1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
26
Sunday

മാധ്യമ പ്രവർത്തകരുടെ മുങ്ങി മരണത്തെയും ക്രൂരമായി അവഹേളിച്ച് സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ; മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോടുള്ള സമീപനം മാറ്റാത്തതാണ് പ്രശ്‌നമെന്ന് പറഞ്ഞ് പരിഹസിച്ച കിരൺ തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധവുമായി മാധ്യമ പ്രവർത്തകർ; സർക്കാർ വിരുദ്ധ വാർത്തയുണ്ടാക്കാൻ പോയി വെള്ളത്തിൽ വീണ് മരിച്ചെന്ന് അധിക്ഷേപിച്ച് മറ്റ് പോരാളികളും

July 24, 2018 | 11:44 pm

തിരുവനന്തപുരം: അവിചാരിതമായി രണ്ട് സഹപ്രവർത്തകർ വെള്ളത്തിൽ മുങ്ങി മരിച്ചതിന്റെ ഞെട്ടലിലാണ് മലയാളം മാധ്യമ ലോകം. മാതൃഭൂമി ന്യൂസ് ചാനലിന്റെ പ്രാദേശിക ലേഖകൻ സജി, ഡ്രൈവർ ബിപിൻ എന്നിവരാണ് മരണപ്പെട്ടത്. എന്നാ...

നിപ പടർന്ന പേരാമ്പ്രയിൽ കരിമ്പനി സ്ഥിരീകരിച്ചു; രക്തത്തിലൂടെ പകർന്നതാകാമെന്ന നിഗമനത്തിൽ ആരോഗ്യ വകുപ്പ്. രോഗം പടർത്തുന്ന മണലീച്ചയെ കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്

July 24, 2018 | 11:28 pm

കോഴിക്കോട്: നിപ വൈറസ് ബാധയുണ്ടായത പേരാമ്പ്ര സൂപ്പിക്കടയിൽ കരിമ്പനി സ്ഥിരീകരിച്ചത് നാട്ടുകാരെ വീണ്ടും ഭീതിയിലാഴ്‌ത്തി. മധ്യവയസ്‌കനിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ കൊല്ലത്തെ മലയോര മേഖലകളിൽ ഈ പനി പടർന്...

കിടക്കയിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; ക്രൂര പീഡനം മാസങ്ങളായി തുടർന്നിട്ടും കുട്ടി പുറത്തുപറഞ്ഞില്ല; അദ്ധ്യാപകർ ചോദ്യം ചെയ്തപ്പോൾ അമ്മ അറിയാതെ ചെയ്തതാണെന്ന് കുട്ടിയുടെ മൊഴി; കൊല്ലത്ത് പിഞ്ചുകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച രണ്ടാനമ്മയും പിതാവും അറസ്റ്റിൽ

July 24, 2018 | 11:19 pm

കൊല്ലം: കൊല്ലത്ത് രണ്ടാം ക്ലാസുകാരിയെ ക്രൂരപീഡനത്തിന് വിധേയമാക്കിയ രണ്ടാനമ്മയും പിതാവും അറസ്റ്റിൽ. രണ്ടാനമ്മ ആര്യയും പിതാവ് അനീഷുമാണ് ചൊവ്വാഴ്ച വൈകിട്ടോടെ അറസ്റ്റിലായത്. ശിശു സംരക്ഷണ സമിതിയുടെ നിർദ്ദേ...

കോഴിക്കോട്ടെ ശിവരാമൻ വൈദ്യർക്ക് പേവിഷ മരുന്നിന് പേറ്റന്റ് കിട്ടിയത് 2015ൽ; ബാംഗ്ളൂരിലെ ന്യൂറോ വൈറോളജി അഡീ. പ്രൊഫസർ റിപ്പോർട്ടിൽ പറഞ്ഞത് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന്; ആന്റിവൈറൽ ശേഷി തിട്ടപ്പെടുത്താനും വൈറസിനെ നിഷ്‌ക്രിയമാക്കുന്ന രാസഘടകമേതെന്ന് കണ്ടെത്താനും കൂടുതൽ പഠനങ്ങൾ സർട്ടിഫിക്കറ്റിൽ പറയുമ്പോഴും പേവിഷത്തിന് പച്ചമരുന്ന് കണ്ടെത്തിയെന്ന് പ്രചരണം; കപടവാദം പൊളിച്ചടുക്കി ഡോ. ദീപു സദാശിവൻ

