ്രസിഡണ്ട് കെ.സുധാകരൻ നിഷേധിക്കുന്നു. കണ്ണൂരിൽ മാധ്യമ പ്രവർത്തക...

കൈതേരിയിൽ തിറ ആഘോഷത്തിനിടെ കത്തിക്കുത്ത്; കോമരം കെട്ടിയയാളടക്കം 2 പേർക്ക് കുത്തേറ്റു; ആക്രമണം കൈതേരി മാവുള്ളച്ചാലിൽ ഭഗവതി ക്ഷേത്രത്തിൽ

January 24, 2019 | 10:12 pm

കണ്ണൂർ: കൂത്തുപറമ്പ് കൈതേരിയിൽ തിറ ആഘോഷത്തിനിടെ ക്ഷേത്രത്തിലുണ്ടായ കത്തിക്കുത്തിൽ കോമരം കെട്ടിയയാളടക്കം 2 പേർക്ക് കുത്തേറ്റു. സംഘർഷം തടയാൻ ശ്രമിച്ചവരടക്കം മൊത്തം 6 പേർക്ക് പരിക്കുണ്ട്. ക്ഷേത്രത്തിലെ ക...

ശബരിമല യുവതിപ്രവേശം: സുപ്രീംകോടതി വിധി നടപ്പാക്കാൻ ഒരുവർഷത്തെ സാവകാശം വേണമെന്ന് നിരീക്ഷക സമിതി; അടിസ്ഥാന സൗകര്യങ്ങൾ അടക്കം ഒരുക്കേണ്ടതുണ്ടെന്ന് സമിതിയുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ; ശബരിമലയിൽ ഏറ്റവും നല്ല തീർത്ഥാടനകാലമായിരുന്നു ഇത്തവണത്തേതെന്ന് പിണറായി വിജയൻ; ഏറ്റവും നല്ല സൗകര്യമാണുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി

January 24, 2019 | 10:00 pm

കൊച്ചി: ശബരിമലയിൽ ഏതുപ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കാൻ ഒരുവർഷത്തെ സാവകാശം തേടി ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി. അടിസ്ഥാന സൗകര്യങ്ങൾ അടക്കമുള്ളവ ഒരുക്കേണ്...

രാഹുലിനും പാണ്ഡ്യയ്ക്കും താൽക്കാലിക ആശ്വാസം; സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഏർപ്പെടുത്തിയിരുന്ന താരങ്ങളുടെ വിലക്ക് നീക്കി; തീരുമാനം ബി.സി.സിഐയുടെ ഇടക്കാല ഭരണസമിതിയുടേത്; വിലക്ക് നീക്കിയത് വിഷയം സുപ്രീം കോടതി പരിഗണിക്കാനിരിക്കെ  

January 24, 2019 | 09:58 pm

മുംബൈ: രാഹുലിനും പാണ്ഡ്യയ്ക്കും താൽക്കാലിക ആശ്വാസം. 'കോഫി വിത് കരൺ' ചാറ്റ് ഷോയിലെ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ ബി.സി.സിഐ കെ.എൽ രാഹുലിനും ഹാർദിക് പാണ്ഡ്യക്കും ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി....

ജീവിതത്തിൽ രക്ഷപ്പെടാൻ ഒരവസരം എല്ലാർക്കും കിട്ടും, ബുദ്ധിയുള്ളവൻ അതിൽ പിടിച്ച് രക്ഷപ്പെടും! അവനെ നമ്മൾ ഭാഗ്യവാനെന്ന് വിളിക്കും; വിക്കുള്ള ബാലൻ വക്കീലായി ദിലീപ്; 'കോടതി സമക്ഷം ബാലൻ വക്കീലിന്റെ ട്രെയിലർ റിലീസ് ചെയ്തു; ബി ഉണ്ണികൃഷ്ണന്റെ ത്രില്ലർ ചിത്രം ഫെബ്രുവരിയിലെത്തും  

January 24, 2019 | 09:41 pm

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കോടതി സമക്ഷം ബാലൻ വക്കീലിന്റെ ട്രെയിലർ പുറത്ത്. തമാശയും ആക്ഷനും ത്രില്ലുമടങ്ങുന്ന ഒരു ഫാമിലി എന്റർടെയിനറായിരിക്കും ചിത്രമെന്ന പ്രതീക്ഷകളാണ് ട്രെയിലർ നൽ...

