1 usd = 70.76 inr 1 gbp = 93.20 inr 1 eur = 78.49 inr 1 aed = 19.26 inr 1 sar = 18.87 inr 1 kwd = 233.05 inr

Dec / 2019
12
Thursday

പ്രളയത്തിൽ രക്ഷകരായതിന് സ്വീകരണം ഏറ്റുവാങ്ങി മടങ്ങവെ മത്സ്യ തൊഴിലാളിയെ വെട്ടി പരിക്കേൽപ്പിച്ചു; പരിക്കേറ്റത് കരുനാഗപ്പള്ളി സ്വദേശി ചിന്തു പ്രദീപിന്; അഞ്ച് ശസ്ത്രക്രിയകൾ വേണ്ടിവരുമെന്ന് ഡോക്ടർമാർ; ഗുരുതരാവസ്ഥ തുടരുന്നു

August 26, 2018 | 11:24 pm

കൊല്ലം: മഹാപ്രളയത്തിൽ അകപ്പെട്ട കേരളത്തെ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചവരാണ് മത്സ്യ തൊഴിലാളികൾ. പറഞ്ഞാൽ തീരാത്ത നന്ദി കേരള സമൂഹം അവരോട് തുറന്ന പറയുകയും തന്റെ സൈന്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക...

മദ്യപിച്ച് വീട്ടിലെത്തിയ മകൻ മുറ്റത്തിരുന്ന അമ്മയുടെ തലയറുത്തു; നാട്ടുകാർ പിടികൂടിയത് തലയുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ; നാടിനെ നടുക്കിയ ക്രൂരകൃത്യം ഝാർഖണ്ഡിൽ

August 26, 2018 | 11:16 pm

റാഞ്ചി: 65 വയസ്സുള്ള അമ്മയെ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം തലയുമായി രക്ഷപെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു. 35 വയസ്സുകാരനായ ചാമ്പയ് മരണ്ടിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. ശനിയാഴ്...

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് നരേന്ദ്ര ധബോൽക്കറുടെ കൊലയുമായി അടുത്ത ബന്ധം; ഗൗരി വധക്കേസിലെ പ്രതിക്ക് തോക്ക് കൈമാറിയത് ദബോൽക്കർ വധക്കേസിലെ പ്രതി; കസ്റ്റഡി കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ട് സിബിഐ

August 26, 2018 | 11:08 pm

ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെയും നരേന്ദ്ര ധാബോൽകറിന്റെയും കൊലപാതകങ്ങൾ തമ്മിൽ നിർണായക ബന്ധമെന്ന് സിബിഐ. പ്രധാന പ്രതിയായ സച്ചിൻ ആൻഡൂറിന്റെ കസ്റ്റഡി കാലാവധി നീട്ടി വാങ്ങുന്നതിനായി പുണെയിലെ ശ...

പ്രളയക്കെടുതിയിൽ നിന്ന് ഞങ്ങളെ രക്ഷിച്ച സൈന്യത്തെ ഒരിക്കലും മറക്കില്ലെന്ന് മുഖ്യമന്ത്രി; സേനയുടെ സേവനമില്ലായിരുന്നെങ്കിൽ കാര്യങ്ങൾ കൂടുതൽ ഭീതിജനകമാവുമായിരുന്നു; സംസ്ഥാന സർക്കരിന്റേത് മികച്ച ഏകോപനമെന്ന് പ്രശംസിച്ച് സേനയും

August 26, 2018 | 11:02 pm

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്ന് കേരളത്തെ സംരക്ഷിച്ചതിൽ സേനയുടെ പങ്ക് കേരളം ഒരിക്കലും മറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രപവർത്തനത്തിൽ പങ്കാളികളായ വിവിധ സേനാംഗങ്ങളെ ആദരിക്കുന്ന ചട...