July 24, 2018 | 11:11 pm

തിരുവനന്തപുരം: പേവിഷത്തിന് ഫലപ്രദമായ പച്ചമരുന്ന് മലയാളി വൈദ്യൻ കണ്ടെത്തിയോ? ഇതിന് പേറ്റന്റും ലഭിച്ചോ? കുറച്ചുദിവസമായി കേരളത്തിൽ സോഷ്യൽ മീഡിയ ഉൾപ്പെടെ ചർച്ചചെയ്ത വിഷയമാണ്. ഇത്തരത്തിൽ പേവിഷബാധ ഇല്ലാതാക്...

പെരിയാറിൽ കുത്തൊഴുക്ക് ശക്തമായതോടെ കുടുങ്ങിയ ആദിവാസികൾക്ക് രക്ഷയായത് പൊലീസിന്റെ സമയോചിത ഇടപെടൽ; പുഴ കടക്കാനാവാതെ നൂറോളം പേർ കുടുങ്ങിയത് ഭവനനിർമ്മാണത്തെ പറ്റി വിശദീകരിക്കാൻ ടൈബൽ അധികൃതർ വിളിച്ച യോഗത്തിന് പിന്നാലെ; ഷെൽട്ടർ ഒരുക്കിയെങ്കിലും വെള്ളമിറങ്ങാതെ കുടിയിൽ എത്താനാകില്ലെന്ന ചങ്കിടിപ്പിൽ സ്ത്രീകളും കുട്ടികളും

July 24, 2018 | 10:25 pm

കോതമംഗലം: കനത്ത മഴയിൽ പെരിയാറിലെ ജലവിതാനം ക്രമാതീതമായി ഉയരുകയും കുത്തൊഴുക്ക് ശക്തിപ്പെടുകയും ചെയ്തതോടെ അക്കരെ ഇക്കരെ കടക്കാനാവാതെ തീരങ്ങളിൽ കുടുങ്ങി സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ആദിവാസി സമൂഹം. സം...

ഉത്തർപ്രദേശിൽ പതിനാറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കാട്ടിൽ ഉപേക്ഷിച്ചു; മൂവർസംഘം അക്രമിച്ച ശേഷം പകർത്തിയ ദൃശ്യങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്

July 24, 2018 | 10:17 pm

ഝാൻസി : ഉത്തർപ്രദേശിലെ ഝാൻസിയിൽ 16 വയസ്സുള്ള പെൺകുട്ടിയെ മൂന്ന് ചെറുപ്പക്കാർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. ചെറുപ്പക്കാർതന്നെ പകർത്തിയ വീഡിയോ ഇൻർനെറ്റിൽ പ്രചരിച്ചതോടെ അക്രമികളെ തിരഞ്ഞ് പൊലീസ് രംഗത്ത...

റോഡിൽ സ്‌കൂട്ടർ തടഞ്ഞു നിർത്തി കയറിപ്പിടിച്ചു; നാലംഗസംഘം ചേർന്ന് നടത്തിയ പീഡന ശ്രമത്തിൽ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തൃശ്ശൂരിൽ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടത്തിൽ ഇരപത്തിരണ്ടുകാരി ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിലേക്ക്

July 24, 2018 | 09:49 pm

തൃശൂർ: സ്‌കൂട്ടർ യാത്രക്കാരിയായ യുവതിക്കുനേരെ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം. തൃശ്ശൂർ കു്ന്നംകുളം ആനക്കലിലാണ് സ്‌കൂട്ടറിൽ വരികയായിരുന്ന യുവതിയെ മധ്യപസംഘം തടഞ്ഞു നിർത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്. ചെറുത്ത...