കോതമംഗലം മാർത്തോമ ചെറിയപള്ളി പ്രവേശന തർക്കം: ഓർത്തഡോക്‌സ് പക്ഷത്തിന് പൊലീസ് സംരക്ഷണം നൽകിയ ഉത്തരവ് ശരിവച്ച് ഹൈക്കോടതി; എതിർകക്ഷിക്ക് 50000 രൂപ യാക്കോബായ പക്ഷം നൽകാനും ഉത്തരവ്; പള്ളിയിൽ പ്രവേശിക്കാൻ ഏറ്റവും അടുത്ത ദിവസമെത്തുമെന്ന് തോമസ് പോൾ റമ്പാൻ

January 24, 2019 | 09:27 pm

കോതമംഗലം: മാർത്തോമ ചെറിയ പള്ളിയിൽ പ്രവേശിക്കുന്നതിന് ഓർത്തഡോക്സ് സഭാ വിഭാഗത്തിന് പൊലീസ് സംരക്ഷണം നൽകിയ കീഴ്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പള്ളി ഭരിക്കുന്ന യാക്കോബായ വിഭാഗം നൽകിയ ഹർജി ഹൈക്കോടതി തള്ളി. എതി...

മുൻ ഡിജിപി ജേക്കബ് അലക്‌സാണ്ടറിന്റെ അനധികൃത സ്വത്ത് സമ്പാദന കേസ്: സ്റ്റേ നീക്കി വിചാരണ ചെയ്യണമെന്ന ഹർജിയിൽ സിബിഐ കോടതി 30 ന് വിധി പറയും; ഉറവിടം വ്യക്തമാക്കാനാവാത്ത 62 ലക്ഷം രൂപയുടെ സ്വർണ്ണമടക്കമുള്ള സ്വത്തുക്കൾ അനധികൃതമായി സമ്പാദിച്ചുവെന്നാണ് സിബിഐ കേസ്

January 24, 2019 | 09:16 pm

തിരുവനന്തപുരം: മുൻ ഡിജിപി പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നിലവിലുള്ള സ്റ്റേ മാറ്റി പ്രതിയെ വിചാരണ ചെയ്യണമെന്ന സിബിഐയുടെ ആവശ്യത്തിൽ തിരുവനന്തപുരം സിബിഐ കോടതി 30 ന് വിധി പറയും. സംസ്ഥാന മുൻ ഡിജിപ...

ചേട്ടന്റെ പാത പിന്തുടർന്ന് അനിയനും അഭിനയരംഗത്തേക്ക്; 'നീ എൻ സഖി' പ്രണയ വീഡിയോ ആൽബത്തിൽ നടനായി ഉണ്ണി മുകുന്ദന്റെ അനുജൻ സിദ്ധാർഥ് രാജൻ; ആദ്യ പോസ്റ്റർ ഷെയർ ചെയ്ത് താരം

January 24, 2019 | 09:01 pm

 കൊച്ചി: ബെംഗളൂരുവിൽ താമസമാക്കിയ യുവ മലയാളികൾ ഒരുക്കിയ പ്രണയ വീഡിയോ ആൽബം നീ എൻ സഖി യൂട്യൂബിൽ ശ്രദ്ധേയമാവുന്നു. നടൻ ഉണ്ണിമുകുന്ദന്റെ അനിയൻ സിദ്ധാർത്ഥ് രാജനും കന്നഡയിലെ യുവതാരവുമായ സാനിയ അയ്യരും ആണ് നീ ...

ശബരിമല യുവതീപ്രവേശന വിഷയം ഇളക്കി മറിച്ച് പ്രചരണം നടത്തിയാലും കേരളത്തിൽ നിന്ന് ലോക്‌സഭയിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് സർവ്വേഫലം; ഭക്തരോഷം യുഡിഎഫിന് തുണയാകുമ്പോൾ എൽഡിഎഫ് തകർന്നടിയുമെന്നും പ്രവചനം; 16 സീറ്റുകൾ യുഡിഎഫ് നേടുമ്പോൾ ഇടതു മുന്നണിക്ക് ലഭിക്കുക നാല് സീറ്റ് മാത്രം; ബംഗാളിലും ഇടതുപക്ഷം തകർന്നടിയുമെന്നം സീ വോട്ടർ

January 24, 2019 | 08:59 pm

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന വേളയിൽ കേരളത്തിൽ പ്രധാന വിഷയമായി മാറിയിരിക്കുന്നത് ശബരിമലയിലെ യുവതീപ്രവേശനമാണ്. ഈ വിഷയത്തിൽ പിണറായി സർക്കാറിനെതിരെയാണ് ബിജെപിയും കോൺഗ്രസും നിലകൊണ്ടി...

