1 usd = 71.01 inr 1 gbp = 92.27 inr 1 eur = 78.80 inr 1 aed = 19.33 inr 1 sar = 18.93 inr 1 kwd = 234.08 inr

Jan / 2020
20
Monday

ഇനിയും ഒരുപാട് ജോലി ബാക്കി; താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് കമൽഹാസൻ; മക്കൾ നീതി മയ്യത്തിന്റെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പത്രികയും പുറത്തിറക്കി; 50 ലക്ഷം തൊഴിലും സ്ത്രീകൾക്ക് തുല്യവേതനവും മുഖ്യവാഗ്ദാനങ്ങൾ; മത്സരിക്കുന്നത് പണക്കൊതിയില്ലാത്തവരെന്നും കമൽ

March 24, 2019 | 11:07 pm

കോയമ്പത്തൂർ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ലെന്ന് മക്കൾ നീതി മയ്യം അദ്ധ്യക്ഷൻ കമൽഹാസൻ പ്രഖ്യാപിച്ചു. ടോർച്ച് ലൈറ്റ് ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ര...

ഡൽഹി ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ തീപിടുത്തം; ട്രോമ കെയറിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് അണയ്ക്കാനുള്ള ശ്രമങ്ങൾ പുരേഗമിക്കുന്നുവെന്ന് സൂചന; രോഗികളെ ഒഴിപ്പിക്കുകയാണെന്ന് അധികൃതർ

March 24, 2019 | 10:46 pm

ന്യൂഡൽഹി: ഡൽഹി എയിംസിൽ ( ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ട്രോമകെയർ വിഭാഗത്തിൽ അഗ്നിബാധ. ഇപ്പോഴും തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും രോഗികളെ ഒഴിപ്പിക്കുകയാണെന്നുമാണ് അധിക...

ക്രീസിൽ വന്നപാടെ റസൽ വെടിക്കെട്ട് തുടങ്ങിയപ്പോൾ വാർണർ കൊളുത്തി വിട്ടതെല്ലാം ചെറുപൂരമായി; 19 പന്തിൽ 49 റൺസുമായി ജമൈക്കൻ താരം അനായാസം സ്വന്തമാക്കിയതുകൊൽക്കത്തയുടെ ആറുവിക്കറ്റ് ജയം; ഐപിഎല്ലിൽ സൺറൈസേഴ്‌സിന് നിരാശയും

March 24, 2019 | 10:43 pm

കൊൽക്കത്ത: ഐപിഎല്ലിലേക്ക് ഉജ്ജ്വലമായി തിരിച്ചുവന്ന ഡേവിഡ് വാർണറെ നിഷ്പ്രഭമാക്കി ആൻേ്രഡ റസൽ നിറഞ്ഞാടിയപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് സൺറൈസേഴ്‌സ് ഹൈദരബാദിനെതിരെ ആറുവിക്കററിന്റെ നാടകീയ ജയം. അവസാന മൂന...

മലനാടും ഇടനാടും തീരദേശവുമെല്ലാം തിരഞ്ഞെടുപ്പ് ലഹരിയിൽ; കണ്ണൂരിലെ മത്സരക്കളത്തിൽ വീറോടും വാശിയോടും അങ്കം കുറിച്ച് കെ.സുധാകരനും പി.കെ.ശ്രീമതിയും സികെപിയും; മണ്ഡലം തിരിച്ചുപിടിക്കാൻ ചങ്കുറപ്പോടെ സുധാകരനും നിലനിർത്താൻ ശപഥം ചെയ്ത് ശ്രീമതിയും; ആരുപിടിക്കും കണ്ണൂർ? തുറന്നുപറഞ്ഞ് വോട്ടർമാർ

March 24, 2019 | 10:05 pm

കണ്ണൂർ: വിഷുവും തെരഞ്ഞെടുപ്പും ഒരുമിച്ച് വന്നതിന്റെ ചൂടിലാണ് കണ്ണൂർ. ഉത്തരകേരളത്തെ സംബന്ധിച്ച് വിഷുക്കാലം അതിർവരമ്പില്ലാത്ത ആഘോഷക്കാലമാണ്. മാർച്ച് അവസാനിക്കും മുമ്പ് തന്നെ പടക്ക കടകളിലെത്തി യുവാക്കൾ അ...