മകന്റെ ജീവൻ കവർന്നവർക്ക് തക്ക ശിക്ഷ കിട്ടിയതിന് കൈകൾ കൂപ്പി കോടതിയെ തൊഴുത് വണങ്ങി ഇറങ്ങി; തന്നെ ജീപ്പിടിച്ച് കൊല്ലാൻ പൊലീസുകാർ ശ്രമിച്ചപ്പോഴും കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കിയപ്പോഴും ഭയന്നില്ല; ഇത്രയും നാൾ എല്ലാം മനസ്സിൽ ഒതുക്കി വച്ചു; ഇനിയെന്ത് സംഭവിക്കുമെന്നും അറിയില്ല; വേദനകളെല്ലാം കരച്ചിലിൽ അലിയിച്ച് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ

July 24, 2018 | 09:34 pm

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ രാവിലെ പത്ത് മണിക്ക് തന്നെ ഉദയകുമാറിന്റെ മാതാവ് പ്രഭാവതിയമ്മ എത്തിയിരുന്നു. വെള്ള നേര്യതും ചുറ്റി മകന്റെ കൊലപാതകികൾക്ക് കോടതി ശിക്ഷ വിധിക്കുന്നതും കാത്ത് കോടതി വരാന്തയ...

ദൈവത്തിന് മാത്രമേ തോൽപ്പിക്കാൻ പറ്റുവെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ; അരഡസൻ ഗോളിന് തോൽപ്പിച്ചത് മെൽബൽ സിറ്റി എഫ്.സി; തോൽവികൾ ഏറ്റുവാങ്ങി വീണ്ടും ബ്ലാസ്‌റ്റേഴ്‌സ്!

July 24, 2018 | 09:29 pm

കൊച്ചി: ദൈവത്തിന് മാത്രമേ തങ്ങളെ തോൽപിക്കാനാവൂ എന്നാണ് മഞ്ഞപ്പട കലൂർ സ്റ്റേഡിയത്തിൽ ഉയർത്തിയ ബാനർ. എന്നാൽ, വിരുന്നുകാരായ മെൽബൺ സിറ്റി എഫ്.സിക്കർ ഇതു കണ്ടില്ല. മടക്കമില്ലാത്ത ആറു ഗോളുകളാണ് അവർ ബ്ലാസ്റ്...

അഞ്ഞൂറു രൂപ ഫീസ് വാങ്ങി അഞ്ചു ദിവസത്തെ നിർബന്ധിത ധ്യാനം; ആരോഗ്യപരമായ കാര്യങ്ങളാൽ പങ്കെടുക്കാൻ കഴിയാത്തവരും ഫീസ് നൽകണം; സ്വയം ഭരണാവകാശമുള്ള കോളേജായതിനാൽ സർവകലാശാലക്കോ വിദ്യാഭ്യാസ വകുപ്പിനോ ഇടപെടാൻ കഴിയില്ല; കലാലയ രാഷ്ട്രീയം നിരോധിച്ചതുകൊണ്ട് വിദ്യാർത്ഥി സംഘടനകൾക്കും പ്രവേശനമില്ല; സെന്റ് തെരേസാസ് കോളേജിലെ നിർബന്ധിത ധ്യാനത്തിനെതിരെ പ്രതിഷേധിക്കാൻ പോലും കഴിയുന്നില്ലെന്ന് ഒരു വിഭാഗം വിദ്യാർത്ഥികൾ

July 24, 2018 | 08:59 pm

കൊച്ചി: കലാലയ രാഷ്ട്രീയം നിരോധിച്ചതിന്റെ തിക്തഫലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രതികരിക്കാനുള്ള വിദ്യാർത്ഥികളുടെ അവസരം നഷ്ടമാവുന്നുവെന്നതാണ്.സെന്റ്തേരസാസിലെ വിദ്യാർത്ഥികളാണ് ഇപ്പോൾ സമാനമായ പരാതിയുമായ...

ആളിക്കത്തുന്ന ശരീരവുമായി ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു; തീപടർന്നത് ആശുപത്രിക്ക് എതിർവശത്ത് പണിനടന്ന കെട്ടിടത്തിൽ നിന്ന്; ആത്മഹത്യാ ശ്രമമെന്ന നിലയിൽ പരിഗണിച്ച് പൊലീസ്; 70 ശതമാനത്തിലേറെ പൊള്ളലേറ്റ യുവാവ് മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽവച്ച്; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത്

July 24, 2018 | 08:41 pm

പെരിന്തൽമണ്ണ: ദേഹത്ത് തീ പിടിച്ച നിലയിൽ ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു. തീയുമായി യുവാവ് ആശുപത്രിയിലേക്ക് ഓടിവരുന്നതും ഇത് കണ്ടവരെല്ലാം ഓടി മാറുന്നതും ഭയപ്പാടോടെ നിൽക്കുന്നതുമായ ദൃശ്യങ്ങളും...