സെനറ്റർ ജോൺ മക്കെയ്‌ന്റെ സംസ്‌കാര ചടങ്ങിൽ ട്രംപ് പങ്കെടുക്കില്ല; പ്രസിഡന്റിനെ ക്ഷണിക്കാത്തത് ഇരു നേതാക്കളും തമ്മിലുള്ള ശത്രുതയെ തുടർന്നെന്ന് സൂചന; വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പങ്കെടുക്കും

August 26, 2018 | 10:47 pm

വാഷിങ്ടൺ: മുതിർന്ന യു.എസ് സെനറ്റ് അംഗവും മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ജോൺ മക്കെയ്‌ന്റെ ശവസംസ്‌കാര ചടങ്ങിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പങ്കെടുക്കില്ലെന്ന് സൂചന. ക്ഷണിക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ തീ...

22ാം വയസ്സിൽ ഒളിമ്പ്യനായി; 24ാം വയസ്സിൽ ഏഷ്യൻ ഗെയിംസിൽ വെള്ളിയും നേടി; സ്‌കൂൾ കാലം മുതൽ തികഞ്ഞ കായികപ്രേമി; 13ാം വയസ്സിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തോട പടവെട്ടിയുള്ള ബാല്യം; നിലമേലിന്റെ സ്വപ്നവുമായി മുഹമ്മദ് അനസ് കുതിക്കുമ്പോൾ അസ്തമിച്ച് പോയ അത്ലറ്റിക് സാമ്രാജ്യത്തിന്റെ കിരീടം തിരിച്ച് പിടിക്കാൻ വീണ്ടും കേരളം; ജക്കാർത്തയിൽ വെള്ളി നക്ഷത്രമായ അനസ് ഇനി മലയാളികളുടെ പുത്തൻ ഹീറോ

August 26, 2018 | 10:09 pm

ജക്കാർത്ത: ഇന്ന് നടന്ന ഏഷ്യൻ ഗെയിംസ് 400 മീറ്റർ വിഭാഗത്തിൽ മലയാളി താരം മുഹമ്മദ് അനസ് സ്വന്തമാക്കിയ വെള്ളിക്ക് സ്വർണത്തേക്കാൾ തിളക്കമുണ്ട് ഓരോ മലയാളികളുടെയും മനസ്സിൽ. 23കാരനായ മുഹമ്മദ് അനസിൽ വലിയ പ്രതീ...

അർണാബ് ഗോസ്വാമിയെ കേരളത്തിലേക്ക് ക്ഷണിച്ച് ധനമന്ത്രി തോമസ് ഐസക്; കേരളത്തിന്റെ ശക്തി കാണണമെങ്കിൽ എസി റൂമിൽ നിന്ന് പുറത്ത് വന്ന് കാണണം; രക്ഷാദൊത്യത്തിൽ കണ്ടത് മത്സ്യ തൊഴിലാളികളുടെ കരുത്ത്; കുട്ടനാട് മൂന്ന് ദിവസം കൊണ്ട് വൃത്തിയാക്കി കർഷകരുടെ അർപണബോധവും സാക്ഷ്യപ്പെടുത്തും; കേരളത്തിന്റെ കരുത്ത് അർണാബുമാരെ പഠിപ്പിക്കാമെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്

August 26, 2018 | 09:27 pm

ആലപ്പുഴ: മൂന്നു ദിവസം കൊണ്ട് കുട്ടനാട് വൃത്തിയാക്കി കേരളത്തിന്റെ കരുത്ത് എന്തെന്ന് അർണബുമാരെ പഠിപ്പിക്കാമെന്ന ആഹ്വാനവുമായി ധനമന്ത്രി തോമസ് ഐസക്. രക്ഷാദൗത്യത്തിൽ മത്സ്യത്തൊഴിലാളികളുടെ കരുത്തും അർപ്പണബോ...

