1 usd = 71.75 inr 1 gbp = 87.77 inr 1 eur = 79.42 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 235.90 inr

Aug / 2019
23
Friday

ലോകകപ്പിൽ പാക്കിസ്ഥാനെ ബഹിഷ്‌കരിക്കൽ: ഭീകരതയെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങളെ ഒഴിവാക്കണമെന്ന ബിസിസിഐയുടെ അഭ്യർത്ഥന ഐസിസി കണ്ടില്ലെന്ന് നടിക്കും; പ്രശ്‌നം ചർച്ച ചെയ്യാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് അധികാരവും അവകാശവുമില്ല; ബുധനാഴ്ചത്തെ യോഗത്തിൽ ഐസിസി ആകെ പരിശോധിക്കുക ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ മാത്രം

February 25, 2019 | 11:03 pm

ദുബായ്: ലോകകപ്പിൽ പാക്കിസ്ഥാനെ ബഹിഷ്‌കരിക്കാനുള്ള ഇന്ത്യയുടെ നീക്കം ബുധനാഴ്ച ചേരുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ യോഗം ചർച്ച ചെയ്യാൻ സാധ്യതയില്ല. അതേസമയം, സുരക്ഷാകാര്യത്തിൽ ഇന്ത്യ പ്രകടിപ്പിച്ച ആശങ...

സീറ്റ് വേണമെന്ന ജോസഫിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ ജോസ് കെ മാണി; 'ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമേ മറ്റ് കാര്യങ്ങൾ ചർച്ച ചെയ്യാൻ സാധിക്കൂ'; യോഗത്തിൽ രണ്ട് സീറ്റുകൾ ആവശ്യപ്പെടുമെന്നും കേരളാ കോൺഗ്രസ് എം വൈസ് ചെയർമാൻ

February 25, 2019 | 10:53 pm

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ കേരള കോൺഗ്രസിൽ സീറ്റ് തർക്കവും മുറുകിയിരിക്കുകയാണ്. സീറ്റ് വേണമെന്നാണ് ഇപ്പോഴും പി.ജെ ജോസഫിന്റെ നിലപാട്. എന്നാൽ ഈ ആവശ്യത്തോട് കേരള കോൺഗ്രസ് എം വൈസ് ചെയർമ...

മോഷ്ടിക്കാൻ ബെസ്റ്റ് ടൈം രാത്രിയല്ല.. പകൽ; തലസ്ഥാനത്ത് മോഷണത്തിന് പുതിയ തിയറി അവതരിപ്പിച്ച മായാവി അരുണും കൂട്ടാളിയും കുടുങ്ങി; വലയിലായത് പത്തിലേറെ മോഷണങ്ങൾ തിരുവനന്തപുരത്ത് മാത്രം സമർത്ഥമായി നടപ്പാക്കിയ ചങ്ങാതിമാർ; നോട്ടമിടുന്നത് പകൽ ഒഴിഞ്ഞുനിൽക്കുന്ന ആളില്ലാ വീടുകളിലെ സ്വർണവും പണവും; മുമ്പ് കല്യാണ വീടുകൾ നോട്ടമിട്ടവർ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതോടെ റൂട്ടുമാറ്റിയെങ്കിലും പിടിയിലായി

February 25, 2019 | 10:52 pm

തിരുവനന്തപുരം: മുമ്പ് കല്യാണ വീടുകൾ കേന്ദ്രീകരിച്ച് മോഷണം. എന്നാൽ പിടിക്കപ്പെ്ട്ടു. ശിക്ഷയും കിട്ടി. ഇതോടെ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഒന്ന് റൂ്ട്ട് മാറ്റിപ്പിടിച്ചു. പകൽ മോഷണം. അതും ആളില്ലാ വീടുക...