'ഞാൻ രാഷ്ട്രീയത്തിൽ ചേരാൻ ഉദ്ദേശിക്കുന്നില്ല' ; ഞാൻ ഗായികയാണ് രാഷ്ട്രീയത്തിൽ ചേർന്നാൽ അക്കാര്യം എല്ലാവരേയും അറിയിക്കും; പ്രിയങ്ക ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രം പഴയതാണെന്നും കോൺഗ്രസിൽ ചേർന്നുവെന്ന വാർത്ത ശരിയല്ലെന്നും ഗായിക സ്വപ്‌ന ചൗധരി; പാർട്ടിയിൽ സ്വപ്‌ന ചേർന്നെന്ന് ആരോപിച്ച് അംഗത്വ ഫോമും സമൂഹ മാധ്യമത്തിൽ

March 24, 2019 | 10:01 pm

ന്യൂഡൽഹി: ലോകസ്ഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലാണ് നടിയും ഗായികയുമായ സ്വപ്‌ന ചൗധരിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നിൽക്കുന്ന ചിത്രം സമൂഹ മാധ്യമത്തിൽ പ്രചരിച്ചത്. സ്വപ്ന കോൺഗ്രസിൽ...

'കാവൽക്കാരൻ കള്ളനാണ് എന്ന കോൺഗ്രസ് പ്രചാരണത്തിന് മറുപടിയായിട്ടാണ് ബിജെപി ഞാനും കാവൽക്കാരനാണ് എന്ന് പ്രചാരണം ആരംഭിച്ചത്'; താൻ പേരിനൊപ്പം ഒരിക്കലും ചൗക്കീദാർ എന്ന് ചേർത്തിട്ടില്ലെന്നും ബ്രാഹ്മണനായ തനിക്ക് ഒരിക്കലും ചൗക്കീദാറാവൻ സാധിക്കില്ലെന്നും ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി; ചൗക്കീദാർമാർ എന്താണ് ചെയ്യേണ്ടത് എന്ന് താൻ ഉത്തരവ് നൽകാമെന്നും സ്വാമി

March 24, 2019 | 09:35 pm

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലാണ് രാജ്യത്തിന്റെ കാവൽക്കാരൻ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വയം പ്രഖ്യാപനവും പിന്നീട് ബിജെപി നേതാക്കൾ ഇത് ഏറ്റു പിടിക്കുന്നതും. എന്നാൽ ...

ജനങ്ങൾക്ക് വേണ്ടവരെ നേതാക്കൾക്ക് വേണ്ടാത്ത ഏക പാർട്ടിയായിരിക്കും കേരളത്തിലെ ബിജെപി; ഓച്ഛാനിച്ചു നിന്നുമാത്രം ശീലിച്ച പ്രവർത്തകർ നേതാക്കളെ തിരുത്തിക്കുന്ന കാലത്ത് ബദൽ രാഷ്ട്രീയം തിരയുന്നവരാണ് ആശ്വസിക്കുന്നത്; തിരുവല്ലയിൽ എത്തിയ ബിജെപി സ്ഥാനാർത്ഥിക്ക് ജനക്കൂട്ടം നൽകിയ ഞെട്ടിക്കുന്ന സ്വീകരണം നേതാക്കളുടെ കണ്ണ് തുറപ്പിക്കട്ടെ; സോഷ്യൽ മീഡിയയെ അവഗണിച്ച് ഇനി ഏത് പാർട്ടിക്ക് മുമ്പോട്ട് പോകാനാവും?

March 24, 2019 | 08:54 pm

20 മണ്ഡലങ്ങളിലായി 60 പ്രധാനപ്പെട്ട മുന്നണി സ്ഥാനാർത്ഥികൾ അടക്കം 100ലേറെ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് നടക്കുന്നത്. പല സ്ഥാനാർത്ഥികളും അവരുടെ മണ്ഡലത്തിലേക്ക് വന്നിറങ്ങുമ്പോൾ അവർക്ക് പ...

