1 usd = 71.33 inr 1 gbp = 93.25 inr 1 eur = 78.64 inr 1 aed = 19.42 inr 1 sar = 19.01 inr 1 kwd = 234.72 inr

Jan / 2020
27
Monday

ദക്ഷിണേന്ത്യയിൽ താൻ മത്സരിക്കണമെന്ന കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം ന്യായം; ദക്ഷിണേന്ത്യയിൽ വർഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമം നടത്തുന്നു; അവരുടെ ഭാഷയും സംസ്‌കാരവും അപകടത്തിലാണ്; മോദിയും സംഘപരിവാറുമാണ് ഇതിന് കാരണക്കാർ; ദക്ഷണിണേന്ത്യയിൽ സ്ഥാനാർത്ഥിയാകുമെന്ന സൂചനയുമായി രാഹുൽ ഗാന്ധി; 16ാം പട്ടിക പുറത്തിറക്കിയിട്ടും വയനാട്ടിലെയും വടകരയിലെയും സ്ഥാനാർത്ഥിയായില്ല; രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കരുതെന്ന് പവാർ ആവശ്യപ്പെട്ടതായി എൻസിപി

March 29, 2019 | 11:09 pm

ന്യൂഡൽഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാകുന്നത് തടയാൻ ഇടതുപക്ഷവും മറ്റ് ഘടകക്ഷികളും ശ്രമിക്കുന്നു എന്ന ആക്ഷേപത്തിനിടെയിലും താൻ ദക്ഷിണേന്ത്യയിൽ മത്സരിക്കുമെന്ന സൂചനയുമായി കോൺഗ്രസ...

ഉപഗ്രഹവേധ മിസൈൽ വിക്ഷേപണം: മോദിയുടെ പ്രസംഗത്തിൽ പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച സമിതി; ദൂരദർശൻ വഴിയല്ല മോദി രാജ്യത്തെ അഭിസംബോധന ചെയ്തതെന്നും വാർത്ത ഏജൻസിയുടെ ദൃശ്യങ്ങളാണ് ഉപയോഗിച്ചതെന്നും സമിതി

March 29, 2019 | 11:06 pm

ന്യൂഡൽഹി: മിഷൻ ശക്തിയുടെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ പെരുമാറ്റച്ചട്ട ലംഘനമില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച സമിതി. വാർത്ത ഏജൻസിയുടെ ദൃശ്യങ്ങളാണ് മോദി ഉപ...

പരിഷ്‌കരിച്ച ബ്രെക്‌സിറ്റ് കരാറിനും പരാജയം തന്നെ; യൂറോപ്യൻ യൂണിയൻ വിടാനുള്ള കരാർ തള്ളുന്നത് മൂന്നാം തവണ; പ്രധാനമന്ത്രി തെരേസാ മേയുടെ കരാർ പാർലമെന്റ് തള്ളിയത് 344-286 എന്ന വോട്ട് നിലയിൽ; പാസായാൽ രാജിവെയ്ക്കാമെന്ന മേയുടെ പുത്തൻ വാഗ്ദാനത്തിന് പിന്നാലെയുള്ള കരാറും പച്ചതൊട്ടില്ല

March 29, 2019 | 10:53 pm

ലണ്ടൻ: ബ്രക്സിറ്റ് പ്രതിസന്ധി തുടരുന്നു. ബ്രിട്ടിഷ് പാർലമെന്റിൽ അവതരിപ്പിച്ച പരിഷ്‌കരിച്ച ബ്രെക്സിറ്റ് കരാറും പരാജയപ്പെട്ടു. പ്രധാനമന്ത്രി തെരേസാ മേയുടെ കരാർ 344- 286 വോട്ടിന് പാർലമെന്റ് തള്ളി. മൂന്നാ...