'പിണറായി വിജയൻ ജന്മം കൊണ്ട് പിന്നോക്ക ജാതിക്കാരനാണെങ്കിലും കർമം കൊണ്ട് മാടമ്പിയാണ്; കോടിയേരി നമ്പ്യാരാണ്..അദ്ദേഹം ജന്മം കൊണ്ടും കർമ്മം കൊണ്ടും മാടമ്പിയാണ്' ; നിരവധി തീയന്മാരേയും മുസ്ലിംങ്ങളേയും കൊന്നു തള്ളിയ ആളാണ് പിണറായി വിജയനെന്നും രാജ് മോഹൻ ഉണ്ണിത്താൻ

February 25, 2019 | 10:20 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും ജാതി പറഞ്ഞ് കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താൻ. പിണറായി വിജയൻ പിന്നോക്ക ജാതിക്കാരനാണെങ്കിലും കർമ്മം കൊണ...

രണ്ടു കുട്ടികളിൽ കൂടുതലുള്ളവരെ സ്ഥാനാർത്ഥികളാക്കരുതെന്ന ഹർജി പരിഗണിക്കുന്നത് വിസ്സമ്മതിച്ച് സുപ്രീം കോടതി; പിന്നാലെ ഹർജി പിൻവലിച്ച് ബിജെപി നേതാവ്; രണ്ടു കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ മത്സരിക്കാനാവില്ലെന്ന് എങ്ങനെ പറയാൻ സാധിക്കുമെന്നും കോടതി

February 25, 2019 | 09:59 pm

ന്യൂഡൽഹി: രണ്ട് കുഞ്ഞുങ്ങളിൽ അധികമുള്ളവരെ സ്ഥാനാർത്ഥികളാക്കരുതെന്ന ഹർജി പരിഗണിക്കാൻ വിസ്സമ്മതിച്ച് സുപ്രീം കോടതി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് കുടുതൽ കുട്ടികളുള്ളവരെ സ്ഥാനാർത്ഥികളാ...

തിരഞ്ഞെടുപ്പ് കേസിൽ നിന്ന് കെ.സുരേന്ദ്രൻ പിന്മാറുന്നതോടെ മഞ്ചശ്വരത്തും രാഷ്ട്രീയചൂടുകൂടുന്നു; ഉപതിരഞ്ഞെടുപ്പ് ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്നേക്കും; ലീഗും സിപിഎമ്മും കേസ് അട്ടിമറിച്ചെന്ന് സുരേന്ദ്രൻ; തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ബിജെപി തോറ്റ് പിന്മാറിയെന്ന് യുഡിഎഫ്; ഇനി മഞ്ചേശ്വരത്ത് മൽസരിക്കാനില്ലെന്ന് സുരേന്ദ്രൻ അറിയിച്ചതോടെ ബിജെപി തേടുന്നത് കരുത്തനായ പ്രാദേശിക നേതാവിനെ; എൻഎസ്എസ് ആസ്ഥാനത്തെത്തി പിന്തുണ തേടി സുരേന്ദ്രനും ശ്രീധരൻ പിള്ളയും

February 25, 2019 | 09:54 pm

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ നിന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പിന്മാറിയതോടെ അത്യുത്തരകേരളത്തിലെ ഈ ബഹുഭാഷാ മണ്ഡലം ഇനി തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരം നി...

ഒരു രക്തഹാരം അങ്ങോട്ടും.. ഒരു രക്തഹാരം ഇങ്ങോട്ടും.. ഒരു കട്ടൻ ചായ... തീർന്നു..; ശ്രീനിവാസന്റെ 'സന്ദേശം' ജീവിത സന്ദേശമാക്കിയ സഖാവിന് 27 വർഷത്തിന് ശേഷം ക്രൈസ്തവ ആചാരപ്രകാരം വീണ്ടും മിന്നുകെട്ട്; പാർട്ടി ചടങ്ങിൽ പണ്ട് ജീവിതസഖിയാക്കിയ ജയശ്രീയെ ആചാരം പാലിച്ച് വിവാഹം ചെയത് മണിയാശാന്റെ അടുപ്പക്കാരനായ ജോസഫ്; ഗൗരവമായി കാണണമെന്ന് പാർട്ടിക്ക് കത്തയച്ച് അണികൾ

February 25, 2019 | 09:47 pm

തൊടുപുഴ: സിപിഎം ഉയർത്തുന്ന മുദ്രാവാക്യങ്ങൾ അറുപഴഞ്ചനാണെന്ന് ആരാണ് പറയുന്നത്!. മതങ്ങളേയും ആചാരങ്ങളേയും പാർട്ടി തള്ളിപ്പറയുന്നു എന്ന് ആരോപിക്കുന്നവരും ഇത് കാണണം. ഒരിക്കലും പാർട്ടി മതങ്ങളേയോ ജാതിയേയോ ആചാ...