മഹാപ്രളയത്തിൽ തൂക്ക് പാലം വെള്ളം കൊണ്ട് പോയി; 600 കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിൽ; യാത്രാ മാർഗമായി ആകെയുള്ളത് ഒരു ചെറുവള്ളം; അടിയന്തരമായി പാലം പണിയാൻ സൈന്യമെത്തുമെന്ന പ്രതീക്ഷയിൽ കാഞ്ഞിരവേലിക്കാർ

August 26, 2018 | 09:09 pm

കോതമംഗലം:തൂക്കുപാലം വെള്ളം കൊണ്ടുപോയി.കാഞ്ഞിരവേലിക്കാർ ദുരിതത്തിൽ.പുഴകടക്കാൻ ആകെയുള്ളത് ചെറുവള്ളം.ജീവൻ കയ്യിൽപിടിച്ചുള്ള യാത്രയിൽ ദുരന്തമൊഴിവാകുന്നത് തലനാരിഴയ്ക്ക്.സൈന്യം പാലം നിർമ്മിച്ചുനൽകുമെന്ന പ്ര...

ഒരൊറ്റ നിമിഷത്തെ അശ്രദ്ധ കാരണം നഷ്ടമായത് 20 വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മെഡൽ; പതിനായിരം മീറ്ററിൽ മൂന്നാമതെത്തിയിട്ടും പോഡിയത്തിൽ നിൽക്കാനാവാതെ പോയത് ഗോവിന്ദൻ ലക്ഷ്മണന്; അയോഗ്യനാക്കിയത് കാൽ ട്രാക്കിന് പുറത്തേക്ക് വെച്ചതിനാൽ; പരാതി നൽകാനുറച്ച് ഇന്ത്യ

August 26, 2018 | 08:43 pm

ജക്കാർത്ത: ഒരൊറ്റ നിമിഷത്തെ അശ്രദ്ധയിൽ ഇന്ത്യക്ക് നഷ്ടമായത് 20 വർഷം കാത്തിരുന്ന ശേഷം ലഭിച്ച വെങ്കല മെഡലാണ്. ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ പതിനായിരം മീറ്റർ ഓട്ടത്തിലാണ് ഇന്ത്യക്ക് ഈ ദുർവിധി. പതിനായിരം മീ...

ഞാൻ തിരിച്ച് വരും.. അവസാനത്തെ രണ്ട് ചാട്ടങ്ങളും പിഴച്ച് മെഡൽ പട്ടികയിൽ നിന്നും പുറത്തായെങ്കിലും ആത്മവിശ്വാസം കൈവിടാതെ മലയാളത്തിന്റെ ശ്രീശങ്കർ; എംബിബിഎസ് വേണ്ടെന്ന് വെച്ച് അത്‌ലറ്റിക്‌സിന് ഇറങ്ങിയ 18 കാരന് ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് നഷ്ടമായത് അപ്രതീക്ഷിതമായുണ്ടായ അപെൻഡിക്‌സ് ഓപ്പറേഷൻ ആയിരുന്നെങ്കിൽ ജക്കാർത്തയിൽ മെഡൽ കൈവിട്ടത് നിർഭാഗ്യം കൊണ്ട്

August 26, 2018 | 08:25 pm

ജക്കാർത്ത: മുഹമ്മദ് അനസിനും ഹിമ ദാസിനും വെള്ളി, ലോംങ് ജമ്പിൽ 18കാരൻ ശ്രീശങ്കറിനും മെഡൽ ലഭിക്കേണ്ടതായിരുന്നു. നിർഭാഗ്യം ഫൗൾ ജംപിന്റെ രൂപത്തിലെത്തിയപ്പോൾ മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടമാണ് അകന്...

കുട്ടനാട്ടിൽ നിന്നും വെള്ളം പമ്പ് ചെയ്യാൻ പുണെയിൽ നിന്നും കിർലോസ്‌കർ പമ്പുകൾ എത്തിക്കും; വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കുന്നത് 50 ഹെവി ഡ്യൂട്ടി പമ്പുകൾ; മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി നടപടി എടുത്തത് മന്ത്രി തോമസ് ഐസക്കിന്റെ ട്വിറ്റർ വഴിയുള്ള അഭ്യർത്ഥന കണ്ട്

August 26, 2018 | 08:17 pm

പത്തനംതിട്ട: മഴ മാറിയിട്ടും കുട്ടനാട്ടിൽ നിന്നും പ്രളയദുരിതം ഒഴിഞ്ഞ് പോകാത്ത അവസ്ഥയിൽ വെള്ളം നീക്കാൻ പുണെയിൽ നിന്നും പമ്പുകൾ എത്തിക്കും. കിർലോസ്‌ക്കർ കമ്പനിയുടെ 50 ഹെവി ഡ്യൂട്ടി പമ്പുകളാണ് എത്തിക്കുന്...