ഹൈദരാബാദിൽ സഞ്ജു സാംസന്റെ വെടിക്കെട്ട് സെഞ്ച്വറി..! ഐപിഎൽ 12-ാം സീസണിലെ ആദ്യ സെഞ്ചുറി കരസ്റ്റമാക്കി മലയാളിപ്പയ്യൻ; ഭുവനേശ്വർ കുമാറിനെ തലങ്ങും വിലങ്ങും പായിച്ച 18ാം ഓവറിൽ നേടിയത് 24 റൺസ്; രാജസ്ഥാൻ റോയൽസിനെതിരേ ഹൈദരാബാദിന് 199 റൺസ് വിജയലക്ഷ്യം

March 29, 2019 | 10:47 pm

ഹൈദരാബാദ്: ഹൈദരാബാദിൽ മലയാളി ക്രിക്കറ്റാ താരം സഞ്ജു സാംസന്റെ ബാറ്റിങ് വിരുന്ന്. തട്ടുതകർപ്പൻ സെഞ്ച്വറി നേടിയാണ് സഞ്ജു ഐപിഎല്ലിലെ പുതിയ സീസണ് തുടക്കമിട്ടത്. സെഞ്ചുറിയുമായി സഞ്ജു തിളങ്ങിയ മത്സരത്തിൽ രാജ...

രണ്ടാം തവണയും ജാമ്യം തേടിയ വജ്രവ്യാപാര ഭീമന് നിരാശ തന്നെ ഫലം; വെസ്റ്റ്മിൻസ്റ്റർ കോടതി ജാമ്യാപേക്ഷ തള്ളിയത് തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന വാദം അംഗീകരിച്ച്; പട്ടുമെത്തയിൽ കിടന്ന ശതകോടീശ്വരന് ഏപ്രിൽ 26 വരെ അഴിയെണ്ണിയേ പറ്റൂ; ഇന്ത്യയിൽ കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ ശേഷം യുകെയിൽ പുത്തൻ കമ്പനി നടത്തി വരവേ നിമയത്തിന്റെ കുരുക്കിൽ ശ്വാസം മുട്ടി നീരവ്

March 29, 2019 | 10:34 pm

ലണ്ടൻ: നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും ബ്രിട്ടീഷ് കോടതി തള്ളി. രണ്ടാം തവണയാണ് വെസ്റ്റ്മിൻസ്റ്റർ കോടതി നീരവ് മോദിക്ക് ജാമ്യം നിഷേധിക്കുന്നത്. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന വാദം കോടതി അംഗീകരിച്...

വേനലിന്റെ കോപച്ചൂടിന് ശമനമില്ല! ഇന്ന് മാത്രം ചികിത്സ തേടിയത് 112 പേർ; ഒരു വിദ്യാർത്ഥിയടക്കം ആറ് പേർക്ക് കൂടി സൂര്യാതപം ഏറ്റു; സംസ്ഥാനത്ത് ഒരാഴ്‌ച്ച കൂടി കനത്ത ചൂട് തുടരുമെന്ന് അറിയിപ്പ്; അതീവ ജാഗ്രതാ നിർദ്ദേശം ഞായറാഴ്‌ച്ച വരെ നീട്ടിയതിന് പിന്നാലെ സംസ്ഥാനത്ത് ലഭിക്കേണ്ട വേനൽമഴയുടെ അളവും കുറഞ്ഞുവെന്ന് റിപ്പോർട്ട്

March 29, 2019 | 10:08 pm

പുനലൂർ: വേനൽ കടുത്തതോടെ സംസ്ഥാനം ഏറെ ആശങ്കയുലൂടെയാണ് കടന്നു പോകുന്നത്. ഇതിനോടകം തന്നെ സൂര്യാഘാതം മൂലമുള്ള മരണങ്ങളും അപകടവും റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇന്ന് വിദ്യാർത്ഥിയടക്കം ആറ് പേർക്ക് സൂര്യ...

പാട്ടു പാടാൻ മാത്രല്ല, പോസ്റ്ററൊട്ടിക്കാനും പാടില്ല അല്ലേ..! രമ്യ ഹരിദാസിനെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തുള്ള യുഡിഎഫ് പോസ്റ്ററുകളിൽ ചുറ്റിക അരിവാൾ നക്ഷത്രം ഒട്ടിച്ച് സിപിഎമ്മുകാരുടെ പകപോക്കൽ; ആദ്യം ശബ്ദത്തെ തടയാൻ ശ്രമിച്ചവർ ഇപ്പോൾ മുഖത്തെയും ഭയപ്പെടുന്നെന്ന് തിരിച്ചടിച്ച് കോൺഗ്രസുകാർ; പോസ്റ്റർ നശിപ്പിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകി: ആലത്തൂരിൽ അങ്കം മുറുകുമ്പോൾ സിപിഎം ഭയപ്പാടിലോ?