പ്രീത ഷാജിക്ക് കിടപ്പാടം തിരിച്ചുപിടിക്കാൻ സഹായ ഹസ്തം; ക്രൗഡ് ഫണ്ടിങ്ങിലൂടെ ഇതുവരെ പിരിഞ്ഞ് കിട്ടിയത് 16 ലക്ഷം രൂപ; സ്വർണാഭരണങ്ങൾ പണയപ്പെടുത്തി പണം നൽകാൻ സന്നദ്ധരായി വീട്ടമ്മമാർ; 24 ദിവസത്തിനകം അടയ്‌ക്കേണ്ടത് 43.5 ലക്ഷം രൂപ

February 25, 2019 | 09:40 pm

കൊച്ചി : സുഹൃത്തിന് വർക്ക് ഷോപ്പ് നിർമ്മിക്കുന്നതിന് വേണ്ടി ബാങ്ക് ലോണിന് ജാമ്യം നിന്ന് കിടപ്പാടം നഷ്ടപ്പെട്ട കൊച്ചി സ്വദേശിനി പ്രീത ഷാജിക്ക് ഭൂമി തിരിച്ചു പിടിക്കാൻ നാട്ടുകാർ ഒറ്റക്കെട്ടാവുന്നു. പലിശ...

സൈബർ ലോകത്തെ വിദ്യാർത്ഥികൾക്ക് സുരക്ഷയുടെ കവചവുമായി കേരള സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ; വ്യക്തമാക്കിയിരിക്കുന്നത് അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പടെയുള്ളവർ പാലിക്കേണ്ട നിയമങ്ങൾ; വിദ്യാലയങ്ങളിലെ സൈബർ സുരക്ഷ ഇനി 'കൈറ്റി'ലൂടെ ഭദ്രം

February 25, 2019 | 09:20 pm

തിരുവനന്തപുരം: കേരളത്തിലെ സൈബർ ലോകത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാരിന്റെ പുത്തൻ ചുവടുവയ്‌പ്പ്. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്ക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ് ) കുട്ടികൾക്കായി കേരള സ്‌റ്റേറ്റ് സൈ...

ചാവേറാക്രമണത്തിന് തൊട്ടുമുമ്പ് സിആർപിഎഫ് വാഹനവ്യൂഹത്തിന് ഇരുവശത്തുകൂടെയും ഓടിച്ചുകയറാൻ ആദിൽ ശ്രമിച്ചു; ചുവപ്പുനിറത്തിലുള്ള വാഹനമാണ് ചാവേർ ഓടിച്ചതെന്ന് സിസി ടിവി ദൃശ്യങ്ങളിൽ; ചുവപ്പുമാരുതി ഈക്കോയുടെ ഉടമയെ തിരിച്ചറിഞ്ഞ് എൻഐഎ; ഏഴുപേരുടെ കൈമറിഞ്ഞെത്തിയ ഈക്കോയുടെ ഉടമ ജയ്‌ഷെ മുഹമ്മദ് കേഡറിൽ പെട്ട സജ്ജാദ് ഭട്ട്; ആയുധങ്ങളുമേന്തി ഭീകരൻ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ: പുൽവാമ ഭീകരാക്രമണത്തിൽ നിർണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം

February 25, 2019 | 09:13 pm

ശ്രീനഗർ: പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ ചാവേറാക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തിൽ വഴിത്തിരിവ്. സ്‌ഫോടനത്തിന് ജെയ്‌ഷെ മുഹമ്മദ് കേഡർ ഉപയോഗിച്ച വാഹനം എൻഐഎ തിരിച്ചറിഞ്ഞു. ആക...