ഇ-മെയിൽ ഐഡി ഹാക്കിങ് നടത്തി തട്ടിപ്പ്; ചാവക്കാട് സ്വദേശിയായ പ്രവാസിക്ക് നഷ്ടമായത് 21.80 ലക്ഷം രൂപ; ആസാം സ്വദേശി അറസ്റ്റിൽ; തട്ടിപ്പിന് പിന്നിൽ നൈജീരിയൻ സംഘമെന്ന് പൊലീസ്

January 24, 2019 | 08:43 pm

ഗുരുവായൂർ: ഇ-മെയിൽ ഐഡി ഹാക്കിങ് നടത്തി വൻ തട്ടിപ്പ്. ചാവക്കാട് സ്വദേശിയായ പ്രവാസിക്ക് നഷ്ടമായത് 21.80 ലക്ഷം രൂപ. തട്ടിപ്പിന് പിന്നിലെ കണ്ണിയായ ആസാം സ്വദേശി അറസ്റ്റിൽ. തട്ടിപ്പിന് പിന്നിൽ നൈജീരിയൻ സംഘമ...

ലോക്‌സഭയിൽ വരാനിരിക്കുന്നത് തൂക്കുമന്ത്രിസഭയെന്ന് പ്രവചിച്ച് എബിപി - സീ വോട്ടേഴ്‌സ് തെരഞ്ഞെടുപ്പു സർവ്വേഫലം; എൻഡിഎ 233 സീറ്റുകളിൽ വിജയിക്കുമ്പോൾ യുപിഎ 167 സീറ്റുകളിൽ വിജയിക്കും; 143 സീറ്റുകളിൽ മറ്റു കക്ഷികളും വിജയം നേടും; കക്ഷികളെ ഒപ്പം നിർത്തുന്ന മുന്നണി സർക്കാറുണ്ടാക്കും; ഉത്തർപ്രദേശിൽ മഹാസഖ്യത്തിന് മുന്നിൽ അടിപതറുമെങ്കിലും ഗുജറാത്തും ബിഹാറും എൻഡിഎ തൂത്തുവാരുമെന്ന് പ്രവചനം; രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും ചേരുമ്പോൾ തെരഞ്ഞെടുപ്പ് ചിത്രം മാറുമെന്നും സൂചന

January 24, 2019 | 08:23 pm

ന്യൂഡൽഹി: അടുത്ത ലോക്‌സഭ തൂക്കു മന്ത്രിസഭ ആയിരിക്കുമെന്ന് പ്രവചിച്ച് എബിപി - സീ വോട്ടേഴ്‌സ് തെരഞ്ഞെടുപ്പു സർവ്വേഫലം. ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎ 233 സീറ്റുകളിൽ വിജയിക്കുമ്പോൾ കോൺഗ്രസ് നേതൃത്വം ...

ജസ്റ്റിസ് ഫോർ ശ്രീശാന്ത്! ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററിൽ ആരാധകരുടെ ക്യാംപയിൻ; നീതി ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് മുന്നിൽ ആരാധകരുടെ പ്രതിഷേധം; കേരളത്തിന്റെ ശ്രീയ്ക്ക് വേണ്ടി തെരുവിലിറങ്ങിയത് 'ഇതര' സംസ്ഥാനക്കാർ; കോടതി വെറുതെ വിട്ടിട്ടും ഈ മലയാളിയോട് ബിസിസിഐ കാണിക്കുന്നത് ഇരട്ടത്താപ്പ്

January 24, 2019 | 08:22 pm

മുംബൈ: മലയാളി ക്രിക്കറ്റർ എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ നീക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ ആരാധകരുടെ ക്യാംപയിൻ. കേരളത്തിന്റെ സ്വന്തം താരത്തിന് നീതി കിട്ടണമെന്ന ആവശ്യവുമായി തെരുവിലിറങ...

MNM Recommends

Loading...