'ജോലിക്ക് വേണ്ടി ഓട്ടം നിർത്തി..നീതിക്ക് വേണ്ടി ഓട്ടം തുടരുന്നു'; തുടർച്ചയായി സസ്‌പെൻഷൻ എന്ന വജ്രായുധം പിണറായി സർക്കാർ പ്രയോഗിച്ചതോടെ മനംമടുത്ത് സ്വയം വിരമിക്കലിന് അപേക്ഷ; ചാലക്കുടിയിൽ ട്വന്റി 20 ക്ക് വേണ്ടി ഗോദായിലിറങ്ങാൻ മാനസികമായി തയ്യാറെടുത്തുവെന്ന് ജേക്കബ് തോമസ്; പ്രചാരണം കൂടുതലും ഡിജിറ്റൽ മീഡിയ വഴി; മത്സരിക്കാൻ കഴിയുക സ്വയംവിരമിക്കലിന് സർക്കാർ സമ്മതം മൂളിയാൽ മാത്രം

March 24, 2019 | 08:29 pm

തിരുവനന്തപുരം: ഒന്നരക്കൊല്ലമായി ജോലിയില്ലാതെ വശംകെട്ടിരിക്കുകയാണ് മുൻഡിജിപി ജേക്കബ് തോമസ്. അഴിമതി വിരുദ്ധപോരാട്ടത്തിനിറങ്ങി മുഖം നോക്കാതെ നടപടി എടുത്തതിന് കിട്ടിയത് ദീർഘകാല സസ്‌പെൻഷൻ. ഇനി അത് മതിയാക്ക...

'കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കഴിഞ്ഞ കുറേ വർഷങ്ങളായി കണ്ണൂർ ലോബിയുടെ നേതൃത്വത്തിൽ കണ്ണൂരിസ്റ്റ് പ്രസ്ഥാനമാണ്'; ഈ മഹാ പ്രസ്ഥാനം ഇന്ന് കേരളത്തെ ക്രിമിനൽവത്കരിക്കുകയാണ്; കള്ളകേസുകളിൽ കുടുക്കി പൊതു ജീവിതം ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിച്ച കെ. സുരേന്ദ്രൻ എന്ന ചെറുപ്പക്കാരനെ ബഹുമാനിക്കുന്നുവെന്നും ഏത് മണ്ഡലത്തിലും യോഗ്യനാണെന്നും നേച്ചർ ഫോട്ടോഗ്രാഫർ സക്കറിയ പൊൻകുന്നം

March 24, 2019 | 07:49 pm

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ആരാകും വിജയക്കൊടി പാറിക്കുക എന്നതാണ് ഇപ്പോൾ ചൂടേറിയ ചർച്ച. ഈ അവസരത്തിലാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇപ്പോൾ കണ്ണൂരിസ്റ്റ് പ്രസ്ഥാനമാണെന്നും താൻ വർഷങ്ങളോളം...

വയനാട്ടിലേക്ക് രാഹുൽ വരുമെന്ന് ആദ്യം പറഞ്ഞത് ആര്...? വാർത്തയുടെ പിതൃത്വം ഏറ്റെടുക്കാൻ പത്രങ്ങൾ തമ്മിലടിക്കുന്നു;കേരള കൗമുദിയും ഫ്‌ളാഷും മംഗളവും ദീപികയും തമ്മിൽ സോഷ്യൽ മീഡിയയിൽ പോര്;മീഡിയ ഗ്രൂപ്പുകളിൽ കേരള കൗമുദിയുടെ പക്ഷം പിടിച്ച് കെ.സി.ജോസഫ് എംഎ‍ൽഎ; രാഹുൽ വാർത്തയെച്ചൊല്ലി മാധ്യമപ്രവർത്തകരും ചേരിതിരിഞ്ഞു; കേരളത്തിൽ ഒരു വാർത്തയെച്ചൊല്ലി പതിവില്ലാത്ത പോര് മുറുകുന്നു

March 24, 2019 | 07:01 pm

തിരുവനന്തപുരം: കോൺഗ്രസ് അഖിലേന്ത്യാ അദ്ധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയത് കേരളത്തിന് സസ്‌പെൻസ് ത്രില്ലറായി. പക്ഷേ ഇതിനേക്കാൾ ശ്രദ്ധേയമായത് രാഹുൽ വയനാട്ടിൽ മത്സരിച്ചേക്കും എന്ന വാർത്ത പ്...