ഇന്ത്യ മഹാരാജ്യത്തിന് എന്ത്കൊണ്ടാണ് ഇത്ര നാളായും കാശ്മീരിലെ ഭീകരരെ ഒതുക്കാൻ കഴിയാത്തത് ? പാക്കിസ്ഥാനുമായി യുദ്ധമെന്ന് പറയുമ്പോഴും എന്ത്കൊണ്ടാണ് നമ്മുടെ മണ്ണിലെ ഭീകരരെ പോലും ഒതുക്കാനാവാത്തത് ? ആർട്ടിക്കിൾ 35എയും 370ഉം റദ്ദ് ചെയ്യാനുള്ള മോദിയുടെ നീക്കം വിജയിക്കുമോ ?

February 25, 2019 | 08:48 pm

ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ ജമ്മു കശ്മീർ ഒരു നാട്ടു രാജ്യമായിരുന്നു. തിരുവിതാംകൂർ അടക്കം പത്തോളം നാട്ടുരാജ്യങ്ങൾ അഞ്ഞൂറ് നാട്ടുരാജ്യങ്ങളിൽ വേറിട്ട് നിന്നിരുന്നു. ഇവരിൽ പലരും സ്വതന്ത്രമായ രാജ്...

കാലംമാറി... കേരളത്തിലൂടെ പ്രളയകാലത്ത് വെള്ളം കുറേ ഒഴുകിപ്പോയി..; നാട്ടുകാർ എല്ലാം മറന്നുവെന്ന് കരുതിയ പിണറായിക്ക് തെറ്റി; നൗഷാദ് എന്ന് മുസ്‌ളീം യുവാവിന്റെ ജീവത്യാഗത്തെ അധിക്ഷേപിച്ച വെള്ളാപ്പള്ളിയെ 'കേരളത്തിലെ തൊഗാഡിയ' എന്ന് വിളിച്ചത് മറന്ന് കണിച്ചുകുളങ്ങരയിൽ വീട്ടിലെത്തി ഈഴവ സംഘടനാ നേതാവിന്റെ ' അനുഗ്രഹം' തേടിയ മുഖ്യമന്ത്രിയെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ; ശബരിമലയിൽ സ്ത്രീകളെ കയറ്റിയത് വിമർശിച്ച വെള്ളാപ്പള്ളിയുടേയും പത്‌നി പ്രീതി നടേശന്റേയും ആതിഥ്യം സ്വീകരിച്ച് പിണറായിയും മന്ത്രിമാരും

February 25, 2019 | 08:31 pm

തിരുവനന്തപുരം: 'ഒരു മുസ്‌ളീമായി മരിക്കാൻ കൊതിക്കുന്നു' എന്ന് പറഞ്ഞ വെള്ളാപ്പാള്ളി നടേശന്റെ പ്രസ്താവന ഓർമ്മയുണ്ടോ? സ്വന്തം ജീവൻപോലും പണയപ്പെടുത്തി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ കോഴിക്കോട് ഓടയ...

പെൺരാമായണങ്ങൾ

February 25, 2019 | 08:13 pm

മറ്റൊരു ‘കഥാസരിത്‌സാഗര’മാണ് രാമായണം. കമിൽ ബുൽക്കെ, ഏ. കെ. രാമാനുജൻ, പൗളാറിച്ച്മാൻ തുടങ്ങിയ നിരവധിയായ രാമായണപണ്ഡിതരുടെ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്ന അടിസ്ഥാനവസ്തുത, രാമായണത്തിന്റെ സാംസ്‌കാരികചരിത്രമെന്നത...

'ശുചിമുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികളുള്ള വീട്..മാർച്ച് ഒന്നിന് ശേഷം ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ'; കാസർകോട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ കുടുംബത്തിന് വീടൊരുക്കുമെന്നറിയിച്ച് ഹൈബി ഈഡൻ; 1000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള വീടിന്റെ രൂപരേഖ പൂർത്തിയായെന്നും എംഎൽഎയുടെ ഫേസ്‌ബുക്ക് കുറിപ്പ്

February 25, 2019 | 08:12 pm

കാസർകോട്: കാസർകോട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ കുടുംബത്തിന് വീടൊരുക്കുമെന്നറിയിച്ച് ഹൈബി ഈഡൻ എംഎൽഎ. ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1000 ചത...

MNM Recommends

Loading...