അമിത് ഷായുടെ സുരക്ഷയ്ക്കുള്ള ചെലവ് എത്രയെന്ന കണക്ക് പുറത്ത് വിടില്ലെന്ന് ദേശീയ വിവരാവകാശ കമ്മീഷൻ; വിശദീകരണം നൽകിയത് ഷായുടെ സുരക്ഷാ ചെലവ് സംബന്ധിച്ച വിവരാവകാശ അപേക്ഷയെ തുടർന്ന്; വിശദീകരണം നൽകിയത് 2014 ജൂലൈ അഞ്ചിന് സമർപ്പിച്ച അപേക്ഷയ്ക്ക്

August 26, 2018 | 08:01 pm

ന്യൂഡൽഹി: സുരക്ഷാ ആവശ്യങ്ങൾക്കായി ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് ചെലവ് എത്രയെന്ന കണക്ക് പുറത്ത് വിടാനാകിലെന്ന് ദേശീയ വിവരാവകാശ കമ്മീഷൻ. സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ, വ്യക്തിപരമായ വിവരങ്ങൾ എന്നിവ വിവര...

ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കാൻ 28ന് രാഹുൽ ഗാന്ധി കേരളത്തിൽ; ദുരിത ബാധിതർക്കായി അഞ്ചു ലക്ഷം രൂപയുടെ 1000 വീടുകൾ നിർമ്മിച്ചു നൽകുമെന്നും കോൺഗ്രസ്; രക്ഷാപ്രവർത്തനം നടത്തിയ മത്സ്യ തൊഴിലാളികളെ ആദരിക്കുമെന്ന് എം.എം.ഹസ്സൻ

August 26, 2018 | 07:46 pm

തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയിൽ നിന്നും കര കയറി വരുന്ന സ്ഥിതിയിലാണ്. നൂറു കണക്കിന് ആളുകളാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ തങ്ങുന്നത്. അതിനിടെയാണ് ക്യാമ്പുകൾ സന്ദർശിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാ...

'കഴിവുള്ള മലയാളികൾ ഒരു മാസത്തെ ശമ്പളം ഒരു വർഷം കൊണ്ട് ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന നിർദ്ദേശത്തെ സ്വാഗതം ചെയ്യുന്നു';'വീട്ടിലുള്ളതിലും അധികം സൗകര്യമാണ് ക്യാമ്പുകളിലെന്ന് എന്നോട് പലരും പറഞ്ഞു' ; മുഖ്യമന്ത്രിയുടെ പുതിയ കേരളം എന്ന സ്വപ്നത്തെ പിന്തുണയ്ക്കുന്നുവെന്ന് എ.കെ ആന്റണി

August 26, 2018 | 07:27 pm

ന്യൂഡൽഹി: മഴക്കെടുതിയിൽ നിന്നും കരകയറി വരുന്ന കേരളത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുമായി കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ കേരളം എന്ന സ്വപ്‌നത്തെ പിന്തുണയ്ക്കുന്...

ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസിന്റെ മൃതദ്ദേഹം കബറടക്കി; കബറടക്കിയത് കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ

August 26, 2018 | 07:09 pm

ചെങ്ങന്നൂർ: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ വീണു മരിച്ച ഓർത്തഡോക്‌സ് സഭാ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസ്യോസിന്റെ മൃതദ്ദേഹം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. ഓതറ സെന്റ് ജോർജ് ദയറായിലായിരുന്ന...

MNM Recommends