March 29, 2019 | 09:40 pm

ആലത്തൂർ: ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം മുറുകുമ്പോൾ സിപിഎം ഭയപ്പെട്ടു തുടങ്ങിയോ? രമ്യ ഹരിദാസിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിനും യുഡിഎഫിനും പുത്തൻ ഉണർവാണ് നൽകിയത്. രമ്യ ഹരിദാസ് പാട്ടുപ...

'മത്സ്യത്തൊഴിലാളികളുടെ വോട്ടു വാങ്ങി വിജയിച്ച ജനപ്രതിനിധി അവരെ അവഹേളിക്കുന്നത് കേൾക്കുമ്പോഴാണ് ശരിക്കും ഓക്കാനം വരുന്നത്'; ഓക്കാനും വരും വിധം വെജിറ്റേറിയനായ എംപിയായിരുന്നിട്ടും മത്സ്യമാർക്കറ്റിൽ രസമായിരുന്നെന്ന ശശി തരൂരിന്റെ ട്വീറ്റിനെതിരെ കുമ്മനത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; കേരളം പ്രളയത്തിൽ അകപ്പെട്ടപ്പോൾ അദ്ദേഹത്തിന് ജർമ്മനിയിൽ പോകാൻ സാധിച്ചതും ഇതേ ചിന്തകൊണ്ടാണെന്നും കുമ്മനത്തിന്റെ 'പരിഹാസ ശരം'

March 29, 2019 | 09:28 pm

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ. നാട്ടിലെ റോഡുകളിലും വീടുകളിലും തുടങ്ങി മാർക്കറ്റുകളും ഹാർബറുകളുമടക്കമുള്ളിടത്തത് കയറിയിറങ്ങി വോട്ടു ചോദിക്കുന്ന സ്ഥാനാ...

പി കെ കുഞ്ഞാലിക്കുട്ടിയേക്കാൾ സ്വത്തുള്ളത് ഭാര്യ കുൽസുവിന്! കെ എം കുത്സുവിന്റെ പേരിൽ വിവിധ ബാങ്കുകളിലായുള്ള നിക്ഷേപം 2.42 കോടി രൂപ; കുഞ്ഞാലിക്കുട്ടിക്ക് 15 ബാങ്ക് അക്കൗണ്ടുകളിലും ട്രഷറിയിലുമായുള്ളത് 59.04 ലക്ഷം രൂപ; ഭാര്യയുടെ പേരിൽ 13 ലക്ഷത്തിന്റെ കാറും 30 ലക്ഷത്തിന്റെ അപ്പാർട്ട്മെന്റും 25.33 ലക്ഷത്തിന്റെ സ്വർണ്ണവും; ഇ.ടി മുഹമ്മദ് ബഷീറിന്റെ കൈവശമുള്ളത് 35,000 രൂപ; 46 ലക്ഷത്തിന്റെ ഭൂമിയും വീടും സ്വന്തം പേരിൽ: ലീഗ് സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരം ഇങ്ങനെ

March 29, 2019 | 08:56 pm

 മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്സീം ലീഗ് സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദേശ പത്രിക നൽകിയിരുന്നു. ഇവരുടെ സ്വത്തു വിവരങ്ങൾ പുറത്തുവന്നു. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ സമ്പന്നന്മാരിൽ ഒരാളാ...

ആദ്യ ദിവസത്തിൽ പത്രിക സമർപ്പിച്ചത് കുമ്മനവും കുഞ്ഞാലിക്കുട്ടിയും ഇ.ടിയും അടക്കം അഞ്ചുപേർ; ഇടതു പക്ഷത്തു നിന്ന് പത്രിക നൽകിയത് പത്തനംതിട്ടയിലെ വീണ ജോർജ് മാത്രം; കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനും പത്രിക നൽകി; അണികളുടെ അകമ്പടിയോടെ കുമ്മനവും പ്രാർത്ഥനകൾക്കു ശേഷം മുസ്ലിം ലീഗ് സ്ഥാനാർത്ഥികളും പത്രിക നൽകാനെത്തി

March 29, 2019 | 08:53 pm

തിരുവനന്തപുരം: നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന്റെ ആദ്യ ദിനത്തിൽ പ്രമുഖ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥികളായ...