'മോഹൻലാലിനെ ഒറ്റപ്പെടുത്താൻ സിനിമാ മേഖലയിൽ ചില കുസൃതികൾ നടക്കുന്നു; മോഹൻലാലിനെ വിളിക്കാൻ എന്റെ കയ്യിൽ നമ്പരില്ല; ഞാൻ വിളിച്ചാലും അദ്ദേഹം എന്തു കരുതും'!; ചിലച്ചിത്ര പുരസ്‌കാരത്തിലെ മോഹൻലാലുമായി ബന്ധപ്പെട്ട വിവാദത്തിൽ മറുപടിയുമായി നടൻ ഇന്ദ്രൻസ്

July 24, 2018 | 08:40 pm

തിരുവനന്തപുരം: മോഹൻലാലിനെ ഒറ്റപ്പെടുത്താൻ സിനിമാ മേഖലയിൽ ചില കുസൃതി നടക്കുന്നുവെന്ന് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച നടനുള്ള അവാർഡ് നേടിയ നടൻ ഇന്ദ്രൻസ്. എല്ലാവരും പിണക്കം മറന്ന് ഒരുമിച്ച് നിൽക്ക...

ചലച്ചിത്ര പുരസ്‌കാരദാനം: മുഖ്യാതിഥിയായി മോഹൻലാലിനെ ക്ഷണിക്കും; ലാൽ പങ്കെടുത്താൽ ചടങ്ങിന്റെ ശോഭ കുറയുമെന്ന വാദത്തിൽ യുക്തിയില്ല; നടനെ ബുധനാഴ്ച ക്ഷണിക്കുമെന്നും ചരിത്രമറിയാതെയാണ് ചിലർ വിവാദമുണ്ടാക്കുന്നതെന്നും മന്ത്രി എ.കെ.ബാലൻ

July 24, 2018 | 08:00 pm

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിൽ മുഖ്യാതിഥിയായി നടൻ മോഹൻലാലിനെ ക്ഷണിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ വ്യക്തമാക്കി. മോഹൻലാലിനെ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് ആരും നിവേദനം...

ചരക്കുലോറി സമരം: കേരളത്തെ സാരമായി ബാധിച്ചു; കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

July 24, 2018 | 07:47 pm

തിരുവനന്തപുരം: ചരക്കുലോറിക്കാർ ദേശവ്യാപ കമായി ആരംഭി ച്ച സമരം തീർക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു .അന്തർ സംസ്ഥാന ചരക്കുനീക്കം തടസ്സപ്പെട്ടത് ഉപഭോ...

മുണ്ടാറിലെ പ്രളയം: കെ.വി.കനാലിൽ വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് ചാനൽ സംഘത്തിലെ രണ്ടാമനായ ഡ്രൈവറുടെ മൃതദേഹം കണ്ടത്തി; ബിപിൻ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത് അപകടം നടന്നതിന് 300 മീറ്റർ അടുത്ത്; ദുരന്തത്തിന് കാരണം വള്ളത്തിന്റെ ചോർച്ചയും ശക്തമായ അടിയൊഴുക്കും; ഉറ്റവരുടെ വേർപാട് താങ്ങാനാവാതെ വീട്ടുകാരും നാട്ടുകാരും

July 24, 2018 | 07:47 pm

കൊച്ചി: വൈക്കം എഴുമാംതുരുത്ത് മുണ്ടാറിൽ വെള്ളപ്പൊക്കക്കെടുതി റിപ്പോർട്ട് ചെയ്തു മടങ്ങുന്നതിനിടയിൽ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട മാതൃഭൂമി ന്യൂസ് സംഘത്തിലെ രണ്ടാമത്തെ ആളുടേയും മൃതദേഹം കണ്ടെത്തി. മാതൃഭൂ...

MNM Recommends