ദക്ഷിണേന്ത്യയിൽ നോക്കിവച്ച മറ്റുസീറ്റുകളിലെല്ലാം സ്ഥാനാർത്ഥികളായി; രാഹുൽ വയനാട്ടിൽ തന്നെ മത്സരിക്കുമെന്ന് സൂചന; വയനാടും വടകരയും ഒഴിച്ചിട്ട് ഒമ്പതാം പട്ടിക കോൺഗ്രസ് പുറത്തുവിട്ടു; അമേഠിക്ക് പുറമേ പാർട്ടി അദ്ധ്യക്ഷനായി മാറ്റി വച്ചിരുന്ന ശിവഗംഗയിൽ മാറ്റുരയ്ക്കുക കാർത്തി ചിദംബരം; നരേന്ദ്ര മോദി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബാംഗ്ലൂർ സൗത്തിൽ ബി.കെ.ഹരിപ്രസാദ്; പ്രകടനപത്രിക തയ്യാറാക്കാൻ നാളെ ചേരുന്ന പ്രവർത്തകസമിതിയിൽ വയനാടും ചർച്ചയാവും; ആകാംക്ഷയോടെ പാർട്ടി പ്രവർത്തകർ

March 24, 2019 | 06:54 pm

തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിച്ചേക്കുമെന്ന സൂചന നൽകി കോൺഗ്രസിന്റെ ഒമ്പതാം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. വയനാട് ഈ പട്ടികയിൽ ഇല്ലെങ്കിലും, രാഹുൽ ദക്ഷിണേന്ത്യയിൽ മത്സരിക്കുമെന്ന് ...

പാക്കിസ്ഥാനിൽ പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മതം മാറ്റിയ സംഭവത്തിൽ ഇടപെട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം; പാക്ക് ഹൈക്കമ്മീഷണറോട് റിപ്പോർട്ട് തേടി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്; സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി ഹിന്ദുമത വിശ്വാസികൾ

March 24, 2019 | 06:27 pm

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പാക്കിസ്ഥാനിൽ തട്ടിക്കൊണ്ട് പോയി മതം മാറ്റിയ സംഭവത്തിൽ ഇന്ത്യയുടെ ഇടപെടൽ. പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറോട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇതു സംബ...

കൊടും ചൂടിൽ വെന്തുരുകി കേരളം; രണ്ടു പേർ മരിച്ചതിന് പിന്നിൽ സൂര്യാഘാതമെന്നുസംശയം; മുൻവർഷമുണ്ടായ ഇക്വിനോക്‌സ് പ്രതിഭാസം ആവർത്തിക്കുമോ എന്ന ആശങ്കയിൽ സംസ്ഥാനം; ചൊവ്വാഴ്‌ച്ച വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; താപനില നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ; ഒരു മാസത്തിനിടെ സൂര്യാഘാതമേറ്റത് 118 പേർക്കെന്ന് ആരോഗ്യ വകുപ്പ്

March 24, 2019 | 05:51 pm

തിരുവനന്തപുരം: താപനില അതിശക്തിയായി ഉയരുന്നതിന് പിന്നാലെ സംസ്ഥാനത്ത് രണ്ടു പേരുടെ മരണം സൂര്യാഘാതം മൂലമാണെന്ന റിപ്പോർട്ട് ഇപ്പോൾ ഏവരേയും ആശങ്കപ്പെടുത്തുകയാണ്. ഇതിനിടെ സംസ്ഥാനത്ത് ഇക്വിനോക്‌സ് പ്രതിഭാസത്...

MNM Recommends