വ്യാജ കണക്ഷനിൽ 33 ലക്ഷം രൂപയുടെ 'കുഴൽ ഫോൺ വിളി'; ബിഎസ്എൻഎൽ എഞ്ചിനീയറടക്കം 9 പ്രതികൾക്കെതിരെയുള്ള വിചാരണയിൽ വീണ്ടും സാക്ഷിമൊഴി; ടെലികോം വകുപ്പിനെ ചതിച്ചത് വ്യാജ തിരിച്ചറിയൽ രേഖകളിൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ നൽകി; കോർപ്പറേറ്റ് കമ്പനികൾക്കുള്ള ഇളവുകൾ ലഭിക്കാനായി കമ്പനികളുടെ പേരിലുള്ള വ്യാജ മെമോറാണ്ടവും ആർട്ടിക്കിൾസ് ഓഫ് അസ്സോസിയേഷനും നിർമ്മിച്ചന്നെും കുറ്റപത്രം

March 29, 2019 | 08:40 pm

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ രേഖകളിൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ നൽകി വിദേശ രാജ്യങ്ങളിലടക്കം കുഴൽ ഫോൺ വിളി നടത്തി കേന്ദ്ര സർക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസിൽ കോർപ്പറേറ്റ് കമ്പനികൾക്കുള്ള ഇ...

ബംഗാൾ സ്വദേശി ഉറ്റബന്ധുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത് സ്വർണം കവർച്ച ചെയ്യാനെന്നതിൽ സ്ഥിരീകരണം; പ്രതി കുറ്റക്കാരനെന്ന് തെളിഞ്ഞതോടെ ശിക്ഷ നാളെ പ്രഖ്യാപിക്കും; പശ്ചിമ ബംഗാൾ സ്വദേശിയായ ജാദബ് കുമാർ ദാസിനെ കൊലപ്പെടുത്തി 215 ഗ്രാം സ്വർണ്ണ കട്ടി കവർന്ന പ്രതി അമിയ സാമന്ത കുറ്റക്കാരനെന്ന് പ്രഖ്യാപിച്ച് തൃശ്ശൂർ കോടതി

March 29, 2019 | 08:29 pm

തൃശൂർ: ഇരിങ്ങാലക്കുട കണ്ഠേശ്വരത്ത് സ്വർണം കവർച്ച ചെയ്യുന്നതിനു വേണ്ടി ഉറ്റ ബന്ധുവായ യുവാവിനെ അതിദാരുണമായി കൊലപ്പെടുത്തിയ പശ്ചിമ ബംഗാൾ സ്വദേശി കുറ്റക്കാരനാണെന്ന് കോടതി വിധി. പ്രതിക്കുള്ള ശിക്ഷ നാളെ പ്ര...

സ്റ്റീഫൻ നെടുമ്പള്ളിലിന്റെ ജീപ്പിൽ നെഞ്ചുവിരിച്ച് പി.ജയരാജനും കെ.സുരേന്ദ്രനും; ലൂസിഫർ പോസ്റ്ററിൽ തിരഞ്ഞെടുപ്പ് താരങ്ങൾ തിളങ്ങിയപ്പോൾ ഏറ്റെടുത്ത് സമൂഹ മാധ്യമം; ജയരാജന്റെ ജീപ്പിന് പേര് 'വടകര' എന്നാണെങ്കിൽ സുരേന്ദ്രന്റെ ജീപ്പിന് പേര് 'തത്വമസി'; തിരഞ്ഞെടുപ്പ് കാലത്ത് കൗതുകം നിറച്ച് 'കൊലമാസ് പോസ്റ്ററുകൾ'

March 29, 2019 | 08:11 pm

തിരുവനന്തപുരം: പാർട്ടി ഏതുമാകട്ടെ, സ്ഥാനാർത്ഥി ആരുമാകട്ടെ പോസ്റ്ററിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ ജീപ്പ് നിർബന്ധമാണ് എന്നതാണ് ഇപ്പോൾ കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗം. രാഷ്ടട്രീയ ഭേദമന്യേ സ്റ്റീഫൻ നെടുമ്പള്ളി...

MNM Recommends

Loading...